കഴിഞ്ഞ ദിവസം ടിജോ തോമസ് എന്ന ഒരു ക്രിസ്ത്യൻ പാതിരിയുടെ കഷ്ടിച്ച് മൂന്ന് മിനിറ്റ് മാത്രം ദൈർഘ്യംമുള്ള ഒരു വീഡിയോ കണ്ടു. അതിലെ തികച്ചും പ്രാകൃതമായ, പാവപ്പെട്ടവരെ പറ്റിക്കുന്ന ഒരു അവകാശവാദമാണ് ഉണ്ടായിരുന്നത്. അതായത് അങ്ങേരുടെ അടുത്ത് ഇടയ്ക്കിടെ ഒരു എയ്ഞ്ചൽ പലയാവൃത്തി വന്ന് പോകുന്നത് അങ്ങേര് കാണുന്നുണ്ടത്രേ. അതൊരു മഹാ സംഭവം എയ്ഞ്ചൽ ആണത്രേ, ആ എയ്ഞ്ചൽ അങ്ങേർക്ക് ഭാവിയിലെ കാര്യങ്ങൾ പറഞ്ഞു കൊടുക്കുന്നുണ്ടത്രേ, അതനുസരിച്ചു ഭാവിയിൽ നടക്കാൻ ഇരിക്കുന്ന കാര്യങ്ങൾ പത്ര സമ്മേളനം വിളിക്കാൻ അദ്ദേഹത്തിന് കഴിയുമത്രേ, ഇന്ത്യൻ സഭക്ക് ദൈവം ഉണ്ടെന്ന് തെളിയിക്കാൻ ദൈവം നൽകിയ അവസരം ആണത്രേ, ഇന്ത്യൻ സഭയുടെ ചരിത്രം തന്നെ മാറാൻ പൊവുകയാണത്രേ. കണ്ട ശശി, ബാബു എന്നീ പേരുകൾ ഉള്ള ആരും ആവശ്യപ്പെട്ടാൽ തെളിയിച്ച് കൊടുക്കില്ല. മറിച്ച് അധികാരികൾ ആവശ്യപ്പെട്ടാൽ അവർ കൃത്യമായി അന്വേഷിക്കും എന്നിട്ട് അവരും അവരുടെ ദൈവവും കൂടെ ഗവണ്മെന്റിനെ സഹായിക്കുമത്രേ... ഇമ്മാതിരി ജാലിയൻ കണാരൻ ബഡായി കേട്ടിട്ട് സദസ്സിൽ നിന്ന് കയ്യടി, ആർപുവിളി, പ്രെയ്സ് ദ ലോഡ്... ഇതുങ്ങളൊക്കെ ആദ്യമേ മന്ദബുദ്ധി ആയത് കൊണ്ട് ഇമ്മാതിരി ഊളകളുടെ വഷളത്തരം കേൾക്കാൻ പോകുന്നതാണോ അതോ ഇതൊക്കെ കേട്ട് പിന്നീട് മന്ദബുദ്ധി ആയതാണോ..?
എന്നാൽ അതീന്ദ്രിയ ശക്തികളെ കുറിച്ചുള്ള അവകാശവാദങ്ങൾ
കേരളത്തിൽ അൽപ്പം പോലും പുതിയതല്ലെന്ന് മാത്രമല്ല. അതിവിടത്തെ സംസ്കാരത്തിന്റെ തന്നെ ഭാഗമായിരുന്നു. കേരളത്തിൽ വളരെ സിസ്റ്റമാറ്റിക്ക് ആയ ഒരു മന്ത്രവാദ കൾച്ചർ തന്നെ ആയിരുന്നു നില നിന്നിരുന്നത്. ലോകം മുഴുവനും ഉണ്ടായിരുന്നെങ്കിലും ഇന്ത്യയിൽ നിന്ന് പോലും വളരെ വെത്യസ്തമായ, വളരെ ആധികാരികമായ മന്ത്രവാദങ്ങൾ ആയിരുന്നു കേരളത്തിൽ നില നിന്നിരുന്നത്. എന്തായിരുന്നു കേരളീയ മന്ത്രവാദം..?
മന്ത്രവാദത്തിന്റെ ലക്ഷ്യം അമാനുഷിക സിദ്ധികൾ കൈവരിക്കലും ആഭിചാരവും ഒക്കെയാണ്. "അനന്തഭദ്രം" എന്ന നല്ല ഒന്നാം ക്ലാസ് പൊട്ട സിനിമ കണ്ടാൽ സംഗതി കുറച്ചൊക്കെ മനസിലാവും. മന്ത്രവാദം പ്രധാനമായും രണ്ട് വിധമായിരുന്നു. സദ്മന്ത്രവാദവും ദുർമന്ത്രവാദവും. മൂർത്തികളെ പ്രസാദിപ്പിച്ച് നല്ല കാര്യങ്ങൾ നേടി എടുക്കുന്നതിനെ സദ്മന്ത്രവാദം എന്നും ദുർമൂർത്തികളിലെ ആസുരഭാവം ഉണർത്തി മറ്റൊരാൾക്കിട്ട് ഉപദ്രവം ഉണ്ടാക്കുന്നതിനെ ദുർമന്ത്രവാദം എന്നും പറയുന്നു. അതായത് ഉത്തമാ... നമ്മുടെ കാര്യം നേടി എടുക്കാൻ കൈക്കൂലി കൊടുക്കുന്നത് സദ്കൈക്കൂലി, മറ്റുള്ളവന്റെ വല്ലതും തടഞ്ഞു വച്ച് വൈകിപ്പിക്കാൻ വേണ്ടി കൊടുക്കുന്ന കൈക്കൂലി ദുർകൈക്കൂലി. ശമനം, ഉച്ചാടനം ഇവയാണ് സദ്മന്ത്രവാദത്തിലെ കർമങ്ങൾ ദുർമന്ത്രവാദത്തിൽ ഘർഷണം, ആകർഷണം, മരണം മാരണം ഇവയൊക്കെ ഉൾപ്പെടുന്നു. പ്രധാന മൂർത്തി കാളിയാണ്. സംഹാര മൂർത്തിയുടെ മൊത്തം ലേബർ എക്സ്പോർട്ട് കമ്പനി നടത്തുന്നത് പുള്ളിക്കാരിയാണല്ലോ. അവരുടെ കീഴില് ലോക്കല് മൂര്ത്തികളായ രക്തചാമുണ്ഡി, കുട്ടിച്ചാത്തന്, കരിങ്കുട്ടി, ഹനുമാന്, ഭൈരവന്, മറുതാ ഇവരൊക്കെ അണി നിരക്കുന്നു. അവരെയൊക്കെ സ്നേഹത്തോടെ വിളിച്ചു വരുത്തി അവിലും മലരും, അട നിവേദ്യങ്ങല്, രക്ത മാംസാദികള് ഒക്കെ കൊടുത്ത് (മൂർത്തി വെജിറ്റേറിയൻ ആണോ നോൺ വെജിറ്റേറിയൻ ആണോ എന്നൊക്കെ നോക്കി കൊടുക്കാവുന്നതാണ്) പ്രസാദിപ്പിച്ച് അവരെ കൊണ്ട് നമ്മുടെ കാര്യങ്ങള് നേടി എടുക്കുന്നത് തന്നെയാണ് മന്ത്രവാദം. ഇവരെ വിളിച്ചു വരുത്തുന്നത് ഒരു മന്ത്രവാദ കളത്തിലേക്കാണ്. അതിന് വേണ്ടി മന്ത്രം-തന്ത്രം-യന്ത്രം എന്നിവയാണ് ഉപയോഗിക്കുന്നത്. മന്ത്രം സിമ്പിൾ ആണ്. എന്തൊക്കെയോ നിരർത്ഥകമായ വാക്കുകൾ കൃത്യമായ സിന്റാക്സോ സ്ട്രക്ച്ചറോ ഇല്ലാതെ തോന്നിയ പോലെ അടുക്കി വച്ച സാധനങ്ങൾ ആണ് മന്ത്രങ്ങൾ. ഇത് ചില പ്രത്യേക ടോണുകളിൽ പല ആവൃത്തി ഉച്ചരിച്ച് കൊണ്ടിരിക്കും. കേൾക്കുന്നവർക്ക് ഒന്നും പിടികിട്ടില്ല, അതാണ് അതിന്റെ ഒരു ആവശ്യം. ഇനി തന്ത്രം എന്ന് പറയുമ്പോൾ നമ്മൾ കരുതുന്ന പോലെ മാർഗം/സൂത്രം എന്ന അർത്ഥത്തിൽ അല്ല. പുരാതന ഭാരതത്തിൽ വൈദിക മതവും താന്ത്രിക മതവും ഉണ്ടായിരുന്നു എന്നാണു വെപ്പ്. ഉത്തരേന്ത്യയിൽ കൂടുതലും കാണപ്പെടുന്നത് വൈദിക രീതിയിലുള്ള ആരാധനാ കർമങ്ങൾ ആണ്. കേരളത്തിൽ ശബരിമലയിലും ഗുരുവായൂരും എല്ലാം താന്ത്രിക രീതി അനുസരിച്ചാണ് കർമങ്ങൾ ചെയ്യുന്നത്. തന്ത്രി എന്ന പ്രയോഗം വളരെ ശരിയാണ്. കേരളത്തിൽ തന്ത്രം അറിയുന്നവൻ മന്ത്രിയും മന്ത്രം അറിയുന്നവൻ തന്ത്രിയുമാണ്. ഇനി യന്ത്രം... ഇലക്ട്രിക് ആണോ പെട്രോൾ ആണോ എന്നൊക്കെ ചോദിക്കാൻ വരട്ടെ. അരിപ്പൊടി, മഞ്ഞൾ പൊടി, ഉമിക്കരി, ഇത്യാദി പൊടികൾ പല രീതിയിൽ മിക്സ് ചെയ്ത് പല പല കളറുകളിൽ ഒരു കോലം അങ്ങ് വരച്ചിടും. അതാണ് യന്ത്രം. പിന്നെ ആളുകളെ ആകർഷിക്കാൻ ഉള്ള കയ്യിൽ കെട്ടുന്ന എലസിന് വശീകരണയന്ത്രം എന്നൊക്കെ പറയാറുണ്ട്.
