Monday, 1 August 2016

ജ്യോതിശാസ്ത്രവും ജ്യോതിഷവും...!!




ഫലഭാഗ ജ്യോതിഷം: ഒറ്റ വാക്കില്‍ "തട്ടിപ്പ്" എന്ന്  മാത്രം പറയാം. തലക്കെട്ട്  അങ്ങനെ  കൊടുത്തതില്‍ ഖേദിക്കുന്നു. യഥാര്‍ത്ഥത്തില്‍ അവ തമ്മില്‍  കുല ബന്ധം പോലുമില്ല. പിന്നെ ഭാവി ഫലം പറയാന്‍ കവടി നിരത്തി നോക്കുന്നത് എന്തിനാണെന്ന് ചോതിച്ചാല്‍ അതിന്റെ ആവശ്യം ഇല്ല എന്നെ എനിക്ക് പറയാനാകൂ. ഇതേ ഫലം തന്നെ നാഡീ ജ്യോതിഷികള്‍ ഓല നോക്കി പറയും, വെറ്റില ജ്യോതിഷികള്‍ വെറ്റില നോക്കി പറയും, കൈനോട്ടക്കാര്‍ കൈനോക്കി പറയും. എല്ലാം ഫലം അച്ചട്ടാണ്. ഇങ്ങനെയൊക്കെ ഫലം കൃത്യമായി പറയാമെങ്കില്‍ പിന്നെ എന്തിനാണ് ബ്രോ ആകാശം നോക്കി സമയം കളയുന്നത് എന്ന് ഞാന്‍ തിരിച്ചു ചോതിക്കുന്നു. അപ്പൊ പ്രവചനം നടത്തുന്നത് ഇത് കൊണ്ടൊന്നും അല്ല. അത് സഹചവും സാദ്യവുമായ ഒരു പാട് കാര്യങ്ങള്‍ ഊഹിച്ചു പറയുകയാണ്‌. എന്തൊക്കെയോ പ്രപഞ്ച സത്യങ്ങളുടെ അടിസ്ഥാനത്തില്‍ ആണ് താന്‍ ഫലം പറയുന്നത് എന്ന് വരുത്തി തീര്‍ക്കാന്‍ വേണ്ടി ആണ് യദാര്‍ത്ഥത്തില്‍  കവടി നിരത്തുന്നത്. ഈ കവടി നിരത്തി കാലം ഗണിക്കുന്നത് എന്തോ വലിയ സംഭവം ആണെന്നാണ്‌ പല സാദാരണകാരുടെയും വിചാരം. സംഗതി വളരെ നിസാരമാണ്. ഒരു നൂറ് കവടിയും ഗ്രഹനിലയും തന്നാല്‍ ഏതൊരു സംഭവം നടന്നിട്ട് എത്ര കാലമായി എന്ന് ഞാന്‍ കൃത്യമായി ഗണിച്ച് പറഞ്ഞു തരാം. പക്ഷെ അതില്‍ നിന്ന് ഭാവി ഫലം പറയാന്‍ ഒരു മാര്‍ഗവും ഞാന്‍ കാണുന്നില്ല. അങ്ങനെ ഫലം പറയണമെന്ന് നിര്‍ബന്ധം ആണെങ്കില്‍ അതിന്റെ ഒന്നും ആവശ്യമില്ല. ഒരു കവടിയും നിരത്താതെ തന്നെ പ്രവചിക്കാം. കൃത്യമായ പ്രവചനങ്ങള്‍ (ഉദാ: നാളെ ഉച്ചക്ക് 1മണിക്ക് നിങ്ങള്‍ എറണാകുളത്തെ മേനകയിലൂടെ ബൈക്ക് ഓടിച്ചു പോകുമ്പോള്‍ ഒരു പച്ച സാരി ഉടുത്ത സുന്ദരിയായ ചെറുപ്പക്കാരി ലിഫ്റ്റ്‌ ചോതിക്കും) ഒന്നും പ്രതീക്ഷിക്കേണ്ടതില്ല. കൊറേ പൊതുപ്രസ്താവനകള്‍ (ഉദാ: അടുത്ത മാസം ചിട്ടി അടിക്കും, സമീപ ഭാവിയില്‍ ആട് പ്രസവിക്കും, സാമ്പത്തിക നേട്ടം ഉണ്ടാകും, മകന് ജോലി കിട്ടും, കുടുമ്പത്തില്‍ സന്തോഷം കൈവരും) ഒക്കെ ആയിരിക്കും. കൊറേ എണ്ണം ശരിയാകും കൊറേ എണ്ണം തെറ്റും. അത് തന്നെ ആണല്ലോ നിങ്ങളുടെ ജ്യോതിഷികളും ചെയ്യുന്നത്. നിങ്ങള്‍ തന്നെ കാരണങ്ങള്‍ കണ്ടെത്തി കൊറേ ഒക്കെ ശരിയാക്കി എടുത്താല്‍ ഇത്തിരി കൂടി ശരിയാകും. തെറ്റി പോയത് മറന്നു കളഞ്ഞേക്ക്. സംഭവിച്ചത് ഒരിക്കലും മറക്കരുത്. അഭിനന്ദനങ്ങള്‍... (എന്നോട് തന്നെ) ഞാന്‍ ഇപ്പൊ താങ്കളുടെ ചക്കര ജ്യോതിഷി ആണ്.എന്തായാലും ഈ തട്ടിപ്പ് ഭാരതീയം ആണെന്നും പറഞ്ഞ് അഭിമാനിക്കുന്നവരെ കണ്ടിട്ടുണ്ട്. എന്നാല്‍ ഇതില്‍ കൂടുതല്‍ ഭാഗവും കോപ്പി ആണെന്നതാണ് യാഥാര്‍ത്ഥ്യം. ജ്യോതിഷം ആദ്യമായി തുടങ്ങിയത് ബാബിലോണിയയിലെ കാല്‍ദിയ എന്ന സ്ഥലത്താണ്. അവര്‍ വാനനിരീക്ഷണത്തില്‍ ബഹുദൂരം മുന്നിലായിരുന്നു. പിന്നീട് BC 700 ന് ശേഷം ഈ സംസ്കാരം തകരുകയും ഈ പുരോഹിതന്മാര്‍ തന്നെ ധന സംബാദനത്തിന് വേണ്ടി അതിനെ പ്രവചന ജ്യോതിഷം ആക്കി മാറ്റുകയുമായിരുന്നു. ഇത് ഗ്രീസിലേക്ക് കയറ്റുമതി ചെയ്യപ്പെടുന്നു. ശേഷം BC 327ഇല്‍ അലക്സാണ്ടറുടെ കാലത്താണ് ഇത് ഭാരതത്തില്‍ എത്തുന്നത്.  ഭാരതത്തില്‍ ഇത് അവതരിപ്പിക്കുന്നത് ഗര്‍ഗ മുനിയും ശിഷ്യന്‍ പരാശര മുനിയും ആണ്. പക്ഷെ അവരൊന്നും പ്രവചനത്തെ പറ്റി ഒന്നും പറയുന്നില്ല. ആകാശ ഗോളങ്ങളെ പറ്റിയുള്ള പഠനമായാണ് പറയുന്നത്. ഭാരതത്തില്‍ ഈ തട്ടിപ് ഇന്ന് കാണുന്ന പോലെ ചൂഷണ ഉപാദിയായി അവതരിപ്പിക്കുന്നത് വെറും രണ്ടായിരം വര്‍ഷങ്ങള്‍ക് മുമ്പ് വരാഹമിഹിരന്‍റെ ബ്രിഹത് സംഹിതയിലും ബ്രിഹത് ജാതകത്തിലും ആണ്.