Saturday, 17 September 2016

ഖുർആനിലെ ഭൂമി ഉരുണ്ടതോ പരന്നതോ..?

ഖുര്‍ആനിലെ ഭൂമി പരന്നാണ് ഇരിക്കുന്നത് എന്ന് ഖുറാന്‍ ഒരു തവണ എങ്കിലും വായിച്ചിട്ടുള്ള ആര്‍ക്കും പകല്‍ പോലെ വ്യക്തമാവും. ഒരു  കാലത്ത് മതം ശക്തമായിരുന്നു. ഖുറാനില്‍  ഉള്ള  കാര്യങ്ങള്‍ക്ക്  ആ  കാരണം  കൊണ്ട്  തന്നെ ഒരു ലെജിറ്റിമസി ഉണ്ടായിരുന്നു. ആ  കാലത്ത്  മത  പാഠശാലകളില്‍ പോലും  ഭൂമി പരന്നതാണ് സ്കൂളില്‍ ഉരുണ്ടതാണെന്ന്  പഠിപ്പിക്കുന്നത്  തെറ്റാണ്  എന്ന്  മോല്ലാക്കമാര്‍ പഠിപ്പിച്ചിരുന്നു. പിന്നീട് ശാസ്ത്രത്തിന്റെ  ഒരു  അപ്രമാദിത്വം കടന്ന്  വന്നപ്പോള്‍ ഭൂമി ഉരുണ്ടത് ആണെന്ന്  ഖുറാനില്‍  നേരത്തെ  പറഞ്ഞിട്ടുണ്ട് എന്ന  വാദവുമായി ദൈവത്തിനെ  വക്കീലന്മാര്‍  രംഗ പ്രവേശനം നടത്തിയ  സാഹചര്യത്തില്‍ അതില്‍ എത്രമാത്രം ശരിയുണ്ട് എന്ന് പരിശോധിക്കുകയാനിവിടെ

