Tuesday, 20 September 2016

ഖുര്‍ആനിലെ സൂര്യന്റെ ചലനം

ഈ പോസ്റ്റിന്റെ ആദ്യ ഭാഗം ഖുർആനിലെ ഭൂമി ഉരുണ്ടതോ പരന്നതോ..?  ഇവിടെ വായിക്കാം

പ്രശസ്ത സാഹിത്യകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ "സ്ഥലത്തെ
ബഷീർ 
പ്രധാനദിവ്യൻ " എന്ന കഥയുടെ അന്തസത്ത അൽപ്പം ചുരുക്കി പറഞ്ഞ ശേഷം കാര്യത്തിലേക്ക്  വരാം. കഥ ഇങ്ങനെ.. കുറച്ച് മരങ്ങൾ ആരൊക്കെയോ ചേർന്ന്  മുറിച്ചിരിക്കുന്നു, അതിന്റെ തടി എവിടെപ്പോയി എന്ന് കണ്ടെത്തണം. ആളുകൾ സ്ഥലത്തെ പ്രധാന ദിവ്യന്റെ അടുക്കൽ പോകാൻ തീരുമാനിച്ചു.  ചുട്ട കോഴിയെ ചൂടോടെ തിന്നുന്ന, പച്ച  വെള്ളത്തെ  ഐസും നീരാവിയുമാക്കുന്ന, വെള്ളത്തിന് മുകളിലൂടെ താഴാതെ  തോണി തുഴയുന്ന മഹാ ദിവ്യൻ. എന്തായാലും ആളുകൾ  ദിവ്യനെ കണ്ട് സങ്കടം പറഞ്ഞു. ഉടനെ അദ്ദേഹം കണ്ണടച്ച് ഒരുപാട് സമയം ധ്യാനിച്ച് ദിവ്യദൃഷ്ടിയിൽ തെളിഞ്ഞ ആ മഹാ  സത്യം അങ്ങ് വെളിപ്പെടുത്തി. "
ഹന്തന്തന്ത്  ഹന്തന്ത്... ഹന്തന്തന്ത്  ഹന്തന്ത്...  " എന്നും പറഞ്ഞ് രണ്ട് മൂന്ന് ചാട്ടം അങ്ങ്  വച്ച്  കൊടുത്തു. എന്തായാലും ആർക്കും ഒന്നും മനസിലായില്ലെങ്കിലും എന്തോ വലിയ സത്യമാണ് പറഞ്ഞത് എന്ന് എല്ലാരും ഉറപ്പിച്ചു. പിന്നീട് പോലീസ് വന്ന് അന്വേഷിച്ച് തടി കണ്ടെത്തി. അപ്പോൾ മരം മുറിച്ച അവിടെ തന്നെ  ആയിരുന്നു തടികൾ കുഴിച്ചിട്ടിരുന്നത്. ഉടനെ തന്നെ  ദിവ്യന്റെ ഭക്തന്മാർക്ക്  പഴയ വിദ്യ വചനത്തിന്റെ അർത്ഥം പിടികിട്ടി. "ഹന്തന്തന്ത്  ഹന്തന്ത്..." എന്ന് വച്ചാൽ "അവിടെത്തന്നെ ഉണ്ട് അവിടെ തന്നെ" എന്നാണ് പോലും. 

എന്നെ വളരെ അധികം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ഒരു കഥയാണിത്. ബഷീർ ലോജിക്കൽ ഫാലസികൾ ഒക്കെ പഠിച്ചിട്ടാണോ എന്നറിയില്ല അദ്ദേഹത്തിന്റെ കഥകളിൽ ഒരു  അസാധാരണ "യുക്തി" കാണാറുണ്ട്. ആനവാരി രാമൻ നായരും പൊൻകുരിശ് തോമയും എട്ടുകാലി മമ്മൂഞ്ഞും എല്ലാം അവയിൽ പ്രധാനികൾ ആണ്. ഇനി കാര്യത്തിലേക്ക് വരാം.

ഒബ്‌സർവേഷനുകൾ...

കാ) ദിവ്യന്റെ പ്രവചനം ആവശ്യമുള്ള സമയത്ത് ആർക്കും മനസിലായിട്ടില്ല.

ക്കാ ) ദിവ്യന്റെ പ്രവചനം എങ്ങനെയും വ്യാഖ്യാനിക്കാവുന്ന പൊതു പ്രസ്താവനയാണ്.

ഗ) സത്യം കണ്ടെത്തുന്നത് പോലീസിന്റെ വസ്തു നിഷ്ഠമായ ശാസ്ത്രീയ മാർഗ്ഗത്തിലൂടെയാണ്.

ങ്ക) ശരിയായ ഉത്തരം തെളിവ് സഹിതം കിട്ടിയ ശേഷം മാത്രമാണ് ദിവ്യൻ പറഞ്ഞത് ഭക്തർക്ക് പോലും മനസിലായത്.

ങ്ങ) പോലീസ് കണ്ടെത്തും മുന്നേ സത്യം എന്താണെന്ന് ദിവ്യൻ പറഞ്ഞതായി പ്രചരിപ്പിക്കപ്പെടുന്നു. അതിന്റെ ക്രെഡിറ് ദിവ്യന് കിട്ടുന്നു.

ച) ഇമ്മാതിരി ദിവ്യന്മാരെ  കൊണ്ട് മനുഷ്യന്മാർക്  ഒരു ഗുണവും ഇല്ല.

