Tuesday, 27 September 2016

അതീന്ദ്രിയ ശക്തികള്‍ ഉണ്ടോ..?

കഴിഞ്ഞ ദിവസം ടിജോ തോമസ് എന്ന ഒരു ക്രിസ്ത്യൻ പാതിരിയുടെ കഷ്ടിച്ച് മൂന്ന് മിനിറ്റ് മാത്രം ദൈർഘ്യംമുള്ള ഒരു വീഡിയോ കണ്ടു. അതിലെ തികച്ചും പ്രാകൃതമായ, പാവപ്പെട്ടവരെ പറ്റിക്കുന്ന ഒരു അവകാശവാദമാണ് ഉണ്ടായിരുന്നത്. അതായത് അങ്ങേരുടെ അടുത്ത് ഇടയ്ക്കിടെ ഒരു എയ്ഞ്ചൽ പലയാവൃത്തി വന്ന് പോകുന്നത്  അങ്ങേര് കാണുന്നുണ്ടത്രേ. അതൊരു മഹാ സംഭവം എയ്ഞ്ചൽ ആണത്രേ, ആ  എയ്ഞ്ചൽ അങ്ങേർക്ക് ഭാവിയിലെ കാര്യങ്ങൾ പറഞ്ഞു കൊടുക്കുന്നുണ്ടത്രേ, അതനുസരിച്ചു ഭാവിയിൽ നടക്കാൻ ഇരിക്കുന്ന  കാര്യങ്ങൾ  പത്ര സമ്മേളനം വിളിക്കാൻ അദ്ദേഹത്തിന് കഴിയുമത്രേ, ഇന്ത്യൻ സഭക്ക് ദൈവം ഉണ്ടെന്ന് തെളിയിക്കാൻ ദൈവം നൽകിയ അവസരം ആണത്രേ, ഇന്ത്യൻ സഭയുടെ ചരിത്രം തന്നെ മാറാൻ പൊവുകയാണത്രേ. കണ്ട ശശി, ബാബു എന്നീ പേരുകൾ ഉള്ള ആരും ആവശ്യപ്പെട്ടാൽ തെളിയിച്ച് കൊടുക്കില്ല. മറിച്ച് അധികാരികൾ ആവശ്യപ്പെട്ടാൽ അവർ കൃത്യമായി അന്വേഷിക്കും എന്നിട്ട് അവരും അവരുടെ ദൈവവും കൂടെ ഗവണ്മെന്റിനെ സഹായിക്കുമത്രേ... ഇമ്മാതിരി ജാലിയൻ കണാരൻ ബഡായി കേട്ടിട്ട് സദസ്സിൽ നിന്ന് കയ്യടി, ആർപുവിളി, പ്രെയ്‌സ് ദ ലോഡ്... ഇതുങ്ങളൊക്കെ ആദ്യമേ മന്ദബുദ്ധി ആയത് കൊണ്ട് ഇമ്മാതിരി ഊളകളുടെ വഷളത്തരം കേൾക്കാൻ പോകുന്നതാണോ അതോ ഇതൊക്കെ കേട്ട് പിന്നീട് മന്ദബുദ്ധി ആയതാണോ..?

എന്നാൽ അതീന്ദ്രിയ ശക്തികളെ കുറിച്ചുള്ള അവകാശവാദങ്ങൾ

കേരളത്തിൽ അൽപ്പം പോലും പുതിയതല്ലെന്ന് മാത്രമല്ല. അതിവിടത്തെ സംസ്കാരത്തിന്റെ തന്നെ ഭാഗമായിരുന്നു. കേരളത്തിൽ വളരെ സിസ്റ്റമാറ്റിക്ക് ആയ ഒരു  മന്ത്രവാദ കൾച്ചർ തന്നെ ആയിരുന്നു നില നിന്നിരുന്നത്. ലോകം മുഴുവനും ഉണ്ടായിരുന്നെങ്കിലും ഇന്ത്യയിൽ നിന്ന് പോലും വളരെ വെത്യസ്തമായ, വളരെ ആധികാരികമായ മന്ത്രവാദങ്ങൾ ആയിരുന്നു കേരളത്തിൽ നില നിന്നിരുന്നത്. എന്തായിരുന്നു കേരളീയ മന്ത്രവാദം..?


മന്ത്രവാദത്തിന്റെ ലക്‌ഷ്യം അമാനുഷിക സിദ്ധികൾ കൈവരിക്കലും ആഭിചാരവും ഒക്കെയാണ്. "അനന്തഭദ്രം" എന്ന നല്ല ഒന്നാം ക്ലാസ് പൊട്ട സിനിമ കണ്ടാൽ സംഗതി കുറച്ചൊക്കെ മനസിലാവും. മന്ത്രവാദം പ്രധാനമായും രണ്ട് വിധമായിരുന്നു. സദ്മന്ത്രവാദവും ദുർമന്ത്രവാദവും. മൂർത്തികളെ പ്രസാദിപ്പിച്ച് നല്ല കാര്യങ്ങൾ നേടി എടുക്കുന്നതിനെ സദ്മന്ത്രവാദം എന്നും ദുർമൂർത്തികളിലെ ആസുരഭാവം ഉണർത്തി മറ്റൊരാൾക്കിട്ട് ഉപദ്രവം ഉണ്ടാക്കുന്നതിനെ ദുർമന്ത്രവാദം എന്നും പറയുന്നു. അതായത് ഉത്തമാ... നമ്മുടെ കാര്യം നേടി എടുക്കാൻ കൈക്കൂലി കൊടുക്കുന്നത് സദ്കൈക്കൂലി, മറ്റുള്ളവന്റെ വല്ലതും തടഞ്ഞു വച്ച് വൈകിപ്പിക്കാൻ വേണ്ടി കൊടുക്കുന്ന കൈക്കൂലി ദുർകൈക്കൂലി. ശമനം, ഉച്ചാടനം ഇവയാണ് സദ്മന്ത്രവാദത്തിലെ കർമങ്ങൾ ദുർമന്ത്രവാദത്തിൽ ഘർഷണം, ആകർഷണം, മരണം മാരണം ഇവയൊക്കെ ഉൾപ്പെടുന്നു. പ്രധാന മൂർത്തി കാളിയാണ്. സംഹാര മൂർത്തിയുടെ മൊത്തം ലേബർ എക്സ്പോർട്ട് കമ്പനി നടത്തുന്നത് പുള്ളിക്കാരിയാണല്ലോ. അവരുടെ കീഴില്‍ ലോക്കല്‍ മൂര്‍ത്തികളായ രക്തചാമുണ്‍ഡി, കുട്ടിച്ചാത്തന്‍, കരിങ്കുട്ടി, ഹനുമാന്‍, ഭൈരവന്‍, മറുതാ ഇവരൊക്കെ അണി നിരക്കുന്നു. അവരെയൊക്കെ സ്നേഹത്തോടെ വിളിച്ചു വരുത്തി അവിലും മലരും, അട നിവേദ്യങ്ങല്‍, രക്ത മാംസാദികള്‍ ഒക്കെ കൊടുത്ത് (മൂർത്തി വെജിറ്റേറിയൻ ആണോ നോൺ വെജിറ്റേറിയൻ ആണോ എന്നൊക്കെ നോക്കി കൊടുക്കാവുന്നതാണ്) പ്രസാദിപ്പിച്ച് അവരെ കൊണ്ട് നമ്മുടെ കാര്യങ്ങള്‍ നേടി എടുക്കുന്നത് തന്നെയാണ് മന്ത്രവാദം. ഇവരെ വിളിച്ചു വരുത്തുന്നത് ഒരു മന്ത്രവാദ കളത്തിലേക്കാണ്. അതിന് വേണ്ടി മന്ത്രം-തന്ത്രം-യന്ത്രം എന്നിവയാണ് ഉപയോഗിക്കുന്നത്. മന്ത്രം സിമ്പിൾ ആണ്. എന്തൊക്കെയോ നിരർത്ഥകമായ വാക്കുകൾ കൃത്യമായ സിന്റാക്സോ സ്ട്രക്ച്ചറോ ഇല്ലാതെ തോന്നിയ പോലെ അടുക്കി വച്ച സാധനങ്ങൾ ആണ് മന്ത്രങ്ങൾ. ഇത് ചില പ്രത്യേക ടോണുകളിൽ പല ആവൃത്തി ഉച്ചരിച്ച് കൊണ്ടിരിക്കും. കേൾക്കുന്നവർക്ക് ഒന്നും പിടികിട്ടില്ല, അതാണ് അതിന്റെ ഒരു  ആവശ്യം. ഇനി തന്ത്രം എന്ന് പറയുമ്പോൾ നമ്മൾ കരുതുന്ന പോലെ മാർഗം/സൂത്രം എന്ന അർത്ഥത്തിൽ അല്ല. പുരാതന ഭാരതത്തിൽ വൈദിക മതവും താന്ത്രിക മതവും ഉണ്ടായിരുന്നു എന്നാണു വെപ്പ്. ഉത്തരേന്ത്യയിൽ കൂടുതലും കാണപ്പെടുന്നത് വൈദിക രീതിയിലുള്ള ആരാധനാ കർമങ്ങൾ ആണ്. കേരളത്തിൽ ശബരിമലയിലും ഗുരുവായൂരും എല്ലാം താന്ത്രിക രീതി അനുസരിച്ചാണ് കർമങ്ങൾ ചെയ്യുന്നത്. തന്ത്രി എന്ന പ്രയോഗം വളരെ ശരിയാണ്. കേരളത്തിൽ തന്ത്രം അറിയുന്നവൻ മന്ത്രിയും മന്ത്രം അറിയുന്നവൻ തന്ത്രിയുമാണ്. ഇനി യന്ത്രം... ഇലക്ട്രിക് ആണോ പെട്രോൾ ആണോ എന്നൊക്കെ ചോദിക്കാൻ വരട്ടെ. അരിപ്പൊടി, മഞ്ഞൾ പൊടി, ഉമിക്കരി, ഇത്യാദി പൊടികൾ പല രീതിയിൽ മിക്സ് ചെയ്ത് പല പല കളറുകളിൽ ഒരു കോലം അങ്ങ് വരച്ചിടും. അതാണ് യന്ത്രം. പിന്നെ ആളുകളെ ആകർഷിക്കാൻ ഉള്ള കയ്യിൽ കെട്ടുന്ന എലസിന് വശീകരണയന്ത്രം എന്നൊക്കെ പറയാറുണ്ട്.

മാരണം എന്ന് പറഞ്ഞാൽ ഒരു മൂർത്തിയെ മറ്റൊരാളുടെ ജീവിതത്തിലെ എല്ലാ കാര്യങ്ങളും അലങ്കോലമാക്കി പിന്തുടർന്ന് ശല്യം ചെയ്ത് അയാളെ കൊണ്ട് ജീവിതം മടുപ്പിക്കുന്ന ഒരു പരിപാടി ആണ്. കൂടോത്രം എന്നും പറയും. ഇത് ഇസ്‌ലാമിലും നന്നായി തന്നെ വിശ്വസിച്ച് വരുന്ന ഒന്നാണ്. "സിഹ്ർ" എന്നാണ് അവരതിനെ പറയുന്നത്. ഇത് ഫലിക്കും എന്ന് തന്നെയാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. പ്രവാചകനും സിഹ്ർ ബാധ ഏറ്റതായി സ്വഹീഹുൽ ബുഖാരിയിൽ കാണാം. അതുകൊണ്ട് തന്നെ ഇത് സബ്ഉൽ മൂബിക്കാത്ത് എന്ന ഏഴ് വൻദോഷങ്ങളിൽ എണ്ണി പറഞ്ഞിട്ടുണ്ട്. എന്ന് വച്ചാൽ വളരെ ശക്തമായി വിലക്കിയിരിക്കുന്നു. വിലക്കിയതിന്റെ കാരണം അത് അന്ത വിശ്വാസമാണ് എന്നതൊന്നും അല്ല. അതിന്റെ ചെയ്യുന്ന രീതി ഇസ്‌ലാമിക വിരുദ്ധമാണ് എന്നതാണ് കാരണം. അതായത് അറേബിയയിൽ ചാത്തനും മറുതയും ഭൈരവനും ഒന്നും ഇല്ല. അവിടെ  ജിന്നുകൾ എന്ന ഒരു അതീന്ദ്രിയ വിഭാഗമാണ് ഇത്തരം കാര്യങ്ങൾ എല്ലാം ചെയ്യുന്നത്. ഖുർആനിൽ "സൂറത്തുൽ ജിന്ന്" എന്ന ഒരു അദ്ധ്യായം തന്നെ ഉണ്ട്. ജിന്നുകളിൽ നല്ല ജിന്നുകളും (മുസ്ലിം ജിന്നുകൾ) ചീത്ത ജിന്നുകളും (കാഫിർ ജിന്നുകൾ) ഉണ്ടത്രേ, മനുഷ്യരെ പോലെ തന്നെ. ഇതിലെ കാഫിർ ജിന്നുകളെ തൃപ്തി പെടുത്താൻ വേണ്ടി നമ്മൾ ധാരാളം അനിസ്‌ലാമികമായ ശിർക്കും കുഫ്‌റും ഒക്കെ ചെയ്യണം. അപ്പോൾ അവരെ നമുക്ക് സുഹൃത്ത് ആയി കിട്ടും. വലിയ ശിർക്കും കുഫ്‌റും ചെയ്ത് ജിന്ന് നേതാക്കളെ തന്നെ ഫ്രണ്ട് ആയി കിട്ടിയാൽ അവരുടെ അനുയായികളെയും നമുക്ക് പണിക്കാരായി കിട്ടും. ഇങ്ങനെ ജിന്നുകളുമായി ഉണ്ടാക്കി എടുക്കുന്ന ഒരു കരാറാണ് ഇസ്‌ലാമിൽ സിഹ്ർ അഥവാ കൂടോത്രം. ഇപ്പൊ ഇത് വലിയ പാപമായതിന്റെ കാരണം മനസിലായി കാണുമല്ലോ... ജിന്നുകളെ പണിക്കാരായി കിട്ടാൻ അനിസ്‌ലാമിക പ്രവർത്തി ആവശ്യമാണ് എന്നത് മാത്രമാണ് ഇത്രേം വാലോയ പാപമായതിന്റെ കാരണം. ജ്യോതിഷ പ്രവചനവും ഇസ്‌ലാമിൽ ഹറാമാണ്, പക്ഷെ അതിന്റെയും കാരണം കട്ട കോമഡി ആണ്. ഭാവി പ്രവചിക്കാൻ കഴിയുന്നത് അല്ലാഹുവിന് മാത്രമാണ്, നക്ഷത്രങ്ങളെ ആശ്രയിക്കുന്നത് അല്ലാഹുവിൽ പങ്ക് ചേർക്കലാണ്, അനിസ്‌ലാമികമാണ് എന്നതാണ് ആ കാരണം.

പക്ഷേ ഹൈന്ദവ ആചാരങ്ങളും രീതികളുമായി വളരെയധികം ഇടകലർന്ന് കഴിഞ്ഞിരുന്ന കേരളത്തിലെ "സുന്നികൾ" എന്ന് സ്വയം വിളിക്കുന്ന, എന്നാല്‍ കൂടുതലും ഷിയാ വിശ്വാസങ്ങള്‍ കൊണ്ട്നടക്കുന്ന പാരമ്പര്യ വിശ്വാസികൾ ഇതൊന്നും വകവെക്കാതെ മന്ത്രവാദികളുടെയും, ജോൽസ്യന്മാരുടെയും, വാസ്തുക്കാരുടേയും, കൈനോട്ടക്കാരുടേയും അടുത്തൊക്കെ പോയിരുന്നു. ഉസ്താദും, തങ്ങളും, ബാവയും, ബീവിയും ഒക്കെയായി നിരവധി മുസ്ലിം മന്ത്രവാദികളും കേരളത്തിൽ ഉണ്ടായിരുന്നു.

കം ബാക് റ്റു ട്രഡീഷണൽ കേരള മന്ത്രവാദം...

വളരെ വിശാലവും സമഗ്രവുമായ മന്ത്രവാദ പുസ്തകങ്ങൾ കേരളത്തിൽ ഉണ്ടായിരുന്നു. പരശുരാമൻ കേരളം സൃഷ്ടിച്ച് 64 ബ്രാഹ്മണർക്ക് നീരട്ടിപ്പേറായി കൊടുത്ത്, 6 ബ്രാഹ്മണ കുടുംബങ്ങളെ മന്ത്രവാദ ദൗത്യം ഏൽപ്പിച്ചു എന്നുമാണ് കഥ. മന്ത്രവാദത്തിന്റെ ഏറ്റവും വലിയ ഇരകൾ മാനസിക രോഗികൾ ആയിരുന്നു. ജലദോഷം മുതൽ വിക്കും ചട്ടുകാലും ഉൾപ്പടെ ഹെപ്പറ്റയ്റ്റിസ് ബി വരെ പച്ചമരുന്ന് കൊടുത്ത് മാറ്റും എന്ന് അന്നും ഇന്നും ഒരു ഉളുപ്പുമില്ലാതെ ചുമ്മാ അവകാശവാദം ഉന്നയിച്ച് നടക്കുന്ന പരമ്പരാഗത ആയുർവേദക്കാര്‍, മാനസികരോഗം മരുന്ന് കൊടുത്ത് മാറ്റാൻ പറ്റില്ല എന്ന സത്യം അനുഭവത്തിലൂടെ നേരത്തെ തന്നെ മനസിലാക്കിയിരുന്നു. കാരണം വിശദീകരിക്കാന്‍ സാധിച്ചില്ലങ്കിലും. തലയിൽ നെല്ലിക്കാത്തളം വെക്കൽ ആയിരുന്നു ഒരു പരിഹാരമായി കണ്ടെത്തിയത്. തലയിലൂടെ ഇറങ്ങി തലച്ചോറിൽ എത്തും എന്നായിരിക്കണം അവർ പ്രതീക്ഷിച്ചത്. എന്നാൽ നമ്മുടെ തലയിൽ മാത്രമല്ല മുഴുവൻ സ്കിന്നിലും മൂന്ന് ലിപിഡ് ലയറുകൾ ഉണ്ട്. ഇത് ഒരു തുള്ളി പോലും വെള്ളമോ ഓയിലോ അകത്തേക്ക് കടത്തി വിടില്ല. അതുകൊണ്ട് എണ്ണ, തൈലം, കുഴമ്പ്, ഇത്യാദി ഒരു സാധനവും മനുഷ്യശരീരത്തിൽ ഒരു ഗുണവും ചെയ്യുന്നില്ല. ചുമ്മാ ഒരു ലൂബ്രിക്കേറ്റർ പോലെ ഒരു സാധനം. മസാജ് ചെയ്യുമ്പോ ഒരു സുഖം കിട്ടും, കുറച്ച് കഴിയുമ്പോ കഴുകി കളയാം അത്രേ ഒള്ളൂ.  മഴ കൊണ്ടാൽ വേഗം തന്നെ തല അങ്ങോട്ട് തുടക്കുന്ന പരിപാടി മലയാളികളിൽ കാണാം. പക്ഷേ മഴ കൊണ്ട് ജലദോഷവും പനിയും  വരുന്നതിന്റെ കാരണം തല നനയുന്നത് കൊണ്ടല്ല. അന്തരീക്ഷത്തിൽ ആർദ്രത (humidity) കൂടുമ്പോൾ മൂക്കിലെ വെസലുകൾ വീർത്ത് അതുവഴി അണുബാധ ഉണ്ടാവുകയും മ്യൂക്കസ് ഉൽപ്പാദനം കൂടുകയുമാണ് ചെയ്യുന്നത്. പിന്നെ ആയുർവേദത്തിൽ ഉള്ള മറ്റൊരു പരിപാടി ആയിരുന്നു നസ്യം. നാസാരന്ത്രങ്ങൾ തലച്ചോറിലേക്കുള്ള വാദായാനങ്ങൾ ആയിട്ടാണ് അവർ തെറ്റായി മനസ്സിലാക്കിയിരുന്നത്. എണ്ണയും നെയ്യും ഒക്കെ ചേർന്ന പലയാവൃത്തി തിളപ്പിച്ച് കുറുക്കിയ (ക്ഷീരബല 101 ആവൃത്തി എന്നൊക്കെ കേട്ടിട്ടില്ലേ..?!)  മിശ്രിതങ്ങൾ,  ഒരു പ്ലാവില കൊണ്ട് കുമ്പിൾ ഉണ്ടാക്കി മൂക്കിൽ വച്ച്  ചിരട്ട കൈയിൽ കൊണ്ട് കോരി ഒഴിക്കൽ ആയിരുന്നു പരിപാടി. മൂക്കും തലച്ചോറുമായി യാതൊരു ബന്ധവുമില്ല. മൂക്കിലൂടെ ഒഴിച്ചാൽ വായിലൂടെ വരും അത്രേ ഒള്ളൂ. എങ്ങാനും സ്പോഞ്ച് പോലെയുള്ള ആ സാധനത്തിൽ പോയാൽ ആള് തട്ടിപ്പോവാനും ധാരാളം മതി. ഇതിനെ ന്യായീകരിച്ച് കൊണ്ടാണെങ്കിലും "തിളക്കം" സിനിമയിൽ ഇതിന്റെ നല്ല ഒരു തമാശ ദൃശ്യം കാണിക്കുന്നുണ്ട്.

