I am going to answer that Million Dollar question.
ഉത്തരം: അല്ല
പിന്നെ എന്താണ്...? "ഇറ്റ്സ് ജസ്റ്റ് എ കള്‍ട്ട് ഓഫ് പേഴ്സണാലിറ്റി" വ്യക്തി കേന്ദ്രീകൃതമായ ഒരു കള്‍ട്ട്. ജസ്റ്റ് ലൈക് എ ഫാന്‍സ് അസോസിയേഷന്‍...
സ്വന്തം ബാപ്പാനെ പറഞ്ഞാലും വല്യ വൈക്ലബ്യം ഒന്നും തോന്നാത്തവര്‍ മമ്മൂട്ടിയെ പറഞ്ഞാല്‍ അമരം വാത്സല്യം ആവനാഴി എന്നൊക്കെ പറഞ്ഞു കടിച്ചുകീറാന്‍ വരുന്നത് കണ്ടിട്ടില്ലേ...?
ചിലര്‍ ലാലേട്ടനെ പറഞ്ഞാല്‍ ആയിരിക്കും, ചിലര്‍ക്ക് മോഡി, ചിലര്‍ക്ക് പിണറായി വിജയന്‍ വേറെ ചിലര്‍ക്ക് പ്രവാചകന്‍ മുഹമ്മദ് നബി. ഇവിടെയെല്ലാം ചോദ്യം ചെയ്യപ്പെടാന്‍ പാടില്ലാത്ത ഒരു വ്യക്തിയുണ്ട്. അയാള്‍ക്ക് ചുറ്റുമാണ് ഫാന്‍സ് ഭ്രമണം ചെയ്യുന്നത്.
ഒരു പ്രവാചക വചനം കാണുക: ലാ യുഅമിനു അഹദുക്കും ഹത്താ അക്കൂന അഹബ്ബ ഇലൈഹി മിന്‍ വാലിദിഹീ വ വലദിഹീ വന്നാസി അജ്മഈന്‍.
അര്‍ത്ഥം : (ഇത് വഅള് പറയുന്ന ടോണില്‍ വായിക്കാന്‍ അപേക്ഷ) നിങ്ങളുടെ പിതാക്കളേക്കാളും മക്കളെക്കാളും സകലമാന ജനങ്ങളെക്കാളും സ്വന്തം ശരീരത്തേക്കാളും എന്നെ പ്രിയം വെക്കുന്ന വരെ നിങ്ങളാരും യദാര്‍ത്ഥ വിശ്വാസി ആവുകയില്ല.
ഈ ഹദീസ് ആണ് തൊടുപുഴയില്‍ ജോസെഫ് മാസ്റ്റർക്കെതിരെ മദനി ഉദ്ധരിച്ചത്. ആ ഹേറ്റ് സ്പീച് യൂട്ടൂബില്‍ കിടപ്പുണ്ട്. കൈ വെട്ടിയവനും തുളുമ്പി നിന്നത് പ്രവാചകനോടുള്ള സ്നേഹം തന്നെയാണ്. ഡെന്മാര്‍ക്കിലെ ഒരു സ്വകാര്യ പത്രത്തില്‍ പ്രവാചകന്റെ കാര്‍ടൂണ്‍ വന്നപ്പോ പാക്ക്സിതാനില്‍ ക്രിസ്ത്യന്‍ പള്ളി കത്തിച്ചതും ഇതേ ഹദീസ് കൊണ്ട് തന്നെയാണോ..?