ഇത് പോലെയാണ് മത വ്യാഖ്യാന ഫാക്ടറികൾ പ്രവർത്തിക്കുന്നത്. വളരെ പുരാതനമായ ഒരു പുസ്തകം കയ്യിലുണ്ട്. അതിൽ എങ്ങനെയും വ്യാഖ്യാനിക്കാവുന്ന കൊറേ പ്രസ്താവനകൾ ഉണ്ട്... ഇതാണ് ആകെ ഉള്ള അസംസ്‌കൃത വസ്തു. ശാസ്ത്രം വല്ലതും കണ്ടെത്തും വരെ കൊന്നാലും ഇവർ  അത് പുറത്ത് പറയില്ല. കണ്ടെത്തി കഴിഞ്ഞ ശേഷം ഞങ്ങൾ ആദ്യമേ സീഡി  ഇറക്കിയിട്ടുണ്ട്. നിങ്ങളുടെ കയ്യിൽ പ്ലേയർ ഇല്ലാത്തത് കൊണ്ടാണെന്ന്  അങ്ങ്  തള്ളും. അതാണൊരു രീതി.


ഒരു  ഉദാഹരണം നോക്കാം. "ശാസ്ത്രം ആദ്യം പറഞ്ഞു സൂര്യൻ ചലിക്കുന്നു, പിന്നെ പറഞ്ഞു ചലിക്കുന്നില്ല, പിന്നെ വീണ്ടും  മാറ്റി പറഞ്ഞു സൂര്യൻ ചലിക്കുന്നു. ഖുർആനിൽ ആണെങ്കിൽ പണ്ടേ പറഞ്ഞിട്ടുണ്ട്  സൂര്യൻ ചലിക്കുന്നു എന്ന്. അതിതുവരെ മാറ്റി പറയേണ്ടി വന്നിട്ടില്ല. ഇന്ന്  പറഞ്ഞത് നാളെ മാറ്റി പറയുന്ന  ശാസ്ത്രത്തെ ആണോ അതോ വാക്ക് മാറ്റാത്ത ഖുർആനിനെയാണോ നിങ്ങൾ വിശ്വസിക്കേണ്ടത്..?" ഇതാണ് വളരെ പോപ്പുലർ ആയ  വാദം. ഏത് സാധാരണക്കാരനും ഇതറിയാം.. സോ  ഞാൻ ഒന്ന്  ഊളിയിടാൻ പോകുകയാണ്. ഇനിയങ്ങോട്ട് വളരെ ശ്രദ്ധയോടെ വേണം വായിക്കാൻ..

ആദ്യം ഖുർആനിൽ സൂര്യന്റെ ചലനത്തെ കുറിച്ച് പറഞ്ഞ വചനങ്ങൾ ഓരോന്നായി എല്ലാം ഒന്ന് നോക്കാം.

"അങ്ങനെ സൂര്യാസ്തമയ സ്ഥാനം എത്തിയപ്പോൾ ചേർ നിറഞ്ഞ ജലാശയത്തിൽ സൂര്യൻ അസ്തമിക്കുന്നത് അയാൾ കണ്ടു. അതിനടുത്ത്  ഒരു  ജനവിഭാഗത്തെയും അദ്ദേഹം കണ്ടെത്തി." (18:86 )

"അങ്ങനെ സൂര്യോദയ സ്ഥാനത്ത് എത്തിയപ്പോൾ അത് ഒരു ജനതയുടെ മേൽ ഉദിച്ചുയരുന്നതായും അദ്ദേഹം കണ്ടു" (18 :90)

സൂര്യാസ്തമയ സ്ഥാനമോ..? സൂര്യോദയ സ്ഥാനമോ..? എന്തൂട്ടൊക്കെയാ ഇതൊക്കെ  ? സൂര്യൻ ഉദിക്കുന്നുമില്ല, അസ്തമിക്കുന്നുമില്ല ഭൂമിയുടെ കറക്കം കൊണ്ടുള്ള തോന്നൽ മാത്രമാണ്. പിന്നല്ലേ  അങ്ങനെ  ഒരു  സ്ഥാനവും അതിന് വേണ്ടി ചളിക്കുഴിയും അതിന് ചുറ്റും ജനവിഭാഗവും...! സൂര്യൻ അസ്തമിക്കുന്നത് സ്ഥിരമായി  കാണുന്ന ഒരു ആറാം നൂറ്റാണ്ടിലെ അറബിക്ക്  ഒരുപാട് പടിഞ്ഞാറോട്ട്  പോയാൽ സൂര്യൻ അസ്തമിക്കുന്ന സ്ഥലത്ത് എത്താൻ  കഴിയും  എന്ന ചിന്ത സ്വാഭാവികം മാത്രം. അസ്തമിക്കാൻ എളുപ്പത്തിന് ചളി നിറഞ്ഞ കുഴിയും. പക്ഷെ ഇതൊക്കെ ഖുർആനിൽ എഴുതാമോ..? കാര്യപ്പെട്ട പുസ്തകം അല്ലെ ഹേ..?!