മാരണം എന്ന് പറഞ്ഞാൽ ഒരു മൂർത്തിയെ മറ്റൊരാളുടെ ജീവിതത്തിലെ എല്ലാ കാര്യങ്ങളും അലങ്കോലമാക്കി പിന്തുടർന്ന് ശല്യം ചെയ്ത് അയാളെ കൊണ്ട് ജീവിതം മടുപ്പിക്കുന്ന ഒരു പരിപാടി ആണ്. കൂടോത്രം എന്നും പറയും. ഇത് ഇസ്ലാമിലും നന്നായി തന്നെ വിശ്വസിച്ച് വരുന്ന ഒന്നാണ്. "സിഹ്ർ" എന്നാണ് അവരതിനെ പറയുന്നത്. ഇത് ഫലിക്കും എന്ന് തന്നെയാണ് ഇസ്ലാം പഠിപ്പിക്കുന്നത്. പ്രവാചകനും സിഹ്ർ ബാധ ഏറ്റതായി സ്വഹീഹുൽ ബുഖാരിയിൽ കാണാം. അതുകൊണ്ട് തന്നെ ഇത് സബ്ഉൽ മൂബിക്കാത്ത് എന്ന ഏഴ് വൻദോഷങ്ങളിൽ എണ്ണി പറഞ്ഞിട്ടുണ്ട്. എന്ന് വച്ചാൽ വളരെ ശക്തമായി വിലക്കിയിരിക്കുന്നു. വിലക്കിയതിന്റെ കാരണം അത് അന്ത വിശ്വാസമാണ് എന്നതൊന്നും അല്ല. അതിന്റെ ചെയ്യുന്ന രീതി ഇസ്ലാമിക വിരുദ്ധമാണ് എന്നതാണ് കാരണം. അതായത് അറേബിയയിൽ ചാത്തനും മറുതയും ഭൈരവനും ഒന്നും ഇല്ല. അവിടെ ജിന്നുകൾ എന്ന ഒരു അതീന്ദ്രിയ വിഭാഗമാണ് ഇത്തരം കാര്യങ്ങൾ എല്ലാം ചെയ്യുന്നത്. ഖുർആനിൽ "സൂറത്തുൽ ജിന്ന്" എന്ന ഒരു അദ്ധ്യായം തന്നെ ഉണ്ട്. ജിന്നുകളിൽ നല്ല ജിന്നുകളും (മുസ്ലിം ജിന്നുകൾ) ചീത്ത ജിന്നുകളും (കാഫിർ ജിന്നുകൾ) ഉണ്ടത്രേ, മനുഷ്യരെ പോലെ തന്നെ. ഇതിലെ കാഫിർ ജിന്നുകളെ തൃപ്തി പെടുത്താൻ വേണ്ടി നമ്മൾ ധാരാളം അനിസ്ലാമികമായ ശിർക്കും കുഫ്റും ഒക്കെ ചെയ്യണം. അപ്പോൾ അവരെ നമുക്ക് സുഹൃത്ത് ആയി കിട്ടും. വലിയ ശിർക്കും കുഫ്റും ചെയ്ത് ജിന്ന് നേതാക്കളെ തന്നെ ഫ്രണ്ട് ആയി കിട്ടിയാൽ അവരുടെ അനുയായികളെയും നമുക്ക് പണിക്കാരായി കിട്ടും. ഇങ്ങനെ ജിന്നുകളുമായി ഉണ്ടാക്കി എടുക്കുന്ന ഒരു കരാറാണ് ഇസ്ലാമിൽ സിഹ്ർ അഥവാ കൂടോത്രം. ഇപ്പൊ ഇത് വലിയ പാപമായതിന്റെ കാരണം മനസിലായി കാണുമല്ലോ... ജിന്നുകളെ പണിക്കാരായി കിട്ടാൻ അനിസ്ലാമിക പ്രവർത്തി ആവശ്യമാണ് എന്നത് മാത്രമാണ് ഇത്രേം വാലോയ പാപമായതിന്റെ കാരണം. ജ്യോതിഷ പ്രവചനവും ഇസ്ലാമിൽ ഹറാമാണ്, പക്ഷെ അതിന്റെയും കാരണം കട്ട കോമഡി ആണ്. ഭാവി പ്രവചിക്കാൻ കഴിയുന്നത് അല്ലാഹുവിന് മാത്രമാണ്, നക്ഷത്രങ്ങളെ ആശ്രയിക്കുന്നത് അല്ലാഹുവിൽ പങ്ക് ചേർക്കലാണ്, അനിസ്ലാമികമാണ് എന്നതാണ് ആ കാരണം.
പക്ഷേ ഹൈന്ദവ ആചാരങ്ങളും രീതികളുമായി വളരെയധികം ഇടകലർന്ന് കഴിഞ്ഞിരുന്ന കേരളത്തിലെ "സുന്നികൾ" എന്ന് സ്വയം വിളിക്കുന്ന, എന്നാല് കൂടുതലും ഷിയാ വിശ്വാസങ്ങള് കൊണ്ട്നടക്കുന്ന പാരമ്പര്യ വിശ്വാസികൾ ഇതൊന്നും വകവെക്കാതെ മന്ത്രവാദികളുടെയും, ജോൽസ്യന്മാരുടെയും, വാസ്തുക്കാരുടേയും, കൈനോട്ടക്കാരുടേയും അടുത്തൊക്കെ പോയിരുന്നു. ഉസ്താദും, തങ്ങളും, ബാവയും, ബീവിയും ഒക്കെയായി നിരവധി മുസ്ലിം മന്ത്രവാദികളും കേരളത്തിൽ ഉണ്ടായിരുന്നു.
കം ബാക് റ്റു ട്രഡീഷണൽ കേരള മന്ത്രവാദം...
വളരെ വിശാലവും സമഗ്രവുമായ മന്ത്രവാദ പുസ്തകങ്ങൾ കേരളത്തിൽ ഉണ്ടായിരുന്നു. പരശുരാമൻ കേരളം സൃഷ്ടിച്ച് 64 ബ്രാഹ്മണർക്ക് നീരട്ടിപ്പേറായി കൊടുത്ത്, 6 ബ്രാഹ്മണ കുടുംബങ്ങളെ മന്ത്രവാദ ദൗത്യം ഏൽപ്പിച്ചു എന്നുമാണ് കഥ. മന്ത്രവാദത്തിന്റെ ഏറ്റവും വലിയ ഇരകൾ മാനസിക രോഗികൾ ആയിരുന്നു. ജലദോഷം മുതൽ വിക്കും ചട്ടുകാലും ഉൾപ്പടെ ഹെപ്പറ്റയ്റ്റിസ് ബി വരെ പച്ചമരുന്ന് കൊടുത്ത് മാറ്റും എന്ന് അന്നും ഇന്നും ഒരു ഉളുപ്പുമില്ലാതെ ചുമ്മാ അവകാശവാദം ഉന്നയിച്ച് നടക്കുന്ന പരമ്പരാഗത ആയുർവേദക്കാര്, മാനസികരോഗം മരുന്ന് കൊടുത്ത് മാറ്റാൻ പറ്റില്ല എന്ന സത്യം അനുഭവത്തിലൂടെ നേരത്തെ തന്നെ മനസിലാക്കിയിരുന്നു. കാരണം വിശദീകരിക്കാന് സാധിച്ചില്ലങ്കിലും. തലയിൽ നെല്ലിക്കാത്തളം വെക്കൽ ആയിരുന്നു ഒരു പരിഹാരമായി കണ്ടെത്തിയത്. തലയിലൂടെ ഇറങ്ങി തലച്ചോറിൽ എത്തും എന്നായിരിക്കണം അവർ പ്രതീക്ഷിച്ചത്. എന്നാൽ നമ്മുടെ തലയിൽ മാത്രമല്ല മുഴുവൻ സ്കിന്നിലും മൂന്ന് ലിപിഡ് ലയറുകൾ ഉണ്ട്. ഇത് ഒരു തുള്ളി പോലും വെള്ളമോ ഓയിലോ അകത്തേക്ക് കടത്തി വിടില്ല. അതുകൊണ്ട് എണ്ണ, തൈലം, കുഴമ്പ്, ഇത്യാദി ഒരു സാധനവും മനുഷ്യശരീരത്തിൽ ഒരു ഗുണവും ചെയ്യുന്നില്ല. ചുമ്മാ ഒരു ലൂബ്രിക്കേറ്റർ പോലെ ഒരു സാധനം. മസാജ് ചെയ്യുമ്പോ ഒരു സുഖം കിട്ടും, കുറച്ച് കഴിയുമ്പോ കഴുകി കളയാം അത്രേ ഒള്ളൂ. മഴ കൊണ്ടാൽ വേഗം തന്നെ തല അങ്ങോട്ട് തുടക്കുന്ന പരിപാടി മലയാളികളിൽ കാണാം. പക്ഷേ മഴ കൊണ്ട് ജലദോഷവും പനിയും വരുന്നതിന്റെ കാരണം തല നനയുന്നത് കൊണ്ടല്ല. അന്തരീക്ഷത്തിൽ ആർദ്രത (humidity) കൂടുമ്പോൾ മൂക്കിലെ വെസലുകൾ വീർത്ത് അതുവഴി അണുബാധ ഉണ്ടാവുകയും മ്യൂക്കസ് ഉൽപ്പാദനം കൂടുകയുമാണ് ചെയ്യുന്നത്. പിന്നെ ആയുർവേദത്തിൽ ഉള്ള മറ്റൊരു പരിപാടി ആയിരുന്നു നസ്യം. നാസാരന്ത്രങ്ങൾ തലച്ചോറിലേക്കുള്ള വാദായാനങ്ങൾ ആയിട്ടാണ് അവർ തെറ്റായി മനസ്സിലാക്കിയിരുന്നത്. എണ്ണയും നെയ്യും ഒക്കെ ചേർന്ന പലയാവൃത്തി തിളപ്പിച്ച് കുറുക്കിയ (ക്ഷീരബല 101 ആവൃത്തി എന്നൊക്കെ കേട്ടിട്ടില്ലേ..?!) മിശ്രിതങ്ങൾ, ഒരു പ്ലാവില കൊണ്ട് കുമ്പിൾ ഉണ്ടാക്കി മൂക്കിൽ വച്ച് ചിരട്ട കൈയിൽ കൊണ്ട് കോരി ഒഴിക്കൽ ആയിരുന്നു പരിപാടി. മൂക്കും തലച്ചോറുമായി യാതൊരു ബന്ധവുമില്ല. മൂക്കിലൂടെ ഒഴിച്ചാൽ വായിലൂടെ വരും അത്രേ ഒള്ളൂ. എങ്ങാനും സ്പോഞ്ച് പോലെയുള്ള ആ സാധനത്തിൽ പോയാൽ ആള് തട്ടിപ്പോവാനും ധാരാളം മതി. ഇതിനെ ന്യായീകരിച്ച് കൊണ്ടാണെങ്കിലും "തിളക്കം" സിനിമയിൽ ഇതിന്റെ നല്ല ഒരു തമാശ ദൃശ്യം കാണിക്കുന്നുണ്ട്.
