സാക്കിർ നായിക് തീവ്രവാദി അല്ലത്രേ... തീർച്ചയായും ആ പറഞ്ഞത് വളരെ ശരിയാണ്. പക്ഷേ അതുകൊണ്ട് ആയില്ലല്ലോ....!!
തിരിച്ചും മറിച്ചും തോന്നിയപോലെ ഉപയോഗിച്ച് കൺഫ്യൂഷനാക്കിയ വാക്കുകളാണ് തീവ്രവാദവും വർഗ്ഗീയവാദവും മൗലികവാദവും എല്ലാം. സോ ആദ്യം ഒരു ക്ലാരിഫിക്കേഷൻ ആവാം.
തീവ്രവാദം (fanaticism) എന്നാൽ തന്റെ മതത്തിൽ ഉള്ളവരോട് ഒരു അതിരു കവിഞ്ഞ സ്നേഹവും മറ്റു മതസ്തരോട് അകാരണമായ വെറുപ്പും ആണ് ഇതിന്റെ പ്രാധമിക ലക്ഷണം. (അപകട മരണങ്ങളുടെ വാർത്ത വായിക്കുമ്പോൾ ഞമ്മന്റെ ആളാണ് മരിച്ചതെങ്കിൽ ഇത്തിരി സങ്കടം അധികം ഉണ്ടെങ്കിൽ നിങ്ങളും ഒരു തീവ്രവാദി ആണ് ) ഇതൊരു ഗോത്രീയ ചിന്താരീതി ആണെന്ന് പറയാം. ശത്രുക്കളെ പ്രയോരിറ്റി അനുസരിച്ച് അക്കമിട്ട് ഇവർ ചൂണ്ടിക്കാണിക്കും. ശത്രുക്കളെ കൊന്ന് കളയലും നാട് കടത്തലും ശത്രുവിനെ വക വരുത്തുന്നതിനുള്ള മാർഗ്ഗമായി സ്വീകരിക്കും.
Eg: RSS, ISIS, താലിബാൻ, അൽഖ്വൈദ, etc.
വർഗ്ഗീയവാദം (communalism) തീവ്രവാദവുമായി വളരെ അടുത്ത് നിൽക്കുന്ന ഒരു ആശയം തന്നെയാണ്. ഇവിടെയും സ്വന്തം പക്ഷത്തോടുള്ള സ്നേഹവും അപരരോടുള്ള ശത്രുതയും തന്നെയാണ് പ്രവർത്തിക്കുന്നത്. ഈ രണ്ട് കൂട്ടരും സ്വന്തം മതക്കാർ തങ്ങളുടെ മതത്തിന്റെ മൂല്യങ്ങൾ അനുസരിച്ച് തന്നെയാണോ ജീവിക്കുന്നത് എന്നൊന്നും നോക്കാറില്ല. എന്തോ അവർക്കവരെ ഇഷ്ടമാണ്. അവർക്ക് ശത്രുത അന്യരോട് മാത്രമാണ്. കാര്യങ്ങളെ ദൈവശാസ്ത്രം എന്നതിൽ ഉപരി രാഷ്ട്രീയമായാണ് ഇവർ നോക്കിക്കാണുന്നത്. (ശശികല ടീച്ചറുടെ പ്രസംഗം കേട്ടാൽ മനസിലാകും) വർഗ്ഗീയവാദത്തിന് തീവ്രവാദവുമായുള്ള വത്യാസം പ്രവർത്തന രീതിയിൽ (execution) മാത്രമാണ്. ഇവിടെ കൊല്ലുന്നതിനും നാട് കടത്തുന്നതിനും പകരം നില നിൽക്കുന്ന വ്യവസ്ഥ ഉപയോഗിച്ച് കൊണ്ട് അവരുടെ മേൽ അധികാരം നേടി എടുക്കലാണ് പരിപാടി. അതിന് വേണ്ടി വർഗ്ഗീയ ധ്രുവീകരണവും പ്രീണനവും വേണ്ടി വന്നാൽ അത്യാവശ്യം കൊലയും കൊലവിളിയും ഒക്കെ ആകാം. Its more dangerous than fanaticism.
Eg: BJP, SDPI (എന്തിനോ വേണ്ടി തിളക്കുന്ന സാംബാർ :p), വെൽഫയർ പാർട്ടി (എന്തിനോ............................... രസം :p) പിന്നെ സസികല മിസ്, ഷാജ്യേട്ടൻ, മോഡി etc.
