Monday, 13 February 2017

അമ്മയും ദൈവവും; പ്രസവവും പരലോകവും

13/02/17ന് ഒരു പ്രകോപനത്തെ തുടർന്ന് ഫെയ്‌സ്ബുക്കിൽ  ഇട്ട പോസ്റ്റ് നിരവധി ആളുകളുടെ നല്ല അഭിപ്രായം കിട്ടിയതിനാൽ ഇവിടത്തേക്ക് കോപ്പി പേസ്റ് ചെയ്യുന്നു. ഫെയ്‌സ്ബുക്കിൽ സ്ക്രോൾ ചെയ്തു പോയാലും ആവശ്യക്കാർക്ക് വേഗം എടുത്തു കൊടുക്കാൻ എളുപ്പത്തില് വേണ്ടിയും കൂടെയാണ് ഇങ്ങനെ ചെയ്യുന്നത്.

ഈ ഫോട്ടോ ഇന്നലെ എന്റെ ഒരു പോസ്റ്റിൽ ഏതോ വെളിവില്ലാത്ത ഒരുത്തൻ കൊണ്ട് വന്നു ഇട്ടതാണ്. ഞാൻ കൊറേ നാളായി ഈ സാധനം നോക്കി ഇരിക്കയായിരുന്നു. ഈ കഥ ഞാൻ ആദ്യമായി കേൾക്കുന്നത്, ഹൈന്ദവ ആരാധനകൾ കള്ള്ഷാപ്പ് നടത്തുന്നതിനേക്കാളും വേശ്യാലയങ്ങൾ നടത്തുന്നതിനേക്കാളും വലിയ കുറ്റകരമാണ് എന്ന് നമ്മുടെ ബഹുമത സമൂഹത്തിൽ ഒരു ഉളുപ്പുമില്ലാതെ പ്രസംഗിച്ച മുജാഹിദ് ബാലുശ്ശേരിയുടെ പ്രസംഗത്തിൽ ആണ്. (അല്ലെങ്കിൽ ഈ വക നിശ്കളങ്കന്മാരെ എന്തിനു പറയണം.. അവർ മതം വെള്ളം ചേർക്കാതെ പറയുന്നു എന്ന് മാത്രം, മത സൗഹാർദ്ദം 916 കാപട്യം ആണെന്നാണ് എന്റെ
ഒരിത്.)
കഥ ചുരുക്കി ഒന്ന് പറയാം... രണ്ടു ഇരട്ട കുട്ടികൾ അമ്മയുടെ ഗർഭാശയത്തിൽ വച്ച് നടത്തുന്ന ഒരു തർക്കമാണ് കഥയുടെ പ്രമേയം. ഒരാൾ യുക്തിവാദിയും മറ്റെയാൾ വിശ്വാസിയും. വിശ്വാസി അമ്മയിൽ വിശ്വസിക്കുന്നു, അവർക്കു ലഭിച്ച കൊണ്ടിരിക്കുന്ന ഭക്ഷണവും ഓക്സിജനും അവരുടെ വിസർജ്യങ്ങൾ പുറം തള്ളുന്നതും എല്ലാം അമ്മ ഉള്ളത് കൊണ്ടാണെന്ന് വിശ്വാസി തെളിവുകൾ ഒന്നും കൂടാതെ തന്നെ വിശ്വസിച്ച് ബുദ്ധിമാനാകുന്നു. എന്നാൽ ഇതെല്ലാം ചെയ്യുന്നത് അമ്മയാണ് എന്നതിന് തെളിവുകൾ ഇല്ലെന്ന് പറഞ്ഞു കൊണ്ട് യുക്തിവാദി മണ്ടൻ ആകുന്നു.
കഥ സാങ്കൽപ്പികം ആണെന്ന് മാത്രമല്ല വല്ലാത്ത ജാതി സാങ്കല്പികമാണ്. ചിന്താ പരീക്ഷണങ്ങൾ ഒരു തെറ്റായ കാര്യം ഒന്നും അല്ല. എന്നാലും ഇത്രയ്ക്കു വേണമായിരുന്നോ..?! ഇത് ക്വാണ്ടം മെക്കാനിക്സിലെ "ഷ്രോഡിങ്ങറുടെ പൂച്ച" ചിന്താ പരീക്ഷണം പോലെ നിലവാരം ഉള്ള എന്തോ ആണെന്നാണ് പാവങ്ങൾ ധരിച്ച് വച്ചിരിക്കുന്നത് എന്ന് തോന്നുന്നു. അതുകൊണ്ടാണല്ലോ കണ്ട കോയമാർ മൊത്തം ഈ കഥയും പൊക്കി പിടിച്ചുകൊണ്ടു നടക്കുന്നത്. ഒരു സങ്കൽപ്പത്തിൽ എങ്കിലും യുക്തിവാദി മണ്ടൻ ആകുന്നതും വിശ്വാസി ബുദ്ധിമാൻ ആകുന്നതും അവർ ആസ്വദിക്കുന്നുണ്ടായിരിക്കണം. അല്ലെങ്കിൽ പിന്നെ തലച്ചോറിന്റെ വികാസം പോലും പൂർണമാവാത്ത രണ്ടു കുട്ടികൾ വളരെ ഉയർന്ന നിലവാരത്തിൽ ഉള്ള ഫിലോസഫിക്കൽ തർക്കത്തിൽ ഏർപ്പെടുന്ന മാതിരി സങ്കല്പം ഒക്കെ രൂപകൽപ്പന ചെയ്യുമായിരുന്നോ ..?!
ഗതികേടിന്റെ അങ്ങേ അറ്റം.
എന്തായാലും ദൈവം പോലും ദൈവം ഉണ്ട് എന്നതിന് തെളിവായി ഇമ്മാതിരി ഒരു കഥ പറഞ്ഞിട്ടില്ല. അതിന്റെ കാരണം ദൈവത്തെ ഉണ്ടാക്കിയവന് ഇത്രേം ചിന്തിച്ച് കാട് കയറാനുള്ള ബൗദ്ധിക നിലവാരം ഇല്ലായിരുന്നത് കൊണ്ടായിരിക്കണം. ദൈവത്തിന്റെ ഗ്രന്ഥങ്ങൾ പൂർണവും എന്നെന്നേക്കും ഉള്ളതും ആണെങ്കിൽ ദൈവം ഉണ്ട് എന്നതിന് ന്യായങ്ങൾ ആയി അതിൽ ഉള്ള ന്യായങ്ങൾ തന്നെ മതിയാകുമല്ലോ. പിന്നെ എന്തിനാണ് ഇമ്മാതിരി നട്ടാൽ കുരുക്കാത്ത സങ്കല്പങ്ങൾ ഉണ്ടാക്കി വിടുന്നത് ? ദൈവത്തിന്റെ പുസ്തകത്തിന്റെ പോരായ്മയിലേക്കാണോ ഇത്തരം ആധുനിക കഥകൾ വിരൽ ചൂണ്ടുന്നത്..? ദൈവത്തിന്റെ ശ്വാസം നില നിർത്താൻ ദൈവത്തേക്കാളും ദൈവത്തിന്റെ പുസ്തകങ്ങളെക്കാളും കഴിവ് ഈ ഭക്തർ കീടങ്ങൾക്ക് ആയതു കൊണ്ടാണോ..? അതോ ദൈവം നില നിൽക്കേണ്ടുന്നതിന്റെ ആവശ്യകത ദൈവത്തെക്കാൾ ഇപ്പോൾ ഭക്തർക്ക്/പുരോഹിതന്മാർക്ക് ആയത് കൊണ്ടാണോ..?