ബ്ലഡ് - ബ്രെയിൻ ബാരിയർ എന്നൊരു സംഭവം ഉണ്ട്.. ഒരു ബാരിയർ ആയി ഒന്നും സങ്കൽപ്പിക്കണ്ട. സംഭവം ഇതാണ്. നമ്മൾ കഴിക്കുന്ന മരുന്നിലും ഭക്ഷണത്തിലും ഉള്ള കെമിക്കലുകൾ രക്തത്തിലൂടെ ഒഴുകി തലച്ചോർ ഒഴികെയുള്ള ശരീരത്തിന്റെ എല്ലാ ഭാഗത്തും എത്തുന്നുണ്ട്. രക്തത്തിൽ എന്തൊക്കെ ഉണ്ടെങ്കിലും അതിനെയൊക്കെ അരിച്ചുമാറ്റി തലച്ചോറിന് ആവശ്യമുള്ള സാധനങ്ങൾ മാത്രം വലിച്ചെടുക്കാൻ ഉള്ള ഒരു കെമിക്കൽ മെക്കാനിസമാണ് ബ്ലഡ്-ബ്രെയിൻ ബാരിയർ. ഇതില്ലായിരുന്നു എങ്കിൽ നമ്മൾ പാരാസിറ്റാമോൾ, കഫ് സിറപ്പ് ഒക്കെ കഴിക്കുമ്പോൾ നമ്മുടെ പെരുമാറ്റം മാറിപ്പോകുമായിരുന്നു. തലച്ചോറിലെ കെമിക്കലുകൾ അത്രയും മായം ചേരാത്തത് ആയിരിക്കൽ അത്യാവശ്യമാണ്. സൊ ബ്ലഡ്-ബ്രെയിൻ ബാരിയർ പരിണാമപരമായ ഒരു അനുകൂലനമാണ്. സോ മാനസിക രോഗത്തിന് മരുന്ന് ഫലിക്കണമെങ്കിൽ ഈ ബ്ലഡ്-ബ്രെയിൻ ബാരിയർ ക്രോസ് ചെയ്യുകയും അതോടൊപ്പം നമുക്ക് ആവശ്യമായ ഫാര്മക്കോളജിക്കൽ എഫെക്ട് തരികയും ചെയ്യുന്ന ഡ്രഗ്ഗുകൾ ഉണ്ടാക്കാൻ കഴിയണം. അവിടെയാണ് ചലഞ്ച്. അവിടെത്തന്നെയാണ് ഈ വിഷയത്തിൽ ആയുർവേദം പരാജയപ്പെടുന്നതും. ബ്ലഡ്-ബ്രെയിൻ ബാരിയർ ക്രോസ് ചെയ്യാൻ കെൽപ്പുള്ള ലിഥിയം ബെയ്സ്ഡ് ആയിട്ടുള്ള ഡ്രഗ്ഗുകൾ കണ്ടുപിടിച്ച ശേഷമാണ് മോഡേൺ മെഡിസിനിൽ സൈക്യാട്രി എന്നൊരു വിഭാഗം ശക്തി പ്രാപിക്കുന്നത്. ഇപ്പോൾ സൈക്യാട്രി ഗവേഷണങ്ങളിലൂടെ ഒരുപാട് മുമ്പോട്ട് പോയിട്ടുണ്ട്. മാനസികരോഗം മരുന്ന് കൊടുത്ത തന്നെ ചികില്സിക്കാവുന്നതാണ്. കൊറേ പാതി വെന്ത യുക്തിവാദികൾ പോലും സൈക്യാട്രി എന്ന് പറയുന്നത് ഹോമിയോപ്പതി, യൂനാനി, ഒക്കെ പോലെ തന്നെ കപട ശാസ്ത്രം ആണെന്ന് പറഞ്ഞു നടക്കുന്നത് കണ്ടിട്ടുണ്ട്. വിവരമില്ലായ്മ ഒരു തെറ്റല്ലല്ലോ.. അതൊരു അവസ്ഥയാണ്. ആയുർവേദം ഒരു കാലഘട്ടത്തിന്റെ ശരിയായ ശാസ്ത്രം തന്നെ ആയിരുന്നു. പിന്നീട് ഭക്തി മൂത്ത ആശയവാദം കൊണ്ട് പുതിയ നാമ്പുകൾ വെട്ടി വെട്ടി വളർച്ച പൂർണമായും മുരടിപ്പിച്ച ഒരു ബോൺസായി മരമാണ് ഇന്നത്തെ ആയുർവേദം. സോ വിശ്വനാഥൻ ഡോക്ടർ പറഞ്ഞപോലെ, പുതിയ കുട്ടികൾ BHMS എടുക്കരുത് BAMS എടുക്കരുത്.
അപ്പോൾ പറഞ്ഞു വന്നത് മാനസിക രോഗത്തിനുള്ള ഒരേയൊരു പരിഹാരമായി അവർക്ക് ഉണ്ടായിരുന്നത് മന്ത്രവാദം മാത്രമായിരുന്നു. മാനസിക രോഗത്തെ അവർ മനസിലാക്കിയത് ഗ്രഹബാധയായിട്ടാണ്. ഗ്രഹം എന്നാൽ ഗ്രഹിക്കുന്നത് ബാധ എന്നാൽ ബാധിക്കുന്നത് എന്നൊക്കെയാണ് അർത്ഥം. ബാധാവിശേഷം താന്ത്രിക മതപ്രകാരം ഭൂതം (ശൈവം), പ്രേതം (വൈഷ്ണവം), പിശാച് (ശാക്തേയം) ഇവയാണ്. ഗോത്രീയ സങ്കൽപ്പ പ്രകാരം ദേവൻ, അസുരൻ, രാക്ഷസൻ, ബ്രഹ്മരക്ഷസ്, ഗന്ധർവ്വൻ, യക്ഷി. ഇവയാണ്. ഇതിൽ ഗന്ധർവ്വനും യക്ഷിയും കേരളത്തിൽ മാത്രം ഉണ്ടായിരുന്ന സങ്കല്പം ആണ്. ശാപ - പാപ ദോഷങ്ങൾ പ്രധാനമായും സർപ്പം, പക്ഷി, മാടൻ, കാമൻ, കന്നി ഇവയാണ്. സോ ആദ്യ സ്റ്റെപ്പ് ഡയഗ്നോസിസ് ആണ്. ഇതിൽ ഏതു ബാധയാണ് നിങ്ങളെ ബാധിച്ചിരിക്കുന്നത് എന്ന് കണ്ടെത്തിയാൽ മാത്രമേ പരിഹാരം കാണാൻ കഴിയൂ. അപ്പൊ ബാധാനിർണയം ചെയ്യുന്നത് ജ്യോതിഷ പ്രശ്ന വിചാരത്തിലൂടെയാണ്. (മനസിലായല്ലോ.. ജോൽസ്യന്മാരും മന്ത്രവാദികളും പ്രഥമദൃഷ്ട്യാ..... ) ഇതും കേരളത്തിൽ മാത്രമുള്ള ഒരു പരിപാടിയായിരുന്നു. ഇതിനു ഫലഭാഗ ജോൽസ്യത്തിന്റെ ചൊവ്വാദോഷം, ഭാവി പ്രവചനം തുടങ്ങി മറ്റു തട്ടിപ്പുകളുമായി പോലും യാതൊരു ബന്ധവും ഇല്ല. സൊ നിങ്ങളുടെ ബാധ ഏതാണെന്ന് ഇതിലൂടെ നിർണയിക്കുന്നു. അടുത്ത സ്റ്റെപ്പ് ബാധയെ ഒഴിപ്പിക്കൽ അഥവാ ബാധോച്ചാടനം. ഇതിനു മന്ത്രവാദം, പൂജ, ഹോമം. ഇത്യാദി കർമങ്ങൾ ഉപയോഗിക്കുന്നു. ഇങ്ങനെയൊക്കെ ആയിരുന്നു നമ്മുടെ ഒരു സംസ്കാരം.
പിന്നീട് കേരളത്തിൽ മന്ത്രവാദം എങ്ങനെ തകർന്നു..?
1920 കളിൽ സജീവമായ യുക്തിവാദ, നവോത്ഥാന പ്രവർത്തനങ്ങൾ.... സഹോദരൻ അയ്യപ്പൻ, എം.സി.ജോസഫ്, സി.കൃഷ്ണൻ, സി.വി. കുഞ്ഞിരാമൻ എന്നിവരുടെ സജീവമായ പ്രവർത്തനങ്ങൾ.. 1929ല് "യുക്തിവാദി" എന്ന
മാസിക ആരംഭിക്കുന്നു. വി.ടി. ഭട്ടത്തിരിപ്പാട് ഉൾപ്പടെ ഇവർക്കെല്ലാം സാമൂഹിക നവോത്ഥാനവുമായി പൊക്കിൾകൊടി ബന്ധം ഉണ്ടായിരുന്നത് കൊണ്ട് മന്ത്രവാദികളെയും ആൾ ദൈവങ്ങളെയും ടാർഗറ്റ് ചെയ്ത് അറ്റാക്ക് ചെയ്യുന്നതിൽ അവർ പ്രയോരിറ്റി കൊടുത്തിരുന്നില്ല. (അവരുടെ പ്രവർത്തനങ്ങൾ മഹത്തരം തന്നെയാണ്. അൽപ്പം പോലും വിലകുറച്ച് കാണുന്നില്ല. പരമ്പരാഗത സമൂഹത്തിന്റെ ചവിട്ടി തേക്കലുകള് കാലങ്ങൾ ആയി സഹിച്ച് വരുന്ന വിഭാഗങ്ങൾക്ക് സംബ്രദായികമല്ലാത്ത ഒരു പുതിയ ജീവിതം നൽകൽ തന്നെയാണ് ഇന്ത്യാ രാജ്യത്ത് അടിസ്ഥാനപരമായി യുക്തിവാദം എന്ന് ഈയുള്ളവൻ കരുതുന്നു, ധാരാളം ഫിലോസഫിക്കൽ ആയ പരിമിതികൾ ഉണ്ടെങ്കിലും കാലഘട്ടം കൂടി പരിഗണിക്കുമ്പോൾ ഇന്ത്യൻ സാഹചര്യത്തിൽ ജ്ഞാനോദയത്തിന്റെ മികച്ച വക്താവാണ് സഹോദരൻ അയ്യപ്പൻ എന്ന് ഞാൻ മനസിലാക്കുന്നു. )
എന്നാൽ മന്ത്രവാദം എവിടെയാണ് തകരുന്നത്..?! 60,70 കളിൽ പരിശ്രമശാലിയായ ഒരു യുക്തിവാദി കേരളത്തിത്തിന്റെ മനസുകൾ കീഴടക്കുന്നു. പ്രൊഫസർ എബ്രഹാം ടി കോവൂർ (1898 -1978).
തിരുവല്ലയിലെ ഒരു ഒരു സെന്റ് തോമസ് ക്രിസ്ത്യൻ ഫാമിലിയിലായിരുന്നു കോവൂരിന്റെ ജനനം. കൽക്കട്ടയിൽ നിന്നും വിദ്യാഭ്യാസം നേടി. കുറച്ചുകാലം കേരളത്തിൽ ജൂനിയർ പ്രൊഫസർ ആയി സേവനം അനുഷ്ടിച്ചു. ശിഷ്ടകാലം ചിലവഴിച്ചത് ശ്രീലങ്കയിലെ സിലോണിൽ ആണ്. ബോട്ടണി അദ്ധ്യാപകൻ ആയിരുന്നു. 1959 തൊഴിലിൽ നിന്നും വിരമിച്ചു. ആ സമയത്ത് സിലോൺ സകല അന്ത വിശ്വാസങ്ങളും അനാചാരങ്ങളും മന്ത്രവാദ ചികിത്സകളും തുടങ്ങി മാലിന്യങ്ങൾ മുഴുവൻ അടിഞ്ഞു കൂടുന്ന ഒരു ചവറ്റുകുട്ടയായിരുന്നു. അതിനെതിരെ കോവൂർ മുന്നിട്ടിറങ്ങി. അവിടം മുതലാണ് കോവൂരിന്റെ യുക്തിവാദ ജീവിതം ശരിയായ വിധം ആരംഭിക്കുന്നത്. സിലോൺ റാഷണലിസ്റ്റ്ന്റെ പ്രവർത്തനങ്ങൾക്ക് വേണ്ടി നന്നായി അദ്ധ്വാനിച്ചു. 1960 മുതൽ മരണം വരെയും അതിൻ്റെ പ്രസിഡന്റ് ആയി തുടരുകയും ചെയ്തു.