ജ്യോതിശാസ്ത്രംഇതില്‍ പ്രവചനമോ മാന്ത്രികാമോ ഒന്നുമില്ല. കൃഷിയും സംസ്ക്കാരവും രൂപപ്പെട്ടപ്പോള്‍ മനുഷ്യന്റെ ആവശ്യത്തിന് വേണ്ടി അതാതു കാലത്ത് സമയം അറിയല്‍, ദിക്ക് അറിയല്‍, കാലം ഗണിക്കല്‍ തുടങ്ങിയ ഒരു ആവശ്യമായി വന്നു. ആകാശത്ത് നടക്കുന്ന കാര്യങ്ങളുടെ ഒരു പ്രത്യേക ക്രമം കണ്ടതില്‍ പിന്നെയാണ് വാന നിരീക്ഷണം ആരംഭിച്ചത് എന്ന് കരുതപ്പെടുന്നു. ആസ്ട്രോണമി എന്തോ ആര്‍ക്കും മനസിലാവാത്ത എന്തൊക്കെയോ വലിയ ശാസ്ത്ര ശാഖ ആണെന്നാണ്‌ പലരുടെയും ധാരണ. നിങ്ങള്‍ അറിയണം ശാസ്ത്രം പുരോഗമിക്കുന്നതിന്‍റെ എത്രയോ മുന്നെയുള്ള ആ കാലത്തെ മനുഷ്യര്‍ക്ക് കാണാനും മനസിലാക്കാനും സാധിച്ചിട്ടുള്ള വളരെ നിസാരമായ കാര്യങ്ങള്‍ മാത്രമാണ് അവയില്‍ പറയപ്പെടുന്നത്. ഇന്ന് നാം എട്ടാം ക്ലാസ്സില്‍ പഠിപ്പിക്കുന്ന ശാസ്ത്രത്തിന്റെ സങ്കീര്‍ണതയുടെ ആയിരത്തില്‍ ഒരംശം സങ്കീര്‍ണത പോലും അവക്കില്ല. മാത്രമല്ല പുരാതന ജ്യോതിശാസ്ത്രം പരിഹരിച്ചിരുന്ന പ്രശ്നങ്ങള്‍ അതിലും ഭംഗിയായി ആധുനിക ശാസ്ത്രം ഇന്റര്‍നെറ്റ്‌, ഗൂഗിള്‍ കലണ്ടര്‍, മഗ്നെടിക് ടിപ് ആന്‍ഡ്‌ ഡിക്ളിനെശന്‍ ഫൈണ്ടിംഗ് ഡിവൈസ് തുടങ്ങിയ ആധുനിക സംവിധാനങ്ങള്‍ ഉപയോഗിച് പരിഹരിച്ച സ്ഥിതിക്ക് കാലോചിതമായി ഏറ്റവും നല്ലത് തിരഞ്ഞെടുക്കുക എന്ന കേവല യുക്തിയുടെ മുകളില്‍ ഇപ്പൊ ഇതിനെ പറ്റി പറയുന്നത് പോലും അനാവശ്യമാണ്. പക്ഷെ ഇതിനെ കുറിച്ചുള്ള നിഘൂടതകള്‍ മാറ്റി എത്രത്തോളം നിസാരമാണ് എന്ന് പറയാന്‍ ശ്രമിക്കുകയാണ് ഞാന്‍ ഇവിടെ ചെയ്യുന്നത്.ആദ്യം പ്യുവര്‍ ഭാരതീയ ജ്യോതിശാസ്ത്രം..!!ഋഗ്വേദത്തില്‍ 27ജന്മ നക്ഷത്രങ്ങളെ പറ്റി പറയുന്നുണ്ട്. അതായിരുന്നു ഭാരതീയ സങ്കല്പം നമുക്ക് ആഴ്ച സങ്കല്പം ഉണ്ടായിരുന്നില്ല. ഗ്രീക്കുകാര്‍ക്ക്‌ ദൈവം 6ദിവസം കൊണ്ട് പ്രപഞ്ചം സൃഷ്ടിച്ചു ഒരു ദിവസം വിശ്രമിച്ചു അങ്ങനെ 7 ദിവസം അടങ്ങുന്ന ആഴ്ച സങ്കല്പം ഉണ്ടായിരുന്നു. ഭാരതത്തില്‍ ജന്മ നക്ഷത്രങ്ങള്‍ ആയിരുന്നു.ചന്ദ്രന്‍ 27 1/4 ദിവസം കൊണ്ട് ഭൂമിയെ ഒരു തവണ ചുറ്റുന്നു. ഇങ്ങനെ ചന്ദ്രന്‍ കടന്നു പോകുന്ന വഴിയില്‍ കൃത്യമായി 13.33 ഡിഗ്രി വത്യാസത്തില്‍ ഓരോ നക്ഷത്ര കൂട്ടങ്ങളെ നിര്‍ണയിക്കുന്നു. അവയുടെ ആകൃതി അനുസരിച് പേരുകള്‍ കൊടുക്കുന്നു. മൂന്ന് നക്ഷത്രങ്ങള്‍ ചേര്‍ത് ഒരു അശ്വത്തിന്റെ (കുതിര) പോലെ സങ്കല്‍പ്പിക്കാം അതാണ്‌ അശ്വതി. (പെണ്‍കുട്ടികള്‍ക്ക് പേരിടുമ്പോള്‍ അറിയുക കുതിരയെന്നാണ് നിങ്ങള്‍ പേരിടുന്നത്).തുടര്‍ന്ന് ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരുട്ടാതി, ഉതൃട്ടാതി, രേവതി. ഇവയാണ് 27 നാളുകള്‍. നാല് മാസം കൂടുമ്പോള്‍ ഒരു 28 ദിവസമുള്ള അധിമാസം എന്ന സങ്കല്പം അതിനിടക്ക് ഉണ്ടായിരുന്നു "അഭിജിത്ത്" എന്ന നാള്‍ കൂടി കൂട്ടി ചേര്‍ത്ത് കൊണ്ട്. പിന്നീട് അതിനെ ഒഴിവാക്കി.  കുട്ടി ജനിക്കുമ്പോള്‍ ചന്ദ്രന്‍ ഏതു നക്ഷത്രത്തിന്റെ അടുത്താണെന്ന് രേഖപ്പെടുത്തി വെക്കും. അതാണ്‌ അവന്‍റെ ജന്മ നക്ഷത്രം. പിന്നീട് ഒരു ചന്ദ്ര മാസം വരെ അതാത് ദിവസത്തെ നാള്‍ നോക്കി പ്രായം നിര്‍ണയിക്കാം. (ഉദാ: കാര്‍ത്തിക നക്ഷത്രത്തില്‍ ജനിച്ചു.. ഇന്ന് ആയില്യം ആണെങ്കില്‍ 6 ദിവസം പ്രായമായി). ഒരു ചന്ദ്ര മാസം പിന്നിട്ടാല്‍ അരയില്‍ 28 കെട്ടും. ആ ചരടിന്റെ അറ്റം അല്‍പ്പം നീട്ടി ഇടും. ഓരോ ചന്ദ്ര മാസം കഴിയുമ്പോഴും അതില്‍ ഓരോ കെട്ട് ഇടും. ഇങ്ങനെ ഒന്ന് രണ്ട് വര്ഷം വരെ പ്രായം കണക്കാക്കാന്‍ പറ്റും. എന്നാല്‍ ഇതൊക്കെ വേറെ മാര്‍ഗം ഒന്നും ഇല്ലാതിരുന്ന ഒരു കാലത്താണ് എന്ന് നാം മനസിലാക്കണം. ഇന്ന് നമ്മുടെ ക്ലോക്കും കലണ്ടറും ഉപയോഗിച് ജന്മസമയം തിട്ടപ്പെടുത്തി വച്ചാല്‍ പ്രായം പറയുക എന്നത് ഒരു കാലത്തും ഒരു പ്രശ്നമുള്ള കാര്യമേ അല്ല. അപ്പൊ പിന്നെ 28 കെട്ടൊക്കെ ഇപ്പോഴും ഒരു ചടങ്ങായി നടത്തുന്നത് അസംബന്ധം മാത്രമാണ്.ഇനി ബാബിലോണിയന്‍ ജ്യോതിശാസ്ത്രം നോക്കാം.1. സമയം അറിയല്‍..പകല്‍ സൂര്യന്‍ മതി. രാത്രിയില്‍ സമയം അറിയേണ്ട ആവശ്യം ആദ്യം ഉണ്ടായിരുന്നില്ല. പിന്നീട് അത് ആവശ്യമായി വന്നപ്പോള്‍ ആണ് അത് ശ്രദ്ധിക്കുന്നത്. സൂര്യന്‍ മാത്രമല്ല ഏതൊരു നക്ഷത്രവും സൂര്യനെ പോലെ കൃത്യമായി കിഴക്കുതിച്ച് നാല് മിനിറ്റ് കൊണ്ട് ഒരു ഡിഗ്രി എന്ന കണക്കിന് പടിഞ്ഞാറോട്ട് നീങ്ങുന്നു. പടിഞ്ഞാര്‍ അസ്തമിക്കുന്നു. ഇത് യഥാര്‍ത്ഥത്തില്‍  ഭൂമി കറങ്ങുന്നത് കൊണ്ട് തോന്നുന്നതാണ്. അപ്പൊ ഏതെങ്കിലും ഒരു പ്രത്യേക നക്ഷത്രത്തെ നോക്കി വച്ചാല്‍ രാത്രിയും സമയം അറിയാം.2.