The contents and languages used herein are "mature" and suited only to non-idiotic adults. Please stay away if you don't want to be offended. You have been warned.
Monday, 1 August 2016
ജ്യോതിശാസ്ത്രവും ജ്യോതിഷവും...!!
ഫലഭാഗ ജ്യോതിഷം:ഒറ്റ വാക്കില്‍ "തട്ടിപ്പ്" എന്ന് മാത്രം പറയാം. തലക്കെട്ട് അങ്ങനെ കൊടുത്തതില്‍ ഖേദിക്കുന്നു. യഥാര്‍ത്ഥത്തില്‍ അവ തമ്മില്‍ കുല ബന്ധം പോലുമില്ല. പിന്നെ ഭാവി ഫലം പറയാന്‍ കവടി നിരത്തി നോക്കുന്നത് എന്തിനാണെന്ന് ചോതിച്ചാല്‍ അതിന്റെ ആവശ്യം ഇല്ല എന്നെ എനിക്ക് പറയാനാകൂ. ഇതേ ഫലം തന്നെ നാഡീ ജ്യോതിഷികള്‍ ഓല നോക്കി പറയും, വെറ്റില ജ്യോതിഷികള്‍ വെറ്റില നോക്കി പറയും, കൈനോട്ടക്കാര്‍ കൈനോക്കി പറയും. എല്ലാം ഫലം അച്ചട്ടാണ്. ഇങ്ങനെയൊക്കെ ഫലം കൃത്യമായി പറയാമെങ്കില്‍ പിന്നെ എന്തിനാണ് ബ്രോ ആകാശം നോക്കി സമയം കളയുന്നത് എന്ന് ഞാന്‍ തിരിച്ചു ചോതിക്കുന്നു. അപ്പൊ പ്രവചനം നടത്തുന്നത് ഇത് കൊണ്ടൊന്നും അല്ല. അത് സഹചവും സാദ്യവുമായ ഒരു പാട് കാര്യങ്ങള്‍ ഊഹിച്ചു പറയുകയാണ്. എന്തൊക്കെയോ പ്രപഞ്ച സത്യങ്ങളുടെ അടിസ്ഥാനത്തില്‍ ആണ് താന്‍ ഫലം പറയുന്നത് എന്ന് വരുത്തി തീര്‍ക്കാന്‍ വേണ്ടി ആണ് യദാര്‍ത്ഥത്തില്‍ കവടി നിരത്തുന്നത്. ഈ കവടി നിരത്തി കാലം ഗണിക്കുന്നത് എന്തോ വലിയ സംഭവം ആണെന്നാണ് പല സാദാരണകാരുടെയും വിചാരം. സംഗതി വളരെ നിസാരമാണ്. ഒരു നൂറ് കവടിയും ഗ്രഹനിലയും തന്നാല്‍ ഏതൊരു സംഭവം നടന്നിട്ട് എത്ര കാലമായി എന്ന് ഞാന്‍ കൃത്യമായി ഗണിച്ച് പറഞ്ഞു തരാം. പക്ഷെ അതില്‍ നിന്ന് ഭാവി ഫലം പറയാന്‍ ഒരു മാര്‍ഗവും ഞാന്‍ കാണുന്നില്ല. അങ്ങനെ ഫലം പറയണമെന്ന് നിര്‍ബന്ധം ആണെങ്കില്‍ അതിന്റെ ഒന്നും ആവശ്യമില്ല. ഒരു കവടിയും നിരത്താതെ തന്നെ പ്രവചിക്കാം. കൃത്യമായ പ്രവചനങ്ങള്‍ (ഉദാ: നാളെ ഉച്ചക്ക് 1മണിക്ക് നിങ്ങള്‍ എറണാകുളത്തെ മേനകയിലൂടെ ബൈക്ക് ഓടിച്ചു പോകുമ്പോള്‍ ഒരു പച്ച സാരി ഉടുത്ത സുന്ദരിയായ ചെറുപ്പക്കാരി ലിഫ്റ്റ് ചോതിക്കും) ഒന്നും