ഇങ്ങനെയൊക്കെ പറയുമ്പോൾ നിങ്ങൾ വിചാരിക്കും ഈ കഥ ശരിക്കും എന്തോ കിടു ആയതു കൊണ്ടും മറുപടി പറയാൻ കഴിയാത്തത് കൊണ്ടും ആണ് ഞാൻ ഇങ്ങനെയൊക്കെ പറയുന്നതെന്ന്. എന്നാൽ കാര്യങ്ങൾ അത്ര സ്മൂത്ത് അല്ല.. ദൈവത്തിന്റെ കാര്യം അൽപ്പം കൂടെ ദയനീയമാണ്. ഈ ഒരു കഷ്ണം മുറിച്ച കഥ കൊണ്ട് ദൈവം മൂന്ന് നേരം കഞ്ഞി കുടിച്ച് പോവുമെന്ന് പോലും എനിക്ക് തോന്നുന്നില്ല. കാരണം കഥ അപൂർണ്ണമാണ്‌. സോ വീ ആർ ഗോയിങ് റ്റു കംപ്ലീറ്റ് ഇറ്റ്.
ആദ്യം മെറ്റഫറുകൾ ഒന്ന് ക്ലാരിഫൈ ചെയ്യാം. ഇത് ഉപമ, സാഹിത്യം ഇമ്മാതിരി സാധനങ്ങളോട് ജന്മനാ കലിപ്പനായ എനിക്കും എന്നെപ്പോലുള്ള വായനക്കാർക്കും എളുപ്പത്തിൽ കാര്യം മനസിലാക്കാൻ വേണ്ടി ആണ്.
അമ്മ = ദൈവം.
അമ്മയിൽ വിശ്വസിച്ച മകൻ = ഈശ്വര വിശ്വാസി
അമ്മയെ നിഷേധിച്ച മകൻ = നിരീശ്വരവാദി/നാസ്തികൻ
ഗർഭാശയം = ഇഹലോകം
പ്രസവം = മരണം
പ്രസവ ശേഷമുള്ള ജീവിതം = പരലോക ജീവിതം.
ഓക്കേ... അപ്പൊ നമുക്ക് തുടങ്ങാം.... ദൈവം എന്ന സങ്കല്പം ഇഹലോകത്ത് ഭക്ഷണവും വസ്ത്രവും വായുവും ജലവും പ്രൊവൈഡ് ചെയ്യൽ മാത്രമാണെന്നും അത് നമ്മുടെ പ്രപഞ്ചത്തിന് പുറത്തായത് കൊണ്ട് ഉള്ളിൽ നിൽക്കുന്ന നമുക്ക് തെളിവൊന്നും കിട്ടിയെന്നു വരില്ല, പക്ഷേ പുറത്ത് ആരെങ്കിലും ഇല്ലാതെ ഇതൊന്നും നടക്കില്ല എന്ന കോമൺ സെൻസ് ആണ് നമുക്ക് വേണ്ടത് എന്നും, തെളിവ് ഇല്ലാത്തത് നമ്മുടെ പരിമിത ആണ് എന്നും, അതുകൊണ്ടു വിശ്വസിക്കൽ ആണ് ബുദ്ധി എന്നുമാണ് ഈ കഥയുടെ ഇമ്പ്ലിക്കേഷൻ. പക്ഷേ ദൈവം എന്നത് പരലോകം കൂടെ ചേർന്നതാണ്. ആ ഭാഗം മറച്ചു വെച്ചത് .എന്തിനായിരുന്നു.? പാവങ്ങളെ പറ്റിക്കാൻ, അല്ലാതെ എന്തിനാ..? ദൈവം അവനിൽ വിശ്വസിക്കാൻ കർശനമായി ആവശ്യപ്പെടുകയും അതിനു വേണ്ടി ദൂദനെ വിടുകയും പുസ്തകം എഴുതി പബ്ലിഷ് ചെയ്യുകയും വരെ ചെയ്തിട്ടുണ്ട്. പക്ഷേ കഥയിലെ അമ്മക്ക് ഈ വക ഒരു നിര്ബന്ധമോ താല്പര്യമോ ഇല്ല, മനസ്സിലായല്ലോ ദൈവത്തിന്റെ അസ്തിത്വം ന്യായീകരിക്കാൻ ഉണ്ടാക്കിയ സാങ്കൽപ്പിക കഥയിലെ ഒരു കഥാപാത്രമായ അമ്മയുടെ നിലവാരം പോലും നിങ്ങളുടെ ദൈവത്തിന് ഇല്ല.
ഇനി കുട്ടികൾ പ്രസവശേഷം ഈ ലോകത്തെക്ക് കടന്നു വരുന്നു. അപ്പൊ അവർ അമ്മയെ കാണുന്നു പക്ഷേ ആ അമ്മക്ക് വേറെ അമ്മയുണ്ട് ആ അമ്മക്ക് പിന്നെയും വേറെ അമ്മയുണ്ട് ആ അമ്മക്ക് പിന്നെയും പിന്നെയും വേറെ അമ്മയുണ്ട് അങ്ങനെ അങ്ങനെ. ഇതുപോലെ ആണ് ദൈവവും എന്നാണോ ഈ കഥയിലൂടെ നിങ്ങൾ പറഞ്ഞു വരുന്നത്..? അല്ലെങ്കിൽ പിന്നെ പൂർണമായും നിങ്ങൾക്ക് തന്നെ അംഗീകരിക്കാൻ കഴിയാത്ത ഇമ്മാതിരി ഊച്ചാളി കഥകൾ എന്തിന് ഉണ്ടാക്കുന്നു..?
ക്ളൈമാക്സ്:
പ്രസവശേഷം കാരുണ്യയും കരുണാമയയുമായ "അമ്മ" തന്നിൽ വിശ്വസിച്ച കുഞ്ഞിനെ പാൽ കൊടുത്ത് വളർത്തുകയും, തന്നെ നിഷേധിച്ച കുഞ്ഞിനെ ദേഹമാസകലം മുളകുപുരട്ടി തീയിലിട്ട് കരിച്ചു കളയുകയും ചെയ്തു. ഇപ്പൊ ഈ തള്ളയെ "'അമ്മ" എന്ന് വിളിക്കാൻ പറ്റുമോ..?
