ഈ പോസ്റ്റ് മദ്യപാനത്തെ കുറിച്ചാണ്. മദ്യപിക്കാമോ മദ്യപിക്കാന്‍ പാടില്ലായോ മദ്യപിച്ചാല്‍ എന്താണ് കുഴപ്പം മദ്യപിക്കുന്നെങ്കില്‍ എത്ര മദ്യപിക്കാം എപ്പോഴൊക്കെ മദ്യപിക്കാം തുടങ്ങിയ സംശയങ്ങള്‍ക്ക് ശാസ്ത്രീയമായി ഒരു ഉത്തരം കണ്ടെത്താനുള്ള ഒരു കുഞ്ഞു ശ്രമം.
എന്ന് മുതലാണെഡേയ് യെവന്മാർ ഈ അടിയൊക്കെ തുടങ്ങിയത്..?
മനുഷ്യന്‍ കൂട്ടമായി ഒരിടത്ത് താമസിക്കുന്നതും സംസ്കാരം ഉണ്ടാകുന്നതും കൃഷിയുടെ ആവിര്‍ഭാവത്തോടെയാണ്. ഇങ്ങനെ കൃഷി ചെയ്ത് കൊണ്ടിരുന്നപ്പോള്‍ തന്നെ അവര്‍ വെറെ ഭക്ഷണ മാര്‍ഗങ്ങള്‍ ഒക്കെ തേടിയിരുന്നു. കാരണം കൃഷിയിലൂടെ ലഭിക്കുന്ന ധാന്യം കഴിക്കാന്‍ പാകത്തില്‍ സംസ്കരിച്ചെടുക്കാന്‍ ബുദ്ധിമുട്ടാണ്. അത് നേരെ അങ്ങ് പുളിപ്പിച്ച് മദ്യമാക്കി കുടിക്കുകയാണ് അവര്‍ ചെയ്തിരുന്നത്. കൂട്ടമായ താമസവും കാലി വളര്‍ത്തലും എല്ലാം ആയപ്പോള്‍ കുടിവെള്ളം മുഴുവന്‍ മലിനമായി. ആ സമയത്ത് മദ്യം ഒരു അനുഗ്രഹം കൂടിയായിരുന്നു. yes.. alcohol is a very good antiseptic. മദ്യം കൂടെ കുടിച്ചവര്‍ രോഗം വരാതെ രക്ഷപ്പെട്ടു. മദ്യത്തിനോടുള്ള നമ്മുടെ താല്പര്യത്തിനു മിനിഞ്ഞാന്ന് (11500 കൊല്ലം മുന്നെ) നടന്ന ഈ കഥക്ക് വലിയ ബന്ധമൊന്നുമില്ല. അതിന് മുന്നേ കാട്ടുധാന്യങ്ങള്‍ പുളിപ്പിച്ച് മദ്യം ഉണ്ടാക്കി കുടിച്ച് വീലായി നടന്നിരിക്കണം. പിന്നീട് സൌകര്യത്തിനു വേണ്ടി ഇഷ്ടപ്പെട്ട വേര്‍ഷനുകള്‍ കൃഷി ചെയ്തിരിക്കണം..! ആദ്യ കൃഷി തിന്നാന്‍ ആയിരുന്നില്ല കുടിക്കാന്‍ ആയിരുന്നു എന്ന് സാരം. യേശു ബ്രോ കാനായിലെ കല്യാണത്തിനു വെള്ളം വീഞ്ഞാക്കിയതും ഒക്കെ അക്കാലത്ത് പോലും ലഹരി എന്നതില്‍ ഉപരി നല്ല ഒരു ദാഹശമനി എന്ന നിലക്കാണ് മദ്യം ഉപയോഗിച്ചിരുന്നത് എന്ന് കാണാം.
എന്തരാണ് യെവന്മാര് ഈ ബ്രാണ്ടി വിസ്കി എന്നൊക്കെ പറയണത്..?