ദിക്ക് അറിയല്‍...ഉത്തര ധ്രുവത്തിനു നേരെ നില്‍ക്കുന്ന നക്ഷത്രം ആണ് "ധ്രുവന്‍" ഭൂമിയുടെ കറക്കം പടിഞ്ഞാര്‍ നിന്ന് കിഴക്കോട്ട് ആയത് കൊണ്ട് ഈ നക്ഷത്രത്തിന് ചക്രവാളത്തില്‍ സ്ഥാന മാറ്റം സംഭവിക്കുന്നില്ല. ഇത് എല്ലായ്പ്പോഴും ചക്ര വാളത്തിന്റെ വടക്ക് ഭാഗത്ത് തന്നെ കാണാം. ഇതുപോലെ തെക്ക് ഭാഗത്തുള്ള "നിശ്ചല" നക്ഷത്രമാണ് തെക്കന്‍ കുരിശ്. ഇവകളെ ആസ്പതമാക്കി ദിക്ക് മനസിലാക്കാം. നാവികര്‍ ഉപയോഗിച്ചിരുന്നത് ചക്രവാളത്തിന്റെ മധ്യത്തില്‍ കാണുന്ന ഒറിയോണ്‍ (വേട്ടക്കാരന്‍) ആണ്.3.ദീര്‍ഘ കാല ഗണന സാങ്കേതിക പദങ്ങള്‍ 1. ഗ്രഹങ്ങള്‍: ഇവിടെ ഗ്രഹങ്ങള്‍ എന്നാല്‍ നമ്മള്‍ എടുക്കുന്ന അര്‍ത്ഥം അല്ല എടുക്കേണ്ടത്. ആകാശത്ത് പെട്ടെന്ന് കാണാന്‍ കഴിയുന്നതും മറ്റുള്ളവയുടെ സാന്നിദ്യം ഇല്ലാതെ തന്നെ തിരിച്ചറിയാന്‍ കഴിയുന്നതുമായ ആകാശ ഗോളങ്ങള്‍. സൂര്യന്‍(യഥാര്‍ത്ഥത്തില്‍ നക്ഷത്രം ആണ്), ചന്ദ്രന്‍ (യഥാര്‍ത്ഥത്തില്‍ ഉപഗ്രഹം ആണ്),ചൊവ്വ , ബുധന്‍, വ്യാഴം, ശുക്രന്‍, ശനി ഇവയാണ് സപ്ത ഗ്രഹങ്ങള്‍. ഇവകളുടെ പേരാണ് നമ്മുടെ ആഴ്ചകള്‍ക്ക് ഉള്ളത്. (ക്രമത്തില്‍ ആണ് എഴുതിയിട്ടുള്ളത് നോക്കിയാല്‍ മനസിലാകും). പക്ഷെ ഭാരതത്തില്‍ എത്തിയപ്പോള്‍ രണ്ടു സാങ്കല്‍പ്പിക ഗ്രഹങ്ങള്‍ കൂടി കടന്നു വന്നു. രാഹുവും കേതുവും. ഭൂമിയും ചന്ദ്രനും അല്ലെങ്കില്‍ ഭൂമിയും സൂര്യനും ചേര്‍ത് വരയ്ക്കുന്ന സാങ്കല്‍പ്പിക രേഖയാണ് രാഹുകേതുക്കള്‍. ജ്യോതി ശാസ്ത്രം ഭാരതീയമല്ല എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് ആഴ്ചയില്‍ 7 ദിവസം. ഭാരത്തില്‍ രാഹു കേതുക്കള്‍ അടക്കം നവ ഗ്രഹങ്ങള്‍ ആണ്. രാഹുഡേയും കേതുഡേയും കൂടെ ഉണ്ടാകുമായിരുന്നു.2. രാശി: ഭൂമി സൂര്യന് ചുറ്റും ഒരു വര്ഷം കൊണ്ട് ഒരു തവണ ചുറ്റുന്നു. അപ്പൊ സൂര്യനെ ഓരോ മാസത്തിലും വേറെ വേറെ നക്ഷത്രങ്ങള്‍ക്ക് അടുത്താണ് കാണുന്നത്. ഈ നക്ഷത്ര കൂട്ടങ്ങളെ അവയുടെ ആകൃതിയുടെ അടിസ്ഥാനത്തില്‍ പേര് കൊടുക്കുന്നു.മേടം (ആട്), ഇടവം (ഋഷഭം-കാള), മിഥുനം(ഇരട്ടകള്‍), കര്‍ക്കിടകം(ഞെണ്ട്), ചിങ്ങം(സിംഹം), കന്നി(കന്യക), തുലാം(ത്രാസ്), വൃശ്ചികം(തേള്‍), ധനു(ധനുസ്-അമ്പ്), മകരം, കുംഭം(കുടം), മീനം(മീന്‍). ഇവയാണ് 12 രാശികള്‍. ഇവ കൃത്യമായ 30ഡിഗ്രി വത്യാസത്തില്‍ നില്‍ക്കുന്ന നക്ഷത്ര കൂട്ടങ്ങള്‍ ആണ്.ഇനിയാണ് കളി.. ആകാശം എന്നാല്‍ ഒരു വലിയ ക്ലോക്ക്. അതില്‍ ആണി അടിച്ചു വച്ച പോലെ അനക്കമില്ലാതെ രാശി നക്ഷത്രങ്ങള്‍ വിന്യസിച്ചു നില്‍ക്കുന്നു. ക്ലോക്കിലെ അക്കങ്ങള്‍ പോലെ. സൂചികള്‍ ആയി ഗ്രഹങ്ങളും. ഗ്രഹങ്ങള്‍ എല്ലാം ഓരോ രാശികള്‍ വിട്ട് അടുത്ത രാശികളിലേക്ക് ചാക്രികമായി സഞ്ചരിച്ചു കൊണ്ടിരിക്കുന്നു. ഓരോ ഗ്രഹങ്ങള്‍ക്കും ഒരു രാശി കടന്നു അടുത്ത രാശിയിലെ എത്താന്‍ വേണ്ട സമയം കണക്കു കൂട്ടി വച്ചിട്ടുണ്ട്.സൂര്യന്‍: ഒരു മാസംചന്ദ്രന്‍: 2 1/4 ദിവസംബുധന്‍: ഒരു മാസംശുക്രന്‍: ഒരു മാസംചൊവ്വ: 1 1/2 മാസംവ്യാഴം: 1 1/2 വര്ഷംശനി: 2 1/2 വര്ഷംരാഹു കേതുക്കള്‍: ഒരു മാസംഇനി കാലം ഗണിക്കെണ്ടത് ഇപ്രകാരം... ഒരു സംഭവം നടക്കുന്ന സമയത്ത് ഓരോ ഗ്രഹങ്ങളും ഏതേതു രാശികളില്‍ ആയിരുന്നു എന്ന് ലഭ്യമാകണം. ഇതിനെയാണ് ഗ്രഹനില എന്ന് പറയുന്നത്. ശേഷം ഇപ്പോഴത്തെ ഗ്രഹനില നോക്കി ഓരോ ഗ്രഹവും എത്ര രാശി പിന്നിട്ടു എന്ന് നോക്കി അതാത് ഗ്രഹങ്ങളുടെ രാശി പിന്നിടാന്‍ വേണ്ട സമയം കൊണ്ട് ഗുണിച് വര്‍ഷങ്ങളും മാസങ്ങളും ചന്ദ്രനെ ഉപയോഗിച് ദിവസങ്ങള്‍ പോലും കൃത്യമായി ഗണിക്കാന്‍ സാധിക്കും.പക്ഷെ ഇപ്പോഴും ഞാന്‍ പറയുന്നു. ഇതൊക്കെ ഒരു കാല ഘട്ടത്തിന്റെ ശാസ്ത്രം മാത്രം ആണ്. ഇന്ന് ഇത് തന്നെ ഉപയോഗിക്കുന്നത് അസംബന്ധം ആണ്. അപ്പൊ പിന്നെ ഭാവി അറിയാനും മകളുടെ കല്യാണം മുടങ്ങുന്നത് എന്ത് കൊണ്ടാണെന്ന് അറിയാനും ജ്യോതിഷികളുടെ അടുത്ത് പോയി പോക്കറ്റ് വെളുപ്പിക്കുന്നതിന്റെ  കാര്യം പറയേണ്ടത് ഇല്ലല്ലോ... :/


