Sunday, 4 September 2016

വിഷമിറക്കല്‍..!

കഴിഞ്ഞ ദിവസം പത്രത്തില്‍ ഒരു വിഷമിറക്കല്‍ വൈദ്യന്റെ പരസ്യം കണ്ടു. രാജവെമ്പാല വിഷം പോലും നക്കി എടുക്കും എന്നൊക്കെ തോന്നിപ്പിക്കും വിധമാണ് പരസ്യം. ഈ ഉടായിപ്പ് ആളെ കൊല്ലികളൊക്കെ വംശനാശം സംഭവിച്ചു പോയിരുന്നു എന്നാ ഞാന്‍ കരുതിയിരുന്നത്. എന്റെ കണ്ണില്‍ കണ്ട സ്ഥിതിക്ക് ആ വിശുദ്ധ പശുവിനെ അങ്ങ് തല്ലിക്കൊന്ന് ബീഫ് ഫ്രൈ ഉണ്ടാക്കാന്‍ പോകുന്നു. വായിച്ച് പഠിച്ചോളൂ...
"വിഷമിറക്കല്‍" കേട്ടാല്‍ തോന്നും വിഷം 50നില കെട്ടിടത്തിന്റെ മുകളില്‍ കയറി നിന്ന് ഭീഷണി പെടുത്താണെന്ന് സ്നേഹത്തോടെ ഇറക്കാന്‍...
എന്തൂട്ടാണ് ഹേ ഈ വിഷം..? പാമ്പുകള്‍ പൊട്ടാസിയം സയനൈഡ് വിത്ത്‌ ടാക്സ് പേ ചെയ്ത് വാങ്ങി വായിലാക്കി നടക്കുകയല്ല. നട്ടെല്ലികളായ (vertebrates) എല്ലാ ജീവികള്‍ക്കും സലൈവ ഉണ്ട്. അതുപോലെ അല്‍പ്പം മോഡിഫൈ ചെയ്ത ഒരു സലൈവ മാത്രമാണ് വെനം/വിഷം. അത് പാമ്പുകള്‍ക്ക് ഇരകളുടെ മൊബിലിറ്റി ഇല്ലാതാക്കാനും ശത്രുക്കളെ ചെറുക്കാനുമുള്ള ഒരു പരിണാമപരമായ അനുകൂലനം മാത്രമാണ്.
എങ്ങനെയാണ് വിഷം പ്രവര്‍ത്തിക്കുന്നത്..? എല്ലാ ജീവികളുടെയും സലൈവ പ്രോടീന്‍ ആണ്. അതുപോലെ തന്നെയാണ് വെനവും, നല്ല ഒന്നാന്തരം പ്രോടീന്‍. പ്രോടീന്‍ നമ്മുടെ ഭക്ഷണത്തില്‍ 30% (60% അന്നജം, 10% ഫാറ്റ്, പിന്നെ അത്യാവശ്യ വൈറ്റമിനുകളും അയോണുകളും വെള്ളവും) ഉണ്ടായിരിക്കണം. വളരുന്ന മക്കളും ബോഡി ബില്‍ഡര്‍മാറും എന്തായാലും കഴിച്ചിരിക്കണം. പ്രകൃതിയില്‍ കാണുന്ന പ്രോടീനുകള്‍ എല്ലാം 20 അമിനോ ആസിഡുകളുടെ പല കോമ്പിനേഷനുകളില്‍ ഉള്ള പോളിമറുകളാണ് ഈ പോളിമറുകള്‍ നേരിട്ട് രക്തത്തില്‍ എത്തിയാള്‍ ചിലതൊക്കെ നമുക്ക് നല്ല പണി തരും. പ്രോടീന്‍ കഴിക്കുമ്പോള്‍ ദഹന പ്രക്രിയയില്‍ പ്രോടീന്‍ പോളിമറിലെ മോണോമറുകളെ പിടിച്ച് നിര്‍ത്തുന്ന പെപ്റ്റയിട് ലിങ്കേജ് (peptide linkage) പൊട്ടിച്ച് അമിനോ ആസിടുകളാക്കുന്നു ഇതാണ് അവസാനം രക്തത്തില്‍ എത്തുന്നത്. ഇത് ഊര്‍ജ ഉത്പാദനത്തിനും മറ്റും ഉപയോഗിക്കാം. ഇത് പ്രോടീനിന്റെ മാത്രം കാര്യമല്ല. അന്നജം (അമൈലോസ്, അമൈലോ പെക്ടിന്‍) ഗ്ലൂക്കോസിന്റെ പോളിമര്‍ആണ്. ദാഹനത്തില്‍ ഗ്ലൈക്കോസിടിക് ലിങ്കേജ് പൊട്ടിച്ച് ഗ്ലൂക്ക്സോസ് രക്തത്തില്‍ എത്തും. കഞ്ഞിവെള്ളം സിറിഞ്ചില്‍ എടുത്ത് കുത്തിയാല്‍ നിങ്ങ തട്ടിപ്പോകാന്‍ സാധ്യതയുണ്ട് എന്നാല്‍ ഡക്സ്ട്രോസ് സൊല്യൂഷന്‍ ക്ഷീണം വരുമ്പോ ഡ്രിപ് ആയി കയറ്റുകയും ചെയ്യാം! കോഴിമുട്ടയിലും ഉള്ളത് പ്രോടീന്‍ ആണ്. അത് എടുത്ത് കുത്തിവച്ചാലും നിങ്ങ തട്ടിപ്പോവും. മീന്‍സ് വേവാത്ത കോഴിമുട്ട (വേവിച്ച് വേണം കഴിക്കാന്‍) കഴിക്കുന്ന അതേ ലാഖവത്തോടെ നിങ്ങള്ക്ക് പാമ്പിന്‍ വിഷം കുടിക്കാം. വളരെ നല്ല പ്രോടീനാണ്. (വായിലോ അന്നനാളത്തിലോ മുറിവുണ്ടെങ്കില്‍ അത് അവസാനത്തെ കുടി ആയിരിക്കും)
എന്നാല്‍ രക്തത്തില്‍ നേരിട്ട് പോളിമര്‍ രൂപത്തില്‍ തന്നെ ആവശ്യമുള്ള ധാരാളം പ്രോടീനുകള്‍ ഉണ്ട്. ഹോര്‍മോണുകളും എന്‍സൈമുകളും എല്ലാം മിക്കവാറും പ്രോടീനുകള്‍ തന്നെയാണ്. അവയെല്ലാം ശരീരം സ്വയം ഉല്‍പ്പാദിപ്പിക്കും. എങ്ങാനും ഉത്പാദനം കുറഞ്ഞുപോയാല്‍ അത് ഉണ്ടാക്കി കുടിച്ചിട്ട് കാര്യമില്ല. ദഹനം കഴിഞ്ഞു രക്തത്തില്‍ എത്തുന്നത് അമിനോ ആസിഡ് ആയിരിക്കും. അതുകൊണ്ട് നമ്മുടെ ആവശ്യം നടക്കില്ല. ഇന്‍സുലിന്‍ ടാബ്ലെറ്റ് ഇല്ലാത്തതിന്റെ കാരണം മനസിലായെന്ന് കരുതുന്നു. സൂചി എടുത്തു കുത്തുക തന്നെ വേണ്ടി വരും.
3 തരത്തിലാണ് പാമ്പിന്‍ വിഷം പ്രവര്‍ത്തിക്കുന്നത്.
1) ഹീമോ ടോക്സിക്
രക്തത്തിലെ ചുവന്ന രക്താണുക്കളെ ബാധിക്കുന്ന തരം വിഷം. ഉദാ: അണലി (viper)
2) മയോ ടോക്സിക്
പ്രോടീനുകളെ ബാധിക്കുന്നത്
3) ന്യൂറോ ടോക്സിക്
നാഡികളെ ബാധിക്കുന്നത്.. ഇതിന് മരണസാധ്യത കൂടുതലാണ്. കാരണം സോ കോള്‍ഡ് മരണം എന്ന് പറയുന്നത് ഏറ്റവും വലിയ നാഡി വ്യൂഹമായ തലച്ചോറിന്റെ മരണമാണ്. ഉദാ: മൂര്‍ഖന്‍ (cobra)
സോ പറഞ്ഞു വന്നത് ഈ കെമിക്കല്‍ വിഷം അത്യുന്നത മര്ദ്ധത്തില്‍ കുഴലുകളിലൂടെ ഒഴുകുന്ന രക്തത്തില്‍ കടന്ന് കഴിഞ്ഞാല്‍ വിളിച്ച് ഇറക്കി കൊണ്ട് പോയി താലി കേട്ടാ.... (അയ്യേ.. ഞാന്‍ എന്തൊക്കെയാ ഈ പറയണേ..) മനസിലായല്ലോ ഇറക്കാനൊന്നും പറ്റില്ല.