മദ്യം ലഹരി നല്‍കുന്നത് എഥില്‍ ആല്‍ക്കഹോള്‍ (Ethyl Alcohol, ഈതൈല്‍ എന്നത് തെറ്റായ ഉച്ചാരണം) അഥവാ എഥനോള്‍ ആണ്. രണ്ട് കാര്‍ബണ്‍ ആറ്റങ്ങളും ഒരു -OH ഫങ്ങ്ഷണല്‍ ഗ്രൂപ്പും. CH3-CH2-OH (molecular mass = 46u). കാര്‍ബോഹൈട്രേറ്റ് സൊല്യൂഷന്‍ യീസ്റ്റ് ഇട്ട് പുളിപ്പിച്ച് (fermentation) ആണ് ആള്‍ക്കഹോള്‍ ഉണ്ടാക്കുന്നത്. ദോശ ചുടാന്‍ മാവ് പുളിപ്പിക്കുമ്പോള്‍ ഉണ്ടാവുന്ന ഗന്ധം കള്ളിന്റെ ഗന്ധം തന്നെ ആണോ..?

മദ്യം ലഹരി നല്‍കുന്നത് എത്ര അമൌണ്ട് വീശി എന്നതിന്റെ അടിസ്ഥാനത്തിലാണ്. മറ്റേതൊരു കെമിക്കലിനെയും പോലെ തന്നെ ഡോസ് തന്നെയാണ് ഫലം നിശ്ചയിക്കുന്നത്. (നേര്പ്പിക്കും തോറും വീര്യം കൂടുന്ന ഹോമിയോപതി ശുദ്ധ അസംബന്ധമാണ് എന്നും കീടനാശിനി പ്രയോഗം കൊണ്ട് അത് അടിക്കുന്നവര്‍ക്ക് വരാത്ത കാന്‍സര്‍ നമുക്ക് വരില്ല എന്നും ഇതിനോട് ചേര്‍ത്ത് മനസിലാക്കണം) മദ്യത്തിന്റെ വീര്യം പറയുന്നത് percentage volume ആയിട്ടാണ്. അതായത് 100ml ആല്‍കഹോള്‍ ലായനിയില്‍ (100ml വെള്ളത്തില്‍ അല്ല, വത്യാസം ശരിക്ക് മനസിലാക്കണം) എത്ര ml ആല്‍കഹോള്‍ ഉണ്ട് എന്ന്.
അമരിക്കയില്‍ പ്രൂഫ് എന്ന കണക്ക് പറയാറുണ്ട്. 60ഡിഗ്രി ഫാരന്‍ഹീറ്റില്‍ ഉള്ള 100ml മദ്യത്തിലെ (ഊഷ്മാവ് കൂടുമ്പോള്‍ ദ്രാവകത്തിന്റെ വ്യാപ്തം അല്‍പ്പം വര്‍ദ്ധിക്കും.) ആള്‍കഹോളിന്റെ വ്യാപ്തത്തിന്റെ ഇരട്ടിയാണ് പ്രൂഫ് (2 proof = 1%, 80 proof =40% alcohol).
ആദ്യം സോഫ്റ്റ് ഡ്രിങ്ക്സ് നോക്കാം... പിന്നെ വാറ്റ്.

