Saturday, 17 September 2016

ഖുർആനിലെ ഭൂമി ഉരുണ്ടതോ പരന്നതോ..?

ഖുര്‍ആനിലെ ഭൂമി പരന്നാണ് ഇരിക്കുന്നത് എന്ന് ഖുറാന്‍ ഒരു തവണ എങ്കിലും വായിച്ചിട്ടുള്ള ആര്‍ക്കും പകല്‍ പോലെ വ്യക്തമാവും. ഒരു  കാലത്ത് മതം ശക്തമായിരുന്നു. ഖുറാനില്‍  ഉള്ള  കാര്യങ്ങള്‍ക്ക്  ആ  കാരണം  കൊണ്ട്  തന്നെ ഒരു ലെജിറ്റിമസി ഉണ്ടായിരുന്നു. ആ  കാലത്ത്  മത  പാഠശാലകളില്‍ പോലും  ഭൂമി പരന്നതാണ് സ്കൂളില്‍ ഉരുണ്ടതാണെന്ന്  പഠിപ്പിക്കുന്നത്  തെറ്റാണ്  എന്ന്  മോല്ലാക്കമാര്‍ പഠിപ്പിച്ചിരുന്നു. പിന്നീട് ശാസ്ത്രത്തിന്റെ  ഒരു  അപ്രമാദിത്വം കടന്ന്  വന്നപ്പോള്‍ ഭൂമി ഉരുണ്ടത് ആണെന്ന്  ഖുറാനില്‍  നേരത്തെ  പറഞ്ഞിട്ടുണ്ട് എന്ന  വാദവുമായി ദൈവത്തിനെ  വക്കീലന്മാര്‍  രംഗ പ്രവേശനം നടത്തിയ  സാഹചര്യത്തില്‍ അതില്‍ എത്രമാത്രം ശരിയുണ്ട് എന്ന് പരിശോധിക്കുകയാനിവിടെ

Aristotle
ഭൂമി ഉരുണ്ടതാണെന്ന് ഉള്ള തിരിച്ചറിവ് യുക്തിവാദികൾ കരുതുന്ന പോലെ ഒരുപാട് ബുദ്ധിമുട്ടുള്ള ഭീകര സംഭവം ഒന്നുമല്ല. ആധുനിക ശാസ്ത്രം ഒക്കെ വികസിക്കുന്നതിനു 2000 കൊല്ലം മുന്നേ തന്നെ അരിസ്റ്റോട്ടിൽ ( ബി.സി.384 - ബി.സി.322) അന്ന് സാധ്യമായ പരമാവധി തെളിവുകളുടെ വെളിച്ചത്തിൽ കാര്യകാരണ സഹിതം വിശദീകരിച്ചിട്ടുണ്ട്. അരിസ്റ്റോട്ടിലിന്റെ പോയന്റുകൾ...
കാ) ആകാശത്ത് കാണുന്ന ബാക്കി വസ്തുക്കളെല്ലാം ഉരുണ്ടിട്ടാണ്‌. അ
പ്പോൾ ഭൂമിയും ഉരുണ്ടിട്ട് തന്നെ ആവാനാണ് സാധ്യത.
യിക്ക) ചന്ദ്രഗ്രഹണം, ഭൂമിയുടെ നിഴൽ ചന്ദ്രനിൽ പതിക്കുന്നതാണെന്ന് അന്ന് ധാരണയുണ്ടായിരുന്നു. അത് വൃത്തത്തിൽ ആയത് കൊണ്ട് ഭൂമി ഉരുണ്ടത് ആകാനുള്ള സാധ്യത.
ഗാ) കപ്പൽ കടലിൽ നിന്ന് കരയിലേക്ക് വരുമ്പോൾ ആദ്യം കപ്പലിന്റെ മുകളിലെ അറ്റം ദൃശ്യമാകുന്നു. പിന്നീട് പതിയെ പതിയെ മുകളിലേക്ക് കയറി വരുന്നു.
യിഘ) തെക്കോട്ട് സഞ്ചരിമ്പോൾ ആകാശത്ത് തെക്ക് ഭാഗത്തുള്ള നക്ഷത്രങ്ങൾ നേരത്തെ ഉദിക്കുകയും വൈകി അസ്തമിക്കുകയും ചെയ്യുന്നു.
ങ) ഉയരങ്ങളിൽ കയറി നിൽക്കുമ്പോൾ ദൃശ്യമാകുന്ന ഭാഗം പ്രതീക്ഷകൾക്ക് ഉപരിയായി വർദ്ധിക്കുന്നു. (ഇനിയുമുണ്ട്, തൽക്കാലം ഇത് മതി.)
ഇന്ന് ഭൂമി ഉരുണ്ടതാണെന്ന് ഒരു സാധാരണക്കാരന് മനസ്സിലാക്കാവുന്ന വളരെ ലളിതമായ പരീക്ഷണങ്ങൾ കാൾ സാഗന്റെ "കോസ്മോസ്" എന്ന ഡോകുമെന്ററിയിൽ വളരെ രസകരമായി ആവിഷ്കരിക്കുന്നുണ്ട്. ഇവിടെ വിശദീകരിച്ച്ചാൽ പോസ്റ്റ് വല്ലാതെ നീണ്ടു പോകും..! ഇപ്പൊ പ്രധാന വിഷയം അതല്ല.
അപ്പൊ പറഞ്ഞു വന്നത്... ഒരു കാര്യം പറയുമ്പോൾ അത് അവൈലബിൾ ആയിട്ടുള്ള തെളിവുകളുടെ അടിസ്ഥാനത്തിൽ വ്യക്തമായി പറയണം. ഒരു പുതിയ അറിവ് അവതരിപ്പിക്കുമ്പോൾ അതിനു നിലവിലുള്ള അംഗീകൃത അറിവുകളുടെ ഒത്ത് നോക്കാനുള്ള അവസരം ഉണ്ടാകണം (correspondence) പിന്നെ പുതിയതായി അവതരിപ്പിക്കപ്പെട്ട കാര്യം ശരിയാണോ എന്ന് പരിശോധിക്കാനും കഴിയണം (predictability). അതാണ് ഒരു യുക്തിഭദ്രമായ അറിവിന് ഉണ്ടായിരിക്കേണ്ട ഗുണങ്ങൾ. അല്ലാത്തവ "എങ്ങാനും ബിരിയാണി കൊടുക്കുന്നുണ്ടെങ്കിലോ" എന്ന് കരുതി താങ്ങേണ്ട കാര്യമില്ല.
Magellen
നമ്മൾ കരുതുന്ന പോലെ പതിനാറാം നൂറ്റാണ്ടിൽ മെഗല്ലൻ ഭൂമിയെ ചുറ്റി സഞ്ചരിച്ച വരുന്നത് വരെ ലോകത്ത് എല്ലാവരും ഭൂമി പരന്നത് ആണെന്നൊന്നും അല്ല കരുതിയിരുന്നത്. കപ്പ
ൽ യാത്രയിൽ വളരെ നിർണായകമായ ഒരറിവാണു ഭൂമി പരന്നതോ ഉരുണ്ടതോ എന്നത്. പരന്ന ഭൂമിയിൽ കപ്പൽ യാത്ര ശരിക്കും ഒരു ജീവൻ മരണ പോരാട്ടമാണ്. സഹസ്രാബ്ദങ്ങൾക്ക് മുന്നേ തന്നെ ഉരുണ്ട ഭൂമിയെ പറ്റി മനുഷ്യർക്ക് ധാരണയുണ്ടായിരുന്നു. അമേരിക്കയിലെ ഫ്‌ളാറ്റ് എർത് സൊസൈറ്റി ഒക്കെ 19ആം നൂറ്റാണ്ടിലെ പുതിയ സാധനങ്ങളാണ്.
അഞ്ചാം നൂറ്റാണ്ടിൽ ആര്യഭടൻ ഭൂമിയുടെ ഭ്രമണ വേഗത പോലും സെക്കന്റുകളുടെ മാത്രം വത്യാസത്തിൽ കൃത്യമായി കണ്ടു പിടിച്ചിട്ടുണ്ട്.
ഏഴാം നൂറ്റാണ്ടിലെ അറേബിയയിലെ പണ്ഡിതന്മാർക്കും നാവികർക്കും കവികൾക്കും എല്ലാം ഉരുണ്ട ഭൂമി എന്ന അറിവ് ഉണ്ടായിരുന്നു. നിർഭാഗ്യവശാൽ മുഹമ്മദ് നബിക്ക് ആ അറിവ് സമൂഹത്തിൽ നിന്നും കിട്ടിയില്ല. സോ പുള്ളിയുടെ പ്രാഥമിക യുക്തി വച്ച് നോക്കെത്താ ദൂരത്തേക്ക് കാണുന്ന മരുഭൂമിയും നീലാകാശവും വല്ലപ്പോഴും ഒരു അനുഗ്രഹമായി പെയ്യുന്ന മഴയും കണ്ടപ്പോൾ അദ്ദേഹവും അല്ലാഹുവും ചില നിഗമനങ്ങളിൽ എത്തി... അത് ഇപ്രകാരം.
"ഭൂമിയെ ഒരു വിരിപ്പായും ആകാശത്തെ ഒരു മേല്‍ക്കൂരയായും അല്ലാഹു സൃഷ്ടിച്ചിരിക്കുന്നു. ആകാശത്തുനിന്നും അവന്‍ വെള്ളം ഇറക്കിത്തരുന്നു.(2:22)"
വളരെ സ്വാഭാവികമായി ചിന്തിക്കുകയും പ്രാഥമിക യുക്തി ഉപയോഗിച്ച് പ്രപഞ്ചത്തെ നോക്കിക്കാണുകായും ചെയ്ത ഒരു പച്ച മനുഷ്യനെയാണ് ഈ വചനത്തിൽ കാണുന്നത്. ഒരിക്കലും പ്രപഞ്ച സൃഷ്ടാവിനെ അല്ല. ഭൂമി പരവതാനി അല്ലെങ്കിൽ വിരിപ്പ് പോലെ പരന്നത് ആണെന്ന ഹിമാലയൻ മണ്ടത്തരം പറഞ്ഞു വച്ചെങ്കിലും എനിക്കതിൽ വല്യ പരാതി ഒന്നും ഇല്ല. ഒരു ഏഴാം നൂറ്റാണ്ടിലെ പുസ്തകത്തിൽ അതൊക്കെ സ്വാഭാവികം. പക്ഷേ ഉരുണ്ടതാണെന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട് എന്നും പറഞ്ഞു നടക്കുന്ന ആധുനിക വ്യാഖ്യാന ഫാക്ടറിക്കാരാണ് എന്റെ പ്രശ്നം! സൊ തുടങ്ങാം...
ഖുർആനിലെ ഭൂമിയെ ഉരുട്ടുന്നത് ഓ.അബ്ദുൽ റഹ്‌മാനാണ്. (യുക്തിവാദികളും ഇസ്‌ലാമും... ഇടമറുകിന് മറുപടി)
"രാവിനെ പകലിന്മേലും പകലിനെ രാവിന്മേലും അവന്‍ ചുറ്റിപ്പൊതിയുന്നു.(39:5)"
ഇതാണ് ആയത്ത്... ഇതിൽ എവിടെയാണ് ഭൂമി ഉരുണ്ടതാണെന്ന് പറയുന്നത് എന്ന് ഞാൻ കാണുന്നില്ല. കാണുന്നില്ലെന്ന് മാത്രമല്ല ഈ ആയത്ത് ഭൂമിയെ കുറിച്ചേ അല്ല പറയുന്നത്. പക്ഷേ അബ്ദുൽ റഹ്‌മാൻ കാക്ക ഇതിൽ ഉരുണ്ട ഭൂമിയെ കാണുന്നുണ്ട്. നമ്മൾ യുക്തിവാദികൾക്ക് ഒന്നും ഇല്ലാത്ത ഒരു പ്രത്യേക യുക്തി ഉണ്ടെങ്കിലേ അത് കാണാൻ പറ്റൂ... എങ്ങനെയെന്നാൽ ചുറ്റിപൊതിയുക എന്ന് അർത്ഥം കൊടുത്ത "കവ്വറ" എന്ന അറബിക് വാക്കിന് അറബിയിൽ "കുറത്ത്" എന്ന പദവുമായി സാമ്യമുണ്ട് (അത് വിശദീകരിക്കാൻ വയ്യ, അറബിക് ഗ്രാമർ ആണ്) കുറത്തിന് പന്ത് എന്ന് അര്ത്ഥമുണ്ട്. പോരേ... ഭൂമി ഉരുണ്ടില്ലേ.. ഇതിൽ പരം എന്ത് വേണം..? തമാശ എന്താണ് വച്ചാൽ ഭൂമി (അര്ള്) എന്ന വാക്കേ ആ ആയത്തിൽ ഇല്ല. ഉരുണ്ടെങ്കിൽ തന്നെ അത് രാത്രിയോ പകലോ ആയേ പറ്റൂ... "എന്താണ് ബ്രോ രാത്രിയും പകലും ഉരുണ്ടാൽ പിന്നെ ഭൂമി ഉരുളാനാണോ പണി..?!"... വല്യ കഷ്ടപ്പാടാ.. അല്ലിയോടാ..!!
അടിപൊളി... എന്തായാലും വാദത്തിനു വേണ്ടി സമ്മതിക്കുന്നു. സൊ നമുക്ക് രാവിനെയും പകലിനെയും പറ്റി പറഞ്ഞിട്ടുള്ള മറ്റു വചനങ്ങൾ കൂടെ ഒന്ന് നോക്കാം...
1) "രാത്രി അവര്‍ക്കൊരു ദൃഷ്ടാന്തമാണ്, അതില്‍നിന്നു പകലിനെ നാം ഊരിയെടുക്കുന്നു. (36:37)"
ഇത് വാൾ ഉറയിൽ നിന്ന് ഊരി എടുക്കുന്ന പോലെയാണ് അതുകൊണ്ട് ഖുർആനിന്റെ വീക്ഷണത്തിൽ ഭൂമി വാൾ പോലെയാണെന്ന് നിങ്ങൾ നേരത്തെ വ്യാഖ്യാനിച്ച അതേ നാണയത്തിൽ ഞാൻ വ്യാഖ്യാനിച്ചാൽ തെറ്റാണെന്ന് നിങ്ങൾ എങ്ങനെ സമർത്തിക്കും...?

