"അയ്യേ.. സ്വവർഗ്ഗരതിയോ..? എനിക്ക് അറപ്പാണ് അമ്മാതിരി ആളുകളെ"
ഇതിന്റെ വകഭേദങ്ങളായാണ് ഹോമോഫോബിയ പ്രധാനമായും കാണുന്നത്. ഇതിന്റെ പ്രധാന ഉറവിടം ചെറിയ കുട്ടികളെ കിട്ടുന്ന അവസരങ്ങളിലെല്ലാം രഹസ്യ ഭാഗങ്ങളിൽ ഒക്കെ തടവുകയും ഇക്കിളിയിടുകയും ചെയ്യുന്ന കുറേ കടിയന്മാർ ഉണ്ട് നമ്മുടെ നാട്ടിൽ. അതല്ല ഹോമോ സെക്ഷ്വാലിറ്റി എന്നും അത് പിഡോഫീലിയ ആണെന്നും മനസിലാക്കാൻ ചെറുപ്പം മുതലേ അവസരമില്ലാത്തതാണ് പ്രധാന പ്രശ്നം! അതെ, സെക്സ് എജ്യുക്കേഷന്റെ കമ്മി.
ഈ അബദ്ധ ധാരണയും വെച്ച് സ്വവർഗ്ഗ പ്രണയത്തെ തെറി വിളിക്കുന്ന നിഷ്കളങ്കന്മാർക്ക് ഈ പോസ്റ്റ് സമർപ്പിക്കുന്നു. (മുഴുവൻ കാര്യങ്ങളും പറയുന്നില്ല, അത്യാവശ്യം, കാര്യം മനസിലാക്കാൻ മാത്രം)
ഒരു തലക്കന്ന് തുടങ്ങാം.. What is sex..?!
ജനിക്കുമ്പോൾ തന്നെ തീരുമാനം ആകുന്ന സംഭവമണ് സെക്സ്. അത് കാലിന്റെ ഇടയിലേക്ക് നോക്കിയാൽ മനസിലാവും male ആണോ അതോ female ആണോന്ന്. വളരെ അപൂർവ്വമായി ഇന്റർ സെക്സ് എന്ന ഒരു കോമ്പ്ലികേറ്റഡ് അവസ്തയും കാണാറുണ്ട്.
ജെന്റർ... വളർന്ന് വരുമ്പോൾ സ്വയം തിരിച്ചറിയുന്നതാണ് ജെന്റർ. അതിന് സെക്സുമായി ഒരു ബന്ധവും ഉണ്ടാവണമെന്നില്ല. ഒരു പെർഫെക്റ്റ് ഐഡിയൽ പെണ്ണ് മുതൽ പെർഫെക്റ്റ് ഐഡിയൽ ആൺ വരെ നീണ്ട് കിടക്കുന്ന അനന്ത എണ്ണം തുടർച്ചയായ സ്ഥാനങ്ങൾ (infinite number of continuous positions) ജെന്ററിന് ആവാം. (മഴവില്ലിലെ നിറങ്ങൾ പോലെ... ഇപ്പൊ മനസിലായോ എന്താണ് ഈ മഴവിൽ പതാക കൊണ്ട് ഉദ്ധേഷിച്ചതെന്ന്..?! എല്ലാവരേയും മനുഷ്യരായി അംഗീകരിക്കുക, ബഹുമാനിക്കുക അത് തന്നെ) പുരുഷ ശരീരം സ്വയം തിരിച്ചറിയുന്നത് പെണ്ണായിട്ടാണെങ്കിൽ, അവൾ അങ്ങനെയാണ് പ്രഖ്യാപിക്കുന്നതെങ്കിൽ അവൾ പെണ്ണാണ്. നീ അവൾടെ പാവാട പൊക്കി പരിശോധിക്കാൻ പോണ്ട. നിന്റെ പണി എടുത്താൽ മതി. ഇതാണ് ട്രാൻസ് വുമൺ. തിരിച്ച് ട്രാൻസ്‌മാൻ ഉണ്ടാവാനും തുല്യ സാധ്യതയുണ്ട്.