ബ്ലഡ് - ബ്രെയിൻ ബാരിയർ എന്നൊരു സംഭവം ഉണ്ട്.. ഒരു ബാരിയർ ആയി ഒന്നും സങ്കൽപ്പിക്കണ്ട. സംഭവം ഇതാണ്. നമ്മൾ കഴിക്കുന്ന മരുന്നിലും ഭക്ഷണത്തിലും ഉള്ള കെമിക്കലുകൾ രക്തത്തിലൂടെ ഒഴുകി തലച്ചോർ ഒഴികെയുള്ള ശരീരത്തിന്റെ എല്ലാ ഭാഗത്തും എത്തുന്നുണ്ട്. രക്തത്തിൽ എന്തൊക്കെ ഉണ്ടെങ്കിലും അതിനെയൊക്കെ അരിച്ചുമാറ്റി തലച്ചോറിന് ആവശ്യമുള്ള സാധനങ്ങൾ മാത്രം വലിച്ചെടുക്കാൻ ഉള്ള ഒരു കെമിക്കൽ മെക്കാനിസമാണ് ബ്ലഡ്-ബ്രെയിൻ ബാരിയർ. ഇതില്ലായിരുന്നു എങ്കിൽ നമ്മൾ പാരാസിറ്റാമോൾ, കഫ് സിറപ്പ് ഒക്കെ കഴിക്കുമ്പോൾ നമ്മുടെ പെരുമാറ്റം മാറിപ്പോകുമായിരുന്നു. തലച്ചോറിലെ കെമിക്കലുകൾ അത്രയും മായം ചേരാത്തത് ആയിരിക്കൽ അത്യാവശ്യമാണ്. സൊ ബ്ലഡ്-ബ്രെയിൻ ബാരിയർ പരിണാമപരമായ ഒരു അനുകൂലനമാണ്.  സോ മാനസിക രോഗത്തിന് മരുന്ന് ഫലിക്കണമെങ്കിൽ ഈ ബ്ലഡ്-ബ്രെയിൻ ബാരിയർ ക്രോസ് ചെയ്യുകയും അതോടൊപ്പം നമുക്ക് ആവശ്യമായ ഫാര്മക്കോളജിക്കൽ എഫെക്ട് തരികയും ചെയ്യുന്ന ഡ്രഗ്ഗുകൾ ഉണ്ടാക്കാൻ കഴിയണം. അവിടെയാണ് ചലഞ്ച്. അവിടെത്തന്നെയാണ് ഈ വിഷയത്തിൽ ആയുർവേദം പരാജയപ്പെടുന്നതും. ബ്ലഡ്-ബ്രെയിൻ ബാരിയർ ക്രോസ് ചെയ്യാൻ കെൽപ്പുള്ള ലിഥിയം ബെയ്‌സ്ഡ് ആയിട്ടുള്ള ഡ്രഗ്ഗുകൾ കണ്ടുപിടിച്ച ശേഷമാണ് മോഡേൺ മെഡിസിനിൽ സൈക്യാട്രി എന്നൊരു വിഭാഗം ശക്തി പ്രാപിക്കുന്നത്. ഇപ്പോൾ സൈക്യാട്രി ഗവേഷണങ്ങളിലൂടെ  ഒരുപാട് മുമ്പോട്ട് പോയിട്ടുണ്ട്. മാനസികരോഗം മരുന്ന് കൊടുത്ത തന്നെ ചികില്സിക്കാവുന്നതാണ്. കൊറേ പാതി വെന്ത യുക്തിവാദികൾ പോലും സൈക്യാട്രി എന്ന് പറയുന്നത് ഹോമിയോപ്പതി, യൂനാനി, ഒക്കെ പോലെ തന്നെ കപട ശാസ്ത്രം ആണെന്ന് പറഞ്ഞു നടക്കുന്നത് കണ്ടിട്ടുണ്ട്. വിവരമില്ലായ്മ ഒരു തെറ്റല്ലല്ലോ.. അതൊരു അവസ്ഥയാണ്. ആയുർവേദം ഒരു കാലഘട്ടത്തിന്റെ ശരിയായ ശാസ്ത്രം തന്നെ ആയിരുന്നു. പിന്നീട് ഭക്തി മൂത്ത ആശയവാദം കൊണ്ട് പുതിയ നാമ്പുകൾ വെട്ടി വെട്ടി വളർച്ച പൂർണമായും മുരടിപ്പിച്ച ഒരു ബോൺസായി മരമാണ് ഇന്നത്തെ ആയുർവേദം. സോ വിശ്വനാഥൻ ഡോക്ടർ  പറഞ്ഞപോലെ, പുതിയ കുട്ടികൾ  BHMS എടുക്കരുത് BAMS എടുക്കരുത്.

അപ്പോൾ പറഞ്ഞു വന്നത് മാനസിക രോഗത്തിനുള്ള ഒരേയൊരു പരിഹാരമായി അവർക്ക് ഉണ്ടായിരുന്നത് മന്ത്രവാദം മാത്രമായിരുന്നു. മാനസിക രോഗത്തെ അവർ മനസിലാക്കിയത് ഗ്രഹബാധയായിട്ടാണ്. ഗ്രഹം എന്നാൽ ഗ്രഹിക്കുന്നത് ബാധ എന്നാൽ ബാധിക്കുന്നത് എന്നൊക്കെയാണ് അർത്ഥം. ബാധാവിശേഷം താന്ത്രിക മതപ്രകാരം ഭൂതം (ശൈവം), പ്രേതം (വൈഷ്ണവം), പിശാച് (ശാക്തേയം) ഇവയാണ്. ഗോത്രീയ സങ്കൽപ്പ പ്രകാരം ദേവൻ, അസുരൻ, രാക്ഷസൻ, ബ്രഹ്മരക്ഷസ്, ഗന്ധർവ്വൻ, യക്ഷി. ഇവയാണ്. ഇതിൽ ഗന്ധർവ്വനും യക്ഷിയും കേരളത്തിൽ മാത്രം ഉണ്ടായിരുന്ന സങ്കല്പം ആണ്.  ശാപ - പാപ ദോഷങ്ങൾ പ്രധാനമായും സർപ്പം, പക്ഷി, മാടൻ, കാമൻ, കന്നി ഇവയാണ്. സോ ആദ്യ സ്റ്റെപ്പ് ഡയഗ്നോസിസ് ആണ്. ഇതിൽ ഏതു ബാധയാണ് നിങ്ങളെ ബാധിച്ചിരിക്കുന്നത് എന്ന് കണ്ടെത്തിയാൽ മാത്രമേ പരിഹാരം കാണാൻ കഴിയൂ. അപ്പൊ ബാധാനിർണയം ചെയ്യുന്നത് ജ്യോതിഷ പ്രശ്ന വിചാരത്തിലൂടെയാണ്. (മനസിലായല്ലോ.. ജോൽസ്യന്മാരും മന്ത്രവാദികളും പ്രഥമദൃഷ്ട്യാ.....  ) ഇതും കേരളത്തിൽ മാത്രമുള്ള ഒരു പരിപാടിയായിരുന്നു. ഇതിനു ഫലഭാഗ ജോൽസ്യത്തിന്റെ ചൊവ്വാദോഷം, ഭാവി പ്രവചനം തുടങ്ങി മറ്റു തട്ടിപ്പുകളുമായി പോലും യാതൊരു ബന്ധവും ഇല്ല. സൊ നിങ്ങളുടെ ബാധ ഏതാണെന്ന് ഇതിലൂടെ നിർണയിക്കുന്നു. അടുത്ത സ്റ്റെപ്പ് ബാധയെ ഒഴിപ്പിക്കൽ അഥവാ ബാധോച്ചാടനം. ഇതിനു മന്ത്രവാദം, പൂജ, ഹോമം. ഇത്യാദി കർമങ്ങൾ ഉപയോഗിക്കുന്നു. ഇങ്ങനെയൊക്കെ ആയിരുന്നു നമ്മുടെ ഒരു സംസ്കാരം.

പിന്നീട് കേരളത്തിൽ മന്ത്രവാദം എങ്ങനെ തകർന്നു..?
1920 കളിൽ സജീവമായ യുക്തിവാദ, നവോത്‌ഥാന പ്രവർത്തനങ്ങൾ.... സഹോദരൻ അയ്യപ്പൻ, എം.സി.ജോസഫ്, സി.കൃഷ്ണൻ, സി.വി. കുഞ്ഞിരാമൻ എന്നിവരുടെ സജീവമായ പ്രവർത്തനങ്ങൾ.. 1929ല്‍ "യുക്തിവാദി" എന്ന
സഹോദരൻ അയ്യപ്പൻ
(1889 - 1968)

മാസിക ആരംഭിക്കുന്നു. വി.ടി. ഭട്ടത്തിരിപ്പാട് ഉൾപ്പടെ ഇവർക്കെല്ലാം സാമൂഹിക നവോത്‌ഥാനവുമായി പൊക്കിൾകൊടി ബന്ധം ഉണ്ടായിരുന്നത് കൊണ്ട് മന്ത്രവാദികളെയും ആൾ ദൈവങ്ങളെയും ടാർഗറ്റ് ചെയ്ത് അറ്റാക്ക് ചെയ്യുന്നതിൽ അവർ പ്രയോരിറ്റി കൊടുത്തിരുന്നില്ല. (അവരുടെ പ്രവർത്തനങ്ങൾ മഹത്തരം തന്നെയാണ്. അൽപ്പം പോലും വിലകുറച്ച് കാണുന്നില്ല. പരമ്പരാഗത സമൂഹത്തിന്റെ ചവിട്ടി തേക്കലുകള്‍ കാലങ്ങൾ ആയി സഹിച്ച് വരുന്ന വിഭാഗങ്ങൾക്ക് സംബ്രദായികമല്ലാത്ത ഒരു പുതിയ ജീവിതം നൽകൽ തന്നെയാണ് ഇന്ത്യാ രാജ്യത്ത് അടിസ്ഥാനപരമായി യുക്തിവാദം എന്ന് ഈയുള്ളവൻ കരുതുന്നു, ധാരാളം ഫിലോസഫിക്കൽ ആയ പരിമിതികൾ ഉണ്ടെങ്കിലും കാലഘട്ടം കൂടി പരിഗണിക്കുമ്പോൾ ഇന്ത്യൻ സാഹചര്യത്തിൽ ജ്ഞാനോദയത്തിന്റെ മികച്ച വക്താവാണ് സഹോദരൻ അയ്യപ്പൻ എന്ന് ഞാൻ മനസിലാക്കുന്നു. )


എന്നാൽ മന്ത്രവാദം എവിടെയാണ് തകരുന്നത്..?! 60,70 കളിൽ പരിശ്രമശാലിയായ  ഒരു യുക്തിവാദി കേരളത്തിത്തിന്റെ മനസുകൾ കീഴടക്കുന്നു. പ്രൊഫസർ എബ്രഹാം ടി കോവൂർ (1898 -1978).

തിരുവല്ലയിലെ ഒരു ഒരു സെന്റ് തോമസ് ക്രിസ്ത്യൻ ഫാമിലിയിലായിരുന്നു കോവൂരിന്റെ ജനനം. കൽക്കട്ടയിൽ നിന്നും വിദ്യാഭ്യാസം നേടി. കുറച്ചുകാലം കേരളത്തിൽ ജൂനിയർ പ്രൊഫസർ ആയി സേവനം അനുഷ്ടിച്ചു. ശിഷ്ടകാലം ചിലവഴിച്ചത് ശ്രീലങ്കയിലെ സിലോണിൽ ആണ്. ബോട്ടണി അദ്ധ്യാപകൻ ആയിരുന്നു. 1959 തൊഴിലിൽ നിന്നും വിരമിച്ചു. ആ സമയത്ത് സിലോൺ സകല അന്ത വിശ്വാസങ്ങളും അനാചാരങ്ങളും മന്ത്രവാദ ചികിത്സകളും തുടങ്ങി മാലിന്യങ്ങൾ മുഴുവൻ അടിഞ്ഞു കൂടുന്ന ഒരു  ചവറ്റുകുട്ടയായിരുന്നു. അതിനെതിരെ കോവൂർ മുന്നിട്ടിറങ്ങി. അവിടം മുതലാണ് കോവൂരിന്റെ യുക്തിവാദ ജീവിതം ശരിയായ വിധം ആരംഭിക്കുന്നത്. സിലോൺ റാഷണലിസ്റ്റ്ന്റെ പ്രവർത്തനങ്ങൾക്ക് വേണ്ടി നന്നായി അദ്ധ്വാനിച്ചു. 1960 മുതൽ മരണം വരെയും അതിൻ്റെ പ്രസിഡന്റ് ആയി തുടരുകയും ചെയ്തു.


A. T. Kovoor


ആൾദൈവങ്ങളെയും ജ്യോൽസ്യന്മാരെയും മന്ത്രവാദികളെയും കൈനോട്ടക്കാരെയും അവരുടെ സൂപ്പർ നാച്ച്വറൽ പവർ, ഒബ്ജെക്റ്റീവ് ആയി പ്രൂവ് ചെയ്യാൻ പരസ്യമായി വെല്ലു വിളിച്ചു. "Nobody has and nobody ever had supernatural powers. They exists only in the pages of scriptures and sensation-mongering news papers" 1963ൽ ലോക ചരിത്രത്തിൽ ആദ്യമായി യുക്തിവാദ പന്തയം നടത്തി. ഇന്ദ്രിയങ്ങൾക്ക് അതീതമായ ശക്തികൾ ഉണ്ടെന്ന് തെളിയിക്കുന്നവർക്ക് ഒരു ലക്ഷം രൂപ ഇനാം ആയി പ്രഖ്യാപിച്ചു. ചെറിയ തുകയൊന്നും അല്ല. അന്ന് ഒരു പവൻ സ്വർണത്തിനു വില നൂറ് രൂപയിൽ താഴെ ആയിരുന്നു (ഗോൾഡ് സ്റ്റാൻഡേഡ് ഒക്കെ പോയ സ്ഥിതിക്ക് കൃത്യമായ കമ്പാരിസൺ അല്ല. എന്നാലും കാര്യം മനസിലാക്കാൻ വേണ്ടി മാത്രം.) ഈ വെല്ലുവിളി ഇന്നും ആരും ഏറ്റെടുക്കാതെ കിടക്കുകയാണ്. സത്യസായിബാബ ഒരിക്കൽ ഏറ്റെടുത്തു എങ്കിലും പിന്നീട് വിശ്വാസമില്ലാത്തവരുടെ മുന്നിൽ തെളിയിക്കാൻ താല്പര്യം ഇല്ലെന്നു പറഞ്ഞു സ്വയം അപമാനിതനായി. അദ്ദേഹം വിട്ടില്ല, പുറകെ പോയി, തന്റെ മുന്നിൽ വന്നു നിന്ന് ശൂന്യതയിൽ നിന്ന് ഭസ്മം എടുക്കലും മാല എടുക്കലും ഒക്കെ ചെയ്യാൻ ആവശ്യപ്പെട്ടു. "ഞാൻ ഒന്ന് കാണട്ടെ" എന്ന മട്ടിൽ. ഇത്രമാത്രം അപമാനിതനായ ഒരു ആൾദൈവം വേറെ  വേറെ ഉണ്ടായിട്ടുണ്ടോ എന്ന കാര്യം സംശയമാണ്. ഏത് കാലത്താണ് എന്നും കൂടെ ആലോചിക്കണം. ഇന്ന് ആൾദൈവം എന്ന് വിളിച്ചാൽ പോലും പ്രശ്നമാണെന്നും ചേർത്ത് വായിക്കണം. പിന്നീട് അദ്ദേഹം കേരളത്തിൽ നിരവധി ആളുകളെ ഉൾക്കൊള്ളിച്ച് കൊണ്ട് നടത്തിയ മഹത്തായ യുക്തിവാദ പ്രവർത്തനമാണ് ദിവ്യാദ്ഭുത അനാവരണ ജാഥ. ഇവിടെ

ആൾദൈവ ആക്രമണവും ജാഥയും ഉൾപ്പടെ കോവൂരിന്റെ പ്രവർത്തനങ്ങളുടെ ഒരു ഒരു ആവിഷ്കാരമാണ് സജീവൻ അന്തിക്കാട് സംവിധാനം ചെയ്ത വിനയ് ഫോർട്ടും ജിജോയ് രാജഗോപാലനും കലാഭവൻ മാണിയും ഒക്കെ തകർത്ത് അഭിനയിച്ച "പ്രഭുവിന്റെ മക്കൾ" എന്ന സിനിമ. സായിബാബ ശൂന്യതയിൽ നിന്നും സ്വർണ മാല എടുക്കുന്നതിന്റെ തട്ടിപ്പ് തുറന്നു കാണിക്കുന്ന വീഡിയോ.

ഇന്ന് ലോക പ്രസിദ്ധമായ യുക്തിവാദ വെല്ലുവിളി ജെയിംസ് റാന്ഡിയുടെ
James Randi
വെല്ലുവിളിയാണ്. ആധുനിക ശാസ്ത്രത്തിനു വിശദീകരിക്കാൻ കഴിയാത്തഎന്തും നിങ്ങൾ ഒബ്ജെക്റ്റീവ് ആയി പ്രൂവ് ചെയ്ത് കൊടുത്താൽ ഒരു മില്യൺ ഡോളർ കയ്യോടെ കിട്ടും. ഇന്നുവരെ അതും ആരും ഏറ്റെടുത്തിട്ടില്ല. എന്നാൽ ഈ വെല്ലുവിളി വരുന്നത് 1964ൽ ആണ്. അതായത് കോവൂരിന്റെ വെല്ലുവിളിയുടെ അടുത്ത വര്ഷം.