2) “പകലിനെ രാവു കൊണ്ട് മൂടുന്നു” (7:54) ഇത് ഇറച്ചിക്കറി മൂടി വെക്കുന്ന പോലെയാണ് അതുകൊണ്ട് ഭൂമി പാത്രത്തിന്റെ അടപ്പ് പോലെയാണെന്ന് വ്യാഖ്യാനിച്ചലോ..?
3)"അല്ലാഹു രാത്രിമേല്‍ പകലിനെയും പകലിന്മേല്‍ രാത്രിയേയും കോര്‍ത്തു വലിക്കുന്നതു നിങ്ങള്‍ കാണുന്നില്ലേ?(31:29)" ഇത് സൂചിയിൽ നൂല് കോർത്ത വലിക്കുന്നത് പോലെയാണ്. അപ്പൊ ഭൂമി സൂചിപോലെയാനൊ...?!

4) "രാവും പകലും മറിച്ചിടുന്നു. (24:44)" പത്തിരി മറിച്ചിടുന്ന പോലെ.. ഭൂമി പത്തിരി പോലെയാണ്.
(ഇനിയും ഉണ്ട്... നിർത്തുന്നു)
മനസിലായോ... എങ്ങനെയും വ്യാഖ്യാനിക്കാവുന്ന ഒരുപാട് പൊതു പ്രസ്താവനകളാണ് ഖുർആനിൽ ഉള്ളത്. അതിൽ നിന്ന് സ്വന്തം നിലക്ക് ആധുനികമായ ഒരറിവും ലഭ്യമല്ല. മറ്റു തെളിവ് അധിഷ്ഠിത അന്വേഷണ മാര്ഗങ്ങളിലൂടെ ലഭ്യമാകുന്ന അറിവുകളെ "ദേ ദിദല്ലേ ലത്" എന്ന തോന്നിപ്പിക്കും വിധം വളച്ചൊടിക്കാൻ കഴിയുന്ന വചങ്ങൾ കണ്ടുപിടിച്ച് വ്യാഖ്യാനിച്ചും സമാന വിഷയത്തിലുള്ള മറ്റു വചനങ്ങൾ ബോധപൂർവം ആ സന്ദർഭത്തിൽ മറച്ചു വച്ചും കാണിച്ച് കൂട്ടുന്ന സെറിബ്രൽ വ്യായാമങ്ങൾ മാത്രമാണ്. സൂരജേട്ടന്റെ വാചകം കടമെടുത്ത പറഞ്ഞാൽ... "വ്യാഖ്യാനമാകുന്ന ചെറുതേനിൽ ചാലിച്ചെടുത്ത ഒന്നാംതരം തീട്ടക്കണ്ടി"
അല്ലാഹുവിൽ നിന്ന് അറിവൊന്നും വന്നില്ലെങ്കിലും ഇത്തരം വിഷങ്ങൾ നാട്ടിലുള്ള വിവരമുള്ളവരോട് ചോദിച്ചിട്ട് തള്ളിയിരുന്നേൽ വായിക്കാനെങ്കിലും കൊള്ളുമായിരുന്നു. പിന്നെ ഖുർആൻ ശാസ്ത്ര ഗ്രന്ഥമല്ല. അതിൽ മനുഷ്യന് ജീവിക്കാൻ ആവശ്യമായ അറിവ് മാത്രമാണ് പറയുന്നത്. ശാസ്ത്രം ഒക്കെ കണ്ടെത്താൻ ദൈവം ബുദ്ധി തന്നിട്ടുണ്ട് എന്നൊക്കെ റെക്കോർഡ് ചെയ്തു വച്ച പോലെ തള്ളുന്ന നിഷ്കളങ്കമാരോട്... ആധുനിക നാഗരികത നില നിൽക്കുന്നതിൽ കപ്പൽ ഗതാഗതം, വ്യോമഗതാഗതം, സാറ്റലൈറ് ഇതെല്ലാം വളരെ നിർണായകമാണ്. അതെല്ലാം ഭൂമി ഉരുണ്ടതാണെന്നും വലിപ്പം എത്രയാണെന്നും വ്യക്തമായി അറിയുന്നത് കൊണ്ടുമാണ് നടക്കുന്നത്. സോ ആധുനിക മനുഷ്യന് ജീവിക്കാൻ വേണ്ടതൊന്നും കാര്യമായി അതിലില്ല. ഏഴാം നൂറ്റാണ്ടിലെ അറബിക്ക് ജീവിക്കാൻ ആവശ്യമായ അറിവ് എന്നാണെങ്കിൽ നമ്മൾ തമ്മിൽ തർക്കമില്ല. ഭൂമി ഉരുണ്ടതാണോ പരന്നതാണോ എന്ന കാര്യത്തിൽ ഒരു തീർച്ചപ്പെടുത്തൽ നാഗരികതയുടെ വളർച്ചയിൽ ഉയർന്ന പ്രാധാന്യം അർഹിക്കുന്നു!

പോസ്റ്റിന്റെ രണ്ടാം ഭാഗം....

സ്ട്രൂപ്പ് എഫെക്ടും യുക്തിചിന്തയും.



താഴെ കൊടുത്തിരിക്കുന്ന നിറങ്ങള്‍ ഏതൊക്കെ ആണെന്ന് പറയണം. എഴുതിയത് വായിക്കാന്‍ പാടില്ല. ഏത് നിറത്തില്‍ ആണ് എഴുതിയിരിക്കുന്നത് എന്നാണ് പറയേണ്ടത്. എഴുതിയത് എന്തോ ആവട്ടെ... ഒന്ന് ശ്രമിച്ചു നോക്കൂ...


എന്തോ ഒരു ഇത്തിരി ബുദ്ധിമുട്ട് ഫീല്‍ ചെയ്യുന്നു. ല്ലേ.. അതിനെയാണ് സൈക്കോളജിയില്‍ സ്ട്രൂപ്പ് പ്രഭാവം (stroop effect) എന്ന് പറയുന്നത്. 1935ല്‍ ജോണ്‍ സ്ട്രൂപ്പ് ആണ് ആദ്യമായി ഇത് ഇംഗ്ലീഷില്‍ പബ്ലിഷ് ചെയ്തത്. (journal of experimental psychology) അതിന്റെ മുന്നേയും ജര്‍മനിയിലും ഒക്കെ ഇതിനെക്കുറിച്ച് അറിവ് ഉണ്ടായിരുന്നു.

സ്ട്രൂപ്പിന്റെ പരീക്ഷണം... ശാസ്ത്ര പരീക്ഷണം എന്ന് പറയുമ്പോഴേക്കും ഭീമാകാര ലാബും മില്യണ്‍ കണക്കിന് ഡോളറും ആവശ്യമില്ല എന്ന് കൂടി വിളിച്ച് പറയുന്നതാണ് ഇത്തരം കുഞ്ഞു പരീക്ഷണങ്ങള്‍.. വീ എസ് രാമചന്ദ്രനും ഇത്തരം Q-tip, mirror box ഒക്കെ വച്ച് പിള്ളേര് കളികളിലൂടെ ഞെട്ടിപ്പിക്കുന്ന പല വിവരങ്ങളും മനുഷ്യ മസ്തിഷ്കത്തെ കുറിച്ച് കണ്ടെത്തിയിട്ടുണ്ട്, phantom pain ഉള്‍പ്പടെ നിരവധി സന്കീര്‍ണമായ പ്രശ്നങ്ങള്‍ പരിഹരിച്ച്ചിട്ടും ഉണ്ട്. ( the tell-tale brain )

അള്‍സര്‍ (ulcer) ഉണ്ടാക്കുന്നത് വയറിലെ അസിഡിറ്റി ആണെന്ന തെറ്റിധാരണ ബാരി മാര്‍ഷല്‍ തിരുത്തുന്നത് ഹെലിക്കോബാക്ടർ പൈലേറി (helicobactor pylory) എന്ന ബാക്ടീരിയ കോളനി സ്വയം വിഴുങ്ങി കൊണ്ടാണ്. അതിന് നോബല്‍ പ്രൈസ് കിട്ടിയിട്ടുണ്ട്. പറഞ്ഞു വന്നത് മിക്കപ്പോഴും കുഞ്ഞു പരീക്ഷണങ്ങള്‍ മതിയാകും, അതിന് വളരെ പ്രാധാന്യമുണ്ട് എന്നാണ്.


സോ കം റ്റു സ്ട്രൂപ്പ്'സ് എക്സ്പെരിമെന്റ്..!



സെറ്റപ്പ്: നാല് കള്ളികള്‍ ആദ്യത്തേതില്‍ Red, blue, yellow, green എന്നീ വാക്കുകള്‍ കറുത്ത നിറത്തില്‍ എഴുതിയിരിക്കുന്നു. അതേ വരിയില്‍ ഇതേ വാക്കുകള്‍ തന്നെ നിറങ്ങള്‍ തെറ്റിച്ച് എഴുതിയിരിക്കുന്നു. താഴെ വരിയിലെ ആദ്യത്തെ കള്ളിയില്‍ REd, blue, yellow, green എന്നീ  നിറങ്ങളില്‍ ഉള്ള കള്ളികള്‍ വരച്ച് വച്ചിരിക്കുന്നു, അതേ വരിയില്‍ രണ്ടാമത്തെ കോളത്തില്‍ നേരത്തെ പറഞ്ഞ പോലെ Red, Blue, Yellow, Green എന്നീ  വാക്കുകള്‍ നിറങ്ങള്‍ തെറ്റിച്ച് എഴുതിയിരിക്കുന്നു.


പരീക്ഷണം...
step1: ആദ്യത്തെ വരിയിലെ രണ്ട് കള്ളിയിലും എഴുതിരിക്കുന്നത് വായിക്കണം, നിറം നോക്കേണ്ട കാര്യമില്ല. നിറം എന്തോ ആയിക്കൊള്ളട്ടെ.
step2: രണ്ടാമത്തെ വരിയിലെ രണ്ട് കള്ളികളും നോക്കി നിറം പറയണം. ചായം അടിച്ച്  വച്ചതാണോ അല്ലെങ്കില്‍ എന്തെങ്കിലും എഴുതിയത് ആണോ, എന്താണ് എഴുതിയിരുന്നത് എന്നൊന്നും ഇവിടെ നോക്കേണ്ട കാര്യമില്ല.
നിരീക്ഷണം: step2 വില്‍ എഴുത്ത് നോക്കി കളര്‍ പറയാന്‍ താരതമ്യേനെ ആളുകള്‍ക്ക് സമയം കൂടുതല്‍ വേണ്ടിവരുന്നു. അതോടൊപ്പം കളര്‍ ഒഴിവാക്കി വായിക്കാന്‍ വളരെ എളുപ്പവുമാണ്... അതായത് വായന കളറിനെ ശല്യംചെയ്യുന്നു. തിരിച്ച് കളര്‍ വായനയെ ശല്യം ചെയ്യുന്നില്ല.

ഇതില്‍ നിന്ന് രണ്ടു മൂന്ന് നിഗമനങ്ങള്‍ ആവാം...

1) പ്രോസേസിംഗ് ടൈം... കളര്‍ പ്രോസസ് ചെയ്യുന്നതിനേക്കാള്‍ വേഗത്തില്‍ വായന പ്രോസസ് ചെയ്യപ്പെടുന്നു.
2) സെലെക്ടിവ് അറ്റെന്‍ഷന്‍... അക്ഷരങ്ങള്‍ നിറങ്ങളെക്കാള്‍ കൂടുതല്‍ നമ്മള്‍ ശ്രദ്ധിക്കുന്നു. (ഇനിയും ആവാം.. തല്‍കാലം നിര്‍ത്തുന്നു)
പ്രധാന പ്രശ്നത്തിലേക്ക് വരാം. ഇത് നോക്കി കളര്‍ പറയാന്‍ കഴിയാത്തത് നിങ്ങള്‍ക്ക് ആ കളര്‍ അറിയാത്തത് കൊണ്ടല്ല. പക്ഷേ അതിനെ മറികടക്കുന്ന വായന ത്വരയെ നിങ്ങള്‍ ആദ്യം ബോധപൂര്‍വം നിഷേധിച്ച ശേഷമേ ആലോചിച്ച് കളര്‍ പറയാന്‍ കഴിയൂ... അതേ.. "നിഷേധം" അവനാണ്‌ താരം. നിഷേധി എന്നത് ഒരു ആക്ഷേപം ആണ് നമ്മുടെ നാട്ടില്‍. എന്നാല്‍ ഞാന്‍ പറയുന്നത് നിഷേധം ഒരു ക്വാളിറ്റിയായിട്ടാണ്. നിഷേധമാണ് യുക്തിചിന്തയുടെ ആദ്യ സ്റ്റെപ്.
തെറ്റായ ജനിതക പ്രവണതകളെയും സാമൂഹിക നിര്മിതികളെയും കണ്ടു പിടിച്ച് മസ്തിഷ്കത്തിന്റെ പ്രീഫ്രണ്ടല്‍ കോര്ടെക്സ് കൊണ്ട് ആദ്യമേ നിഷേധിച്ചാല്‍ മാത്രമേ യഥാര്‍ത്ഥ യുക്തി പ്രയോഗിക്കാന്‍ സ്ഥലം കിട്ടൂ... ശാസ്ത്ര അറിവ് ഉണ്ടായത് കൊണ്ട് മാത്രം കാര്യമില്ല. അതിന് പകരം നില്‍ക്കുന്ന ശാസ്ത്രീയമാല്ലാത്ത പാരമ്പര്യ അറിവുകളെ നിഷേധിക്കുക കൂടെ വേണം അതത്ര എളുപ്പമുള്ള എന്ന് മനസിലായി കാണുമല്ലോ... സോ നിഷേധികളുടെ എണ്ണം കുറയാനും കാരണം അത് തന്നെ. റോക്കറ്റ് ഉണ്ടാക്കിയവര്‍ തേങ്ങ അടിച്ച് ലോഞ്ച് ചെയ്യുന്നത് അവര്‍ക്കത് അറിയാത്തത് കൊണ്ടല്ല. അതിനെ കവച്ചു വെക്കുന്ന തേങ്ങയടി പ്രവണതയെ അവര്‍ നിഷേധിക്കാന്‍ ശ്രമിക്കുന്നില്ല. അതാണ്‌ കാര്യം.