അപ്പൊ പറഞ്ഞു വന്നത് ഇത്രേ ഒള്ളൂ... ഇമ്മാതിരി അഴുകിയ ഭാവന പീലി വിരിച്ച് ആട്ടി മേലാൽ എനിക്ക് പണി ഉണ്ടാക്കരുത്.

Tuesday, 7 February 2017

Altitude and weather

മലയുടെ മുകളിലേക്ക് കയറുമ്പോൾ സൂര്യനോട് കൂടുതൽ അടുക്കുകയാണ് എന്നിട്ടും ചൂട് കൂടുന്നതിന് പകരം തണുപ്പ് കൂടുന്നത് എന്തുകൊണ്ടാണെന്ന് ആധുനിക ശാസ്ത്രത്തിന് വിശദീകരിക്കാൻ കഴിഞ്ഞിട്ടില്ല എന്ന് സൂചിപ്പിക്കും വിധം ഒരു ട്രോൾ ഇന്നലെ ആ ട്രോൾ മലയാളം എന്ന ഗ്രൂപ്പിൽ കണ്ടിരുന്നു. ആദ്യം വെറും ട്രോൾ ആണെന്നാ കരുതിയത് പിന്നെ കമന്റ്സ് നോക്കിയപ്പൊ മനസിലായി പോസ്റ്റ് മാൻ സീരിയൽ ആയിരുന്നെന്ന്. കൂടെ സയൻസിന്റെ വിശദീകരണ പ്രാപ്തിയിലെ പോരായ്മകൾ കണ്ടെത്താൻ മൈക്രോസ്കോപ്പും തോളിൽ തൂക്കി നടക്കുന്ന കൊറേ മത പൊട്ടന്മാരും ഉത്തരാധുനിക ദക്ഷിണാധുനിക അലകുലാവികളും എല്ലാം കൂടെ ഫുൾ സപ്പോട്ടയും റുമ്മാൻ പഴവും ഒക്കെ ആയി ഹൊയ്യാരാ ഹോയ് ഹൊയ്യാരാ വിളിക്കുന്നുണ്ടായിരുന്നു. സോ നമ്മൾ ചിരിച്ച് തള്ളുന്ന ഒരു സാധാരണ ട്രോളിന്‌ പോലും സമൂഹത്തിന്റെ ശാസ്ത്രബോധത്തിൽ ഉള്ള കമ്മി ആംപ്ലിഫൈ ചെയ്യാൻ കഴിയുന്ന ഭീകരമായ ദുരവസ്ഥയുള്ള കലി കാലത്തിൽ ആണ് നമ്മൾ ജീവിക്കുന്നത്.
ശാസ്ത്രബോധം എന്ന് പറയുന്ന സാധനം ആമിനാത്താന്റെ മുറുക്കാൻ കടയിൽ പറ്റിന് വാങ്ങാൻ കിട്ടുന്ന ഒന്നല്ല. യാഥാർഥ്യം എന്ന് പറയുന്ന ഒരു സംഗതി ഉണ്ടെന്നും, അത് മനുഷ്യന്റെ ബുദ്ധി ഉപയോഗിച്ച് പടിപടിയായി കണ്ടെത്താൻ കഴിയുമെന്നും, അത് വിശദീകരിക്കാൻ അനുഭവങ്ങളുടെയും വസ്തു നിഷ്ഠമായ തെളിവുകളുടെയും അടിസ്ഥാനത്തിൽ കഴിയുമെന്നും. അങ്ങനെ കഴിയുന്നത് മാത്രം അറിവായി സ്വീകരിക്കണം എന്നുമുള്ള ഒരു മനോഭാവമാണ് ശാസ്ത്ര ബോധം. അത് ഓരോരുത്തരും സ്വയം ഉണ്ടാക്കേണ്ടിയിരിക്കുന്നു. ഒറ്റയടിക്ക് ഉണ്ടാക്കാൻ ഉള്ള അതിവിശാലമായ വിദ്യാഭ്യാസ പരിപാടി നടത്താൻ ഉള്ള സമയ-സാമ്പത്തിക-ആരോഗ്യ ആഡംബരം എനിക്കില്ലാത്തത് കൊണ്ട് കിട്ടുന്ന മണ്ടത്തരങ്ങൾ ശാസ്ത്രീയമായി പൊളിച്ചടുക്കൽ മാത്രമാണ് തൽക്കാലം എനിക്ക് സാധിക്കുന്ന കാര്യം. സോ വിശദീകരിക്കുന്ന രീതി ശരിക്ക് മനസിലാക്കി വായിക്കണം.
ഇതിഹാസം തുടങ്ങും മുന്നേ ഒന്ന് രണ്ട് കാര്യങ്ങൾ പറയാം... ഇമ്മാതിരി ട്രോളുകൾ ഇടുന്നവർ അടുത്ത തലമുറയിൽ എങ്കിലും ഇല്ലാതിരിക്കാൻ കുട്ടികളെ കൃത്യമായി സ്‌കൂളിൽ വിടണം. അവരുടെ പഠിത്തത്തിൽ ശ്രദ്ധിക്കണം. കശുമാങ്ങക്ക് കല്ലെറിയുന്നത് ചുരുങ്ങിയ പക്ഷം ഇന്റർവെൽ സമയത്തേക്ക് മാത്രം പരിമിതപ്പെടുത്താൻ അവരെ പരിശീലിപ്പിക്കണം. അല്ലെങ്കിൽ ഇതുപോലെ വന്ന് മണ്ടത്തYes.. basic education is very important to build a scientific society.
രം പറയും.. പറയുന്നത് മണ്ടത്തരം ആണെന്ന് പറഞ്ഞു കൊടുത്താലും മനസിലാവേം ഇല്ല.
Mount Everest
അപ്പൊ തുടങ്ങാം.... സാമാന്യം ബോറാണ്... കഥയും കവിതയും വായിക്കുന്ന പ്ലഷർ പ്രൊവൈഡ് ചെയ്യാൻ എനിക്ക് ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല, അതിനുള്ള കാപ്പബിലിറ്റി എൻ്റെ സബ്ജക്ടിന് ഇല്ല.
മല കയറുമ്പോൾ സൂര്യനോട് കൂടുതൽ അടുക്കുന്നു എന്നൊക്കെ ചിന്തിക്കുന്നത് ലോക വീക്ഷണത്തിന്റെ കമ്മി ആണ്. നമ്മുടെ ഭൂമി ശരാശരി 12740km വ്യാസമുള്ള ഒരു ഗോളമാണ്. ഭൂമിയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ആയ ഹിമാലയത്തിന്റെ ഉയരം സമുദ്ര നിരപ്പിൽ നിന്നും 8.85km മാത്രമാണ്. (just 0.13% of radius) എന്ന് വച്ചാൽ ഒരു ഭൂമി പെർഫെക്ട് സ്ഫിയർ അല്ല... കുറച്ച് irregularities ഉണ്ട്. അത്രേ ഒള്ളൂ... അല്ലാതെ ഭൂമിയുടെ
Kodaikanal
വലിപ്പവുമായി താരതമ്യം ചെയ്യുമ്പോൾ ഏറ്റവും വലിയ പർവതം പോലും ഉള്ളതിൽ പറയാൻ പോലും ഇല്ല. നമ്മൾ സാധാരണ തണുപ്പ് കൊള്ളാൻ ടൂർ പോകുന്ന ഊട്ടി (2.24 km from sea level) കൊടൈക്കനാൽ (2 .13km from sea level ) എല്ലാം ഇതിന്റെ നാലിൽ ഒന്ന് പോലും ഉയരത്തിൽ അല്ല എന്നും കൂടെ മനസിലാക്കണം.