വാക്സിന്‍ വിരുദ്ധത ശാസ്ത്രീയമോ..? സംവാദം (15/02/16)


ജേക്കബ് വടക്കാഞ്ചേരി: രക്തത്തിലേക്ക് നേരിട്ട് ഒരു വസ്തുവും കടത്താന്‍ പാടില്ല, ചോറ് കഴിക്കാം പക്ഷെ ചോറ് എടുത്ത് രക്തത്തില്‍ കുത്തിവച്ചാല്‍ മരിച്ച് പോകും. അത് തന്നെയല്ലേ വാക്സിന്‍..?
ഇതാണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ചോദ്യം...! ഒരു തല മുതല്‍ തുടങ്ങാം..!
1. ഈ കാരണം കൊണ്ടാണ് വാക്സിനെ എതിര്‍ക്കുന്നതെങ്കില്‍ ഓറല്‍ വാക്സിനെ എതിര്‍ത്തത് എന്തിനാണെന്ന് മനസിലായില്ല.
2. ഈ സാധനം മൊത്തത്തില്‍ ഒരു സ്ട്രോമാന്‍ ആര്ഗുമെന്റ്റ് ആണ്. അതായത് ചോറോ കഞ്ഞി വെള്ളമോ സിറിഞ്ചില്‍ എടുത്ത് കുത്താന്‍ ആരും പറയുന്നില്ല. അത് പണി കിട്ടും എന്ന്‍ എല്ലാവര്ക്കും അറിയാം. വായിലൂടെ വേണ്ടത് വായിലൂടെ സിറിഞ്ചിലൂടെ വേണ്ടത് സിറിഞ്ചിലൂടെ
3. രക്തത്തിലേക്ക് ഒന്നും നേരിട്ട് കുത്തി വെക്കരുത് എന്ന വാദം അബദ്ധമാണ്. ഇത് ദഹന വ്യവസ്ഥയുടെ ആവശ്യകതയെ കുറിച്ച് ധാരണയില്ലാത്തത് കൊണ്ടാണ്. നമ്മള്‍ കഴിക്കുന്ന ഭക്ഷണത്തില്‍ 60% അന്നജവും 30% പ്രോടീനും ആണുള്ളത്. ഇതില്‍ അന്നജം ഗ്ലുക്കോസ് തന്മാത്രകളുടെ പോളിമര്‍ ആണ് പ്രോടീന്‍ ഇരുപത് അമിനോ ആസിടുകളുടെ പല വിധത്തില്‍ ഉള്ള പോളിമറുകളും ആണ്. ഈ പോളിമേറുകള്‍ (വലിയ തന്മാത്രകള്‍) നേരിട്ട് രക്തത്തില്‍ എത്തിയാല്‍ അതിന്‍റെ സ്വഭാവം അനുസരിച്ച് ചിലപ്പോള്‍ പണി കിട്ടും. ദഹന വ്യവസ്ഥയില്‍ സംഭവിക്കുന്നത് ഈ പോളിമറുകളെ ഘടക തന്മാത്രകള്‍ ആയി ബ്രെയ്ക്ക് ചെയ്യുകയാണ്. ശേഷം രക്തത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്നു. ഇതാണ് ശരീരത്തിന്റെ പല ഭാഗങ്ങളില്‍ ഒഴുകി എത്തി ഊര്‍ജ നിര്‍മാണത്തിനും മറ്റും ഉപയോഗിക്കുന്നത്. ഇങ്ങനെ ദഹനത്തിലൂടെ രക്തത്തില്‍ എത്തുന്ന തന്മാത്രകളെ കൃത്രിമമായി ഉണ്ടാക്കി രക്തത്തിലേക്ക് നേരിട്ട് കടത്തിയാല്‍ ദഹനം വഴി ലഭിച്ചതോ അതോ കുത്തി വച്ചതോ എന്ന് തിരിച്ചറിയാന്‍ പോലും പറ്റാത്ത വിധം സാധാരണ വിധത്തില്‍ ശരീരം അത് ഉപയോഗിക്കും. ഗ്ലൂക്കോസ് ലായനി ട്രിപ്പ് ആയി കയറ്റി ക്ഷീണം മാറ്റാന്‍ കഴിയുന്നത് ഇത് കൊണ്ടാണ്.
4. എന്നാല്‍ രക്തത്തില്‍ പ്രോടീന്‍ രൂപത്തില്‍ തന്നെ ആവശ്യമായ ധാരാളം പ്രോട്ടീനുകള്‍ ഉണ്ട്. എന്‍സൈമുകള്‍ എല്ലാം ആ വിഭാഗത്തില്‍ പെടുന്നു, ഹോര്‍മോണുകളും. ഇവ അമിനോ ആസിഡ് രൂപത്തില്‍ രക്തത്തില്‍ എത്തിയിട്ട് കാര്യമില്ല. അതുകൊണ്ട് തന്നെ അത്തരം പ്രോടീനുകള്‍ ശരീരത്തില്‍ ഉത്പാദനം കുറഞ്ഞു പോയാല്‍ അത് വായിലൂടെ ഒഴിച്ചിട്ട് കാര്യമില്ല. കാരണം അത് ദഹന വ്യവസ്ഥയില്‍ ചെന്ന് അടിസ്ഥാന തന്മാത്രകള്‍ ആയ അമിനോ ആസിഡുകള്‍ ആയിരിക്കും രക്തത്തില്‍ എത്തി ചേരുക. അത് കൊണ്ട് ഒരിക്കലും നമ്മുടെ ആവശ്യം നടക്കില്ല. ഇതിന് ഏറ്റവും നല്ല ഉദാഹരണം ആണ് ഇന്‍സുലിന്‍. ഇത് ഒരു പ്രോടീന്‍ ആയത് കൊണ്ടാണ് ഇതിന്‍റെ ടാബ്ലെറ്റ് ലഭ്യമല്ലാത്തത്. രക്തത്തിലേക്ക് കുത്തി വെക്കുക തന്നെ വേണം. ഇതൊന്നും പ്രകൃതിപരം (പ്രാകൃതം) അല്ല എന്ന് സമ്മതിക്കുന്നു. പക്ഷെ ശാസ്ത്രീയമാണ്.
5. വാക്സിനിലും ഇത് തന്നെയാണ് പ്രശ്നം. രോഗാണുവിന്റെ അപകടം അനുസരിച്ച് നേര്പ്പിച്ച്ചോ അല്ലാതെയോ ശരീരത്തില്‍ എത്തിച്ച് "ഇങ്ങനെയൊരാള്‍ ചിലപ്പോ വന്നേക്കും അപ്പൊ കരുതിയിരുന്നോ അടിച്ചോടിച്ചെക്കണം" എന്ന് പറഞ്ഞു പരിചയപ്പെടുത്തുകയാണ് വാക്സിനേഷന്‍ എന്ന്‍ പറയാം.ബോധപൂര്‍വം രോഗാണുവിനെ ഇട്ട് കൊടുത്ത് ശരീരത്തിന്റെ സ്വാഭാവികമായ പ്രധിരോധ ശേഷിയെ മെച്ചപ്പെടുത്തി എടുക്കുന്നു. അപ്പോള്‍ ചില വാക്സിനുകളിലെ സെല്ലുകള്‍ അതെ പടി രക്തത്തില്‍ എത്തിയേ പറ്റൂ അല്ലെങ്കില്‍ നമ്മള്‍ നേരത്തെ പറഞ്ഞ ദഹനത്തിന്റെ പ്രശ്നം വരും. മരുന്നാണോ വാക്സിനാണോ ഭക്ഷണമാണോ എന്ന് തിരിച്ചറിയാനുള്ള ഇന്റെലിജെന്‍സ്‌ ഒന്നും ദഹന വ്യവസ്ഥക്ക് ഇല്ലെന്ന്‍ ചുരുക്കം. എന്നാല്‍ ഈ പ്രശ്നം ഇല്ലാത്ത വാക്സിനുകളും ഉണ്ടാകാം. അത് വായിലൂടെ തന്നെ കൊടുക്കുന്നുണ്ടല്ലോ.. ഉദാ: പോളിയോ വാക്സിന്‍. 3 തുള്ളി കൊണ്ട് പോളിയോ എന്ന ദുരിതത്തെ ഭൂമുഖത്ത് നിന്ന് ഉന്മൂലനം ചെയ്ത ചരിത്രം നമ്മള്‍ മറന്ന് പോകരുത്.
6. എന്നാലും വൈദ്യ ശാസ്ത്രത്തിന്റെ പത്തൊന്‍പതാം നൂറ്റാണ്ടിലെ എടുത്തു ചാട്ടം ആയി തന്നെ പറയാവുന്ന Hypodermic needle കുത്തുന്നത് കമ്പിപ്പാര കൊണ്ടുള്ള കുത്താക്കി കളഞ്ഞ സാറേ... ഉള്ളില്‍ സങ്കടം ഉണ്ട് ട്ടോ...