കോവൂരിന്റെ കൃതികൾ (മലയാളം)

1) കോവൂരിന്റെ സമ്പൂർണ കൃതികൾ - പരിഭാഷ: ജോസഫ് ഇടമറുക് ഇന്ത്യൻ എതീസ്റ്റ് പബ്ലിക്കേഷൻ, ഡൽഹി

2) സംസാരിക്കുന്ന കുതിര (the talking horse) - പരിഭാഷ: ജോസഫ് ഇടമറുക്, കറന്റ് ബുക്സ് പബ്ലിക്കേഷൻസ്, തൃശൂർ

3) യുക്തിവാദം (Rationalism) - പരിഭാഷ: ജോസഫ് ഇടമറുക്. കറന്റ് ബുക്സ്

4) ആനമറുത - DC books കോട്ടയം

5) ഇന്ദ്രിയാതീത ജനനവും പാരാസൈക്കോളജിയും - IAP Delhi

ഇനിയുമുണ്ട്. ഇത്രയെങ്കിലും നമ്മൾ കോവൂരിനെ വായിച്ചിരിക്കണം. അന്നത്തെ യുക്തിവാദ സംഘടനയിൽ ഒന്നും മെമ്പർ ആവാതെ തികച്ചും ഒറ്റയാനായി കൊണ്ടായിരുന്നു അദ്ധേഹത്തിന്റെ പോരാട്ടം. കേസ് ഡയറികൾ എന്ന പേരിൽ ധാരാളം ലേഖനങ്ങൾ വേറെയും എഴുതിയിട്ടുണ്ട്. മാനസിക രോഗങ്ങൾക്ക് ഹിപ്നോതെറാപ്പിയും സൈക്കോളജിയും സ്വന്തമായി പഠിച്ച ശേഷം മന്ത്രവാദ കളങ്ങളിൽ നിന്നും മാനസിക രോഗികളെ മോചിപ്പിക്കാൻ ഉള്ള ശ്രമം നടത്തിയ മഹാനായിരുന്നു എ.ടി.കോവൂർ. അക്കാലത്ത് അധികമാരും പറയുന്നത് കേട്ടിട്ടുപോലും ഇല്ലാത്ത മരണശേഷമുള്ള അവയവ ദാനത്തെയും ശരീര ദാനത്തെയും വളരെയധികം പ്രോത്സാഹിപ്പിച്ചു സ്വയം ചെയ്ത് മാതൃകയായി.

ജനയുഗം മാസികയിൽ പ്രസിദ്ധീകരിച്ച കേരളം മുഴുവൻ വായിച്ച ഒരു കേസ് ഡയറിയെ അടിസ്ഥാനമാക്കി എടുത്ത ഒരു പുരോഗമന സിനിമയായിരുന്നു "പുനർജ്ജന്മം"(1972) അന്നത്തെ സൂപ്പർ സ്റ്റാറുകൾ ആയിരുന്ന പ്രേം നസീറും ജയഭാരതിയും അഭിനയിച്ച ഒരു അഡൾട്സ് ഒൺലി സൈക്കോ ഇറോട്ടിക് ത്രില്ലർ. അതിൽ ഒരു മനഃശാസ്ത്രജ്ഞന്റെ വേഷം കോവൂരും അഭിനയിച്ചിട്ടുണ്ട്. ശരിക്കും അത് അന്ത വിശ്വാസ രഹിതമായ കേരളത്തിലേക്കുള്ള ഒരു പുനർജ്ജന്മം തന്നെ ആയിരുന്നു. കേരളം മുഴുവൻ തകർത്ത ഓടിയ ഒരു വിജയം തന്നെ ആയിരുന്നു പുനർ ജന്മം. 1973ൽ മറുപിറവി എന്ന പേരിൽ തമിഴിലും ഈ സിനിമ ഇറങ്ങിയിരുന്നു. 2014ൽ പുറത്തിറങ്ങിയ രാജ്‌കുമാർ ഹിറാനി സംവിധാനം ചെയ്ത ആമിർ ഖാൻ ചിത്രം "PK" സസൂക്ഷ്മം വീക്ഷിച്ചാൽ കോവൂരിൽ നിന്നുള്ള ഇൻസ്പിറേഷനുകൾ കാണാവുന്നതാണ്.

മാനസിക രോഗ ചികിത്സയിൽ നമ്മൾ തിരുവനന്തപുരത്ത്  ഊളമ്പാറയിലും കോഴിക്കോട് കുതിരവട്ടത്തും ആശുപത്രികൾ സ്ഥാപിച്ചെങ്കിലും ആളുകൾക്ക് വിശ്വാസം മന്ത്രവാദികളെ തന്നെ ആയിരുന്നു. പിന്നീട് കോവൂരിന്റെ പ്രവർത്തന ഫലമായാണ് ആളുകൾ ഭ്രാന്താശുപത്രിയിൽ നടക്കുന്നത് എന്താണെന്ന് മനസ്സിലാക്കിയതും അതിനെ ആശ്രയിക്കാൻ തുടങ്ങിയതും.

ചുരുക്കി പറഞ്ഞാൽ അതീന്ദ്രിയ ശക്തികളിൽ ഉള്ള വിശ്വാസത്തെ സാമാന്യം നല്ല നിലയിൽ തന്നെ അവയുടെ പറുദീസയായിരുന്ന, ദൈവങ്ങളുടെ സ്വന്തം നാടായിരുന്ന, പുതിയ ദൈവങ്ങളുടെ സിന്തസിസ് പോസിബിൾ ആയിരുന്ന കേരളത്തിൽ നിന്നും പടിയടച്ചു പിണ്ണം വെക്കുന്നതിൽ കോവൂർ സാമാന്യം നല്ല വിജയമാണ് കാഴ്ച വച്ചത്.

പ്രതിജ്ഞാനോദയത്തിന്റെ ആരംഭം...

പഴയ മന്ത്രവാദികളും കൂടോത്രക്കാരും ചാത്തനേറുകാരും ചാത്തൻസ്വാമിമാരും എല്ലാം വീണ്ടും കേരളത്തിന്റെ മണ്ണിൽ തഴച്ചു വളർന്നു കൊണ്ടിരിക്കുകയാണ്. പഴയ വാക്കുകളും ഭാഷയും ഒന്ന് മാറ്റി കളഞ്ഞു...

മന്ത്രം = ശബ്ദം = എനർജി = ക്വാണ്ടം ക്ലസ്റ്ററുകൾ.
ബാധ = നെഗറ്റീവ് എനർജി. (ഇനിയും കൊറേ ഉണ്ട്)

ഞാൻ ഒന്ന് ശ്രമിച്ച് നോക്കാം... "മാനസിക രോഗം എന്നത് നിങ്ങളുടെ മസ്തിഷ്ക്കത്തിൽ ഉണ്ടാകുന്ന നെഗറ്റീവ് എനർജി ആണ്. മന്ത്രം പ്രത്യേക ഫ്രീക്വന്സിയില് ഉച്ഛരിക്കുമ്പോൾ അത് ഈ നെഗറ്റീവ് എനർജിയുടെ റെസൊണൻസ് ആകുന്ന ക്വാണ്ടം ക്ലസ്റ്ററുകളുടെ പ്രതി പ്രവർത്തന ഫലമായി നെഗറ്റീവ് എനെര്ജിയെ പരിഹരിക്കാൻ കഴിയുന്നു"

സത്യത്തിൽ അവിടെ ഒന്നും സംഭവിച്ചില്ല. പഴയ ബോംബ് കഥ തന്നെ അൽപ്പം സയന്റിഫിക് വാക്കുകൾ ചേർത്ത് എഴുതി എന്നെ ഒള്ളൂ.. യക്ഷിയും ഗന്ധര്വനും, കരിങ്കുട്ടിയും മറുതയും അക്ഷരാഭ്യാസമില്ലാത്തവരെയാണ് പറ്റിച്ചിരുന്നത് എങ്കിൽ ആധുനിക മന്ത്രവാദികൾ ഫൂൾ ചെയ്യുന്നത് അക്ഷരത്തെറ്റില്ലാതെ വഷളത്തരം വായിച്ചു പഠിക്കുകായും എഴുതി വെക്കുകയും ചെയ്യുന്ന സാക്ഷരരെ ആണ്. അതുകൊണ്ട് കോവൂരിനെ റോൾ മോഡൽ ആക്കിക്കൊണ്ട് ഒരു യുക്തിവാദ മൂവ്മെന്റ് ഇനി കൊണ്ടുവരികയാണെങ്കിൽ അതിൽ വളരെ ഉയർന്ന സയൻസ് കണ്ടന്റ് ഉണ്ടായേ പറ്റൂ... ഞാൻ റെഡി ;)



ഇസ്‌ലാമിക സമൂഹത്തിൽ ഉറുക്ക്, പിഞ്ഞാണം, ഏലസ് ഇത്യാദി സാധനങ്ങളെ എതിർത്ത് സംസാരിച്ച പ്രസ്ഥാനം ആയിരുന്നു മുജാഹിദ് പ്രസ്ഥാനം. പക്ഷെ അതും പുരോഗമനം എന്ന ഉദ്ദേശത്തോടെ അല്ല അവരത് ചെയ്തത്. അടിസ്ഥാന ഗ്രന്ഥങ്ങളിൽ (ഖുർആൻ, സുന്നത്) പറയപ്പെടാത്ത അന്ത വിശ്വാസങ്ങൾ ഒഴിവാക്കണം എന്ന് മാത്രമായിരുന്നു അവരുടെ ആഹ്വാനം. അത് പുറമെ നിന്ന് നോക്കുമ്പോൾ എന്തൊക്കെയോ പുരോഗമനം കാണുന്നുണ്ടെങ്കിലും പുരോഗമന പ്രസ്ഥാനം ആയി വിലയിരുത്താൻ കഴിയില്ല. അതൊരു മതമൗലിക വാദ പ്രസ്ഥാനമാണ്, അന്നും ഇന്നും. ബോധപൂർവം പുരോഗമനം ലക്‌ഷ്യം വെക്കുന്നുണ്ടെങ്കിൽ മാത്രമേ ഒരു പ്രസ്ഥാനത്തെ അങ്ങനെ വിലയിരുത്താൻ കഴിയൂ...

മുജാഹിദിന്റെ അന്ത വിശ്വാസം എന്നാൽ അന്യന്റെ വിശ്വാസം എന്ന അർത്ഥമേ ഒള്ളൂ.. അന്ത വിശ്വാസത്തെ കൃത്യമായി ഡിഫൈൻ ചെയ്യാൻ വേണ്ട ഫിലോസഫിക്കൽ എക്വിപ്മെന്റ് കയ്യിൽ ഇല്ലാത്തത് കൊണ്ട് തന്നെയാണ് ഇപ്പോൾ തനി മണ്ടത്തരങ്ങളായ ജിന്ന് വാദവും  കൊണ്ട് "ജിന്നൂരി" എന്നൊരു വിഭാഗം അതിൽ നിന്നും പിളർന്ന് ഉണ്ടായത്. വാതിലടക്കുമ്പോൾ ശ്രദ്ധിക്കണം വിജാഗിരിയുടെ ഇടയിൽ ജിന്ന് കുടുങ്ങും, മേശ അടക്കുമ്പോൾ, തേങ്ങ ഇടുമ്പോൾ എല്ലാം ശ്രദ്ധിക്കണം. അവിടെയൊക്കെ ജിന്ന് ഉണ്ടാവും. അവരും ഇപ്പോൾ പറയുന്നത് മാനസിക രോഗങ്ങൾ ജിന്ന് ബാധ തന്നെയാണ് എന്ന് തന്നെയാണ്. അതിൽ ഒരു സംശയവും ഇല്ല. ഈ ജിന്നിനെ ഇറക്കുന്ന കാര്യത്തിൽ കണ്ട നമ്പൂരിമാരുടെ അടുത്ത് പോയി  അനിസ്‌ലാമിക രീതി സ്വീകരിക്കരുത്. മറിച്ച്  ഖുർആൻ വചനങ്ങൾ മന്ത്രങ്ങൾ ആയി ഉപയോഗിക്കണം എന്ന് മാത്രമാണ് അവരുടെ "പുരോഗമനം". ഭൂലോക തോൽവികൾ ആണ് ഈ കൂട്ടർ എന്ന് പറയാതെ വയ്യ. അപ്പൊ മുജാഹിദ് എന്ന വിശുദ്ധ പശു ബീഫ് ഫ്രൈ ആയ സ്ഥിതിക്ക് മറ്റൊരു ചിന്തധാര കൂടി പരിശോധിക്കാം..

അബുൽ ഹസ്സൻ ചേകന്നൂർ മൗലവി... 
ചേകന്നൂര്‍ മൌലവി
അദ്ദേഹം തീർച്ചയായും പുരോഗമനം ലക്‌ഷ്യം വച്ചിരുന്നു എന്ന് അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ വായിച്ചിട്ടുള്ള ആർക്കും മനസിലാവും. ഖുർആൻ എങ്ങനെയും വ്യാഖ്യാനിക്കാവുന്ന പൊതു പ്രസ്താവനകൾ ആണെന്നും അതിന് അടിത്തറ നൽകുന്നത് ഹദീസ് ഗ്രന്ഥങ്ങള്‍ ആണെന്നും അദ്ദേഹം മനസിലാക്കിയിരുന്നു. അതുകൊണ്ടു മതത്തിന്റെ ഉള്ളിൽ തന്നെ നിന്ന് മതത്തിന്റെ ജീർണിച്ച വിശ്വാസങ്ങളെ പൊളിക്കാൻ ഹദീസിനെ നിഷേധിച്ചാൽ മാത്രം മതി എന്നുമായിരുന്നു അദ്ദേഹത്തിന്റെ കണ്ടെത്തൽ. ഫിലോസഫി വളരെ സക്സസ്ഫുൾ ആണെങ്കിലും എക്സിക്യൂഷൻ പരാജയം ആയിരുന്നു എന്ന് പറയാതെ വയ്യ. അദ്ധേഹത്തിന്റെ അനുയായികള്‍ എന്ന് പറഞ്ഞു കൊണ്ട് നടക്കുന്നവര്‍ അമിതമായ ഖുർആൻ ഭക്തിയുള്ള മറ്റൊരു കൾട്ട് ആയി മാറി കഴിഞ്ഞിരിക്കുന്നു. ഇടത് കാലിലെ മന്ത് വലത് കാലിലേക്ക് ആയി. പിന്നെ ചേകന്നൂരിന് ദൗത്യം പൂർത്തിയാക്കാൻ സമയം കിട്ടിയിട്ടില്ല എന്നത് കൊണ്ട് അത് അദ്ദേഹത്തിനെ കുറ്റമായി പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല.

ക്രിസ്ത്യൻ പാതിരിമാരിലേക്ക് മടങ്ങി വരാം... 
ദേവസ്യ മുല്ലക്കര
ഇവന്മാർ പരിശുദ്ധാത്മാവിനെ വച്ച് കണകുണ പറയാൻ തുടങ്ങിയിട്ട് നാള് കുറച്ചായി. ദേവസ്യാ മുല്ലക്കര എന്നൊരു ഭൂലോക ഫ്രോഡ് ഉണ്ട്. ഏതോ ഒരു നാടകനടി  പെണ്ണുമ്പിള്ളയെ ചട്ടം കെട്ടിച്ചു കൊണ്ട് വന്ന് ഭ്രാന്തിയായി അഭിനയിപ്പിച്ച് കർത്താവിന്റെ കരങ്ങൾ (മൂപ്പരുടെ കൈ തന്നെ) കൊണ്ട് തലോടി 16783.52 പ്രേതാത്മാക്കളെ ഒഴിപ്പിച്ച് അസുഖം മാറ്റി വീഡിയോ പിടിച്ച് പ്രസിദ്ധീകരിച്ച് വീണ്ടും ആളുകളെ പറ്റിച്ച് പൈസ ഉണ്ടാക്കൽ ആണ് പരിപാടി. പിന്നെ സ്വന്തം വെള്ളപ്പാണ്ട് ഒഴികെ എന്ത് അസുഖവും പരിശുദ്ധാത്മാവിന്റെ കരങ്ങളാൽ ഭേതമാക്കുന്ന ഒരു ഫ്രോഡ് വേറെ ഉണ്ട്. പിന്നെയും കൊറേ ഊളകൾ ഉണ്ട് ഈ ഫീൽഡിൽ.

എന്തായാലും ഇപ്പൊ ലെറ്റസ്റ് ആയി വന്നിരിക്കുന്ന അവകാശവാദം രാജ്യത്തിന്റെ മുമ്പോട്ടുള്ള പോക്ക് പ്രെഡിക്ട് ചെയ്ത് സഹായിക്കും എന്നാണല്ലോ.. അവിടെ നിന്നാണല്ലോ നമ്മൾ തുടങ്ങിയത്. സോ ബല്യ ബല്യ പ്രവചനം ഒന്നും നടത്തി അണ്ണൻ കഷ്ടപ്പെടണ്ട.. "സമീപ ഭാവിയിൽ പെട്രോൾ വില കൂടും" ഇതൊരു പ്രവചനമായി ഞാൻ കണക്കാക്കുന്നേ ഇല്ല. പ്രത്യേകിച്ച് മോഡി ഭരിക്കുമ്പോൾ.

കാള്‍ പോപ്പറിലൂടെ പ്രസിദ്ധമായ ഫാള്സിഫയബിലിറ്റി തിയറി തന്നെയാണ് പ്രശ്നം :

1)  സമീപ ഭാവി എന്നാൽ ഒരാഴ്ചയോ, ഒരു ദിവസമോ ഒരു മാസമോ എത്രയും ആവാം. സൊ അത് കൃത്യമായി നിര്വചിക്കണം. അതെ ഡെഫിനിഷൻ അവനാണ് താരം.

2) വില കൂടും എന്ന പ്രയോഗവും വളരെ അവ്യക്തമാണ്. രണ്ട് ഡെസിമൽ പ്ലെയ്സിൽ പ്രിസയിസ് ആയി എത്ര കൂടും എന്ന് പറയണം.

3) പെട്രോൾ വില പല സ്ഥലങ്ങളിലും പലതാണ് അതുകൊണ്ട് എവിടത്തെ കാര്യമാണ് പറയുന്നത് എന്നും വ്യക്തമാക്കണം.

അപ്പൊ ഇങ്ങനെ വരും... "01/10/16 12:00am ന് മുമ്പായി കോഴിക്കോട് പെട്രോളിന്റെ വില 2 രൂപ 49 പൈസ വർദ്ധിക്കും" അതാണ് ഒരു സാധുവായ പ്രവചനം. അല്ലാതെ ചിക്കമംഗലൂരിൽ ഇന്ദിരാഗാന്ധി ജയിക്കും, പിണറായി വിജയൻ മുഖ്യമന്ത്രി ആകും ഇതൊന്നും ഒരു പ്രവചനമേ അല്ല. കൃത്യമായി പത്രം വായിക്കുന്ന ആർക്കും പ്രവചിക്കാവുന്ന കാര്യങ്ങൾ മാത്രമാണ്.