"സൂര്യൻ അതിന്റെ  വിശ്രമ സ്ഥാനത്തേക്ക് സഞ്ചരിക്കുന്നു. പ്രതാപിയും സർവ്വജ്ഞനുമായ അല്ലാഹു തീരുമാനിച്ചത് ആണത്" (36:38)

ഇതും ഒരു  അനുഭവ സാക്ഷ്യം മാത്രമാണ്. സൂര്യൻ പകൽ സമയം കൊണ്ട് സ്ഥിരമായി ഒരേ ദിശയിൽ നീങ്ങി രാത്രി സമയം എവിടെയോ പോയി വിശ്രമിക്കുന്നു എന്ന സരളവും ലോലവുമായ യുക്തി. 

അതായത് ഖുർആൻ പ്രകാരമുള്ള സൂര്യന്റെ ചലനം ഇതാണ്. അതിവിശാലമായ ഒരു ഭൂമിയിൽ അങ്ങ്  കിഴക്ക്  ഒരു  ജനതക്ക്  മേൽ സൂര്യൻ ഉദിച്ചുയരുന്ന. ശേഷം അതിന്റെ വിശ്രമ സ്ഥാനത്തേക്ക് യാത്ര ചെയ്യുന്നു. അങ്ങ് ദൂരെ പടിഞ്ഞാർ അസ്തമന സ്ഥാനത്തെ ചളിക്കുഴിയിൽ മുങ്ങുന്നു. ഇത്രേ  ഒള്ളൂ... വല്യ ഡെക്കറേഷൻ ഒന്നും വേണ്ട.

സൂര്യൻ വിശ്രമിക്കുന്നത്  അല്ലാഹുവിന്റെ സിംഹാസനത്തിന്റെ ചുവട്ടിൽ സുജൂദ് ചെയ്ത്  കൊണ്ടാണെന്നും അടുത്ത ദിവസം ഉദിക്കാൻ അത് അല്ലാഹുവിനോട് അനുവാദം ചോദിക്കുമെന്നൊക്കെ തഫ്സീറുകളിൽ തള്ളുന്നുണ്ട്.. വായിക്കാൻ നല്ല  രസമാ... ബോബനും മോളിയും പറയുന്ന പോലത്തെ തമാശകൾ.

സൂര്യന്റെ  ഈ  ചലനം ഖുർആനിൽ മാത്രമല്ല പറയുന്നത്. ആ  കാലത്തും അതിനു മുന്നേയും ആകാശത്തേക്ക് നോക്കിയിട്ടുള്ള എല്ലാവര്ക്കും അനുഭവപ്പെട്ടിട്ടുള്ള ഒരു സ്വാഭാവികമായ  കാര്യം മാത്രമാണ്. അതെഴുതിവെക്കാൻ വല്യ മിടുക്കൊന്നും വേണ്ട. പക്ഷേ അനുഭവങ്ങൾ ശാസ്ത്രീയമായ തെളിവുകൾ അല്ലല്ലോ... ഖുർആൻ പോലെ ഒരു പുസ്തകം എഴുതാൻ പുറപ്പെടും മുന്നേ കാൾ പോപ്പറിന്റെ എല്ലാ പുസ്തകങ്ങളും വായിച്ചിരിക്കണം. ഇല്ലെങ്കിൽ ഇമ്മാതിരി മണ്ടത്തരം അറിയാതെ വിളിച്ച് പറഞ്ഞു പോകും.

ഇനി എന്താണ് സൂര്യ ചലനം..?

ആകാശത്തുള്ള സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും എല്ലാം നാല് മിനുട്ട് കൊണ്ട് ഒരു ഡിഗ്രി എന്ന  കണക്കിന് കിഴക്ക് നിന്ന് പടിഞ്ഞാറോട്ട് നീങ്ങുന്നു. ഇത് ഭൂമി കറങ്ങുന്നത് കൊണ്ടാണ് എന്നത് വെറും കോമണ്സെന്സ് ആണ്. അതിൽ വല്യ കാര്യമൊന്നും ഇല്ല. ഇത് പോലും നേരെ ചൊവ്വേ വിശദീകരിക്കാൻ ഖുർആനിന് കഴിഞ്ഞിട്ടില്ല. എന്നാൽ നിരീക്ഷണം അവിടെ നിൽക്കുന്നില്ല.. നമ്മുടെ പൂർവികർ മഹാ ബുദ്ധിമാന്മാർ  ആയിരുന്നില്ല എന്നത് സത്യം തന്നെ. എന്നാൽ അവർ വെറും മണ്ടന്മാരും ആയിരുന്നില്ല. സൊ കം റ്റു നെക്സ്റ് ലെവൽ...

