ആനകളെ വെയിലത്ത് നിര്‍ത്തി പൂരം നടത്തുന്നത് എങ്ങനെയാണ് വലിയ ക്രൂരതയാകുന്നത്....?!
ആദ്യമായി മനസിലാക്കേണ്ടത് വെയില്‍ കൊണ്ടാല്‍ എന്താണ് കുഴപ്പം എന്നതാണ്. വെയില്‍ ഏല്‍ക്കുമ്പോള്‍ എല്ലാ ജീവികളിലും ശരീര ഊഷ്മാവ് വര്‍ദ്ധിക്കുന്നു. അപ്പോള്‍ അത് കുറക്കാനുള്ള ശരീരത്തിന്റെ ഒരു മെക്കാനിസമാണ് വിയര്‍ക്കല്‍. ഈ വിയര്‍പ്പ് തുള്ളികള്‍ക്ക് ബാഷ്പീകരണം (vaporization) നടക്കുന്നു. അതിന് ആവശ്യമായ താപം (heat) ശരീരത്തില്‍ നിന്ന് എടുക്കുന്നു. അപ്പോള്‍ ശരീരോഷ്മാവ് കുറയുന്നു. ഇങ്ങനെയാണ് ജീവികളുടെ ശരീരത്തില്‍ ഊഷ്മാവ് നിയന്ത്രണം നടക്കുന്നത്. അല്ലാതെ നമ്മള്‍ കരുതുന്ന പോലെ ശരീരത്തിലെ അധികമുള്ള ചൂട് ചുമ്മാ വായുവിലേക്ക് അങ്ങ് ഒഴുകി പോകില്ല (air is a very bad conductor of heat) ശരീരം ഇളകി ജോലി ചെയ്യുമ്പോള്‍ കൂടുതല്‍ വിയര്‍ക്കുന്നതും ഇത് കൊണ്ട് തന്നെ. ഹുമിഡിറ്റി കൂടുതല്‍ ഉള്ള ചെന്നൈ പോലുള്ള സ്ഥലങ്ങളില്‍ ചൂട് കൂടുതല്‍ അനുഭവപ്പെടുന്നത് ഒരു വൈരുദ്ധ്യമായി തോന്നിയേക്കാം. പക്ഷെ ഇതാണ് കാര്യം, ഹുമിടിറ്റി കൂടുമ്പോള്‍ ബാഷ്പീകരണം കുറയും. അപ്പോള്‍ നമ്മള്‍ക്ക് അനുഭവപ്പെടുന്നത് അന്തരീക്ഷ ഊഷ്മാവ് (atmospheric temperature) അല്ല. അതും ഹുമിടിറ്റിയുമായി ബന്ധപ്പെട്ട ഹീറ്റ് ഇന്‍റെക്സ് ആണ്.
സാധാരണ വെയില്‍ കൊള്ളുന്ന നാട്ടിന്‍ പുറത്തുള്ള ജീവികളിലെല്ലാം ധാരാളം വിയര്‍പ്പ് ഗ്രന്ഥികള്‍ (sweat glands) ഉണ്ട്. സൊ നമുക്കൊന്നും വെയില്‍ വല്യ പ്രശ്നമല്ല. പക്ഷെ കാടിന്റെ ഉള്ളില്‍ തണലത്തും ചേറിലും ചളിയിലും വെള്ളത്തിലും ജീവിക്കുന്ന കാട്ടുജീവിയായ ആനക്ക് നമ്മള്‍ മെരുക്കിയില്ലായിരുന്നെങ്കില്‍ വെയില്‍ കൊള്ളെണ്ട ഒരാവശ്യവും ഇല്ലാത്തത് കൊണ്ട് തന്നെ പരിണാമപരമായി അതിന്‍റെ നഖത്തിന് ചുറ്റും മാത്രമാണ് വിയര്‍പ്പ് ഗ്രന്ഥികള്‍ ഉള്ളത്. പൂരപ്പറമ്പില്‍ നിര്‍ത്തി കുട മാറ്റി കളിക്കുമ്പോള്‍ ആ സാധുജീവി മണിക്കൂറുകളോളം അതിന്റെ അതിവിശാലമായ ശരീരം വെയില്‍ കൊള്ളുന്നു. കൂടാതെ ശരീരത്തില്‍ ചൂട് കുറക്കാന്‍ വിയര്‍ക്കല്‍ പോലും നടക്കുന്നില്ല. പത്ത് മിനുട്ട് വെയിലത്ത് നടക്കുമ്പോഴേക്കും ഓടി റൂമില്‍ കയറി ഷര്‍ട്ട് അഴിച്ച് ഫാനിന്റെ ചുവട്ടില്‍ ഇരുന്ന് വിയര്‍പ്പ് ആവിയാകുന്നതിന്റെ സുഖം അനുഭവിക്കുന്ന നമ്മള്‍ മനുഷ്യന്മാര്‍ക്ക് ഇതൊക്കെ പറഞ്ഞാല്‍ മനസിലാവുമോ എന്തോ...
അങ്ങനെ ഉഷ്ണം താങ്ങാതെ ആനക്ക് വല്ലാതെ അസ്വസ്ഥത ഉണ്ടാകുന്നത് കൊണ്ടാണ് അത് ചെവികള്‍ ആട്ടുന്നത്. അല്ലാതെ നിന്റെയൊക്കെ ചെണ്ടകൊട്ടും ബഹളവും ആസ്വധിച്ച് താളം പിടിക്കുന്നതല്ല. നമ്മുടെ മേളവും താളവും ഒന്നും ആസ്വദിക്കാന്‍ ഉള്ള സ്പോട്ടുകള്‍ ആനയുടെ തലച്ചോറില്‍ ഇല്ല. ആനയെ നിങ്ങള്‍ നിങ്ങളുടെ സംസ്കാരത്തിന്റെ ഭാഗമാക്കിയെങ്കില്‍ ആന അതിപ്പോഴും അറിഞ്ഞിട്ടില്ല. നിങ്ങളുടെ കോപ്രായങ്ങള്‍ എല്ലാം ആനക്ക് ബഹളവും അരോചകവുമാണ്...
No comments:
Post a Comment