പ്രതീക്ഷിക്കേണ്ടതില്ല. കൊറേ പൊതുപ്രസ്താവനകള്‍ (ഉദാ: അടുത്ത മാസം ചിട്ടി അടിക്കും, സമീപ ഭാവിയില്‍ ആട് പ്രസവിക്കും, സാമ്പത്തിക നേട്ടം ഉണ്ടാകും, മകന് ജോലി കിട്ടും, കുടുമ്പത്തില്‍ സന്തോഷം കൈവരും) ഒക്കെ ആയിരിക്കും. കൊറേ എണ്ണം ശരിയാകും കൊറേ എണ്ണം തെറ്റും. അത് തന്നെ ആണല്ലോ നിങ്ങളുടെ ജ്യോതിഷികളും ചെയ്യുന്നത്. നിങ്ങള്‍ തന്നെ കാരണങ്ങള്‍ കണ്ടെത്തി കൊറേ ഒക്കെ ശരിയാക്കി എടുത്താല്‍ ഇത്തിരി കൂടി ശരിയാകും. തെറ്റി പോയത് മറന്നു കളഞ്ഞേക്ക്. സംഭവിച്ചത് ഒരിക്കലും മറക്കരുത്. അഭിനന്ദനങ്ങള്‍... (എന്നോട് തന്നെ) ഞാന്‍ ഇപ്പൊ താങ്കളുടെ ചക്കര ജ്യോതിഷി ആണ്.എന്തായാലും ഈ തട്ടിപ്പ് ഭാരതീയം ആണെന്നും പറഞ്ഞ് അഭിമാനിക്കുന്നവരെ കണ്ടിട്ടുണ്ട്. എന്നാല്‍ ഇതില്‍ കൂടുതല്‍ ഭാഗവും കോപ്പി ആണെന്നതാണ് യാഥാര്‍ത്ഥ്യം. ജ്യോതിഷം ആദ്യമായി തുടങ്ങിയത് ബാബിലോണിയയിലെ കാല്‍ദിയ എന്ന സ്ഥലത്താണ്. അവര്‍ വാനനിരീക്ഷണത്തില്‍ ബഹുദൂരം മുന്നിലായിരുന്നു. പിന്നീട് BC 700 ന് ശേഷം ഈ സംസ്കാരം തകരുകയും ഈ പുരോഹിതന്മാര്‍ തന്നെ ധന സംബാദനത്തിന് വേണ്ടി അതിനെ പ്രവചന ജ്യോതിഷം ആക്കി മാറ്റുകയുമായിരുന്നു. ഇത് ഗ്രീസിലേക്ക് കയറ്റുമതി ചെയ്യപ്പെടുന്നു. ശേഷം BC 327ഇല്‍ അലക്സാണ്ടറുടെ കാലത്താണ് ഇത് ഭാരതത്തില്‍ എത്തുന്നത്. ഭാരതത്തില്‍ ഇത് അവതരിപ്പിക്കുന്നത് ഗര്‍ഗ മുനിയും ശിഷ്യന്‍ പരാശര മുനിയും ആണ്. പക്ഷെ അവരൊന്നും പ്രവചനത്തെ പറ്റി ഒന്നും പറയുന്നില്ല. ആകാശ ഗോളങ്ങളെ പറ്റിയുള്ള പഠനമായാണ് പറയുന്നത്. ഭാരതത്തില്‍ ഈ തട്ടിപ് ഇന്ന് കാണുന്ന പോലെ ചൂഷണ ഉപാദിയായി അവതരിപ്പിക്കുന്നത് വെറും രണ്ടായിരം വര്‍ഷങ്ങള്‍ക് മുമ്പ് വരാഹമിഹിരന്‍റെ ബ്രിഹത് സംഹിതയിലും ബ്രിഹത് ജാതകത്തിലും ആണ്.