Tuesday, 7 February 2017

Altitude and weather

മലയുടെ മുകളിലേക്ക് കയറുമ്പോൾ സൂര്യനോട് കൂടുതൽ അടുക്കുകയാണ് എന്നിട്ടും ചൂട് കൂടുന്നതിന് പകരം തണുപ്പ് കൂടുന്നത് എന്തുകൊണ്ടാണെന്ന് ആധുനിക ശാസ്ത്രത്തിന് വിശദീകരിക്കാൻ കഴിഞ്ഞിട്ടില്ല എന്ന് സൂചിപ്പിക്കും വിധം ഒരു ട്രോൾ ഇന്നലെ ആ ട്രോൾ മലയാളം എന്ന ഗ്രൂപ്പിൽ കണ്ടിരുന്നു. ആദ്യം വെറും ട്രോൾ ആണെന്നാ കരുതിയത് പിന്നെ കമന്റ്സ് നോക്കിയപ്പൊ മനസിലായി പോസ്റ്റ് മാൻ സീരിയൽ ആയിരുന്നെന്ന്. കൂടെ സയൻസിന്റെ വിശദീകരണ പ്രാപ്തിയിലെ പോരായ്മകൾ കണ്ടെത്താൻ മൈക്രോസ്കോപ്പും തോളിൽ തൂക്കി നടക്കുന്ന കൊറേ മത പൊട്ടന്മാരും ഉത്തരാധുനിക ദക്ഷിണാധുനിക അലകുലാവികളും എല്ലാം കൂടെ ഫുൾ സപ്പോട്ടയും റുമ്മാൻ പഴവും ഒക്കെ ആയി ഹൊയ്യാരാ ഹോയ് ഹൊയ്യാരാ വിളിക്കുന്നുണ്ടായിരുന്നു. സോ നമ്മൾ ചിരിച്ച് തള്ളുന്ന ഒരു സാധാരണ ട്രോളിന്‌ പോലും സമൂഹത്തിന്റെ ശാസ്ത്രബോധത്തിൽ ഉള്ള കമ്മി ആംപ്ലിഫൈ ചെയ്യാൻ കഴിയുന്ന ഭീകരമായ ദുരവസ്ഥയുള്ള കലി കാലത്തിൽ ആണ് നമ്മൾ ജീവിക്കുന്നത്.
ശാസ്ത്രബോധം എന്ന് പറയുന്ന സാധനം ആമിനാത്താന്റെ മുറുക്കാൻ കടയിൽ പറ്റിന് വാങ്ങാൻ കിട്ടുന്ന ഒന്നല്ല. യാഥാർഥ്യം എന്ന് പറയുന്ന ഒരു സംഗതി ഉണ്ടെന്നും, അത് മനുഷ്യന്റെ ബുദ്ധി ഉപയോഗിച്ച് പടിപടിയായി കണ്ടെത്താൻ കഴിയുമെന്നും, അത് വിശദീകരിക്കാൻ അനുഭവങ്ങളുടെയും വസ്തു നിഷ്ഠമായ തെളിവുകളുടെയും അടിസ്ഥാനത്തിൽ കഴിയുമെന്നും. അങ്ങനെ കഴിയുന്നത് മാത്രം അറിവായി സ്വീകരിക്കണം എന്നുമുള്ള ഒരു മനോഭാവമാണ് ശാസ്ത്ര ബോധം. അത് ഓരോരുത്തരും സ്വയം ഉണ്ടാക്കേണ്ടിയിരിക്കുന്നു. ഒറ്റയടിക്ക് ഉണ്ടാക്കാൻ ഉള്ള അതിവിശാലമായ വിദ്യാഭ്യാസ പരിപാടി നടത്താൻ ഉള്ള സമയ-സാമ്പത്തിക-ആരോഗ്യ ആഡംബരം എനിക്കില്ലാത്തത് കൊണ്ട് കിട്ടുന്ന മണ്ടത്തരങ്ങൾ ശാസ്ത്രീയമായി പൊളിച്ചടുക്കൽ മാത്രമാണ് തൽക്കാലം എനിക്ക് സാധിക്കുന്ന കാര്യം. സോ വിശദീകരിക്കുന്ന രീതി ശരിക്ക് മനസിലാക്കി വായിക്കണം.