ഇസ്ലാമിന്റെ അടിസ്ഥാനം ഏക ദൈവ ആരാധന ആണെന്നാ പാവം നിഷ്കളങ്ക വിശ്വാസികള്‍ വാചാലരാകാറുള്ളത്. ഇസ്ലാമില്‍ മറ്റുള്ളവരെ അങ്ങേയറ്റം ദ്രോഹിക്കുന്ന കൊലപാതകത്തെക്കാളും ബലാൽസംഗത്തെക്കാളും ഒക്കെ വലിയ കടുത്ത പാപം ശിര്‍ക്കാണ്. ശിര്‍ക്കിന്റെ അര്‍ത്ഥം ബഹുദൈവ ആരാധന എന്നാണ് ഇപ്പൊ മദ്രസയില്‍ പഠിപ്പിക്കുന്നത് (അത്രയെങ്കിലും അവര്‍ നന്നായത് നല്ല കാര്യം തന്നെ). എന്നാല്‍ ശിര്‍ക്കിന്റെ യഥാര്‍ത്ഥ അര്‍ത്ഥം അള്ളാഹുവേതര ദൈവത്തെയോ ദൈവങ്ങളെയോ ആരാധിക്കലാണ്. വ്യത്യാസം ശരിക്ക് മനസിലാക്കിക്കോണം!
അല്ലാഹു അല്ലാത്ത ഏക ദൈവത്തെ ആരാധിച്ചാലും നിങ്ങള്‍ സന്മാര്‍ഗത്തില്‍ അല്ല. ജൂതന്മാര്‍ക്ക് ഇസ്ലാമിന് മുന്നേ തന്നെ ഏക ദൈവാരാധന ഉണ്ടായിരുന്നു. ക്രിസ്ത്യാനികള്‍ക്കും പറഞ്ഞു വരുമ്പോള്‍ എല്ലാം കൂടെ ഒന്നാണ്. പിന്നെ എന്താണ് അല്ലാഹു എന്ന സ്പെഷ്യല്‍ ദൈവത്തിന്റെ പ്രസക്തി..? അവിടെ തന്നെയാണ് മുഹമ്മദിന്റെ പ്രസക്തി.
എന്താണ് അല്ലാഹുവില്‍ ഉള്ള വിശ്വാസം...?
അശ്ഹദൂ അന്‍ ലാഇലാഹ ഇല്ലള്ളാഹു വഹ്ദഹു ലാ ശരീക്കലഹൂ വ അന്ന "മുഹമ്മദന്‍" അബ്ദുഹൂ വ റസൂലുഹൂ...
അര്‍ത്ഥം: അല്ലാഹു അല്ലാതെ വേറെ ആരാധ്യനില്ല. അവന്‍ എല്ലായ്പ്പോഴും ഏകനാണ്. അവന് സഹായികളോ പങ്കുകാരോ ഇല്ല. മുഹമ്മദ് അവന്റെ അവന്റെ അടിമയും ദൂതനുമാണ്.
അവസാനം പറഞ്ഞത് അല്ലാത്തതൊക്കെ അവിടെ ഉണ്ടായിരുന്ന എല്ലാ സെമെടിക് ദൈവങ്ങള്‍ക്കും ഉണ്ടായിരുന്നത് തന്നെയാണ്. അധികമായി കൂട്ടിച്ചേര്‍ത്തത് പുള്ളിക്കാരന്റെ കാര്യം മാത്രമാണ്.