ഒരു ടിപ് കൂടി വച്ചോളൂ....


ഏതെങ്കിലും ഒരു ഭാഷ വായിക്കാന്‍ അറിയില്ല എന്നൊരാള്‍ ക്ലയിം ചെയ്‌താല്‍ ആ ഭാഷയില്‍ ഒരു സ്ട്രൂപ്പ് ടെസ്റ്റ്‌ കൊടുത്താല്‍ മതിയാകും. വായിക്കാന്‍ അറിയുമെങ്കില്‍ കളര്‍ പറയാന്‍ സമയമെടുക്കും. ഇത് കോള്‍ഡ് വാര്‍ സമയത്ത് ചാരന്മാരെ പിടിക്കാന്‍ റഷ്യ ഉപയോഗിച്ചിരുന്നു പോലും 

കാള്‍ സാഗന്‍ അനുസ്മരണവും കോസ്മിക് കലണ്ടറും

ഒരു  വര്ഷം മുന്നേ (15,16/09/15 തീയതികളില്‍) എന്റെ ഫെയ്സ്ബുക്ക്  വാളില്‍ ഷെയര്‍ ചെയ്ത രണ്ട് പോസ്റ്റുകളാണ്. ഇവിടെ രണ്ടും കൂടെ ഒരുമിപ്പിച്ച് ഉപ്പിലിട്ട് വെക്കുന്നു.



ഇത്തിരി നീണ്ട പോസ്റ്റ്‌ ആണ്... ഇന്‍ഫര്‍മേഷന്റെ അധിപ്രസരണം ഉണ്ട്. ശ്രദ്ധിച് വായിക്കണം 
മനുഷ്യന്മാരെ ദൈവം സൃഷ്ടിച്ചത് ദൈവത്തെ ആരാധിക്കാന്‍ വേണ്ടി ആണെന്ന് ദൈവം തന്നെ പുസ്തകം ഇറക്കി വെളിപ്പെടുത്തിയ സ്ഥിതിക്ക് ഈ മനുഷ്യര്‍ ഉണ്ടായിട്ടും ആരാധനയൊക്കെ കിട്ടാന്‍ തുടങ്ങിയിട്ടും എത്ര കാലമായി എന്ന ഒരു പഠനമാണ് ഇവിടെ നോക്കുന്നത്.
മനുഷ്യന്‍ ഉണ്ടായിട്ട് രണ്ട് ലക്ഷം വര്ഷം ആയി. ഭൂമി ആകട്ടെ ഒരു പൊട്ടാസിയം ആര്‍ഗണ്‍ ഹാഫ് ലൈഫ് പിന്നിട്ടു. എക്സ്പെരിമെന്റലി 4.54 ബില്യണ്‍ വര്ഷം ആണ് ഭൂമിയുടെ പ്രായം. പ്രപഞ്ചത്തിന്റെ ഏകദേശ പ്രായം മാത്തമാറ്റിക്കലി 13.8 ബില്യണ്‍ വര്ഷം. പക്ഷെ ഈ കാലങ്ങള്‍ മനുഷ്യ മസ്തിഷ്കത്തിന് പ്രോസെസ് ചെയ്യാന്‍ എളുപ്പമല്ല. ഒരു 100 വര്ഷം എന്നൊക്കെ പറഞ്ഞാല്‍ തന്നെ നമ്മുടെ മസ്തിഷ്കം പകച്ചു. പിന്നെ ആയിരം പതിനായിരം എന്നൊക്കെ പറയുമ്പോള്‍ ചുമ്മാ പൂജ്യം ഇടുക മാത്രമാണ് ചെയ്യുന്നത്. കൃത്യമായ പ്രോസെസിംഗ് നടക്കുന്നില്ല. അത് കൊണ്ട് ഞാന്‍ മറ്റൊരു ആശയം അവതരിപ്പിക്കുന്നു.

കോസ്മിക് കലണ്ടര്‍..!

Carl Sagan
അതായത് പ്രപഞ്ചത്തിന്റെ മുഴുവന്‍ പ്രായം ഒരു വര്‍ഷത്തിലേക്ക് കാലിബ്രേശന്‍ നടത്തുന്നു. എന്ന് വച്ചാല്‍ പ്രപഞ്ചത്തിന്റെ പ്രായം ഒരു വര്ഷം ആണെന്ന് കരുതുക. ഈ ആശയം ആദ്യമായി അവതരിപ്പിച്ചത് കാള്‍ സാഗന്‍ ആണ്. Dragons of eden (1977) എന്ന അദ്ദേഹത്തിന്റെ പുസ്തകത്തില്‍ പിന്നീട് cosmos (1982) എന്ന അദ്ദേഹത്തിന്റെ ടീവീ
സീരീസിലും ഇതിനെ കുറിച്ച് പറയുന്നുണ്ട്.
മോര്‍ എബൌട്ട്‌ കോസ്മിക് കലണ്ടര്‍... 13.8 ബില്യണ്‍ വര്ഷത്തെ ഒരു വര്‍ഷത്തേക്ക് ചുരുക്കുന്നു. അപ്പോള്‍ കോസ്മിക് കലണ്ടറിലെ
1 മാസം= 1.15 ബില്യണ്‍ വര്ഷം
1 ദിവസം= 38 മില്യണ്‍ വര്ഷം
1 മണിക്കൂര്‍= 1.59 മില്യണ്‍ വര്ഷം
1 മിനിറ്റ്= 28,000 വര്ഷം
1 സെക്കന്റ്= 466 വര്ഷം
നമ്മുടെ കലണ്ടറിലെ ഒരു ബില്യണ്‍ വര്ഷം കോസ്മിക് കലണ്ടറില്‍ ഏകദേശം 24 ദിവസവും ആവറേജ് മനുഷ്യായുസ്‌ 0.17 സെക്കന്റും ആണ്. (കണക്കുകള്‍ എല്ലാം ഏകദേശം ആണ്.. ഞാന്‍ തന്നെ കണക്ക് കൂട്ടി ഉണ്ടാക്കിയതാണ്)
അപ്പോള്‍ ഒരു ഡിസംബര്‍ 31 രാത്രി കൃത്യം 12 മണിക്ക് ബിഗ്‌ ബാംഗ്...
പിന്നീട് ഒരു നാല് മാസത്തേക്ക് നമുക്ക് വേണ്ടി എന്ന് പറയാവുന്ന ഒന്നുമില്ല. മേയ് ഒന്നിന് ആണ് മില്‍കിവേ ഗാലക്സി രൂപപ്പെടുന്നത്. പിന്നെയും നാലുമാസത്തെക്ക് ഒന്നുമില്ല മനുഷ്യന് വേണ്ടതൊന്നും സൃഷ്ടിക്കാതെ ദൈവം ഉഴപ്പുകയാണ്. സെപ്തംബര്‍ രണ്ടിന് സൌരയൂഥം, സെപ്തംബര്‍ 15ന് നമ്മുടെ ഫൂമി. എന്നിവ രൂപം കൊള്ളുന്നു. തുടര്‍ന്ന് ഒക്ടോബര്‍ ഒന്‍പതിന് ജീവന്റെ സാന്നിദ്യം. നവംബര്‍ മാസത്തില്‍ സെക്സ് ഉത്ഭവിക്കുന്നു. (ഇത്‌ നമുക്ക്‌ താല്പര്യം ഉള്ള സംഗതി ആണെങ്കിലും തല്‍കാലം ഏക കോശ ജീവികളുടെത് ആണ്. ആക്രാന്തം കാണിക്കരുത്. ക്ഷമയോടെ കാത്തിരിക്കണം.) ന്യൂക്ലിയസ് ഉള്ള കോശങ്ങള്‍ രൂപപ്പെട്ടപ്പോഴേക്കും നവംബര്‍ മാസവും കഴിഞ്ഞു. സൃഷ്ടി ആണെങ്കില്‍ എവിടെയും എത്തിയിട്ടുമില്ല. ഇനിയുള്ളത് ആകെ ഒരു മാസം. ഇനിയുള്ള സകല സൃഷ്ടിയും ഈ ഒരു മാസം കൊണ്ട് തട്ടി കൂട്ടണം. ഒരു ഉത്തരവാദിത്വ ബോധം ഇല്ലാത്ത ഉഴപ്പന്‍ ദൈവം.
ഡിസംബര്‍ 1: അന്തരീക്ഷത്തില്‍ ഓക്സിജന്റെ അളവ് വല്ലാതെ കൂടുന്നു.
ഡിസംബര്‍ 25: ദിനോസറുകള്‍....
ഡിസംബര്‍ 28: KT extinction (ജുറാസിക് പാര്‍ക്ക് സിനിമ പോയി കാണുക) 65 മില്യണ്‍ വര്‍ഷങ്ങള്‍ക് മുമ്പ് നടന്ന ജൈവ ഹത്യയില്‍ ദിനോസറുകള്‍ കാലയവനികയുടെ പുറകിലേക്ക്...
അങ്ങനെ അവസാന ദിനം വന്നെത്തിയിട്ടും മനുഷ്യന്‍ ഉണ്ടാകുന്നതിന്റെ ലക്ഷണങ്ങള്‍ ഒന്നും കാണുന്നില്ല. 12 മണിക്ക് കലണ്ടര്‍ അവസാനിക്കും. ദൈവം പാട് പെട്ട് സൃഷ്ടി നടത്തുകയാണ്.
രാത്രി 10:15: ആദ്യത്തെ ആള്‍ കുരങ്ങ്... ഹാവൂ ഇനി ഇത്തിരി പ്രതീക്ഷക്ക് വകയുണ്ട്.
രാത്രി 10:48: homo erectus...
11 മണി: കല്ല്‌ കൊണ്ടുള്ള ആയുധങ്ങള്‍.... (സംതിംഗ് എബൌട്ട്‌ ഇന്റെലിജെന്‍സ്‌) :D
11:46: തീയിന്റെ ഉപയോഗം...
11:54: അഭിനന്ദനങ്ങള്‍.... നിങ്ങള്‍ കാത്തിരുന്ന ആ മഹത്തായ സമയം സമാഗതമായി... ആധുനിക മനുഷ്യന്‍ ഭൂമിയില്‍.. പറഞ്ഞു വന്നത് മനുഷ്യന്‍ ഉണ്ടായിട്ട് വെറും 6മിനിറ്റ് മാത്രമേ ആയിട്ടൊള്ളൂ, പക്ഷെ ദൈവത്തിന്റെ പ്രശ്നം ഇനിയും അവസാനിച്ചിട്ടില്ല. ആ മനുഷ്യന് സംസ്കാരമോ എഴുതോ വായനയോ ഒന്നും ഇല്ലായിരുന്നു. മതമോ ദൈവമോ ആരാധനയോ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. അതൊക്കെ കടന്ന് വരുന്നത് പിന്നെയും കൊറേ കഴിഞ്ഞാണ്.
11:59:20: കൃഷിയും തുടര്‍ന്ന് സ്ഥിര താമസവും, കൂട്ടമായ താമസവും തല്‍ഫലമായി സംസ്കാരവും ഉരുവം കൊള്ളുന്നു.
11:59:51: എഴുത്ത് വിദ്യ, ചക്രം ഇവയുടെ കണ്ടു പിടിത്തം... ഇത് കഴിഞ്ഞിട്ടാണ് ദൈവങ്ങള്‍ പുസ്തകം എഴുതാന്‍ തുടങ്ങിയത്. എന്ന് വച്ചാല്‍ പ്രപഞ്ചം ഉണ്ടായ അന്ന് മുതല്‍ ശ്രമം തുടങ്ങിയിട്ട് വെറും ഒന്‍പത് സെക്കന്റ് (ഏകദേശം 5000 വര്ഷം) മുന്നെയാണ് നേരാം വണ്ണം ആരാധന കിട്ടി തുടങ്ങിയത്. വല്ലാതെ ഫ്രസ്ട്രേറ്റട് ആയി കാണും. അത് കൊണ്ടായിരിക്കും ആരാധിക്കുന്നവര്‍ക്ക് ആകര്‍ഷണീയമായ സമ്മാനങ്ങളും ആരാധിക്കാത്തവര്‍ക്ക് നരകശിക്ഷയും വാഗ്ദാനം ചെയ്യുന്നത്. പാവം :(
പ്രപഞ്ചത്തിന്റെ പ്രായം പോലെ തന്നെ പ്രധാനമാണ് അതിന്റെ വലിപ്പം... "അനന്തമജ്ഞാതമവര്‍ണനീയം" എന്ന് ശ്ലോകം ചോല്ലുന്നവര്‍ക്ക് ഒന്നും പ്രപഞ്ചത്തിന്റെ വലിപ്പം ശരിയായി അറിയില്ല. സോ അങ്ങനെ ശ്ലോകം ചൊല്ലി മുങ്ങുന്നതിനു പകരം താത്വികമായ ഒരു അവലോകനമാണ് ഞാന്‍ ഉദ്ദേശിക്കുന്നത്.