ജ്യോതിശാസ്ത്രംഇതില്‍ പ്രവചനമോ മാന്ത്രികാമോ ഒന്നുമില്ല. കൃഷിയും സംസ്ക്കാരവും രൂപപ്പെട്ടപ്പോള്‍ മനുഷ്യന്റെ ആവശ്യത്തിന് വേണ്ടി അതാതു കാലത്ത് സമയം അറിയല്‍, ദിക്ക് അറിയല്‍, കാലം ഗണിക്കല്‍ തുടങ്ങിയ ഒരു ആവശ്യമായി വന്നു. ആകാശത്ത് നടക്കുന്ന കാര്യങ്ങളുടെ ഒരു പ്രത്യേക ക്രമം കണ്ടതില്‍ പിന്നെയാണ് വാന നിരീക്ഷണം ആരംഭിച്ചത് എന്ന് കരുതപ്പെടുന്നു. ആസ്ട്രോണമി എന്തോ ആര്‍ക്കും മനസിലാവാത്ത എന്തൊക്കെയോ വലിയ ശാസ്ത്ര ശാഖ ആണെന്നാണ് പലരുടെയും ധാരണ. നിങ്ങള്‍ അറിയണം ശാസ്ത്രം പുരോഗമിക്കുന്നതിന്‍റെ എത്രയോ മുന്നെയുള്ള ആ കാലത്തെ മനുഷ്യര്‍ക്ക് കാണാനും മനസിലാക്കാനും സാധിച്ചിട്ടുള്ള വളരെ നിസാരമായ കാര്യങ്ങള്‍ മാത്രമാണ് അവയില്‍ പറയപ്പെടുന്നത്. ഇന്ന് നാം എട്ടാം ക്ലാസ്സില്‍ പഠിപ്പിക്കുന്ന ശാസ്ത്രത്തിന്റെ സങ്കീര്‍ണതയുടെ ആയിരത്തില്‍ ഒരംശം സങ്കീര്‍ണത പോലും അവക്കില്ല. മാത്രമല്ല പുരാതന ജ്യോതിശാസ്ത്രം പരിഹരിച്ചിരുന്ന പ്രശ്നങ്ങള്‍ അതിലും ഭംഗിയായി ആധുനിക ശാസ്ത്രം ഇന്റര്‍നെറ്റ്, ഗൂഗിള്‍ കലണ്ടര്‍, മഗ്നെടിക് ടിപ് ആന്‍ഡ് ഡിക്ളിനെശന്‍ ഫൈണ്ടിംഗ് ഡിവൈസ് തുടങ്ങിയ ആധുനിക സംവിധാനങ്ങള്‍ ഉപയോഗിച് പരിഹരിച്ച സ്ഥിതിക്ക് കാലോചിതമായി ഏറ്റവും നല്ലത് തിരഞ്ഞെടുക്കുക എന്ന കേവല യുക്തിയുടെ മുകളില്‍ ഇപ്പൊ ഇതിനെ പറ്റി പറയുന്നത് പോലും അനാവശ്യമാണ്. പക്ഷെ ഇതിനെ കുറിച്ചുള്ള നിഘൂടതകള്‍ മാറ്റി എത്രത്തോളം നിസാരമാണ് എന്ന് പറയാന്‍ ശ്രമിക്കുകയാണ് ഞാന്‍ ഇവിടെ ചെയ്യുന്നത്.ആദ്യം പ്യുവര്‍ ഭാരതീയ ജ്യോതിശാസ്ത്രം..!!ഋഗ്വേദത്തില്‍ 27ജന്മ നക്ഷത്രങ്ങളെ പറ്റി പറയുന്നുണ്ട്. അതായിരുന്നു ഭാരതീയ സങ്കല്പം നമുക്ക് ആഴ്ച സങ്കല്പം ഉണ്ടായിരുന്നില്ല. ഗ്രീക്കുകാര്‍ക്ക് ദൈവം 6ദിവസം കൊണ്ട് പ്രപഞ്ചം സൃഷ്ടിച്ചു ഒരു ദിവസം വിശ്രമിച്ചു അങ്ങനെ 7 ദിവസം അടങ്ങുന്ന ആഴ്ച സങ്കല്പം ഉണ്ടായിരുന്നു. ഭാരതത്തില്‍ ജന്മ നക്ഷത്രങ്ങള്‍ ആയിരുന്നു.ചന്ദ്രന്‍ 27 1/4 ദിവസം കൊണ്ട് ഭൂമിയെ ഒരു തവണ ചുറ്റുന്നു. ഇങ്ങനെ ചന്ദ്രന്‍ കടന്നു പോകുന്ന വഴിയില്‍ കൃത്യമായി 13.33 ഡിഗ്രി വത്യാസത്തില്‍ ഓരോ നക്ഷത്ര കൂട്ടങ്ങളെ നിര്‍ണയിക്കുന്നു. അവയുടെ ആകൃതി അനുസരിച് പേരുകള്‍ കൊടുക്കുന്നു. മൂന്ന് നക്ഷത്രങ്ങള്‍ ചേര്‍ത് ഒരു അശ്വത്തിന്റെ (കുതിര) പോലെ സങ്കല്‍പ്പിക്കാം അതാണ് അശ്വതി. (പെണ്‍കുട്ടികള്‍ക്ക് പേരിടുമ്പോള്‍ അറിയുക കുതിരയെന്നാണ് നിങ്ങള്‍ പേരിടുന്നത്).