അപ്പൊ പുതിയ പാസ്റ്റർ ടിജോ തോമസിനുള്ള എന്റെ വെല്ലുവിളി... താങ്കൾ ചെയ്യേണ്ടത് ഇത്ര മാത്രം...

ഞാൻ കൊണ്ട് വരുന്ന ഒരു ഒരു 12 അക്ക രഹസ്യ നമ്പർ ഉള്ള സ്ക്രാച്ച് ചെയ്യാത്ത മൊബൈൽ റീചാർജ് കൂപ്പണിലെ നമ്പർ പ്രവചിക്കണം. 10 മിനിറ്റ് സമയം തരും. അതിനുള്ളിൽ എയ്ഞ്ചലിനെ ഉപയോഗിച്ച് കണ്ടെത്തി പ്രവചിച്ചിരിക്കണം. അത് കഴിഞ്ഞു അവിടെ വച്ച് തന്നെ പബ്ലിക്ക് ആയി കാർഡ് സ്ക്രാച്ച് ചെയ്ത് പരിശോധിക്കാം... തെറ്റിയാൽ പിന്നെ ഇമ്മാതിരി ഊളത്തരം പറയാൻ വാ തുറക്കരുത്.

എനിക്ക് പറയാൻ ഉള്ളത് : "വസ്തു നിഷ്ടമായ (objective ratification) പഠനം  കൊണ്ട് മനസിലാക്കാൻ കഴിയാത്ത ഒന്ന് ഉള്ളതും ഇല്ലാത്തതും സമമാണ്"

.


Sunday, 25 September 2016

മഴവില്ലിന് എത്ര നിറങ്ങളുണ്ട് ?

വില്ലില്‍ ത്ര നിറങ്ങളുണ്ട്..?

എല്ലാവര്ക്കും അറിയാം ഏഴ്. വയലറ്റ്, ഇൻഡിഗോ, ബ്ലൂ, ഗ്രീൻ, യെല്ലോ, ഓറഞ്ച്, റെഡ്.


പക്ഷേ ഒന്ന് ആലോചിച്ചു നോക്കൂ.. ഇലക്ട്രോ മാഗ്നെറ്റിക് സ്പെക്ട്രത്തിലെ 390nm മുതൽ 700nm വരെയുള്ള അനന്തമെണ്ണം തുടർച്ചയായ വേവ് ലെങ്തുകൾ (infinite number of continuous wavelengths ) എങ്ങനെയാണ് 7 എന്ന കുറ്റിയിലേക്ക് ചേർത്തു കെട്ടാൻ കഴിയുന്നത്..? 1665ൽ ഐസക് ന്യൂട്ടൺ ആണ് ആദ്യമായി പ്രിസം പരീക്ഷണം നടത്തുന്നത്. സൂര്യ പ്രകാശത്തിന്റെ പാതയിൽ ഒരു ഗ്ളാസ് പ്രിസം വച്ചപ്പോൾ അത് ഘടക വർണ്ണങ്ങളായി വേർപിരിഞ്ഞു (dispersion). ധവള വെളിച്ചം നിരവധി വർണങ്ങളുടെ കൂടിച്ചേരൽ (composite light) ആണെന്ന് അദ്ദേഹം അനുമാനിച്ചു. മറ്റൊരു പ്രിസം തല തിരിച്ചു വച്ച് ഈ വർണങ്ങൾ തിരിച്ച് വെള്ള വെളിച്ചവും ആക്കി.
വിസിബിൾ സ്പെക്ട്രത്തിൽ എണ്ണിയാൽ തീരാത്ത അത്ര വർണങ്ങൾ ഉണ്ട്. റെഡ് എവിടെ അവസാനിക്കുന്നു ഓറഞ്ച് എവിടെ തുടങ്ങുന്നു എന്ന ബൗണ്ടറി ഒന്നും ഷാർപ്പല്ല. പിന്നെ എങ്ങനെ 7 വർണങ്ങൾ കൃത്യമായി ന്യൂട്ടൺ എണ്ണിയെടുത്തു..? വേണമെങ്കിൽ ആറോ എട്ടോ ഒമ്പതോ ഒക്കെ ആക്കാമായിരുന്നു. ഏഴിനെന്താ കൊമ്പുണ്ടോ..? അതേ കൊമ്പുണ്ട്. കാരണം ന്യൂട്ടൺ ശാസ്ത്രീയം എന്നതിൽ ഉപരി ഒരു വിശ്വാസ പരമായിട്ടാണ് ആ നമ്പർ ചൂസ് ചെയ്തത്. "humans are pattern seeking and story telling primates ". സംഗീതത്തിലെ നോട്ടുകൾ ഏഴെണ്ണം ആയിരുന്നു. സൗരയൂഥത്തിലെ ഗ്രഹങ്ങളും ഏഴെണ്ണം ( നെപ്റ്യൂണും പ്ലൂട്ടോയും അന്ന് അറിവില്ലായിരുന്നു. ജ്യോത്സ്യം മൂത്ത് പഴുക്കുന്നത് വരെ അതുങ്ങളെ പറ്റി അറിയാതെ ഇരുന്നത്നന്നായി . ഇപ്പൊ അതുങ്ങളെ കൊണ്ട് ഏതായാലും ശല്യം ഇല്ലല്ലോ  നെപ്ട്യൂണ്‍ പിൽകാലത്ത് ന്യൂട്ടന്റെ രണ്ടാം ചലന നിയമത്തിലെ ന്യൂമറിക്കൽ അനാലിസിസ് വഴി ലഭിച്ച ദിശയിലേക്ക് ടെലസ്കോപ് തിരിച്ചാണ്‌ കണ്ടെത്തിയത്. അസാമാന്യ പ്രവചന സ്വഭാവമുള്ള നിയമമാണ് ന്യൂട്ടൺസ് സെക്കൻഡ് ലോ.). ആഴ്ചയിലെ ദിവസങ്ങളും 7 ആയിരുന്നു.സോ പ്രകൃതിയുടെ പാറ്റേൺ നിലനിർത്താൻ നിറങ്ങളും 7 ആയിരിക്കണം എന്ന്‌ ന്യൂട്ടൺ അനാവശ്യമായി വാശി പിടിച്ചു. ഇങ്ങനെ ഇല്ലാത്ത പാറ്റേണുകൾ യാഥാർത്ഥത്തിൽ ഉണ്ടെന്ന് ചിന്തിക്കാനുള്ള ഒരു സ്വാഭാവിക ചിന്താ ദൗർഭല്യമാണ് അന്ത വിശ്വാസങ്ങളുടെ ഒരു കാരണം (pattern seeking). വല്യ ശാസ്ത്രജ്ഞൻ ഒക്കെ ആയിരുന്നെങ്കിലും ന്യൂട്ടണും ആ പ്രശ്നം ഉണ്ടായിരുന്നു എന്നാണ് മനസിലാകുന്നത്.

ചില പാറ്റേണുകൾ...!



വൈരുദ്ധ്യാത്മക ബൗദ്ധികവാദി (dialectical materialism) കാണുന്നത് സകലതും രണ്ടായിട്ടായിരിക്കും "law of interpenetration of opposites" (ജനനം-മരണം, രാത്രി-പകൽ, ചൂട്-തണുപ്പ് etc.). പാറ്റേൺ സീക്കിംഗ്
ത്രിയേകത്വത്തിൽ (trinity)  വിശ്വസിക്കുന്ന ഒരു ക്രിസ്ത്യാനി കാണുന്നത് സകലതും മൂന്നായിരിക്കും (ഖരം-ദ്രാവകം-വാതകം, ഇലക്രോൺ-പ്രോട്ടോൺ-ന്യൂട്രോൺ, പ്രാഥമിക വർണങ്ങൾ (റെഡ്-ബ്ലൂ-ഗ്രീൻ) etc.) എഗൈൻ പാറ്റേൺ സീക്കിംഗ്.
ഇനി നിങ്ങളുടെ മാജിക് നമ്പർ എത്രയാണെങ്കിലും ഇതുപോലെ ധാരാളം പാറ്റേണുകൾ കിട്ടും. ന്യൂട്ടണ് അത് 7 ആയിരുന്നു എന്ന് മാത്രം. അതിനുള്ള കാരണവും പറഞ്ഞു.

ഇനി അടുത്ത സംശയം..!



ശരിക്കും 7 നിറങ്ങൾ ഉണ്ടോ..? നിങ്ങളിൽ എത്ര പേർക്ക് ഇൻഡിഗോ കളർ തിരിച്ചറിയാൻ കഴിയും..? ഒരു ടെക്സ്റ്റയിൽസിൽ പോയി ഇൻഡിഗോ കളർ സാരി വേണമെന്ന് പറഞ്ഞു വേണെങ്കിൽ അവരെ ചൊറിയാം (ആളുകളെ ചൊറിയാനുള്ള മാര്ഗങ്ങൾക്ക് എന്നെ സമീപിക്കുക. അതിൽ ഒരു റിസർച് തന്നെ നടത്തുന്നുണ്ട്) "indigo is very less sensible to human eye " ഇൻഡിഗോ ഹ്യൂമൻ വിഷന്റെ അടിസ്ഥാനത്തിൽ ഒരു പ്രത്യേക വർണമായി പറയേണ്ടതില്ല എന്നും അഭിപ്രായങ്ങൾ വന്നിട്ടുണ്ട്. അത് ഏറെക്കുറെ ബ്ലൂ തന്നെയായിട്ടാണ് നമ്മൾ കാണുന്നത്. എന്ന് വച്ചാൽ ബ്ലൂ ചാനലിലെ വേരിയേഷനുകൾ നമുക്ക് പെട്ടെന്ന് മനസിലാവില്ല എന്നർത്ഥം. (ഫോട്ടോ ഗ്രാഫേഴ്സ് നോയിസ് കാൺസലിംഗ് ബ്ലൂ ചാനലിൽ ചെയ്താണ് മതി. ഫ്രീ ആയിട്ട് ഒരു ഉപദേശം. ഇനീം വേണേൽ ക്യാഷ് തരണം.)



ഇതിനും ഒരു കാരണം കാണുമല്ലോ..!



 സൂര്യൻ യഥാർത്ഥത്തിൽ ഒരു മങ്ങിയ മഞ്ഞ നക്ഷത്രമാണ്. വളരെ ചെറുത്. (പ്രപഞ്ച ഗോളങ്ങളുടെ വലിപ്പം എല്ലാരും ഒന്ന് പഠിച്ചാൽ നന്നാവും, ദൈവത്തിന്റെ വിശേഷ സൃഷ്ടി ആണെന്ന അഹങ്കാരം ഉണ്ടെങ്കിൽ അതങ്ങ് പോയിക്കിട്ടും)
"Sun is a G2V yellow dwarf " സോ മഞ്ഞ വെളിച്ചത്തിൽ പരിണമിച്ച നമ്മുടെ കണ്ണുകൾക്ക് മഞ്ഞയോട് സെൻസിവിറ്റി കൂടുകയും അതിന്റെ പൂരക വര്ണമായ (complimentary colour) നീലയോട് സെൻസിവിറ്റി കുറഞ്ഞതും സ്വാഭാവികം മാത്രം 

സോ ഇൻഡിഗോ മാറ്റി വച്ചാൽ പർപ്പിൾ, വയലറ്റ്, ബ്ലൂ, ഗ്രീൻ, യെല്ലോ, ഓറഞ്ച്, റെഡ്, ആയിരിക്കും അന്ന് ന്യൂട്ടൺ ഉദ്ദേശിച്ച കളറുകളുടെ ഇന്നത്തെ പേരുകൾ.


ഒരു ഓഫ് ടോപ്പിക് കൂടെ...


ന്യൂട്ടണ്സ് കളർ ഡിസ്ക് വേഗതയിൽ കറക്കുമ്പോൾ 7 നിറങ്ങൾ സ്മഡ്ജ് ആയി (ചലനമായല്ല തോന്നുന്നത്) വെള്ള നിറത്തിൽ തോന്നുന്നു. അതിന്റെ കാരണം പേഴ്‌സിസ്റ്റൻസ് ഓഫ് വിഷൻ ആണെന്നിരിക്കെ പേഴ്‌സിസ്റ്റൻസ് ഓഫ് വിഷൻ കാഴ്ചയെ സ്മഡ്ജ് ചെയ്യുകയല്ലേ ചെയ്യുന്നത്. ചലനം തോന്നിക്കുകയല്ലല്ലോ.. അപ്പൊ പിന്നെ സിനിമ കാണാൻ കഴിയുന്നത് എങ്ങനെയാണ് പേഴ്‌സിസ്റ്റൻസ് ഓഫ് വിഷൻ കൊണ്ടാകുന്നത്..? സ്‌കൂളിൽ പഠിപ്പിക്കുന്നത് തെറ്റാണ്. അതിന്റെ യഥാർത്ഥ കാരണം "law of proximity " ആണ്. തുടർച്ചയായി വരുന്ന കാര്യങ്ങൾ പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു എന്ന അന്തമായ തോന്നലാണ് അതിന് കാരണം. (correlation is not causation എന്ന് പാവം യുക്തിവാദികൾ പറഞ്ഞോണ്ട് നടക്കുന്ന സാധനം തന്നെ) ഒരു അടുക്കളയും അടുത്ത സീനിൽ ഒരു സിറ്റൗട്ടും കാണിച്ചാൽ അവ എവിടെയൊക്കെ വച്ച് ഷൂട്ട് ചെയ്തത് ആണെങ്കിലും അത് ഒരു വീടിന്റെ ഭാഗങ്ങൾ ആണെന്ന് നിങ്ങൾ കരുതും. ഏത് യുക്തിവാദി ആണെങ്കിലും.അതാണ് സിനിമ കാണാൻ കഴിയുന്നതിന്റെ കാരണം. കണ്ണിലല്ല കാര്യം തലച്ചോറിലാണ്.

NB: ഞാൻ സിനിമ കാണുമ്പോൾ ഇത്തരം തോന്നലുകൾ ഇന്ഹിബിറ്റ് ചെയ്യാൻ ശ്രമിക്കാറുള്ളത് കൊണ്ട് എനിക്ക് സിനിമ നേരെചൊവ്വേ ആസ്വദിക്കാൻ കഴിയാറില്ല. സൊ ആരും ആ പണിക്ക് പോണ്ട, പിന്നീട് ഖേദിക്കും.

Tuesday, 20 September 2016

ഖുര്‍ആനിലെ സൂര്യന്റെ ചലനം

ഈ പോസ്റ്റിന്റെ ആദ്യ ഭാഗം ഖുർആനിലെ ഭൂമി ഉരുണ്ടതോ പരന്നതോ..?  ഇവിടെ വായിക്കാം

പ്രശസ്ത സാഹിത്യകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ "സ്ഥലത്തെ
ബഷീർ 
പ്രധാനദിവ്യൻ " എന്ന കഥയുടെ അന്തസത്ത അൽപ്പം ചുരുക്കി പറഞ്ഞ ശേഷം കാര്യത്തിലേക്ക്  വരാം. കഥ ഇങ്ങനെ.. കുറച്ച് മരങ്ങൾ ആരൊക്കെയോ ചേർന്ന്  മുറിച്ചിരിക്കുന്നു, അതിന്റെ തടി എവിടെപ്പോയി എന്ന് കണ്ടെത്തണം. ആളുകൾ സ്ഥലത്തെ പ്രധാന ദിവ്യന്റെ അടുക്കൽ പോകാൻ തീരുമാനിച്ചു.  ചുട്ട കോഴിയെ ചൂടോടെ തിന്നുന്ന, പച്ച  വെള്ളത്തെ  ഐസും നീരാവിയുമാക്കുന്ന, വെള്ളത്തിന് മുകളിലൂടെ താഴാതെ  തോണി തുഴയുന്ന മഹാ ദിവ്യൻ. എന്തായാലും ആളുകൾ  ദിവ്യനെ കണ്ട് സങ്കടം പറഞ്ഞു. ഉടനെ അദ്ദേഹം കണ്ണടച്ച് ഒരുപാട് സമയം ധ്യാനിച്ച് ദിവ്യദൃഷ്ടിയിൽ തെളിഞ്ഞ ആ മഹാ  സത്യം അങ്ങ് വെളിപ്പെടുത്തി. "
ഹന്തന്തന്ത്  ഹന്തന്ത്... ഹന്തന്തന്ത്  ഹന്തന്ത്...  " എന്നും പറഞ്ഞ് രണ്ട് മൂന്ന് ചാട്ടം അങ്ങ്  വച്ച്  കൊടുത്തു. എന്തായാലും ആർക്കും ഒന്നും മനസിലായില്ലെങ്കിലും എന്തോ വലിയ സത്യമാണ് പറഞ്ഞത് എന്ന് എല്ലാരും ഉറപ്പിച്ചു. പിന്നീട് പോലീസ് വന്ന് അന്വേഷിച്ച് തടി കണ്ടെത്തി. അപ്പോൾ മരം മുറിച്ച അവിടെ തന്നെ  ആയിരുന്നു തടികൾ കുഴിച്ചിട്ടിരുന്നത്. ഉടനെ തന്നെ  ദിവ്യന്റെ ഭക്തന്മാർക്ക്  പഴയ വിദ്യ വചനത്തിന്റെ അർത്ഥം പിടികിട്ടി. "ഹന്തന്തന്ത്  ഹന്തന്ത്..." എന്ന് വച്ചാൽ "അവിടെത്തന്നെ ഉണ്ട് അവിടെ തന്നെ" എന്നാണ് പോലും. 

എന്നെ വളരെ അധികം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ഒരു കഥയാണിത്. ബഷീർ ലോജിക്കൽ ഫാലസികൾ ഒക്കെ പഠിച്ചിട്ടാണോ എന്നറിയില്ല അദ്ദേഹത്തിന്റെ കഥകളിൽ ഒരു  അസാധാരണ "യുക്തി" കാണാറുണ്ട്. ആനവാരി രാമൻ നായരും പൊൻകുരിശ് തോമയും എട്ടുകാലി മമ്മൂഞ്ഞും എല്ലാം അവയിൽ പ്രധാനികൾ ആണ്. ഇനി കാര്യത്തിലേക്ക് വരാം.

ഒബ്‌സർവേഷനുകൾ...

കാ) ദിവ്യന്റെ പ്രവചനം ആവശ്യമുള്ള സമയത്ത് ആർക്കും മനസിലായിട്ടില്ല.

ക്കാ ) ദിവ്യന്റെ പ്രവചനം എങ്ങനെയും വ്യാഖ്യാനിക്കാവുന്ന പൊതു പ്രസ്താവനയാണ്.

ഗ) സത്യം കണ്ടെത്തുന്നത് പോലീസിന്റെ വസ്തു നിഷ്ഠമായ ശാസ്ത്രീയ മാർഗ്ഗത്തിലൂടെയാണ്.

ങ്ക) ശരിയായ ഉത്തരം തെളിവ് സഹിതം കിട്ടിയ ശേഷം മാത്രമാണ് ദിവ്യൻ പറഞ്ഞത് ഭക്തർക്ക് പോലും മനസിലായത്.

