ഈ പോസ്റ്റ് മുസ്ലിംകള് ഇപ്പോഴും പിന്തുടരുന്ന കൃത്യതയില്ലാത്ത ചന്ദ്ര മാസങ്ങളെ കുറിച്ചാണ്... അല്‍പ്പം ആസ്ട്രോണമി കടന്ന് വരുന്നത് കൊണ്ട് ആ ഭാഗം ശ്രദ്ധിച്ച് വായിക്കണം.
ചന്ദ്രന് വൃദ്ധിക്ഷയം എന്ത്കൊണ്ട് ഉണ്ടാകുന്നു എന്ന് പ്രവാചകനോട് അനുയായികൾ ഒരിക്കൽ ചോദിച്ചത്രേ... അപ്പോൾ അള്ളാഹു ഒരു ആയത്ത് ഇറക്കി "ചന്ദ്രക്കലകളെ കുറിച്ച് അവരതാ ചോദിക്കുന്നു. പറയുക അവ മനുഷ്യർക്ക് ഹജ്ജിന് സമയം കണക്കാക്കാൻ ഉള്ളതാകുന്നു" (2:189)
നല്ല മറുപടി. അരിയെത്ര...? പയർ ഉപ്പേരി വക്കാൻ ഉള്ളതാകുന്നു.
ഇതിലിപ്പോൾ അവർക്ക് അറിയാത്ത എന്ത് കാര്യമാണ് ഉള്ളത് ? ഈ പ്രവാചകൻ ജനിക്കുന്നതിന് വർഷങ്ങൾക്ക് മുന്നെ അറബികൾ ഈ പറഞ്ഞ ചന്ദ്ര കാലഗണന തുടങ്ങിയിട്ടുണ്ട്. അവർക്കറിയാത്ത ഒന്നും പ്രവാചകന് അറിയില്ല, പ്രവാചകന് അറിയാത്തത് അള്ളാഹുവിനും അറിയില്ല.
1400 വർഷം മുന്നെ ജീവിച്ച ഒരു സാധാരണ മനുഷ്യനും അദ്ധേഹത്തിന്റെ ദൈവത്തിനും ചന്ദ്രക്കലകൾ വിശദീകരിക്കാൻ കഴിയാഞ്ഞതിൽ അത്ഭുതം ഒന്നുമില്ല. പക്ഷേ ഇപ്പോഴും വിശ്വാസികൾ വിശ്വാസ കാര്യത്തിൽ അവിടെ നിന്ന് ഒരു തരി പോലും മുമ്പോട്ട് പോയിട്ടില്ല.
ചന്ദ്രന്റെ ചലനം വളരെ കൃത്യമായി തിട്ടപ്പെടുത്തി വച്ച് അമാവാസിയും പൗർണ്ണമിയും എല്ലാം വളരെ കൃത്യമായി പ്രെഡിക്റ്റ് ചെയ്യാവുന്ന ഈ കാലത്തും പെരുന്നാൾ തലേന്ന് നമ്മൾ ചാവക്കാട് കടപ്പുറത്ത് വായും പൊളിച്ച് നിൽക്കും. ചന്ദ്രൻ അവിടെ ഉണ്ടായാൽ മാത്രം പോര, കണ്ണ് കൊണ്ട് കണ്ടാലെ നമ്മൾ സമ്മതിക്കൂ... മേഘം മൂടിയത് കൊണ്ട് കാണാൻ കഴിഞ്ഞില്ലെങ്കിൽ ചന്ദ്രൻ അവിടെ ഇല്ല എന്ന് കരുതാൻ മാത്രം വിഢ്ഡികൾ ആണ് ഇവർ എന്ന് ഞാൻ കരുതുന്നില്ല ( ഈ വാശി ദൈവത്തിന്റെയും ജിന്നിന്റേയും മലക്കിന്റേയും ഒക്കെ കാര്യത്തിൽ ഉണ്ടായിരുന്നെങ്കിൽ :p)
എന്താണ് ചന്ദ്രമാസം ? ഭൂമിയുടെ ഭ്രമണം മൂലം ചന്ദ്രൻ ഒരോ ദിവസവും കിഴക്ക് ഉദിച്ച് പടിഞ്ഞാർ അസ്തമിക്കുന്നതായി തോന്നുന്നു. പക്ഷേ ഒരോ ദിവസവും കഴിയുംപോൾ 53മിനിറ്റ് 19 സെക്കന്റ് വൈകിയാണ് ചന്ദ്രൻ ഉദിക്കുന്നത്. അതായത് സ്തിരമായി ആകാശം നോക്കിയാൽ ഓരോ ദിവസവും കഴിയുമ്പോൾ, ചന്ദ്രൻ 13.33 