തുടര്‍ന്ന് ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരുട്ടാതി, ഉതൃട്ടാതി, രേവതി. ഇവയാണ് 27 നാളുകള്‍. നാല് മാസം കൂടുമ്പോള്‍ ഒരു 28 ദിവസമുള്ള അധിമാസം എന്ന സങ്കല്പം അതിനിടക്ക് ഉണ്ടായിരുന്നു "അഭിജിത്ത്" എന്ന നാള്‍ കൂടി കൂട്ടി ചേര്‍ത്ത് കൊണ്ട്. പിന്നീട് അതിനെ ഒഴിവാക്കി. കുട്ടി ജനിക്കുമ്പോള്‍ ചന്ദ്രന്‍ ഏതു നക്ഷത്രത്തിന്റെ അടുത്താണെന്ന് രേഖപ്പെടുത്തി വെക്കും. അതാണ് അവന്‍റെ ജന്മ നക്ഷത്രം. പിന്നീട് ഒരു ചന്ദ്ര മാസം വരെ അതാത് ദിവസത്തെ നാള്‍ നോക്കി പ്രായം നിര്‍ണയിക്കാം. (ഉദാ: കാര്‍ത്തിക നക്ഷത്രത്തില്‍ ജനിച്ചു.. ഇന്ന് ആയില്യം ആണെങ്കില്‍ 6 ദിവസം പ്രായമായി). ഒരു ചന്ദ്ര മാസം പിന്നിട്ടാല്‍ അരയില്‍ 28 കെട്ടും. ആ ചരടിന്റെ അറ്റം അല്‍പ്പം നീട്ടി ഇടും. ഓരോ ചന്ദ്ര മാസം കഴിയുമ്പോഴും അതില്‍ ഓരോ കെട്ട് ഇടും. ഇങ്ങനെ ഒന്ന് രണ്ട് വര്ഷം വരെ പ്രായം കണക്കാക്കാന്‍ പറ്റും. എന്നാല്‍ ഇതൊക്കെ വേറെ മാര്‍ഗം ഒന്നും ഇല്ലാതിരുന്ന ഒരു കാലത്താണ് എന്ന് നാം മനസിലാക്കണം. ഇന്ന് നമ്മുടെ ക്ലോക്കും കലണ്ടറും ഉപയോഗിച് ജന്മസമയം തിട്ടപ്പെടുത്തി വച്ചാല്‍ പ്രായം പറയുക എന്നത് ഒരു കാലത്തും ഒരു പ്രശ്നമുള്ള കാര്യമേ അല്ല. അപ്പൊ പിന്നെ 28 കെട്ടൊക്കെ ഇപ്പോഴും ഒരു ചടങ്ങായി നടത്തുന്നത് അസംബന്ധം മാത്രമാണ്.ഇനി ബാബിലോണിയന്‍ ജ്യോതിശാസ്ത്രം നോക്കാം.1. സമയം അറിയല്‍..പകല്‍ സൂര്യന്‍ മതി. രാത്രിയില്‍ സമയം അറിയേണ്ട ആവശ്യം ആദ്യം ഉണ്ടായിരുന്നില്ല. പിന്നീട് അത് ആവശ്യമായി വന്നപ്പോള്‍ ആണ് അത് ശ്രദ്ധിക്കുന്നത്. സൂര്യന്‍ മാത്രമല്ല ഏതൊരു നക്ഷത്രവും സൂര്യനെ പോലെ കൃത്യമായി കിഴക്കുതിച്ച് നാല് മിനിറ്റ് കൊണ്ട് ഒരു ഡിഗ്രി എന്ന കണക്കിന് പടിഞ്ഞാറോട്ട് നീങ്ങുന്നു. പടിഞ്ഞാര്‍ അസ്തമിക്കുന്നു. ഇത് യഥാര്‍ത്ഥത്തില്‍ ഭൂമി കറങ്ങുന്നത് കൊണ്ട് തോന്നുന്നതാണ്. അപ്പൊ ഏതെങ്കിലും ഒരു പ്രത്യേക നക്ഷത്രത്തെ നോക്കി വച്ചാല്‍ രാത്രിയും സമയം അറിയാം.2.