ആകാശത്തുള്ള സൂര്യൻ അല്ലാത്ത ഒരു സ്ഥിര നക്ഷത്രം (fixed star) നോക്കി വച്ചാൽ ആ  നക്ഷത്രം  ഒരിക്കൽ ഉദിച്ച ശേഷം വീണ്ടും ഉദിക്കും വരെ 23 മണിക്കൂർ 56 മിനുട്ട് സമയം എടുക്കും. ഇതാണ് സിഡീരിയൽ ദിവസം (sidereal  day). ഇത് ഭൂമി കൃത്യം 360 ഡിഗ്രി (ഒരു റൊട്ടേ ഷൻ) കറങ്ങി വരാൻ എടുക്കുന്ന സമയമാണ്. സൂര്യനെ അവലംബിച്ച് ദിവസം കണക്കാക്കുമ്പോൾ രണ്ട് സൂര്യോദയങ്ങൾക്ക് ഇടക്ക് 24 മണിക്കൂർ സമയം വേണ്ടി വരുന്നു. ഇതാണ് സൗരദിവസം (solar day). ഇതിൽ 4 മിനുട്ട് കൂടുതൽ ആണ്. അപ്പോൾ നമ്മുടെ സാധാരണ ഒരു ദിവസം ഭൂമി 361ഡിഗ്രി  കറങ്ങാൻ എടുക്കുന്ന സമയമാണ്. എന്ന്  വച്ചാൽ സൂര്യൻ ഒരു ദിവസം കൊണ്ട് ഒരു ഡിഗ്രി എന്ന കണക്കിന് നക്ഷത്ര കുറ്റങ്ങൾക്ക് ഇടയിലൂടെ പടിഞ്ഞാർ നിന്നും കിഴക്കോട്ട് സഞ്ചരിക്കുന്നതായി തോന്നുന്നു. ഇതിന്റെ കാരണം വിശദീകരിക്കാൻ നേരത്തേ ചെയ്ത പോലെ വെറും  കോമണ്സെന്സ് മതിയാവില്ല . ഇവിടെയാണ് ചലഞ്ച്. ഇവിടെയാണ് തർക്കങ്ങളും കലഹങ്ങളും ഇൻക്വിസിഷനുകളും ശിക്ഷാ വിധികളും എല്ലാം നടന്നിട്ടുള്ളത്. നമ്മളിപ്പോൾ വളരെ  യുക്തി  ആവശ്യമായ ഒരു സ്ഥലത്താണ്  നിൽക്കുന്നത്. :) എന്നാൽ സകല  മാന സത്യങ്ങളും നേരത്തേ തന്നെ വെളിപ്പെടുത്തിയ ഖുർആനിൽ ഈ ഒരു പ്രശ്നം തന്നെ കാണാനില്ല. പിന്നല്ലേ പരിഹാരം. ഇത് വിശദീകരിക്കാൻ പോയിട്ട് ഈ ഒരു ചലനം കാണാൻ തന്നെ ഉയർന്ന തലത്തിലുള്ള വാന നിരീക്ഷണം ആവശ്യമാണ് എന്നത്  തന്നെ  കാരണം.



ഈ ഒരു ചലനം വിശദീകരിക്കാൻ ഒന്നുകിൽ  സൂര്യൻ  ഭൂമിക്കു ചുറ്റും  അല്ലെങ്കിൽ  ഭൂമി  സൂര്യന് ചുറ്റും ദിവസത്തിൽ  ഒരു  ഡിഗ്രി എന്ന  കണക്കിൽ പരിക്രമണം ചെയ്യണം. അതായത് ഒന്നുകിൽ geocentric system അല്ലെങ്കിൽ heliocentric system അരിസ്റ്റോട്ടിൽ മുതൽ ഉള്ള ചിന്താധാരയാണ് ഭൗമ കേന്ദ്ര സിദ്ധാന്തം. ടോളമിയുടെ പ്രസിദ്ധമായി. പിന്നീട് കോപ്പർനിക്കസിന്റെ സൗര കേന്ദ്ര സിദ്ധാന്തം. ഇത് ഗ്രീക്ക് തത്വ ചിന്തകനായ പൈതഗോറസ് നേരത്തെ പറഞ്ഞിരുന്നു. പക്ഷേ  അതിനെ അരിസ്റ്റോട്ടിൽ പൊളിച്ചടുക്കി. ഗലീലിയോ ഇത് പ്രൂവ് ചെയ്യാൻ ശ്രമിച്ചെങ്കിലും അങ്ങ് ശരിയായില്ല. പിൽകാലത്ത് ജോഹന്നാസ് കെപ്ലറും ഐസക് ന്യൂട്ടണും ആണ് പ്രൂവ്  ചെയ്തത്. അപ്പൊ ഒരു  ചെറിയ സംശയം... പതിനേഴാം നൂറ്റാണ്ടിൽ ഇതിനെ  ചൊല്ലി ലോകം മുഴുവൻ കൂലങ്കഷമായി ചർച്ചയും  ബഹളവും  നടക്കുമ്പോൾ പോലും സത്യം ദാ ഇവിടുണ്ട് എന്നും  പറഞ്ഞു ഒന്ന് തെളിയിച്ച് കൊടുക്കാൻ കഴിഞ്ഞില്ലേൽ പിന്നെ ഖുർആൻ "ഹന്തന്തന്ത്  ഹന്തന്ത് " അല്ലാതെ പിന്നെ എന്ത് കോപ്പാണ്..?


പിന്നെ സൗരകേന്ദ്ര  സിദ്ധാന്തത്തിൽ സൂര്യൻ  ചലിക്കുന്നില്ല എന്ന്
 പറയുന്നില്ല. സോളാർ സിസ്റ്റം മാത്രം പരിഗണിക്കുമ്പോൾ സൂര്യൻ നിശ്ചലമാണ് എന്നാണ്  അർത്ഥം. ചലനാവസ്ഥയും നിശ്ചലാവസ്ഥയും ആപേക്ഷികമാണ്. സൂര്യൻ മില്കി വേ ഗാലക്സിയിൽ ഒരു മെമ്പർ ആണ്. സൂര്യൻ  അതിന്റെ കുടുംബം അടക്കം ഗാലക്സിയിൽ 8 ലക്ഷം km/hr വേഗതയില്‍ കറങ്ങി കൊണ്ടിരിക്കുന്നു. ഇതാണ് ഖുർആനിൽ സൂര്യൻ 
  ചലിക്കുന്നു എന്ന് പറഞ്ഞത് കൊണ്ട് ഉദ്ദേശിച്ചത് എന്നാണിപ്പോ  ആധുനിക ഇവാഞ്ചലിസ്റ്റുകളുടെ വാദം... ആരാ പറയുന്നേ..? ഭൂമിയുടെ ഭ്രമണം വിശദീകരിക്കാനോ,  പരിക്രമണം നിരീക്ഷിക്കാനോ  പോലും  കഴിയാത്ത കൂട്ടർ. ഗാലക്‌സി മോഷൻ പോലും. കട്ട കോമഡി തന്നെ.