ങ്ങ) പോലീസ് കണ്ടെത്തും മുന്നേ സത്യം എന്താണെന്ന് ദിവ്യൻ പറഞ്ഞതായി പ്രചരിപ്പിക്കപ്പെടുന്നു. അതിന്റെ ക്രെഡിറ് ദിവ്യന് കിട്ടുന്നു.

ച) ഇമ്മാതിരി ദിവ്യന്മാരെ  കൊണ്ട് മനുഷ്യന്മാർക്  ഒരു ഗുണവും ഇല്ല.

ഇത് പോലെയാണ് മത വ്യാഖ്യാന ഫാക്ടറികൾ പ്രവർത്തിക്കുന്നത്. വളരെ പുരാതനമായ ഒരു പുസ്തകം കയ്യിലുണ്ട്. അതിൽ എങ്ങനെയും വ്യാഖ്യാനിക്കാവുന്ന കൊറേ പ്രസ്താവനകൾ ഉണ്ട്... ഇതാണ് ആകെ ഉള്ള അസംസ്‌കൃത വസ്തു. ശാസ്ത്രം വല്ലതും കണ്ടെത്തും വരെ കൊന്നാലും ഇവർ  അത് പുറത്ത് പറയില്ല. കണ്ടെത്തി കഴിഞ്ഞ ശേഷം ഞങ്ങൾ ആദ്യമേ സീഡി  ഇറക്കിയിട്ടുണ്ട്. നിങ്ങളുടെ കയ്യിൽ പ്ലേയർ ഇല്ലാത്തത് കൊണ്ടാണെന്ന്  അങ്ങ്  തള്ളും. അതാണൊരു രീതി.


ഒരു  ഉദാഹരണം നോക്കാം. "ശാസ്ത്രം ആദ്യം പറഞ്ഞു സൂര്യൻ ചലിക്കുന്നു, പിന്നെ പറഞ്ഞു ചലിക്കുന്നില്ല, പിന്നെ വീണ്ടും  മാറ്റി പറഞ്ഞു സൂര്യൻ ചലിക്കുന്നു. ഖുർആനിൽ ആണെങ്കിൽ പണ്ടേ പറഞ്ഞിട്ടുണ്ട്  സൂര്യൻ ചലിക്കുന്നു എന്ന്. അതിതുവരെ മാറ്റി പറയേണ്ടി വന്നിട്ടില്ല. ഇന്ന്  പറഞ്ഞത് നാളെ മാറ്റി പറയുന്ന  ശാസ്ത്രത്തെ ആണോ അതോ വാക്ക് മാറ്റാത്ത ഖുർആനിനെയാണോ നിങ്ങൾ വിശ്വസിക്കേണ്ടത്..?" ഇതാണ് വളരെ പോപ്പുലർ ആയ  വാദം. ഏത് സാധാരണക്കാരനും ഇതറിയാം.. സോ  ഞാൻ ഒന്ന്  ഊളിയിടാൻ പോകുകയാണ്. ഇനിയങ്ങോട്ട് വളരെ ശ്രദ്ധയോടെ വേണം വായിക്കാൻ..

ആദ്യം ഖുർആനിൽ സൂര്യന്റെ ചലനത്തെ കുറിച്ച് പറഞ്ഞ വചനങ്ങൾ ഓരോന്നായി എല്ലാം ഒന്ന് നോക്കാം.

"അങ്ങനെ സൂര്യാസ്തമയ സ്ഥാനം എത്തിയപ്പോൾ ചേർ നിറഞ്ഞ ജലാശയത്തിൽ സൂര്യൻ അസ്തമിക്കുന്നത് അയാൾ കണ്ടു. അതിനടുത്ത്  ഒരു  ജനവിഭാഗത്തെയും അദ്ദേഹം കണ്ടെത്തി." (18:86 )

"അങ്ങനെ സൂര്യോദയ സ്ഥാനത്ത് എത്തിയപ്പോൾ അത് ഒരു ജനതയുടെ മേൽ ഉദിച്ചുയരുന്നതായും അദ്ദേഹം കണ്ടു" (18 :90)

സൂര്യാസ്തമയ സ്ഥാനമോ..? സൂര്യോദയ സ്ഥാനമോ..? എന്തൂട്ടൊക്കെയാ ഇതൊക്കെ  ? സൂര്യൻ ഉദിക്കുന്നുമില്ല, അസ്തമിക്കുന്നുമില്ല ഭൂമിയുടെ കറക്കം കൊണ്ടുള്ള തോന്നൽ മാത്രമാണ്. പിന്നല്ലേ  അങ്ങനെ  ഒരു  സ്ഥാനവും അതിന് വേണ്ടി ചളിക്കുഴിയും അതിന് ചുറ്റും ജനവിഭാഗവും...! സൂര്യൻ അസ്തമിക്കുന്നത് സ്ഥിരമായി  കാണുന്ന ഒരു ആറാം നൂറ്റാണ്ടിലെ അറബിക്ക്  ഒരുപാട് പടിഞ്ഞാറോട്ട്  പോയാൽ സൂര്യൻ അസ്തമിക്കുന്ന സ്ഥലത്ത് എത്താൻ  കഴിയും  എന്ന ചിന്ത സ്വാഭാവികം മാത്രം. അസ്തമിക്കാൻ എളുപ്പത്തിന് ചളി നിറഞ്ഞ കുഴിയും. പക്ഷെ ഇതൊക്കെ ഖുർആനിൽ എഴുതാമോ..? കാര്യപ്പെട്ട പുസ്തകം അല്ലെ ഹേ..?!

"സൂര്യൻ അതിന്റെ  വിശ്രമ സ്ഥാനത്തേക്ക് സഞ്ചരിക്കുന്നു. പ്രതാപിയും സർവ്വജ്ഞനുമായ അല്ലാഹു തീരുമാനിച്ചത് ആണത്" (36:38)

ഇതും ഒരു  അനുഭവ സാക്ഷ്യം മാത്രമാണ്. സൂര്യൻ പകൽ സമയം കൊണ്ട് സ്ഥിരമായി ഒരേ ദിശയിൽ നീങ്ങി രാത്രി സമയം എവിടെയോ പോയി വിശ്രമിക്കുന്നു എന്ന സരളവും ലോലവുമായ യുക്തി. 

അതായത് ഖുർആൻ പ്രകാരമുള്ള സൂര്യന്റെ ചലനം ഇതാണ്. അതിവിശാലമായ ഒരു ഭൂമിയിൽ അങ്ങ്  കിഴക്ക്  ഒരു  ജനതക്ക്  മേൽ സൂര്യൻ ഉദിച്ചുയരുന്ന. ശേഷം അതിന്റെ വിശ്രമ സ്ഥാനത്തേക്ക് യാത്ര ചെയ്യുന്നു. അങ്ങ് ദൂരെ പടിഞ്ഞാർ അസ്തമന സ്ഥാനത്തെ ചളിക്കുഴിയിൽ മുങ്ങുന്നു. ഇത്രേ  ഒള്ളൂ... വല്യ ഡെക്കറേഷൻ ഒന്നും വേണ്ട.

സൂര്യൻ വിശ്രമിക്കുന്നത്  അല്ലാഹുവിന്റെ സിംഹാസനത്തിന്റെ ചുവട്ടിൽ സുജൂദ് ചെയ്ത്  കൊണ്ടാണെന്നും അടുത്ത ദിവസം ഉദിക്കാൻ അത് അല്ലാഹുവിനോട് അനുവാദം ചോദിക്കുമെന്നൊക്കെ തഫ്സീറുകളിൽ തള്ളുന്നുണ്ട്.. വായിക്കാൻ നല്ല  രസമാ... ബോബനും മോളിയും പറയുന്ന പോലത്തെ തമാശകൾ.

സൂര്യന്റെ  ഈ  ചലനം ഖുർആനിൽ മാത്രമല്ല പറയുന്നത്. ആ  കാലത്തും അതിനു മുന്നേയും ആകാശത്തേക്ക് നോക്കിയിട്ടുള്ള എല്ലാവര്ക്കും അനുഭവപ്പെട്ടിട്ടുള്ള ഒരു സ്വാഭാവികമായ  കാര്യം മാത്രമാണ്. അതെഴുതിവെക്കാൻ വല്യ മിടുക്കൊന്നും വേണ്ട. പക്ഷേ അനുഭവങ്ങൾ ശാസ്ത്രീയമായ തെളിവുകൾ അല്ലല്ലോ... ഖുർആൻ പോലെ ഒരു പുസ്തകം എഴുതാൻ പുറപ്പെടും മുന്നേ കാൾ പോപ്പറിന്റെ എല്ലാ പുസ്തകങ്ങളും വായിച്ചിരിക്കണം. ഇല്ലെങ്കിൽ ഇമ്മാതിരി മണ്ടത്തരം അറിയാതെ വിളിച്ച് പറഞ്ഞു പോകും.

ഇനി എന്താണ് സൂര്യ ചലനം..?

ആകാശത്തുള്ള സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും എല്ലാം നാല് മിനുട്ട് കൊണ്ട് ഒരു ഡിഗ്രി എന്ന  കണക്കിന് കിഴക്ക് നിന്ന് പടിഞ്ഞാറോട്ട് നീങ്ങുന്നു. ഇത് ഭൂമി കറങ്ങുന്നത് കൊണ്ടാണ് എന്നത് വെറും കോമണ്സെന്സ് ആണ്. അതിൽ വല്യ കാര്യമൊന്നും ഇല്ല. ഇത് പോലും നേരെ ചൊവ്വേ വിശദീകരിക്കാൻ ഖുർആനിന് കഴിഞ്ഞിട്ടില്ല. എന്നാൽ നിരീക്ഷണം അവിടെ നിൽക്കുന്നില്ല.. നമ്മുടെ പൂർവികർ മഹാ ബുദ്ധിമാന്മാർ  ആയിരുന്നില്ല എന്നത് സത്യം തന്നെ. എന്നാൽ അവർ വെറും മണ്ടന്മാരും ആയിരുന്നില്ല. സൊ കം റ്റു നെക്സ്റ് ലെവൽ...

ആകാശത്തുള്ള സൂര്യൻ അല്ലാത്ത ഒരു സ്ഥിര നക്ഷത്രം (fixed star) നോക്കി വച്ചാൽ ആ  നക്ഷത്രം  ഒരിക്കൽ ഉദിച്ച ശേഷം വീണ്ടും ഉദിക്കും വരെ 23 മണിക്കൂർ 56 മിനുട്ട് സമയം എടുക്കും. ഇതാണ് സിഡീരിയൽ ദിവസം (sidereal  day). ഇത് ഭൂമി കൃത്യം 360 ഡിഗ്രി (ഒരു റൊട്ടേ ഷൻ) കറങ്ങി വരാൻ എടുക്കുന്ന സമയമാണ്. സൂര്യനെ അവലംബിച്ച് ദിവസം കണക്കാക്കുമ്പോൾ രണ്ട് സൂര്യോദയങ്ങൾക്ക് ഇടക്ക് 24 മണിക്കൂർ സമയം വേണ്ടി വരുന്നു. ഇതാണ് സൗരദിവസം (solar day). ഇതിൽ 4 മിനുട്ട് കൂടുതൽ ആണ്. അപ്പോൾ നമ്മുടെ സാധാരണ ഒരു ദിവസം ഭൂമി 361ഡിഗ്രി  കറങ്ങാൻ എടുക്കുന്ന സമയമാണ്. എന്ന്  വച്ചാൽ സൂര്യൻ ഒരു ദിവസം കൊണ്ട് ഒരു ഡിഗ്രി എന്ന കണക്കിന് നക്ഷത്ര കുറ്റങ്ങൾക്ക് ഇടയിലൂടെ പടിഞ്ഞാർ നിന്നും കിഴക്കോട്ട് സഞ്ചരിക്കുന്നതായി തോന്നുന്നു. ഇതിന്റെ കാരണം വിശദീകരിക്കാൻ നേരത്തേ ചെയ്ത പോലെ വെറും  കോമണ്സെന്സ് മതിയാവില്ല . ഇവിടെയാണ് ചലഞ്ച്. ഇവിടെയാണ് തർക്കങ്ങളും കലഹങ്ങളും ഇൻക്വിസിഷനുകളും ശിക്ഷാ വിധികളും എല്ലാം നടന്നിട്ടുള്ളത്. നമ്മളിപ്പോൾ വളരെ  യുക്തി  ആവശ്യമായ ഒരു സ്ഥലത്താണ്  നിൽക്കുന്നത്. :) എന്നാൽ സകല  മാന സത്യങ്ങളും നേരത്തേ തന്നെ വെളിപ്പെടുത്തിയ ഖുർആനിൽ ഈ ഒരു പ്രശ്നം തന്നെ കാണാനില്ല. പിന്നല്ലേ പരിഹാരം. ഇത് വിശദീകരിക്കാൻ പോയിട്ട് ഈ ഒരു ചലനം കാണാൻ തന്നെ ഉയർന്ന തലത്തിലുള്ള വാന നിരീക്ഷണം ആവശ്യമാണ് എന്നത്  തന്നെ  കാരണം.



ഈ ഒരു ചലനം വിശദീകരിക്കാൻ ഒന്നുകിൽ  സൂര്യൻ  ഭൂമിക്കു ചുറ്റും  അല്ലെങ്കിൽ  ഭൂമി  സൂര്യന് ചുറ്റും ദിവസത്തിൽ  ഒരു  ഡിഗ്രി എന്ന  കണക്കിൽ പരിക്രമണം ചെയ്യണം. അതായത് ഒന്നുകിൽ geocentric system അല്ലെങ്കിൽ heliocentric system അരിസ്റ്റോട്ടിൽ മുതൽ ഉള്ള ചിന്താധാരയാണ് ഭൗമ കേന്ദ്ര സിദ്ധാന്തം. ടോളമിയുടെ പ്രസിദ്ധമായി. പിന്നീട് കോപ്പർനിക്കസിന്റെ സൗര കേന്ദ്ര സിദ്ധാന്തം. ഇത് ഗ്രീക്ക് തത്വ ചിന്തകനായ പൈതഗോറസ് നേരത്തെ പറഞ്ഞിരുന്നു. പക്ഷേ  അതിനെ അരിസ്റ്റോട്ടിൽ പൊളിച്ചടുക്കി. ഗലീലിയോ ഇത് പ്രൂവ് ചെയ്യാൻ ശ്രമിച്ചെങ്കിലും അങ്ങ് ശരിയായില്ല. പിൽകാലത്ത് ജോഹന്നാസ് കെപ്ലറും ഐസക് ന്യൂട്ടണും ആണ് പ്രൂവ്  ചെയ്തത്. അപ്പൊ ഒരു  ചെറിയ സംശയം... പതിനേഴാം നൂറ്റാണ്ടിൽ ഇതിനെ  ചൊല്ലി ലോകം മുഴുവൻ കൂലങ്കഷമായി ചർച്ചയും  ബഹളവും  നടക്കുമ്പോൾ പോലും സത്യം ദാ ഇവിടുണ്ട് എന്നും  പറഞ്ഞു ഒന്ന് തെളിയിച്ച് കൊടുക്കാൻ കഴിഞ്ഞില്ലേൽ പിന്നെ ഖുർആൻ "ഹന്തന്തന്ത്  ഹന്തന്ത് " അല്ലാതെ പിന്നെ എന്ത് കോപ്പാണ്..?


പിന്നെ സൗരകേന്ദ്ര  സിദ്ധാന്തത്തിൽ സൂര്യൻ  ചലിക്കുന്നില്ല എന്ന്
 പറയുന്നില്ല. സോളാർ സിസ്റ്റം മാത്രം പരിഗണിക്കുമ്പോൾ സൂര്യൻ നിശ്ചലമാണ് എന്നാണ്  അർത്ഥം. ചലനാവസ്ഥയും നിശ്ചലാവസ്ഥയും ആപേക്ഷികമാണ്. സൂര്യൻ മില്കി വേ ഗാലക്സിയിൽ ഒരു മെമ്പർ ആണ്. സൂര്യൻ  അതിന്റെ കുടുംബം അടക്കം ഗാലക്സിയിൽ 8 ലക്ഷം km/hr വേഗതയില്‍ കറങ്ങി കൊണ്ടിരിക്കുന്നു. ഇതാണ് ഖുർആനിൽ സൂര്യൻ 
  ചലിക്കുന്നു എന്ന് പറഞ്ഞത് കൊണ്ട് ഉദ്ദേശിച്ചത് എന്നാണിപ്പോ  ആധുനിക ഇവാഞ്ചലിസ്റ്റുകളുടെ വാദം... ആരാ പറയുന്നേ..? ഭൂമിയുടെ ഭ്രമണം വിശദീകരിക്കാനോ,  പരിക്രമണം നിരീക്ഷിക്കാനോ  പോലും  കഴിയാത്ത കൂട്ടർ. ഗാലക്‌സി മോഷൻ പോലും. കട്ട കോമഡി തന്നെ.

Saturday, 17 September 2016

ഖുർആനിലെ ഭൂമി ഉരുണ്ടതോ പരന്നതോ..?