ഡിഗ്രി വീതം നക്ഷത്രക്കൂട്ടങ്ങൾക്ക് ഇടയിലൂടെ പടിഞ്ഞാർ നിന്ന് കിഴക്കോട്ട് സഞ്ചരിക്കുന്നതായി തോന്നും. ആകാശത്ത് സൂര്യൻ അല്ലാത്ത ഒരു സ്തിര നക്ഷത്രത്തെ (fixed star) നോക്കി വച്ചാൽ ചന്ദ്രൻ ആ നക്ഷത്രം മുതൽ തുടങ്ങി ഭൂമിക്ക് ചുറ്റും 360 ഡിഗ്രി കറങ്ങി അവിടെ തന്നെ എത്താൻ 27 ദിവസം 8 മണിക്കൂർ എടുക്കും ഇതാണ് സിഡീരിയൽ ചന്ദ്രമാസം (sidereal lunar month) ഇതാണ് പ്രാചീന ഇന്ത്യയിൽ ഒക്കെ ഉണ്ടായിരുന്നത്. ഈ 27 നാളുകളും അതാത് ദിവസം ചന്ദ്രന്റെ അടുത്തുള്ള നക്ഷത്ര കൂട്ടത്തിന്റെ പേരിൽ ആണ് അറിയപ്പെടുന്നത്. പക്ഷേ വൃദ്ധിക്ഷയങ്ങൾ നോക്കി മാസം തീരുമാനിക്കുന്നവർക്ക് (താരതമ്യേന അദ്ധ്വാനം കുറവാണ്, പ്രാചീന അറേബ്യയിൽ ഈ രീതി ആയിരുന്നു നില നിന്നിരുന്നത്, ഇന്നും ??) ഈ 27.3 ദിവസങ്ങൾ കൊണ്ട് ഒരു സൈക്കിൾ ( സാധാരണ അമാവാസി മുതൽ അമാവാസി വരെ) പൂർത്തിയാകില്ല, കാരണം 27.3 ദിവസം കോണ്ട് ഭൂമി സൂര്യന് ചുറ്റും 27.3 ഡിഗ്രി കറങ്ങും അതും കൂടെ കറങ്ങി വരാൻ ചന്ദ്രന് 2.2 ദിവസം അധികം വേണ്ടിവരും. അതിനുള്ള സമയം കൂടെ ചേർത്ത് 29 ദിവസം 12 മണിക്കൂർ എന്ന് കിട്ടും. ഇതാണ് സിനോഡിക് ചന്ദ്രമാസം (synodic lunar month) (ഇത് ചന്ദ്രന് ഭൂമിക്ക് ചുറ്റും 389 ഡിഗ്രി കറങ്ങാൻ ഉള്ള സമയമാണ്.) അപ്പൊ ആൾട്ടർന്നേറ്റ് മാസങ്ങളിൽ 29,30 ദിവസങ്ങൾ ആയാൽ പ്രശ്നം സോൾവ് ചെയ്യാം. അങ്ങനെ 12 മാസങ്ങൾ ചേർന്ന് ഒരു വർഷം, വർഷത്തിൽ 354 ദിവസങ്ങൾ. സൗരവർഷവുമായുള്ള (solar year) 11.25 ദിവസത്തിന്റെ കുറവ് കാരണം എല്ലാ മാസവും എല്ലാ ഋതുക്കളിലൂടെയും മാറിമാറി കടന്ന് പോകും. 33-34 വർഷങ്ങൾ കൊണ്ട് ഒരു സൈക്കിൾ പൂർത്തിയാകും. പറഞ്ഞ് വന്നത് ചന്ദ്ര മാസം ആണെങ്കിൽ പോലും സൗരമാസങ്ങളെ (solar month) പോലെ തന്നെ വളരെ അധികം കൃത്യതയുണ്ട്. എല്ലാം ശാസ്ത്രീയമായി തന്നെ ഗണിച്ചെടുക്കാം. സൗരമാസങ്ങൾ ആയ ചിങ്ങം, കന്നി ഇതൊക്കെ തുടങ്ങിയോ എന്നറിയാൻ ആരും ആകാശം നോക്കാറില്ല കലണ്ടർ ആണ് നോക്കുന്നത്. ചന്ദ്ര മാസത്തിന് കൊമ്പൊന്നും ഇല്ല. റമളാൻ, ശവ്വാൽ ഒക്കെ ആയോ എന്നറിയാനും ശാസ്ത്രീയമായി തയാറാക്കിയ ഒരു കലണ്ടർ തന്നെ മതിയാകും.