17 comments:


  1. ( هُوَ الَّذِي أَنزَلَ عَلَيْكَ الْكِتَابَ مِنْهُ آيَاتٌ مُّحْكَمَاتٌ هُنَّ أُمُّ الْكِتَابِ وَأُخَرُ مُتَشَابِهَاتٌ ۖ فَأَمَّا الَّذِينَ فِي قُلُوبِهِمْ زَيْغٌ فَيَتَّبِعُونَ مَا تَشَابَهَ مِنْهُ ابْتِغَاءَ الْفِتْنَةِ وَابْتِغَاءَ تَأْوِيلِهِ ۗ وَمَا يَعْلَمُ تَأْوِيلَهُ إِلَّا اللَّهُ ۗ وَالرَّاسِخُونَ فِي الْعِلْمِ يَقُولُونَ آمَنَّا بِهِ كُلٌّ مِّنْ عِندِ رَبِّنَا ۗ وَمَا يَذَّكَّرُ إِلَّا أُولُو الْأَلْبَابِ )

    آل عمران (7) Aal-Imran

    (നബിയേ,) നിനക്ക് വേദഗ്രന്ഥം അവതരിപ്പിച്ചു തന്നിരിക്കുന്നത് അവനത്രെ. അതില്‍ സുവ്യക്തവും ഖണ്ഡിതവുമായ വചനങ്ങളുണ്ട്‌. അവയത്രെ വേദഗ്രന്ഥത്തിന്‍റെ മൌലികഭാഗം. ആശയത്തില്‍ സാദൃശ്യമുള്ള ചില വചനങ്ങളുമുണ്ട്‌. എന്നാല്‍ മനസ്സുകളില്‍ വക്രതയുള്ളവര്‍ കുഴപ്പമുണ്ടാക്കാന്‍ ഉദ്ദേശിച്ചുകൊണ്ടും, ദുര്‍വ്യാഖ്യാനം നടത്താന്‍ ആഗ്രഹിച്ചു കൊണ്ടും ആശയത്തില്‍ സാദൃശ്യമുള്ള വചനങ്ങളെ പിന്തുടരുന്നു. അതിന്‍റെ സാക്ഷാല്‍ വ്യാഖ്യാനം അല്ലാഹുവിന് മാത്രമേ അറിയുകയുള്ളൂ. അറിവില്‍ അടിയുറച്ചവാരാകട്ടെ, അവര്‍ പറയും: ഞങ്ങളതില്‍ വിശ്വസിച്ചിരിക്കുന്നു. എല്ലാം ഞങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ളതാകുന്നു. ബുദ്ധിശാലികള്‍ മാത്രമേ ആലോചിച്ച് മനസ്സിലാക്കുകയുള്ളൂ.

    ReplyDelete
    Replies
    1. ഹതേന്ത് ഹതെന്ത് 😂😂😂

      Delete

  2. ( هُوَ الَّذِي أَنزَلَ عَلَيْكَ الْكِتَابَ مِنْهُ آيَاتٌ مُّحْكَمَاتٌ هُنَّ أُمُّ الْكِتَابِ وَأُخَرُ مُتَشَابِهَاتٌ ۖ فَأَمَّا الَّذِينَ فِي قُلُوبِهِمْ زَيْغٌ فَيَتَّبِعُونَ مَا تَشَابَهَ مِنْهُ ابْتِغَاءَ الْفِتْنَةِ وَابْتِغَاءَ تَأْوِيلِهِ ۗ وَمَا يَعْلَمُ تَأْوِيلَهُ إِلَّا اللَّهُ ۗ وَالرَّاسِخُونَ فِي الْعِلْمِ يَقُولُونَ آمَنَّا بِهِ كُلٌّ مِّنْ عِندِ رَبِّنَا ۗ وَمَا يَذَّكَّرُ إِلَّا أُولُو الْأَلْبَابِ )

    آل عمران (7) Aal-Imran

    (നബിയേ,) നിനക്ക് വേദഗ്രന്ഥം അവതരിപ്പിച്ചു തന്നിരിക്കുന്നത് അവനത്രെ. അതില്‍ സുവ്യക്തവും ഖണ്ഡിതവുമായ വചനങ്ങളുണ്ട്‌. അവയത്രെ വേദഗ്രന്ഥത്തിന്‍റെ മൌലികഭാഗം. ആശയത്തില്‍ സാദൃശ്യമുള്ള ചില വചനങ്ങളുമുണ്ട്‌. എന്നാല്‍ മനസ്സുകളില്‍ വക്രതയുള്ളവര്‍ കുഴപ്പമുണ്ടാക്കാന്‍ ഉദ്ദേശിച്ചുകൊണ്ടും, ദുര്‍വ്യാഖ്യാനം നടത്താന്‍ ആഗ്രഹിച്ചു കൊണ്ടും ആശയത്തില്‍ സാദൃശ്യമുള്ള വചനങ്ങളെ പിന്തുടരുന്നു. അതിന്‍റെ സാക്ഷാല്‍ വ്യാഖ്യാനം അല്ലാഹുവിന് മാത്രമേ അറിയുകയുള്ളൂ. അറിവില്‍ അടിയുറച്ചവാരാകട്ടെ, അവര്‍ പറയും: ഞങ്ങളതില്‍ വിശ്വസിച്ചിരിക്കുന്നു. എല്ലാം ഞങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ളതാകുന്നു. ബുദ്ധിശാലികള്‍ മാത്രമേ ആലോചിച്ച് മനസ്സിലാക്കുകയുള്ളൂ.