ഇനി ഭൂമിയിലേക്ക് ചൂട് കൊണ്ട് വരുന്നത് പ്രധാനമായും സൂര്യ രശ്മികളിലെ ഇൻഫ്രാ റെഡ് വികിരണങ്ങൾ ആണ്. സൂര്യൻ ആണെങ്കിൽ ഒരു ആസ്ട്രോണമിക്കൽ യൂണിറ്റ് (ഏകദേശം 150 മില്യൺ കിലോമീറ്റർ) അകലെയാണ്. അപ്പൊ പിന്നെ ആ ദൂരവുമായി താരതമ്യം ചെയ്യുമ്പോൾ നമ്മുടെ മലകളുടെ ഉയരം എത്രമാത്രം കുറവാണെന്ന് മനസിലായി കാണുമല്ലോ.... ഇല്ല മനസിലാവില്ല... ഒന്നു കൂടെ ക്ലിയർ ആക്കാൻ ഞാൻ സ്റ്റിൽ മോഡൽ ഉണ്ടാക്കി തരാം... (കണക്കുകൾ എല്ലാം ഏകദേശവും ഞാൻ തന്നെ കാൽക്കുലേറ്റ് ചെയ്തതുമാണ്)
സൂര്യൻ ഒരു 69cm ചുറ്റളവുള്ള ഒരു സ്റ്റാൻഡേർഡ് അഞ്ചാം നമ്പർ ഫുട്ബോൾ ആണെന്ന് കരുതുക.... എങ്കിൽ ഭൂമി എന്ന് പറയുന്നത് ഈ ബോളിൽ നിന്നും 47 മീറ്റർ അകലെ വച്ചിരിക്കുന്ന 4മില്ലി മീറ്റർ വ്യാസമുള്ള ഒരു കുന്നിക്കുരു ആണ്. അപ്പൊ ആ കുന്നിക്കുരുവിന്റെ വ്യാസവുമായി താരതമ്യം ചെയ്യുമ്പോൾ പ്രതലത്തിലെ നോക്കിയാൽ കാണാൻ പോലും ഇല്ലാത്ത ഒരു പ്രൊജക്ഷൻ (ഒരു പൊടിത്തരി) ഫൂട്ബോളിനോട് കൂടുതൽ അടുത്താണ് എന്ന് പറയുന്നത് ബാലിശമാണ്. പ്രപഞ്ചത്തിന്റെ വലിപ്പം മനസിലാക്കാതെയുള്ള സരളമായ യുക്തി പ്രയോഗിക്കുന്നതിലെ അബദ്ധം എന്നല്ലാതെ എന്ത് പറയാൻ.
പക്ഷേ... പ്രശ്നം അവിടെത്തന്നെയാണ് കിടക്കുന്നത്. ഗോളാകൃതിയിൽ ഉള്ള പ്രതലത്തിൽ ഒരു ഭാഗം മുഴച്ച് നിന്നാൽ അതിൽ പ്രകാശം പതിക്കുന്നത് ചെരിഞ്ഞായിരിക്കും. ചെരിഞ്ഞു പതിക്കുന്ന സ്ഥലങ്ങളിൽ ലംബമായി പതിക്കുന്ന സ്ഥലങ്ങളെ അപേക്ഷിച്ച ഒരു യൂണിറ്റ് ഏരിയയിൽ എത്തുന്ന പവർ (intensity) കുറവായിരിക്കും. അത് വിശദീകരിക്കാൻ ചിത്രം വരയ്ക്കണം പിന്നെ കുറച്ച് ട്രിഗണോമെട്രി ഒക്കെ വേണം.. ബോർ ആകുന്നില്ല. അപ്പൊ പറഞ്ഞു വന്നത് ചൂടിന്റെ വിഹിതം വെപ്പിൽ തന്നെ മലകൾക്ക് ലാഭം ഭവിക്കുന്നില്ലെന്ന് മാത്രമല്ല നഷ്ടവും സംഭവിക്കുന്നുണ്ട് എന്നാണ്.
ഇനി കിട്ടിയ ചൂടിന്റെ അവസ്ഥയോ....? ചൂട് നില നിർത്തേണ്ടത് അന്തരീക്ഷമാണ്. പക്ഷേ സൂര്യനിൽ നിന്നും വരുന്ന രശ്മികൾ അന്തരീക്ഷത്തെ ചൂടാക്കുന്നില്ല. അതാണ് ഐറണി. അവിടെയാണ് ട്രോൾ ഇട്ട അണ്ണന് രണ്ടാമത് പിഴച്ചത്... അയാൾ ആരാണെന്ന് എനിക്കറിയില്ല, ഇത് ആ അണ്ണന്റെ അണ്ണാക്കിൽ ആരെങ്കിലും കൊണ്ടുപോയി തള്ളി കൊടുക്കും എന്ന് കരുതുന്നു.
ഹീറ്റ് ട്രാൻസ്ഫർ പ്രധാനമായും 3 വിധത്തിലാണ്. (1) conduction (2) convection (3) radiation
കണ്ടക്ഷൻ എന്നാൽ ലോഹങ്ങളുടെ ഒരറ്റം ചൂടാക്കുമ്പോൾ അത് മറ്റേ അറ്റത്തേക്ക് പോകുന്ന മോഡ് ആണ്. ചട്ടുകത്തിന് മരത്തിന്റെ പിടി ഇടുന്നത് അത് ഒഴിവാക്കാൻ ആണ്. അടുത്തടുത്ത് തട്ടിത്തട്ടി ഇരിക്കുന്ന മാധ്യമത്തിലെ ആറ്റങ്ങൾ/തന്മാത്രകൾ അവയുടെ യഥാർത്ഥ ചലനം കൂടാതെ വൈബ്രെഷനിലൂടെ ഹേറ്റ് കൈമാറുന്ന രീതിയാണ്.
കൺവെക്ഷൻ എന്നാൽ പാത്രത്തിൽ വെള്ളം തിളപ്പിക്കുമ്പോൾ ചൂടായ വെള്ളം മുകളിലേക്ക് പോയി മുകളിലെ തണുത്ത വെള്ളം താഴെ പോയി അവനും ചൂടായി മുകളിൽ പോയി പഴയ വെള്ളം വീണ്ടും താഴെ വന്നു ഇങ്ങനെ കറങ്ങി കറങ്ങി പാത്രത്തിന്റെ എല്ലാ ഭാഗത്തും ഒരേപോലെ ചൂടാവുന്ന രീതിയാണിത്. പകൽ കടൽകാറ്റും രാത്രി കരക്കാറ്റും ഉണ്ടാവുന്നത് ഇങ്ങനെയാണ്. ഇതിൽ മാധ്യമത്തിന്റെ യഥാർത്ഥ ചലനം സംഭവിക്കുന്നുണ്ട്.
