Monday, 1 August 2016

ബുദ്ധിമാനായ ആസൂത്രകനോ..?! (2)

സൈനസൈറ്റിസ്‌ (sinusitis)... മനുഷ്യസൃഷ്ടിയിൽ ദൈവത്തിന്‌ പറ്റിയ നിരവധി എഞ്ചിനീയറിംഗ്‌ മിസ്റ്റൈക്കുകളിൽ പ്രധാനപ്പെട്ട ഒരെണ്ണം.
അസഹനീയമായ തലവേദനയും അശ്വസ്തതയുമാണ്‌ സൈനസൈറ്റിന്റെ ബുദ്ധിമുട്ടുകൾ. തലയോട്ടിയിൽ കവിളിലും നെറ്റിയിലുമുള്ള അറകളിൽ (sinus) മ്യൂക്കസ്‌ വന്ന് നിറയുകയും ഒഴിഞ്ഞ്‌ പോകാൻ വഴിയില്ലാതെ കെട്ടിക്കിടന്ന് ഇൻഫെക്ഷൻ ആകുന്നതുമാണ്‌ കാരണം. മ്യൂക്കസ്‌ ഒഴുകിപ്പോകാൻ വഴി ഇല്ലാത്തതല്ല, അത്‌ മുകളിലേക്ക്‌ ആയതാണ്‌ പ്രശ്നം. Fluid flow from higher pressure to lower pressure എന്ന ഫ്ലൂയിഡ്‌ ഡയനാമിക്സിന്റെ അടിസ്ഥാന നിയമം മനുഷ്യനെ സൃഷ്ടിച്ച ദൈവത്തിന്‌ അറിയില്ല എന്ന് തോന്നുന്നു. ചിലപ്പൊ പുള്ളി ഫിസിക്സിൽ വീക്കായിരിക്കും. എന്നതായാലും വിവരമില്ലാതെ ഓരോന്ന് ചെയ്ത്‌ കൂട്ടിയിട്ട്‌ അനുഭവിക്കാൻ പാവം നമ്മൾ. ഇന്ത്യയിൽ മാത്രം പ്രതിവർഷം 10 മില്യൺ കേസുകളാണ്‌ ഈ ഇനത്തിൽ (very common).
സിംബിൾ ആയി പറയാം... ഒരു വാട്ടർ ടാങ്കിന്റെ എക്സോസ്റ്റ്‌ പൈപ്പ്‌ കൊണ്ട്‌ പോയി മുകൾ ഭാഗത്ത്‌ ഫിറ്റ്‌ ചെയ്യുന്ന ഒരു പ്ലമ്പറെ നിങ്ങൾ എന്തൊക്കെ പേരുകൾ ഇട്ട്‌ ‌ വിളിക്കും? ആ പേരുകളൊക്കെ മനുഷ്യനെ ബുദ്ധിപരമായി സൃഷ്ടിച്ചു (intelligent designer) എന്ന് അവകാശപ്പെടുന്ന നിങ്ങളുടെ ചക്കര ദൈവത്തിനും ചേരും.
എന്നാൽ നമ്മൾ നാല്‌ കാലിൽ ആണ്‌ നടക്കുന്നതെങ്കിൽ ഈ പ്ലാൻ ഫിറ്റാണ്‌. മുഖം താഴോട്ട്‌ വരും മ്യൂക്കസ്‌ ഒഴുകി പോകും. പ്രശ്നം സോൾവാകും. എന്ന് വച്ചാൽ നാൽകാലിയുടെ ബ്ലൂ പ്രിന്റ്‌ എടുത്ത്‌ നിവർന്ന് നിൽക്കുന്ന ഇരുകാലിയെ ഉണ്ടാക്കിയ തിരുമണ്ടനാണ്‌ ദൈവം. ഇത്‌ വിശദീകരിക്കാൻ theory of natural selection മതിയാകും. ഒരുകാലത്ത്‌ നാല്‌ കാലിൽ നടന്നിരുന്ന ഒരു പൂർവ്വികനിലേക്കാണ്‌ ഇത്‌ വെളിച്ചം വീശുന്നത്‌. ആവശ്യങ്ങൾ മാറുന്നതിനനുസരിച്ച് ശരീരം വർക്ക്ഷോപ്പിൽ കയറ്റി സ്പെയർ പാർട്സ്‌ മാറ്റാൻ ഒരു മെക്കാനിക്കും ഇല്ല. നിലവിൽ ഉള്ളതിന്‌ മുകളിൽ ഉള്ള മോഡിഫിക്കേഷൻ മാത്രമേ സാധിക്കൂ. അതും സ്വാഭാവികമായി മ്യൂട്ടേഷൻ സംഭവിച്ചാൽ ആയി. ഇല്ലെങ്കിൽ ചട്ടി.

No comments:

Post a Comment