    ReplyDelete
    Replies
    1. ഹന്തന്തന്ത് ഹന്തന്ത്..😂😂😂

      Delete
  3. അല്ലാഹുവല്ലാതെ ഒരു ഇലാഹുമില്ല. അവന്‍ ചിരഞ്ജീവിയും എല്ലാം നിയന്ത്രിക്കുന്നവനുമാകുന്നു. മുന്‍വേദങ്ങളെ ശരിവെച്ചുകൊണ്ട് താങ്കള്‍ക്കവന്‍ സത്യസമേതം ഗ്രന്ഥമിറക്കി. മാലോകര്‍ക്ക് മാര്‍ഗദര്‍ശകമായി നേരത്തെ തൗറാത്തും ഇന്‍ജീലും അവനവതരിപ്പിച്ചിരുന്നു. സത്യാസത്യവിവേചക പ്രമാണവും അവന്‍ ഇറക്കി. അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങള്‍ വ്യാജമാക്കിയവര്‍ക്ക് വേദനാജനകമായ ശിക്ഷയുണ്ട്. അവന്‍ പ്രതാപശാലിയും ശിക്ഷാമുറകള്‍ സ്വീകരിക്കുന്നവനുമാണ്. ആകാശത്തോ ഭൂമിയിലോ ഉള്ള യാതൊന്നും അവനു ഗോപ്യമാവില്ല. താനുദ്ദേശിക്കുംവിധം ഗര്‍ഭാശയങ്ങളില്‍ നിങ്ങളെ രൂപപ്പെടുത്തുന്നതവനാണ്. അവനല്ലാതെ മറ്റൊരു ദൈവമില്ല. പ്രതാപശാലിയും യുക്തിമാനുമാണവന്‍

    ReplyDelete
    Replies
    1. എന്നാപിന്നെ ഞങ്ങളെയൊക്കെ ഗർഭാശയത്തിൽ വച്ച് അവന്റെ വിശ്വാസിയാക്കാൻ മേലായിരുന്നോ 🤔
      ഒന്ന് പോടാ അവന്റൊരു ഒടുക്കത്തെ തള്ള്

      Delete
    2. ഹന്തന്തന്ത് ഹന്തന്ത്..😂😂😂

      Delete
  4. രാപകൽ അനുഭവെപെപടുന്നത് സൂര്യൻ ചലിക്കുന്നതിനാലാെണെന്ന് ഖുർആൻ പറയുന്നു. അതാണ് ശരിയും

    ReplyDelete
    Replies
    1. ഹന്തന്തന്ത് ഹന്തന്ത്..😂😂😂

      Delete
    2. അതു ഭൂമി ചലിക്കുന്നത് കൊണ്ടല്ലേ....

      Delete
  5. എന്റെ അല്ലാഹുവേ നന്ദി എന്നെ ഒരു ഹിന്ദു ആയി ജനിപ്പിച്ചത്തിന് 😂😂😂

    ReplyDelete
  6. സൂര്യനിൽ എത്റ നിറങ്ങളുണ്ട്





    ReplyDelete
  7. ദുൽഖർനൈനിന്റെ കഥ പറയുമ്പോഴുള്ള സൂര്യന്‍ ചെളിവെള്ളമുള്ള ഒരു ജലാശയത്തില്‍ മറഞ്ഞുപോവുന്നതായും സൂര്യോദയ സ്ഥാന ത്തും അസ്തമയസ്ഥാനത്തുമെല്ലാം അദ്ദേഹം എത്തിയതായുമുള്ള പരാമർശങ്ങൾ സൂര്യനെയും ഭൂമിയെയും ഉദയത്തിന്റെയും അസ്തമ യത്തിന്റെയും പിന്നിലുള്ള ശാസ്ത്രത്തെയുമൊന്നും അറിയാത്ത ആരോഎഴുതിയതാണ്ക്വുർആൻ എന്ന് വ്യക്തമാക്കുന്നതായാണ് വിമർശനം.

