![]() |
Eskimo kiss |
എന്താണ് ചുമ്പനം..? ഒരു വസ്തുവിൽ ചുണ്ടുകൾ മുട്ടിക്കുകയോ അമർത്തുകയോ ചെയ്യുന്നതിനെ ചുമ്പനം എന്ന് ലളിതമായി പറയാം. ഇന്യൂട്ട് വിഭാഗത്തിൽ പെട്ട എസ്കിമോകൾ അവരുടെ പാരമ്പര്യ രീതി അനുസരിച്ചു മൂക്കിന്റെ അറ്റം കൊണ്ട് ചുംബിക്കുന്ന ഒരു രീതി ഉണ്ട്. അതും ചുമ്പനമായി പറയാവുന്നതാണ്. എസ്കിമോ കിസ്.
ആന്ത്രോപോളജിസ്റ്റുകൾക്കിടയിൽ ചുമ്പനം സെക്സ് പോലെ ജനിതകമായ ചോദന ആണെന്നും അല്ലെന്നും രണ്ടു അഭിപ്രായം ഉണ്ട്. അതിൽ ആദ്യത്തേത് ശരിയാവാൻ വല്യ സാധ്യത ഇല്ല. കാരണം ചുമ്പനം എന്താണെന്നു പോലും അറിയാത്ത നിരവധി സംകാരങ്ങൾ കടന്നു പോയിട്ടുണ്ട് ഇപ്പോഴും ഉണ്ട്. തെക്കൻ ആഫ്രിക്കയിലെ തോംഗി ഗോത്രത്തിലും അതുപോലെ തെക്കൻ അമേരിക്കയിലെ ആമസോൺ കാടുകളിലെ ഗോത്ര മനുഷ്യരിൽ ഒന്നും ചുമ്പനം കാണപ്പെടുന്നില്ല. ഇരുപതാം നൂറ്റാണ്ടിന് മുമ്പ് ജപ്പാനിൽ രണ്ടു പ്രായ പൂർത്തിയായ വ്യക്തികൾ തമ്മിലുള്ള ചുമ്പനം ഇല്ലായിരുന്നു. അതുകൊണ്ട് ജനിതകമല്ല എന്ന് പറയേണ്ടി വരും. പിന്നെ പ്രബലമായ അഭിപ്രായം നില നിൽക്കുന്നത് നമ്മുടെ സെർലാക്കും ഇൻഫാമിലും ഒക്കെ ഉണ്ടാകുന്നതിന് മുമ്പ് കുഞ്ഞുങ്ങൾക്ക് ഭക്ഷണം അമ്മമാർ ചിലപ്പോ അച്ഛന്മാരും ചവച്ച് വായിൽ പകർന്നു കൊടുക്കുന്ന പരിപാടി ഉണ്ടായിരുന്നു. (എന്റെ അനിയൻ കുഞ്ഞു കുട്ടി ആവുമ്പൊ എന്റെ വായിന്ന് ച്യുയിങ്ഗം അങ്ങനെ എടുത്തോണ്ട് പോവുമായിരുന്നു
;) ) അതിൽ നിന്നാണ് ചുമ്പനം ഉരുത്തിരിയുന്നത് എന്നാണ് മറ്റൊരു അഭിപ്രായം. എന്തായാലും 90 ശതമാനത്തിൽ അധികം സംസ്കാരങ്ങളിലും ചുമ്പനം ഉണ്ടായിരുന്നു. പരസ്പരം ഉള്ള അടുപ്പം അറിയിക്കാൻ ഉപയോഗിക്കുന്ന മാർഗങ്ങളിൽ രണ്ടാമത്തേത് ആണ് ചുമ്പനം. ആദ്യത്തേത് കൈ കോർത്ത് പിടിക്കൽ ആണ്. മനുഷ്യച്ചങ്ങല ഒക്കെ ഒരു ക്രിയാത്മകമായ സമരരീതി ആവുന്നതിന്റെ കാരണം ഇതെങ്ങാനും ആണോ എന്തോ
;) ചുമ്പനത്തെ കുറിച്ച് പഠിക്കുന്ന ശാസ്ത്ര ശാഖയെ ഫിലമെറ്റോളജി എന്നാണ് പറയുന്നത്.