അദ്ദേഹം തീർച്ചയായും പുരോഗമനം ലക്ഷ്യം വച്ചിരുന്നു എന്ന് അദ്ദേഹത്തിന്റെ പുസ്തകങ്ങള് വായിച്ചിട്ടുള്ള ആർക്കും മനസിലാവും. ഖുർആൻ എങ്ങനെയും വ്യാഖ്യാനിക്കാവുന്ന പൊതു പ്രസ്താവനകൾ ആണെന്നും അതിന് അടിത്തറ നൽകുന്നത് ഹദീസ് ഗ്രന്ഥങ്ങള് ആണെന്നും അദ്ദേഹം മനസിലാക്കിയിരുന്നു. അതുകൊണ്ടു മതത്തിന്റെ ഉള്ളിൽ തന്നെ നിന്ന് മതത്തിന്റെ ജീർണിച്ച വിശ്വാസങ്ങളെ പൊളിക്കാൻ ഹദീസിനെ നിഷേധിച്ചാൽ മാത്രം മതി എന്നുമായിരുന്നു അദ്ദേഹത്തിന്റെ കണ്ടെത്തൽ. ഫിലോസഫി വളരെ സക്സസ്ഫുൾ ആണെങ്കിലും എക്സിക്യൂഷൻ പരാജയം ആയിരുന്നു എന്ന് പറയാതെ വയ്യ. അദ്ധേഹത്തിന്റെ അനുയായികള് എന്ന് പറഞ്ഞു കൊണ്ട് നടക്കുന്നവര് അമിതമായ ഖുർആൻ ഭക്തിയുള്ള മറ്റൊരു കൾട്ട് ആയി മാറി കഴിഞ്ഞിരിക്കുന്നു. ഇടത് കാലിലെ മന്ത് വലത് കാലിലേക്ക് ആയി. പിന്നെ ചേകന്നൂരിന് ദൗത്യം പൂർത്തിയാക്കാൻ സമയം കിട്ടിയിട്ടില്ല എന്നത് കൊണ്ട് അത് അദ്ദേഹത്തിനെ കുറ്റമായി പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല.
ക്രിസ്ത്യൻ പാതിരിമാരിലേക്ക് മടങ്ങി വരാം...
ഇവന്മാർ പരിശുദ്ധാത്മാവിനെ വച്ച് കണകുണ പറയാൻ തുടങ്ങിയിട്ട് നാള് കുറച്ചായി. ദേവസ്യാ മുല്ലക്കര എന്നൊരു ഭൂലോക ഫ്രോഡ് ഉണ്ട്. ഏതോ ഒരു നാടകനടി പെണ്ണുമ്പിള്ളയെ ചട്ടം കെട്ടിച്ചു കൊണ്ട് വന്ന് ഭ്രാന്തിയായി അഭിനയിപ്പിച്ച് കർത്താവിന്റെ കരങ്ങൾ (മൂപ്പരുടെ കൈ തന്നെ) കൊണ്ട് തലോടി 16783.52 പ്രേതാത്മാക്കളെ ഒഴിപ്പിച്ച് അസുഖം മാറ്റി വീഡിയോ പിടിച്ച് പ്രസിദ്ധീകരിച്ച് വീണ്ടും ആളുകളെ പറ്റിച്ച് പൈസ ഉണ്ടാക്കൽ ആണ് പരിപാടി. പിന്നെ സ്വന്തം വെള്ളപ്പാണ്ട് ഒഴികെ എന്ത് അസുഖവും പരിശുദ്ധാത്മാവിന്റെ കരങ്ങളാൽ ഭേതമാക്കുന്ന ഒരു ഫ്രോഡ് വേറെ ഉണ്ട്. പിന്നെയും കൊറേ ഊളകൾ ഉണ്ട് ഈ ഫീൽഡിൽ.
എന്തായാലും ഇപ്പൊ ലെറ്റസ്റ് ആയി വന്നിരിക്കുന്ന അവകാശവാദം രാജ്യത്തിന്റെ മുമ്പോട്ടുള്ള പോക്ക് പ്രെഡിക്ട് ചെയ്ത് സഹായിക്കും എന്നാണല്ലോ.. അവിടെ നിന്നാണല്ലോ നമ്മൾ തുടങ്ങിയത്. സോ ബല്യ ബല്യ പ്രവചനം ഒന്നും നടത്തി അണ്ണൻ കഷ്ടപ്പെടണ്ട.. "സമീപ ഭാവിയിൽ പെട്രോൾ വില കൂടും" ഇതൊരു പ്രവചനമായി ഞാൻ കണക്കാക്കുന്നേ ഇല്ല. പ്രത്യേകിച്ച് മോഡി ഭരിക്കുമ്പോൾ.
കാള് പോപ്പറിലൂടെ പ്രസിദ്ധമായ ഫാള്സിഫയബിലിറ്റി തിയറി തന്നെയാണ് പ്രശ്നം :
1) സമീപ ഭാവി എന്നാൽ ഒരാഴ്ചയോ, ഒരു ദിവസമോ ഒരു മാസമോ എത്രയും ആവാം. സൊ അത് കൃത്യമായി നിര്വചിക്കണം. അതെ ഡെഫിനിഷൻ അവനാണ് താരം.
2) വില കൂടും എന്ന പ്രയോഗവും വളരെ അവ്യക്തമാണ്. രണ്ട് ഡെസിമൽ പ്ലെയ്സിൽ പ്രിസയിസ് ആയി എത്ര കൂടും എന്ന് പറയണം.
3) പെട്രോൾ വില പല സ്ഥലങ്ങളിലും പലതാണ് അതുകൊണ്ട് എവിടത്തെ കാര്യമാണ് പറയുന്നത് എന്നും വ്യക്തമാക്കണം.
അപ്പൊ ഇങ്ങനെ വരും... "01/10/16 12:00am ന് മുമ്പായി കോഴിക്കോട് പെട്രോളിന്റെ വില 2 രൂപ 49 പൈസ വർദ്ധിക്കും" അതാണ് ഒരു സാധുവായ പ്രവചനം. അല്ലാതെ ചിക്കമംഗലൂരിൽ ഇന്ദിരാഗാന്ധി ജയിക്കും, പിണറായി വിജയൻ മുഖ്യമന്ത്രി ആകും ഇതൊന്നും ഒരു പ്രവചനമേ അല്ല. കൃത്യമായി പത്രം വായിക്കുന്ന ആർക്കും പ്രവചിക്കാവുന്ന കാര്യങ്ങൾ മാത്രമാണ്.
അപ്പൊ പുതിയ പാസ്റ്റർ ടിജോ തോമസിനുള്ള എന്റെ വെല്ലുവിളി... താങ്കൾ ചെയ്യേണ്ടത് ഇത്ര മാത്രം...
ഞാൻ കൊണ്ട് വരുന്ന ഒരു ഒരു 12 അക്ക രഹസ്യ നമ്പർ ഉള്ള സ്ക്രാച്ച് ചെയ്യാത്ത മൊബൈൽ റീചാർജ് കൂപ്പണിലെ നമ്പർ പ്രവചിക്കണം. 10 മിനിറ്റ് സമയം തരും. അതിനുള്ളിൽ എയ്ഞ്ചലിനെ ഉപയോഗിച്ച് കണ്ടെത്തി പ്രവചിച്ചിരിക്കണം. അത് കഴിഞ്ഞു അവിടെ വച്ച് തന്നെ പബ്ലിക്ക് ആയി കാർഡ് സ്ക്രാച്ച് ചെയ്ത് പരിശോധിക്കാം... തെറ്റിയാൽ പിന്നെ ഇമ്മാതിരി ഊളത്തരം പറയാൻ വാ തുറക്കരുത്.
എനിക്ക് പറയാൻ ഉള്ളത് : "വസ്തു നിഷ്ടമായ (objective ratification) പഠനം കൊണ്ട് മനസിലാക്കാൻ കഴിയാത്ത ഒന്ന് ഉള്ളതും ഇല്ലാത്തതും സമമാണ്"
എന്നാൽ അതീന്ദ്രിയ ശക്തികളെ കുറിച്ചുള്ള അവകാശവാദങ്ങൾ
കേരളത്തിൽ അൽപ്പം പോലും പുതിയതല്ലെന്ന് മാത്രമല്ല. അതിവിടത്തെ സംസ്കാരത്തിന്റെ തന്നെ ഭാഗമായിരുന്നു. കേരളത്തിൽ വളരെ സിസ്റ്റമാറ്റിക്ക് ആയ ഒരു മന്ത്രവാദ കൾച്ചർ തന്നെ ആയിരുന്നു നില നിന്നിരുന്നത്. ലോകം മുഴുവനും ഉണ്ടായിരുന്നെങ്കിലും ഇന്ത്യയിൽ നിന്ന് പോലും വളരെ വെത്യസ്തമായ, വളരെ ആധികാരികമായ മന്ത്രവാദങ്ങൾ ആയിരുന്നു കേരളത്തിൽ നില നിന്നിരുന്നത്. എന്തായിരുന്നു കേരളീയ മന്ത്രവാദം..?
