1) ജാക്കും, ആനിയും ജോര്ജും ഒരു പാർക്കിൽ നിൽക്കുന്നു. ജാക്ക് ആനിയെ നോക്കുന്നു, ആനി ജോർജിനെ നോക്കുന്നു. ജാക്ക് വിവാഹിതനാണ്, ജോർജ് വിവാഹിതനല്ല. ചോദ്യം ഇതാണ്... ഇവിടെ വിവാഹം കഴിച്ച ആരെങ്കിലും വിവാഹം കഴിക്കാത്ത ആളെ നോക്കുന്നുണ്ടോ..?
A) YES
B) NO
C) തീർച്ചപ്പെടുത്താൻ സാധ്യമല്ല.
B) NO
C) തീർച്ചപ്പെടുത്താൻ സാധ്യമല്ല.
75% ആളുകളും (C) തിരഞ്ഞെടുക്കും. എന്നാൽ ഉത്തരം (A) ആണ്.

2) ലിൻഡ പ്രോബ്ലം.
ലിൻഡ 31വയസുള്ള ഒരു സ്ത്രീയാണ്. ലിൻഡ അവിവാഹിതയാണ്. ലിൻഡ എല്ലാം വെട്ടിത്തുറന്ന് പറയുന്ന സ്വഭാവക്കാരിയാണ്. ലിൻഡ ധൈര്യശാലിയാണ്. ലിൻഡക്ക് നല്ല സാമൂഹിക പ്രതിബദ്ധതയുണ്ട്. എങ്കിൽ താഴെ പറയുന്നതിൽ ഇതിനാണ് കൂടുതൽ സാധ്യത.
A) ലിൻഡ ഒരു ബാങ്ക് ഉദ്യോഗസ്ഥയാണ്.
B) ലിൻഡ ഒരു ബാങ്ക് ഉദ്യോഗസ്ഥയായ ഫെമിനിസ്റ്റാണ്.
B) ലിൻഡ ഒരു ബാങ്ക് ഉദ്യോഗസ്ഥയായ ഫെമിനിസ്റ്റാണ്.
90%ൽ അധികം ആളുകൾക്കും (B) ആണ് ശരി എന്ന് തോന്നും. മുകളിൽ ഒരു അമളി പറ്റിയത് കൊണ്ട് അത് തെറ്റാവാമെന്ന് മണത്തറിഞ്ഞാലും വിശദീകരിക്കാൻ കഴിഞ്ഞു കൊള്ളണമെന്നില്ല. (A) ആണ് ശരിയായ ഉത്തരം.