പിന്നെ എന്തുണ്ട് പരിഹാരം...? അവിടെയാണ് ശാസ്ത്രം എന്ന് പറയുന്ന സാധനം ആവശ്യമായി വരുന്നത്. നമ്മുടെ ശരീരത്തിലേക്ക് ഏതൊരു ഫോറീന്‍ വസ്തു കടന്നാലും ഉടനെ അതിനെതിരെ ഒരു ആന്റി ബോഡി കെമിക്കലുകള്‍ ശരീരം ഉണ്ടാക്കും. അത് ഉണ്ടായി വന്ന് പ്രവര്‍ത്തിക്കും മുന്നേ ഫോറീന്‍ വസ്തു പ്രവര്‍ത്തിച്ചു ഫലം കാണുന്നത് കൊണ്ടാണ് നിങ്ങളുടെ വലിപ്പത്തില്‍ പെട്ടി വാങ്ങേണ്ടി വരുന്നത്. സൊ നമുക്ക് ചെയ്യാന്‍ കഴിയുന്ന കാര്യം ഈ ആന്റി ബോഡി നേരത്തേ ഉണ്ടാക്കി വച്ച് രക്തത്തിലേക്ക് പുറമേ നിന്ന് പമ്പ് ചെയ്ത് കൊടുക്കലാണ്. അതിനെയാണ് ആന്റി വെനം എന്ന് പറയുന്നത്. അത് ഉണ്ടാക്കല്‍ കൂടെ പറഞ്ഞ് നിര്‍ത്താം... കട്ട ബോറാണല്ലേ..?! പോയി വല്ല കവിതയും വായിക്കാമായിരുന്നില്ലേ ചേട്ടന്മാരേ/ചേച്ചിമാരേ...
മനുഷ്യനെ രക്ഷിക്കലാണല്ലോ നമ്മുടെ ലക്ഷ്യം. സോ നമ്മള്‍ ഈ വിഷത്തെ ചെറുത്തു നില്‍ക്കാന്‍ കഴിയുന്ന പശു, കുതിര പോലുള്ള വലിയ ജീവികളില്‍ കുത്തി വെക്കും. (ഗോരക്ഷക്കാര്‍ പേടിക്കണ്ട.. അമ്മ സെയിഫാണ്) അവ ആന്റി വെനം ശരീരത്തില്‍ ഉണ്ടാക്കി രക്ഷപ്പെടും. അവകളുടെ രക്തത്തില്‍ നിന്നും നമുക്ക് ആന്റി വേണം എക്സ്ട്രാക്റ്റ് ചെയ്യാവുന്നതാണ്. അപ്പോള്‍ ഈ പാമ്പുകള്‍ കുതിരയെ സംബന്ധിച്ച് വിഷമില്ലാത്ത പാമ്പുകളാണ്. നമുക്ക് വിഷമില്ലാത്ത പാമ്പുകളൊക്കെ ചെറിയ ജീവികള്‍ക്ക് വിഷമുള്ളവയാണ്. നീര്‍ക്കോലി കടിച്ചാല്‍ മനുഷ്യന്മാരുടെ അത്താഴം പത്തായത്തില്‍ നെല്ലുള്ള അത്രയും കാലം മുടങ്ങില്ല. ഡോണ്ട് വറി. രാജ വെമ്പാലക്കെതിരെ ആന്റിവെനം ഉണ്ടാക്കാന്‍ കഴിയാത്തതും ഇതുകൊണ്ട് തന്നെയാണ്. തിമിംഗലത്തില്‍ കുത്തി വച്ചാല്‍ അതുപോലും അപ്പോഴേ തട്ടിപ്പോകും.. പിന്നെ എന്ത് ആന്റി വെനം 
LikeShow more reactions
Comment

No comments:

Post a Comment