ദിക്ക് അറിയല്‍...ഉത്തര ധ്രുവത്തിനു നേരെ നില്‍ക്കുന്ന നക്ഷത്രം ആണ് "ധ്രുവന്‍" ഭൂമിയുടെ കറക്കം പടിഞ്ഞാര്‍ നിന്ന് കിഴക്കോട്ട് ആയത് കൊണ്ട് ഈ നക്ഷത്രത്തിന് ചക്രവാളത്തില്‍ സ്ഥാന മാറ്റം സംഭവിക്കുന്നില്ല. ഇത് എല്ലായ്പ്പോഴും ചക്ര വാളത്തിന്റെ വടക്ക് ഭാഗത്ത് തന്നെ കാണാം. ഇതുപോലെ തെക്ക് ഭാഗത്തുള്ള "നിശ്ചല" നക്ഷത്രമാണ് തെക്കന്‍ കുരിശ്. ഇവകളെ ആസ്പതമാക്കി ദിക്ക് മനസിലാക്കാം. നാവികര്‍ ഉപയോഗിച്ചിരുന്നത് ചക്രവാളത്തിന്റെ മധ്യത്തില്‍ കാണുന്ന ഒറിയോണ്‍ (വേട്ടക്കാരന്‍) ആണ്.3.ദീര്‍ഘ കാല ഗണന സാങ്കേതിക പദങ്ങള്‍ 1. ഗ്രഹങ്ങള്‍: ഇവിടെ ഗ്രഹങ്ങള്‍ എന്നാല്‍ നമ്മള്‍ എടുക്കുന്ന അര്‍ത്ഥം അല്ല എടുക്കേണ്ടത്. ആകാശത്ത് പെട്ടെന്ന് കാണാന്‍ കഴിയുന്നതും മറ്റുള്ളവയുടെ സാന്നിദ്യം ഇല്ലാതെ തന്നെ തിരിച്ചറിയാന്‍ കഴിയുന്നതുമായ ആകാശ ഗോളങ്ങള്‍. സൂര്യന്‍(യഥാര്‍ത്ഥത്തില്‍ നക്ഷത്രം ആണ്), ചന്ദ്രന്‍ (യഥാര്‍ത്ഥത്തില്‍ ഉപഗ്രഹം ആണ്),ചൊവ്വ , ബുധന്‍, വ്യാഴം, ശുക്രന്‍, ശനി ഇവയാണ് സപ്ത ഗ്രഹങ്ങള്‍. ഇവകളുടെ പേരാണ് നമ്മുടെ ആഴ്ചകള്‍ക്ക് ഉള്ളത്. (ക്രമത്തില്‍ ആണ് എഴുതിയിട്ടുള്ളത് നോക്കിയാല്‍ മനസിലാകും). പക്ഷെ ഭാരതത്തില്‍ എത്തിയപ്പോള്‍ രണ്ടു സാങ്കല്‍പ്പിക ഗ്രഹങ്ങള്‍ കൂടി കടന്നു വന്നു. രാഹുവും കേതുവും. ഭൂമിയും ചന്ദ്രനും അല്ലെങ്കില്‍ ഭൂമിയും സൂര്യനും ചേര്‍ത് വരയ്ക്കുന്ന സാങ്കല്‍പ്പിക രേഖയാണ് രാഹുകേതുക്കള്‍. ജ്യോതി ശാസ്ത്രം ഭാരതീയമല്ല എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് ആഴ്ചയില്‍ 7 ദിവസം. ഭാരത്തില്‍ രാഹു കേതുക്കള്‍ അടക്കം നവ ഗ്രഹങ്ങള്‍ ആണ്. രാഹുഡേയും കേതുഡേയും കൂടെ ഉണ്ടാകുമായിരുന്നു.2. രാശി: ഭൂമി സൂര്യന് ചുറ്റും ഒരു വര്ഷം കൊണ്ട് ഒരു തവണ ചുറ്റുന്നു. അപ്പൊ സൂര്യനെ ഓരോ മാസത്തിലും വേറെ വേറെ നക്ഷത്രങ്ങള്‍ക്ക് അടുത്താണ് കാണുന്നത്. ഈ നക്ഷത്ര കൂട്ടങ്ങളെ അവയുടെ ആകൃതിയുടെ അടിസ്ഥാനത്തില്‍ പേര് കൊടുക്കുന്നു.