എന്ന് വച്ചാല്‍ ഇസ്ലാമില്‍ അല്ലാഹുവിനെക്കാള്‍ വല്യ ആള്‍ മുഹമ്മദ് ആണെന്നാണ് എന്റെ വാദം... സംശയമുള്ളവര്‍ ആദ്യം പോയി മൈക്ക് കെട്ടി അല്ലാഹുവിനെ കണക്കിന് വിമര്‍ശിക്കണം... കാര്യമായി കുഴപ്പം ഒന്നും ഉണ്ടായെന്നു വരില്ല. പിന്നെ അടുത്ത ആഴ്ച പോയി പ്രവാചകനെ വിമര്‍ശിക്കണം അന്നേരം അവയവങ്ങളൊക്കെ വേറെ വേറെ പഞ്ചായത്തുകളില്‍ കിടക്കും. (ചെയ്ത് നോക്കരുത് അങ്ങേയറ്റം അപകടകരമാണ്)
ഖുറാനില്‍ ഒരു വെല്ലുവിളിയുണ്ട്.. സമാനമായ ഒരു ഗ്രന്ഥം കൊണ്ട് വരാമോ എന്ന്. അങ്ങനെ അക്കാലത്ത് തന്നെ കൊണ്ട് വന്ന ആളാണ് മുസൈലിമത്ത് (മുസൈലിമാത്തുല്‍ കാസ്സാബ് - കള്ളനായ മുസൈലിമത് എന്നാണ് അയാളെ മുഹമ്മദ് വിളിച്ചത്) അദ്ദേഹവും അല്ലാഹുവില്‍ തന്നെയാണ് വിശ്വസിച്ചിരുന്നത് ഏക ദൈവം തന്നെ പക്ഷെ മുഹമ്മദിനെ പ്രവാചകനായി അംഗീകരിച്ചില്ല, മാത്രമല്ല സ്വയം ഒരു പ്രവാചകന്‍ ആണെന്ന് വാദിച്ചു. അയാളെ മുസ്ലിം ആയി ആരും അന്ഗീകരിച്ച്ചില്ല. അയാളുടെ ഗ്രന്ഥം ഖുറാനുമായി താരതമ്യം ചെയ്യാന്‍ ഭാഷാ പണ്ഡിതന്മാരെ ഏല്പിച്ചില്ല, അയാളെ കള്ളന്‍ എന്ന് മുദ്ര കുത്തി (അത് ശരി തന്നെ ആയിരുന്നു, ഒരേ ഫീല്‍ഡിലുള്ള കള്ളന്മാര്‍ക്ക് വേഗം പരസ്പരം മനസിലാവും) പിന്നെ അനുയായികളെ വിട്ടു കൊന്നു കളഞ്ഞു. നല്ല ജനാധിപത്യ സ്വഭാവം.. സോളിഡാരിറ്റിക്കാര്‍ക്ക് മനസിലാവുന്നില്ലേ...? ഇല്ലെങ്കില്‍ പറയണം.
ഖാദിയാനികള്‍... കാശ്മീരിലെ ഖാദിയാന്‍ എന്ന സ്ഥലത്ത് മിര്‍സാ ഗുലാം അഹമ്മദ് എന്ന ആള്‍ സ്ഥാപിച്ച ഒരു കുഞ്ഞു ഇസ്ലാമാണ് അഹമദിയാ ഇസ്ലാം. ഇദ്ദേഹം മുഹമ്മദിന്റെ അല്ലാഹുവില്‍ വിശ്വസിക്കുന്നു. മുഹമ്മദിനെ പ്രവാചകന്‍ ആയി അംഗീകരിക്കുന്നു. ഖുറാന്‍ അംഗീകരിക്കുന്നു. പക്ഷേ മുഹമ്മദിന്റെ അന്ത്യ പ്രവാചകത്വം മാത്രം നിഷേധിച്ചു, മാത്രമല്ല സ്വയം പ്രവാചകന്‍ എന്ന് വാദിച്ചു. സോ അയാളുടെ അനുയായികളെയും മുസ്ലിംകള്‍ ആയി ആരും ഖൌം അംഗീകരിക്കുന്നില്ല. പാകിസ്ഥാനില്‍ അവര്‍ അനുഭവിക്കുന്ന കഷ്ടതകള്‍ക്ക് ഒരു കയ്യും കണക്കുമില്ല. അതായത് മുഹമ്മദിന്റെ അന്ത്യ പ്രവാചകത്വം പോലും ചോദ്യം ചെയ്‌താല്‍ മതത്തീന്ന് പുറത്ത് പോവും. ആ പാവം ശിര്‍ക്കൊന്നും ചെയ്തിട്ടില്ലായിരുന്നു എന്ന് പറയാന്‍ പറഞ്ഞു.
ഖുറാന്‍... ഇത് വെറും വായിക്കാന്‍ മാത്രമുള്ള പുസ്തകമാണ്. ദൈവത്തിന്റെ വചനമോക്കെ ആണെന്നാണ് അതില്‍ തന്നെ അവകാശപ്പെടുന്നത്. ആ അവകാശവാദമല്ലാതെ വേറെ തെളിവൊന്നും ഇല്ല കേട്ടോ...