മന്ത്രവാദത്തിന്റെ ലക്ഷ്യം അമാനുഷിക സിദ്ധികൾ കൈവരിക്കലും ആഭിചാരവും ഒക്കെയാണ്. "അനന്തഭദ്രം" എന്ന നല്ല ഒന്നാം ക്ലാസ് പൊട്ട സിനിമ കണ്ടാൽ സംഗതി കുറച്ചൊക്കെ മനസിലാവും. മന്ത്രവാദം പ്രധാനമായും രണ്ട് വിധമായിരുന്നു. സദ്മന്ത്രവാദവും ദുർമന്ത്രവാദവും. മൂർത്തികളെ പ്രസാദിപ്പിച്ച് നല്ല കാര്യങ്ങൾ നേടി എടുക്കുന്നതിനെ സദ്മന്ത്രവാദം എന്നും ദുർമൂർത്തികളിലെ ആസുരഭാവം ഉണർത്തി മറ്റൊരാൾക്കിട്ട് ഉപദ്രവം ഉണ്ടാക്കുന്നതിനെ ദുർമന്ത്രവാദം എന്നും പറയുന്നു. അതായത് ഉത്തമാ... നമ്മുടെ കാര്യം നേടി എടുക്കാൻ കൈക്കൂലി കൊടുക്കുന്നത് സദ്കൈക്കൂലി, മറ്റുള്ളവന്റെ വല്ലതും തടഞ്ഞു വച്ച് വൈകിപ്പിക്കാൻ വേണ്ടി കൊടുക്കുന്ന കൈക്കൂലി ദുർകൈക്കൂലി. ശമനം, ഉച്ചാടനം ഇവയാണ് സദ്മന്ത്രവാദത്തിലെ കർമങ്ങൾ ദുർമന്ത്രവാദത്തിൽ ഘർഷണം, ആകർഷണം, മരണം മാരണം ഇവയൊക്കെ ഉൾപ്പെടുന്നു. പ്രധാന മൂർത്തി കാളിയാണ്. സംഹാര മൂർത്തിയുടെ മൊത്തം ലേബർ എക്സ്പോർട്ട് കമ്പനി നടത്തുന്നത് പുള്ളിക്കാരിയാണല്ലോ. അവരുടെ കീഴില് ലോക്കല് മൂര്ത്തികളായ രക്തചാമുണ്ഡി, കുട്ടിച്ചാത്തന്, കരിങ്കുട്ടി, ഹനുമാന്, ഭൈരവന്, മറുതാ ഇവരൊക്കെ അണി നിരക്കുന്നു. അവരെയൊക്കെ സ്നേഹത്തോടെ വിളിച്ചു വരുത്തി അവിലും മലരും, അട നിവേദ്യങ്ങല്, രക്ത മാംസാദികള് ഒക്കെ കൊടുത്ത് (മൂർത്തി വെജിറ്റേറിയൻ ആണോ നോൺ വെജിറ്റേറിയൻ ആണോ എന്നൊക്കെ നോക്കി കൊടുക്കാവുന്നതാണ്) പ്രസാദിപ്പിച്ച് അവരെ കൊണ്ട് നമ്മുടെ കാര്യങ്ങള് നേടി എടുക്കുന്നത് തന്നെയാണ് മന്ത്രവാദം. ഇവരെ വിളിച്ചു വരുത്തുന്നത് ഒരു മന്ത്രവാദ കളത്തിലേക്കാണ്. അതിന് വേണ്ടി മന്ത്രം-തന്ത്രം-യന്ത്രം എന്നിവയാണ് ഉപയോഗിക്കുന്നത്. മന്ത്രം സിമ്പിൾ ആണ്. എന്തൊക്കെയോ നിരർത്ഥകമായ വാക്കുകൾ കൃത്യമായ സിന്റാക്സോ സ്ട്രക്ച്ചറോ ഇല്ലാതെ തോന്നിയ പോലെ അടുക്കി വച്ച സാധനങ്ങൾ ആണ് മന്ത്രങ്ങൾ. ഇത് ചില പ്രത്യേക ടോണുകളിൽ പല ആവൃത്തി ഉച്ചരിച്ച് കൊണ്ടിരിക്കും. കേൾക്കുന്നവർക്ക് ഒന്നും പിടികിട്ടില്ല, അതാണ് അതിന്റെ ഒരു ആവശ്യം. ഇനി തന്ത്രം എന്ന് പറയുമ്പോൾ നമ്മൾ കരുതുന്ന പോലെ മാർഗം/സൂത്രം എന്ന അർത്ഥത്തിൽ അല്ല. പുരാതന ഭാരതത്തിൽ വൈദിക മതവും താന്ത്രിക മതവും ഉണ്ടായിരുന്നു എന്നാണു വെപ്പ്. ഉത്തരേന്ത്യയിൽ കൂടുതലും കാണപ്പെടുന്നത് വൈദിക രീതിയിലുള്ള ആരാധനാ കർമങ്ങൾ ആണ്. കേരളത്തിൽ ശബരിമലയിലും ഗുരുവായൂരും എല്ലാം താന്ത്രിക രീതി അനുസരിച്ചാണ് കർമങ്ങൾ ചെയ്യുന്നത്. തന്ത്രി എന്ന പ്രയോഗം വളരെ ശരിയാണ്. കേരളത്തിൽ തന്ത്രം അറിയുന്നവൻ മന്ത്രിയും മന്ത്രം അറിയുന്നവൻ തന്ത്രിയുമാണ്. ഇനി യന്ത്രം... ഇലക്ട്രിക് ആണോ പെട്രോൾ ആണോ എന്നൊക്കെ ചോദിക്കാൻ വരട്ടെ. അരിപ്പൊടി, മഞ്ഞൾ പൊടി, ഉമിക്കരി, ഇത്യാദി പൊടികൾ പല രീതിയിൽ മിക്സ് ചെയ്ത് പല പല കളറുകളിൽ ഒരു കോലം അങ്ങ് വരച്ചിടും. അതാണ് യന്ത്രം. പിന്നെ ആളുകളെ ആകർഷിക്കാൻ ഉള്ള കയ്യിൽ കെട്ടുന്ന എലസിന് വശീകരണയന്ത്രം എന്നൊക്കെ പറയാറുണ്ട്.
മാരണം എന്ന് പറഞ്ഞാൽ ഒരു മൂർത്തിയെ മറ്റൊരാളുടെ ജീവിതത്തിലെ എല്ലാ കാര്യങ്ങളും അലങ്കോലമാക്കി പിന്തുടർന്ന് ശല്യം ചെയ്ത് അയാളെ കൊണ്ട് ജീവിതം മടുപ്പിക്കുന്ന ഒരു പരിപാടി ആണ്. കൂടോത്രം എന്നും പറയും. ഇത് ഇസ്ലാമിലും നന്നായി തന്നെ വിശ്വസിച്ച് വരുന്ന ഒന്നാണ്. "സിഹ്ർ" എന്നാണ് അവരതിനെ പറയുന്നത്. ഇത് ഫലിക്കും എന്ന് തന്നെയാണ് ഇസ്ലാം പഠിപ്പിക്കുന്നത്. പ്രവാചകനും സിഹ്ർ ബാധ ഏറ്റതായി സ്വഹീഹുൽ ബുഖാരിയിൽ കാണാം. അതുകൊണ്ട് തന്നെ ഇത് സബ്ഉൽ മൂബിക്കാത്ത് എന്ന ഏഴ് വൻദോഷങ്ങളിൽ എണ്ണി പറഞ്ഞിട്ടുണ്ട്. എന്ന് വച്ചാൽ വളരെ ശക്തമായി വിലക്കിയിരിക്കുന്നു. വിലക്കിയതിന്റെ കാരണം അത് അന്ത വിശ്വാസമാണ് എന്നതൊന്നും അല്ല. അതിന്റെ ചെയ്യുന്ന രീതി ഇസ്ലാമിക വിരുദ്ധമാണ് എന്നതാണ് കാരണം. അതായത് അറേബിയയിൽ ചാത്തനും മറുതയും ഭൈരവനും ഒന്നും ഇല്ല. അവിടെ ജിന്നുകൾ എന്ന ഒരു അതീന്ദ്രിയ വിഭാഗമാണ് ഇത്തരം കാര്യങ്ങൾ എല്ലാം ചെയ്യുന്നത്. ഖുർആനിൽ "സൂറത്തുൽ ജിന്ന്" എന്ന ഒരു അദ്ധ്യായം തന്നെ ഉണ്ട്. ജിന്നുകളിൽ നല്ല ജിന്നുകളും (മുസ്ലിം ജിന്നുകൾ) ചീത്ത ജിന്നുകളും (കാഫിർ ജിന്നുകൾ) ഉണ്ടത്രേ, മനുഷ്യരെ പോലെ തന്നെ. ഇതിലെ കാഫിർ ജിന്നുകളെ തൃപ്തി പെടുത്താൻ വേണ്ടി നമ്മൾ ധാരാളം അനിസ്ലാമികമായ ശിർക്കും കുഫ്റും ഒക്കെ ചെയ്യണം. അപ്പോൾ അവരെ നമുക്ക് സുഹൃത്ത് ആയി കിട്ടും. വലിയ ശിർക്കും കുഫ്റും ചെയ്ത് ജിന്ന് നേതാക്കളെ തന്നെ ഫ്രണ്ട് ആയി കിട്ടിയാൽ അവരുടെ അനുയായികളെയും നമുക്ക് പണിക്കാരായി കിട്ടും. ഇങ്ങനെ ജിന്നുകളുമായി ഉണ്ടാക്കി എടുക്കുന്ന ഒരു കരാറാണ് ഇസ്ലാമിൽ സിഹ്ർ അഥവാ കൂടോത്രം. ഇപ്പൊ ഇത് വലിയ പാപമായതിന്റെ കാരണം മനസിലായി കാണുമല്ലോ... ജിന്നുകളെ പണിക്കാരായി കിട്ടാൻ അനിസ്ലാമിക പ്രവർത്തി ആവശ്യമാണ് എന്നത് മാത്രമാണ് ഇത്രേം വാലോയ പാപമായതിന്റെ കാരണം. ജ്യോതിഷ പ്രവചനവും ഇസ്ലാമിൽ ഹറാമാണ്, പക്ഷെ അതിന്റെയും കാരണം കട്ട കോമഡി ആണ്. ഭാവി പ്രവചിക്കാൻ കഴിയുന്നത് അല്ലാഹുവിന് മാത്രമാണ്, നക്ഷത്രങ്ങളെ ആശ്രയിക്കുന്നത് അല്ലാഹുവിൽ പങ്ക് ചേർക്കലാണ്, അനിസ്ലാമികമാണ് എന്നതാണ് ആ കാരണം.
പക്ഷേ ഹൈന്ദവ ആചാരങ്ങളും രീതികളുമായി വളരെയധികം ഇടകലർന്ന് കഴിഞ്ഞിരുന്ന കേരളത്തിലെ "സുന്നികൾ" എന്ന് സ്വയം വിളിക്കുന്ന, എന്നാല് കൂടുതലും ഷിയാ വിശ്വാസങ്ങള് കൊണ്ട്നടക്കുന്ന പാരമ്പര്യ വിശ്വാസികൾ ഇതൊന്നും വകവെക്കാതെ മന്ത്രവാദികളുടെയും, ജോൽസ്യന്മാരുടെയും, വാസ്തുക്കാരുടേയും, കൈനോട്ടക്കാരുടേയും അടുത്തൊക്കെ പോയിരുന്നു. ഉസ്താദും, തങ്ങളും, ബാവയും, ബീവിയും ഒക്കെയായി നിരവധി മുസ്ലിം മന്ത്രവാദികളും കേരളത്തിൽ ഉണ്ടായിരുന്നു.
കം ബാക് റ്റു ട്രഡീഷണൽ കേരള മന്ത്രവാദം...