എന്ത് കൊണ്ടാണ് HIV കൊതുകുവഴി പകരാത്തത്...?!



കുറെ മുന്നെ നടത്തിയ ഒരു അന്വേഷണം ആണ്.. ഇന്ന് സുഹൃത്ത് Reshad Ali ചോദിച്ചപ്പോള്‍ ആണ് പോസ്റ്റ്‌ ആക്കാമെന്ന് കരുതിയത്... ഇന്‍ഫര്‍മേഷന്‍ ഓവര്‍ലോഡിംഗ് ഉണ്ട്... :)

എയ്ഡ്സ് ( acquired immunodeficiency syndrome) രോഗം ഉണ്ടാക്കുന്ന വൈറസാണ് HIV (human immunodeficiency syndrome) പേര് സൂചിപ്പിക്കുന്ന പോലെ തന്നെ ഇത് ബാധിക്കുന്നത് രോഗ പ്രധിരോധ ശേഷിയെ ആണ്. ശരീരത്തില്‍ കയറിയ ഉടനെ തന്നെ രോഗ പ്രധിരോധം നടത്തുന്ന WBC (white blood cells) യില്‍ പ്രധാനപ്പെട്ട lymphocytes മൊത്തമായും ചില്ലറയായും അങ്ങ് നശിപ്പിച്ചു കളയും. അതോടെ പിന്നീട് ഒരു മാതിരി പെട്ട രോഗങ്ങള്‍ ഒക്കെ പെട്ടെന്ന് വരും, വന്നാല്‍ മാറി കിട്ടില്ല. ഈ അവസ്ഥയാണ് എയ്ഡ്സ്. :)

ഇത് പകരുന്നത് ബോഡി ദ്രവങ്ങളുടെ കൈമാറ്റം മൂലം മാത്രമാണ്. ഒരിക്കലും രോഗിയുമായുള്ള സഹവാസത്തിലൂടെയോ കൊതുകിലൂടെയോ പകരില്ല. അത് കൊണ്ട് പേടിക്കണ്ട... അടുത്ത് ഇടപഴകിക്കോ, ഒരു വീട്ടില്‍ താമസിച്ചോ.. ഒരുമിച്ച് ഭക്ഷണം കഴിച്ചോ... നോ പ്രോബ്ലം :)

മലേറിയ അടക്കമുള്ള അപകടകാരികള്‍ ആയ ധാരാളം കുപ്രസിദ്ധ വൈറസുകളെ ട്രാന്‍സ്മിറ്റ്‌ ചെയ്യാന്‍ കഴിയുന്ന കൊതുക് സാര്‍ എന്ത് കൊണ്ട് ഇവിടെ ദയനീയമായി പരാജയപ്പെടുന്നു എന്നതാണ് കാര്യം. അതിന് ആദ്യമായി, കൊതുക് സാധാരണ എന്താണ് ചെയ്യുന്നത് എന്നറിയണം.

കുതുക് ഒരു ഹൈപ്പോടെര്മിക് നീഡില്‍ ഘടിപ്പിച്ച പറക്കുന്ന സിറിഞ്ച് ആണെന്ന ധാരണയാണ് ആദ്യം മാറ്റേണ്ടത്. കൊതുക് കുത്തുന്ന snout എന്ന സൂചി പോലുള്ള ഭാഗം 6 ഭാഗങ്ങള്‍ കമ്പോസ് ചെയ്തതാണ്. അതില്‍ ആദ്യത്തെ നാലെണ്ണം ആണ് ജീവിയുടെ സ്കിന്നിലേക്ക് താഴ്ന്ന്‍ ഇറങ്ങുന്നത്. ബാക്കി രണ്ടു ഭാഗങ്ങളില്‍ രണ്ടു കുഴലുകള്‍ ഉണ്ട്, അതില്‍ ഒന്നിലൂടെ സലൈവ കുത്തി വെക്കുകയും മറ്റതിലൂടെ ബ്ലഡ് കയറി പോവുകയും ചെയ്യുന്നു. മിക്സിംഗ് ഉണ്ടാകുന്നില്ല. അപ്പോള്‍ കൊതുക് പരത്തുന്ന മറ്റു വൈറസുകള്‍ പോലെ കൊതുകിന്റെ സലൈവയില്‍ എത്താന്‍ കഴിയാത്തതാണ് HIV യുടെ ഗതികേട്. അത് എന്ത് കൊണ്ടാണെന്ന് നോക്കാം.

HIV ക്ക് റെപ്ലിക്കെറ്റ് (കോപ്പി എടുക്കല്‍) ചെയ്യാന്‍ T സെല്ലുകളുടെ സഹായം അനിവാര്യമാണ് എന്നതാണ് പ്രശ്നം. മനുഷ്യ ശരീരത്തില്‍ ഇതുമായി ബൈന്ഡ് ചെയ്താണ് ധാരാളം കോപ്പികള്‍ എടുക്കുന്നത്. എയിഡ്സ് രോഗിയെ കുത്തുന്നത് വഴി ബ്ലഡ്ലൂടെ കൊതുകിന്റെ ശരീരത്തില്‍ എത്തിയ വൈറസിന് റെപ്ലിക്കെറ്റ് ചെയ്യാന്‍ സഹായത്തിനു, മരുന്നിന് പോലും ഒരു T സെല്‍ കൊതുകിന്റെ ശരീരത്തില്‍ ഇല്ല. അപ്പോള്‍ റെപ്ലിക്കേഷന്‍ തടസപ്പെടുന്നു, എങ്ങോട്ടെങ്കിലും പോകാനോ തിരിയാനോ മരിയാനോ കഴിയാതെ പാവം വൈറസിന്റെ ആപ്പീസ് അതോടെ പൂട്ടുന്നു.

വെടിക്കെട്ടിലെ ശാസ്ത്രീയത...?!