ഇതിഹാസം തുടങ്ങും മുന്നേ ഒന്ന് രണ്ട് കാര്യങ്ങൾ പറയാം... ഇമ്മാതിരി ട്രോളുകൾ ഇടുന്നവർ അടുത്ത തലമുറയിൽ എങ്കിലും ഇല്ലാതിരിക്കാൻ കുട്ടികളെ കൃത്യമായി സ്‌കൂളിൽ വിടണം. അവരുടെ പഠിത്തത്തിൽ ശ്രദ്ധിക്കണം. കശുമാങ്ങക്ക് കല്ലെറിയുന്നത് ചുരുങ്ങിയ പക്ഷം ഇന്റർവെൽ സമയത്തേക്ക് മാത്രം പരിമിതപ്പെടുത്താൻ അവരെ പരിശീലിപ്പിക്കണം. അല്ലെങ്കിൽ ഇതുപോലെ വന്ന് മണ്ടത്തYes.. basic education is very important to build a scientific society.
രം പറയും.. പറയുന്നത് മണ്ടത്തരം ആണെന്ന് പറഞ്ഞു കൊടുത്താലും മനസിലാവേം ഇല്ല.
Mount Everest
അപ്പൊ തുടങ്ങാം.... സാമാന്യം ബോറാണ്... കഥയും കവിതയും വായിക്കുന്ന പ്ലഷർ പ്രൊവൈഡ് ചെയ്യാൻ എനിക്ക് ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല, അതിനുള്ള കാപ്പബിലിറ്റി എൻ്റെ സബ്ജക്ടിന് ഇല്ല.
മല കയറുമ്പോൾ സൂര്യനോട് കൂടുതൽ അടുക്കുന്നു എന്നൊക്കെ ചിന്തിക്കുന്നത് ലോക വീക്ഷണത്തിന്റെ കമ്മി ആണ്. നമ്മുടെ ഭൂമി ശരാശരി 12740km വ്യാസമുള്ള ഒരു ഗോളമാണ്. ഭൂമിയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ആയ ഹിമാലയത്തിന്റെ ഉയരം സമുദ്ര നിരപ്പിൽ നിന്നും 8.85km മാത്രമാണ്. (just 0.13% of radius) എന്ന് വച്ചാൽ ഒരു ഭൂമി പെർഫെക്ട് സ്ഫിയർ അല്ല... കുറച്ച് irregularities ഉണ്ട്. അത്രേ ഒള്ളൂ... അല്ലാതെ ഭൂമിയുടെ
Kodaikanal
വലിപ്പവുമായി താരതമ്യം ചെയ്യുമ്പോൾ ഏറ്റവും വലിയ പർവതം പോലും ഉള്ളതിൽ പറയാൻ പോലും ഇല്ല. നമ്മൾ സാധാരണ തണുപ്പ് കൊള്ളാൻ ടൂർ പോകുന്ന ഊട്ടി (2.24 km from sea level) കൊടൈക്കനാൽ (2 .13km from sea level ) എല്ലാം ഇതിന്റെ നാലിൽ ഒന്ന് പോലും ഉയരത്തിൽ അല്ല എന്നും കൂടെ മനസിലാക്കണം.