വൈന്‍ (wine) : മുന്തിരി വെള്ളം പുളിപ്പിച്ച് എടുക്കുന്ന സോഫ്റ്റ് ഡ്രിങ്ക് ആണ് വൈന്‍. മറ്റു ഫ്രൂട്ടുകളില്‍ നിന്നും ആവാം. അതിനെ ഫ്രൂട്ട് വൈന്‍ എന്ന് ആണ് പറയുന്നത്. ജപ്പാനില്‍ അരിയില്‍ നിന്ന് ഉണ്ടാക്കുന്ന വൈന്‍ ആണ് sake. ആള്‍ക്കഹോള്‍ കണ്ടന്‍റ് 9% മുതല്‍ 16% വരെ കാണാം. സാധാരണ 12%

ബിയര്‍ (beer) : വാവ്.. ഇവനാണ് താരം. ലോകത്ത് ഏറ്റവും അധികം
ഉപയോഗിക്കുന്ന ആല്‍ക്കഹോള്‍ ഡ്രിങ്ക്. ധാന്യങ്ങളുടെ മിശ്രിത മാവ് പുളിപ്പിച്ചാണ് ഇവനെ ഉണ്ടാക്കുന്നത്. ആല്‍ക്കഹോള്‍ കണ്ടന്‍റ് 4%-8%. സാധാരണ 6%. ഇതില്‍ നിന്ന് ഫുഡ് എനര്‍ജിയും ലഭ്യമാണ്. 350ml ബിയറില്‍ 10ഗ്രാം - 15ഗ്രാം carbohydrate ഉണ്ട്. 40 - 60 കലോറി അതില്‍ നിന്നും കിട്ടും. (ഒരു ഗ്രാം carbohydrate ഇല്‍ നിന്നും 4 കലോറി). സോ ബിയര്‍ കൂടുതലായി കഴിക്കുന്നത് വയര്‍ ചാടാന്‍ കാരണമാകും. ബിയര്‍ ബെല്ലി എന്നൊക്കെ കേട്ടിട്ടില്ലേ.. സംഗതി സത്യാണ്.
പിന്നെ ഷാമ്പയിന്‍ ഒക്കെ ഉണ്ട്.. അത്ര പ്രാധാന്യം അര്‍ഹിക്കുന്നില്ല.
കം റ്റു വാറ്റ്സ്..!
കം റ്റു വാറ്റ്സ്..!
ബ്രാന്റി (brandy) : നമ്മുടെ മലയാളികളുടെ പ്രിയപ്പെട്ട സാധനം.. ഇതടിച്ച് ചാലില്‍ കിടക്കുന്നതിന്റെ സുഖംഒന്ന് വേറെ തന്ന്യാ... ഇത് മുന്തിരി ഉള്‍പ്പടെയുള്ള ഫ്രൂട്ട് ജ്യൂസുകളില്‍ നിന്ന് ഉണ്ടാക്കി ഡിസ്റ്റില്‍ ചെയ്ത് ഗാഡത (concentration) വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. 35% - 60% വരെ. സാധാരണ 40%.
റം (rum) : കരിമ്പ് ജ്യൂസില്‍ നിന്നും ശര്‍ക്കര, പഞ്ചസാര ലായനികളില്‍ നിന്നും ഉത്പാദിപ്പിക്കുന്ന മദ്യമാണ് റം. നമ്മുടെ നാട്ടില്‍ സാധാരണ 40% കിട്ടും.

വിസ്കി (whiskey) : ഇതാണ് നമ്മുടെ ബാറിലെ ലീ... അഥവാ മെയ്ഡ് ഫ്രം ബാര്‍ലി. ഇത് സ്കോട്ട്ലാന്ഡ് കാരന്‍ മിനക്കെട്ട് കാലപ്പഴക്കം വരുത്തി ഉണ്ടാക്കിയാല്‍ സ്കോച്ച്. നമ്മുടെ നാട്ടിലെ സ്കോച് ശര്‍ക്കര വാറ്റിയതാണ്. അടിസ്ഥാനപരമായി അത് റമ്മാണ്. വിസ്കിയുടെ രുചി ആളുകള്‍ക്ക് ഇഷ്ടപ്പെടാന്‍ സാധ്യതയുണ്ട്.