വളരെ വിശാലവും സമഗ്രവുമായ മന്ത്രവാദ പുസ്തകങ്ങൾ കേരളത്തിൽ ഉണ്ടായിരുന്നു. പരശുരാമൻ കേരളം സൃഷ്ടിച്ച് 64 ബ്രാഹ്മണർക്ക് നീരട്ടിപ്പേറായി കൊടുത്ത്, 6 ബ്രാഹ്മണ കുടുംബങ്ങളെ മന്ത്രവാദ ദൗത്യം ഏൽപ്പിച്ചു എന്നുമാണ് കഥ. മന്ത്രവാദത്തിന്റെ ഏറ്റവും വലിയ ഇരകൾ മാനസിക രോഗികൾ ആയിരുന്നു. ജലദോഷം മുതൽ വിക്കും ചട്ടുകാലും ഉൾപ്പടെ ഹെപ്പറ്റയ്റ്റിസ് ബി വരെ പച്ചമരുന്ന് കൊടുത്ത് മാറ്റും എന്ന് അന്നും ഇന്നും ഒരു ഉളുപ്പുമില്ലാതെ ചുമ്മാ അവകാശവാദം ഉന്നയിച്ച് നടക്കുന്ന പരമ്പരാഗത ആയുർവേദക്കാര്, മാനസികരോഗം മരുന്ന് കൊടുത്ത് മാറ്റാൻ പറ്റില്ല എന്ന സത്യം അനുഭവത്തിലൂടെ നേരത്തെ തന്നെ മനസിലാക്കിയിരുന്നു. കാരണം വിശദീകരിക്കാന് സാധിച്ചില്ലങ്കിലും. തലയിൽ നെല്ലിക്കാത്തളം വെക്കൽ ആയിരുന്നു ഒരു പരിഹാരമായി കണ്ടെത്തിയത്. തലയിലൂടെ ഇറങ്ങി തലച്ചോറിൽ എത്തും എന്നായിരിക്കണം അവർ പ്രതീക്ഷിച്ചത്. എന്നാൽ നമ്മുടെ തലയിൽ മാത്രമല്ല മുഴുവൻ സ്കിന്നിലും മൂന്ന് ലിപിഡ് ലയറുകൾ ഉണ്ട്. ഇത് ഒരു തുള്ളി പോലും വെള്ളമോ ഓയിലോ അകത്തേക്ക് കടത്തി വിടില്ല. അതുകൊണ്ട് എണ്ണ, തൈലം, കുഴമ്പ്, ഇത്യാദി ഒരു സാധനവും മനുഷ്യശരീരത്തിൽ ഒരു ഗുണവും ചെയ്യുന്നില്ല. ചുമ്മാ ഒരു ലൂബ്രിക്കേറ്റർ പോലെ ഒരു സാധനം. മസാജ് ചെയ്യുമ്പോ ഒരു സുഖം കിട്ടും, കുറച്ച് കഴിയുമ്പോ കഴുകി കളയാം അത്രേ ഒള്ളൂ. മഴ കൊണ്ടാൽ വേഗം തന്നെ തല അങ്ങോട്ട് തുടക്കുന്ന പരിപാടി മലയാളികളിൽ കാണാം. പക്ഷേ മഴ കൊണ്ട് ജലദോഷവും പനിയും വരുന്നതിന്റെ കാരണം തല നനയുന്നത് കൊണ്ടല്ല. അന്തരീക്ഷത്തിൽ ആർദ്രത (humidity) കൂടുമ്പോൾ മൂക്കിലെ വെസലുകൾ വീർത്ത് അതുവഴി അണുബാധ ഉണ്ടാവുകയും മ്യൂക്കസ് ഉൽപ്പാദനം കൂടുകയുമാണ് ചെയ്യുന്നത്. പിന്നെ ആയുർവേദത്തിൽ ഉള്ള മറ്റൊരു പരിപാടി ആയിരുന്നു നസ്യം. നാസാരന്ത്രങ്ങൾ തലച്ചോറിലേക്കുള്ള വാദായാനങ്ങൾ ആയിട്ടാണ് അവർ തെറ്റായി മനസ്സിലാക്കിയിരുന്നത്. എണ്ണയും നെയ്യും ഒക്കെ ചേർന്ന പലയാവൃത്തി തിളപ്പിച്ച് കുറുക്കിയ (ക്ഷീരബല 101 ആവൃത്തി എന്നൊക്കെ കേട്ടിട്ടില്ലേ..?!) മിശ്രിതങ്ങൾ, ഒരു പ്ലാവില കൊണ്ട് കുമ്പിൾ ഉണ്ടാക്കി മൂക്കിൽ വച്ച് ചിരട്ട കൈയിൽ കൊണ്ട് കോരി ഒഴിക്കൽ ആയിരുന്നു പരിപാടി. മൂക്കും തലച്ചോറുമായി യാതൊരു ബന്ധവുമില്ല. മൂക്കിലൂടെ ഒഴിച്ചാൽ വായിലൂടെ വരും അത്രേ ഒള്ളൂ. എങ്ങാനും സ്പോഞ്ച് പോലെയുള്ള ആ സാധനത്തിൽ പോയാൽ ആള് തട്ടിപ്പോവാനും ധാരാളം മതി. ഇതിനെ ന്യായീകരിച്ച് കൊണ്ടാണെങ്കിലും "തിളക്കം" സിനിമയിൽ ഇതിന്റെ നല്ല ഒരു തമാശ ദൃശ്യം കാണിക്കുന്നുണ്ട്.
ബ്ലഡ് - ബ്രെയിൻ ബാരിയർ എന്നൊരു സംഭവം ഉണ്ട്.. ഒരു ബാരിയർ ആയി ഒന്നും സങ്കൽപ്പിക്കണ്ട. സംഭവം ഇതാണ്. നമ്മൾ കഴിക്കുന്ന മരുന്നിലും ഭക്ഷണത്തിലും ഉള്ള കെമിക്കലുകൾ രക്തത്തിലൂടെ ഒഴുകി തലച്ചോർ ഒഴികെയുള്ള ശരീരത്തിന്റെ എല്ലാ ഭാഗത്തും എത്തുന്നുണ്ട്. രക്തത്തിൽ എന്തൊക്കെ ഉണ്ടെങ്കിലും അതിനെയൊക്കെ അരിച്ചുമാറ്റി തലച്ചോറിന് ആവശ്യമുള്ള സാധനങ്ങൾ മാത്രം വലിച്ചെടുക്കാൻ ഉള്ള ഒരു കെമിക്കൽ മെക്കാനിസമാണ് ബ്ലഡ്-ബ്രെയിൻ ബാരിയർ. ഇതില്ലായിരുന്നു എങ്കിൽ നമ്മൾ പാരാസിറ്റാമോൾ, കഫ് സിറപ്പ് ഒക്കെ കഴിക്കുമ്പോൾ നമ്മുടെ പെരുമാറ്റം മാറിപ്പോകുമായിരുന്നു. തലച്ചോറിലെ കെമിക്കലുകൾ അത്രയും മായം ചേരാത്തത് ആയിരിക്കൽ അത്യാവശ്യമാണ്. സൊ ബ്ലഡ്-ബ്രെയിൻ ബാരിയർ പരിണാമപരമായ ഒരു അനുകൂലനമാണ്. സോ മാനസിക രോഗത്തിന് മരുന്ന് ഫലിക്കണമെങ്കിൽ ഈ ബ്ലഡ്-ബ്രെയിൻ ബാരിയർ ക്രോസ് ചെയ്യുകയും അതോടൊപ്പം നമുക്ക് ആവശ്യമായ ഫാര്മക്കോളജിക്കൽ എഫെക്ട് തരികയും ചെയ്യുന്ന ഡ്രഗ്ഗുകൾ ഉണ്ടാക്കാൻ കഴിയണം. അവിടെയാണ് ചലഞ്ച്. അവിടെത്തന്നെയാണ് ഈ വിഷയത്തിൽ ആയുർവേദം പരാജയപ്പെടുന്നതും. ബ്ലഡ്-ബ്രെയിൻ ബാരിയർ ക്രോസ് ചെയ്യാൻ കെൽപ്പുള്ള ലിഥിയം ബെയ്സ്ഡ് ആയിട്ടുള്ള ഡ്രഗ്ഗുകൾ കണ്ടുപിടിച്ച ശേഷമാണ് മോഡേൺ മെഡിസിനിൽ സൈക്യാട്രി എന്നൊരു വിഭാഗം ശക്തി പ്രാപിക്കുന്നത്. ഇപ്പോൾ സൈക്യാട്രി ഗവേഷണങ്ങളിലൂടെ ഒരുപാട് മുമ്പോട്ട് പോയിട്ടുണ്ട്. മാനസികരോഗം മരുന്ന് കൊടുത്ത തന്നെ ചികില്സിക്കാവുന്നതാണ്. കൊറേ പാതി വെന്ത യുക്തിവാദികൾ പോലും സൈക്യാട്രി എന്ന് പറയുന്നത് ഹോമിയോപ്പതി, യൂനാനി, ഒക്കെ പോലെ തന്നെ കപട ശാസ്ത്രം ആണെന്ന് പറഞ്ഞു നടക്കുന്നത് കണ്ടിട്ടുണ്ട്. വിവരമില്ലായ്മ ഒരു തെറ്റല്ലല്ലോ.. അതൊരു അവസ്ഥയാണ്. ആയുർവേദം ഒരു കാലഘട്ടത്തിന്റെ ശരിയായ ശാസ്ത്രം തന്നെ ആയിരുന്നു. പിന്നീട് ഭക്തി മൂത്ത ആശയവാദം കൊണ്ട് പുതിയ നാമ്പുകൾ വെട്ടി വെട്ടി വളർച്ച പൂർണമായും മുരടിപ്പിച്ച ഒരു ബോൺസായി മരമാണ് ഇന്നത്തെ ആയുർവേദം. സോ വിശ്വനാഥൻ ഡോക്ടർ പറഞ്ഞപോലെ, പുതിയ കുട്ടികൾ BHMS എടുക്കരുത് BAMS എടുക്കരുത്.
അപ്പോൾ പറഞ്ഞു വന്നത് മാനസിക രോഗത്തിനുള്ള ഒരേയൊരു പരിഹാരമായി അവർക്ക് ഉണ്ടായിരുന്നത് മന്ത്രവാദം മാത്രമായിരുന്നു. മാനസിക രോഗത്തെ അവർ മനസിലാക്കിയത് ഗ്രഹബാധയായിട്ടാണ്. ഗ്രഹം എന്നാൽ ഗ്രഹിക്കുന്നത് ബാധ എന്നാൽ ബാധിക്കുന്നത് എന്നൊക്കെയാണ് അർത്ഥം. ബാധാവിശേഷം താന്ത്രിക മതപ്രകാരം ഭൂതം (ശൈവം), പ്രേതം (വൈഷ്ണവം), പിശാച് (ശാക്തേയം) ഇവയാണ്. ഗോത്രീയ സങ്കൽപ്പ പ്രകാരം ദേവൻ, അസുരൻ, രാക്ഷസൻ, ബ്രഹ്മരക്ഷസ്, ഗന്ധർവ്വൻ, യക്ഷി. ഇവയാണ്. ഇതിൽ ഗന്ധർവ്വനും യക്ഷിയും കേരളത്തിൽ മാത്രം ഉണ്ടായിരുന്ന സങ്കല്പം ആണ്. ശാപ - പാപ ദോഷങ്ങൾ പ്രധാനമായും സർപ്പം, പക്ഷി, മാടൻ, കാമൻ, കന്നി ഇവയാണ്. സോ ആദ്യ സ്റ്റെപ്പ് ഡയഗ്നോസിസ് ആണ്. ഇതിൽ ഏതു ബാധയാണ് നിങ്ങളെ ബാധിച്ചിരിക്കുന്നത് എന്ന് കണ്ടെത്തിയാൽ മാത്രമേ പരിഹാരം കാണാൻ കഴിയൂ. അപ്പൊ ബാധാനിർണയം ചെയ്യുന്നത് ജ്യോതിഷ പ്രശ്ന വിചാരത്തിലൂടെയാണ്. (മനസിലായല്ലോ.. ജോൽസ്യന്മാരും മന്ത്രവാദികളും പ്രഥമദൃഷ്ട്യാ..... ) ഇതും കേരളത്തിൽ മാത്രമുള്ള ഒരു പരിപാടിയായിരുന്നു. ഇതിനു ഫലഭാഗ ജോൽസ്യത്തിന്റെ ചൊവ്വാദോഷം, ഭാവി പ്രവചനം തുടങ്ങി മറ്റു തട്ടിപ്പുകളുമായി പോലും യാതൊരു ബന്ധവും ഇല്ല. സൊ നിങ്ങളുടെ ബാധ ഏതാണെന്ന് ഇതിലൂടെ നിർണയിക്കുന്നു. അടുത്ത സ്റ്റെപ്പ് ബാധയെ ഒഴിപ്പിക്കൽ അഥവാ ബാധോച്ചാടനം. ഇതിനു മന്ത്രവാദം, പൂജ, ഹോമം. ഇത്യാദി കർമങ്ങൾ ഉപയോഗിക്കുന്നു. ഇങ്ങനെയൊക്കെ ആയിരുന്നു നമ്മുടെ ഒരു സംസ്കാരം.