ചുമ്പനത്തെ കുറിച്ച് ഏറ്റവും പുരാതനമായ രേഖകൾ ലഭിക്കുന്നത് നമ്മുടെ ആർഷ ഭാരതത്തിൽ നിന്നാണ്. 3500 വര്ഷം പഴക്കമുള്ള ഇപ്പോൾ ഹിന്ദു മതമെന്നു വിളിക്കുന്ന പഴയ ബ്രാഹ്മണ മതത്തിന്റെ വേദങ്ങളിൽ ചുമ്പനത്തെ കുറിച്ച് പരാമർശമുണ്ട്. പിന്നെ ബുദ്ധിസ്റ്റ് പാലി പ്രമാണങ്ങളിലും ജൈന മത പ്രമാണങ്ങളിലും ഒക്കെ ഇച്ചിരി ഇച്ചിരി കാണപ്പെടുന്നുണ്ട്. എന്തായാലും നമ്മൾ ആ കാര്യത്തിൽ കിടു ആയിരുന്നു എന്ന കാര്യത്തിൽ സംശയമില്ല. അതോ നമ്മളാണോ കണ്ടു പിടിച്ചത്..? എന്തായാലും സമയം കളയണ്ട ഭാരതീയൻ എന്നതിൽ അഭിമാനിക്കൂ... അല്ലെങ്കിൽ അഭിമാനിക്കാൻ വരട്ടെ. ലോകം മുഴുവൻ ചുമ്പനം കയറ്റുമതി ചെയ്ത നമ്മുടെ നാട്ടിലെ സ്‌ക്രീനിൽ എത്തുമ്പോൾ ജെയിംസ് ബോണ്ടിന് പോലും ചുംബിക്കാൻ നേരം കാൽമുട്ട് വിറക്കുന്നത് എന്തുകൊണ്ടായിരിക്കും എന്നുകൂടി ആലോചിച്ചിട്ട് അഭിമാനിക്കൂ..
;)

മഹാഭാരതത്തിൽ ലിപ്ലോക് ചുമ്പനവും നേരത്തെ പറഞ്ഞ മൂക്കുരുമ്മൽ ചുമ്പനവും പരാമര്ശിക്കപ്പെടുന്നുണ്ട്. അത് എം.ടി യുടെ രണ്ടാമൂഴം നോക്കിയാൽ കാണാൻ കഴിഞ്ഞു കൊള്ളണം എന്നില്ല.
ബൈബിളിലെ ഉത്തമഗീതം തുടങ്ങുന്നത് ചുമ്പനത്തോടെയാണ്....
"നിന്റെ അധരങ്ങൾ എന്നിൽ ചുംബനങ്ങൾ ചൊരിയട്ടെ!
നിന്റെ പ്രേമം വീഞ്ഞിലും മധുരതരം.
നീ പൂശുന്ന തൈലം സുരഭിലം,
നിന്റെ നാമം ലേപനധാര;
തന്മൂലം കന്യകമാർ നിന്നെ സ്നേഹിക്കുന്നു"
നിന്റെ പ്രേമം വീഞ്ഞിലും മധുരതരം.
നീ പൂശുന്ന തൈലം സുരഭിലം,
നിന്റെ നാമം ലേപനധാര;
തന്മൂലം കന്യകമാർ നിന്നെ സ്നേഹിക്കുന്നു"
ഒരു പ്രാചീന സുമേറിയൻ കവിത കാണുക...
"My lips are too small, they know not to kiss.
When my sweet precious, my heart, had lain down too,
each of them in turn kissing with the tongue, each in turn"
each of them in turn kissing with the tongue, each in turn"
രണ്ടാം നൂറ്റാണ്ടിലെ വല്സായന മഹർഷിയുടെ കാമസൂത്രയിൽ രണ്ടാം ഭാഗം മൂന്നാം അദ്ധ്യായം പൂർണമായും പല തരത്തിലുള്ള ചുമ്പനങ്ങളെ വിശദീകരിക്കുന്നു.
ഹെറാഡോട്ടസിന്റെ കാലത്ത് തന്നെ പേർഷ്യയിലെ എത്യോപ്യയിലും ബാബിലോണിയയിലും ഈജിപ്തിലും എല്ലാം ചുമ്പനങ്ങൾ ഉണ്ടായിരുന്നു എന്ന് അവരുടെ രചനകളിൽ നിന്ന് വ്യക്തമാണ്. പിന്നീട് റോമാസാമ്രാജ്യത്തിന്റെ ലാളനയേറ്റ് വളർന്ന ഒരു പാശ്ചാത്യ ചുമ്പന സംസ്കാരം ആണ് ഇന്ന് ഏറ്റവും വ്യാപകമായി നിൽക്കുന്നത്. അത് തിരിച്ചറിഞ്ഞത് കൊണ്ട് തന്നെയാണോ ആർഷ ഭാരതത്തിൽ നിന്ന് ഇന്ത്യയിലേക്ക് ഇപ്പോഴും ബസ് കിട്ടാത്ത ചില സേനകൾക്ക് ചുമ്പനം എന്ന് കേൾക്കുമ്പോൾ അഭിമാനം വരുന്നതിന് പകരം അപസ്മാരം ഇളകുന്നത്..?
അപ്പൊ ഇനി നേരെ സയന്സിലേക്ക് വരാം... പൂര്ണമായതും ഒന്നും പറഞ്ഞു തീർക്കാൻ കഴിയില്ല, എന്തെങ്കിലും പ്രത്യേക കാര്യം സ്ഥാപിക്കാൻ വേണ്ടി അല്ല എഴുതുന്നത്. ചുമ്പനത്തെ കുറിച്ച് എനിക്കറിയാവുന്ന കുറച്ച് കാര്യങ്ങൾ അങ്ങ് വാരി വിതറി വെക്കാം, ചുമ്മാ ഒരു രസം. ഞാൻ സാധാരണ പറയാറുള്ള പോലെ നല്ല ബോർ ആണ്. വേണോങ്കി വായിച്ചാ മതി.