വോഡ്ക (vodka) : ഗോതമ്പ് വാറ്റി ഉണ്ടാക്കുന്നതാണ് വോട്ക്ക. ഉരുളക്കിഴങ്ങും ഉപയോഗിക്കാറുണ്ട്. റഷ്യയില്‍ നന്നായി ഉപയോഗിക്കപ്പെടുന്നുണ്ട്. അവിടത്തെ തണുപ്പില്‍ അതൊരു ആവശ്യവുമാണ്. മദ്യത്തിന് ബോഡി താപനില കുറക്കാന്‍ കഴിയും. അമേരിക്കയില്‍ ചോളം വാറ്റി ഉണ്ടാക്കുന്നുണ്ട്. നമ്മുടെ നാട്ടില്‍ 40% കിട്ടും അതില്‍ കൂടുതല്‍ സായിപ്പ് ഉണ്ടാക്കി കുടിക്കുന്നുണ്ട്. അവസാന തുള്ളി പ്രോപനോളും പെര്‍ഫ്യൂറാലുകളും പോകുന്ന വരെ ഡിസ്റ്റില്‍ ചെയ്യുന്നത് കൊണ്ടാണ് സാധാരണ മദ്യങ്ങളുടെ ഗന്ധം വോഡ്ക്കയ്ക്ക് ഇല്ലാത്തത്. ആ കാരണം കൊണ്ട് വോഡ്ക്ക ഇഷ്ടപ്പെടുന്നവര്‍ ഉണ്ട്.
നിങ്ങള്‍ ഏത് ബ്രാന്‍ഡ് കഴിക്കുന്നു എന്നതിന് യാതൊരു പ്രസക്തിയുമില്ല. എല്ലാം എഥനോള്‍ തന്മാത്രകള്‍ ആണ്. എങ്ങനെ ഉണ്ടാക്കി എന്നത് ശരീരത്തിന് മനസിലാക്കാന്‍ പോലും കഴിയില്ല. രുചിയിലും മണത്തിലും ഉള്ള മാറ്റം അതിലുള്ള മറ്റു കെമിക്കലുകളും ഗാഡതയുമാണ് തീരുമാനിക്കുന്നത്. ആള്‍ക്കഹോളിന് പൊള്ളുന്ന കയ്പ്പ് രുചിയും പ്ലസന്റ്റ് ഗന്ധവുമാണ്. എത്ര കഴിച്ചു എന്നത് മാത്രമാണ് കാര്യം.
എഥനോള്‍ രക്തത്തില്‍ എത്തിയാല്‍ കരള്‍ പണി തുടങ്ങുകയായി. alcohol dehydrogenase എന്ന എന്സയിം വഴി എഥനോള്‍നെ oxidase ചെയ്ത് എഥനാള്‍ഡിഹൈഡ് ആക്കുന്നു. ഈ ആല്‍ഡിഹൈഡ് ആണ് തലവേദനയും ചര്ദ്ധിയും എല്ലാം ഉണ്ടാക്കുന്നത്. തുടര്‍ന്ന് aldehyde dehydrogenase എന്ന എന്സയിം ആള്‍ഡിഹൈഡ്നെ വീണ്ടും oxidase ചെയ്ത് എഥനോയിക് ആസിഡ് അഥവാ അസറ്റിക് ആസിഡ് ആക്കി മാറ്റുന്നു. ഇവന്‍ ഒരു പാവം കെമിക്കലാണ്. ഇവന്റെ നേര്‍പ്പിച്ച ലായനിയാണ് ഹോം വിനഗര്‍ അഥവാ സുര്‍ക്ക. തുടര്‍ന്ന് ഇത് വിഘടിച്ച് വെള്ളവും കാര്‍ബണ്‍ ഡയോക്സയിഡും ആയി അതിന്റെ വഴിക്ക് പോകും... സ്റ്റോറി ഓവര്‍. പക്ഷെ ഇതൊക്കെ നടന്ന് കിട്ടണ്ടേ... (ഈ കഥ മറക്കരുത് ഇത്വച്ചാണ് കുറച്ച് കളികള്‍)
ആല്‍ക്കഹോള്‍ രക്തത്തില്‍ എത്തുന്ന (വയറ്റില്‍ അല്ല) നിമിഷം മുതല്‍ നിങ്ങള്‍ക്ക് മദ്യം ആസ്വദിച്ചു തുടങ്ങാം. എത്ര നേരം ആള്‍ക്കഹോള്‍ ആയി കിടക്കുന്നോ അത്രയും സമയം. (ന്യൂറോളജിക്കല്‍ കഥ പറയുന്നില്ല, അത് പലരും പറഞ്ഞു പറഞ്ഞു ക്ലീഷേ ആണ്). അപ്പോള്‍ ആദ്യ എന്സയിം വേണ്ട വിധം ഉണ്ടായില്ലെങ്കില്‍ രക്തത്തില്‍ ആള്‍ക്കഹോള്‍ അടിഞ്ഞു കൂടും. അവരാണ് മൂന്ന് പെഗ്ഗിനു കിറുങ്ങി പാട്ട് പാടുന്ന മഹാ ഭാഗ്യവാന്മാര്‍.