Aristotle
ഭൂമി ഉരുണ്ടതാണെന്ന് ഉള്ള തിരിച്ചറിവ് യുക്തിവാദികൾ കരുതുന്ന പോലെ ഒരുപാട് ബുദ്ധിമുട്ടുള്ള ഭീകര സംഭവം ഒന്നുമല്ല. ആധുനിക ശാസ്ത്രം ഒക്കെ വികസിക്കുന്നതിനു 2000 കൊല്ലം മുന്നേ തന്നെ അരിസ്റ്റോട്ടിൽ ( ബി.സി.384 - ബി.സി.322) അന്ന് സാധ്യമായ പരമാവധി തെളിവുകളുടെ വെളിച്ചത്തിൽ കാര്യകാരണ സഹിതം വിശദീകരിച്ചിട്ടുണ്ട്. അരിസ്റ്റോട്ടിലിന്റെ പോയന്റുകൾ...
കാ) ആകാശത്ത് കാണുന്ന ബാക്കി വസ്തുക്കളെല്ലാം ഉരുണ്ടിട്ടാണ്‌. അ
പ്പോൾ ഭൂമിയും ഉരുണ്ടിട്ട് തന്നെ ആവാനാണ് സാധ്യത.
യിക്ക) ചന്ദ്രഗ്രഹണം, ഭൂമിയുടെ നിഴൽ ചന്ദ്രനിൽ പതിക്കുന്നതാണെന്ന് അന്ന് ധാരണയുണ്ടായിരുന്നു. അത് വൃത്തത്തിൽ ആയത് കൊണ്ട് ഭൂമി ഉരുണ്ടത് ആകാനുള്ള സാധ്യത.
ഗാ) കപ്പൽ കടലിൽ നിന്ന് കരയിലേക്ക് വരുമ്പോൾ ആദ്യം കപ്പലിന്റെ മുകളിലെ അറ്റം ദൃശ്യമാകുന്നു. പിന്നീട് പതിയെ പതിയെ മുകളിലേക്ക് കയറി വരുന്നു.
യിഘ) തെക്കോട്ട് സഞ്ചരിമ്പോൾ ആകാശത്ത് തെക്ക് ഭാഗത്തുള്ള നക്ഷത്രങ്ങൾ നേരത്തെ ഉദിക്കുകയും വൈകി അസ്തമിക്കുകയും ചെയ്യുന്നു.
ങ) ഉയരങ്ങളിൽ കയറി നിൽക്കുമ്പോൾ ദൃശ്യമാകുന്ന ഭാഗം പ്രതീക്ഷകൾക്ക് ഉപരിയായി വർദ്ധിക്കുന്നു. (ഇനിയുമുണ്ട്, തൽക്കാലം ഇത് മതി.)
ഇന്ന് ഭൂമി ഉരുണ്ടതാണെന്ന് ഒരു സാധാരണക്കാരന് മനസ്സിലാക്കാവുന്ന വളരെ ലളിതമായ പരീക്ഷണങ്ങൾ കാൾ സാഗന്റെ "കോസ്മോസ്" എന്ന ഡോകുമെന്ററിയിൽ വളരെ രസകരമായി ആവിഷ്കരിക്കുന്നുണ്ട്. ഇവിടെ വിശദീകരിച്ച്ചാൽ പോസ്റ്റ് വല്ലാതെ നീണ്ടു പോകും..! ഇപ്പൊ പ്രധാന വിഷയം അതല്ല.
അപ്പൊ പറഞ്ഞു വന്നത്... ഒരു കാര്യം പറയുമ്പോൾ അത് അവൈലബിൾ ആയിട്ടുള്ള തെളിവുകളുടെ അടിസ്ഥാനത്തിൽ വ്യക്തമായി പറയണം. ഒരു പുതിയ അറിവ് അവതരിപ്പിക്കുമ്പോൾ അതിനു നിലവിലുള്ള അംഗീകൃത അറിവുകളുടെ ഒത്ത് നോക്കാനുള്ള അവസരം ഉണ്ടാകണം (correspondence) പിന്നെ പുതിയതായി അവതരിപ്പിക്കപ്പെട്ട കാര്യം ശരിയാണോ എന്ന് പരിശോധിക്കാനും കഴിയണം (predictability). അതാണ് ഒരു യുക്തിഭദ്രമായ അറിവിന് ഉണ്ടായിരിക്കേണ്ട ഗുണങ്ങൾ. അല്ലാത്തവ "എങ്ങാനും ബിരിയാണി കൊടുക്കുന്നുണ്ടെങ്കിലോ" എന്ന് കരുതി താങ്ങേണ്ട കാര്യമില്ല.