3) മോൻട്ടി ഹാൾ പ്രോബ്ലം.
മൂന്ന് ഡോറുകൾ... അതിൽ ഒരെണ്ണം തുറന്നാൽ കാറും രണ്ടെണ്ണം തുറന്നാൽ ആടും ആയിരിക്കും. നിങ്ങൾക്ക് കാർ വിൻ ചെയ്യണം! പക്ഷേ കളി ചുമ്മാ ഭാഗ്യക്കുറി കണക്കിനല്ല.. നിങ്ങൾക്ക് ചില ആനുകൂല്യങ്ങൾ നൽകുന്നുണ്ട്.
മൂന്ന് ഡോറുകൾ... അതിൽ ഒരെണ്ണം തുറന്നാൽ കാറും രണ്ടെണ്ണം തുറന്നാൽ ആടും ആയിരിക്കും. നിങ്ങൾക്ക് കാർ വിൻ ചെയ്യണം! പക്ഷേ കളി ചുമ്മാ ഭാഗ്യക്കുറി കണക്കിനല്ല.. നിങ്ങൾക്ക് ചില ആനുകൂല്യങ്ങൾ നൽകുന്നുണ്ട്.
സ്റ്റെപ് 1: നിങ്ങൾ ഒരു ഡോർ വെറുതെ ചൂസ് ചെയ്യണം.സ്റ്റെപ് 2: നിങ്ങൾ ചൂസ് ചെയ്യാത്ത രണ്ട് ഡോറുകളിൽ ആടുള്ള ഒരെണ്ണം വെറുതെ ഓപ്പൺ ചെയ്തു കളയും.
സ്റ്റെപ് 3: ഇനി നിങ്ങൾക്ക് വേണമെങ്കിൽ ഡോർ മാറ്റാൻ അവസരം നൽകും.
സ്റ്റെപ് 3: ഇനി നിങ്ങൾക്ക് വേണമെങ്കിൽ ഡോർ മാറ്റാൻ അവസരം നൽകും.
ചോദ്യം:ഡോർ മാറ്റുന്നത് കൊണ്ട് സംഭവ്യത (probability) പ്രകാരം ഗുണമുണ്ടോ..?
A) മാറ്റുന്നതും മാറ്റാത്തതും 50-50 ആണ്.
B) മാറ്റുന്നത് കൊണ്ട് തീർച്ചയായും ഗുണമുണ്ട്.
B) മാറ്റുന്നത് കൊണ്ട് തീർച്ചയായും ഗുണമുണ്ട്.
ഉത്തരം (B) ആണ്. പക്ഷേ (A) ആണെന്ന് തോന്നും. കാരണം. ഇവിടെ ആദ്യ ഡോർ ചൂസ് ചെയ്തതോടെ 3 ഡോറുകൾ പോയി രണ്ടു ഗ്രൂപ്പുകൾ മാത്രമായി. ചൂസ് ചെയ്ത ഗ്രൂപ്പിൽ ഒരു ഡോർ (1/3 സാധ്യത) മറ്റേ ഗ്രൂപ്പിൽ രണ്ട് ഡോർ (2/3 സാധ്യത). സോ ഒരു ഡോർ തുറന്ന ശേഷം മറ്റേ ഡോറിലേക്ക് മാറുന്നത് ഡോർ തുറക്കും മുന്നേ രണ്ട് ഡോറുകൾ ഉള്ള ഗ്രൂപ്പിലേക്ക് മാറ്റുന്ന പോലെയാണ്. കാരണം ഡോർ തുറന്നു തന്നത് നിങ്ങൾ ആവശ്യപ്പെട്ട പ്രകാരമല്ല. അത് നിങ്ങൾക്ക് പുതിയ ഒരു അറിവാണ്. ഇതൊരു വലിയ പാരഡോക്സ് ആയി തോന്നും. ഇത് 100 ഡോറും ഒരു കാറും 99 ആടുകളും വച്ച് വിശദീകരിക്കുണ്ട്. കാണാൻ നല്ല രസമുണ്ട് വിശദീകരണം.
സമ്മറി: 1 നിങ്ങൾക്ക് ഒന്നും അറിയില്ലെങ്കിൽ 50-50 ആണ്.
2. റാൻഡം ചൂസിംഗ് നേക്കാൾ ഫിൽറ്റർ ചെയ്ത് കിട്ടുന്ന ഡോറിനാണ് പ്രോബബിലിറ്റി കൂടുതൽ. ഫിൽറ്ററിംഗിൽ പങ്കെടുക്കുന്ന ഡോറുകളുടെ എണ്ണം കൂടും തോറും സാധ്യത അനുകൂലമാകും.
3. പുതിയ അറിവുകൾ കിട്ടുന്ന കണക്കിന് നിങ്ങൾ റാൻഡം ആയി രൂപീകരിച്ച നിലപാടുകൾ തിരുത്തണം.
2. റാൻഡം ചൂസിംഗ് നേക്കാൾ ഫിൽറ്റർ ചെയ്ത് കിട്ടുന്ന ഡോറിനാണ് പ്രോബബിലിറ്റി കൂടുതൽ. ഫിൽറ്ററിംഗിൽ പങ്കെടുക്കുന്ന ഡോറുകളുടെ എണ്ണം കൂടും തോറും സാധ്യത അനുകൂലമാകും.
3. പുതിയ അറിവുകൾ കിട്ടുന്ന കണക്കിന് നിങ്ങൾ റാൻഡം ആയി രൂപീകരിച്ച നിലപാടുകൾ തിരുത്തണം.
സോ.. കാര്യത്തിലേക്ക് വരാം. എന്താണ് ഈ പ്രോബ്ലംസ് എല്ലാം ചെയ്യുന്നത്..? ഇവക്കെല്ലാം ഡിഫാൾട് ആയി ശരിയെന്ന് തോന്നുന്ന ഒരു തെറ്റുത്തരം ഉണ്ട്. അത് ഓപ്‌ഷൻ ആയി കിട്ടിയാൽ നമ്മൾ മുമ്പും പിൻപും നോക്കാതെ അതിൽ ചാടി വീഴും. ഈ ട്രിക്ക് ഒബ്ജക്റ്റീവ് പരീക്ഷകളിൽ നന്നായി ഉപയോഗിക്കുന്നുണ്ട്. സാധാരണ ആളുകൾ വരുത്താൻ സാധ്യതയുള്ള തെറ്റുകൾ അറിഞ്ഞിരിക്കൽ പറ്റിക്കാൻ ഉള്ള അവശ്യ അറിവാണ്. ഈ മനോദൗർബല്യം തന്നെയാണ് എല്ലാ കപട ശാസ്ത്രക്കാരും ജ്യോതിഷികളും ഉപയോഗിക്കുന്നത്.

നമ്മുടെ മസ്തിഷ്‌കം സ്വാഭാവികമായി സത്യം കണ്ടെത്തുന്ന ഒരു മെഷീൻ ഒന്നും അല്ല. സ്വാഭാവിക ചിന്തയും (natural thinking) ശാസ്ത്രീയമായ ചിന്തയും (scientific thinking) വളരെ വത്യസ്തമാണ്. ശാസ്ത്രീയമായ ചിന്ത സാധ്യമാവണമെങ്കിൽ ആദ്യം സ്വാഭാവിക ചിന്തയെ മനപ്പൂർവം റദ്ദ് ചെയ്യണം! ജീവിതത്തിലെ പല പ്രശ്നങ്ങൾക്കും നമ്മുടെ തലച്ചോറിൽ ചില ഡീഫാൾട് ശരിയുത്തരങ്ങൾ ഉണ്ട്... ദൈവകോപം, പ്രേതം, ജിന്ന്, പിശാച്, ചാത്തൻ, മാടൻ,കൂടോത്രം, ചൊവ്വാദോഷം, ചൊവ്വയിൽ മംഗലയാണ്, കക്കൂസ് കന്നിമൂലയിൽ... ഇങ്ങനെ കുറെ തെറ്റായ കാരണങ്ങളും അതിനെ തുടർന്നുള്ള തെറ്റായ പരിഹാര മാർഗങ്ങളും. സോ ശരിയായ കാരണങ്ങൾ കണ്ടെത്താൻ ആദ്യം ഇത്തരം മനോ മാലിന്യങ്ങൾ സ്വയം തൂത്ത് കളയണം...!
pottatharam
ReplyDelete