റേഡിയേഷൻ ആണ് നമ്മുടെ ഫോക്കസ്. ഈ മാർഗം വഴിയാണ് സൂര്യനിൽ നിന്നും ചൂട് പ്രസരിക്കുന്നത്. മുകളിൽ പറഞ്ഞവയിൽ നിന്നും വത്യസ്തമായി ഇതിനു മാധ്യമത്തിന്റെ ആവശ്യമില്ല. ഇലക്ട്രോ മാഗ്നെറ്റിക് വേവ്സ് ആയത് കൊണ്ട് അവക്ക് സഞ്ചരിക്കുന്നത് കൊണ്ട് മാധ്യമത്തിലെ തന്മാത്രകളുടെ വൈബ്രെഷൻ പോലും ആവശ്യമില്ല. സോ ഭൂമിയിൽ തട്ടി റിഫ്ളക്ട് ചെയ്യുന്ന വികിരണങ്ങൾക്കാണ് ചൂട് ഉള്ളത്. അത് മുകളിലേക്ക് പോവും തോറും ഇൻവേഴ്സ് സ്ക്വയർ ലോ പ്രകാരം കുറഞ്ഞു വരും.
ഇനി മറ്റൊന്ന്... അന്തരീക്ഷ മർദ്ധത്തിന്റെ കളികൾ ആണ്. അന്തരീക്ഷ മർദ്ദം ഉണ്ടാക്കുന്നത് അന്തരീക്ഷത്തിന്റെ ഭാരമാണ്. അന്തരീക്ഷ വായുവിന്റെ 90% ആദ്യ 16km ന്റെ ഉള്ളിലാണ്. സോ 2km ഉയരമുള്ള മലയുടെ മുകളിൽ സമുദ്ര നിരപ്പിനെ അപേക്ഷിച്ച് സിഗ്നിഫിക്കന്റ് ആയ പ്രഷർ വത്യാസം ഉണ്ടായിരിക്കും. ആ പ്രഷർ വത്യാസം കൊണ്ടാണ് നാടുകാണി ചുരവും താമരശ്ശേരി ചുരവും എല്ലാം കയറുകയും ഇറങ്ങുകയും ചെയ്യുമ്പോൾ ചെവി കൊട്ടി അടക്കുന്ന പോലെ ഫീൽ ചെയ്യുന്നത്. ഹിമാലയം പോലുള്ള വലിയ കൊടുമുടികൾ കീഴടക്കുമ്പോൾ ചിലപ്പോൾ പ്രഷർ വത്യാസം കാരണം ധമനികൾ പൊട്ടി മൂക്കിലൂടെ രക്തം വരൻ പോലും സാധ്യതയുണ്ട്... പർവതാരോഹണം വിചാരിക്കുന്ന പോലെ അത്ര എളുപ്പമുള്ള കാര്യമല്ല :)
ഓഫ് ടോപിക്: മർദ്ദം കുറയുമ്പോൾ വെള്ളത്തിന്റെ ബോയിലിംഗ് പോയന്റും കുറയും. സോ പാചകത്തിന് ഉപയോഗിക്കുന്ന വെള്ളം പെട്ടെന്ന് തിളച്ച് ആവിയാകുന്നത് കൊണ്ട് കൂടുതൽ വെള്ളവും, ഫ്യുവലും സമയവും വേണ്ടി വരും. ഊട്ടിയിൽ പോയി ബ്രഡ് ഓംലറ്റ് ഓർഡർ ചെയ്ത് കിട്ടാൻ വൈകിയപ്പോ കൂടെയുള്ളവരെ പോലെ ഞാൻ കുപിതൻ ആവാതിരുന്നത് ഈ സയൻസ് അറിയാവുന്നത് കൊണ്ട് ആയിരിക്കണം ;)
പ്രഷർ കൂടുമ്പോൾ യൂണിറ്റ് വ്യാപ്തത്തിൽ ഉള്ള വായുവിന്റെ അളവ് കൂടുന്നു. സോ കൂടുതൽ ഹീറ്റ് അബ്സോർബ് ചെയ്യാൻ കഴിയുന്നു. കാർബൺ ഡയോക്സയിഡ്നു ഡെന്സിറ്റി വളരെ കൂടുതലാണ് (molecular mass = 44) സോ ഡെന്സിറ്റി കൂടിയ ഗ്യാസ് എപ്പോഴും താഴെ ആയിരിക്കും കാണുക. അതേ സമയം കാർബൺഡയോക്സയിഡ് ഒന്നാം തരാം ഗ്രീൻഹൌസ് ഗ്യാസ് കൂടെയാണ്. ഹീറ്റ് നന്നായി അബ്സോർബ് ചെയ്യും. വാഹനങ്ങൾ നല്ലോണം ഓടുന്ന സിറ്റികളിൽ സമ്മറിലെ ചൂട് വല്ലാതെ കൂടാനുള്ള കാരണം മറ്റൊന്നല്ല. മലമുകളിൽ എന്തായാലും ഈ കളിയും നടക്കാത്തത് കൊണ്ട് അവിടെ ചൂട് നന്നായി കുറയുന്നു.

Science of allergy

ഇപ്പൊ തുമ്മലിന്റെ കാലമാണല്ലോ... എല്ലാവര്ക്കും ജലദോഷവും തുമ്മലും,.. തുമ്മുന്നവനൊക്കെ തുമ്മലിനെ കുറിച്ച് ആധികാരികമായാണ് സംസാരിക്കുന്നത്. വാളെടുത്തവൻ എല്ലാം വെളിച്ചപ്പാട് എന്ന് പറയുന്ന പോലെ തുമ്മുന്നവനെല്ലാം തുമ്മൽ വിദഗ്ധൻ, ഇത് മുങ്ങൽ വിദഗ്ധൻ പോലെ
ഉള്ള ഒരു സാധനം അല്ല... തുമ്മുന്ന കാര്യത്തിൽ അല്ല വൈദഗ്ധ്യം, ഓരോ രണ്ട് തുമ്മലുകൾക്കിടയിലും തുമ്മലിനെ കുറിച്ച് ആധികാരിക ശാസ്ത്രീയ പ്രബന്ധങ്ങൾ അവതരിപ്പിക്കലാണ് പരിപാടി, തുമ്മൽ ഒരു പ്രതിരോധമാണ്, തുമ്മുന്നത് നല്ലതാണ്, തുമ്മിയില്ലെങ്കിൽ ആണ് പ്രശ്നം, തുമ്മുന്നത് ശുദ്ധീകരണ മാർഗമാണ്, തുമ്മുമ്പോൾ ഒരു സെക്കന്റ് ഹൃദയം നിലക്കും, തുമ്മുന്നത് ദൈവത്തിന്റെ അനുഗ്രഹമാണ്, തുമ്മിയാൽ ദൈവത്തെ സ്തുതിക്കണം ... ഇങ്ങനെ പോകുന്നു ബഡായികൾ...