മൗലികവാദം (fundamentalism), ഇതൊരു കിടിലൻ സാധനമാണ്. തീവ്രവാദത്തിൽ നിന്നും ഭീകരവാദത്തിൽ നിന്നും വത്യസ്തമായി ഇവർ സ്വന്തം വിഭാഗത്തിന്റെ നേരെയാണ് ക്യാമറ തിരിച്ച് വച്ചിരിക്കുന്നത്. സ്വന്തം വിഭാഗം ആണ് അവരുടെ ശത്രുക്കൾ. അവരെ യഥാർത്ഥ മതത്തിന്റെ അടിസ്ഥാന മൂല്യങ്ങൾ (fundamentals) അനുസരിപ്പിച്ച് നല്ല കുട്ടികളാക്കി നേർവഴിക്ക് നടത്തുന്നതിൽ ആണ് അവർ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. (സദാചാര ഗുണ്ടായിസം ഇതിന്റെ പ്രോഡക്റ്റ് ആണ്). സാധാരണ നമ്മുടെ നാട്ടിൽ നടക്കുന്ന ഇസ്ലാം മത പ്രഭാഷണങ്ങൾ എല്ലാം തന്നെ മൗലിലവാദ പരമാണ്. ഓർമ്മയുള്ള ഒരു ടൈറ്റിൽ ഞാൻ പറയാം. "അധാർമ്മികത ; മത ബോധമാണ് പരിഹാരം". ചില പ്രസംഗ ശകലങ്ങൾ ഓർത്തെടുത്ത് നോക്കാം... " തട്ടമിടാതെ ലിപ്സ്റ്റിക് പുരട്ടി കല്യാണത്തിന് പോയി കാമറമാന്റെ മുന്നിൽ ഇളിച്ച് നിൽക്കുന്ന നാണമില്ലാത്ത പെണ്ണേ...." മുസ്ലിം സമുദായം ഏറ്റവും അധികം സമ്പത്തും ഊർജ്ജവും സമയവും ചിലവഴിച്ചിട്ടുല്ലത് മുസ്ലിം സ്ത്രീകളെ നിലക്ക് നിർത്തുക എന്ന മൗലികവാദപരമായ പ്രവർത്തനത്തിനാണ്. ഇതിൽ മുജാഹിദ്‌കൾ എന്നും പൂർവ്വികരുടെ പാത പിൻപറ്റുന്നവർ എന്ന് അർത്ഥം വരുന്ന സലഫികൾ എന്നും സ്വയം പറയുന്ന വഹാബിയൻ ആശയക്കാരാണ് മുൻപന്തിയിൽ. അവർ ഏറ്റവും അധികം നെഞ്ചത്ത് കുതിര കയറിയിട്ടുള്ളത് പാവം പിടിച്ച സുന്നികൾ എന്ന് സ്വയം പറയുകയും എന്നാൽ ധാരാളം ശിയാ വിശ്വാസങ്ങൾ അവർ പോലും അറിയാതെ വച്ച് പുലർത്തുകയും ചെയ്യുന്ന ഇവിടത്തെ പാരമ്പര്യ മുസ്ലിംകളെയാണ്. (നാദാപുരം ഗൺധനം വീഡിയോ യൂറ്റൂബിൽ കിട്ടും. അൽപ്പം പോലും നിലവാരവും അച്ചടക്കവും ഇല്ലാതെ പരസ്പരം ചളി വാരി എറിയുകയാണ്).
കേരളത്തിലെ സുന്നികൾ മര്യാദക്കാരായിരുന്നു. അവർ പാതിരാ വഅളുകൾ വെക്കും, ബദ്‌റിന്റെ കഥ പറയും, പ്രവാചകന്റെ കല്യാണത്തിന്റെ കഥ പറയും, അതെല്ലാം അവരുടെ ലോകത്തായിരുന്നു. അത്പോലെ തന്നെ അന്യ മതസ്തരെ സ്നേഹസംവാദം എന്ന പേരിൽ സ്റ്റേജിൽ കയറ്റി അവരുടെ മതത്തിനെ ഇകഴ്തി നാറ്റിച്ച് കോപ്രായം കാണിക്കലിൽ ഒന്നും അവർക്ക് താൽപര്യമില്ലായിരുന്നു. ഈ വക വൃത്തികേടുകൾ എല്ലാം തുടങ്ങിയത് മുജാഹിദുകൾ ആണ്. പ്രത്യേകിച്ച് അള്ളാഹു അക്ബറിന്റെയും മുകളിലുള്ള ആ ആക്ബർ ഉണ്ടല്ലോ എം എം അക്ബർ, പിന്നെ അങ്ങേരുടെ നിച് ഓഫ് ട്രൂത്തും. അവർ സുന്നികളേയും കേട് വരുത്തി. അക്ബറാക്കയും പിന്നെ അന്യമത ആരാധനാലയങ്ങൾ കള്ള് ശാപ്പിനോടും വേശ്യാലയത്തിനോടും ഉപമിച്ച മുജാഹിദ് ബാലുശ്ശേരിയും ഇപ്പോഴും ഒരു ഉളുപ്പുമില്ലാതെ മൗലികവാദ വിഷം ചീറ്റി നടക്കുന്നു. അപ്പൊ പറഞ്ഞ് വന്നത് എന്താന്ന് വച്ചാ... ഈ മതമൗലികവാദത്തിന്റെ ഒരു ഇന്റർനാഷണൽ അംബാസിഡറാണ് നമ്മടെ സാക്കിർ നായിക്. തീവ്രവാദവും വർഗീയ വാദവും അടിസ്ഥാന പരമായി മതത്തിന്റെ പേരിൽ ആയിരിക്കെ സാക്കിർ നായിക്കും അദ്ധേഹത്തിന്റെ വഹാബിയൻ മത മൗലികവാദ പ്രസംഗങ്ങളും പ്രതിസ്ഥാനത്ത് തന്നെയാണ്.