അപ്പൊ ഭൂമിയല്‍ നിന്ന് തന്നെ തുടങ്ങാം. ഭൂമി 12800km വ്യാസമുള്ള ഒരു "കുഞ്ഞി" ഗോളമാണ്. ഭൂമിയില്‍ നിന്ന് സൂര്യനിലേക്കുള്ള അകലം ഒരു ആസ്ട്രോണമിക്കല്‍ യൂനിറ്റ് ആണ്.(1AU=1.496x10^11m) 13.5 ലക്ഷം ഭൂമികളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന "കുഞ്ഞി" ഗോളമാണ് സൂര്യന്‍. മില്കിവേ ഗാലക്സിയില്‍ സൂര്യനോട് ഏറ്റവും അടുത്ത നക്ഷത്രമായ ആല്‍ഫ സെന്ററിയിലേക്ക് 400 പ്രകാശ വര്ഷം ആണ് അകലം (1ly=9.46x10^15m). ദശ ലക്ഷ കണക്കിന് സൂര്യന്മാരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന കോടി കണക്കിന് ജയന്റ് , സൂപ്പര്‍ ജയന്റ് സ്ടാരുകള്‍ ചേര്‍ന്നതാണ് നമ്മുടെ ഗാലക്സി. ഏകദേശം 100 ബില്യണ്‍ നക്ഷത്രങ്ങളും അവയുടെ ഗ്രഹങ്ങളും ഉപഗ്രഹങ്ങളും പിന്നെ കൊറേ പൊട്ടും പൊടിയും എല്ലാം കൂടെ ഒരു നെയ്യപ്പത്തിന്റെ ആകൃതിയില്‍ പരന്നു കിടക്കുന്നു. നിലാവില്ലാത്ത രാത്രി തെളിഞ്ഞ ആകാശത്ത് നോക്കിയാല്‍ ഒരു പാല്‍ പുഴ ഒഴുകുന്ന പോലെ നമ്മുടെ ഗാലക്സി നമുക്ക് കാണാം. ഈ ഗ്യാലക്സിയുടെ വ്യാസം ഒരു ലക്ഷം പ്രകാശ വര്ഷം ആണ്. . തൊട്ടടുത്തുള്ള അന്ത്രോമെട ഗാലക്സിയിലേക്ക് 2.5 മില്യണ്‍ പ്രകാശ വര്ഷം ആണ് അകലം. ഇങ്ങനത്തെ 100ബില്യണ്‍ ഗാലക്സികള്‍ നമ്മുടെ പ്രപഞ്ചത്തില്‍ ഉണ്ടെന്നാണ് വെപ്പ്.
സൌരയൂഥത്തിലെക്ക്  പോകും  മുന്നേ  മനസിലാക്കേണ്ട  കാര്യം  എന്താണെന്ന് വച്ചാല്‍  മുകളില്‍ കൊടുത്ത ചിത്രം വിശദീകരിക്കുന്നത് സൌരയൂഥം എന്താണ്  എന്നല്ലെന്ന് മാത്രമല്ല .. എന്തല്ല  സൌരയൂഥം  എന്നതിനെ ഉത്തരമാണ് ഈ  ചിത്രം. കൃത്യമായ അനുപാതം പാലിച്ചു  കൊണ്ട്  സൗരയൂഥത്തിന്റെ ചിത്രം  വരക്കല്‍  അത്ര എളുപ്പമുള്ള കാര്യമല്ല. (theoretically possible but practically difficult)

ഇനി ഈ പറഞ്ഞത് വച് താരതമ്യം നടത്തുമ്പോള്‍ ഉള്ളതില്‍ പറയാന്‍ പോലുമില്ലാത്ത സൌരയൂഥം നമുക്കൊന്ന് ഉണ്ടാക്കി നോക്കാം. (കണക്കുകള്‍ എല്ലാം തീര്‍ത്തും ഏകദേശം മാത്രം)
സൂര്യന്‍: ഒരു ഫുട്ട്ബോള്‍...
ബുധന്‍: 13മീറ്റര്‍ അകലെ ഒരു മണല്‍ത്തരി..
ശുക്രന്‍: 25മീറ്റര്‍ അകലെ ഒരു കുന്നിക്കുരു.
ഭൂമി: 34മീറ്റര്‍ അകലെ മറ്റൊരു കുന്നിക്കുരു.
ചൊവ്വ: 54മീറ്റര്‍ അകലെ ഒരു ചെറിയ കുന്നിക്കുരു..
വ്യാഴം: 180മീറ്റര്‍ അകലെ ഒരു പേരക്ക... ഇത്തിരി നടക്കേണ്ടി വരും.
ശനി: 320മീറ്റര്‍ അകലെ ഒരു ചെറിയ പേരക്ക... ഒരു സൈക്കിള്‍ ഏര്‍പ്പാട് ചെയ്യേണ്ടി വരും.
യുറാനസ്: 650മീറ്റര്‍ അകലെ ഒരു ഗോട്ടി..
നെപ്ട്യൂണ്‍: 1km അകലെ മറ്റൊരു ഗോട്ടി.. ഒരു ബൈക്ക് തന്നെ വേണ്ടി വരും.
ഇതാണ് സൌരയൂഥം. ഇനി ആല്‍ഫ സെന്റാറി 8000km അകലെ ഇത്തിരി വലിയ ഫൂട്ട്ബോള്‍.. ഒരു വിമാനം തന്നെ ഏര്‍പ്പാട് ചെയ്യേണ്ടി വരും. ഇതാണ് അവസ്ഥ. അപ്പൊ പിന്നെ മുകളില്‍ പറഞ്ഞ പ്രപഞ്ചത്തിന്റെ അവസ്ഥ വച്ച് ബാക്കി നിങ്ങള്‍ ആലോചിച്ചാല്‍ മതി. എന്നെ കൊണ്ട് വയ്യ അതെല്ലാം കൂടി എഴുതി ഉണ്ടാക്കാന്‍.
അപ്പൊ പറഞ്ഞു വന്നത് അത്രയും വിശാലമാണ് ഈ പ്രപഞ്ചം. അപ്പോള്‍ ഇതൊക്കെ ഉണ്ടാക്കിയ ഒരു സൃഷ്ടാവ് ഉണ്ടെങ്കില്‍ ഒന്ന് ചിന്തിച് നോക്കൂ. എന്തായിരിക്കും ആ ശക്തിയുടെ ഒരു വലിപ്പം..? അത്യഭാരം എന്ന് പറഞ്ഞാല്‍ മതിയാകില്ല. അങ്ങനെ ഒരു ശക്തി ഉണ്ടെങ്കില്‍ ആശക്തിയെ സംബന്ധിച്ചിടത്തോളം ഭൂമിയും നമ്മളുമെല്ലാം പ്രപഞ്ചം ഉണ്ടാക്കിയ സമയത്ത് തെറിച്ചു പോയ പൊടി പടലം മാത്രമാണ്. നമ്മളെയൊന്നും ശ്രദ്ധിക്കുന്നു പോലും ഉണ്ടാകില്ല.
ഇനി നമ്മുടെ മതഗ്രന്ഥങ്ങളിലെ ദൈവങ്ങളെ ഒന്ന് പരിശോധിക്കാം... അവര്‍ക്ക് ആകെ അറിയേണ്ടത് ഭൂമിയിലെ മനുഷ്യരുടെ വിശേഷം മാത്രമാണ്. നിസാരമായ ഭൂമിയില്‍ തന്നെ ഒരു കോടി സ്പീഷീസുകള്‍. അതില്‍ നിസാരനായ പാവം പിടിച്ച ഒരു ജീവിയാണ് മനുഷ്യന്‍. സാഹചര്യം മനസിലാക്കി പെരുമാറാന്‍ കഴിവുണ്ട് എന്ന ഒറ്റ കാരണം കൊണ്ട് ഈ മനുഷ്യന്‍ നിസ്കരിക്കുന്നുണ്ടോ, നോമ്പ്നോല്‍ക്കുന്നുണ്ടോ, ഹജ്ജ് ചെയ്യുന്നുണ്ടോ, പൂജ ചെയ്യുന്നുണ്ടോ, പൊങ്കാല ഇടുന്നുണ്ടോ, ഞെരിയാണിക്ക് താഴെ പാന്‍റ് ഇറക്കുന്നുണ്ടോ, താടി വെക്കുന്നുണ്ടോ എന്നൊക്കെ നോക്കി റിയാലിറ്റി ഷോയിലെ ജഡ്ജിനെ പോലെ കുത്തി ഇരിക്കുവാണ് ദൈവമെങ്കില്‍ ആ ദൈവം വല്ലാതെ കൊച്ചായി പോയി.. വിശ്വാസികള്‍ക്ക് വിഷമം ഉണ്ടായാലും ഉള്ളത് പറയാതെ നിവൃത്തി ഇല്ല... ഞാന്‍ മനസിലാക്കിയ പ്രപഞ്ചത്തില്‍ നിങ്ങളുടെ ദൈവത്തിന് ഒരല്‍പ്പം പോലും നിലവാരമില്ല. 

Friday, 9 September 2016

കീടനാശിനി ആണോ കാന്‍സര്‍ ഉണ്ടാക്കുന്നത്..?

കീടനാശിനി എന്ന് കേള്‍ക്കുമ്പോഴേക്കും അപസ്മാരം ഇളകുന്നവര്‍ ഒന്ന് ശ്രദ്ധിച്ച് വായിക്കുക.. Dr ശ്രീകുമാര്‍ Mediaone ചര്‍ച്ചയില്‍ പറഞ്ഞ കാര്യങ്ങള്‍ ഞാന്‍ അല്‍പ്പം കൂടെ ഒന്ന് വിശദീകരിക്കാനുള്ള ശ്രമമാണ്. അത്യാവശ്യം സങ്കീര്‍ണമായ വിഷയമാണ്. ശ്രദ്ധിച്ച് വായിക്കണം.


കീടനാശിനി പാടത്ത് പമ്പ് ചെയ്യുന്ന വീഡിയോ കണ്ടിട്ട് നിങ്ങള്‍ ബേജാറാവണ്ട, പച്ചക്കറി നിങ്ങളുടെ കയ്യില്‍ കിട്ടുമ്പോള്‍ അതില്‍ അവശേഷിക്കുന്ന പെസ്ടിസൈഡ് കണ്ടന്‍റ് (residue) എത്രയുണ്ട് എന്നത് മാത്രമാണ് നമ്മളെ ബാധിക്കുന്ന കാര്യം. ഇതാണ് പ്രാഥമികമായി മനസിലാക്കേണ്ട ഒരു സംഗതി. ഈ റെസിഡ്യൂ പരമാവതി എത്രയാകാം (Maximum residue level - MRL) എന്നതിന് യൂറോപ്യന്‍ യൂണിയന്‍ നിയമ പ്രകാരം അളവുകൾ സെറ്റ് ചെയ്ത് വച്ചിട്ടുണ്ട്. (ഇനിയുള്ള വിശദീകരണം പെസ്ടിസൈഡ്ന് മാത്രം ബാധകമല്ല. ഡ്രഗ്സ്, പ്രിസര്‍വെറ്റിവ്സ്, ആര്‍ട്ടിഫിഷ്യല്‍ ഫുഡ് കളറുകള്‍, സാക്കറിന്‍, ആസ്പര്‍ട്ടെയിം പോലുള്ള ബാക്കറി മധുരങ്ങള്‍ എല്ലാത്തിനും ബാധകമാണ്... ഒന്നിനെയും പേടിക്കേണ്ടതില്ല.. കഴിച്ചോളൂ.)