ആദ്യം കാലങ്ങള്‍ ആയി കേട്ട് തഴമ്പിച്ച ശാസ്ത്രീയത ഇന്‍ വെടിക്കെട്ട്...
അതായത്... വെടിക്കെട്ട് എന്നാല്‍ ഓക്സിജന്‍ ആവശ്യമായ ഒരു രാസ പ്രവര്‍ത്തനം ആണ്.. സോ വെടിക്കെട്ട് നടത്തുമ്പോള്‍ അവിടെ നേരത്തേ ഉള്ള ഓക്സിജന്‍ കത്തി തീരുന്നു... അങ്ങനെ ഉണ്ടാകുന്ന ന്യൂന മര്‍ദം കാരണം ചുറ്റുപാട് നിന്നും ധാരാളം ഓക്സിജന്‍ ആ ഭാഗത്തേക്ക് ഒഴുകി എത്തുന്നു. അങ്ങനെ ആ ഭാഗത്ത് ഉള്ളവര്‍ക്ക് നല്ല ശുദ്ധവായു കിട്ടുന്നു.
ഇത് കേള്‍ക്കുമ്പോള്‍ ആര്‍ക്കും ശരിയാണെന്ന് തോന്നും. ഇത്രയൊക്കെ സയന്‍സ് അറിഞ്ഞിട്ടാണ് ഈ ആചാരങ്ങള്‍ ഒക്കെ ഉണ്ടാക്കിയത് എന്നൊക്കെ തന്നെ ചില വിദ്വാന്മാര്‍ ഒരു ഉളുപ്പുമില്ലാതെ വാദിച്ചു കളയും.
എന്നാല്‍ എന്താണ് യാഥാര്‍ത്ഥ്യം...?
വെടിക്കെട്ട് ഓക്സിജന്‍ ആവശ്യമുള്ള പ്രോസെസ് ആണെന്നത് സത്യം തന്നെ.. പക്ഷെ അതിനു അന്തരീക്ഷ ഓക്സിജന്‍ ഉപയോഗിക്കുന്നില്ല. ബ്ലാക്ക് പൌഡറില്‍ പൊട്ടാസ്യം നൈട്രേറ്റ് ചേര്‍ക്കുന്നത് അയിനാണ്. അത് ചൂടാവുമ്പോള്‍ വെടിക്കെട്ടിന് ആവശ്യമായ ഓക്സിജന്‍ റിലീസ് ചെയ്യും. സൊ ന്യൂന മര്‍ദവും എയര്‍ സെര്‍ക്കുലേഷനും എല്ലാം വെറും "പൊഹ"
വെടിക്കെട്ട് കൊണ്ട് യാതൊരു ഗുണവും നമുക്കില്ല.. ഉള്ളതെല്ലാം ദോഷങ്ങള്‍ മാത്രം.
1. അന്തരീക്ഷ മലിനീകരണം.
ബ്ലാക്ക് പൌഡര്‍ ന്‍റെ കണ്ടന്റുകള്‍ ചാര്‍ക്കോളും സള്‍ഫറുമാണ്.ഇത് രണ്ടും കത്തുമ്പോള്‍ കാര്‍ബണിന്റെ ഓക്സൈടുകളും ( CO, CO2) സള്‍ഫറിന്റെ ഓക്സൈടുകളും (SO2, SO3) അന്തരീക്ഷത്തില്‍ എത്തുന്നു.
2. ശബ്ദം....
കൂടുതല്‍ ഒന്നും പറയേണ്ടതില്ലല്ലോ...
3. മരണ സാധ്യത...
വെടിക്കെട്ട് നടത്തുമ്പോള്‍ എടുക്കേണ്ട മുന്‍കരുതലുകളെ കുറിച്ച് ശാസ്ത്രീയമായി വിവരമുള്ള എത്ര വെടിക്കെട്ട്‌ കാരുണ്ട് നമ്മുടെ നാട്ടില്‍...?

ആനയും പൂരവും

ആനകളെ വെയിലത്ത് നിര്‍ത്തി പൂരം നടത്തുന്നത് എങ്ങനെയാണ് വലിയ ക്രൂരതയാകുന്നത്....?!
ആദ്യമായി മനസിലാക്കേണ്ടത് വെയില്‍ കൊണ്ടാല്‍ എന്താണ് കുഴപ്പം എന്നതാണ്. വെയില്‍ ഏല്‍ക്കുമ്പോള്‍ എല്ലാ ജീവികളിലും ശരീര ഊഷ്മാവ് വര്‍ദ്ധിക്കുന്നു. അപ്പോള്‍ അത് കുറക്കാനുള്ള ശരീരത്തിന്റെ ഒരു മെക്കാനിസമാണ് വിയര്‍ക്കല്‍. ഈ വിയര്‍പ്പ് തുള്ളികള്‍ക്ക് ബാഷ്പീകരണം (vaporization) നടക്കുന്നു. അതിന് ആവശ്യമായ താപം (heat) ശരീരത്തില്‍ നിന്ന് എടുക്കുന്നു. അപ്പോള്‍ ശരീരോഷ്മാവ് കുറയുന്നു. ഇങ്ങനെയാണ് ജീവികളുടെ ശരീരത്തില്‍ ഊഷ്മാവ് നിയന്ത്രണം നടക്കുന്നത്. അല്ലാതെ നമ്മള്‍ കരുതുന്ന പോലെ ശരീരത്തിലെ അധികമുള്ള ചൂട് ചുമ്മാ വായുവിലേക്ക് അങ്ങ് ഒഴുകി പോകില്ല (air is a very bad conductor of heat) ശരീരം ഇളകി ജോലി ചെയ്യുമ്പോള്‍ കൂടുതല്‍ വിയര്‍ക്കുന്നതും ഇത് കൊണ്ട് തന്നെ. ഹുമിഡിറ്റി കൂടുതല്‍ ഉള്ള ചെന്നൈ പോലുള്ള സ്ഥലങ്ങളില്‍ ചൂട് കൂടുതല്‍ അനുഭവപ്പെടുന്നത് ഒരു വൈരുദ്ധ്യമായി തോന്നിയേക്കാം. പക്ഷെ ഇതാണ് കാര്യം, ഹുമിടിറ്റി കൂടുമ്പോള്‍ ബാഷ്പീകരണം കുറയും. അപ്പോള്‍ നമ്മള്‍ക്ക് അനുഭവപ്പെടുന്നത് അന്തരീക്ഷ ഊഷ്മാവ് (atmospheric temperature) അല്ല. അതും ഹുമിടിറ്റിയുമായി ബന്ധപ്പെട്ട ഹീറ്റ് ഇന്‍റെക്സ്‌ ആണ്.
സാധാരണ വെയില്‍ കൊള്ളുന്ന നാട്ടിന്‍ പുറത്തുള്ള ജീവികളിലെല്ലാം ധാരാളം വിയര്‍പ്പ് ഗ്രന്ഥികള്‍ (sweat glands) ഉണ്ട്. സൊ നമുക്കൊന്നും വെയില്‍ വല്യ പ്രശ്നമല്ല. പക്ഷെ കാടിന്റെ ഉള്ളില്‍ തണലത്തും ചേറിലും ചളിയിലും വെള്ളത്തിലും ജീവിക്കുന്ന കാട്ടുജീവിയായ ആനക്ക് നമ്മള്‍ മെരുക്കിയില്ലായിരുന്നെങ്കില്‍ വെയില്‍ കൊള്ളെണ്ട ഒരാവശ്യവും ഇല്ലാത്തത് കൊണ്ട് തന്നെ പരിണാമപരമായി അതിന്‍റെ നഖത്തിന് ചുറ്റും മാത്രമാണ് വിയര്‍പ്പ് ഗ്രന്ഥികള്‍ ഉള്ളത്. പൂരപ്പറമ്പില്‍ നിര്‍ത്തി കുട മാറ്റി കളിക്കുമ്പോള്‍ ആ സാധുജീവി മണിക്കൂറുകളോളം അതിന്റെ അതിവിശാലമായ ശരീരം വെയില്‍ കൊള്ളുന്നു. കൂടാതെ ശരീരത്തില്‍ ചൂട് കുറക്കാന്‍ വിയര്‍ക്കല്‍ പോലും നടക്കുന്നില്ല. പത്ത് മിനുട്ട് വെയിലത്ത് നടക്കുമ്പോഴേക്കും ഓടി റൂമില്‍ കയറി ഷര്‍ട്ട് അഴിച്ച് ഫാനിന്റെ ചുവട്ടില്‍ ഇരുന്ന് വിയര്‍പ്പ് ആവിയാകുന്നതിന്റെ സുഖം അനുഭവിക്കുന്ന നമ്മള്‍ മനുഷ്യന്മാര്‍ക്ക് ഇതൊക്കെ പറഞ്ഞാല്‍ മനസിലാവുമോ എന്തോ... 
അങ്ങനെ ഉഷ്ണം താങ്ങാതെ ആനക്ക് വല്ലാതെ അസ്വസ്ഥത ഉണ്ടാകുന്നത് കൊണ്ടാണ് അത് ചെവികള്‍ ആട്ടുന്നത്. അല്ലാതെ നിന്റെയൊക്കെ ചെണ്ടകൊട്ടും ബഹളവും ആസ്വധിച്ച് താളം പിടിക്കുന്നതല്ല. നമ്മുടെ മേളവും താളവും ഒന്നും ആസ്വദിക്കാന്‍ ഉള്ള സ്പോട്ടുകള്‍ ആനയുടെ തലച്ചോറില്‍ ഇല്ല. ആനയെ നിങ്ങള്‍ നിങ്ങളുടെ സംസ്കാരത്തിന്റെ ഭാഗമാക്കിയെങ്കില്‍ ആന അതിപ്പോഴും അറിഞ്ഞിട്ടില്ല. നിങ്ങളുടെ കോപ്രായങ്ങള്‍ എല്ലാം ആനക്ക് ബഹളവും അരോചകവുമാണ്...

പ്രകൃതിദത്തമായ കൃഷി പോലും..!!