"പെരുന്നാൾ നാളെയോ മറ്റന്നാളോ ആയിരിക്കും" , "ഒമാൻ ഒഴികെയുള്ള രാജ്യങ്ങളിൽ നാളെ റംസാൻ ആരംഭം" , "കേരളത്തിൽ മടവൂർ വിഭാഗം മുജാഹിദിന് നാളെ പെരുന്നാൾ ഉണ്ടായിരിക്കുന്നതല്ല" ഇതൊക്കെ സാമാന്യം നല്ല അസംബന്ധങ്ങളാണ്. ഒരു ജനതയുടെ മൊത്തം ശാസ്ത്ര ബോധത്തിന്റെ കമ്മിയാണ് ഇതിലൂടെയൊക്കെ തെളിഞ്ഞ് കാണുന്നത്
അതെ ..ശരിയായ രീതിയിലുള്ള വിവരണം തന്നെ. കാബയില്‍ കൃത്യം 612 വിഗ്രഹങ്ങള്‍ ഉണ്ട്. കൂടാതെ കറുത്ത കല്ലിനെയും ആരാധിക്കുന്നു. എന്നിട്ട് വിഗ്രഹാരാധന പാപമാണെന്ന് പറഞ്ഞിട്ട് ലഘുലേഖ വിതരണം ചെയ്യുന്നു..ഇവര്‍ക്കൊക്കെ ഒരു മൃഗത്തിന്റെ ബുദ്ദിയെങ്കിലും ഉണ്ടോന്ന് സംശയിക്കേണ്ടിയിരിക്കുന്നു...ചന്ദ്ര മാസങ്ങളുടെ അടിസ്ഥാനം കൂടി വ്യക്തമാക്കിയാലും ..വൈശാഖ മാസം വിശാഖം നക്ഷത്രത്തില്‍ പൌര്‍ണമി വരുന്ന ദിവസമാണെന്ന് പറയുന്നു ..അത് പോലെ തന്നെ ഓരോ ചന്ദ്ര മാസങ്ങളും ഓരോ നക്ഷത്രത്തില്‍ പൌര്‍ണമി വരുമ്പോള്‍ നക്ഷത്ര പേരുകളില്‍ മാസം അറിയപ്പെടുന്നു...ഉദാഹരണം ചൈത്രം (ചിത്തിര),വൈശാഖം(വിശാഖം),ജ്യേഷ്ഠ(തൃക്കേട്ട ),ആഷാഢം (ഉത്രാടം),ശ്രാവണം (തിരുവോണം),ആശ്വിനം (അശ്വതി),കാര്‍ത്തികം (കാര്‍ത്തിക),മാര്‍ഗശീര്‍ഷം(മകയിരം),പൌഷം (പൂയ്യം),മാഘം (മകം ),ഫാല്‍ഗുനം(ഉത്രം )......ഈ നക്ഷത്രങ്ങളില്‍ പൌര്‍ണമി വരുമ്പോഴാണ് അവയുടെ പേരുകളില്‍ മാസം വരുന്നത് എന്ന് പറയുന്നു. എന്റെ സംശയം ഇതാണ് ഈ പണ്ട്രണ്ടു നക്ഷത്രങ്ങളില്‍ മാത്രമേ പൌര്‍ണമി വരുകയുള്ളോ ? ...ഈ വരുന്ന വൈശാഖ മാസത്തില്‍ വിശാഖം നക്ഷത്രത്തില്‍ പൌര്‍ണമി കൃത്യമായി വരുന്നുമില്ല ...അപ്പോള്‍ എന്താണ് ഇതിന്റെ അര്‍ത്ഥം ....ഇതു കൂടി വിശദീകരിച്ചു തന്നാലും ..
ReplyDeleteഈ വരുന്ന വൈശാഖ മാസത്തില്‍ വിശാഖം നക്ഷത്രത്തില്‍ പൌര്‍ണമി വരുന്നില്ല ....അപ്പോള്‍ എങ്ങെനെ അത് വൈശാഖ മാസമാകും ...
ReplyDelete