അപ്പൊ ശരിക്കും എന്താണ് തുമ്മൽ എന്നതിന്റെ വിശദാംശത്തിലേക്കു ഊളിയിട്ട് ചേറ് വാരാൻ പോവുകയാണ്. ആധുനിക ശാസ്ത്രം പറഞ്ഞു പതിവുപോലെ ഞാൻ നിങ്ങളെ വെറുപ്പിച്ചു, പ്രകോപിപ്പിച്ച്, ബോർ അടിപ്പിച്ച് പണ്ടാരം അടക്കാൻ പോകുന്നു... തളിർ ഹൃദയ ധാരികൾ അപ്പുറത്തെ കവി/കവയത്രി കലാ വല്ലഭത്തുങ്ങളുടെ പ്രൊഫൈലിലേക്ക് എത്രയും പെട്ടെന്ന് ചേക്കേറണം എന്ന് വിനയ പുരസ്സരം അറിയിക്കുന്നു... (മുഴുവൻ കാര്യങ്ങളും ഇപ്പൊ പറയുന്നില്ല... ഒരുപാട് പറയാനുള്ള വിഷയമാണ്... ഒരു കാൽവെപ്പ് മാത്രം.. ബാക്കി ഒക്കെ എൻ്റെ മടി അനുസരിച്ച് പോസ്റ്റ് ചെയ്യപ്പെട്ടില്ലെന്ന് വന്നേക്കാം)
കൺക്ലൂഷൻ ആദ്യമേ പറയാം... basically sneezing is a bodily reaction. ശാരീരിക പ്രതികരണം. അതറിയണമെങ്കിൽ ജലദോഷം ഒന്നും ഇല്ലാത്ത സമയത്ത് (ഉള്ളപ്പോഴും) മൂക്കിൽ ഒരു ചകിരി നാര് ഇട്ടു നോക്കിയാൽ മതി. അപ്പൊ മനസിലാവും. ഈ പ്രതികരണം ചില സാഹചര്യങ്ങളുടെ സമ്മർദ്ദം മൂലം അൽപ്പം ഓവറാവുന്നതിന്റെ റെയ്ഞ്ച് അനുസരിച്ച് ജലദോഷം മുതൽ ആസ്തമ വരെ നീണ്ടു കിടക്കുന്നു.
തലയിൽ മഴ നനഞ്ഞാൽ ജലദോഷം വരും എന്ന് പറയുന്നതിന് ശാസ്ത്രീയമായി അടിത്തറയൊന്നും ഇല്ല. പക്ഷെ എം.ബി.ബി.എസ് കഴിഞ്ഞു വീടിന്റെ മൂലയിൽ പ്രാക്ടീസ് ചെയ്യുന്ന ഡോക്ടർ അണ്ണന്മാർ പോലും തല നന്നായി തോർത്താൻ ആണ് ഉപദേശിക്കുന്നത്. തലയിലൂടെ ഒന്നും താഴോട്ടിറങ്ങാൻ സാധ്യമല്ല. തലയിൽ മാത്രമല്ല സ്കിന്നിൽ മൊത്തം 3 ലിപിഡ് ലയറുകൾ ഉണ്ട്. അത് വെള്ളമോ ഓയിലോ എയറോ ഒന്നും കടത്തി വിടുകയില്ല. തലയിൽ നനയുന്ന ഈ വെള്ളമാണ് മൂക്കിലൂടെ ഒഴുകി വരുന്നത് എന്ന പ്രാകൃതമായ യുക്തി അനുസരിച്ച്ചാണ് തല നനയരുത് എന്നും നനഞ്ഞാൽ ഉടനെ തുടക്കണം എന്നുമുള്ള പൊതുബോധം ശക്തിപ്പെട്ടത്. ദയവായിയും കൂട്ടരും അനുഭവ സാക്ഷ്യം കൊണ്ട് വരരുത്... dont bring knife tip to gun fight. അപ്പൊ അത് കഴിഞ്ഞു.
അപ്പൊ പിന്നെ എന്താണ് കാര്യം...? ഹിസ്റ്റീയോസൈറ്റുകൾ (histiocytes) എന്ന് പറയപ്പെടുന്ന ചില വെളുത്ത രക്ത കോശങ്ങൾ ഉണ്ട് (white blood cells) രക്ത കുഴലുകളിലും നാഡി ഞരമ്പുകളിലും പിന്നെ സ്കിന്നിന്റെ താഴെയുമാണ് ഇവന്മാർ കൂട്ടമായി താമസിക്കുന്നത്. കാണുന്ന പോലെ അല്ല.. ഓരോരുത്തരും ഓരോ പവനായിമാർ ആണ്. ഇവന്മാരുടെ പെട്ടിയിൽ മലപ്പുറം കത്തി മുതൽ ആറ്റം ബോംബ് വരെ ഉണ്ട്. എതിരാളിക്ക് അനുസരിച്ച് ആയുധം ചൂസ് ചെയ്യും. തൽക്കാലം ഇവയെ മാസ്റ്റ് സെല്ലുകൾ എന്ന് വിളിക്കുകയാണ്. മെഡിക്കൽ സ്റ്റുഡൻസ് തർക്കിക്കാൻ വന്നാൽ ടെക്നിക്കലി ചെറിയ വത്യാസം ഉണ്ടെന്ന് സമ്മതിച്ചു തരാൻ ഞാൻ ഒരുക്കമാണ് ;)
മാസ്റ്റ് സെല്ലുകൾ, സൂര്യ പ്രകാശം മുതൽ സ്നേയ്ക് വെനം വരെയുള്ള പലതരം ഫോറിൻ വസ്തുക്കളാൽ ആക്ടിവേറ്റ് ചെയ്യപ്പെട്ടേക്കാം. ഇവന്മാർ നേരിട്ട് ഇറങ്ങി കളിക്കുകയോ നുമ്മ വല്യേട്ടൻ പറഞ്ഞ പോലെ ഇട്ടിക്കണ്ടപ്പൻമാരെ ഇറക്കി വിടുകയോ ചെയ്തെന്നു വരും. ദാസനോട് അച്ഛൻ പറഞ്ഞ പോലെ അതിൻറേതായ സമയമുണ്ടെന്ന് മാത്രം.
ഇനി വളരെ ശ്രദ്ധിച്ച് വായിക്കണം... ഒരുപാട് സാങ്കേതിക പദങ്ങളും വളരെ ഉള്ളിലേക്ക് ഇറങ്ങി കൊണ്ടുള്ള വിശദീകരണങ്ങളും ആണ് പറയാൻ പോകുന്നത്.