ആദ്യ എന്സയിം പ്രവര്‍ത്തിക്കുകയും രണ്ടാമത്തെ എന്സയിം പ്രവര്‍ത്തിക്കാതെ ഇരിക്കുകയും ചെയ്‌താല്‍ ആള്‍ഡിഹൈഡ് രക്തത്തില്‍ അറിഞ്ഞു കൂടും... അവരാണ് ഒന്ന് കഴിഞ്ഞ് രണ്ടാമത്തെ പെഗ്ഗിന് വാള്‍ വെക്കുന്ന "പൊതുവാള്‍സ്". ഇവര്‍ വാള്‍ പേടിച്ച് ഇടയ്ക്കു നിര്‍ത്താതെ വലിച്ച് കുടിക്കുന്നവര്‍ ആയിരിക്കുമത്രേ.. പ്രകൃത്യാ തന്നെ മദ്യലഹരിയില്‍ നിന്നും സുരക്ഷിതരാണ് ഇവര്‍. ലഹരി വിമുക്ത മരുന്നുകളില്‍ ഗവേഷിക്കുന്നവര്‍ ഈ ജീനുകള്‍ തപ്പുന്നുണ്ട്. കിട്ടിയാല്‍ കൊടുത്തേക്കണേ..
രണ്ടു എന്സയിമുകളും പ്രോപര്‍ വര്‍ക്കിംഗ് ആണെങ്കില്‍ അവനാണ് "ടാങ്ക്" എത്ര വേണേലും ഇരുന്ന് മോന്തിക്കോളും. കാര്യമായി കിക്കൊന്നും കാണില്ല.. ആശാന്‍ അടിയോടടി അങ്ങനെ തുടരും. പ്യാവം! അപ്പൊ കപ്പാസിറ്റി കൂടുന്നത് ഒരു ക്വാളിറ്റി അല്ല എന്ന് സാരം. അതൊരു പോരായ്മയാണ്. കുറഞ്ഞ അളവ് മദ്യം കൊണ്ട് ആവശ്യമായ കിക്ക് കിട്ടണം അതിലാണ് കാര്യം!
പരമാതി എത്ര അടിക്കാം..?!
ഒരു ശരാശരി ഡ്രിങ്ക് എന്നാല്‍ 0.6ഔന്‍സ് അഥവാ 16.8 gram (ഔന്‍സ് നമ്മുടെ നാട്ടിലെ ലാട വൈദ്യന്മാര്‍ ഒക്കെ കഷായം അളന്നു വ്യാപ്തം അളക്കുന്ന ലിറ്റര്‍ പോലെ ഒരു യൂനിറ്റ് ആക്കിയിട്ടുണ്ട്. തെറ്റാണ്.. ounce is a unit of mass. 1ounce = 28.34 gram) ശുദ്ധമായ ആല്‍ക്കഹോള്‍ ആണെന്നിരിക്കട്ടെ. അമേരിക്കന്‍ മോഡല്‍ ആണ് പറയുന്നത്. അപ്പോള്‍..
ഒരു ഡ്രിങ്ക് = 5 ഔന്‍സ് വൈന്‍ (150ml) = 12 ഔന്‍സ് ബിയര്‍ (360ml) = 1.5 ഔന്‍സ് വാറ്റ്. (45ml). ഇനിയങ്ങോട്ട് ഡ്രിങ്ക് എന്നേ പറയൂ.. അത് ഇതില്‍ ഏതുമാകാം.