ആദ്യം ടെസ്റ്റ്‌ അനിമല്‍സിനെ വച്ച് പെസ്ടിസൈഡ്ന്‍റെ ടോക്സിക്കോളജിക്കല്‍ എക്സ്പെരിമെന്റ് നടത്തും. സാധാരണ എലികളെ ആണ് ഉപയോഗിക്കുന്നത്. നിരവധി തലമുറകളായി ദിവസവും ഒരേ ഡോസ് കൊടുത്തിട്ടും കാര്യമായി ഒരു മാറ്റവും (morphological, genetic, etc.) ഇല്ലാതെ കൊടുക്കാവുന്ന ഒരു പരമാവധി ലിമിറ്റ് കണ്ടു പിടിക്കും. ഇതാണ് NOAEL (no observed adverse effect level) ഇനി ഇതിനെ ഒരു സേഫ്റ്റി ഫാക്ടര്‍ 0.01 (1/100) കൊണ്ട് ഗുണിച്ച് കിട്ടുന്ന വാല്യൂ ആണ് ADI (acceptable daily intake). ഇതിനെ ഒരു പ്രത്യേക ഫുഡ് ഐറ്റം, പെര്‍ഡേ ശരാശരി എത്ര എമൌണ്ട് കണ്സ്യൂം ചെയ്യുന്നു എന്ന് കണ്ടു പിടിച്ച് ഡിവൈഡ് ചെയ്ത് കിട്ടുന്ന വാല്യൂ ആണ് MRL. (for a default its 0.01 mg/kg) അതിന് ഒരു എഫെക്ട് ഉണ്ടാക്കുക എന്നത് മനുഷ്യ ശരീരത്തില്‍ പോയിട്ട് മൂഷിക ശരീരത്തില്‍ പോലും സാധ്യമല്ല. Don't worry folks.. go eat vegetables.
ഇതനുസരിച്ച് ഓരോ വിളയ്ക്കും, പെസ്ടിസൈഡ് എപ്പോഴൊക്കെ തെളിക്കാമെന്നും ഓരോ തവണയും ക്വാണ്ടിറ്റി എത്ര ആകാമെന്നും good agriculture practice (GAP) പ്രകാരം തീരുമാനിച്ച് വച്ചിട്ടുണ്ട്. പെസ്ടിസൈഡ്കള്‍ക്ക് അംഗീകാരം കൊടുക്കുന്നത് CIBRC (Central insecticide board and registration committee). MRL സെറ്റ് ചെയ്യുന്നത് FSSAI (food safety and standards authority of India) യാണ്. ഇത് നിങ്ങള്‍ ഫ്രൂട്ടിക്കുപ്പിയിലും ബിസ്കറ്റ് കവറിലും ഒക്കെ കണ്ടു കാണും.
അപ്പോള്‍ അവശേഷിക്കുന്ന റെസിഡ്യൂ നമുക്ക് ഒരു കുഴപ്പവും ഉണ്ടാക്കുന്നില്ല എന്ന് മനസിലായല്ലോ... എന്നാലും ഈ റെസിഡ്യൂ മുഴുവന്‍ നമ്മള്‍ കഴിക്കേണ്ടി വരുന്നുണ്ടോ..? ഒരിക്കലുമില്ല വീട്ടില്‍ കൊണ്ട് വന്ന് കഴുകുമ്പോള്‍ കുറെ പോകും. പിന്നെ പാചകം ചെയ്യുമ്പോള്‍ മുഴുവനും പോകും.. 100 ഡിഗ്രിയില്‍ തിളക്കുന്ന വെള്ളം പോലും നീരാവി ആകുന്ന താപനിലയില്‍ പെസ്ടിസൈഡ്ന്‍റെ അവസാന തന്മാത്രയും സ്ഥലം കാലിയാക്കും (there is no inter molecular hydrogen bond in pesticides and some of therm are even volatile). അപ്പൊ ഹാപ്പി ഓണം വിത്ത്‌ പച്ചക്കറി ഫ്രം തമില്‍നാടു.
പച്ചക്കറിയിലെ പെസ്ടിസൈഡ് ഒന്നും ഒരു പ്രശ്നമേ അല്ല.. അണ്ണന്മാര്‍ വെള്ളമടിച്ച് ചാവാതിരുന്നാല്‍ മതി. ഇതൊക്കെ കേള്‍ക്കുമ്പോള്‍ എന്നെ രാസ തീവ്രവാദി എന്ന് വിളിക്കാന്‍ തോന്നുന്നില്ലേ..?! അതാണ്‌, തീവ്രവാദി ഡാ! അതൊരു ad-hominum എന്ന് പറയുന്ന ലോജിക്കല്‍ ഫാലസിയാണ്.... എടേ രാസം എന്ന് കേള്‍ക്കുമ്പോഴേക്കും നിക്കറില്‍ യൂറിയ ലായനി ഒഴിക്കാന്‍ ആണെങ്കില്‍ പിന്നെ എന്നാ കോപ്പിനാ ഹൈസ്കൂളില്‍ കെമിസ്ട്രി പഠിപ്പിക്കുന്നത്..?
ഇനി ഈ നിയമങ്ങള്‍ ഒക്കെ പാലിക്കപ്പെടുന്നുണ്ടോ എന്നതായിരിക്കും അടുത്ത സംശയം... കേരളത്തിലെ എല്ലാ ജില്ലകളിലെയും മാര്‍ക്കറ്റുകളില്‍ നിന്ന് സാമ്പിള്‍ എടുത്ത് MRL വാല്യൂവിന് മുകളില്‍ പോകുന്നില്ല എന്ന് വളരെ സമയബന്ധിതമായി വെള്ളായണി കാര്‍ഷിക സര്‍വകലാശാലയില്‍ പഠനങ്ങളിലൂടെ ഉറപ്പ് വരുത്തുന്നുണ്ട്. അത് പ്രകാരം 2-3% പച്ചക്കറി മാത്രമാണ് MRL ന് മുകളില്‍ കാണപ്പെടുന്നത്. അതും ശരീരത്തിന് വലിയ തരത്തില്‍ ഹാനികരമല്ല എന്ന് ഓര്‍ക്കുമല്ലോ...
കീടനാശിനി കമ്പനികള്‍ ഈ പോസ്റ്റ്‌ ഇടുന്നതിന്‌ എനിക്ക് നല്‍കാമെന്ന് ഏറ്റ കാക്കത്തൊള്ളായിരം ഡോളര്‍ ഫണ്ട് രൂപയിലേക്ക് മാറി എടുക്കാന്‍ സഹായിക്കുന്നവര്‍ക്ക്‌ 10% (കാക്ക തൊണ്ണൂര്‍ ഡോളര്‍) ഞാന്‍ വാഗ്ദാനം നല്കുന്നു.
പിന്നെ ഇത് ശാസ്ത്രീയമായി തെളിവുകളുടെ അടിസ്ഥാനത്തില്‍ ഉള്ള രേഖകള്‍ ആണ്. നിങ്ങളുടെ അനുഭവം ഇതുമായി മാച് ചെയ്യുന്നില്ലെങ്കില്‍ ആ അനുഭവം തള്ളിക്കളയുന്നത് ആയിരിക്കും നല്ലത്... ഏത്...?! അനക്ഡോട്ടല്‍!
എതിരഭിപ്രായം ഉണ്ടെങ്കില്‍ കൃത്യമായി പഠിച്ച് വസ്തുനിഷ്ടമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ സംസാരിക്കണം. കണകുണ പറഞ്ഞ് എന്‍റെ സമയം കളയരുത്. മനസിലായില്ലേ..? വെടിക്കെട്ട് നടക്കുന്നിടത്ത് വന്ന് ഉടുക്ക് മുട്ടരുത് എന്ന്...!

Sunday, 4 September 2016

മദ്യ ശാസ്ത്രവും (?) ശാസ്ത്രീയ മദ്യപാനവും..!




ഈ പോസ്റ്റ്‌ മദ്യപാനത്തെ കുറിച്ചാണ്. മദ്യപിക്കാമോ മദ്യപിക്കാന്‍ പാടില്ലായോ മദ്യപിച്ചാല്‍ എന്താണ്  കുഴപ്പം മദ്യപിക്കുന്നെങ്കില്‍ എത്ര മദ്യപിക്കാം എപ്പോഴൊക്കെ മദ്യപിക്കാം തുടങ്ങിയ സംശയങ്ങള്‍ക്ക് ശാസ്ത്രീയമായി ഒരു ഉത്തരം  കണ്ടെത്താനുള്ള ഒരു കുഞ്ഞു ശ്രമം.

എന്ന് മുതലാണെഡേയ് യെവന്മാർ ഈ അടിയൊക്കെ തുടങ്ങിയത്..?

മനുഷ്യന്‍ കൂട്ടമായി ഒരിടത്ത് താമസിക്കുന്നതും സംസ്കാരം ഉണ്ടാകുന്നതും കൃഷിയുടെ ആവിര്‍ഭാവത്തോടെയാണ്. ഇങ്ങനെ കൃഷി ചെയ്ത് കൊണ്ടിരുന്നപ്പോള്‍ തന്നെ അവര്‍ വെറെ ഭക്ഷണ മാര്‍ഗങ്ങള്‍ ഒക്കെ തേടിയിരുന്നു. കാരണം കൃഷിയിലൂടെ ലഭിക്കുന്ന ധാന്യം കഴിക്കാന്‍ പാകത്തില്‍ സംസ്കരിച്ചെടുക്കാന്‍ ബുദ്ധിമുട്ടാണ്. അത് നേരെ അങ്ങ് പുളിപ്പിച്ച് മദ്യമാക്കി കുടിക്കുകയാണ് അവര്‍ ചെയ്തിരുന്നത്. കൂട്ടമായ താമസവും കാലി വളര്‍ത്തലും എല്ലാം ആയപ്പോള്‍ കുടിവെള്ളം മുഴുവന്‍ മലിനമായി. ആ സമയത്ത് മദ്യം ഒരു അനുഗ്രഹം കൂടിയായിരുന്നു. yes.. alcohol is a very good antiseptic. മദ്യം കൂടെ കുടിച്ചവര്‍ രോഗം വരാതെ രക്ഷപ്പെട്ടു. മദ്യത്തിനോടുള്ള നമ്മുടെ താല്പര്യത്തിനു മിനിഞ്ഞാന്ന് (11500 കൊല്ലം മുന്നെ) നടന്ന ഈ കഥക്ക് വലിയ ബന്ധമൊന്നുമില്ല. അതിന് മുന്നേ കാട്ടുധാന്യങ്ങള്‍ പുളിപ്പിച്ച് മദ്യം ഉണ്ടാക്കി കുടിച്ച് വീലായി നടന്നിരിക്കണം. പിന്നീട് സൌകര്യത്തിനു വേണ്ടി ഇഷ്ടപ്പെട്ട വേര്‍ഷനുകള്‍ കൃഷി ചെയ്തിരിക്കണം..! ആദ്യ കൃഷി തിന്നാന്‍ ആയിരുന്നില്ല കുടിക്കാന്‍ ആയിരുന്നു എന്ന് സാരം. യേശു ബ്രോ കാനായിലെ കല്യാണത്തിനു വെള്ളം വീഞ്ഞാക്കിയതും ഒക്കെ അക്കാലത്ത് പോലും ലഹരി എന്നതില്‍ ഉപരി നല്ല ഒരു ദാഹശമനി എന്ന നിലക്കാണ് മദ്യം ഉപയോഗിച്ചിരുന്നത് എന്ന് കാണാം.

എന്തരാണ് യെവന്മാര് ഈ ബ്രാണ്ടി വിസ്കി എന്നൊക്കെ പറയണത്..?

മദ്യം ലഹരി നല്‍കുന്നത് എഥില്‍ ആല്‍ക്കഹോള്‍ (Ethyl Alcohol, ഈതൈല്‍ എന്നത് തെറ്റായ ഉച്ചാരണം) അഥവാ എഥനോള്‍ ആണ്. രണ്ട് കാര്‍ബണ്‍ ആറ്റങ്ങളും ഒരു -OH ഫങ്ങ്ഷണല്‍ ഗ്രൂപ്പും. CH3-CH2-OH (molecular mass = 46u). കാര്‍ബോഹൈട്രേറ്റ് സൊല്യൂഷന്‍ യീസ്റ്റ് ഇട്ട് പുളിപ്പിച്ച് (fermentation) ആണ് ആള്‍ക്കഹോള്‍ ഉണ്ടാക്കുന്നത്. ദോശ ചുടാന്‍ മാവ് പുളിപ്പിക്കുമ്പോള്‍ ഉണ്ടാവുന്ന ഗന്ധം കള്ളിന്റെ ഗന്ധം തന്നെ ആണോ..? 
മദ്യം ലഹരി നല്‍കുന്നത് എത്ര അമൌണ്ട് വീശി എന്നതിന്റെ അടിസ്ഥാനത്തിലാണ്. മറ്റേതൊരു കെമിക്കലിനെയും പോലെ തന്നെ ഡോസ് തന്നെയാണ് ഫലം നിശ്ചയിക്കുന്നത്. (നേര്പ്പിക്കും തോറും വീര്യം കൂടുന്ന ഹോമിയോപതി ശുദ്ധ അസംബന്ധമാണ് എന്നും കീടനാശിനി പ്രയോഗം കൊണ്ട് അത് അടിക്കുന്നവര്‍ക്ക് വരാത്ത കാന്‍സര്‍ നമുക്ക് വരില്ല എന്നും ഇതിനോട് ചേര്‍ത്ത് മനസിലാക്കണം) മദ്യത്തിന്റെ വീര്യം പറയുന്നത് percentage volume ആയിട്ടാണ്. അതായത് 100ml ആല്‍കഹോള്‍ ലായനിയില്‍ (100ml വെള്ളത്തില്‍ അല്ല, വത്യാസം ശരിക്ക് മനസിലാക്കണം) എത്ര ml ആല്‍കഹോള്‍ ഉണ്ട് എന്ന്.

അമരിക്കയില്‍ പ്രൂഫ്‌ എന്ന കണക്ക് പറയാറുണ്ട്‌. 60ഡിഗ്രി ഫാരന്‍ഹീറ്റില്‍ ഉള്ള 100ml മദ്യത്തിലെ (ഊഷ്മാവ് കൂടുമ്പോള്‍ ദ്രാവകത്തിന്റെ വ്യാപ്തം അല്‍പ്പം വര്‍ദ്ധിക്കും.) ആള്‍കഹോളിന്റെ വ്യാപ്തത്തിന്റെ ഇരട്ടിയാണ് പ്രൂഫ്‌ (2 proof = 1%, 80 proof =40% alcohol).

ആദ്യം സോഫ്റ്റ്‌ ഡ്രിങ്ക്സ് നോക്കാം... പിന്നെ വാറ്റ്.

വൈന്‍ (wine) : മുന്തിരി വെള്ളം പുളിപ്പിച്ച് എടുക്കുന്ന സോഫ്റ്റ്‌ ഡ്രിങ്ക് ആണ് വൈന്‍. മറ്റു ഫ്രൂട്ടുകളില്‍ നിന്നും ആവാം. അതിനെ ഫ്രൂട്ട് വൈന്‍ എന്ന് ആണ് പറയുന്നത്. ജപ്പാനില്‍ അരിയില്‍ നിന്ന് ഉണ്ടാക്കുന്ന വൈന്‍ ആണ് sake. ആള്‍ക്കഹോള്‍ കണ്ടന്‍റ് 9% മുതല്‍ 16% വരെ കാണാം. സാധാരണ 12%
ബിയര്‍ (beer) : വാവ്.. ഇവനാണ് താരം. ലോകത്ത് ഏറ്റവും അധികം
ഉപയോഗിക്കുന്ന ആല്‍ക്കഹോള്‍ ഡ്രിങ്ക്. ധാന്യങ്ങളുടെ മിശ്രിത മാവ് പുളിപ്പിച്ചാണ് ഇവനെ ഉണ്ടാക്കുന്നത്. ആല്‍ക്കഹോള്‍ കണ്ടന്‍റ് 4%-8%. സാധാരണ 6%. ഇതില്‍ നിന്ന് ഫുഡ് എനര്‍ജിയും ലഭ്യമാണ്. 350ml ബിയറില്‍ 10ഗ്രാം - 15ഗ്രാം carbohydrate ഉണ്ട്. 40 - 60 കലോറി അതില്‍ നിന്നും കിട്ടും. (ഒരു ഗ്രാം carbohydrate ഇല്‍ നിന്നും 4 കലോറി). സോ ബിയര്‍ കൂടുതലായി കഴിക്കുന്നത് വയര്‍ ചാടാന്‍ കാരണമാകും. ബിയര്‍ ബെല്ലി എന്നൊക്കെ കേട്ടിട്ടില്ലേ.. സംഗതി സത്യാണ്.