    വിമര്‍ശിക്കപ്പെട്ട ഖുര്‍ആൻ വാക്യങ്ങള്‍ പരിശോധിക്കുക. ”അവര്‍ നിന്നോട് ദുല്‍ഖര്‍നൈനിയെപ്പറ്റി ചോദിക്കുന്നു. നീ പറയുക: അദ്ദേഹത്തെപ്പറ്റിയുള്ള വിവരം ഞാന്‍ നിങ്ങള്‍ക്ക് ഓതികേള്‍പിച്ച് തരാം. തീര്‍ച്ചയായും നാംഅദ്ദേഹത്തിന് ഭൂമിയില്‍ സ്വാധീനം നല്‍കുകയും, എല്ലാ കാര്യത്തിനുമുള്ള മാര്‍ഗം നാം അദ്ദേഹത്തിന് സൗകര്യ പ്പെടുത്തികൊടുക്കുകയും ചെയ്തു. അങ്ങനെ അദ്ദേഹം ഒരു മാര്‍ഗം പിന്തുടര്‍ന്നു. അങ്ങനെ അദ്ദേഹംസൂര്യാസ്തമനസ്ഥാനത്തെത്തിയപ്പോള്‍ അത് ചെളിവെള്ളമുള്ള ഒരു ജലാശയത്തില്‍ മറഞ്ഞ് പോകുന്നതായി അദ്ദേഹം കണ്ടു. അതിന്റെ അടുത്ത് ഒരു ജനവിഭാഗത്തെയും അദ്ദേഹം കണ്ടെത്തി. അദ്ദേഹത്തോട്) നാം പറഞ്ഞു: ഹേ, ദുല്‍ഖര്‍നൈൻ, ഒന്നുകില്‍ നിനക്ക് ഇവരെ ശിക്ഷിക്കാം. അല്ലെങ്കില്‍ നിനക്ക്അവരില്‍ നന്‍മയുണ്ടാക്കാം.” (18:83-86)

    ഈ വചനത്തില്‍ സൂര്യന്‍ ചെളിവെള്ളത്തില്‍ ആഴ്ന്നു പോകുന്നുവെന്ന് പറഞ്ഞിട്ടില്ലെന്ന വസ്തുത ശ്രദ്ധിക്കുക. ദുല്‍ഖര്‍നൈനിയെ കുറി ച്ചും അദ്ദേഹത്തിന്റെ യാത്രകളെക്കുറിച്ചുമാണ് ഈ വചനങ്ങളിലെ പ്രതിപാദ്യം. അദ്ദേഹത്തിന്റെ യാത്രകള്‍ക്കിടയിൽ സൂര്യന്‍ അസ്ത മിക്കുന്ന സ്ഥലത്ത് എത്തിയപ്പോള്‍ ”സൂര്യന്‍ ചെളിവെള്ളമുള്ള ഒരു ജലാശയത്തില്‍ മറഞ്ഞു പോകുന്നതായി അദ്ദേഹം കണ്ടു” വെന്നാണ് ഖുര്‍ആൻ ഈ സൂക്തങ്ങളില്‍വ്യക്തമാക്കിയിട്ടുള്ളത്.

    സൂര്യന്‍ ഉദിക്കുകയോ അസ്തമിക്കുകയോ ചെയ്യുന്നില്ല എന്ന് ഇന്ന് നമുക്കറിയാവുന്നതാണ്. ഭൂമിക്ക് ആപേക്ഷികമായി സൂര്യന്‍ നിശ്ചലാ വസ്ഥയിലാണെന്നും ഭൂമിയുടെ സ്വയംഭ്രമണം മൂലമാണ് സൂര്യന്‍ ഉദിക്കുന്നതുംഅസ്തമിക്കുന്നതുമായി നമുക്കനുഭവപ്പെടുന്നതെന്നുമുള്ള താണല്ലോ വസ്തുത. എന്നാല്‍ഭൂമിയില്‍ ജീവിക്കുന്ന ഓരോ മനുഷ്യരും സൂര്യോദയവും അസ്തമയവും അനുഭവിക്കുന്നുണ്ട്. ഭൂമിയിലു ള്ളവര്‍ക്ക് ആപേക്ഷികമായിസൂര്യന്‍ ഉദിക്കുകയും അസ്തമിക്കുകയും ചെയ്യുന്നുണ്ടെന്ന് സാരം. ഭൂമിയില്‍ ജീവിച്ചിരുന്ന ഒരാളായിരുന്ന ദുല്‍ഖര്‍നൈനിയും സൂര്യോദയവും സൂര്യാസ്തമയവും കണ്ടിട്ടുണ്ടാവണം. അദ്ദേഹത്തിന്റെ യാത്രയ്ക്കിടയിൽ സൂര്യാസ്തമയം നടക്കു ന്ന സ്ഥലത്തെത്തിയപ്പോള്‍ ചെളിവെള്ളമുള്ള ഒരു ജലാശയത്തിൽ സൂര്യൻ അസ്തമിക്കുന്നതായി അദ്ദേഹം കണ്ട കാര്യമാണ് ഖുര്‍ആനിൽ ഇവിടെ പരാമര്‍ശിച്ചിരിക്കുന്നത്.

    ‘ചെളിവെള്ളമുള്ള ജലാശയത്തില്‍ സൂര്യന്‍ മറഞ്ഞുപോയി’യെന്നത് ഖുര്‍ആനിന്റെ കേവല പരാമര്‍ശമല്ല, പ്രത്യുത ദൂര്‍ഖര്‍നൈനി കണ്ട കാര്യത്തിന്റെ പ്രതിപാദനം മാത്രമാണ്. ‘ഞാന്‍ ഇന്നലെ സൂര്യാസ്തമയ സമയത്ത്കോഴിക്കോട് കടപ്പുറത്ത് പോയപ്പോള്‍ സമുദ്രത്തില്‍ സൂര്യന്‍ മറഞ്ഞു പോകുന്നതായി കണ്ടു’വെന്ന പരാമര്‍ശത്തിൽ എന്തെങ്കിലും അശാസ്ത്രീയതയുണ്ടോ? ഇല്ലെങ്കില്‍ സൂചിപ്പിക്കപ്പെട്ട ഖുർആൻ വചനങ്ങളിലും യാതൊരുഅശാസ്ത്രീയതയുമില്ല.