Magellen
നമ്മൾ കരുതുന്ന പോലെ പതിനാറാം നൂറ്റാണ്ടിൽ മെഗല്ലൻ ഭൂമിയെ ചുറ്റി സഞ്ചരിച്ച വരുന്നത് വരെ ലോകത്ത് എല്ലാവരും ഭൂമി പരന്നത് ആണെന്നൊന്നും അല്ല കരുതിയിരുന്നത്. കപ്പ
ൽ യാത്രയിൽ വളരെ നിർണായകമായ ഒരറിവാണു ഭൂമി പരന്നതോ ഉരുണ്ടതോ എന്നത്. പരന്ന ഭൂമിയിൽ കപ്പൽ യാത്ര ശരിക്കും ഒരു ജീവൻ മരണ പോരാട്ടമാണ്. സഹസ്രാബ്ദങ്ങൾക്ക് മുന്നേ തന്നെ ഉരുണ്ട ഭൂമിയെ പറ്റി മനുഷ്യർക്ക് ധാരണയുണ്ടായിരുന്നു. അമേരിക്കയിലെ ഫ്‌ളാറ്റ് എർത് സൊസൈറ്റി ഒക്കെ 19ആം നൂറ്റാണ്ടിലെ പുതിയ സാധനങ്ങളാണ്.
അഞ്ചാം നൂറ്റാണ്ടിൽ ആര്യഭടൻ ഭൂമിയുടെ ഭ്രമണ വേഗത പോലും സെക്കന്റുകളുടെ മാത്രം വത്യാസത്തിൽ കൃത്യമായി കണ്ടു പിടിച്ചിട്ടുണ്ട്.
ഏഴാം നൂറ്റാണ്ടിലെ അറേബിയയിലെ പണ്ഡിതന്മാർക്കും നാവികർക്കും കവികൾക്കും എല്ലാം ഉരുണ്ട ഭൂമി എന്ന അറിവ് ഉണ്ടായിരുന്നു. നിർഭാഗ്യവശാൽ മുഹമ്മദ് നബിക്ക് ആ അറിവ് സമൂഹത്തിൽ നിന്നും കിട്ടിയില്ല. സോ പുള്ളിയുടെ പ്രാഥമിക യുക്തി വച്ച് നോക്കെത്താ ദൂരത്തേക്ക് കാണുന്ന മരുഭൂമിയും നീലാകാശവും വല്ലപ്പോഴും ഒരു അനുഗ്രഹമായി പെയ്യുന്ന മഴയും കണ്ടപ്പോൾ അദ്ദേഹവും അല്ലാഹുവും ചില നിഗമനങ്ങളിൽ എത്തി... അത് ഇപ്രകാരം.
"ഭൂമിയെ ഒരു വിരിപ്പായും ആകാശത്തെ ഒരു മേല്‍ക്കൂരയായും അല്ലാഹു സൃഷ്ടിച്ചിരിക്കുന്നു. ആകാശത്തുനിന്നും അവന്‍ വെള്ളം ഇറക്കിത്തരുന്നു.(2:22)"
വളരെ സ്വാഭാവികമായി ചിന്തിക്കുകയും പ്രാഥമിക യുക്തി ഉപയോഗിച്ച് പ്രപഞ്ചത്തെ നോക്കിക്കാണുകായും ചെയ്ത ഒരു പച്ച മനുഷ്യനെയാണ് ഈ വചനത്തിൽ കാണുന്നത്. ഒരിക്കലും പ്രപഞ്ച സൃഷ്ടാവിനെ അല്ല. ഭൂമി പരവതാനി അല്ലെങ്കിൽ വിരിപ്പ് പോലെ പരന്നത് ആണെന്ന ഹിമാലയൻ മണ്ടത്തരം പറഞ്ഞു വച്ചെങ്കിലും എനിക്കതിൽ വല്യ പരാതി ഒന്നും ഇല്ല. ഒരു ഏഴാം നൂറ്റാണ്ടിലെ പുസ്തകത്തിൽ അതൊക്കെ സ്വാഭാവികം. പക്ഷേ ഉരുണ്ടതാണെന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട് എന്നും പറഞ്ഞു നടക്കുന്ന ആധുനിക വ്യാഖ്യാന ഫാക്ടറിക്കാരാണ് എന്റെ പ്രശ്നം! സൊ തുടങ്ങാം...
