13/02/17ന് ഒരു പ്രകോപനത്തെ തുടർന്ന് ഫെയ്‌സ്ബുക്കിൽ ഇട്ട പോസ്റ്റ് നിരവധി ആളുകളുടെ നല്ല അഭിപ്രായം കിട്ടിയതിനാൽ ഇവിടത്തേക്ക് കോപ്പി പേസ്റ് ചെയ്യുന്നു. ഫെയ്‌സ്ബുക്കിൽ സ്ക്രോൾ ചെയ്തു പോയാലും ആവശ്യക്കാർക്ക് വേഗം എടുത്തു കൊടുക്കാൻ എളുപ്പത്തില് വേണ്ടിയും കൂടെയാണ് ഇങ്ങനെ ചെയ്യുന്നത്.
ഈ ഫോട്ടോ ഇന്നലെ എന്റെ ഒരു പോസ്റ്റിൽ ഏതോ വെളിവില്ലാത്ത ഒരുത്തൻ കൊണ്ട് വന്നു ഇട്ടതാണ്. ഞാൻ കൊറേ നാളായി ഈ സാധനം നോക്കി ഇരിക്കയായിരുന്നു. ഈ കഥ ഞാൻ ആദ്യമായി കേൾക്കുന്നത്, ഹൈന്ദവ ആരാധനകൾ കള്ള്ഷാപ്പ് നടത്തുന്നതിനേക്കാളും വേശ്യാലയങ്ങൾ നടത്തുന്നതിനേക്കാളും വലിയ കുറ്റകരമാണ് എന്ന് നമ്മുടെ ബഹുമത സമൂഹത്തിൽ ഒരു ഉളുപ്പുമില്ലാതെ പ്രസംഗിച്ച മുജാഹിദ് ബാലുശ്ശേരിയുടെ പ്രസംഗത്തിൽ ആണ്. (അല്ലെങ്കിൽ ഈ വക നിശ്കളങ്കന്മാരെ എന്തിനു പറയണം.. അവർ മതം വെള്ളം ചേർക്കാതെ പറയുന്നു എന്ന് മാത്രം, മത സൗഹാർദ്ദം 916 കാപട്യം ആണെന്നാണ് എന്റെ

കഥ ചുരുക്കി ഒന്ന് പറയാം... രണ്ടു ഇരട്ട കുട്ടികൾ അമ്മയുടെ ഗർഭാശയത്തിൽ വച്ച് നടത്തുന്ന ഒരു തർക്കമാണ് കഥയുടെ പ്രമേയം. ഒരാൾ യുക്തിവാദിയും മറ്റെയാൾ വിശ്വാസിയും. വിശ്വാസി അമ്മയിൽ വിശ്വസിക്കുന്നു, അവർക്കു ലഭിച്ച കൊണ്ടിരിക്കുന്ന ഭക്ഷണവും ഓക്സിജനും അവരുടെ വിസർജ്യങ്ങൾ പുറം തള്ളുന്നതും എല്ലാം അമ്മ ഉള്ളത് കൊണ്ടാണെന്ന് വിശ്വാസി തെളിവുകൾ ഒന്നും കൂടാതെ തന്നെ വിശ്വസിച്ച് ബുദ്ധിമാനാകുന്നു. എന്നാൽ ഇതെല്ലാം ചെയ്യുന്നത് അമ്മയാണ് എന്നതിന് തെളിവുകൾ ഇല്ലെന്ന് പറഞ്ഞു കൊണ്ട് യുക്തിവാദി മണ്ടൻ ആകുന്നു.
കഥ സാങ്കൽപ്പികം ആണെന്ന് മാത്രമല്ല വല്ലാത്ത ജാതി സാങ്കല്പികമാണ്. ചിന്താ പരീക്ഷണങ്ങൾ ഒരു തെറ്റായ കാര്യം ഒന്നും അല്ല. എന്നാലും ഇത്രയ്ക്കു വേണമായിരുന്നോ..?! ഇത് ക്വാണ്ടം മെക്കാനിക്സിലെ "ഷ്രോഡിങ്ങറുടെ പൂച്ച" ചിന്താ പരീക്ഷണം പോലെ നിലവാരം ഉള്ള എന്തോ ആണെന്നാണ് പാവങ്ങൾ ധരിച്ച് വച്ചിരിക്കുന്നത് എന്ന് തോന്നുന്നു. അതുകൊണ്ടാണല്ലോ കണ്ട കോയമാർ മൊത്തം ഈ കഥയും പൊക്കി പിടിച്ചുകൊണ്ടു നടക്കുന്നത്. ഒരു സങ്കൽപ്പത്തിൽ എങ്കിലും യുക്തിവാദി മണ്ടൻ ആകുന്നതും വിശ്വാസി ബുദ്ധിമാൻ ആകുന്നതും അവർ ആസ്വദിക്കുന്നുണ്ടായിരിക്കണം. അല്ലെങ്കിൽ പിന്നെ തലച്ചോറിന്റെ വികാസം പോലും പൂർണമാവാത്ത രണ്ടു കുട്ടികൾ വളരെ ഉയർന്ന നിലവാരത്തിൽ ഉള്ള ഫിലോസഫിക്കൽ തർക്കത്തിൽ ഏർപ്പെടുന്ന മാതിരി സങ്കല്പം ഒക്കെ രൂപകൽപ്പന ചെയ്യുമായിരുന്നോ ..?!