സെക്ഷ്വാലിറ്റി... ഇതിന് ജെന്ററുമായി ഒരു ബന്ധവുമില്ല. ഗേ ആളുകളെയും ട്രാൻസ്‌ജെന്ററുകളെയും ഒരുപോലെ മനസിലാക്കുന്നത് നമ്മുടെ ഒരു വലിയ തെറ്റിദ്ധാരണയാണ്. "ചാന്ത് പൊട്ട്" എന്നൊരു കോടാലിപ്പടം ഉണ്ട് മലയാളത്തിൽ. അതിന്റെ ഡയറക്റ്റർ കട്ടപ്പാര എടുത്ത് കക്കാൻ ഇറങ്ങുന്നതാവും കുറച്ച് കൂടെ നല്ലത്. ആ രണ്ട് കൂട്ടർക്കും കോമൺ ആയി ഒമ്പത്, കുണ്ടൻ എന്നിങ്ങനെ രണ്ട് അളിഞ്ഞ പ്രയോഗങ്ങളുമുണ്ട്. ട്രാൻസ് വുമണിനെ പെണ്ണായി പരിഗണിക്കാൻ പോലും നമ്മുടെ പുരുഷ കേസരികൾ തയാറല്ല. മൂന്നാം ലിംഗം പോലും. അവനും അവന്റെ തന്തയുമൊക്കെ ഒന്നാം ലിംഗം ആണെന്നാണ് ഈ പറയുന്നത്.
സ്വവർഗാനുരാഗം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് എയ്ജ് ഓഫ് കൻസന്റ് ആയ ഒരേ ലിംഗത്തിൽ പെട്ട രണ്ട് വ്യക്തികൾ തമ്മിൽ പരസ്പര സമ്മതത്തോടെ നടക്കുന്ന കാര്യങ്ങളെയാണ്.
ഗേ ആളുകളെ കണ്ടാൽ ഗേ ആണെന്ന് മനസിലാവില്ല. മറ്റൊരു പുരുഷനെ സ്നേഹിക്കുന്നത് രണ്ടിലൊരാൾ സ്ത്രീ ആണെന്ന് സ്വയം വിചാരിച്ച് കൊണ്ടല്ല. രണ്ട് പേരും അസ്സൽ പുരുഷന്മാർ ആണെന്ന് സ്വയം മനസിലാക്കിക്കൊണ്ട് തന്നെയാണ് മറ്റൊരു പുരുഷനെ പ്രണയിക്കുന്നത്. അതുപോലെ ലെസ്ബിയൻസ് സ്ത്രീ ആയിക്കൊണ്ടാണ് മറ്റൊരു സ്ത്രീയെ പ്രണയിക്കുന്നത്. പ്രണയം അല്ലാത്ത ജീവിതത്തിന്റെ സമസ്ത മേഖലയിലും അവർ സാധാരണ സ്ത്രീ പുരുഷന്മാരെ പോലെ തന്നെ ഇരിക്കും. "മുംബൈ പോലിസ്" എന്ന സിനിമയിൽ ആ ഒരു പോയന്റ് വളരെ നന്നായി കാണിച്ചെങ്കിലും അതിന്റെ ഡയറക്റ്റർക്കും ലാൽ ജോസിന്റെ കൂടെ ചാൻസ് ഉണ്ട്... അയിനന്നെ കക്കാൻ!
പിന്നെ സ്വവർഗ്ഗ രതി! അതെന്താ അവർക്ക് രതി മാത്രേ പാടൊള്ളോ..?! നിന്റെയൊക്കെ പ്രണയം ദിവ്യപ്രണയമാണെങ്കിൽ അതിന് സ്വവർഗ്ഗ പ്രണയത്തേക്കാൾ അൽപ്പമെങ്കിലും വിശുദ്ധി അധികം ഉണ്ടെന്ന് യാതൊരു തെറ്റിദ്ധാരണയും എനിക്കില്ല. ഇനി അവർ രതി എങ്ങനെ ചെയ്യും എന്നതാണ് ആകുലതയെങ്കിൽ ദാറ്റ് ഈസ് നൺ ഓഫ് യുവർ കച്ചവടം! കുത്തിക്കയറ്റൽ മാത്രമാണ് സെക്സ് എന്ന ധാരണ മാറ്റിയാൽ തീരാവുന്ന പ്രശ്നമേ ഒള്ളൂ... :

ഇനി പ്രകൃതി വിരുദ്ധം ആർഗ്യുമെന്റ് കൂടെ നോക്കാം... This is a logical fallacy called appeal to nature. എടേ.. സ്ത്രീയും പുരുഷനും തമ്മിൽ ഉള്ള വജൈനൽ ഇന്റർക്കോഴ്സ് അല്ലാത്ത എന്തും ഈ ലോജിക് പ്രകാരം പ്രകൃതി വിരുദ്ധമാണ്. കോണ്ടം ഇടുന്നത് കടുത്ത പ്രകൃതി വിരുദ്ധമാണ്..!
No comments:
Post a Comment