ഖുർആനിലെ ഭൂമിയെ ഉരുട്ടുന്നത് ഓ.അബ്ദുൽ റഹ്‌മാനാണ്. (യുക്തിവാദികളും ഇസ്‌ലാമും... ഇടമറുകിന് മറുപടി)
"രാവിനെ പകലിന്മേലും പകലിനെ രാവിന്മേലും അവന്‍ ചുറ്റിപ്പൊതിയുന്നു.(39:5)"
ഇതാണ് ആയത്ത്... ഇതിൽ എവിടെയാണ് ഭൂമി ഉരുണ്ടതാണെന്ന് പറയുന്നത് എന്ന് ഞാൻ കാണുന്നില്ല. കാണുന്നില്ലെന്ന് മാത്രമല്ല ഈ ആയത്ത് ഭൂമിയെ കുറിച്ചേ അല്ല പറയുന്നത്. പക്ഷേ അബ്ദുൽ റഹ്‌മാൻ കാക്ക ഇതിൽ ഉരുണ്ട ഭൂമിയെ കാണുന്നുണ്ട്. നമ്മൾ യുക്തിവാദികൾക്ക് ഒന്നും ഇല്ലാത്ത ഒരു പ്രത്യേക യുക്തി ഉണ്ടെങ്കിലേ അത് കാണാൻ പറ്റൂ... എങ്ങനെയെന്നാൽ ചുറ്റിപൊതിയുക എന്ന് അർത്ഥം കൊടുത്ത "കവ്വറ" എന്ന അറബിക് വാക്കിന് അറബിയിൽ "കുറത്ത്" എന്ന പദവുമായി സാമ്യമുണ്ട് (അത് വിശദീകരിക്കാൻ വയ്യ, അറബിക് ഗ്രാമർ ആണ്) കുറത്തിന് പന്ത് എന്ന് അര്ത്ഥമുണ്ട്. പോരേ... ഭൂമി ഉരുണ്ടില്ലേ.. ഇതിൽ പരം എന്ത് വേണം..? തമാശ എന്താണ് വച്ചാൽ ഭൂമി (അര്ള്) എന്ന വാക്കേ ആ ആയത്തിൽ ഇല്ല. ഉരുണ്ടെങ്കിൽ തന്നെ അത് രാത്രിയോ പകലോ ആയേ പറ്റൂ... "എന്താണ് ബ്രോ രാത്രിയും പകലും ഉരുണ്ടാൽ പിന്നെ ഭൂമി ഉരുളാനാണോ പണി..?!"... വല്യ കഷ്ടപ്പാടാ.. അല്ലിയോടാ..!!
അടിപൊളി... എന്തായാലും വാദത്തിനു വേണ്ടി സമ്മതിക്കുന്നു. സൊ നമുക്ക് രാവിനെയും പകലിനെയും പറ്റി പറഞ്ഞിട്ടുള്ള മറ്റു വചനങ്ങൾ കൂടെ ഒന്ന് നോക്കാം...
1) "രാത്രി അവര്‍ക്കൊരു ദൃഷ്ടാന്തമാണ്, അതില്‍നിന്നു പകലിനെ നാം ഊരിയെടുക്കുന്നു. (36:37)"
ഇത് വാൾ ഉറയിൽ നിന്ന് ഊരി എടുക്കുന്ന പോലെയാണ് അതുകൊണ്ട് ഖുർആനിന്റെ വീക്ഷണത്തിൽ ഭൂമി വാൾ പോലെയാണെന്ന് നിങ്ങൾ നേരത്തെ വ്യാഖ്യാനിച്ച അതേ നാണയത്തിൽ ഞാൻ വ്യാഖ്യാനിച്ചാൽ തെറ്റാണെന്ന് നിങ്ങൾ എങ്ങനെ സമർത്തിക്കും...?