ഖുര്‍ആനിലെ ഭൂമി പരന്നാണ് ഇരിക്കുന്നത് എന്ന് ഖുറാന്‍ ഒരു തവണ എങ്കിലും വായിച്ചിട്ടുള്ള ആര്‍ക്കും പകല്‍ പോലെ വ്യക്തമാവും. ഒരു  കാലത്ത് മതം ശക്തമായിരുന്നു. ഖുറാനില്‍  ഉള്ള  കാര്യങ്ങള്‍ക്ക്  ആ  കാരണം  കൊണ്ട്  തന്നെ ഒരു ലെജിറ്റിമസി ഉണ്ടായിരുന്നു. ആ  കാലത്ത്  മത  പാഠശാലകളില്‍ പോലും  ഭൂമി പരന്നതാണ് സ്കൂളില്‍ ഉരുണ്ടതാണെന്ന്  പഠിപ്പിക്കുന്നത്  തെറ്റാണ്  എന്ന്  മോല്ലാക്കമാര്‍ പഠിപ്പിച്ചിരുന്നു. പിന്നീട് ശാസ്ത്രത്തിന്റെ  ഒരു  അപ്രമാദിത്വം കടന്ന്  വന്നപ്പോള്‍ ഭൂമി ഉരുണ്ടത് ആണെന്ന്  ഖുറാനില്‍  നേരത്തെ  പറഞ്ഞിട്ടുണ്ട് എന്ന  വാദവുമായി ദൈവത്തിനെ  വക്കീലന്മാര്‍  രംഗ പ്രവേശനം നടത്തിയ  സാഹചര്യത്തില്‍ അതില്‍ എത്രമാത്രം ശരിയുണ്ട് എന്ന് പരിശോധിക്കുകയാനിവിടെ

Aristotle
ഭൂമി ഉരുണ്ടതാണെന്ന് ഉള്ള തിരിച്ചറിവ് യുക്തിവാദികൾ കരുതുന്ന പോലെ ഒരുപാട് ബുദ്ധിമുട്ടുള്ള ഭീകര സംഭവം ഒന്നുമല്ല. ആധുനിക ശാസ്ത്രം ഒക്കെ വികസിക്കുന്നതിനു 2000 കൊല്ലം മുന്നേ തന്നെ അരിസ്റ്റോട്ടിൽ ( ബി.സി.384 - ബി.സി.322) അന്ന് സാധ്യമായ പരമാവധി തെളിവുകളുടെ വെളിച്ചത്തിൽ കാര്യകാരണ സഹിതം വിശദീകരിച്ചിട്ടുണ്ട്. അരിസ്റ്റോട്ടിലിന്റെ പോയന്റുകൾ...
കാ) ആകാശത്ത് കാണുന്ന ബാക്കി വസ്തുക്കളെല്ലാം ഉരുണ്ടിട്ടാണ്‌. അ
പ്പോൾ ഭൂമിയും ഉരുണ്ടിട്ട് തന്നെ ആവാനാണ് സാധ്യത.
യിക്ക) ചന്ദ്രഗ്രഹണം, ഭൂമിയുടെ നിഴൽ ചന്ദ്രനിൽ പതിക്കുന്നതാണെന്ന് അന്ന് ധാരണയുണ്ടായിരുന്നു. അത് വൃത്തത്തിൽ ആയത് കൊണ്ട് ഭൂമി ഉരുണ്ടത് ആകാനുള്ള സാധ്യത.
ഗാ) കപ്പൽ കടലിൽ നിന്ന് കരയിലേക്ക് വരുമ്പോൾ ആദ്യം കപ്പലിന്റെ മുകളിലെ അറ്റം ദൃശ്യമാകുന്നു. പിന്നീട് പതിയെ പതിയെ മുകളിലേക്ക് കയറി വരുന്നു.
യിഘ) തെക്കോട്ട് സഞ്ചരിമ്പോൾ ആകാശത്ത് തെക്ക് ഭാഗത്തുള്ള നക്ഷത്രങ്ങൾ നേരത്തെ ഉദിക്കുകയും വൈകി അസ്തമിക്കുകയും ചെയ്യുന്നു.
ങ) ഉയരങ്ങളിൽ കയറി നിൽക്കുമ്പോൾ ദൃശ്യമാകുന്ന ഭാഗം പ്രതീക്ഷകൾക്ക് ഉപരിയായി വർദ്ധിക്കുന്നു. (ഇനിയുമുണ്ട്, തൽക്കാലം ഇത് മതി.)
ഇന്ന് ഭൂമി ഉരുണ്ടതാണെന്ന് ഒരു സാധാരണക്കാരന് മനസ്സിലാക്കാവുന്ന വളരെ ലളിതമായ പരീക്ഷണങ്ങൾ കാൾ സാഗന്റെ "കോസ്മോസ്" എന്ന ഡോകുമെന്ററിയിൽ വളരെ രസകരമായി ആവിഷ്കരിക്കുന്നുണ്ട്. ഇവിടെ വിശദീകരിച്ച്ചാൽ പോസ്റ്റ് വല്ലാതെ നീണ്ടു പോകും..! ഇപ്പൊ പ്രധാന വിഷയം അതല്ല.
അപ്പൊ പറഞ്ഞു വന്നത്... ഒരു കാര്യം പറയുമ്പോൾ അത് അവൈലബിൾ ആയിട്ടുള്ള തെളിവുകളുടെ അടിസ്ഥാനത്തിൽ വ്യക്തമായി പറയണം. ഒരു പുതിയ അറിവ് അവതരിപ്പിക്കുമ്പോൾ അതിനു നിലവിലുള്ള അംഗീകൃത അറിവുകളുടെ ഒത്ത് നോക്കാനുള്ള അവസരം ഉണ്ടാകണം (correspondence) പിന്നെ പുതിയതായി അവതരിപ്പിക്കപ്പെട്ട കാര്യം ശരിയാണോ എന്ന് പരിശോധിക്കാനും കഴിയണം (predictability). അതാണ് ഒരു യുക്തിഭദ്രമായ അറിവിന് ഉണ്ടായിരിക്കേണ്ട ഗുണങ്ങൾ. അല്ലാത്തവ "എങ്ങാനും ബിരിയാണി കൊടുക്കുന്നുണ്ടെങ്കിലോ" എന്ന് കരുതി താങ്ങേണ്ട കാര്യമില്ല.
Magellen
നമ്മൾ കരുതുന്ന പോലെ പതിനാറാം നൂറ്റാണ്ടിൽ മെഗല്ലൻ ഭൂമിയെ ചുറ്റി സഞ്ചരിച്ച വരുന്നത് വരെ ലോകത്ത് എല്ലാവരും ഭൂമി പരന്നത് ആണെന്നൊന്നും അല്ല കരുതിയിരുന്നത്. കപ്പ
ൽ യാത്രയിൽ വളരെ നിർണായകമായ ഒരറിവാണു ഭൂമി പരന്നതോ ഉരുണ്ടതോ എന്നത്. പരന്ന ഭൂമിയിൽ കപ്പൽ യാത്ര ശരിക്കും ഒരു ജീവൻ മരണ പോരാട്ടമാണ്. സഹസ്രാബ്ദങ്ങൾക്ക് മുന്നേ തന്നെ ഉരുണ്ട ഭൂമിയെ പറ്റി മനുഷ്യർക്ക് ധാരണയുണ്ടായിരുന്നു. അമേരിക്കയിലെ ഫ്‌ളാറ്റ് എർത് സൊസൈറ്റി ഒക്കെ 19ആം നൂറ്റാണ്ടിലെ പുതിയ സാധനങ്ങളാണ്.
അഞ്ചാം നൂറ്റാണ്ടിൽ ആര്യഭടൻ ഭൂമിയുടെ ഭ്രമണ വേഗത പോലും സെക്കന്റുകളുടെ മാത്രം വത്യാസത്തിൽ കൃത്യമായി കണ്ടു പിടിച്ചിട്ടുണ്ട്.
ഏഴാം നൂറ്റാണ്ടിലെ അറേബിയയിലെ പണ്ഡിതന്മാർക്കും നാവികർക്കും കവികൾക്കും എല്ലാം ഉരുണ്ട ഭൂമി എന്ന അറിവ് ഉണ്ടായിരുന്നു. നിർഭാഗ്യവശാൽ മുഹമ്മദ് നബിക്ക് ആ അറിവ് സമൂഹത്തിൽ നിന്നും കിട്ടിയില്ല. സോ പുള്ളിയുടെ പ്രാഥമിക യുക്തി വച്ച് നോക്കെത്താ ദൂരത്തേക്ക് കാണുന്ന മരുഭൂമിയും നീലാകാശവും വല്ലപ്പോഴും ഒരു അനുഗ്രഹമായി പെയ്യുന്ന മഴയും കണ്ടപ്പോൾ അദ്ദേഹവും അല്ലാഹുവും ചില നിഗമനങ്ങളിൽ എത്തി... അത് ഇപ്രകാരം.
"ഭൂമിയെ ഒരു വിരിപ്പായും ആകാശത്തെ ഒരു മേല്‍ക്കൂരയായും അല്ലാഹു സൃഷ്ടിച്ചിരിക്കുന്നു. ആകാശത്തുനിന്നും അവന്‍ വെള്ളം ഇറക്കിത്തരുന്നു.(2:22)"
വളരെ സ്വാഭാവികമായി ചിന്തിക്കുകയും പ്രാഥമിക യുക്തി ഉപയോഗിച്ച് പ്രപഞ്ചത്തെ നോക്കിക്കാണുകായും ചെയ്ത ഒരു പച്ച മനുഷ്യനെയാണ് ഈ വചനത്തിൽ കാണുന്നത്. ഒരിക്കലും പ്രപഞ്ച സൃഷ്ടാവിനെ അല്ല. ഭൂമി പരവതാനി അല്ലെങ്കിൽ വിരിപ്പ് പോലെ പരന്നത് ആണെന്ന ഹിമാലയൻ മണ്ടത്തരം പറഞ്ഞു വച്ചെങ്കിലും എനിക്കതിൽ വല്യ പരാതി ഒന്നും ഇല്ല. ഒരു ഏഴാം നൂറ്റാണ്ടിലെ പുസ്തകത്തിൽ അതൊക്കെ സ്വാഭാവികം. പക്ഷേ ഉരുണ്ടതാണെന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട് എന്നും പറഞ്ഞു നടക്കുന്ന ആധുനിക വ്യാഖ്യാന ഫാക്ടറിക്കാരാണ് എന്റെ പ്രശ്നം! സൊ തുടങ്ങാം...
ഖുർആനിലെ ഭൂമിയെ ഉരുട്ടുന്നത് ഓ.അബ്ദുൽ റഹ്‌മാനാണ്. (യുക്തിവാദികളും ഇസ്‌ലാമും... ഇടമറുകിന് മറുപടി)
"രാവിനെ പകലിന്മേലും പകലിനെ രാവിന്മേലും അവന്‍ ചുറ്റിപ്പൊതിയുന്നു.(39:5)"
ഇതാണ് ആയത്ത്... ഇതിൽ എവിടെയാണ് ഭൂമി ഉരുണ്ടതാണെന്ന് പറയുന്നത് എന്ന് ഞാൻ കാണുന്നില്ല. കാണുന്നില്ലെന്ന് മാത്രമല്ല ഈ ആയത്ത് ഭൂമിയെ കുറിച്ചേ അല്ല പറയുന്നത്. പക്ഷേ അബ്ദുൽ റഹ്‌മാൻ കാക്ക ഇതിൽ ഉരുണ്ട ഭൂമിയെ കാണുന്നുണ്ട്. നമ്മൾ യുക്തിവാദികൾക്ക് ഒന്നും ഇല്ലാത്ത ഒരു പ്രത്യേക യുക്തി ഉണ്ടെങ്കിലേ അത് കാണാൻ പറ്റൂ... എങ്ങനെയെന്നാൽ ചുറ്റിപൊതിയുക എന്ന് അർത്ഥം കൊടുത്ത "കവ്വറ" എന്ന അറബിക് വാക്കിന് അറബിയിൽ "കുറത്ത്" എന്ന പദവുമായി സാമ്യമുണ്ട് (അത് വിശദീകരിക്കാൻ വയ്യ, അറബിക് ഗ്രാമർ ആണ്) കുറത്തിന് പന്ത് എന്ന് അര്ത്ഥമുണ്ട്. പോരേ... ഭൂമി ഉരുണ്ടില്ലേ.. ഇതിൽ പരം എന്ത് വേണം..? തമാശ എന്താണ് വച്ചാൽ ഭൂമി (അര്ള്) എന്ന വാക്കേ ആ ആയത്തിൽ ഇല്ല. ഉരുണ്ടെങ്കിൽ തന്നെ അത് രാത്രിയോ പകലോ ആയേ പറ്റൂ... "എന്താണ് ബ്രോ രാത്രിയും പകലും ഉരുണ്ടാൽ പിന്നെ ഭൂമി ഉരുളാനാണോ പണി..?!"... വല്യ കഷ്ടപ്പാടാ.. അല്ലിയോടാ..!!
അടിപൊളി... എന്തായാലും വാദത്തിനു വേണ്ടി സമ്മതിക്കുന്നു. സൊ നമുക്ക് രാവിനെയും പകലിനെയും പറ്റി പറഞ്ഞിട്ടുള്ള മറ്റു വചനങ്ങൾ കൂടെ ഒന്ന് നോക്കാം...
1) "രാത്രി അവര്‍ക്കൊരു ദൃഷ്ടാന്തമാണ്, അതില്‍നിന്നു പകലിനെ നാം ഊരിയെടുക്കുന്നു. (36:37)"
ഇത് വാൾ ഉറയിൽ നിന്ന് ഊരി എടുക്കുന്ന പോലെയാണ് അതുകൊണ്ട് ഖുർആനിന്റെ വീക്ഷണത്തിൽ ഭൂമി വാൾ പോലെയാണെന്ന് നിങ്ങൾ നേരത്തെ വ്യാഖ്യാനിച്ച അതേ നാണയത്തിൽ ഞാൻ വ്യാഖ്യാനിച്ചാൽ തെറ്റാണെന്ന് നിങ്ങൾ എങ്ങനെ സമർത്തിക്കും...?

2) “പകലിനെ രാവു കൊണ്ട് മൂടുന്നു” (7:54) ഇത് ഇറച്ചിക്കറി മൂടി വെക്കുന്ന പോലെയാണ് അതുകൊണ്ട് ഭൂമി പാത്രത്തിന്റെ അടപ്പ് പോലെയാണെന്ന് വ്യാഖ്യാനിച്ചലോ..?
3)"അല്ലാഹു രാത്രിമേല്‍ പകലിനെയും പകലിന്മേല്‍ രാത്രിയേയും കോര്‍ത്തു വലിക്കുന്നതു നിങ്ങള്‍ കാണുന്നില്ലേ?(31:29)" ഇത് സൂചിയിൽ നൂല് കോർത്ത വലിക്കുന്നത് പോലെയാണ്. അപ്പൊ ഭൂമി സൂചിപോലെയാനൊ...?!

4) "രാവും പകലും മറിച്ചിടുന്നു. (24:44)" പത്തിരി മറിച്ചിടുന്ന പോലെ.. ഭൂമി പത്തിരി പോലെയാണ്.
(ഇനിയും ഉണ്ട്... നിർത്തുന്നു)
മനസിലായോ... എങ്ങനെയും വ്യാഖ്യാനിക്കാവുന്ന ഒരുപാട് പൊതു പ്രസ്താവനകളാണ് ഖുർആനിൽ ഉള്ളത്. അതിൽ നിന്ന് സ്വന്തം നിലക്ക് ആധുനികമായ ഒരറിവും ലഭ്യമല്ല. മറ്റു തെളിവ് അധിഷ്ഠിത അന്വേഷണ മാര്ഗങ്ങളിലൂടെ ലഭ്യമാകുന്ന അറിവുകളെ "ദേ ദിദല്ലേ ലത്" എന്ന തോന്നിപ്പിക്കും വിധം വളച്ചൊടിക്കാൻ കഴിയുന്ന വചങ്ങൾ കണ്ടുപിടിച്ച് വ്യാഖ്യാനിച്ചും സമാന വിഷയത്തിലുള്ള മറ്റു വചനങ്ങൾ ബോധപൂർവം ആ സന്ദർഭത്തിൽ മറച്ചു വച്ചും കാണിച്ച് കൂട്ടുന്ന സെറിബ്രൽ വ്യായാമങ്ങൾ മാത്രമാണ്. സൂരജേട്ടന്റെ വാചകം കടമെടുത്ത പറഞ്ഞാൽ... "വ്യാഖ്യാനമാകുന്ന ചെറുതേനിൽ ചാലിച്ചെടുത്ത ഒന്നാംതരം തീട്ടക്കണ്ടി"
അല്ലാഹുവിൽ നിന്ന് അറിവൊന്നും വന്നില്ലെങ്കിലും ഇത്തരം വിഷങ്ങൾ നാട്ടിലുള്ള വിവരമുള്ളവരോട് ചോദിച്ചിട്ട് തള്ളിയിരുന്നേൽ വായിക്കാനെങ്കിലും കൊള്ളുമായിരുന്നു. പിന്നെ ഖുർആൻ ശാസ്ത്ര ഗ്രന്ഥമല്ല. അതിൽ മനുഷ്യന് ജീവിക്കാൻ ആവശ്യമായ അറിവ് മാത്രമാണ് പറയുന്നത്. ശാസ്ത്രം ഒക്കെ കണ്ടെത്താൻ ദൈവം ബുദ്ധി തന്നിട്ടുണ്ട് എന്നൊക്കെ റെക്കോർഡ് ചെയ്തു വച്ച പോലെ തള്ളുന്ന നിഷ്കളങ്കമാരോട്... ആധുനിക നാഗരികത നില നിൽക്കുന്നതിൽ കപ്പൽ ഗതാഗതം, വ്യോമഗതാഗതം, സാറ്റലൈറ് ഇതെല്ലാം വളരെ നിർണായകമാണ്. അതെല്ലാം ഭൂമി ഉരുണ്ടതാണെന്നും വലിപ്പം എത്രയാണെന്നും വ്യക്തമായി അറിയുന്നത് കൊണ്ടുമാണ് നടക്കുന്നത്. സോ ആധുനിക മനുഷ്യന് ജീവിക്കാൻ വേണ്ടതൊന്നും കാര്യമായി അതിലില്ല. ഏഴാം നൂറ്റാണ്ടിലെ അറബിക്ക് ജീവിക്കാൻ ആവശ്യമായ അറിവ് എന്നാണെങ്കിൽ നമ്മൾ തമ്മിൽ തർക്കമില്ല. ഭൂമി ഉരുണ്ടതാണോ പരന്നതാണോ എന്ന കാര്യത്തിൽ ഒരു തീർച്ചപ്പെടുത്തൽ നാഗരികതയുടെ വളർച്ചയിൽ ഉയർന്ന പ്രാധാന്യം അർഹിക്കുന്നു!

പോസ്റ്റിന്റെ രണ്ടാം ഭാഗം....

സ്ട്രൂപ്പ് എഫെക്ടും യുക്തിചിന്തയും.



താഴെ കൊടുത്തിരിക്കുന്ന നിറങ്ങള്‍ ഏതൊക്കെ ആണെന്ന് പറയണം. എഴുതിയത് വായിക്കാന്‍ പാടില്ല. ഏത് നിറത്തില്‍ ആണ് എഴുതിയിരിക്കുന്നത് എന്നാണ് പറയേണ്ടത്. എഴുതിയത് എന്തോ ആവട്ടെ... ഒന്ന് ശ്രമിച്ചു നോക്കൂ...


എന്തോ ഒരു ഇത്തിരി ബുദ്ധിമുട്ട് ഫീല്‍ ചെയ്യുന്നു. ല്ലേ.. അതിനെയാണ് സൈക്കോളജിയില്‍ സ്ട്രൂപ്പ് പ്രഭാവം (stroop effect) എന്ന് പറയുന്നത്. 1935ല്‍ ജോണ്‍ സ്ട്രൂപ്പ് ആണ് ആദ്യമായി ഇത് ഇംഗ്ലീഷില്‍ പബ്ലിഷ് ചെയ്തത്. (journal of experimental psychology) അതിന്റെ മുന്നേയും ജര്‍മനിയിലും ഒക്കെ ഇതിനെക്കുറിച്ച് അറിവ് ഉണ്ടായിരുന്നു.

സ്ട്രൂപ്പിന്റെ പരീക്ഷണം... ശാസ്ത്ര പരീക്ഷണം എന്ന് പറയുമ്പോഴേക്കും ഭീമാകാര ലാബും മില്യണ്‍ കണക്കിന് ഡോളറും ആവശ്യമില്ല എന്ന് കൂടി വിളിച്ച് പറയുന്നതാണ് ഇത്തരം കുഞ്ഞു പരീക്ഷണങ്ങള്‍.. വീ എസ് രാമചന്ദ്രനും ഇത്തരം Q-tip, mirror box ഒക്കെ വച്ച് പിള്ളേര് കളികളിലൂടെ ഞെട്ടിപ്പിക്കുന്ന പല വിവരങ്ങളും മനുഷ്യ മസ്തിഷ്കത്തെ കുറിച്ച് കണ്ടെത്തിയിട്ടുണ്ട്, phantom pain ഉള്‍പ്പടെ നിരവധി സന്കീര്‍ണമായ പ്രശ്നങ്ങള്‍ പരിഹരിച്ച്ചിട്ടും ഉണ്ട്. ( the tell-tale brain )

അള്‍സര്‍ (ulcer) ഉണ്ടാക്കുന്നത് വയറിലെ അസിഡിറ്റി ആണെന്ന തെറ്റിധാരണ ബാരി മാര്‍ഷല്‍ തിരുത്തുന്നത് ഹെലിക്കോബാക്ടർ പൈലേറി (helicobactor pylory) എന്ന ബാക്ടീരിയ കോളനി സ്വയം വിഴുങ്ങി കൊണ്ടാണ്. അതിന് നോബല്‍ പ്രൈസ് കിട്ടിയിട്ടുണ്ട്. പറഞ്ഞു വന്നത് മിക്കപ്പോഴും കുഞ്ഞു പരീക്ഷണങ്ങള്‍ മതിയാകും, അതിന് വളരെ പ്രാധാന്യമുണ്ട് എന്നാണ്.