അലർജികൾ പല തരത്തിൽ ഉണ്ട്... എളുപ്പത്തിന് വേണ്ടി പൊടിഅലർജി ആണെന്നിരിക്കട്ടെ നമ്മുടെ വിഷയം... നിങ്ങൾ പഴയ കൊറേ പുസ്തകങ്ങൾ എടുത്ത് മറിച്ച് നോക്കുന്നു. അതെ സമയം നിങ്ങൾ ശ്വാസം വലിക്കുമ്പോൾ പുസ്തകത്തിലെ പൊടി കണികകൾ ശ്വാസത്തിലൂടെ മൂക്കിലേക്ക് കയറുന്നു (അത്തരം പണികൾ ഒരു തൂവാല കൊണ്ട് മൂക്ക് പൊത്തിയ ശേഷം ചെയ്യുക... ഫ്രീ ഉപദേശം). മൂക്കിലെ വളരെ മൃദുലമായ സ്കിന്നിലെ വഴുവഴുപ്പുള്ള ദ്രാവകത്തിൽ (mucus.... നാടൻ ഭാഷയിൽ മൂക്കള എന്നും മൂക്കട്ട എന്നും വിളിക്കപ്പെടുന്ന ലവൻ തന്നെ) ഡിസോൾവ് ചെയ്യും. എന്നിട്ട് ചർമ്മത്തിന്റെ പ്രതലത്തിൽ എത്തുന്നു. അവിടെയുള്ള മാക്ക്രോഫേജ് (macrophages) സെല്ലുകൾ ഈ സാധനത്തെ വിഴുങ്ങുന്നു. വിഴുങ്ങിയ സാധനത്തെ ഒന്ന് അടിച്ച് പരത്തി നോത്ത് എടുത്ത ശേഷം ആൾ നേരെ ചര്മത്തിന് കീഴെയുള്ള രക്തക്കുഴലിലേക്കു പോകും. അവിടെ മാനേജിംഗ് ഡയറക്ടർ ആയിട്ടുള്ള T-lymphocytes or in general T-cells ഇരിപ്പുണ്ട്. മാക്രോഫേജ് സെല്ലുകൾ അവിടെ ചെന്ന് "ദേ... ഈ #!&^()*മോൻ അതിക്രമിച്ച് കടക്കാൻ നോക്കി" എന്നും പറഞ്ഞു പൊടി കണികയുടെ പിരടിക്ക് പിടിച്ച് മാനേജർ സാറിന്റെ മേശപ്പുറത്തേക്ക് തള്ളിയിടും.... സിനിമയിൽ ഒക്കെ ഉള്ള പോലെ ;)
പൊടി കണികയെ ഒന്നു തൊട്ടുനോക്കി "എന്തോ പന്തികേടുണ്ടല്ലോ" എന്ന ഭാവത്തിൽ ടി - സെൽ ചില പ്രത്യേക കെമിക്കലുകൾ പുറത്ത് വിട്ട് ശരീരത്തിന്റെ പ്രധിരോധ സേനയിലെ സാക്ഷാൽ മേജർ മഹാദേവൻ ആയിട്ടുള്ള ബി-സെല്ലുകളെ (B-lymphocytes) വിളിപ്പിക്കും. ഇങ്ങേര് കൊറേ ഇമ്മ്യൂണോ ഗ്ലോബുലിനുകളെ നിർമ്മിച്ച് രക്തത്തിൽ എത്തിക്കും. ഈ ഇമ്മ്യൂണോ ഗ്ലോബുലിനുകൾ നമ്മൾ നേരത്തെ പറഞ്ഞു വച്ച മാസ്റ്റ് സെല്ലുകളെ വിളിച്ചു കൊണ്ട് വരും. അവന്മാർ വന്നാൽ പിന്നെ യുദ്ധമാ യുദ്ധം... പെട്ടിയിലുള്ള മലപ്പുറം കത്തിയും അമ്പും വില്ലും, ബോംബും എല്ലാം കൂടെ എടുത്ത് ആകെ മൊത്തം അങ്ങ് എരപ്പാക്കി കളയും...
ഈ വാരി വിതറുന്ന കെമിക്കലുകളിൽ ഹിസ്റ്റമിൻ (histamine) എന്ന് പറയുന്ന ഒരു സാധനം ഉണ്ട്. ഓൻ കേട്ടറിവിനെക്കാട്ടിലും ബല്യ സത്യാണ്. കൂടാതെ ലൂക്കോട്രയീനുകൾ (leukotrienes), ബ്രാഡികൈനിനുകൾ (bradykinins) എല്ലാം ഈ മാസ്റ്റ് കോശങ്ങളുടെ രാസ യുദ്ധത്തിലെ ആയുധങ്ങളാണ്. ഹിസ്റ്റമിൻ "എന്നെക്കാളും" വലിയ വെറുപ്പിക്കലാണെന്നാണ് എൻ്റെ അഭിപ്രായം. ആ മഹാ പാപി നേരെ പോയി വണ്ണം കുറഞ്ഞ രക്തകുഴലുകൾ ഒക്കെ അങ്ങ് വണ്ണം കൂട്ടും. അതോടെ അവയുടെ ഭിത്തിയിലെ കുഞ്ഞു സുഷിരങ്ങൾ വലുതാകും. ബലൂൺ വീർപ്പിക്കുമ്പോൾ അതിലെ പുള്ളികൾ വലുതാവുന്ന പോലെ. അപ്പോൾ ആ തുളയിലൂടെ മറ്റു ഇനത്തിൽ പെട്ട ധാരാളം വെളുത്ത ബ്ലഡ് സെല്ലുകൾ ഇറങ്ങി വന്ന് നേരെ സൈക്കിളും എടുത്ത് പൊടികണികയെ മാക്രോഫേജ് വിഴുങ്ങിയെന്ന് റിപ്പോർട്ട് ചെയ്ത സ്ഥലത്തേക്ക് കൂട്ടത്തോടെ കുതിക്കുന്നു. ലോഡ്ജിൽ അനാശാസ്യം എന്ന് കേട്ടാൽ പോലീസ് കാർ ഓടി വരുന്ന പോലെ (അതിന് ഭയങ്കര താല്പര്യം ആണല്ലോ). അവിടെ ചെന്ന് ഈ ഊളകൾ പൊടികണികയെ വിഴുങ്ങാൻ ഉള്ള പലപല ഉഡായിപ്പും കാണിച്ചുകൊണ്ടേ ഇരിക്കും.