70kg തൂക്കമുള്ള ഒരു പുരുഷന്‍ ഒരു മണിക്കൂര്‍ കൊണ്ട് 3 ഡ്രിങ്ക്സ് അകത്താക്കിയാല്‍ 100ml രക്തത്തില്‍ 0.06g ആല്‍ക്കഹോള്‍ കാണും. അതായത് ഏകദേശം 0.06%. ഇതിനെയാണ് blood alcohol concentration (BAC) എന്ന് പറയുന്നത്. സ്ത്രീകളില്‍ മദ്യം ദഹിക്കുന്നത് വേറെ തോതിലാണ് രക്തവും ശരാശരി ഒരു ലിറ്റര്‍ ആണുങ്ങളെക്കാള്‍ കുറവാണ് (ആണിന് 5.5L പെണ്ണിന് 4.5L).

BAC 0.03% മുതല്‍ മൂഡ് ഉയരാനും കൈകാലുകളില്‍ ലഹരി അറിയാനും തുടങ്ങും. 0.06% അടിപൊളിയാണ്... പാട്ട്, കവിത.. കുട്ടനാടന്‍ തുഞ്ചയിലെ... ചളി, രാഷ്ട്രീയം, ആഹാ.. മ്മക്കോരോ നാരങ്ങാ വെള്ളാ കാച്യാലാ..? 0.1% മുതല്‍ തുലനാവസ്ഥയെ നിയന്ത്രിക്കുന്ന മസ്തിഷ്ക ഭാഗമായ സെറിബെല്ലത്തെ ബാധിക്കും. ആട്ടം തുടങ്ങും... എന്നിട്ടും നിര്‍ത്താതെ 0.3%-0.4% ഒക്കെയായാല്‍ അവന്‍ പാമ്പെന്നു വിളിക്കപ്പെടും, സ്വര്‍ഗരാജ്യം അവനുള്ളതാണ്. 0.8% ആയാല്‍ "കോമ" പിന്നെ ഡ്രിപ് ആയി കയറ്റിയാല്‍ കോമ ഫുള്‍ സ്റ്റോപ്പ് ആവും. മനസിലായില്ലേ അടിച്ച് ചാവാന്‍ ഭയങ്കര പണിയാണ്.
ഇതിന്റെയൊക്കെ അടിസ്ഥാനത്തില്‍ എന്റെ കുടിയന്‍ സുഹൃത്തുക്കള്‍ക്ക് വേണ്ടി ഞാന്‍ തന്നെ ഉണ്ടാക്കിയ ചില നിര്‍ദ്ദേശങ്ങള്‍..!
1) ഒരു ദിവസം 2 ഡ്രിങ്കില്‍ ഇല്‍ കൂടുതല്‍ കഴിക്കരുത്.
2) എല്ലാ ദിവസത്തെയും കൂടെ ആഴ്ച്ചയില്‍ ഒരിക്കല്‍ ഒന്നിച്ച് അടിക്കാനുള്ള വേല കയ്യില്‍ വച്ചെച്ചാ മതി. (എല്ലാ ദിവസവും 2 ഡ്രിങ്ക്സ് നിര്‍ബന്ധമായും കഴിച്ചിരിക്കണം എന്നല്ല ഇതിന്റെ അര്‍ത്ഥം. ഒരു ദിവസം കഴിചില്ലേല്‍ അത്രയും നല്ല കാര്യം.. പക്ഷെ അതും ചേര്‍ത്ത് അടുത്ത ദിവസം കഴിക്കരുത്)
3)കൂടെ ഭക്ഷണം കഴിക്കണം.. അപ്പോള്‍ ആഗിരണ തോത് കുറയും.