ഇനി ഭൂമിയിലേക്ക് ചൂട് കൊണ്ട് വരുന്നത് പ്രധാനമായും സൂര്യ രശ്മികളിലെ ഇൻഫ്രാ റെഡ് വികിരണങ്ങൾ ആണ്. സൂര്യൻ ആണെങ്കിൽ ഒരു ആസ്ട്രോണമിക്കൽ യൂണിറ്റ് (ഏകദേശം 150 മില്യൺ കിലോമീറ്റർ) അകലെയാണ്. അപ്പൊ പിന്നെ ആ ദൂരവുമായി താരതമ്യം ചെയ്യുമ്പോൾ നമ്മുടെ മലകളുടെ ഉയരം എത്രമാത്രം കുറവാണെന്ന് മനസിലായി കാണുമല്ലോ.... ഇല്ല മനസിലാവില്ല... ഒന്നു കൂടെ ക്ലിയർ ആക്കാൻ ഞാൻ സ്റ്റിൽ മോഡൽ ഉണ്ടാക്കി തരാം... (കണക്കുകൾ എല്ലാം ഏകദേശവും ഞാൻ തന്നെ കാൽക്കുലേറ്റ് ചെയ്തതുമാണ്)
സൂര്യൻ ഒരു 69cm ചുറ്റളവുള്ള ഒരു സ്റ്റാൻഡേർഡ് അഞ്ചാം നമ്പർ ഫുട്ബോൾ ആണെന്ന് കരുതുക.... എങ്കിൽ ഭൂമി എന്ന് പറയുന്നത് ഈ ബോളിൽ നിന്നും 47 മീറ്റർ അകലെ വച്ചിരിക്കുന്ന 4മില്ലി മീറ്റർ വ്യാസമുള്ള ഒരു കുന്നിക്കുരു ആണ്. അപ്പൊ ആ കുന്നിക്കുരുവിന്റെ വ്യാസവുമായി താരതമ്യം ചെയ്യുമ്പോൾ പ്രതലത്തിലെ നോക്കിയാൽ കാണാൻ പോലും ഇല്ലാത്ത ഒരു പ്രൊജക്ഷൻ (ഒരു പൊടിത്തരി) ഫൂട്ബോളിനോട് കൂടുതൽ അടുത്താണ് എന്ന് പറയുന്നത് ബാലിശമാണ്. പ്രപഞ്ചത്തിന്റെ വലിപ്പം മനസിലാക്കാതെയുള്ള സരളമായ യുക്തി പ്രയോഗിക്കുന്നതിലെ അബദ്ധം എന്നല്ലാതെ എന്ത് പറയാൻ.
പക്ഷേ... പ്രശ്നം അവിടെത്തന്നെയാണ് കിടക്കുന്നത്. ഗോളാകൃതിയിൽ ഉള്ള പ്രതലത്തിൽ ഒരു ഭാഗം മുഴച്ച് നിന്നാൽ അതിൽ പ്രകാശം പതിക്കുന്നത് ചെരിഞ്ഞായിരിക്കും. ചെരിഞ്ഞു പതിക്കുന്ന സ്ഥലങ്ങളിൽ ലംബമായി പതിക്കുന്ന സ്ഥലങ്ങളെ അപേക്ഷിച്ച ഒരു യൂണിറ്റ് ഏരിയയിൽ എത്തുന്ന പവർ (intensity) കുറവായിരിക്കും. അത് വിശദീകരിക്കാൻ ചിത്രം വരയ്ക്കണം പിന്നെ കുറച്ച് ട്രിഗണോമെട്രി ഒക്കെ വേണം.. ബോർ ആകുന്നില്ല. അപ്പൊ പറഞ്ഞു വന്നത് ചൂടിന്റെ വിഹിതം വെപ്പിൽ തന്നെ മലകൾക്ക് ലാഭം ഭവിക്കുന്നില്ലെന്ന് മാത്രമല്ല നഷ്ടവും സംഭവിക്കുന്നുണ്ട് എന്നാണ്.