ഈ ഉടായിപ്പ് വേലത്തരങ്ങൾ മൂക്കിലെ ചര്മത്തില് നീർക്കെട്ടുണ്ടാകും... ഹിസ്റ്റമിൻ കാരണം വണ്ണം കൂടിയ രക്തക്കുഴലുകളിൽ നിന്നും ചര്മത്തിലേക്ക് കൂടുതൽ ജലം ഒഴുകുന്നു. അത് നീർക്കെട്ടിന്‌ ആക്കം കൂട്ടുന്നു. രക്തക്കുഴലുകളിലെ കുഞ്ഞു തുളകളിലൂടെ പുറത്തേക്ക് കിനിഞ്ഞൊഴുകുന്ന ഈ ജലമാണ് ജലദോഷത്തിന്റെ ആദ്യദിവസം തനി പച്ചവെള്ളം പോലെ പുറത്തേക്ക് ഒഴുകുന്ന മൂക്കൊലിപ്പ് (അൽപ്പം ഉപ്പ് രുചി ഉണ്ടാവും). ചര്മത്തിനടിയിലെ രക്തകുഴലുകൾ വികസിച്ച് ഇരിക്കുന്നതിനാൽ ചർമം നല്ല ചുവ ചുവന്നിരിക്കും. ഡോക്ടർ മൂക്കിലേക്ക് ടോർച് അടിച്ച് നോക്കുന്നത് എന്തിനാണെന്ന് മനസിലായി എന്ന് കരുതുന്നു. മാത്രമോ..? ചുറ്റിനുമുള്ള ചർമം നീർക്കെട്ട് വന്ന് വീർക്കുന്ന കാരണം മൂക്കിന്റെ ശ്വാസനാളം അടഞ്ഞു പോവും. ഇതാണ് മൂക്കടപ്പ്. അല്ലാതെ "ചീരാപ്പ്" ഒഴുകിപ്പോവാതെ കെട്ടിക്കിടന്ന് അടയുന്നതല്ല. അതുകൊണ്ട് ശക്തിയായി മൂക്ക് ചീറ്റി അടഞ്ഞ മൂക്ക് തുറക്കാം എന്ന ചിന്തയൊക്കെ വെറും വ്യാമോഹം മാത്രമാണ്. ഡോക്ടറുടെ പ്രിസ്‌ക്രിപ്‌ഷൻ പ്രകാരം നാസൽ ഡ്രോപ്‌സ് ഉപയോഗിക്കാവുന്നതാണ്.
തലയോട്ടിയിൽ നെറ്റിയിലും കവിളിലും ഒക്കെയായി കാണുന്ന വായു അറകളാണ് സൈസസുകൾ (sinuses ) തലയോട്ടിയുടെ ഭാരം കുറയലും നമ്മുടെ ശബ്ദത്തിന് ബാസ് നൽകലും ഒക്കെയാണ് ഇവന്മാരുടെ പണി. ഗിറ്റാറിൻറെ ശബ്ദത്തിന് ബാസ് കൊടുക്കുന്ന വായു അറ കണ്ടു കാണും എന്ന് കരുതുന്നു. സൈനസുകളിൽ സാധാരണയായി ഒഴുകി ഉണ്ടാകുന്ന ദ്രാവകങ്ങളും അഴുക്കുകളും ചെറിയ തുളകൾ വഴി മൂക്കിലേക്കാണ് പോകുന്നത്. കണ്ണിലെ കണ്ണുനീര് സ്ഥിരമായി അങ്ങനെ കെട്ടിക്കിടക്കുകയല്ല. അത് തുടർച്ചയായി മാറ്റപ്പെട്ടു കൊണ്ടിരിക്കുന്നു. യൂസ് ചെയ്ത കണ്ണുനീർ സാധാരണ ഒരു ഡ്രെയിനേജ് സിസ്റ്റം വഴി മൂക്കിലേക്ക് തന്നെയാണ് പോകുന്നത്. ജലദോഷം, മൂക്കടപ്പ് എന്നിവയുണ്ടാകുമ്പോള്‍ നേരത്തെ പറഞ്ഞ ഹിസ്റ്റമീനിന്റെ പ്രവര്‍ത്തനം മൂലമുള്ള നീര്‍ക്കെട്ട് മൂക്കിനുള്ളിലെ ചര്‍മ്മത്തില്‍ വ്യാപിക്കുന്നു. അതോടെ സൈനസുകളുടെയും കണ്ണുനീരിന്റെയുമൊക്കെ നാച്വറല്‍ തുളകള്‍ താല്‍ക്കാലികമായെങ്കിലും അടഞ്ഞു പോകുന്നു. അതോടെ കണ്ണുനീർ ഡ്രെയിനേജ് ബ്ലോക് ആവുന്നു. കണ്ണുനീർ നിറഞ്ഞു കവിയുന്നു. വാഷ് ബേസിൽ നിറഞ്ഞു കവിയുന്ന പോലെ. അങ്ങനെയാണ് ജലദോഷം ഉണ്ടാകുമ്പോൾ കണ്ണിൽ നിന്ന് വെള്ളം വരുന്നത്. തീർന്നില്ല... സൈനസുകളിൽ വെള്ളവും പഴുപ്പും അഴുക്കും എല്ലാം ഒഴുകി പോവാതെ കെട്ടിക്കിടന്ന് അവിടെ ബാക്ടീരിയ കയറി ഇൻഫെക്ഷൻ ഉണ്ടാക്കുന്നു. ഇതാണ് സൈനസൈറ്റിസ് എന്ന് ചിലരൊക്കെ അഭിമാനത്തോടെ പറയുന്ന അസുഖം. അസഹ്യമായ തലവേദനയാണ് പ്രധാന ലക്ഷണം. ജലദോഷവുമായി ഡോക്ടറെ കാണാൻ പോയാൽ നെറ്റിയിലും കവിളിലും ഞെക്കി നോക്കുന്നത് ഇതറിയാനാണ്. സാധാരണ ജലദോഷത്തിനും പനിക്കും ആന്റി ബയോട്ടിക് ആവശ്യമില്ല, ആവശ്യമില്ലെന്ന് മാത്രമല്ല അത് റെസിസ്റ്റൻസ് ആവാനും സാധ്യതയുണ്ട്. പക്ഷേ സൈനസൈറ്റിസ് ആയി കഴിഞ്ഞാൽ പിന്നെ ആന്റി ബയോട്ടിക് വേണ്ടി വരും.
ശക്തമായ അലര്‍ജികളിലും , ആസ്മ യിലുമൊക്കെ സ്രവിക്കുന്ന ഹിസ്റ്റമീന്‍ ശരീരത്തില്‍ ഒട്ടനവധിയിടങ്ങളില്‍ പോയി പ്രശ്നങ്ങളുണ്ടാക്കാറുണ്ട്. മാസ്റ്റ് കോശങ്ങള്‍ പുറത്തേക്കുവിടുന്ന ല്യൂക്കോട്രയീനുകളും മറ്റും പോയി വേറെയും 'ഭൂതഗണങ്ങളെ'രംഗത്തെയ്ക്ക് വിളിച്ചോണ്ടുവരും. ന്യൂട്രോഫില്‍ കോശങ്ങള്‍, ബേസോഫില്‍ കോശങ്ങള്‍, ഇയോസിനോഫില്‍ കോശങ്ങള്‍ എന്നിങ്ങനെ കുറേ കോശങ്ങള്‍ കൂടി വന്ന് സംഭവസ്ഥലത്ത് 'അടിയന്തരാവസ്ഥ' പ്രഖ്യാപിക്കും. അതോടെ കാര്യങ്ങള്‍ ജംഗ ജഗജഗാ...