മേടം (ആട്), ഇടവം (ഋഷഭം-കാള), മിഥുനം(ഇരട്ടകള്‍), കര്‍ക്കിടകം(ഞെണ്ട്), ചിങ്ങം(സിംഹം), കന്നി(കന്യക), തുലാം(ത്രാസ്), വൃശ്ചികം(തേള്‍), ധനു(ധനുസ്-അമ്പ്), മകരം, കുംഭം(കുടം), മീനം(മീന്‍). ഇവയാണ് 12 രാശികള്‍. ഇവ കൃത്യമായ 30ഡിഗ്രി വത്യാസത്തില്‍ നില്‍ക്കുന്ന നക്ഷത്ര കൂട്ടങ്ങള്‍ ആണ്.ഇനിയാണ് കളി.. ആകാശം എന്നാല്‍ ഒരു വലിയ ക്ലോക്ക്. അതില്‍ ആണി അടിച്ചു വച്ച പോലെ അനക്കമില്ലാതെ രാശി നക്ഷത്രങ്ങള്‍ വിന്യസിച്ചു നില്‍ക്കുന്നു. ക്ലോക്കിലെ അക്കങ്ങള്‍ പോലെ. സൂചികള്‍ ആയി ഗ്രഹങ്ങളും. ഗ്രഹങ്ങള്‍ എല്ലാം ഓരോ രാശികള്‍ വിട്ട് അടുത്ത രാശികളിലേക്ക് ചാക്രികമായി സഞ്ചരിച്ചു കൊണ്ടിരിക്കുന്നു. ഓരോ ഗ്രഹങ്ങള്‍ക്കും ഒരു രാശി കടന്നു അടുത്ത രാശിയിലെ എത്താന്‍ വേണ്ട സമയം കണക്കു കൂട്ടി വച്ചിട്ടുണ്ട്.സൂര്യന്‍: ഒരു മാസംചന്ദ്രന്‍: 2 1/4 ദിവസംബുധന്‍: ഒരു മാസംശുക്രന്‍: ഒരു മാസംചൊവ്വ: 1 1/2 മാസംവ്യാഴം: 1 1/2 വര്ഷംശനി: 2 1/2 വര്ഷംരാഹു കേതുക്കള്‍: ഒരു മാസംഇനി കാലം ഗണിക്കെണ്ടത് ഇപ്രകാരം... ഒരു സംഭവം നടക്കുന്ന സമയത്ത് ഓരോ ഗ്രഹങ്ങളും ഏതേതു രാശികളില്‍ ആയിരുന്നു എന്ന് ലഭ്യമാകണം. ഇതിനെയാണ് ഗ്രഹനില എന്ന് പറയുന്നത്. ശേഷം ഇപ്പോഴത്തെ ഗ്രഹനില നോക്കി ഓരോ ഗ്രഹവും എത്ര രാശി പിന്നിട്ടു എന്ന് നോക്കി അതാത് ഗ്രഹങ്ങളുടെ രാശി പിന്നിടാന്‍ വേണ്ട സമയം കൊണ്ട് ഗുണിച് വര്‍ഷങ്ങളും മാസങ്ങളും ചന്ദ്രനെ ഉപയോഗിച് ദിവസങ്ങള്‍ പോലും കൃത്യമായി ഗണിക്കാന്‍ സാധിക്കും.പക്ഷെ ഇപ്പോഴും ഞാന്‍ പറയുന്നു. ഇതൊക്കെ ഒരു കാല ഘട്ടത്തിന്റെ ശാസ്ത്രം മാത്രം ആണ്. ഇന്ന് ഇത് തന്നെ ഉപയോഗിക്കുന്നത് അസംബന്ധം ആണ്. അപ്പൊ പിന്നെ ഭാവി അറിയാനും മകളുടെ കല്യാണം മുടങ്ങുന്നത് എന്ത് കൊണ്ടാണെന്ന് അറിയാനും ജ്യോതിഷികളുടെ അടുത്ത് പോയി പോക്കറ്റ് വെളുപ്പിക്കുന്നതിന്റെ കാര്യം പറയേണ്ടത് ഇല്ലല്ലോ... :/
No comments:
Post a Comment