    ReplyDelete
    Replies
    1. ഖുർആൻ പറഞ്ഞപ്പോൾ ഒരു "പോലെ" വിട്ട് പോയി.
      ഉദാ: സൂര്യൻ ചെളി വെള്ളത്തിൽ അസ്തമിക്കുന്ന പോലെ അദ്ദേഹം കണ്ടു.

      മിസ്റ്റർ വ്യാഖ്യാന ഫാക്ടറി അർത്ഥത്തിൽ വലിയ വ്യത്യാസം വന്നു

      Delete
    2. ഒരു 'പോലെ'യും വിട്ടു പോയിട്ടില്ല.
      ഭൂമി ഭ്രമണം ചെയ്യുന്നത് മൂലം നമുക്കെല്ലാം സൂര്യോദയവും സൂര്യാസ്തമയവും അനുഭവപ്പെടുന്നുണ്ട്. ‘സൂര്യൻ ഉദിച്ചുയർന്നു’, ‘അസ്തമയ സൂര്യൻ’, ‘കടലിൽ മറഞ്ഞു പോകുന്ന സൂര്യൻ’ തുടങ്ങിയ പ്രയോഗങ്ങളിലൊന്നും യാതൊരു അശാസ്ത്രീയതയുമില്ലല്ലോ. വിക്കിപീഡിയയിൽ സമയത്തെക്കുറിച്ച് ശാസ്ത്രീയമായി വിവരിക്കുന്ന Solar time (സൗര സമയം) എന്ന അധ്യായത്തിലെ ഒരു പരാമർശം കാണുക: “When the Sun has covered exactly 15 degrees, local apparent time is 13:00 exactly.”(https://en.m.wikipedia.org/wiki/Solar_time). “സൂര്യൻ കൃത്യമായി 15 ഡിഗ്രി നീങ്ങുമ്പോൾ പ്രാദേശിക പ്രത്യക്ഷ സമയം കൃത്യമായി 13:00 ആണ്” എന്നർത്ഥം. യഥാർത്ഥത്തിൽ ഭൂമിയുടെ സ്വയം ഭ്രമണം മൂലമാണല്ലോ സൂര്യൻ ഓരോ നാലു മിനിട്ടിലും ഒരു ഡിഗ്രിയും ഓരോ മണിക്കൂറിലും പതിനഞ്ച് ഡിഗ്രിയും നീങ്ങുന്നതായി നമുക്കനുഭവപ്പെടുന്നത്. ശാസ്ത്രബോധനങ്ങളിൽ പോലും ഇത്തരം പരാമർശങ്ങൾ നാം ഉപയോഗിക്കാറുണ്ടെന്ന് സാരം. അതുപോലെ കലണ്ടറുകളിൽ സൂര്യോദയത്തിന്റെയും സൂര്യാസ്തമയത്തിന്റെയുമെല്ലാം സമയങ്ങൾ ശാസ്ത്രീയമായ നിരീക്ഷണങ്ങളുടെയടിസ്ഥാനത്തിൽ രൂപീകരിച്ച ഗണിത ക്രിയകളെ അടിസ്ഥാനമാക്കി നാം രേഖപ്പെടുത്താറുണ്ട്. യഥാർത്ഥത്തിൽ സൂര്യൻ ഉദിക്കുകയോ അസ്തമിക്കുകയോ ചെയ്യാത്തതിനാൽ ഈ കലണ്ടറുകളെല്ലാം അശാസ്ത്രീയമാണെന്ന് ആരും പറയില്ല. ഇവിടെയൊന്നെ 'പോലെ' എന്ന പ്രയോഗം വച്ചല്ല പറയാറുള്ളത്. നമ്മുടെ നിത്യാനുഭവവുമായി ഒരു കാര്യത്തെ ബന്ധിപ്പിച്ചു പറയുന്നതിന് പ്രസക്തിയുണ്ടെന്നർത്ഥം.

      Delete
  8. ഖുർആൻ പറഞ്ഞപ്പോൾ ഒരു "പോലെ" വിട്ട് പോയി.
    ഉദാ: സൂര്യൻ ചെളി വെള്ളത്തിൽ അസ്തമിക്കുന്ന പോലെ അദ്ദേഹം കണ്ടു.
    Qran fake

    ReplyDelete
  9. സൂര്യൻ ചലിക്കുന്നു എന്നല്ലല്ലോ സൂര്യൻ അതിൻ്റെ സങ്കേതത്തിലേക്ക് സഞ്ചരിച്ചു കൊണ്ടിരിക്കുന്നു (യാസീൻ 38 ആയത്ത്) എന്നാണ് ഖുർആനിൽ പറയുന്നത്. അത് ശരിയാണ് എന്നത് അടുത്ത കാലത്തെ ശാസ്ത്രീയ കണ്ടെത്തൽ പറയുന്നുണ്ട്. സൂര്യൻ സഞ്ചരിക്കുന്നു ഒപ്പം സൂര്യനെ വളം വെച്ച് മറ്റു ഗ്രഹങ്ങളും സഞ്ചരിക്കുന്നു.

    ReplyDelete