ഗതികേടിന്റെ അങ്ങേ അറ്റം.
ഗതികേടിന്റെ അങ്ങേ അറ്റം.
എന്തായാലും ദൈവം പോലും ദൈവം ഉണ്ട് എന്നതിന് തെളിവായി ഇമ്മാതിരി ഒരു കഥ പറഞ്ഞിട്ടില്ല. അതിന്റെ കാരണം ദൈവത്തെ ഉണ്ടാക്കിയവന് ഇത്രേം ചിന്തിച്ച് കാട് കയറാനുള്ള ബൗദ്ധിക നിലവാരം ഇല്ലായിരുന്നത് കൊണ്ടായിരിക്കണം. ദൈവത്തിന്റെ ഗ്രന്ഥങ്ങൾ പൂർണവും എന്നെന്നേക്കും ഉള്ളതും ആണെങ്കിൽ ദൈവം ഉണ്ട് എന്നതിന് ന്യായങ്ങൾ ആയി അതിൽ ഉള്ള ന്യായങ്ങൾ തന്നെ മതിയാകുമല്ലോ. പിന്നെ എന്തിനാണ് ഇമ്മാതിരി നട്ടാൽ കുരുക്കാത്ത സങ്കല്പങ്ങൾ ഉണ്ടാക്കി വിടുന്നത് ? ദൈവത്തിന്റെ പുസ്തകത്തിന്റെ പോരായ്മയിലേക്കാണോ ഇത്തരം ആധുനിക കഥകൾ വിരൽ ചൂണ്ടുന്നത്..? ദൈവത്തിന്റെ ശ്വാസം നില നിർത്താൻ ദൈവത്തേക്കാളും ദൈവത്തിന്റെ പുസ്തകങ്ങളെക്കാളും കഴിവ് ഈ ഭക്തർ കീടങ്ങൾക്ക് ആയതു കൊണ്ടാണോ..? അതോ ദൈവം നില നിൽക്കേണ്ടുന്നതിന്റെ ആവശ്യകത ദൈവത്തെക്കാൾ ഇപ്പോൾ ഭക്തർക്ക്/പുരോഹിതന്മാർക്ക് ആയത് കൊണ്ടാണോ..?
ഇങ്ങനെയൊക്കെ പറയുമ്പോൾ നിങ്ങൾ വിചാരിക്കും ഈ കഥ ശരിക്കും എന്തോ കിടു ആയതു കൊണ്ടും മറുപടി പറയാൻ കഴിയാത്തത് കൊണ്ടും ആണ് ഞാൻ ഇങ്ങനെയൊക്കെ പറയുന്നതെന്ന്. എന്നാൽ കാര്യങ്ങൾ അത്ര സ്മൂത്ത് അല്ല.. ദൈവത്തിന്റെ കാര്യം അൽപ്പം കൂടെ ദയനീയമാണ്. ഈ ഒരു കഷ്ണം മുറിച്ച കഥ കൊണ്ട് ദൈവം മൂന്ന് നേരം കഞ്ഞി കുടിച്ച് പോവുമെന്ന് പോലും എനിക്ക് തോന്നുന്നില്ല. കാരണം കഥ അപൂർണ്ണമാണ്. സോ വീ ആർ ഗോയിങ് റ്റു കംപ്ലീറ്റ് ഇറ്റ്.
ആദ്യം മെറ്റഫറുകൾ ഒന്ന് ക്ലാരിഫൈ ചെയ്യാം. ഇത് ഉപമ, സാഹിത്യം ഇമ്മാതിരി സാധനങ്ങളോട് ജന്മനാ കലിപ്പനായ എനിക്കും എന്നെപ്പോലുള്ള വായനക്കാർക്കും എളുപ്പത്തിൽ കാര്യം മനസിലാക്കാൻ വേണ്ടി ആണ്.
അമ്മ = ദൈവം.
അമ്മയിൽ വിശ്വസിച്ച മകൻ = ഈശ്വര വിശ്വാസി
അമ്മയെ നിഷേധിച്ച മകൻ = നിരീശ്വരവാദി/നാസ്തികൻ
ഗർഭാശയം = ഇഹലോകം
പ്രസവം = മരണം
പ്രസവ ശേഷമുള്ള ജീവിതം = പരലോക ജീവിതം.