ഇനി കിട്ടിയ ചൂടിന്റെ അവസ്ഥയോ....? ചൂട് നില നിർത്തേണ്ടത് അന്തരീക്ഷമാണ്. പക്ഷേ സൂര്യനിൽ നിന്നും വരുന്ന രശ്മികൾ അന്തരീക്ഷത്തെ ചൂടാക്കുന്നില്ല. അതാണ് ഐറണി. അവിടെയാണ് ട്രോൾ ഇട്ട അണ്ണന് രണ്ടാമത് പിഴച്ചത്... അയാൾ ആരാണെന്ന് എനിക്കറിയില്ല, ഇത് ആ അണ്ണന്റെ അണ്ണാക്കിൽ ആരെങ്കിലും കൊണ്ടുപോയി തള്ളി കൊടുക്കും എന്ന് കരുതുന്നു.
ഹീറ്റ് ട്രാൻസ്ഫർ പ്രധാനമായും 3 വിധത്തിലാണ്. (1) conduction (2) convection (3) radiation
കണ്ടക്ഷൻ എന്നാൽ ലോഹങ്ങളുടെ ഒരറ്റം ചൂടാക്കുമ്പോൾ അത് മറ്റേ അറ്റത്തേക്ക് പോകുന്ന മോഡ് ആണ്. ചട്ടുകത്തിന് മരത്തിന്റെ പിടി ഇടുന്നത് അത് ഒഴിവാക്കാൻ ആണ്. അടുത്തടുത്ത് തട്ടിത്തട്ടി ഇരിക്കുന്ന മാധ്യമത്തിലെ ആറ്റങ്ങൾ/തന്മാത്രകൾ അവയുടെ യഥാർത്ഥ ചലനം കൂടാതെ വൈബ്രെഷനിലൂടെ ഹേറ്റ് കൈമാറുന്ന രീതിയാണ്.
കൺവെക്ഷൻ എന്നാൽ പാത്രത്തിൽ വെള്ളം തിളപ്പിക്കുമ്പോൾ ചൂടായ വെള്ളം മുകളിലേക്ക് പോയി മുകളിലെ തണുത്ത വെള്ളം താഴെ പോയി അവനും ചൂടായി മുകളിൽ പോയി പഴയ വെള്ളം വീണ്ടും താഴെ വന്നു ഇങ്ങനെ കറങ്ങി കറങ്ങി പാത്രത്തിന്റെ എല്ലാ ഭാഗത്തും ഒരേപോലെ ചൂടാവുന്ന രീതിയാണിത്. പകൽ കടൽകാറ്റും രാത്രി കരക്കാറ്റും ഉണ്ടാവുന്നത് ഇങ്ങനെയാണ്. ഇതിൽ മാധ്യമത്തിന്റെ യഥാർത്ഥ ചലനം സംഭവിക്കുന്നുണ്ട്.
റേഡിയേഷൻ ആണ് നമ്മുടെ ഫോക്കസ്. ഈ മാർഗം വഴിയാണ് സൂര്യനിൽ നിന്നും ചൂട് പ്രസരിക്കുന്നത്. മുകളിൽ പറഞ്ഞവയിൽ നിന്നും വത്യസ്തമായി ഇതിനു മാധ്യമത്തിന്റെ ആവശ്യമില്ല. ഇലക്ട്രോ മാഗ്നെറ്റിക് വേവ്സ് ആയത് കൊണ്ട് അവക്ക് സഞ്ചരിക്കുന്നത് കൊണ്ട് മാധ്യമത്തിലെ തന്മാത്രകളുടെ വൈബ്രെഷൻ പോലും ആവശ്യമില്ല. സോ ഭൂമിയിൽ തട്ടി റിഫ്ളക്ട് ചെയ്യുന്ന വികിരണങ്ങൾക്കാണ് ചൂട് ഉള്ളത്. അത് മുകളിലേക്ക് പോവും തോറും ഇൻവേഴ്സ് സ്ക്വയർ ലോ പ്രകാരം കുറഞ്ഞു വരും.