കൃഷി, മനുഷ്യനെ തീറ്റി പോറ്റാൻ വേണ്ടി പ്രകൃതി സ്വാഭാവികമായി കണ്ടുപിടിച്ച പ്രതിഭാസം ആണെന്നാണോ ഇവന്റെയൊക്കെ വിചാരം ? പ്രകൃതിക്ക്‌ അങ്ങനെ മനുഷ്യനോട്‌ എന്നല്ല ഒരു ജീവിയോടും പ്രത്യേകിച്ച്‌ ഒരു താൽപര്യവും ഇല്ല, കഴിവുള്ളവൻ അതിജീവിക്കും അത്രേ ഒള്ളൂ. (ങാ അത്‌ തന്നെ survival of the fittest)
നാഗരികതയുടെ വളർച്ചയച്ചയിൽ മനുഷ്യൻ പ്രകൃതിയുടെ സ്വാഭാവികമായ നടത്തിപ്പിൽ ബോധപൂർവം കൈ കടത്തുക തന്നെയാണ്‌ ചെയ്തിട്ടുള്ളത്‌. കൃഷി, കാലി വളർത്തൽ, കെട്ടിട നിർമ്മാണം, ചികിൽസ എല്ലാം പ്രകൃതി വിരുദ്ധം തന്നെയാണ്‌.
മാനവ ചരിത്രത്തിൽ പ്രകൃതിയെ ഏറ്റവും അധികം മുറിവേൽപ്പിച്ച കണ്ടുപിടിത്തമാണ്‌ കൃഷി. എന്താണ്‌ കൃഷി ?
ഒരു പ്രത്യേക സ്ഥലത്ത്‌ സ്വാഭാവികമായി വളരേണ്ട സസ്യങ്ങളെ മുഴുവൻ അവിടെന്ന് ആട്ടി ഓടിച്ച്‌ നമുക്ക്‌ ആവശ്യമുള്ള ചെടികളെ മാത്രം വളർത്തി എടുക്കുന്നു ( ഇത്‌ ജനാധിപത്യ... സോറി സസ്യാധിപത്യ പരമാണോ ? :p)
ഒരേ ഇനം ചെടി ഒരേ സ്ഥലത്ത്‌ തിങ്ങി വളരുന്നത്‌ അന്യോജമല്ല, അതിനാണ്‌ വിത്ത് വിതരണം എന്ന പരിപാടി, ചക്കയും മാങ്ങയും ഒക്കെ മധുരം ഉണ്ടാകുന്നത്‌ അയിനാണ്‌. ഒരേ ഇനം ചെടികൾ ഒരേ സ്ഥലത്ത്‌ വളരുമ്പോൾ മണ്ണിലെ പോഷക നഷ്ടം കൂടുതൽ ആയിരിക്കും. അത്‌ പെട്ടെന്ന് നികത്തിയാലേ വല്ലതും തിന്നാൻ കിട്ടൂ. കൊട്ട കണക്കിന്‌ ചാണകം വാരി ഇട്ടിട്ട്‌ വല്യ കാര്യം ഒന്നും ഇല്ല, വിളക്ക്‌ ആവശ്യമുള്ള പോഷകങ്ങളും മാണ്ണിൽ ഉള്ള പോഷകങ്ങളും നോക്കി ആവശ്യമുള്ളത് ആവശ്യമായ അളവിൽ‌ മാത്രം ചേർക്കണം. അതെ ശാസ്ത്രീയ വള പ്രയോഗം. നിങ്ങൾ രാസവളം ഇട്ടാലും ജൈവവളം ഇട്ടാലും ചെടി എടുക്കുന്നത്‌ അതിന്‌ ആവശ്യമുള്ള ഘടകങ്ങൾ മാത്രമാണ്. ഏത്‌ ടൈപ്പ്‌ വളം ആണ്‌ ചേർത്തതെന്ന് ചെടിക്ക്‌ മനസിലാവില്ല. ഓർഗാനിക്‌ ഫോമിൽ ഇട്ടെന്ന് വച്ച്‌ ചെടിക്ക്‌ രോമാഞ്ചം ഒന്നും വരില്ല.
നെല്ല്, ഗോതംബ്‌, ബാർലി ഇതൊന്നും ചെടി ഉണ്ടാക്കുന്നത്‌ ഞമ്മക്ക്‌ മിണുങ്ങാൻ അല്ല. അതിന്റെ അടുത്ത തലമുറയിലേക്ക്‌ പോകാൻ ഉള്ള വിത്തുകൾ ആണതെല്ലാം ( മക്കൾ ? ) മാംസാഹാരം കഴിക്കുന്നത്‌ ക്രൂരത ആണെങ്കിൽ ഇതോ ? (പ്രകൃതി വാദികൾ ഒന്ന് ആലോചിച്ചാൽ നന്നാവും)
പിന്നെ കപ്പയും ഉരുളക്കിഴങ്ങും ഒന്നും നമുക്ക്‌ തിന്നാൻ ഉള്ളതല്ല അത്‌ ചെടിക്ക്‌ ആപത്ത്‌ കാലത്ത്‌ ഉപയോഗിക്കാൻ വേണ്ടി ഗ്ലൂക്കോസ്‌ വെള്ളത്തിൽ ഡിസോൾവ്‌ ആവാത്ത അമെയിലോസ്‌, അമെയിലോപെക്റ്റിൻ (അന്നജം) രൂപത്തിൽ ആക്കി സംഭരിച്ച് വച്ചതാണ്‌. ഇത്‌ നമ്മുടെ ശരീരത്തിലും നടക്കുന്നുണ്ട്‌ (ഗ്ലൂക്കോസ്‌ - ഗ്ലൈക്കൊജൻ) ഇൻസുലിൻ കുറയുമ്പോൾ ഈ പരിപാടി നടക്കില്ല, ഗ്ലൂക്കോസ്‌ മൂത്രത്തിലൂടെ ഒഴുകി പോകും ഇതാണ്‌ ഡയബറ്റിസ്‌-1
നമ്മളെ ആരെങ്കിലും തല്ലിക്കൊന്ന് ഈ ഗ്ലൈക്കൊജൻ എടുക്കുന്നത്‌ നമുക്ക്‌ ഇഷ്ടാവുമോ ? പോട്ടെ നമ്മുടെ സംബാദ്യം ആരേലും കൊള്ളയടിക്കുന്നത്‌ നമുക്ക്‌ ഇഷ്ടാവുമോ ? ഇല്ല.. ല്ലേ ? അതുപോലെ ചെടികൾക്കും ഇഷ്ടാവില്ല. അവർക്ക്‌ ആയുധം ഉണ്ടാക്കാനും കരാട്ടയും കുങ്ങ്ഫുവും പഠിക്കാനും‌ ടൈം കിട്ടാത്തത്‌ കൊണ്ട്‌ അവർ കെമിക്കൽ വിഷം ഇറക്കി കളിക്കുന്നു. അത്‌ തിരിച്ചറിയാൻ നമ്മൽ കിടിലൻ നാക്ക് വിലക്ക്‌ വാങ്ങി കയ്പ്പും ചവർപ്പും പുച്ഛിച്ച്‌ തുപ്പാൻ തുടങ്ങി. നാക്കിനെ കപളിപ്പിച്ച്‌ അകത്ത്‌ കടന്നവനെ വലിച്ച് വാരി പുറത്ത്‌ കളയാൻ കിടിലൻ കരളും. നമ്മളാരാ മോൻ 
പക്ഷേ അതുകൊണ്ട്‌ ആയില്ലല്ലോ വല്ലതും തിന്നണ്ടേ ? ഉരുളക്കിഴങ്ങിൽ ഉള്ള വിഷമാണ്‌ സോളനിൻ കപ്പയിൽ സയനൈഡ്‌, ചില പ്രത്യേക മ്യൂട്ടേഷനുകൾ കാരണം വിഷം കുറഞ്ഞ ചെടികൾ പ്രകൃതിയിൽ നിന്ന്‌ നമ്മൾ കണ്ട്‌ പിടിച്ചാണ്‌ കഴിക്കാൻ കൊള്ളാവുന്ന ചെടികൾ വൻ തോതിൽ വളർത്തി തുടങ്ങിയത്‌. കാട്ടുചെടികൾ ഒന്നും അതിന്റെ വന്യ രൂപത്തിൽ കഴിക്കാൻ കൊള്ളില്ല. സോ കീടങ്ങൾക്കും ( പെരുച്ചാഴി ഉൾപ്പടെ) നമ്മൾ കൃഷി ചെയ്യുന്നത്‌ തന്നെ ആയിരിക്കും ഇഷ്ടം, രാസവിഷം അവർക്കിട്ടും കൂടെ ഉള്ള പണി ആയിരുന്നല്ലോ.
നമ്മൾ രക്ഷപ്പെടുത്തി എടുത്ത ചെടികളെ നമ്മൾ തന്നെ സംരക്ഷിച്ചാലെ അവക്ക്‌ ജീവിക്കാൻ ഒക്കൂ ( നമ്മക്ക്‌ തിന്നാനും). സോ പറഞ്ഞ്‌ വന്നത്‌ കീടനാശിനിയെ പറ്റിയാണ്‌. കാപ്സൈസിൻ, (മുളക്‌ ലായനി) നിക്കോട്ടിൻ (പുകയില വെള്ളം) ഒന്നും മതിയാകാതെ വരും. സോ രാസ കീടനാശിനിയും ഒരു ആവശ്യം തന്നെ ആണ്‌.

