ആദ്യം കാലങ്ങള്‍ ആയി കേട്ട് തഴമ്പിച്ച ശാസ്ത്രീയത ഇന്‍ വെടിക്കെട്ട്...
അതായത്... വെടിക്കെട്ട് എന്നാല്‍ ഓക്സിജന്‍ ആവശ്യമായ ഒരു രാസ പ്രവര്‍ത്തനം ആണ്.. സോ വെടിക്കെട്ട് നടത്തുമ്പോള്‍ അവിടെ നേരത്തേ ഉള്ള ഓക്സിജന്‍ കത്തി തീരുന്നു... അങ്ങനെ ഉണ്ടാകുന്ന ന്യൂന മര്‍ദം കാരണം ചുറ്റുപാട് നിന്നും ധാരാളം ഓക്സിജന്‍ ആ ഭാഗത്തേക്ക് ഒഴുകി എത്തുന്നു. അങ്ങനെ ആ ഭാഗത്ത് ഉള്ളവര്‍ക്ക് നല്ല ശുദ്ധവായു കിട്ടുന്നു.
ഇത് കേള്‍ക്കുമ്പോള്‍ ആര്‍ക്കും ശരിയാണെന്ന് തോന്നും. ഇത്രയൊക്കെ സയന്‍സ് അറിഞ്ഞിട്ടാണ് ഈ ആചാരങ്ങള്‍ ഒക്കെ ഉണ്ടാക്കിയത് എന്നൊക്കെ തന്നെ ചില വിദ്വാന്മാര്‍ ഒരു ഉളുപ്പുമില്ലാതെ വാദിച്ചു കളയും.
എന്നാല്‍ എന്താണ് യാഥാര്‍ത്ഥ്യം...?
വെടിക്കെട്ട് ഓക്സിജന്‍ ആവശ്യമുള്ള പ്രോസെസ് ആണെന്നത് സത്യം തന്നെ.. പക്ഷെ അതിനു അന്തരീക്ഷ ഓക്സിജന്‍ ഉപയോഗിക്കുന്നില്ല. ബ്ലാക്ക് പൌഡറില്‍ പൊട്ടാസ്യം നൈട്രേറ്റ് ചേര്‍ക്കുന്നത് അയിനാണ്. അത് ചൂടാവുമ്പോള്‍ വെടിക്കെട്ടിന് ആവശ്യമായ ഓക്സിജന്‍ റിലീസ് ചെയ്യും. സൊ ന്യൂന മര്‍ദവും എയര്‍ സെര്‍ക്കുലേഷനും എല്ലാം വെറും "പൊഹ"
വെടിക്കെട്ട് കൊണ്ട് യാതൊരു ഗുണവും നമുക്കില്ല.. ഉള്ളതെല്ലാം ദോഷങ്ങള്‍ മാത്രം.
1. അന്തരീക്ഷ മലിനീകരണം.
ബ്ലാക്ക് പൌഡര്‍ ന്‍റെ കണ്ടന്റുകള്‍ ചാര്‍ക്കോളും സള്‍ഫറുമാണ്.ഇത് രണ്ടും കത്തുമ്പോള്‍ കാര്‍ബണിന്റെ ഓക്സൈടുകളും ( CO, CO2) സള്‍ഫറിന്റെ ഓക്സൈടുകളും (SO2, SO3) അന്തരീക്ഷത്തില്‍ എത്തുന്നു.
2. ശബ്ദം....
കൂടുതല്‍ ഒന്നും പറയേണ്ടതില്ലല്ലോ...
കൂടുതല്‍ ഒന്നും പറയേണ്ടതില്ലല്ലോ...
3. മരണ സാധ്യത...
വെടിക്കെട്ട് നടത്തുമ്പോള്‍ എടുക്കേണ്ട മുന്‍കരുതലുകളെ കുറിച്ച് ശാസ്ത്രീയമായി വിവരമുള്ള എത്ര വെടിക്കെട്ട് കാരുണ്ട് നമ്മുടെ നാട്ടില്‍...?
ഗുഡ്
ReplyDelete