2) “പകലിനെ രാവു കൊണ്ട് മൂടുന്നു” (7:54) ഇത് ഇറച്ചിക്കറി മൂടി വെക്കുന്ന പോലെയാണ് അതുകൊണ്ട് ഭൂമി പാത്രത്തിന്റെ അടപ്പ് പോലെയാണെന്ന് വ്യാഖ്യാനിച്ചലോ..?
3)"അല്ലാഹു രാത്രിമേല്‍ പകലിനെയും പകലിന്മേല്‍ രാത്രിയേയും കോര്‍ത്തു വലിക്കുന്നതു നിങ്ങള്‍ കാണുന്നില്ലേ?(31:29)" ഇത് സൂചിയിൽ നൂല് കോർത്ത വലിക്കുന്നത് പോലെയാണ്. അപ്പൊ ഭൂമി സൂചിപോലെയാനൊ...?!

4) "രാവും പകലും മറിച്ചിടുന്നു. (24:44)" പത്തിരി മറിച്ചിടുന്ന പോലെ.. ഭൂമി പത്തിരി പോലെയാണ്.
(ഇനിയും ഉണ്ട്... നിർത്തുന്നു)
മനസിലായോ... എങ്ങനെയും വ്യാഖ്യാനിക്കാവുന്ന ഒരുപാട് പൊതു പ്രസ്താവനകളാണ് ഖുർആനിൽ ഉള്ളത്. അതിൽ നിന്ന് സ്വന്തം നിലക്ക് ആധുനികമായ ഒരറിവും ലഭ്യമല്ല. മറ്റു തെളിവ് അധിഷ്ഠിത അന്വേഷണ മാര്ഗങ്ങളിലൂടെ ലഭ്യമാകുന്ന അറിവുകളെ "ദേ ദിദല്ലേ ലത്" എന്ന തോന്നിപ്പിക്കും വിധം വളച്ചൊടിക്കാൻ കഴിയുന്ന വചങ്ങൾ കണ്ടുപിടിച്ച് വ്യാഖ്യാനിച്ചും സമാന വിഷയത്തിലുള്ള മറ്റു വചനങ്ങൾ ബോധപൂർവം ആ സന്ദർഭത്തിൽ മറച്ചു വച്ചും കാണിച്ച് കൂട്ടുന്ന സെറിബ്രൽ വ്യായാമങ്ങൾ മാത്രമാണ്. സൂരജേട്ടന്റെ വാചകം കടമെടുത്ത പറഞ്ഞാൽ... "വ്യാഖ്യാനമാകുന്ന ചെറുതേനിൽ ചാലിച്ചെടുത്ത ഒന്നാംതരം തീട്ടക്കണ്ടി"
അല്ലാഹുവിൽ നിന്ന് അറിവൊന്നും വന്നില്ലെങ്കിലും ഇത്തരം വിഷങ്ങൾ നാട്ടിലുള്ള വിവരമുള്ളവരോട് ചോദിച്ചിട്ട് തള്ളിയിരുന്നേൽ വായിക്കാനെങ്കിലും കൊള്ളുമായിരുന്നു. പിന്നെ ഖുർആൻ ശാസ്ത്ര ഗ്രന്ഥമല്ല. അതിൽ മനുഷ്യന് ജീവിക്കാൻ ആവശ്യമായ അറിവ് മാത്രമാണ് പറയുന്നത്. ശാസ്ത്രം ഒക്കെ കണ്ടെത്താൻ ദൈവം ബുദ്ധി തന്നിട്ടുണ്ട് എന്നൊക്കെ റെക്കോർഡ് ചെയ്തു വച്ച പോലെ തള്ളുന്ന നിഷ്കളങ്കമാരോട്... ആധുനിക നാഗരികത നില നിൽക്കുന്നതിൽ കപ്പൽ ഗതാഗതം, വ്യോമഗതാഗതം, സാറ്റലൈറ് ഇതെല്ലാം വളരെ നിർണായകമാണ്. അതെല്ലാം ഭൂമി ഉരുണ്ടതാണെന്നും വലിപ്പം എത്രയാണെന്നും വ്യക്തമായി അറിയുന്നത് കൊണ്ടുമാണ് നടക്കുന്നത്. സോ ആധുനിക മനുഷ്യന് ജീവിക്കാൻ വേണ്ടതൊന്നും കാര്യമായി അതിലില്ല. ഏഴാം നൂറ്റാണ്ടിലെ അറബിക്ക് ജീവിക്കാൻ ആവശ്യമായ അറിവ് എന്നാണെങ്കിൽ നമ്മൾ തമ്മിൽ തർക്കമില്ല. ഭൂമി ഉരുണ്ടതാണോ പരന്നതാണോ എന്ന കാര്യത്തിൽ ഒരു തീർച്ചപ്പെടുത്തൽ നാഗരികതയുടെ വളർച്ചയിൽ ഉയർന്ന പ്രാധാന്യം അർഹിക്കുന്നു!