പിന്നെ ഷാമ്പയിന്‍ ഒക്കെ ഉണ്ട്.. അത്ര പ്രാധാന്യം അര്‍ഹിക്കുന്നില്ല.

കം റ്റു വാറ്റ്സ്..!
ബ്രാന്റി (brandy) : നമ്മുടെ മലയാളികളുടെ പ്രിയപ്പെട്ട സാധനം.. ഇതടിച്ച് ചാലില്‍ കിടക്കുന്നതിന്റെ സുഖംഒന്ന് വേറെ തന്ന്യാ... ഇത് മുന്തിരി ഉള്‍പ്പടെയുള്ള ഫ്രൂട്ട് ജ്യൂസുകളില്‍ നിന്ന് ഉണ്ടാക്കി ഡിസ്റ്റില്‍ ചെയ്ത് ഗാഡത (concentration) വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. 35% - 60% വരെ. സാധാരണ 40%.
റം (rum) : കരിമ്പ് ജ്യൂസില്‍ നിന്നും ശര്‍ക്കര, പഞ്ചസാര ലായനികളില്‍ നിന്നും ഉത്പാദിപ്പിക്കുന്ന മദ്യമാണ് റം. നമ്മുടെ നാട്ടില്‍ സാധാരണ 40% കിട്ടും.
വിസ്കി (whiskey) : ഇതാണ് നമ്മുടെ ബാറിലെ ലീ... അഥവാ മെയ്ഡ് ഫ്രം ബാര്‍ലി. ഇത് സ്കോട്ട്ലാന്ഡ് കാരന്‍ മിനക്കെട്ട്‌ കാലപ്പഴക്കം വരുത്തി ഉണ്ടാക്കിയാല്‍ സ്കോച്ച്. നമ്മുടെ നാട്ടിലെ സ്കോച് ശര്‍ക്കര വാറ്റിയതാണ്. അടിസ്ഥാനപരമായി അത് റമ്മാണ്. വിസ്കിയുടെ രുചി ആളുകള്‍ക്ക് ഇഷ്ടപ്പെടാന്‍ സാധ്യതയുണ്ട്.
വോഡ്ക (vodka) : ഗോതമ്പ് വാറ്റി ഉണ്ടാക്കുന്നതാണ് വോട്ക്ക. ഉരുളക്കിഴങ്ങും ഉപയോഗിക്കാറുണ്ട്. റഷ്യയില്‍ നന്നായി ഉപയോഗിക്കപ്പെടുന്നുണ്ട്. അവിടത്തെ തണുപ്പില്‍ അതൊരു ആവശ്യവുമാണ്. മദ്യത്തിന് ബോഡി താപനില കുറക്കാന്‍ കഴിയും. അമേരിക്കയില്‍ ചോളം വാറ്റി ഉണ്ടാക്കുന്നുണ്ട്. നമ്മുടെ നാട്ടില്‍ 40% കിട്ടും അതില്‍ കൂടുതല്‍ സായിപ്പ് ഉണ്ടാക്കി കുടിക്കുന്നുണ്ട്‌. അവസാന തുള്ളി പ്രോപനോളും പെര്‍ഫ്യൂറാലുകളും പോകുന്ന വരെ ഡിസ്റ്റില്‍ ചെയ്യുന്നത് കൊണ്ടാണ് സാധാരണ മദ്യങ്ങളുടെ ഗന്ധം വോഡ്ക്കയ്ക്ക് ഇല്ലാത്തത്. ആ കാരണം കൊണ്ട് വോഡ്ക്ക ഇഷ്ടപ്പെടുന്നവര്‍ ഉണ്ട്.
നിങ്ങള്‍ ഏത് ബ്രാന്‍ഡ് കഴിക്കുന്നു എന്നതിന് യാതൊരു പ്രസക്തിയുമില്ല. എല്ലാം എഥനോള്‍ തന്മാത്രകള്‍ ആണ്. എങ്ങനെ ഉണ്ടാക്കി എന്നത് ശരീരത്തിന് മനസിലാക്കാന്‍ പോലും കഴിയില്ല. രുചിയിലും മണത്തിലും ഉള്ള മാറ്റം അതിലുള്ള മറ്റു കെമിക്കലുകളും ഗാഡതയുമാണ് തീരുമാനിക്കുന്നത്. ആള്‍ക്കഹോളിന് പൊള്ളുന്ന കയ്പ്പ് രുചിയും പ്ലസന്റ്റ് ഗന്ധവുമാണ്. എത്ര കഴിച്ചു എന്നത് മാത്രമാണ് കാര്യം.
എഥനോള്‍ രക്തത്തില്‍ എത്തിയാല്‍ കരള്‍ പണി തുടങ്ങുകയായി. alcohol dehydrogenase എന്ന എന്സയിം വഴി എഥനോള്‍നെ oxidase ചെയ്ത് എഥനാള്‍ഡിഹൈഡ് ആക്കുന്നു. ഈ ആല്‍ഡിഹൈഡ് ആണ് തലവേദനയും ചര്ദ്ധിയും എല്ലാം ഉണ്ടാക്കുന്നത്. തുടര്‍ന്ന് aldehyde dehydrogenase എന്ന എന്സയിം ആള്‍ഡിഹൈഡ്നെ വീണ്ടും oxidase ചെയ്ത് എഥനോയിക് ആസിഡ് അഥവാ അസറ്റിക് ആസിഡ് ആക്കി മാറ്റുന്നു. ഇവന്‍ ഒരു പാവം കെമിക്കലാണ്. ഇവന്റെ നേര്‍പ്പിച്ച ലായനിയാണ് ഹോം വിനഗര്‍ അഥവാ സുര്‍ക്ക. തുടര്‍ന്ന് ഇത് വിഘടിച്ച് വെള്ളവും കാര്‍ബണ്‍ ഡയോക്സയിഡും ആയി അതിന്റെ വഴിക്ക് പോകും... സ്റ്റോറി ഓവര്‍. പക്ഷെ ഇതൊക്കെ നടന്ന് കിട്ടണ്ടേ... (ഈ കഥ മറക്കരുത് ഇത്വച്ചാണ് കുറച്ച് കളികള്‍)
ആല്‍ക്കഹോള്‍ രക്തത്തില്‍ എത്തുന്ന (വയറ്റില്‍ അല്ല) നിമിഷം മുതല്‍ നിങ്ങള്‍ക്ക് മദ്യം ആസ്വദിച്ചു തുടങ്ങാം. എത്ര നേരം ആള്‍ക്കഹോള്‍ ആയി കിടക്കുന്നോ അത്രയും സമയം. (ന്യൂറോളജിക്കല്‍ കഥ പറയുന്നില്ല, അത് പലരും പറഞ്ഞു പറഞ്ഞു ക്ലീഷേ ആണ്). അപ്പോള്‍ ആദ്യ എന്സയിം വേണ്ട വിധം ഉണ്ടായില്ലെങ്കില്‍ രക്തത്തില്‍ ആള്‍ക്കഹോള്‍ അടിഞ്ഞു കൂടും. അവരാണ് മൂന്ന് പെഗ്ഗിനു കിറുങ്ങി പാട്ട് പാടുന്ന മഹാ ഭാഗ്യവാന്മാര്‍.
ആദ്യ എന്സയിം പ്രവര്‍ത്തിക്കുകയും രണ്ടാമത്തെ എന്സയിം പ്രവര്‍ത്തിക്കാതെ ഇരിക്കുകയും ചെയ്‌താല്‍ ആള്‍ഡിഹൈഡ് രക്തത്തില്‍ അറിഞ്ഞു കൂടും... അവരാണ് ഒന്ന് കഴിഞ്ഞ് രണ്ടാമത്തെ പെഗ്ഗിന് വാള്‍ വെക്കുന്ന "പൊതുവാള്‍സ്". ഇവര്‍ വാള്‍ പേടിച്ച് ഇടയ്ക്കു നിര്‍ത്താതെ വലിച്ച് കുടിക്കുന്നവര്‍ ആയിരിക്കുമത്രേ..  പ്രകൃത്യാ തന്നെ മദ്യലഹരിയില്‍ നിന്നും സുരക്ഷിതരാണ്‌ ഇവര്‍. ലഹരി വിമുക്ത മരുന്നുകളില്‍ ഗവേഷിക്കുന്നവര്‍ ഈ ജീനുകള്‍ തപ്പുന്നുണ്ട്. കിട്ടിയാല്‍ കൊടുത്തേക്കണേ..
രണ്ടു എന്സയിമുകളും പ്രോപര്‍ വര്‍ക്കിംഗ് ആണെങ്കില്‍ അവനാണ് "ടാങ്ക്" എത്ര വേണേലും ഇരുന്ന് മോന്തിക്കോളും. കാര്യമായി കിക്കൊന്നും കാണില്ല.. ആശാന്‍ അടിയോടടി അങ്ങനെ തുടരും. പ്യാവം! അപ്പൊ കപ്പാസിറ്റി കൂടുന്നത് ഒരു ക്വാളിറ്റി അല്ല എന്ന് സാരം. അതൊരു പോരായ്മയാണ്. കുറഞ്ഞ അളവ് മദ്യം കൊണ്ട് ആവശ്യമായ കിക്ക് കിട്ടണം അതിലാണ് കാര്യം!


പരമാതി എത്ര അടിക്കാം..?!
ഒരു ശരാശരി ഡ്രിങ്ക് എന്നാല്‍ 0.6ഔന്‍സ് അഥവാ 16.8 gram (ഔന്‍സ് നമ്മുടെ നാട്ടിലെ ലാട വൈദ്യന്മാര്‍ ഒക്കെ കഷായം അളന്നു വ്യാപ്തം അളക്കുന്ന ലിറ്റര്‍ പോലെ ഒരു യൂനിറ്റ് ആക്കിയിട്ടുണ്ട്. തെറ്റാണ്.. ounce is a unit of mass. 1ounce = 28.34 gram) ശുദ്ധമായ ആല്‍ക്കഹോള്‍ ആണെന്നിരിക്കട്ടെ. അമേരിക്കന്‍ മോഡല്‍ ആണ് പറയുന്നത്. അപ്പോള്‍..

ഒരു ഡ്രിങ്ക് = 5 ഔന്‍സ് വൈന്‍ (150ml) = 12 ഔന്‍സ് ബിയര്‍ (360ml) = 1.5 ഔന്‍സ് വാറ്റ്. (45ml). ഇനിയങ്ങോട്ട് ഡ്രിങ്ക് എന്നേ പറയൂ.. അത് ഇതില്‍ ഏതുമാകാം.



70kg തൂക്കമുള്ള ഒരു പുരുഷന്‍ ഒരു മണിക്കൂര്‍ കൊണ്ട് 3 ഡ്രിങ്ക്സ് അകത്താക്കിയാല്‍ 100ml രക്തത്തില്‍ 0.06g ആല്‍ക്കഹോള്‍ കാണും. അതായത് ഏകദേശം 0.06%. ഇതിനെയാണ് blood alcohol concentration (BAC) എന്ന് പറയുന്നത്. സ്ത്രീകളില്‍ മദ്യം ദഹിക്കുന്നത് വേറെ തോതിലാണ് രക്തവും ശരാശരി ഒരു ലിറ്റര്‍ ആണുങ്ങളെക്കാള്‍ കുറവാണ് (ആണിന് 5.5L പെണ്ണിന് 4.5L).

BAC 0.03% മുതല്‍ മൂഡ്‌ ഉയരാനും കൈകാലുകളില്‍ ലഹരി അറിയാനും തുടങ്ങും. 0.06% അടിപൊളിയാണ്... പാട്ട്, കവിത.. കുട്ടനാടന്‍ തുഞ്ചയിലെ... ചളി, രാഷ്ട്രീയം, ആഹാ.. മ്മക്കോരോ നാരങ്ങാ വെള്ളാ കാച്യാലാ..? 0.1% മുതല്‍ തുലനാവസ്ഥയെ നിയന്ത്രിക്കുന്ന മസ്തിഷ്ക ഭാഗമായ സെറിബെല്ലത്തെ ബാധിക്കും. ആട്ടം തുടങ്ങും... എന്നിട്ടും നിര്‍ത്താതെ 0.3%-0.4% ഒക്കെയായാല്‍ അവന്‍ പാമ്പെന്നു വിളിക്കപ്പെടും, സ്വര്‍ഗരാജ്യം അവനുള്ളതാണ്. 0.8% ആയാല്‍ "കോമ" പിന്നെ ഡ്രിപ് ആയി കയറ്റിയാല്‍ കോമ ഫുള്‍ സ്റ്റോപ്പ്‌ ആവും. മനസിലായില്ലേ അടിച്ച് ചാവാന്‍ ഭയങ്കര പണിയാണ്.


ഇതിന്റെയൊക്കെ അടിസ്ഥാനത്തില്‍ എന്റെ കുടിയന്‍ സുഹൃത്തുക്കള്‍ക്ക് വേണ്ടി ഞാന്‍ തന്നെ ഉണ്ടാക്കിയ ചില നിര്‍ദ്ദേശങ്ങള്‍..!



1) ഒരു ദിവസം 2 ഡ്രിങ്കില്‍ ഇല്‍ കൂടുതല്‍ കഴിക്കരുത്.

2) എല്ലാ ദിവസത്തെയും കൂടെ ആഴ്ച്ചയില്‍ ഒരിക്കല്‍ ഒന്നിച്ച് അടിക്കാനുള്ള വേല കയ്യില്‍ വച്ചെച്ചാ മതി. (എല്ലാ ദിവസവും 2 ഡ്രിങ്ക്സ് നിര്‍ബന്ധമായും കഴിച്ചിരിക്കണം എന്നല്ല ഇതിന്റെ അര്‍ത്ഥം. ഒരു ദിവസം കഴിചില്ലേല്‍ അത്രയും നല്ല കാര്യം.. പക്ഷെ അതും ചേര്‍ത്ത് അടുത്ത ദിവസം കഴിക്കരുത്)

3)കൂടെ ഭക്ഷണം കഴിക്കണം.. അപ്പോള്‍ ആഗിരണ തോത് കുറയും. 