പിന്നീട് കേരളത്തിൽ മന്ത്രവാദം എങ്ങനെ തകർന്നു..?
1920 കളിൽ സജീവമായ യുക്തിവാദ, നവോത്ഥാന പ്രവർത്തനങ്ങൾ.... സഹോദരൻ അയ്യപ്പൻ, എം.സി.ജോസഫ്, സി.കൃഷ്ണൻ, സി.വി. കുഞ്ഞിരാമൻ എന്നിവരുടെ സജീവമായ പ്രവർത്തനങ്ങൾ.. 1929ല് "യുക്തിവാദി" എന്ന
![]() |
സഹോദരൻ അയ്യപ്പൻ (1889 - 1968) |
എന്നാൽ മന്ത്രവാദം എവിടെയാണ് തകരുന്നത്..?! 60,70 കളിൽ പരിശ്രമശാലിയായ ഒരു യുക്തിവാദി കേരളത്തിത്തിന്റെ മനസുകൾ കീഴടക്കുന്നു. പ്രൊഫസർ എബ്രഹാം ടി കോവൂർ (1898 -1978).
തിരുവല്ലയിലെ ഒരു ഒരു സെന്റ് തോമസ് ക്രിസ്ത്യൻ ഫാമിലിയിലായിരുന്നു കോവൂരിന്റെ ജനനം. കൽക്കട്ടയിൽ നിന്നും വിദ്യാഭ്യാസം നേടി. കുറച്ചുകാലം കേരളത്തിൽ ജൂനിയർ പ്രൊഫസർ ആയി സേവനം അനുഷ്ടിച്ചു. ശിഷ്ടകാലം ചിലവഴിച്ചത് ശ്രീലങ്കയിലെ സിലോണിൽ ആണ്. ബോട്ടണി അദ്ധ്യാപകൻ ആയിരുന്നു. 1959 തൊഴിലിൽ നിന്നും വിരമിച്ചു. ആ സമയത്ത് സിലോൺ സകല അന്ത വിശ്വാസങ്ങളും അനാചാരങ്ങളും മന്ത്രവാദ ചികിത്സകളും തുടങ്ങി മാലിന്യങ്ങൾ മുഴുവൻ അടിഞ്ഞു കൂടുന്ന ഒരു ചവറ്റുകുട്ടയായിരുന്നു. അതിനെതിരെ കോവൂർ മുന്നിട്ടിറങ്ങി. അവിടം മുതലാണ് കോവൂരിന്റെ യുക്തിവാദ ജീവിതം ശരിയായ വിധം ആരംഭിക്കുന്നത്. സിലോൺ റാഷണലിസ്റ്റ്ന്റെ പ്രവർത്തനങ്ങൾക്ക് വേണ്ടി നന്നായി അദ്ധ്വാനിച്ചു. 1960 മുതൽ മരണം വരെയും അതിൻ്റെ പ്രസിഡന്റ് ആയി തുടരുകയും ചെയ്തു.
![]() |
A. T. Kovoor |
ആൾദൈവങ്ങളെയും ജ്യോൽസ്യന്മാരെയും മന്ത്രവാദികളെയും കൈനോട്ടക്കാരെയും അവരുടെ സൂപ്പർ നാച്ച്വറൽ പവർ, ഒബ്ജെക്റ്റീവ് ആയി പ്രൂവ് ചെയ്യാൻ പരസ്യമായി വെല്ലു വിളിച്ചു. "Nobody has and nobody ever had supernatural powers. They exists only in the pages of scriptures and sensation-mongering news papers" 1963ൽ ലോക ചരിത്രത്തിൽ ആദ്യമായി യുക്തിവാദ പന്തയം നടത്തി. ഇന്ദ്രിയങ്ങൾക്ക് അതീതമായ ശക്തികൾ ഉണ്ടെന്ന് തെളിയിക്കുന്നവർക്ക് ഒരു ലക്ഷം രൂപ ഇനാം ആയി പ്രഖ്യാപിച്ചു. ചെറിയ തുകയൊന്നും അല്ല. അന്ന് ഒരു പവൻ സ്വർണത്തിനു വില നൂറ് രൂപയിൽ താഴെ ആയിരുന്നു (ഗോൾഡ് സ്റ്റാൻഡേഡ് ഒക്കെ പോയ സ്ഥിതിക്ക് കൃത്യമായ കമ്പാരിസൺ അല്ല. എന്നാലും കാര്യം മനസിലാക്കാൻ വേണ്ടി മാത്രം.) ഈ വെല്ലുവിളി ഇന്നും ആരും ഏറ്റെടുക്കാതെ കിടക്കുകയാണ്. സത്യസായിബാബ ഒരിക്കൽ ഏറ്റെടുത്തു എങ്കിലും പിന്നീട് വിശ്വാസമില്ലാത്തവരുടെ മുന്നിൽ തെളിയിക്കാൻ താല്പര്യം ഇല്ലെന്നു പറഞ്ഞു സ്വയം അപമാനിതനായി. അദ്ദേഹം വിട്ടില്ല, പുറകെ പോയി, തന്റെ മുന്നിൽ വന്നു നിന്ന് ശൂന്യതയിൽ നിന്ന് ഭസ്മം എടുക്കലും മാല എടുക്കലും ഒക്കെ ചെയ്യാൻ ആവശ്യപ്പെട്ടു. "ഞാൻ ഒന്ന് കാണട്ടെ" എന്ന മട്ടിൽ. ഇത്രമാത്രം അപമാനിതനായ ഒരു ആൾദൈവം വേറെ വേറെ ഉണ്ടായിട്ടുണ്ടോ എന്ന കാര്യം സംശയമാണ്. ഏത് കാലത്താണ് എന്നും കൂടെ ആലോചിക്കണം. ഇന്ന് ആൾദൈവം എന്ന് വിളിച്ചാൽ പോലും പ്രശ്നമാണെന്നും ചേർത്ത് വായിക്കണം. പിന്നീട് അദ്ദേഹം കേരളത്തിൽ നിരവധി ആളുകളെ ഉൾക്കൊള്ളിച്ച് കൊണ്ട് നടത്തിയ മഹത്തായ യുക്തിവാദ പ്രവർത്തനമാണ് ദിവ്യാദ്ഭുത അനാവരണ ജാഥ. ഇവിടെ
ആൾദൈവ ആക്രമണവും ജാഥയും ഉൾപ്പടെ കോവൂരിന്റെ പ്രവർത്തനങ്ങളുടെ ഒരു ഒരു ആവിഷ്കാരമാണ് സജീവൻ അന്തിക്കാട് സംവിധാനം ചെയ്ത വിനയ് ഫോർട്ടും ജിജോയ് രാജഗോപാലനും കലാഭവൻ മാണിയും ഒക്കെ തകർത്ത് അഭിനയിച്ച "പ്രഭുവിന്റെ മക്കൾ" എന്ന സിനിമ. സായിബാബ ശൂന്യതയിൽ നിന്നും സ്വർണ മാല എടുക്കുന്നതിന്റെ തട്ടിപ്പ് തുറന്നു കാണിക്കുന്ന വീഡിയോ.
ഇന്ന് ലോക പ്രസിദ്ധമായ യുക്തിവാദ വെല്ലുവിളി ജെയിംസ് റാന്ഡിയുടെ
വെല്ലുവിളിയാണ്. ആധുനിക ശാസ്ത്രത്തിനു വിശദീകരിക്കാൻ കഴിയാത്തഎന്തും നിങ്ങൾ ഒബ്ജെക്റ്റീവ് ആയി പ്രൂവ് ചെയ്ത് കൊടുത്താൽ ഒരു മില്യൺ ഡോളർ കയ്യോടെ കിട്ടും. ഇന്നുവരെ അതും ആരും ഏറ്റെടുത്തിട്ടില്ല. എന്നാൽ ഈ വെല്ലുവിളി വരുന്നത് 1964ൽ ആണ്. അതായത് കോവൂരിന്റെ വെല്ലുവിളിയുടെ അടുത്ത വര്ഷം.
കോവൂരിന്റെ കൃതികൾ (മലയാളം)
1) കോവൂരിന്റെ സമ്പൂർണ കൃതികൾ - പരിഭാഷ: ജോസഫ് ഇടമറുക് ഇന്ത്യൻ എതീസ്റ്റ് പബ്ലിക്കേഷൻ, ഡൽഹി
2) സംസാരിക്കുന്ന കുതിര (the talking horse) - പരിഭാഷ: ജോസഫ് ഇടമറുക്, കറന്റ് ബുക്സ് പബ്ലിക്കേഷൻസ്, തൃശൂർ
3) യുക്തിവാദം (Rationalism) - പരിഭാഷ: ജോസഫ് ഇടമറുക്. കറന്റ് ബുക്സ്
4) ആനമറുത - DC books കോട്ടയം
5) ഇന്ദ്രിയാതീത ജനനവും പാരാസൈക്കോളജിയും - IAP Delhi
ഇനിയുമുണ്ട്. ഇത്രയെങ്കിലും നമ്മൾ കോവൂരിനെ വായിച്ചിരിക്കണം. അന്നത്തെ യുക്തിവാദ സംഘടനയിൽ ഒന്നും മെമ്പർ ആവാതെ തികച്ചും ഒറ്റയാനായി കൊണ്ടായിരുന്നു അദ്ധേഹത്തിന്റെ പോരാട്ടം. കേസ് ഡയറികൾ എന്ന പേരിൽ ധാരാളം ലേഖനങ്ങൾ വേറെയും എഴുതിയിട്ടുണ്ട്. മാനസിക രോഗങ്ങൾക്ക് ഹിപ്നോതെറാപ്പിയും സൈക്കോളജിയും സ്വന്തമായി പഠിച്ച ശേഷം മന്ത്രവാദ കളങ്ങളിൽ നിന്നും മാനസിക രോഗികളെ മോചിപ്പിക്കാൻ ഉള്ള ശ്രമം നടത്തിയ മഹാനായിരുന്നു എ.ടി.കോവൂർ. അക്കാലത്ത് അധികമാരും പറയുന്നത് കേട്ടിട്ടുപോലും ഇല്ലാത്ത മരണശേഷമുള്ള അവയവ ദാനത്തെയും ശരീര ദാനത്തെയും വളരെയധികം പ്രോത്സാഹിപ്പിച്ചു സ്വയം ചെയ്ത് മാതൃകയായി.