ബുദ്ധിമാനായ അസൂത്രകനോ..?

വിശ്വാസികൾ യുക്തിവാദികളെ കാണുംപോൾ വാചാലരാകുന്ന വിഷയമാണ്‌‌ പ്രകൃതിയുടെ ഫൈൻ ട്യൂണിംഗ്‌. ഓരോ ജീവികളെയും ശ്രദ്ധിച്ച്‌ വീക്ഷിച്ചാൽ ദൈവം ഉണ്ടെന്ന് ബോദ്ധ്യമാകുമത്രേ...
ഡാർവിൻ തന്റെ ഒറിജിൻ ഓഫ്‌ സ്പീഷീസ്‌ എന്ന പുസ്തകത്തിൽ (1859) ഒരു തരം കടന്നലിന്റെ (ichneumon wasp) പ്രചനന കഥ പറയുന്നുണ്ട്‌. ഇവൾമാർ കാണിക്കുന്നത്‌ ഒരുമാതിരി കോത്താഴത്തെ പണി ആണ്‌. ഒരു തരം ശലഭപ്പുഴുവിന്റെ ( caterpillar) ശരീരത്തിൽ ആണ്‌ മുട്ടയിടുന്നത്‌, കൂടെ ഒരു മയക്ക്‌ മരുന്ന് ഇഞ്ചെക്റ്റ്‌ ചെയ്ത്‌ അതിനെ തളർത്തി കിടത്തുന്നു. എന്നിട്ട്‌ ലാർവകൾ ഉണ്ടായി വരുമ്പോൾ ഈ പാവം പിടിച്ച ജീവിയെ അവസാന നിമിഷം വരെ കൊല്ലാതെ തളർത്തി ഇട്ട്‌ ആദ്യമാദ്യം കാലുകൾ ഭക്ഷിച്ച്‌ തുടങ്ങി അവസാനം ഹൃദയവും തലച്ചോറും ഭക്ഷിച്ച്‌ പറന്ന് പോകുന്നു. Mindless cruelty എന്നാണ്‌ ഇതിനെ ഡാർവിൻ പറയുന്നത്‌. ഈ കൊടും ക്രൂരത ദൈവത്തിന്റെ പ്ലാനിംഗ്‌ ആണെങ്കിൽ..... ( എന്നാ പറയാനാ)
മലമ്പനി (malaria) പ്ലാസ്മോഡിയം എന്ന പരാദം (parasite) കാരണം ഉണ്ടാകുന്ന അസുഖമാണ്‌. കൊതുകുകളിലൂടെയാണ്‌ പ്രധാനമായും പകരുന്നത്‌. ഇതിന്റെ symptoms‌ വിചിത്രമാണ്‌. വൈകുന്നേരങ്ങളിൽ ഉള്ള കടുത്ത പനിയും ക്ഷീണവും. ഇത്‌ കൊതുകുകൾ ഇറങ്ങുന്ന സമയമാണ്‌, ആ സമയം നോക്കി നമ്മളെ തളർത്തി ഇട്ടു കൊതുകിന്‌ കുത്താൻ സൗകര്യം ഒരുക്കി കൊടുക്കലാണ്‌ പാരസൈറ്റിന്റെ പണി. Literally hijacking. (തോളിൽ ഇരുന്ന്‌ ചെവി തിന്നൽ ?) മലേരിയ ബാധിച്ച രോഗിയെ കുത്തിയത്‌ കൊണ്ട്‌ കൊതുകിനും പ്രത്യേകിച്ച്‌ ഗുണമൊന്നുമില്ല. ഗുണമുള്ളത്‌ രോഗാണുവിന്‌ മാത്രമാണ്‌. അടുത്ത ശരീരത്തിലും പെട്ടെന്ന് എത്തിപ്പെടണം. അത്‌ തന്നെ കാര്യം. ഇത്‌ ദൈവത്തിന്റെ കാരുണ്യമായി വിലയിരുത്താമോ ? ഇത് വിശദീകരിക്കാൻ തിയറി ഓഫ്‌ നാച്വറൽ സെലെക്ഷൻ തന്നെ വേണം (Nothing in biology makes sense unless in the light of evolution)
മൂക്കിൽ ഇത്തിരി പൊടി പോയാൽ നമ്മൾ തുമ്മും. അത്‌ കൊണ്ട്‌ ഗുണം നമുക്കാണ്‌ (അൽഹംദുലില്ല പറയുന്നതിൽ അൽപ്പം കാര്യമുണ്ട്‌  ) ജലദോഷം വന്നാൽ ചറപറ തുമ്മും എന്നാൽ അത്‌ കൊണ്ട്‌ ഒരു ഗുണവും നമുക്കില്ല. ഗുണം വൈറസിനാണ്‌. കോൾഡ്‌ വൈറസ്‌ നമ്മുടെ മ്യൂക്കസ്‌ ഉൽപ്പാദനം വർദ്ധിപ്പിക്കുകയാണ്‌ ചെയ്യുന്നത്‌. ങാ അത്‌ തന്നെ പെട്ടെന്ന് അടുത്ത ആളിൽ എത്തിപ്പെടണം. ജലദോഷം വായുവിലൂടെ പകരുന്ന അസുഖമാണ്‌. മനസിലായല്ലോ ഇതിലൊന്നും ഒരു ബുദ്ധിമാനായ ആസൂത്രകനെ കാണാനേ ഇല്ല only survival of the fittest
റാബീസ്‌, നമ്മുടെ പേവിഷബാധയുടെ വൈറസ്‌ ആണ്‌ കക്ഷി. ഇത്‌ ഒരു പട്ടിയിൽ എത്തിയാൽ അതിന്റെ തലച്ചോറിനെ മൊത്തത്തിൽ അങ്ങ്‌ ഹൈജാക്ക്‌ ചെയ്ത്‌ കളയും. അത്‌ സ്തിരം ടെറിടെറി വിട്ട്‌ എല്ലായിടത്തും എത്തും, അലഞ്ഞ്‌ തിരിഞ്ഞ്‌ നടക്കും കാണുന്ന പട്ടികളേയും മനുഷ്യരേയും എല്ലാം ഒരു പ്രകോപനവും ഇല്ലാതെ തന്നെ കയറി കടിക്കും. ഇത്‌കൊണ്ട്‌ വല്ല ഗുണവും ആ പട്ടിക്കുണ്ടോ? പിന്നെ അക്കാണ്‌ ഗുണം ? നിസാരമായ ഒരു വൈറസിന്റെ പ്രചനനത്തിന് വേണ്ടി നായക്കളേയും പിന്നെ വിശേഷ സൃഷ്ടി എന്നും പറഞ്ഞ്‌ കൊണ്ട്‌ നടക്കുന്ന മനുഷ്യരേയും കൊലക്ക്‌ കൊടുക്കുന്നതാണ്‌ നിങ്ങളുടെ ദൈവത്തിന്റെ നീതി എങ്കിൽ................ (Prithwiraj.jpg) ഈ തോന്നിവാസത്തിനെ ഒക്കെ സപ്പോർട്ട്‌ ചെയ്യുന്ന ദൈവത്തെ സാഡിസ്റ്റ്‌ എന്ന് വിളിച്ചാൽ അധികമാവില്ല. താങ്ക്സ്‌ റ്റു വാക്സിനേഷൻ ആൻഡ്‌ ലൂയി പാസ്റ്റർ