4)നിങ്ങള്‍ക്ക് സംസാരിച്ച് ഇരിക്കാം. 

5)ഐസ് ക്യൂബ് ഇടണം. രക്തക്കുഴലുകള്‍ ചുരുങ്ങി ഇരിക്കാന്‍ അത് നല്ലതാണ്. 

6)ഒറ്റ വലിക്ക് മോന്തരുത്. ഇടക്കിടക്ക് നിര്‍ത്തി നല്ലോണം ശ്വസിക്കണം. 

7)ഏമ്പക്കം ഉണ്ടെങ്കില്‍ പോകാന്‍ അനുവദിക്കണം, 

8)പറ്റുമെങ്കില്‍ ഇടയ്ക്കിടെ മറ്റു ഫ്രൂട്ട് ജ്യൂസുകള്‍ കഴിക്കണം... രക്തത്തിലെ പഞ്ചസാര കൂടാന്‍ അത് നല്ലതാണ്.

9) ഒരേ ഇരിപ്പില്‍ കഴിക്കരുത് ഇടയ്ക്കു കയ്യും കാലും ഒക്കെ ഒന്ന് അനക്കണം. 

10)എങ്ങാനും അടിച്ച് ഒവറായാള്‍ നന്നായി വെള്ളം കുടിക്കുക റസ്റ്റ്‌ എടുക്കുക.. വേറെ വഴിയൊന്നുമില്ല. മോര് കുടിച്ചാല്‍ കെട്ടിറങ്ങുന്നത് അനിയത്തി പ്രാവ് സിനിമയിലെ ഒരു കോമഡി മാത്രമാണ്.

മദ്യം വര്‍ക്ക് ചെയ്യുന്നത് നിങ്ങളുടെ നിലവിലുള്ള മൂടിലാണ്. സന്തോഷം ഉള്ളപ്പോ കഴിച്ചാല്‍ സന്തോഷം കൂടും. ദുഖമുള്ളപ്പോള്‍ ദുഖമായിരിക്കും കൂടുന്നത്. സോ ആ പണിക്കു പോണ്ട..!

മദ്യം ദഹിക്കുന്നത് ലിവറില്‍ ആണ്. കൂടുതല്‍ ആയി ആല്‍ക്കഹോള്‍ കടന്ന് വരുമ്പോള്‍ ലിവറിലെ ഓക്സിജന്‍ പെട്ടെന്ന് ഉപയോഗിച്ച് തീരുന്നു. തല്‍ഫലമായി ഫാറ്റിനെ വേണ്ടവിധം ദഹിപ്പിക്കാന്‍ ലിവറിനു കഴിയാതെ വരികയും, ഈ ഫാറ്റ് ഓയില്‍ ഡ്രോപ്പ് പോലെ കരളില്‍ കെട്ടി കിടക്കുകയും ചെയ്യുന്നു.. ഈ അവസ്ഥയാണ് ഫാറ്റി ലിവര്‍ എന്ന് അറിയപ്പെടുന്നത്. സ്ഥിരം കുടിയന്മാരില്‍ ഇത് ലിവര്‍ വീക്കത്തിലേക്ക് പോവും, ഇതാണ് ആല്‍ക്കഹോളിക് ഹെപ്പറ്റയിറ്റിസ്. ലിവറിലെ സെല്ലുകള്‍ നശിക്കും, ലിവറിന്റെ ഉള്ളിലും പുറത്തും മൊത്തമായി മുറിവ് ഉണങ്ങിയാല്‍ ഉണ്ടാവുന്ന "പൊരിക്ക" പോലുള്ള സാധനം കൊണ്ട് നിറയും. ഈ അവസ്ഥയാണ് സിറോസിസ്. ലിവറിനു പ്രോപ്പെര്‍ ആയി പിന്നെ വര്‍ക്ക് ചെയ്യാന്‍ ആവില്ല. ചികിത്സിച്ച് ഭേതമാക്കാന്‍ കഴിയില്ല. മുട്ട ഒമ്ലെറ്റ് ആവും പോലെ ഒമ്ലെറ്റ് മുട്ടയാവില്ലല്ലോ... അങ്ങനെ കടുത്ത മഞ്ഞപ്പിത്തം വന്ന് ലിവര്‍പണി മുടക്കുമ്പോള്‍ ആമാശയത്തിലും അന്നനാളത്തിലും രക്തസ്രാവം ഉണ്ടാവുന്നു. അങ്ങനെ ചോര തുപ്പി തുപ്പി എന്നെന്നേക്കുമായി ഇഹലോക വാസം വെടിയുന്നു.

" അതുകൊണ്ട് സ്വര്‍ഗസ്ഥനായ പിതാവേ.. ഈ മദ്യപാത്രം എന്നില്‍ നിന്നകറ്റിയാലും. അവിടത്തെ ഹിതം പോലെ അല്ല, എന്റെ ഹിതം പോലെ ആകട്ടെ "
മദ്യം ബാധിക്കുന്ന മറ്റൊരു അവയവമാണ് പാന്‍ക്രിയാസ് (pancreas). ഇത് നമ്മുടെ ശരീരത്തിലെ ഒരു ഭീകര ഫാക്ടറി ആണ്. മനുഷ്യനെ ഏറ്റവും അധികം വേദനിപ്പിക്കുന്നത് പാന്‍ക്രിയാറ്റയിറ്റിസ് (pancreatitis) എന്ന പാന്‍ക്രിയാസ് നീര്‍വീക്കം ആണെന്നാണ്‌ ഒരു അഭിപ്രായം (പ്രസവ വേദന ആണെന്ന് അഭിപ്രായമുണ്ട്, എന്‍റെ അഭിപ്രായത്തില്‍ ഫൂട്ട്ബോള്‍ വന്ന് ബോള്‍സില്‍ കൊള്ളുന്നതാണ്  അതിഭീകരമായ വയര്‍ വേദനയിലൂടെയാണ് ഇത് കടന്ന് വരുന്നത്. അതിരൂക്ഷമായ ദഹന രസങ്ങള്‍ എല്ലാം കൂടെ വഴി തെറ്റി രക്തത്തില്‍ കയറും. ഇവന്മാര്‍ക്ക് കോമണ്‍ സെന്‍സ് ഇല്ലല്ലോ. തെണ്ടികള്‍ രക്ത കോശങ്ങളെ പിടിച്ച് ദഹിപ്പിക്കാന്‍ തുടങ്ങും. രക്ത കുഴല്‍ എങ്ങാനും നശിച്ചാല്‍ ഭും! വേഗം പോയി ഒരു പെട്ടി അങ്ങ് മേടിച്ചാല്‍ മതി. ഒന്നും നോക്കാനില്ല...
അമിതമായാൽ  മാത്രമല്ല.. അല്‍പ്പം പോലും അമൃതം വിഷം തന്നെയാണ്... നിരോധനമല്ല ഉത്തരവാദിത്വത്തോട് കൂടിയുള്ള ആസ്വാദനമാണ് വേണ്ടത്. നിങ്ങളുടെ ജീവനും ആരോഗ്യവും വളരെ വിലപ്പെട്ടതാണ്‌.... ചിയേഴ്സ്!

വിമര്‍ശനമാണ് താരം..!

ഒരു കഥ...!
"ഒരു ദിവസം ഗാന്ധിജി വാരണാസിയില്‍ നിന്നും ട്രെയിന്‍ മാര്‍ഗം പ്രയാഗിലേക്ക് യാത്ര പോവുകയായിരുന്നു. (നോര്‍ത്ത് ഇന്ത്യയിലെ സ്ഥലങ്ങള്‍ ആവുമ്പോ ഒരു പഞ്ച്കിട്ടും.. അയിനാണ്.) സൌരോഷ്ണം ശക്തമായിരുന്നു. ക്ഷീണവും ദാഹവും സഹിക്കാനാവാതെ ബുദ്ധിയില്ലാത്തവര്‍ പോലും വളരെ അധികം ബുദ്ധിമുട്ടിക്കൊണ്ടിരുന്നു. ആ സമയത്ത് ഗാന്ധിജിയുടെ കയ്യില്‍ അല്‍പ്പം വെള്ളമുണ്ടായിരുന്നു. എന്നാല്‍ ആ മഹാത്മാവിന്റെ ശ്രദ്ധ പോയത് ഒരു സഹജീവിയുടെ നൊമ്പരത്തിലേക്കാണ്. ട്രെയിനില്‍ ഒരു താടിയും ഒരു തൊപ്പിയും വച്ച ഒരു വൃദ്ധന്‍ വളരെ അസ്വസ്ഥനായി കാണപ്പെട്ടു.
ഗാന്ധിജി: എന്താണ് താങ്കളുടെ ദുഃഖം...?
അപ്പോള്‍ വൃദ്ധന്‍: എനിക്ക് മൂത്രമൊഴിക്കാന്‍ മുട്ടുന്നുണ്ട്.
അപ്പോള്‍ ഗാന്ധിജി: എങ്കില്‍ പോയി മൂത്രമൊഴിച്ചിട്ട് വരൂ സുഹൃത്തേ..!
അപ്പോള്‍ വൃദ്ധന്‍: ഞാന്‍ ഒരു മുസല്‍മാനാണ്. എന്റെ മതത്തില്‍ മൂത്രമൊഴിച്ചാല്‍ കഴുകണം. ട്രെയിനില്‍ ആണെങ്കില്‍ വെള്ളവുമില്ല.
കരളലിയിപ്പിക്കുന്ന ആ വാക്കുകള്‍ ആ മഹാത്മാവിന്റെ നെഞ്ചിലൂടെ ഒരു ശരം പായുന്ന പോലെ തോന്നിപ്പിച്ചു. (ആര്‍ക്കെങ്കിലും ഈ കഥ ഷോര്‍ട്ട്ഫിലിം എടുക്കാന്‍ ഉദ്ദേശം ഉണ്ടെങ്കില്‍ ഈ സീന്‍ ഏറ്റവും നന്നായി ഷൂട്ട്‌ ചെയ്യാന്‍ ഞാന്‍ സഹായിക്കാം)
അങ്ങനെ ആ മഹാത്മാവ് കുടിക്കാന്‍ വച്ചിരുന്ന വെള്ളമെടുത്ത് ആ വൃദ്ധന് മനോരിക്കാന്‍ (അങ്ങനെ ഒരു വാക്ക് കേട്ടിട്ടുണ്ട്) കൊടുത്ത് മാതൃകയായി.
എന്താണ് ഈ കഥയുടെ പ്രത്യേകത..? ഇതൊരു നടന്ന കഥയേ അല്ല. ഈ കഥയും പറഞ്ഞ് കൊണ്ട് ഞാനും ഹമീദ് മാഷും (യുക്തിയുഗം മാസികയുടെ മാനേജര്‍) കൂടെ കോഴിക്കോട് ടൌണിലൂടെ നടന്നിട്ടുണ്ട് എന്നതൊഴിച്ചാല്‍...! നല്ല നട്ടാല്‍ കുരുക്കാത്ത ഒന്നാംതരം പച്ചക്കള്ളം. പക്ഷേ ഞാന്‍ ഒന്ന് ചളി ഒക്കെ ഒഴിവാക്കി എഴുതിയിരുന്നേല്‍ പലരും ഇത് വിശ്വസിച്ചേക്കും. പലരും ഒന്ന് ഗൂഗിള്‍ ചെയ്തു നോക്കുക പോലും ചെയ്യില്ല. ഗാന്ധിയുടെ ആത്മകഥയില്‍ ഉണ്ടെന്നു ഒരു തളളും കൂടെ തള്ളിയാള്‍ പിന്നെ പറയേം വേണ്ട. 1000 പരിശുദ്ധിയുള്ള സത്യം. (916 അത്ര പരിശുദ്ധമാണെന്ന് എനിക്ക് തോന്നിയിട്ടില്ല). അധികം ആരും ഗാന്ധിയുടെ ആത്മകഥയില്‍ പോലും പരിശോധിക്കില്ല. ഇനി അതില്‍ ഉണ്ടെങ്കില്‍ തന്നെ സംഭവം സത്യമാവണം എന്ന് നിര്ബന്ധം ഇല്ലല്ലോ..!
പിന്നെ ഞാന്‍ ഗാന്ധിയെ മോശമാക്കിയില്ലല്ലോ, നല്ല ഒരു കാര്യമല്ലേ പറഞ്ഞത്. അതുകൊണ്ട് അധികപേരും അതിന് തെളിവൊന്നും ചോദിക്കില്ല. നല്ല കാര്യങ്ങളെ എന്തിനാ എതിര്‍ക്കുന്നത് എന്ന ഒരു സ്വാഭാവിക ചിന്ത. അതായത് നിങ്ങള്ക്ക് എന്തിനെയെങ്കിലും പുകഴ്ത്താന്‍ വേണ്ടിയാണെങ്കില്‍ എന്ത് പച്ചക്കള്ളവും ഒരു ഉളുപ്പുമില്ലാതെ തട്ടിവിടാം.. അതിനുള്ള ലൈസന്‍സ് സമൂഹം തന്നിട്ടുണ്ട്.
ചന്ദ്രനെ നിന്ന നില്‍പ്പില്‍ പിളര്‍ത്തി, വടി പാമ്പാക്കി, കന്യക പ്രസവിച്ചു, വെള്ളം വീഞ്ഞാക്കി, വെള്ളത്തിനു മുകളിലൂടെ നടന്നു. ചത്തവനെ എണീപ്പിച്ചു. കുരുടന് കാഴ്ച കൊടുത്ത്, പ്രാചീന ഭാരതത്തില്‍ പുഷ്പകവിമാനം ഉണ്ടായിരുന്നു, ഋഷിമാര്‍ കാളന്‍ നെല്ലാക്കിയിരുന്നു, യോഗ ചെയ്‌താല്‍ നല്ല ശോധന കിട്ടും, നോമ്പ് പിടിച്ചാല്‍ ആരോഗ്യം മെച്ചപ്പെടും,... കോപ്പ്
"പഠിച്ചിട്ട് പുകയ്തൂ ശൂര്‍ത്തേ.." എന്നും പറഞ്ഞ് ആരും ആക്രമിക്കാന്‍ വരില്ല. പക്ഷെ വിമര്‍ശിക്കാന്‍ ആണെങ്കില്‍ നിങ്ങള്‍ അങ്ങേയറ്റം ജ്ഞാനി ആയേ പറ്റൂ... നാക്ക്പ്പിഴയിലും അക്ഷരത്തെറ്റിലും വരെ കയറിപ്പിടിക്കാന്‍ ആളുകള്‍ കാണും. അതുകൊണ്ട് പുകഴ്തലുകാരും സ്തുതിപാടകരും എണ്ണത്തില്‍ കൂടുതല്‍ ആകുന്നതില്‍ വല്യ അത്ഭുതമൊന്നുമില്ല. അതൊരു സെയിഫ് സോണ്‍ ആണ്. വിമര്‍ശനം കഠിനമാണ്. മിക്കപ്പോഴും തിരിച്ചു കിട്ടുന്നത് ചീഞ്ഞ തക്കാളിയും തേഞ്ഞ ചെരിപ്പുമായിരിക്കും... 