സോ കം റ്റു സ്ട്രൂപ്പ്'സ് എക്സ്പെരിമെന്റ്..!



സെറ്റപ്പ്: നാല് കള്ളികള്‍ ആദ്യത്തേതില്‍ Red, blue, yellow, green എന്നീ വാക്കുകള്‍ കറുത്ത നിറത്തില്‍ എഴുതിയിരിക്കുന്നു. അതേ വരിയില്‍ ഇതേ വാക്കുകള്‍ തന്നെ നിറങ്ങള്‍ തെറ്റിച്ച് എഴുതിയിരിക്കുന്നു. താഴെ വരിയിലെ ആദ്യത്തെ കള്ളിയില്‍ REd, blue, yellow, green എന്നീ  നിറങ്ങളില്‍ ഉള്ള കള്ളികള്‍ വരച്ച് വച്ചിരിക്കുന്നു, അതേ വരിയില്‍ രണ്ടാമത്തെ കോളത്തില്‍ നേരത്തെ പറഞ്ഞ പോലെ Red, Blue, Yellow, Green എന്നീ  വാക്കുകള്‍ നിറങ്ങള്‍ തെറ്റിച്ച് എഴുതിയിരിക്കുന്നു.


പരീക്ഷണം...
step1: ആദ്യത്തെ വരിയിലെ രണ്ട് കള്ളിയിലും എഴുതിരിക്കുന്നത് വായിക്കണം, നിറം നോക്കേണ്ട കാര്യമില്ല. നിറം എന്തോ ആയിക്കൊള്ളട്ടെ.
step2: രണ്ടാമത്തെ വരിയിലെ രണ്ട് കള്ളികളും നോക്കി നിറം പറയണം. ചായം അടിച്ച്  വച്ചതാണോ അല്ലെങ്കില്‍ എന്തെങ്കിലും എഴുതിയത് ആണോ, എന്താണ് എഴുതിയിരുന്നത് എന്നൊന്നും ഇവിടെ നോക്കേണ്ട കാര്യമില്ല.
നിരീക്ഷണം: step2 വില്‍ എഴുത്ത് നോക്കി കളര്‍ പറയാന്‍ താരതമ്യേനെ ആളുകള്‍ക്ക് സമയം കൂടുതല്‍ വേണ്ടിവരുന്നു. അതോടൊപ്പം കളര്‍ ഒഴിവാക്കി വായിക്കാന്‍ വളരെ എളുപ്പവുമാണ്... അതായത് വായന കളറിനെ ശല്യംചെയ്യുന്നു. തിരിച്ച് കളര്‍ വായനയെ ശല്യം ചെയ്യുന്നില്ല.

ഇതില്‍ നിന്ന് രണ്ടു മൂന്ന് നിഗമനങ്ങള്‍ ആവാം...

1) പ്രോസേസിംഗ് ടൈം... കളര്‍ പ്രോസസ് ചെയ്യുന്നതിനേക്കാള്‍ വേഗത്തില്‍ വായന പ്രോസസ് ചെയ്യപ്പെടുന്നു.
2) സെലെക്ടിവ് അറ്റെന്‍ഷന്‍... അക്ഷരങ്ങള്‍ നിറങ്ങളെക്കാള്‍ കൂടുതല്‍ നമ്മള്‍ ശ്രദ്ധിക്കുന്നു. (ഇനിയും ആവാം.. തല്‍കാലം നിര്‍ത്തുന്നു)
പ്രധാന പ്രശ്നത്തിലേക്ക് വരാം. ഇത് നോക്കി കളര്‍ പറയാന്‍ കഴിയാത്തത് നിങ്ങള്‍ക്ക് ആ കളര്‍ അറിയാത്തത് കൊണ്ടല്ല. പക്ഷേ അതിനെ മറികടക്കുന്ന വായന ത്വരയെ നിങ്ങള്‍ ആദ്യം ബോധപൂര്‍വം നിഷേധിച്ച ശേഷമേ ആലോചിച്ച് കളര്‍ പറയാന്‍ കഴിയൂ... അതേ.. "നിഷേധം" അവനാണ്‌ താരം. നിഷേധി എന്നത് ഒരു ആക്ഷേപം ആണ് നമ്മുടെ നാട്ടില്‍. എന്നാല്‍ ഞാന്‍ പറയുന്നത് നിഷേധം ഒരു ക്വാളിറ്റിയായിട്ടാണ്. നിഷേധമാണ് യുക്തിചിന്തയുടെ ആദ്യ സ്റ്റെപ്.
തെറ്റായ ജനിതക പ്രവണതകളെയും സാമൂഹിക നിര്മിതികളെയും കണ്ടു പിടിച്ച് മസ്തിഷ്കത്തിന്റെ പ്രീഫ്രണ്ടല്‍ കോര്ടെക്സ് കൊണ്ട് ആദ്യമേ നിഷേധിച്ചാല്‍ മാത്രമേ യഥാര്‍ത്ഥ യുക്തി പ്രയോഗിക്കാന്‍ സ്ഥലം കിട്ടൂ... ശാസ്ത്ര അറിവ് ഉണ്ടായത് കൊണ്ട് മാത്രം കാര്യമില്ല. അതിന് പകരം നില്‍ക്കുന്ന ശാസ്ത്രീയമാല്ലാത്ത പാരമ്പര്യ അറിവുകളെ നിഷേധിക്കുക കൂടെ വേണം അതത്ര എളുപ്പമുള്ള എന്ന് മനസിലായി കാണുമല്ലോ... സോ നിഷേധികളുടെ എണ്ണം കുറയാനും കാരണം അത് തന്നെ. റോക്കറ്റ് ഉണ്ടാക്കിയവര്‍ തേങ്ങ അടിച്ച് ലോഞ്ച് ചെയ്യുന്നത് അവര്‍ക്കത് അറിയാത്തത് കൊണ്ടല്ല. അതിനെ കവച്ചു വെക്കുന്ന തേങ്ങയടി പ്രവണതയെ അവര്‍ നിഷേധിക്കാന്‍ ശ്രമിക്കുന്നില്ല. അതാണ്‌ കാര്യം.

ഒരു ടിപ് കൂടി വച്ചോളൂ....


ഏതെങ്കിലും ഒരു ഭാഷ വായിക്കാന്‍ അറിയില്ല എന്നൊരാള്‍ ക്ലയിം ചെയ്‌താല്‍ ആ ഭാഷയില്‍ ഒരു സ്ട്രൂപ്പ് ടെസ്റ്റ്‌ കൊടുത്താല്‍ മതിയാകും. വായിക്കാന്‍ അറിയുമെങ്കില്‍ കളര്‍ പറയാന്‍ സമയമെടുക്കും. ഇത് കോള്‍ഡ് വാര്‍ സമയത്ത് ചാരന്മാരെ പിടിക്കാന്‍ റഷ്യ ഉപയോഗിച്ചിരുന്നു പോലും 

കാള്‍ സാഗന്‍ അനുസ്മരണവും കോസ്മിക് കലണ്ടറും

ഒരു  വര്ഷം മുന്നേ (15,16/09/15 തീയതികളില്‍) എന്റെ ഫെയ്സ്ബുക്ക്  വാളില്‍ ഷെയര്‍ ചെയ്ത രണ്ട് പോസ്റ്റുകളാണ്. ഇവിടെ രണ്ടും കൂടെ ഒരുമിപ്പിച്ച് ഉപ്പിലിട്ട് വെക്കുന്നു.



ഇത്തിരി നീണ്ട പോസ്റ്റ്‌ ആണ്... ഇന്‍ഫര്‍മേഷന്റെ അധിപ്രസരണം ഉണ്ട്. ശ്രദ്ധിച് വായിക്കണം 
മനുഷ്യന്മാരെ ദൈവം സൃഷ്ടിച്ചത് ദൈവത്തെ ആരാധിക്കാന്‍ വേണ്ടി ആണെന്ന് ദൈവം തന്നെ പുസ്തകം ഇറക്കി വെളിപ്പെടുത്തിയ സ്ഥിതിക്ക് ഈ മനുഷ്യര്‍ ഉണ്ടായിട്ടും ആരാധനയൊക്കെ കിട്ടാന്‍ തുടങ്ങിയിട്ടും എത്ര കാലമായി എന്ന ഒരു പഠനമാണ് ഇവിടെ നോക്കുന്നത്.
മനുഷ്യന്‍ ഉണ്ടായിട്ട് രണ്ട് ലക്ഷം വര്ഷം ആയി. ഭൂമി ആകട്ടെ ഒരു പൊട്ടാസിയം ആര്‍ഗണ്‍ ഹാഫ് ലൈഫ് പിന്നിട്ടു. എക്സ്പെരിമെന്റലി 4.54 ബില്യണ്‍ വര്ഷം ആണ് ഭൂമിയുടെ പ്രായം. പ്രപഞ്ചത്തിന്റെ ഏകദേശ പ്രായം മാത്തമാറ്റിക്കലി 13.8 ബില്യണ്‍ വര്ഷം. പക്ഷെ ഈ കാലങ്ങള്‍ മനുഷ്യ മസ്തിഷ്കത്തിന് പ്രോസെസ് ചെയ്യാന്‍ എളുപ്പമല്ല. ഒരു 100 വര്ഷം എന്നൊക്കെ പറഞ്ഞാല്‍ തന്നെ നമ്മുടെ മസ്തിഷ്കം പകച്ചു. പിന്നെ ആയിരം പതിനായിരം എന്നൊക്കെ പറയുമ്പോള്‍ ചുമ്മാ പൂജ്യം ഇടുക മാത്രമാണ് ചെയ്യുന്നത്. കൃത്യമായ പ്രോസെസിംഗ് നടക്കുന്നില്ല. അത് കൊണ്ട് ഞാന്‍ മറ്റൊരു ആശയം അവതരിപ്പിക്കുന്നു.

കോസ്മിക് കലണ്ടര്‍..!

Carl Sagan
അതായത് പ്രപഞ്ചത്തിന്റെ മുഴുവന്‍ പ്രായം ഒരു വര്‍ഷത്തിലേക്ക് കാലിബ്രേശന്‍ നടത്തുന്നു. എന്ന് വച്ചാല്‍ പ്രപഞ്ചത്തിന്റെ പ്രായം ഒരു വര്ഷം ആണെന്ന് കരുതുക. ഈ ആശയം ആദ്യമായി അവതരിപ്പിച്ചത് കാള്‍ സാഗന്‍ ആണ്. Dragons of eden (1977) എന്ന അദ്ദേഹത്തിന്റെ പുസ്തകത്തില്‍ പിന്നീട് cosmos (1982) എന്ന അദ്ദേഹത്തിന്റെ ടീവീ
സീരീസിലും ഇതിനെ കുറിച്ച് പറയുന്നുണ്ട്.
മോര്‍ എബൌട്ട്‌ കോസ്മിക് കലണ്ടര്‍... 13.8 ബില്യണ്‍ വര്ഷത്തെ ഒരു വര്‍ഷത്തേക്ക് ചുരുക്കുന്നു. അപ്പോള്‍ കോസ്മിക് കലണ്ടറിലെ
1 മാസം= 1.15 ബില്യണ്‍ വര്ഷം
1 ദിവസം= 38 മില്യണ്‍ വര്ഷം
1 മണിക്കൂര്‍= 1.59 മില്യണ്‍ വര്ഷം
1 മിനിറ്റ്= 28,000 വര്ഷം
1 സെക്കന്റ്= 466 വര്ഷം
നമ്മുടെ കലണ്ടറിലെ ഒരു ബില്യണ്‍ വര്ഷം കോസ്മിക് കലണ്ടറില്‍ ഏകദേശം 24 ദിവസവും ആവറേജ് മനുഷ്യായുസ്‌ 0.17 സെക്കന്റും ആണ്. (കണക്കുകള്‍ എല്ലാം ഏകദേശം ആണ്.. ഞാന്‍ തന്നെ കണക്ക് കൂട്ടി ഉണ്ടാക്കിയതാണ്)
അപ്പോള്‍ ഒരു ഡിസംബര്‍ 31 രാത്രി കൃത്യം 12 മണിക്ക് ബിഗ്‌ ബാംഗ്...
പിന്നീട് ഒരു നാല് മാസത്തേക്ക് നമുക്ക് വേണ്ടി എന്ന് പറയാവുന്ന ഒന്നുമില്ല. മേയ് ഒന്നിന് ആണ് മില്‍കിവേ ഗാലക്സി രൂപപ്പെടുന്നത്. പിന്നെയും നാലുമാസത്തെക്ക് ഒന്നുമില്ല മനുഷ്യന് വേണ്ടതൊന്നും സൃഷ്ടിക്കാതെ ദൈവം ഉഴപ്പുകയാണ്. സെപ്തംബര്‍ രണ്ടിന് സൌരയൂഥം, സെപ്തംബര്‍ 15ന് നമ്മുടെ ഫൂമി. എന്നിവ രൂപം കൊള്ളുന്നു. തുടര്‍ന്ന് ഒക്ടോബര്‍ ഒന്‍പതിന് ജീവന്റെ സാന്നിദ്യം. നവംബര്‍ മാസത്തില്‍ സെക്സ് ഉത്ഭവിക്കുന്നു. (ഇത്‌ നമുക്ക്‌ താല്പര്യം ഉള്ള സംഗതി ആണെങ്കിലും തല്‍കാലം ഏക കോശ ജീവികളുടെത് ആണ്. ആക്രാന്തം കാണിക്കരുത്. ക്ഷമയോടെ കാത്തിരിക്കണം.) ന്യൂക്ലിയസ് ഉള്ള കോശങ്ങള്‍ രൂപപ്പെട്ടപ്പോഴേക്കും നവംബര്‍ മാസവും കഴിഞ്ഞു. സൃഷ്ടി ആണെങ്കില്‍ എവിടെയും എത്തിയിട്ടുമില്ല. ഇനിയുള്ളത് ആകെ ഒരു മാസം. ഇനിയുള്ള സകല സൃഷ്ടിയും ഈ ഒരു മാസം കൊണ്ട് തട്ടി കൂട്ടണം. ഒരു ഉത്തരവാദിത്വ ബോധം ഇല്ലാത്ത ഉഴപ്പന്‍ ദൈവം.
ഡിസംബര്‍ 1: അന്തരീക്ഷത്തില്‍ ഓക്സിജന്റെ അളവ് വല്ലാതെ കൂടുന്നു.
ഡിസംബര്‍ 25: ദിനോസറുകള്‍....
ഡിസംബര്‍ 28: KT extinction (ജുറാസിക് പാര്‍ക്ക് സിനിമ പോയി കാണുക) 65 മില്യണ്‍ വര്‍ഷങ്ങള്‍ക് മുമ്പ് നടന്ന ജൈവ ഹത്യയില്‍ ദിനോസറുകള്‍ കാലയവനികയുടെ പുറകിലേക്ക്...
അങ്ങനെ അവസാന ദിനം വന്നെത്തിയിട്ടും മനുഷ്യന്‍ ഉണ്ടാകുന്നതിന്റെ ലക്ഷണങ്ങള്‍ ഒന്നും കാണുന്നില്ല. 12 മണിക്ക് കലണ്ടര്‍ അവസാനിക്കും. ദൈവം പാട് പെട്ട് സൃഷ്ടി നടത്തുകയാണ്.
രാത്രി 10:15: ആദ്യത്തെ ആള്‍ കുരങ്ങ്... ഹാവൂ ഇനി ഇത്തിരി പ്രതീക്ഷക്ക് വകയുണ്ട്.
രാത്രി 10:48: homo erectus...
11 മണി: കല്ല്‌ കൊണ്ടുള്ള ആയുധങ്ങള്‍.... (സംതിംഗ് എബൌട്ട്‌ ഇന്റെലിജെന്‍സ്‌) :D
11:46: തീയിന്റെ ഉപയോഗം...
11:54: അഭിനന്ദനങ്ങള്‍.... നിങ്ങള്‍ കാത്തിരുന്ന ആ മഹത്തായ സമയം സമാഗതമായി... ആധുനിക മനുഷ്യന്‍ ഭൂമിയില്‍.. പറഞ്ഞു വന്നത് മനുഷ്യന്‍ ഉണ്ടായിട്ട് വെറും 6മിനിറ്റ് മാത്രമേ ആയിട്ടൊള്ളൂ, പക്ഷെ ദൈവത്തിന്റെ പ്രശ്നം ഇനിയും അവസാനിച്ചിട്ടില്ല. ആ മനുഷ്യന് സംസ്കാരമോ എഴുതോ വായനയോ ഒന്നും ഇല്ലായിരുന്നു. മതമോ ദൈവമോ ആരാധനയോ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. അതൊക്കെ കടന്ന് വരുന്നത് പിന്നെയും കൊറേ കഴിഞ്ഞാണ്.
11:59:20: കൃഷിയും തുടര്‍ന്ന് സ്ഥിര താമസവും, കൂട്ടമായ താമസവും തല്‍ഫലമായി സംസ്കാരവും ഉരുവം കൊള്ളുന്നു.
11:59:51: എഴുത്ത് വിദ്യ, ചക്രം ഇവയുടെ കണ്ടു പിടിത്തം... ഇത് കഴിഞ്ഞിട്ടാണ് ദൈവങ്ങള്‍ പുസ്തകം എഴുതാന്‍ തുടങ്ങിയത്. എന്ന് വച്ചാല്‍ പ്രപഞ്ചം ഉണ്ടായ അന്ന് മുതല്‍ ശ്രമം തുടങ്ങിയിട്ട് വെറും ഒന്‍പത് സെക്കന്റ് (ഏകദേശം 5000 വര്ഷം) മുന്നെയാണ് നേരാം വണ്ണം ആരാധന കിട്ടി തുടങ്ങിയത്. വല്ലാതെ ഫ്രസ്ട്രേറ്റട് ആയി കാണും. അത് കൊണ്ടായിരിക്കും ആരാധിക്കുന്നവര്‍ക്ക് ആകര്‍ഷണീയമായ സമ്മാനങ്ങളും ആരാധിക്കാത്തവര്‍ക്ക് നരകശിക്ഷയും വാഗ്ദാനം ചെയ്യുന്നത്. പാവം :(
പ്രപഞ്ചത്തിന്റെ പ്രായം പോലെ തന്നെ പ്രധാനമാണ് അതിന്റെ വലിപ്പം... "അനന്തമജ്ഞാതമവര്‍ണനീയം" എന്ന് ശ്ലോകം ചോല്ലുന്നവര്‍ക്ക് ഒന്നും പ്രപഞ്ചത്തിന്റെ വലിപ്പം ശരിയായി അറിയില്ല. സോ അങ്ങനെ ശ്ലോകം ചൊല്ലി മുങ്ങുന്നതിനു പകരം താത്വികമായ ഒരു അവലോകനമാണ് ഞാന്‍ ഉദ്ദേശിക്കുന്നത്.