വൈക്കം മുഹമ്മദ് ബഷീറിന്റ ഒരു കഥയിൽ ചുമ്പന സമയത്തെ വായ്‌നാറ്റം കാരണം പ്രണയം കുളമാകുന്ന ഒരു സംഭവം വിവരിക്കുന്നുണ്ട്. അദ്ദേഹം ഇതൊന്നും അറിഞ്ഞിട്ട് എഴുതിയത് അല്ലെങ്കിലും അതത്ര നിസാര സംഗതി അല്ല. പങ്കാളിയെ വിലയിരുത്തുന്ന, അല്ലെങ്കില്‍ മികച്ച പങ്കാളിയെ തെരെഞ്ഞെടുക്കുന്ന മുഖ്യമായ ഒരു ജോലി കൂടി അബോധതലത്തില്‍ നടക്കുന്നുണ്ട്, സൂക്ഷ്മമായ ഒരു വിവരകൈമാറ്റം. ഉമിനീരില്‍ അടങ്ങിയിരിക്കുന്ന ടെസ്റ്റോസ്റ്റീറോണ്‍ എന്ന ഹോര്‍മോണ്‍ വഴിയാണ് അവയില്‍ ഒരു കൈമാറ്റം നടക്കുന്നത്. മറ്റൊന്ന് പൊതുവേ ആരും ശ്രദ്ധിയ്ക്കാത്ത ഗന്ധം കൊണ്ടുള്ള ആശയവിനിമയമാണ്. നമ്മള്‍ തിരിച്ചറിയാത്ത പല ഗന്ധങ്ങളും ചുംബനസമയത്ത് പങ്കാളിയില്‍ അബോധതലത്തില്‍ നമ്മള്‍ ശ്രദ്ധിയ്ക്കുന്നുണ്ട്. നമ്മുടെ ശരീരത്തില്‍ അന്യവസ്തുക്കളെ തിരിച്ചറിയാന്‍ സഹായിക്കുക വഴി നമ്മുടെ പ്രതിരോധവ്യവസ്ഥയില്‍ മുഖ്യ പങ്ക് വഹിക്കുന്ന പ്രോട്ടീനുകളാണ് Major Histocompatibility Complex (MHC). ഇവയുടെ നിര്‍മാണചുമതലയുള്ള ജീനുകള്‍ കാരണം നമ്മുടെയൊക്കെ ശരീരങ്ങള്‍ക്ക് തമ്മില്‍ നേരിയ ഗന്ധവ്യത്യാസം ഉണ്ട്. അച്ഛനമ്മമാരുടെ പ്രതിരോധവ്യവസ്ഥകള്‍ തമ്മിലുള്ള ചേര്‍ച്ച കുട്ടികളുടെ പ്രതിരോധശേഷിയെ സാരമായി സ്വാധീനിക്കുന്നു എന്നതിനാല്‍ ഗന്ധം വഴി പ്രതിരോധശേഷി അനുയോജ്യമായ പങ്കാളിയെ തെരെഞ്ഞെടുക്കുക എന്ന 'തന്ത്രപ്രധാനമായ' ജോലിയും ചുംബനസമയത്ത് നടക്കുന്നു. ഇതങ്ങനെ നിസാരമായി കാണണ്ട, ന്യൂയോര്‍ക്ക് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയില്‍ നടന്ന ഒരു പഠനം അനുസരിച്ചു മോശമായ ഒരു ചുംബനം കാരണം 59% പുരുഷന്മാരും 66% സ്ത്രീകളും ആ ബന്ധമേ വേണ്ടെന്ന്‍ വെച്ചത്രേ
സ്ത്രീകളും പുരുഷന്മാരും ചുമ്പനത്തെ നോക്കി കാണുന്നത് രണ്ടു വിധത്തിലാണ്. സ്ത്രീകൾ മികച്ച പങ്കാളിയെ കണ്ടെത്താൻ ഉള്ള "ലിറ്റ്മസ് ടെസ്റ്റ" എന്ന നിലക്കും. പുരുഷന്മാർ സെക്സിനുള്ള ഒരു "ബൂസ്റ്റർ ഡോസ്" എന്ന നിലക്കുമാണ് ചുമ്പനത്തെ നോക്കി കാണുന്നത് എന്നും പഠനങ്ങൾ കാണിക്കുന്നു. ഫോർപ്ലേ സമയത്ത് ചുമ്പനത്തിന്റെ സ്ഥാനം മറ്റു കലാ പരിപാടികളെക്കാൾ ഒരുപാട് മുകളിൽ ആണെന്ന് സാരം.
No comments:
Post a Comment