ഇനി മറ്റൊന്ന്... അന്തരീക്ഷ മർദ്ധത്തിന്റെ കളികൾ ആണ്. അന്തരീക്ഷ മർദ്ദം ഉണ്ടാക്കുന്നത് അന്തരീക്ഷത്തിന്റെ ഭാരമാണ്. അന്തരീക്ഷ വായുവിന്റെ 90% ആദ്യ 16km ന്റെ ഉള്ളിലാണ്. സോ 2km ഉയരമുള്ള മലയുടെ മുകളിൽ സമുദ്ര നിരപ്പിനെ അപേക്ഷിച്ച് സിഗ്നിഫിക്കന്റ് ആയ പ്രഷർ വത്യാസം ഉണ്ടായിരിക്കും. ആ പ്രഷർ വത്യാസം കൊണ്ടാണ് നാടുകാണി ചുരവും താമരശ്ശേരി ചുരവും എല്ലാം കയറുകയും ഇറങ്ങുകയും ചെയ്യുമ്പോൾ ചെവി കൊട്ടി അടക്കുന്ന പോലെ ഫീൽ ചെയ്യുന്നത്. ഹിമാലയം പോലുള്ള വലിയ കൊടുമുടികൾ കീഴടക്കുമ്പോൾ ചിലപ്പോൾ പ്രഷർ വത്യാസം കാരണം ധമനികൾ പൊട്ടി മൂക്കിലൂടെ രക്തം വരൻ പോലും സാധ്യതയുണ്ട്... പർവതാരോഹണം വിചാരിക്കുന്ന പോലെ അത്ര എളുപ്പമുള്ള കാര്യമല്ല :)
ഓഫ് ടോപിക്: മർദ്ദം കുറയുമ്പോൾ വെള്ളത്തിന്റെ ബോയിലിംഗ് പോയന്റും കുറയും. സോ പാചകത്തിന് ഉപയോഗിക്കുന്ന വെള്ളം പെട്ടെന്ന് തിളച്ച് ആവിയാകുന്നത് കൊണ്ട് കൂടുതൽ വെള്ളവും, ഫ്യുവലും സമയവും വേണ്ടി വരും. ഊട്ടിയിൽ പോയി ബ്രഡ് ഓംലറ്റ് ഓർഡർ ചെയ്ത് കിട്ടാൻ വൈകിയപ്പോ കൂടെയുള്ളവരെ പോലെ ഞാൻ കുപിതൻ ആവാതിരുന്നത് ഈ സയൻസ് അറിയാവുന്നത് കൊണ്ട് ആയിരിക്കണം ;)
പ്രഷർ കൂടുമ്പോൾ യൂണിറ്റ് വ്യാപ്തത്തിൽ ഉള്ള വായുവിന്റെ അളവ് കൂടുന്നു. സോ കൂടുതൽ ഹീറ്റ് അബ്സോർബ് ചെയ്യാൻ കഴിയുന്നു. കാർബൺ ഡയോക്സയിഡ്നു ഡെന്സിറ്റി വളരെ കൂടുതലാണ് (molecular mass = 44) സോ ഡെന്സിറ്റി കൂടിയ ഗ്യാസ് എപ്പോഴും താഴെ ആയിരിക്കും കാണുക. അതേ സമയം കാർബൺഡയോക്സയിഡ് ഒന്നാം തരാം ഗ്രീൻഹൌസ് ഗ്യാസ് കൂടെയാണ്. ഹീറ്റ് നന്നായി അബ്സോർബ് ചെയ്യും. വാഹനങ്ങൾ നല്ലോണം ഓടുന്ന സിറ്റികളിൽ സമ്മറിലെ ചൂട് വല്ലാതെ കൂടാനുള്ള കാരണം മറ്റൊന്നല്ല. മലമുകളിൽ എന്തായാലും ഈ കളിയും നടക്കാത്തത് കൊണ്ട് അവിടെ ചൂട് നന്നായി കുറയുന്നു.

No comments:

Post a Comment