അപ്പൊ ഭൂമിയല്‍ നിന്ന് തന്നെ തുടങ്ങാം. ഭൂമി 12800km വ്യാസമുള്ള ഒരു "കുഞ്ഞി" ഗോളമാണ്. ഭൂമിയില്‍ നിന്ന് സൂര്യനിലേക്കുള്ള അകലം ഒരു ആസ്ട്രോണമിക്കല്‍ യൂനിറ്റ് ആണ്.(1AU=1.496x10^11m) 13.5 ലക്ഷം ഭൂമികളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന "കുഞ്ഞി" ഗോളമാണ് സൂര്യന്‍. മില്കിവേ ഗാലക്സിയില്‍ സൂര്യനോട് ഏറ്റവും അടുത്ത നക്ഷത്രമായ ആല്‍ഫ സെന്ററിയിലേക്ക് 400 പ്രകാശ വര്ഷം ആണ് അകലം (1ly=9.46x10^15m). ദശ ലക്ഷ കണക്കിന് സൂര്യന്മാരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന കോടി കണക്കിന് ജയന്റ് , സൂപ്പര്‍ ജയന്റ് സ്ടാരുകള്‍ ചേര്‍ന്നതാണ് നമ്മുടെ ഗാലക്സി. ഏകദേശം 100 ബില്യണ്‍ നക്ഷത്രങ്ങളും അവയുടെ ഗ്രഹങ്ങളും ഉപഗ്രഹങ്ങളും പിന്നെ കൊറേ പൊട്ടും പൊടിയും എല്ലാം കൂടെ ഒരു നെയ്യപ്പത്തിന്റെ ആകൃതിയില്‍ പരന്നു കിടക്കുന്നു. നിലാവില്ലാത്ത രാത്രി തെളിഞ്ഞ ആകാശത്ത് നോക്കിയാല്‍ ഒരു പാല്‍ പുഴ ഒഴുകുന്ന പോലെ നമ്മുടെ ഗാലക്സി നമുക്ക് കാണാം. ഈ ഗ്യാലക്സിയുടെ വ്യാസം ഒരു ലക്ഷം പ്രകാശ വര്ഷം ആണ്. . തൊട്ടടുത്തുള്ള അന്ത്രോമെട ഗാലക്സിയിലേക്ക് 2.5 മില്യണ്‍ പ്രകാശ വര്ഷം ആണ് അകലം. ഇങ്ങനത്തെ 100ബില്യണ്‍ ഗാലക്സികള്‍ നമ്മുടെ പ്രപഞ്ചത്തില്‍ ഉണ്ടെന്നാണ് വെപ്പ്.
സൌരയൂഥത്തിലെക്ക്  പോകും  മുന്നേ  മനസിലാക്കേണ്ട  കാര്യം  എന്താണെന്ന് വച്ചാല്‍  മുകളില്‍ കൊടുത്ത ചിത്രം വിശദീകരിക്കുന്നത് സൌരയൂഥം എന്താണ്  എന്നല്ലെന്ന് മാത്രമല്ല .. എന്തല്ല  സൌരയൂഥം  എന്നതിനെ ഉത്തരമാണ് ഈ  ചിത്രം. കൃത്യമായ അനുപാതം പാലിച്ചു  കൊണ്ട്  സൗരയൂഥത്തിന്റെ ചിത്രം  വരക്കല്‍  അത്ര എളുപ്പമുള്ള കാര്യമല്ല. (theoretically possible but practically difficult)

ഇനി ഈ പറഞ്ഞത് വച് താരതമ്യം നടത്തുമ്പോള്‍ ഉള്ളതില്‍ പറയാന്‍ പോലുമില്ലാത്ത സൌരയൂഥം നമുക്കൊന്ന് ഉണ്ടാക്കി നോക്കാം. (കണക്കുകള്‍ എല്ലാം തീര്‍ത്തും ഏകദേശം മാത്രം)
സൂര്യന്‍: ഒരു ഫുട്ട്ബോള്‍...
ബുധന്‍: 13മീറ്റര്‍ അകലെ ഒരു മണല്‍ത്തരി..
ശുക്രന്‍: 25മീറ്റര്‍ അകലെ ഒരു കുന്നിക്കുരു.
ഭൂമി: 34മീറ്റര്‍ അകലെ മറ്റൊരു കുന്നിക്കുരു.
ചൊവ്വ: 54മീറ്റര്‍ അകലെ ഒരു ചെറിയ കുന്നിക്കുരു..
വ്യാഴം: 180മീറ്റര്‍ അകലെ ഒരു പേരക്ക... ഇത്തിരി നടക്കേണ്ടി വരും.
ശനി: 320മീറ്റര്‍ അകലെ ഒരു ചെറിയ പേരക്ക... ഒരു സൈക്കിള്‍ ഏര്‍പ്പാട് ചെയ്യേണ്ടി വരും.
യുറാനസ്: 650മീറ്റര്‍ അകലെ ഒരു ഗോട്ടി..
നെപ്ട്യൂണ്‍: 1km അകലെ മറ്റൊരു ഗോട്ടി.. ഒരു ബൈക്ക് തന്നെ വേണ്ടി വരും.
ഇതാണ് സൌരയൂഥം. ഇനി ആല്‍ഫ സെന്റാറി 8000km അകലെ ഇത്തിരി വലിയ ഫൂട്ട്ബോള്‍.. ഒരു വിമാനം തന്നെ ഏര്‍പ്പാട് ചെയ്യേണ്ടി വരും. ഇതാണ് അവസ്ഥ. അപ്പൊ പിന്നെ മുകളില്‍ പറഞ്ഞ പ്രപഞ്ചത്തിന്റെ അവസ്ഥ വച്ച് ബാക്കി നിങ്ങള്‍ ആലോചിച്ചാല്‍ മതി. എന്നെ കൊണ്ട് വയ്യ അതെല്ലാം കൂടി എഴുതി ഉണ്ടാക്കാന്‍.
അപ്പൊ പറഞ്ഞു വന്നത് അത്രയും വിശാലമാണ് ഈ പ്രപഞ്ചം. അപ്പോള്‍ ഇതൊക്കെ ഉണ്ടാക്കിയ ഒരു സൃഷ്ടാവ് ഉണ്ടെങ്കില്‍ ഒന്ന് ചിന്തിച് നോക്കൂ. എന്തായിരിക്കും ആ ശക്തിയുടെ ഒരു വലിപ്പം..? അത്യഭാരം എന്ന് പറഞ്ഞാല്‍ മതിയാകില്ല. അങ്ങനെ ഒരു ശക്തി ഉണ്ടെങ്കില്‍ ആശക്തിയെ സംബന്ധിച്ചിടത്തോളം ഭൂമിയും നമ്മളുമെല്ലാം പ്രപഞ്ചം ഉണ്ടാക്കിയ സമയത്ത് തെറിച്ചു പോയ പൊടി പടലം മാത്രമാണ്. നമ്മളെയൊന്നും ശ്രദ്ധിക്കുന്നു പോലും ഉണ്ടാകില്ല.
ഇനി നമ്മുടെ മതഗ്രന്ഥങ്ങളിലെ ദൈവങ്ങളെ ഒന്ന് പരിശോധിക്കാം... അവര്‍ക്ക് ആകെ അറിയേണ്ടത് ഭൂമിയിലെ മനുഷ്യരുടെ വിശേഷം മാത്രമാണ്. നിസാരമായ ഭൂമിയില്‍ തന്നെ ഒരു കോടി സ്പീഷീസുകള്‍. അതില്‍ നിസാരനായ പാവം പിടിച്ച ഒരു ജീവിയാണ് മനുഷ്യന്‍. സാഹചര്യം മനസിലാക്കി പെരുമാറാന്‍ കഴിവുണ്ട് എന്ന ഒറ്റ കാരണം കൊണ്ട് ഈ മനുഷ്യന്‍ നിസ്കരിക്കുന്നുണ്ടോ, നോമ്പ്നോല്‍ക്കുന്നുണ്ടോ, ഹജ്ജ് ചെയ്യുന്നുണ്ടോ, പൂജ ചെയ്യുന്നുണ്ടോ, പൊങ്കാല ഇടുന്നുണ്ടോ, ഞെരിയാണിക്ക് താഴെ പാന്‍റ് ഇറക്കുന്നുണ്ടോ, താടി വെക്കുന്നുണ്ടോ എന്നൊക്കെ നോക്കി റിയാലിറ്റി ഷോയിലെ ജഡ്ജിനെ പോലെ കുത്തി ഇരിക്കുവാണ് ദൈവമെങ്കില്‍ ആ ദൈവം വല്ലാതെ കൊച്ചായി പോയി.. വിശ്വാസികള്‍ക്ക് വിഷമം ഉണ്ടായാലും ഉള്ളത് പറയാതെ നിവൃത്തി ഇല്ല... ഞാന്‍ മനസിലാക്കിയ പ്രപഞ്ചത്തില്‍ നിങ്ങളുടെ ദൈവത്തിന് ഒരല്‍പ്പം പോലും നിലവാരമില്ല. 

Friday, 9 September 2016

കീടനാശിനി ആണോ കാന്‍സര്‍ ഉണ്ടാക്കുന്നത്..?

കീടനാശിനി എന്ന് കേള്‍ക്കുമ്പോഴേക്കും അപസ്മാരം ഇളകുന്നവര്‍ ഒന്ന് ശ്രദ്ധിച്ച് വായിക്കുക.. Dr ശ്രീകുമാര്‍ Mediaone ചര്‍ച്ചയില്‍ പറഞ്ഞ കാര്യങ്ങള്‍ ഞാന്‍ അല്‍പ്പം കൂടെ ഒന്ന് വിശദീകരിക്കാനുള്ള ശ്രമമാണ്. അത്യാവശ്യം സങ്കീര്‍ണമായ വിഷയമാണ്. ശ്രദ്ധിച്ച് വായിക്കണം.


കീടനാശിനി പാടത്ത് പമ്പ് ചെയ്യുന്ന വീഡിയോ കണ്ടിട്ട് നിങ്ങള്‍ ബേജാറാവണ്ട, പച്ചക്കറി നിങ്ങളുടെ കയ്യില്‍ കിട്ടുമ്പോള്‍ അതില്‍ അവശേഷിക്കുന്ന പെസ്ടിസൈഡ് കണ്ടന്‍റ് (residue) എത്രയുണ്ട് എന്നത് മാത്രമാണ് നമ്മളെ ബാധിക്കുന്ന കാര്യം. ഇതാണ് പ്രാഥമികമായി മനസിലാക്കേണ്ട ഒരു സംഗതി. ഈ റെസിഡ്യൂ പരമാവതി എത്രയാകാം (Maximum residue level - MRL) എന്നതിന് യൂറോപ്യന്‍ യൂണിയന്‍ നിയമ പ്രകാരം അളവുകൾ സെറ്റ് ചെയ്ത് വച്ചിട്ടുണ്ട്. (ഇനിയുള്ള വിശദീകരണം പെസ്ടിസൈഡ്ന് മാത്രം ബാധകമല്ല. ഡ്രഗ്സ്, പ്രിസര്‍വെറ്റിവ്സ്, ആര്‍ട്ടിഫിഷ്യല്‍ ഫുഡ് കളറുകള്‍, സാക്കറിന്‍, ആസ്പര്‍ട്ടെയിം പോലുള്ള ബാക്കറി മധുരങ്ങള്‍ എല്ലാത്തിനും ബാധകമാണ്... ഒന്നിനെയും പേടിക്കേണ്ടതില്ല.. കഴിച്ചോളൂ.)

ആദ്യം ടെസ്റ്റ്‌ അനിമല്‍സിനെ വച്ച് പെസ്ടിസൈഡ്ന്‍റെ ടോക്സിക്കോളജിക്കല്‍ എക്സ്പെരിമെന്റ് നടത്തും. സാധാരണ എലികളെ ആണ് ഉപയോഗിക്കുന്നത്. നിരവധി തലമുറകളായി ദിവസവും ഒരേ ഡോസ് കൊടുത്തിട്ടും കാര്യമായി ഒരു മാറ്റവും (morphological, genetic, etc.) ഇല്ലാതെ കൊടുക്കാവുന്ന ഒരു പരമാവധി ലിമിറ്റ് കണ്ടു പിടിക്കും. ഇതാണ് NOAEL (no observed adverse effect level) ഇനി ഇതിനെ ഒരു സേഫ്റ്റി ഫാക്ടര്‍ 0.01 (1/100) കൊണ്ട് ഗുണിച്ച് കിട്ടുന്ന വാല്യൂ ആണ് ADI (acceptable daily intake). ഇതിനെ ഒരു പ്രത്യേക ഫുഡ് ഐറ്റം, പെര്‍ഡേ ശരാശരി എത്ര എമൌണ്ട് കണ്സ്യൂം ചെയ്യുന്നു എന്ന് കണ്ടു പിടിച്ച് ഡിവൈഡ് ചെയ്ത് കിട്ടുന്ന വാല്യൂ ആണ് MRL. (for a default its 0.01 mg/kg) അതിന് ഒരു എഫെക്ട് ഉണ്ടാക്കുക എന്നത് മനുഷ്യ ശരീരത്തില്‍ പോയിട്ട് മൂഷിക ശരീരത്തില്‍ പോലും സാധ്യമല്ല. Don't worry folks.. go eat vegetables.
ഇതനുസരിച്ച് ഓരോ വിളയ്ക്കും, പെസ്ടിസൈഡ് എപ്പോഴൊക്കെ തെളിക്കാമെന്നും ഓരോ തവണയും ക്വാണ്ടിറ്റി എത്ര ആകാമെന്നും good agriculture practice (GAP) പ്രകാരം തീരുമാനിച്ച് വച്ചിട്ടുണ്ട്. പെസ്ടിസൈഡ്കള്‍ക്ക് അംഗീകാരം കൊടുക്കുന്നത് CIBRC (Central insecticide board and registration committee). MRL സെറ്റ് ചെയ്യുന്നത് FSSAI (food safety and standards authority of India) യാണ്. ഇത് നിങ്ങള്‍ ഫ്രൂട്ടിക്കുപ്പിയിലും ബിസ്കറ്റ് കവറിലും ഒക്കെ കണ്ടു കാണും.
അപ്പോള്‍ അവശേഷിക്കുന്ന റെസിഡ്യൂ നമുക്ക് ഒരു കുഴപ്പവും ഉണ്ടാക്കുന്നില്ല എന്ന് മനസിലായല്ലോ... എന്നാലും ഈ റെസിഡ്യൂ മുഴുവന്‍ നമ്മള്‍ കഴിക്കേണ്ടി വരുന്നുണ്ടോ..? ഒരിക്കലുമില്ല വീട്ടില്‍ കൊണ്ട് വന്ന് കഴുകുമ്പോള്‍ കുറെ പോകും. പിന്നെ പാചകം ചെയ്യുമ്പോള്‍ മുഴുവനും പോകും.. 100 ഡിഗ്രിയില്‍ തിളക്കുന്ന വെള്ളം പോലും നീരാവി ആകുന്ന താപനിലയില്‍ പെസ്ടിസൈഡ്ന്‍റെ അവസാന തന്മാത്രയും സ്ഥലം കാലിയാക്കും (there is no inter molecular hydrogen bond in pesticides and some of therm are even volatile). അപ്പൊ ഹാപ്പി ഓണം വിത്ത്‌ പച്ചക്കറി ഫ്രം തമില്‍നാടു.
പച്ചക്കറിയിലെ പെസ്ടിസൈഡ് ഒന്നും ഒരു പ്രശ്നമേ അല്ല.. അണ്ണന്മാര്‍ വെള്ളമടിച്ച് ചാവാതിരുന്നാല്‍ മതി. ഇതൊക്കെ കേള്‍ക്കുമ്പോള്‍ എന്നെ രാസ തീവ്രവാദി എന്ന് വിളിക്കാന്‍ തോന്നുന്നില്ലേ..?! അതാണ്‌, തീവ്രവാദി ഡാ! അതൊരു ad-hominum എന്ന് പറയുന്ന ലോജിക്കല്‍ ഫാലസിയാണ്.... എടേ രാസം എന്ന് കേള്‍ക്കുമ്പോഴേക്കും നിക്കറില്‍ യൂറിയ ലായനി ഒഴിക്കാന്‍ ആണെങ്കില്‍ പിന്നെ എന്നാ കോപ്പിനാ ഹൈസ്കൂളില്‍ കെമിസ്ട്രി പഠിപ്പിക്കുന്നത്..?
ഇനി ഈ നിയമങ്ങള്‍ ഒക്കെ പാലിക്കപ്പെടുന്നുണ്ടോ എന്നതായിരിക്കും അടുത്ത സംശയം... കേരളത്തിലെ എല്ലാ ജില്ലകളിലെയും മാര്‍ക്കറ്റുകളില്‍ നിന്ന് സാമ്പിള്‍ എടുത്ത് MRL വാല്യൂവിന് മുകളില്‍ പോകുന്നില്ല എന്ന് വളരെ സമയബന്ധിതമായി വെള്ളായണി കാര്‍ഷിക സര്‍വകലാശാലയില്‍ പഠനങ്ങളിലൂടെ ഉറപ്പ് വരുത്തുന്നുണ്ട്. അത് പ്രകാരം 2-3% പച്ചക്കറി മാത്രമാണ് MRL ന് മുകളില്‍ കാണപ്പെടുന്നത്. അതും ശരീരത്തിന് വലിയ തരത്തില്‍ ഹാനികരമല്ല എന്ന് ഓര്‍ക്കുമല്ലോ...
കീടനാശിനി കമ്പനികള്‍ ഈ പോസ്റ്റ്‌ ഇടുന്നതിന്‌ എനിക്ക് നല്‍കാമെന്ന് ഏറ്റ കാക്കത്തൊള്ളായിരം ഡോളര്‍ ഫണ്ട് രൂപയിലേക്ക് മാറി എടുക്കാന്‍ സഹായിക്കുന്നവര്‍ക്ക്‌ 10% (കാക്ക തൊണ്ണൂര്‍ ഡോളര്‍) ഞാന്‍ വാഗ്ദാനം നല്കുന്നു.
പിന്നെ ഇത് ശാസ്ത്രീയമായി തെളിവുകളുടെ അടിസ്ഥാനത്തില്‍ ഉള്ള രേഖകള്‍ ആണ്. നിങ്ങളുടെ അനുഭവം ഇതുമായി മാച് ചെയ്യുന്നില്ലെങ്കില്‍ ആ അനുഭവം തള്ളിക്കളയുന്നത് ആയിരിക്കും നല്ലത്... ഏത്...?! അനക്ഡോട്ടല്‍!
എതിരഭിപ്രായം ഉണ്ടെങ്കില്‍ കൃത്യമായി പഠിച്ച് വസ്തുനിഷ്ടമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ സംസാരിക്കണം. കണകുണ പറഞ്ഞ് എന്‍റെ സമയം കളയരുത്. മനസിലായില്ലേ..? വെടിക്കെട്ട് നടക്കുന്നിടത്ത് വന്ന് ഉടുക്ക് മുട്ടരുത് എന്ന്...!