വിഷമിറക്കല്‍..!

കഴിഞ്ഞ ദിവസം പത്രത്തില്‍ ഒരു വിഷമിറക്കല്‍ വൈദ്യന്റെ പരസ്യം കണ്ടു. രാജവെമ്പാല വിഷം പോലും നക്കി എടുക്കും എന്നൊക്കെ തോന്നിപ്പിക്കും വിധമാണ് പരസ്യം. ഈ ഉടായിപ്പ് ആളെ കൊല്ലികളൊക്കെ വംശനാശം സംഭവിച്ചു പോയിരുന്നു എന്നാ ഞാന്‍ കരുതിയിരുന്നത്. എന്റെ കണ്ണില്‍ കണ്ട സ്ഥിതിക്ക് ആ വിശുദ്ധ പശുവിനെ അങ്ങ് തല്ലിക്കൊന്ന് ബീഫ് ഫ്രൈ ഉണ്ടാക്കാന്‍ പോകുന്നു. വായിച്ച് പഠിച്ചോളൂ...
"വിഷമിറക്കല്‍" കേട്ടാല്‍ തോന്നും വിഷം 50നില കെട്ടിടത്തിന്റെ മുകളില്‍ കയറി നിന്ന് ഭീഷണി പെടുത്താണെന്ന് സ്നേഹത്തോടെ ഇറക്കാന്‍...
എന്തൂട്ടാണ് ഹേ ഈ വിഷം..? പാമ്പുകള്‍ പൊട്ടാസിയം സയനൈഡ് വിത്ത്‌ ടാക്സ് പേ ചെയ്ത് വാങ്ങി വായിലാക്കി നടക്കുകയല്ല. നട്ടെല്ലികളായ (vertebrates) എല്ലാ ജീവികള്‍ക്കും സലൈവ ഉണ്ട്. അതുപോലെ അല്‍പ്പം മോഡിഫൈ ചെയ്ത ഒരു സലൈവ മാത്രമാണ് വെനം/വിഷം. അത് പാമ്പുകള്‍ക്ക് ഇരകളുടെ മൊബിലിറ്റി ഇല്ലാതാക്കാനും ശത്രുക്കളെ ചെറുക്കാനുമുള്ള ഒരു പരിണാമപരമായ അനുകൂലനം മാത്രമാണ്.
എങ്ങനെയാണ് വിഷം പ്രവര്‍ത്തിക്കുന്നത്..? എല്ലാ ജീവികളുടെയും സലൈവ പ്രോടീന്‍ ആണ്. അതുപോലെ തന്നെയാണ് വെനവും, നല്ല ഒന്നാന്തരം പ്രോടീന്‍. പ്രോടീന്‍ നമ്മുടെ ഭക്ഷണത്തില്‍ 30% (60% അന്നജം, 10% ഫാറ്റ്, പിന്നെ അത്യാവശ്യ വൈറ്റമിനുകളും അയോണുകളും വെള്ളവും) ഉണ്ടായിരിക്കണം. വളരുന്ന മക്കളും ബോഡി ബില്‍ഡര്‍മാറും എന്തായാലും കഴിച്ചിരിക്കണം. പ്രകൃതിയില്‍ കാണുന്ന പ്രോടീനുകള്‍ എല്ലാം 20 അമിനോ ആസിഡുകളുടെ പല കോമ്പിനേഷനുകളില്‍ ഉള്ള പോളിമറുകളാണ് ഈ പോളിമറുകള്‍ നേരിട്ട് രക്തത്തില്‍ എത്തിയാള്‍ ചിലതൊക്കെ നമുക്ക് നല്ല പണി തരും. പ്രോടീന്‍ കഴിക്കുമ്പോള്‍ ദഹന പ്രക്രിയയില്‍ പ്രോടീന്‍ പോളിമറിലെ മോണോമറുകളെ പിടിച്ച് നിര്‍ത്തുന്ന പെപ്റ്റയിട് ലിങ്കേജ് (peptide linkage) പൊട്ടിച്ച് അമിനോ ആസിടുകളാക്കുന്നു ഇതാണ് അവസാനം രക്തത്തില്‍ എത്തുന്നത്. ഇത് ഊര്‍ജ ഉത്പാദനത്തിനും മറ്റും ഉപയോഗിക്കാം. ഇത് പ്രോടീനിന്റെ മാത്രം കാര്യമല്ല. അന്നജം (അമൈലോസ്, അമൈലോ പെക്ടിന്‍) ഗ്ലൂക്കോസിന്റെ പോളിമര്‍ആണ്. ദാഹനത്തില്‍ ഗ്ലൈക്കോസിടിക് ലിങ്കേജ് പൊട്ടിച്ച് ഗ്ലൂക്ക്സോസ് രക്തത്തില്‍ എത്തും. കഞ്ഞിവെള്ളം സിറിഞ്ചില്‍ എടുത്ത് കുത്തിയാല്‍ നിങ്ങ തട്ടിപ്പോകാന്‍ സാധ്യതയുണ്ട് എന്നാല്‍ ഡക്സ്ട്രോസ് സൊല്യൂഷന്‍ ക്ഷീണം വരുമ്പോ ഡ്രിപ് ആയി കയറ്റുകയും ചെയ്യാം! കോഴിമുട്ടയിലും ഉള്ളത് പ്രോടീന്‍ ആണ്. അത് എടുത്ത് കുത്തിവച്ചാലും നിങ്ങ തട്ടിപ്പോവും. മീന്‍സ് വേവാത്ത കോഴിമുട്ട (വേവിച്ച് വേണം കഴിക്കാന്‍) കഴിക്കുന്ന അതേ ലാഖവത്തോടെ നിങ്ങള്ക്ക് പാമ്പിന്‍ വിഷം കുടിക്കാം. വളരെ നല്ല പ്രോടീനാണ്. (വായിലോ അന്നനാളത്തിലോ മുറിവുണ്ടെങ്കില്‍ അത് അവസാനത്തെ കുടി ആയിരിക്കും)
എന്നാല്‍ രക്തത്തില്‍ നേരിട്ട് പോളിമര്‍ രൂപത്തില്‍ തന്നെ ആവശ്യമുള്ള ധാരാളം പ്രോടീനുകള്‍ ഉണ്ട്. ഹോര്‍മോണുകളും എന്‍സൈമുകളും എല്ലാം മിക്കവാറും പ്രോടീനുകള്‍ തന്നെയാണ്. അവയെല്ലാം ശരീരം സ്വയം ഉല്‍പ്പാദിപ്പിക്കും. എങ്ങാനും ഉത്പാദനം കുറഞ്ഞുപോയാല്‍ അത് ഉണ്ടാക്കി കുടിച്ചിട്ട് കാര്യമില്ല. ദഹനം കഴിഞ്ഞു രക്തത്തില്‍ എത്തുന്നത് അമിനോ ആസിഡ് ആയിരിക്കും. അതുകൊണ്ട് നമ്മുടെ ആവശ്യം നടക്കില്ല. ഇന്‍സുലിന്‍ ടാബ്ലെറ്റ് ഇല്ലാത്തതിന്റെ കാരണം മനസിലായെന്ന് കരുതുന്നു. സൂചി എടുത്തു കുത്തുക തന്നെ വേണ്ടി വരും.
3 തരത്തിലാണ് പാമ്പിന്‍ വിഷം പ്രവര്‍ത്തിക്കുന്നത്.
1) ഹീമോ ടോക്സിക്
രക്തത്തിലെ ചുവന്ന രക്താണുക്കളെ ബാധിക്കുന്ന തരം വിഷം. ഉദാ: അണലി (viper)
2) മയോ ടോക്സിക്
പ്രോടീനുകളെ ബാധിക്കുന്നത്
3) ന്യൂറോ ടോക്സിക്
നാഡികളെ ബാധിക്കുന്നത്.. ഇതിന് മരണസാധ്യത കൂടുതലാണ്. കാരണം സോ കോള്‍ഡ് മരണം എന്ന് പറയുന്നത് ഏറ്റവും വലിയ നാഡി വ്യൂഹമായ തലച്ചോറിന്റെ മരണമാണ്. ഉദാ: മൂര്‍ഖന്‍ (cobra)
സോ പറഞ്ഞു വന്നത് ഈ കെമിക്കല്‍ വിഷം അത്യുന്നത മര്ദ്ധത്തില്‍ കുഴലുകളിലൂടെ ഒഴുകുന്ന രക്തത്തില്‍ കടന്ന് കഴിഞ്ഞാല്‍ വിളിച്ച് ഇറക്കി കൊണ്ട് പോയി താലി കേട്ടാ.... (അയ്യേ.. ഞാന്‍ എന്തൊക്കെയാ ഈ പറയണേ..) മനസിലായല്ലോ ഇറക്കാനൊന്നും പറ്റില്ല.
പിന്നെ എന്തുണ്ട് പരിഹാരം...? അവിടെയാണ് ശാസ്ത്രം എന്ന് പറയുന്ന സാധനം ആവശ്യമായി വരുന്നത്. നമ്മുടെ ശരീരത്തിലേക്ക് ഏതൊരു ഫോറീന്‍ വസ്തു കടന്നാലും ഉടനെ അതിനെതിരെ ഒരു ആന്റി ബോഡി കെമിക്കലുകള്‍ ശരീരം ഉണ്ടാക്കും. അത് ഉണ്ടായി വന്ന് പ്രവര്‍ത്തിക്കും മുന്നേ ഫോറീന്‍ വസ്തു പ്രവര്‍ത്തിച്ചു ഫലം കാണുന്നത് കൊണ്ടാണ് നിങ്ങളുടെ വലിപ്പത്തില്‍ പെട്ടി വാങ്ങേണ്ടി വരുന്നത്. സൊ നമുക്ക് ചെയ്യാന്‍ കഴിയുന്ന കാര്യം ഈ ആന്റി ബോഡി നേരത്തേ ഉണ്ടാക്കി വച്ച് രക്തത്തിലേക്ക് പുറമേ നിന്ന് പമ്പ് ചെയ്ത് കൊടുക്കലാണ്. അതിനെയാണ് ആന്റി വെനം എന്ന് പറയുന്നത്. അത് ഉണ്ടാക്കല്‍ കൂടെ പറഞ്ഞ് നിര്‍ത്താം... കട്ട ബോറാണല്ലേ..?! പോയി വല്ല കവിതയും വായിക്കാമായിരുന്നില്ലേ ചേട്ടന്മാരേ/ചേച്ചിമാരേ...
മനുഷ്യനെ രക്ഷിക്കലാണല്ലോ നമ്മുടെ ലക്ഷ്യം. സോ നമ്മള്‍ ഈ വിഷത്തെ ചെറുത്തു നില്‍ക്കാന്‍ കഴിയുന്ന പശു, കുതിര പോലുള്ള വലിയ ജീവികളില്‍ കുത്തി വെക്കും. (ഗോരക്ഷക്കാര്‍ പേടിക്കണ്ട.. അമ്മ സെയിഫാണ്) അവ ആന്റി വെനം ശരീരത്തില്‍ ഉണ്ടാക്കി രക്ഷപ്പെടും. അവകളുടെ രക്തത്തില്‍ നിന്നും നമുക്ക് ആന്റി വേണം എക്സ്ട്രാക്റ്റ് ചെയ്യാവുന്നതാണ്. അപ്പോള്‍ ഈ പാമ്പുകള്‍ കുതിരയെ സംബന്ധിച്ച് വിഷമില്ലാത്ത പാമ്പുകളാണ്. നമുക്ക് വിഷമില്ലാത്ത പാമ്പുകളൊക്കെ ചെറിയ ജീവികള്‍ക്ക് വിഷമുള്ളവയാണ്. നീര്‍ക്കോലി കടിച്ചാല്‍ മനുഷ്യന്മാരുടെ അത്താഴം പത്തായത്തില്‍ നെല്ലുള്ള അത്രയും കാലം മുടങ്ങില്ല. ഡോണ്ട് വറി. രാജ വെമ്പാലക്കെതിരെ ആന്റിവെനം ഉണ്ടാക്കാന്‍ കഴിയാത്തതും ഇതുകൊണ്ട് തന്നെയാണ്. തിമിംഗലത്തില്‍ കുത്തി വച്ചാല്‍ അതുപോലും അപ്പോഴേ തട്ടിപ്പോകും.. പിന്നെ എന്ത് ആന്റി വെനം 
LikeShow more reactions
Comment