ഖുറാനിനു ഇസ്ലാമില്‍ വല്ല പ്രസക്തിയുമുണ്ടോ..? ഖുറാനിലെ ആദ്യത്തെ കല്‍പ്പന "ഇഖ്റഅ" (നീ വായിക്കുക) എന്നാണ്. ഒരു ദൈവം അന്ത്യ പ്രവാചകനെ തിരഞ്ഞെടുത്ത് ആദ്യ കല്‍പ്പനയായിരുന്നു ഇത്. എന്നിട്ട് മരണം വരെയും ഒരക്ഷരം പോലും വായിക്കാന്‍ പ്രവാചകന്‍ പഠിച്ചില്ല എങ്കില്‍ പിന്നെ ആ ദൈവത്തിനു പ്രവാചകന്‍ പോലും കൊടുത്തത് പുല്ല് വിലയല്ലേ..? ഈ ആയത്ത് പ്രകാരം ഒന്നാമത്തെ ഇസ്ലാം കാര്യം അക്ഷരാഭ്യാസം നേടല്‍ ആക്കിയിരുന്നേല്‍ ഇന്ന് സാമാന്യം വിവരമുള്ള ഒരു വിഭാഗമായി മാറുമായിരുന്നു. അതൊക്കെ കൈകാര്യം ചെയ്ത പുരോഹിതന്മാര്‍ മൊത്തം കുരങ്ങന്മാര്‍ ആയത് കൊണ്ട് ഇനി പറഞ്ഞിട്ട് കാര്യല്ല.
നിസ്കാരം... ഖുറാനില്‍ പറയുന്നത് കാണുക "പകലിന്റെ രണ്ടറ്റത്തും രാത്രിയുടെ ആദ്യ യാമത്തിലും നിസ്കരിക്കുക" ഉച്ചക്ക് ജോലി മെനക്കെടുത്തേണ്ട കാര്യമില്ല. ഒരു ബുദ്ധിമുട്ടും ഇല്ല. വളരെ സൌകര്യമുള്ള സമയങ്ങള്‍ വെറും മൂന്നെണ്ണം ഒരു ദിവസം. പക്ഷെ ദൈവത്തിന്റെ വാക്കിനു വലിയ വിലയൊന്നും ഇല്ല. ഹദീസില്‍ മിറാജ് രാവില്‍ ദൈവത്തെ കാണാന്‍ പോയ ഒരു ഹാരിപോട്ടര്‍ കഥയുണ്ട്. അതനുസരിച്ച് ചാവാന്‍ കിടക്കുന്നയാല്‍ പോലും എണീറ്റ് 5 നേരം നിസ്കരിക്കും...!
കൺക്ലൂഷൻ: ഇസ്ലാമിന്റെ ഉല്‍പ്പത്തിയും പ്രവര്‍ത്തനവും എല്ലാം കേവലം ഒരു വ്യക്തിയെ ആധാരമാക്കിയാണ്. ദൈവത്തിനു അവിടെ പുല്ല് വില പോലും ഇല്ല. അല്ലാഹു മുഹമ്മദിന്റെ ഒരു ഫെയ്ക്ക് ഐഡി മാത്രമാണ്...!
ഹൊ ഭയങ്കരം....ബുദ്ധി അപാരം....ഹൊ
ReplyDeleteനമിച്ചു അറിഞ്ഞില്ല ആരും പറഞ്ഞില്ല 😄😄😄😄
ReplyDeleteGood information. ഉപകാരപ്രദം
ReplyDeleteശിർക്ക് എന്നാൽ യഥാർത്ഥത്തിൽ എന്താണെന്ന് പറഞ്ഞു തന്നതിനും
മുഹമ്മദ് അന്ത്യപ്രവാചകത്വം നിഷേധിച്ചാലും ശിർക്കാണ് പറഞ്ഞു തന്നതിനും വളരെ നന്ദി.