2) എല്ലാ ദിവസത്തെയും കൂടെ ആഴ്ച്ചയില്‍ ഒരിക്കല്‍ ഒന്നിച്ച് അടിക്കാനുള്ള വേല കയ്യില്‍ വച്ചെച്ചാ മതി. (എല്ലാ ദിവസവും 2 ഡ്രിങ്ക്സ് നിര്‍ബന്ധമായും കഴിച്ചിരിക്കണം എന്നല്ല ഇതിന്റെ അര്‍ത്ഥം. ഒരു ദിവസം കഴിചില്ലേല്‍ അത്രയും നല്ല കാര്യം.. പക്ഷെ അതും ചേര്‍ത്ത് അടുത്ത ദിവസം കഴിക്കരുത്)
3)കൂടെ ഭക്ഷണം കഴിക്കണം.. അപ്പോള്‍ ആഗിരണ തോത് കുറയും.
4)നിങ്ങള്‍ക്ക് സംസാരിച്ച് ഇരിക്കാം.
5)ഐസ് ക്യൂബ് ഇടണം. രക്തക്കുഴലുകള്‍ ചുരുങ്ങി ഇരിക്കാന്‍ അത് നല്ലതാണ്.
6)ഒറ്റ വലിക്ക് മോന്തരുത്. ഇടക്കിടക്ക് നിര്‍ത്തി നല്ലോണം ശ്വസിക്കണം.
7)ഏമ്പക്കം ഉണ്ടെങ്കില്‍ പോകാന്‍ അനുവദിക്കണം,
8)പറ്റുമെങ്കില്‍ ഇടയ്ക്കിടെ മറ്റു ഫ്രൂട്ട് ജ്യൂസുകള്‍ കഴിക്കണം... രക്തത്തിലെ പഞ്ചസാര കൂടാന്‍ അത് നല്ലതാണ്.
9) ഒരേ ഇരിപ്പില്‍ കഴിക്കരുത് ഇടയ്ക്കു കയ്യും കാലും ഒക്കെ ഒന്ന് അനക്കണം.
10)എങ്ങാനും അടിച്ച് ഒവറായാള്‍ നന്നായി വെള്ളം കുടിക്കുക റസ്റ്റ് എടുക്കുക.. വേറെ വഴിയൊന്നുമില്ല. മോര് കുടിച്ചാല്‍ കെട്ടിറങ്ങുന്നത് അനിയത്തി പ്രാവ് സിനിമയിലെ ഒരു കോമഡി മാത്രമാണ്.
മദ്യം വര്‍ക്ക് ചെയ്യുന്നത് നിങ്ങളുടെ നിലവിലുള്ള മൂടിലാണ്. സന്തോഷം ഉള്ളപ്പോ കഴിച്ചാല്‍ സന്തോഷം കൂടും. ദുഖമുള്ളപ്പോള്‍ ദുഖമായിരിക്കും കൂടുന്നത്. സോ ആ പണിക്കു പോണ്ട..!