പോസ്റ്റിന്റെ രണ്ടാം ഭാഗം....

6 comments:

  1. ഭൂമി പരന്നിട്ടാണെന്ന് ഖുർആനിൽ നിന്ന് പകൽ വെളിച്ചം പേ>ലെ വ്യക്തമാണ് എന്ന് പറഞ്ഞത് 100% സത്യം തന്നെയാണ്. ഭൂമി ഉരുണ്ടതാണെന്ന് ശാസ്ത്രീയമായ ഒരു തെളിവുമില്ല.

    ReplyDelete
    Replies
    1. സമ്മതിച്ചു അല്ലെ കൊച്ചു ഗള്ളൻ 😂😂

      Delete
    2. എന്താംമോ ? ചോറ് കിട്ടുന്നില്ല അല്ലെ ??

      Delete
  2. ഭൂമിയെ അവന്‍ ഭൂമിയെ പരത്തിയിരിക്കുന്നു. /ഭൂമിയെ ഒരു വിരിപ്പായും ആകാശത്തെ ഒരു മേല്‍ക്കൂരയായും അല്ലാഹു സൃഷ്ടിച്ചിരിക്കുന്നു. ആകാശത്തുനിന്നും അവന്‍ വെള്ളം ഇറക്കിത്തരുന്നു.(2:22)" ഇതെല്ലാം മനുഷ്യന് അള്ളാഹു ചെയ്തുതന്ന അനുഗ്രഹമായിട്ടാണ് വിവരിക്കുന്നത്. നാം എല്ലാം കാണുന്ന പോലെ പ്രത്യക്ഷത്തിൽ പരന്ന ഭൂമിയെ "നിങ്ങൾക്ക് നാം പരത്തി തന്നു / അല്ലെങ്കിൽ വിരിപ്പാക്കി തന്നു" എന്ന് പറയുന്നത് അനുഗ്രഹമാകുന്നില്ല. മറിച്ച് ഭൂമി ഉരുണ്ടതായിട്ടും ആ ഗോളാകൃതിയുടെ പ്രയാസങ്ങളൊന്നും അനുഭവേദ്യ മാകാതെ പരന്ന പ്രതലത്തിന്റെ സുഖ സൗകര്യ മുള്ളതാക്കി തന്നു എന്നതാണ് അതിന്റെ വിവക്ഷ എന്ന് ചിന്തിച്ചാൽ മനസിലാക്കും. ഞാനൊരു വലിയ ജ്ഞാനിയല്ലെങ്കിലും എന്നിക്ക് മറസിലായത് പറഞ്ഞതാണ്.

    ReplyDelete
  3. This comment has been removed by the author.

    ReplyDelete
  4. ഉരുണ്ടഭൂമിയെ മനുഷ്യന് ജീവിക്കാൻ സൗകര്യമായ വിധത്തിൽ വിരിപ്പ് പോലെ പരത്തിയതാണ് എന്നാണ് ആയത്തിന്റെ ഉള്ളടക്കം .അങ്ങ് പടിഞ്ഞാറൻ ചകവാളത്തിൽ സൂര്യൻ ഊളിയിട്ട് മറഞ്ഞു എന്ന് എത്രയോ സാഹിത്യകാരൻമാർ എഴുതിയിട്ടുണ്ട്.
    ഇതു പോലെയുള്ള ഊളകൾ സൂര്യൻഊളിയിടുകയോ? എന്നൊക്കെ ചിന്തിച്ച് തല പുകക്കും'! അതിനൊക്കെ വിഢിത്തരം എന്ന് മാത്രമെ പറയാൻ കഴിയു.
    ഖുർആൻ നാല് ഉദയാസ്തമയ സതാനങ്ങളെക്കുറിച്ച് പറയുന്നുണ്ട്. കിഴക്കും പടിഞ്ഞാറും രണ്ട് തവണ ഉദിയസ്തമയങ്ങൾ ഉണ്ടാകണമെങ്കിൽ ഭൂമി ഗോളാകൃതി ആകണം - പടു വിഢിയാൻ അതൊന്നും അറിഞ്ഞിട്ടില്ല. താനൊക്കെ സ്വയം ഉണ്ടായി എന്നും അപ്പൻ കുരങ്ങനാണെന്നും വിശ്വസിക്കുന്ന മൂഢൻമാർ എന്തുംതട്ടി വിടും! കാരണം ദൈവനിഷേധം ഇവർക്ക് ലഹരിയാണ്. കഞ്ചാവും മയക്കുമരുന്നുകളുമാണ് ഇവരുടെ യുക്തിക്ക് മൂർച്ച കൂട്ടുന്നത്.

    ReplyDelete