അമ്മയിൽ വിശ്വസിച്ച മകൻ = ഈശ്വര വിശ്വാസി
അമ്മയെ നിഷേധിച്ച മകൻ = നിരീശ്വരവാദി/നാസ്തികൻ
ഗർഭാശയം = ഇഹലോകം
പ്രസവം = മരണം
പ്രസവ ശേഷമുള്ള ജീവിതം = പരലോക ജീവിതം.
ഓക്കേ... അപ്പൊ നമുക്ക് തുടങ്ങാം.... ദൈവം എന്ന സങ്കല്പം ഇഹലോകത്ത് ഭക്ഷണവും വസ്ത്രവും വായുവും ജലവും പ്രൊവൈഡ് ചെയ്യൽ മാത്രമാണെന്നും അത് നമ്മുടെ പ്രപഞ്ചത്തിന് പുറത്തായത് കൊണ്ട് ഉള്ളിൽ നിൽക്കുന്ന നമുക്ക് തെളിവൊന്നും കിട്ടിയെന്നു വരില്ല, പക്ഷേ പുറത്ത് ആരെങ്കിലും ഇല്ലാതെ ഇതൊന്നും നടക്കില്ല എന്ന കോമൺ സെൻസ് ആണ് നമുക്ക് വേണ്ടത് എന്നും, തെളിവ് ഇല്ലാത്തത് നമ്മുടെ പരിമിത ആണ് എന്നും, അതുകൊണ്ടു വിശ്വസിക്കൽ ആണ് ബുദ്ധി എന്നുമാണ് ഈ കഥയുടെ ഇമ്പ്ലിക്കേഷൻ. പക്ഷേ ദൈവം എന്നത് പരലോകം കൂടെ ചേർന്നതാണ്. ആ ഭാഗം മറച്ചു വെച്ചത് .എന്തിനായിരുന്നു.? പാവങ്ങളെ പറ്റിക്കാൻ, അല്ലാതെ എന്തിനാ..? ദൈവം അവനിൽ വിശ്വസിക്കാൻ കർശനമായി ആവശ്യപ്പെടുകയും അതിനു വേണ്ടി ദൂദനെ വിടുകയും പുസ്തകം എഴുതി പബ്ലിഷ് ചെയ്യുകയും വരെ ചെയ്തിട്ടുണ്ട്. പക്ഷേ കഥയിലെ അമ്മക്ക് ഈ വക ഒരു നിര്ബന്ധമോ താല്പര്യമോ ഇല്ല, മനസ്സിലായല്ലോ ദൈവത്തിന്റെ അസ്തിത്വം ന്യായീകരിക്കാൻ ഉണ്ടാക്കിയ സാങ്കൽപ്പിക കഥയിലെ ഒരു കഥാപാത്രമായ അമ്മയുടെ നിലവാരം പോലും നിങ്ങളുടെ ദൈവത്തിന് ഇല്ല.
ഇനി കുട്ടികൾ പ്രസവശേഷം ഈ ലോകത്തെക്ക് കടന്നു വരുന്നു. അപ്പൊ അവർ അമ്മയെ കാണുന്നു പക്ഷേ ആ അമ്മക്ക് വേറെ അമ്മയുണ്ട് ആ അമ്മക്ക് പിന്നെയും വേറെ അമ്മയുണ്ട് ആ അമ്മക്ക് പിന്നെയും പിന്നെയും വേറെ അമ്മയുണ്ട് അങ്ങനെ അങ്ങനെ. ഇതുപോലെ ആണ് ദൈവവും എന്നാണോ ഈ കഥയിലൂടെ നിങ്ങൾ പറഞ്ഞു വരുന്നത്..? അല്ലെങ്കിൽ പിന്നെ പൂർണമായും നിങ്ങൾക്ക് തന്നെ അംഗീകരിക്കാൻ കഴിയാത്ത ഇമ്മാതിരി ഊച്ചാളി കഥകൾ എന്തിന് ഉണ്ടാക്കുന്നു..?
ക്ളൈമാക്സ്:
പ്രസവശേഷം കാരുണ്യയും കരുണാമയയുമായ "അമ്മ" തന്നിൽ വിശ്വസിച്ച കുഞ്ഞിനെ പാൽ കൊടുത്ത് വളർത്തുകയും, തന്നെ നിഷേധിച്ച കുഞ്ഞിനെ ദേഹമാസകലം മുളകുപുരട്ടി തീയിലിട്ട് കരിച്ചു കളയുകയും ചെയ്തു. ഇപ്പൊ ഈ തള്ളയെ "'അമ്മ" എന്ന് വിളിക്കാൻ പറ്റുമോ..?
അപ്പൊ പറഞ്ഞു വന്നത് ഇത്രേ ഒള്ളൂ... ഇമ്മാതിരി അഴുകിയ ഭാവന പീലി വിരിച്ച് ആട്ടി മേലാൽ എനിക്ക് പണി ഉണ്ടാക്കരുത്.
No comments:
Post a Comment