മദ്യം ദഹിക്കുന്നത് ലിവറില്‍ ആണ്. കൂടുതല്‍ ആയി ആല്‍ക്കഹോള്‍ കടന്ന് വരുമ്പോള്‍ ലിവറിലെ ഓക്സിജന്‍ പെട്ടെന്ന് ഉപയോഗിച്ച് തീരുന്നു. തല്‍ഫലമായി ഫാറ്റിനെ വേണ്ടവിധം ദഹിപ്പിക്കാന്‍ ലിവറിനു കഴിയാതെ വരികയും, ഈ ഫാറ്റ് ഓയില്‍ ഡ്രോപ്പ് പോലെ കരളില്‍ കെട്ടി കിടക്കുകയും ചെയ്യുന്നു.. ഈ അവസ്ഥയാണ് ഫാറ്റി ലിവര്‍ എന്ന് അറിയപ്പെടുന്നത്. സ്ഥിരം കുടിയന്മാരില്‍ ഇത് ലിവര്‍ വീക്കത്തിലേക്ക് പോവും, ഇതാണ് ആല്‍ക്കഹോളിക് ഹെപ്പറ്റയിറ്റിസ്. ലിവറിലെ സെല്ലുകള്‍ നശിക്കും, ലിവറിന്റെ ഉള്ളിലും പുറത്തും മൊത്തമായി മുറിവ് ഉണങ്ങിയാല്‍ ഉണ്ടാവുന്ന "പൊരിക്ക" പോലുള്ള സാധനം കൊണ്ട് നിറയും. ഈ അവസ്ഥയാണ് സിറോസിസ്. ലിവറിനു പ്രോപ്പെര്‍ ആയി പിന്നെ വര്‍ക്ക് ചെയ്യാന്‍ ആവില്ല. ചികിത്സിച്ച് ഭേതമാക്കാന്‍ കഴിയില്ല. മുട്ട ഒമ്ലെറ്റ് ആവും പോലെ ഒമ്ലെറ്റ് മുട്ടയാവില്ലല്ലോ... അങ്ങനെ കടുത്ത മഞ്ഞപ്പിത്തം വന്ന് ലിവര്‍പണി മുടക്കുമ്പോള്‍ ആമാശയത്തിലും അന്നനാളത്തിലും രക്തസ്രാവം ഉണ്ടാവുന്നു. അങ്ങനെ ചോര തുപ്പി തുപ്പി എന്നെന്നേക്കുമായി ഇഹലോക വാസം വെടിയുന്നു.
" അതുകൊണ്ട് സ്വര്‍ഗസ്ഥനായ പിതാവേ.. ഈ മദ്യപാത്രം എന്നില്‍ നിന്നകറ്റിയാലും. അവിടത്തെ ഹിതം പോലെ അല്ല, എന്റെ ഹിതം പോലെ ആകട്ടെ "
മദ്യം ബാധിക്കുന്ന മറ്റൊരു അവയവമാണ് പാന്‍ക്രിയാസ് (pancreas). ഇത് നമ്മുടെ ശരീരത്തിലെ ഒരു ഭീകര ഫാക്ടറി ആണ്. മനുഷ്യനെ ഏറ്റവും അധികം വേദനിപ്പിക്കുന്നത് പാന്‍ക്രിയാറ്റയിറ്റിസ് (pancreatitis) എന്ന പാന്‍ക്രിയാസ് നീര്‍വീക്കം ആണെന്നാണ് ഒരു അഭിപ്രായം (പ്രസവ വേദന ആണെന്ന് അഭിപ്രായമുണ്ട്, എന്‍റെ അഭിപ്രായത്തില്‍ ഫൂട്ട്ബോള്‍ വന്ന് ബോള്‍സില്‍ കൊള്ളുന്നതാണ് അതിഭീകരമായ വയര്‍ വേദനയിലൂടെയാണ് ഇത് കടന്ന് വരുന്നത്. അതിരൂക്ഷമായ ദഹന രസങ്ങള്‍ എല്ലാം കൂടെ വഴി തെറ്റി രക്തത്തില്‍ കയറും. ഇവന്മാര്‍ക്ക് കോമണ്‍ സെന്‍സ് ഇല്ലല്ലോ. തെണ്ടികള്‍ രക്ത കോശങ്ങളെ പിടിച്ച് ദഹിപ്പിക്കാന്‍ തുടങ്ങും. രക്ത കുഴല്‍ എങ്ങാനും നശിച്ചാല്‍ ഭും! വേഗം പോയി ഒരു പെട്ടി അങ്ങ് മേടിച്ചാല്‍ മതി. ഒന്നും നോക്കാനില്ല...
അമിതമായാൽ മാത്രമല്ല.. അല്‍പ്പം പോലും അമൃതം വിഷം തന്നെയാണ്... നിരോധനമല്ല ഉത്തരവാദിത്വത്തോട് കൂടിയുള്ള ആസ്വാദനമാണ് വേണ്ടത്. നിങ്ങളുടെ ജീവനും ആരോഗ്യവും വളരെ വിലപ്പെട്ടതാണ്.... ചിയേഴ്സ്!
No comments:
Post a Comment