ജനയുഗം മാസികയിൽ പ്രസിദ്ധീകരിച്ച കേരളം മുഴുവൻ വായിച്ച ഒരു കേസ് ഡയറിയെ അടിസ്ഥാനമാക്കി എടുത്ത ഒരു പുരോഗമന സിനിമയായിരുന്നു "പുനർജ്ജന്മം"(1972) അന്നത്തെ സൂപ്പർ സ്റ്റാറുകൾ ആയിരുന്ന പ്രേം നസീറും ജയഭാരതിയും അഭിനയിച്ച ഒരു അഡൾട്സ് ഒൺലി സൈക്കോ ഇറോട്ടിക് ത്രില്ലർ. അതിൽ ഒരു മനഃശാസ്ത്രജ്ഞന്റെ വേഷം കോവൂരും അഭിനയിച്ചിട്ടുണ്ട്. ശരിക്കും അത് അന്ത വിശ്വാസ രഹിതമായ കേരളത്തിലേക്കുള്ള ഒരു പുനർജ്ജന്മം തന്നെ ആയിരുന്നു. കേരളം മുഴുവൻ തകർത്ത ഓടിയ ഒരു വിജയം തന്നെ ആയിരുന്നു പുനർ ജന്മം. 1973ൽ മറുപിറവി എന്ന പേരിൽ തമിഴിലും ഈ സിനിമ ഇറങ്ങിയിരുന്നു. 2014ൽ പുറത്തിറങ്ങിയ രാജ്കുമാർ ഹിറാനി സംവിധാനം ചെയ്ത ആമിർ ഖാൻ ചിത്രം "PK" സസൂക്ഷ്മം വീക്ഷിച്ചാൽ കോവൂരിൽ നിന്നുള്ള ഇൻസ്പിറേഷനുകൾ കാണാവുന്നതാണ്.
മാനസിക രോഗ ചികിത്സയിൽ നമ്മൾ തിരുവനന്തപുരത്ത് ഊളമ്പാറയിലും കോഴിക്കോട് കുതിരവട്ടത്തും ആശുപത്രികൾ സ്ഥാപിച്ചെങ്കിലും ആളുകൾക്ക് വിശ്വാസം മന്ത്രവാദികളെ തന്നെ ആയിരുന്നു. പിന്നീട് കോവൂരിന്റെ പ്രവർത്തന ഫലമായാണ് ആളുകൾ ഭ്രാന്താശുപത്രിയിൽ നടക്കുന്നത് എന്താണെന്ന് മനസ്സിലാക്കിയതും അതിനെ ആശ്രയിക്കാൻ തുടങ്ങിയതും.
ചുരുക്കി പറഞ്ഞാൽ അതീന്ദ്രിയ ശക്തികളിൽ ഉള്ള വിശ്വാസത്തെ സാമാന്യം നല്ല നിലയിൽ തന്നെ അവയുടെ പറുദീസയായിരുന്ന, ദൈവങ്ങളുടെ സ്വന്തം നാടായിരുന്ന, പുതിയ ദൈവങ്ങളുടെ സിന്തസിസ് പോസിബിൾ ആയിരുന്ന കേരളത്തിൽ നിന്നും പടിയടച്ചു പിണ്ണം വെക്കുന്നതിൽ കോവൂർ സാമാന്യം നല്ല വിജയമാണ് കാഴ്ച വച്ചത്.
പ്രതിജ്ഞാനോദയത്തിന്റെ ആരംഭം...
പഴയ മന്ത്രവാദികളും കൂടോത്രക്കാരും ചാത്തനേറുകാരും ചാത്തൻസ്വാമിമാരും എല്ലാം വീണ്ടും കേരളത്തിന്റെ മണ്ണിൽ തഴച്ചു വളർന്നു കൊണ്ടിരിക്കുകയാണ്. പഴയ വാക്കുകളും ഭാഷയും ഒന്ന് മാറ്റി കളഞ്ഞു...
മന്ത്രം = ശബ്ദം = എനർജി = ക്വാണ്ടം ക്ലസ്റ്ററുകൾ.
ബാധ = നെഗറ്റീവ് എനർജി. (ഇനിയും കൊറേ ഉണ്ട്)
ഞാൻ ഒന്ന് ശ്രമിച്ച് നോക്കാം... "മാനസിക രോഗം എന്നത് നിങ്ങളുടെ മസ്തിഷ്ക്കത്തിൽ ഉണ്ടാകുന്ന നെഗറ്റീവ് എനർജി ആണ്. മന്ത്രം പ്രത്യേക ഫ്രീക്വന്സിയില് ഉച്ഛരിക്കുമ്പോൾ അത് ഈ നെഗറ്റീവ് എനർജിയുടെ റെസൊണൻസ് ആകുന്ന ക്വാണ്ടം ക്ലസ്റ്ററുകളുടെ പ്രതി പ്രവർത്തന ഫലമായി നെഗറ്റീവ് എനെര്ജിയെ പരിഹരിക്കാൻ കഴിയുന്നു"
സത്യത്തിൽ അവിടെ ഒന്നും സംഭവിച്ചില്ല. പഴയ ബോംബ് കഥ തന്നെ അൽപ്പം സയന്റിഫിക് വാക്കുകൾ ചേർത്ത് എഴുതി എന്നെ ഒള്ളൂ.. യക്ഷിയും ഗന്ധര്വനും, കരിങ്കുട്ടിയും മറുതയും അക്ഷരാഭ്യാസമില്ലാത്തവരെയാണ് പറ്റിച്ചിരുന്നത് എങ്കിൽ ആധുനിക മന്ത്രവാദികൾ ഫൂൾ ചെയ്യുന്നത് അക്ഷരത്തെറ്റില്ലാതെ വഷളത്തരം വായിച്ചു പഠിക്കുകായും എഴുതി വെക്കുകയും ചെയ്യുന്ന സാക്ഷരരെ ആണ്. അതുകൊണ്ട് കോവൂരിനെ റോൾ മോഡൽ ആക്കിക്കൊണ്ട് ഒരു യുക്തിവാദ മൂവ്മെന്റ് ഇനി കൊണ്ടുവരികയാണെങ്കിൽ അതിൽ വളരെ ഉയർന്ന സയൻസ് കണ്ടന്റ് ഉണ്ടായേ പറ്റൂ... ഞാൻ റെഡി ;)
ആൾദൈവ ആക്രമണവും ജാഥയും ഉൾപ്പടെ കോവൂരിന്റെ പ്രവർത്തനങ്ങളുടെ ഒരു ഒരു ആവിഷ്കാരമാണ് സജീവൻ അന്തിക്കാട് സംവിധാനം ചെയ്ത വിനയ് ഫോർട്ടും ജിജോയ് രാജഗോപാലനും കലാഭവൻ മാണിയും ഒക്കെ തകർത്ത് അഭിനയിച്ച "പ്രഭുവിന്റെ മക്കൾ" എന്ന സിനിമ. സായിബാബ ശൂന്യതയിൽ നിന്നും സ്വർണ മാല എടുക്കുന്നതിന്റെ തട്ടിപ്പ് തുറന്നു കാണിക്കുന്ന വീഡിയോ.
ഇന്ന് ലോക പ്രസിദ്ധമായ യുക്തിവാദ വെല്ലുവിളി ജെയിംസ് റാന്ഡിയുടെ
![]() |
James Randi |
കോവൂരിന്റെ കൃതികൾ (മലയാളം)
1) കോവൂരിന്റെ സമ്പൂർണ കൃതികൾ - പരിഭാഷ: ജോസഫ് ഇടമറുക് ഇന്ത്യൻ എതീസ്റ്റ് പബ്ലിക്കേഷൻ, ഡൽഹി
2) സംസാരിക്കുന്ന കുതിര (the talking horse) - പരിഭാഷ: ജോസഫ് ഇടമറുക്, കറന്റ് ബുക്സ് പബ്ലിക്കേഷൻസ്, തൃശൂർ
3) യുക്തിവാദം (Rationalism) - പരിഭാഷ: ജോസഫ് ഇടമറുക്. കറന്റ് ബുക്സ്
4) ആനമറുത - DC books കോട്ടയം
5) ഇന്ദ്രിയാതീത ജനനവും പാരാസൈക്കോളജിയും - IAP Delhi
ഇനിയുമുണ്ട്. ഇത്രയെങ്കിലും നമ്മൾ കോവൂരിനെ വായിച്ചിരിക്കണം. അന്നത്തെ യുക്തിവാദ സംഘടനയിൽ ഒന്നും മെമ്പർ ആവാതെ തികച്ചും ഒറ്റയാനായി കൊണ്ടായിരുന്നു അദ്ധേഹത്തിന്റെ പോരാട്ടം. കേസ് ഡയറികൾ എന്ന പേരിൽ ധാരാളം ലേഖനങ്ങൾ വേറെയും എഴുതിയിട്ടുണ്ട്. മാനസിക രോഗങ്ങൾക്ക് ഹിപ്നോതെറാപ്പിയും സൈക്കോളജിയും സ്വന്തമായി പഠിച്ച ശേഷം മന്ത്രവാദ കളങ്ങളിൽ നിന്നും മാനസിക രോഗികളെ മോചിപ്പിക്കാൻ ഉള്ള ശ്രമം നടത്തിയ മഹാനായിരുന്നു എ.ടി.കോവൂർ. അക്കാലത്ത് അധികമാരും പറയുന്നത് കേട്ടിട്ടുപോലും ഇല്ലാത്ത മരണശേഷമുള്ള അവയവ ദാനത്തെയും ശരീര ദാനത്തെയും വളരെയധികം പ്രോത്സാഹിപ്പിച്ചു സ്വയം ചെയ്ത് മാതൃകയായി.
ജനയുഗം മാസികയിൽ പ്രസിദ്ധീകരിച്ച കേരളം മുഴുവൻ വായിച്ച ഒരു കേസ് ഡയറിയെ അടിസ്ഥാനമാക്കി എടുത്ത ഒരു പുരോഗമന സിനിമയായിരുന്നു "പുനർജ്ജന്മം"(1972) അന്നത്തെ സൂപ്പർ സ്റ്റാറുകൾ ആയിരുന്ന പ്രേം നസീറും ജയഭാരതിയും അഭിനയിച്ച ഒരു അഡൾട്സ് ഒൺലി സൈക്കോ ഇറോട്ടിക് ത്രില്ലർ. അതിൽ ഒരു മനഃശാസ്ത്രജ്ഞന്റെ വേഷം കോവൂരും അഭിനയിച്ചിട്ടുണ്ട്. ശരിക്കും അത് അന്ത വിശ്വാസ രഹിതമായ കേരളത്തിലേക്കുള്ള ഒരു പുനർജ്ജന്മം തന്നെ ആയിരുന്നു. കേരളം മുഴുവൻ തകർത്ത ഓടിയ ഒരു വിജയം തന്നെ ആയിരുന്നു പുനർ ജന്മം. 1973ൽ മറുപിറവി എന്ന പേരിൽ തമിഴിലും ഈ സിനിമ ഇറങ്ങിയിരുന്നു. 2014ൽ പുറത്തിറങ്ങിയ രാജ്കുമാർ ഹിറാനി സംവിധാനം ചെയ്ത ആമിർ ഖാൻ ചിത്രം "PK" സസൂക്ഷ്മം വീക്ഷിച്ചാൽ കോവൂരിൽ നിന്നുള്ള ഇൻസ്പിറേഷനുകൾ കാണാവുന്നതാണ്.
മാനസിക രോഗ ചികിത്സയിൽ നമ്മൾ തിരുവനന്തപുരത്ത് ഊളമ്പാറയിലും കോഴിക്കോട് കുതിരവട്ടത്തും ആശുപത്രികൾ സ്ഥാപിച്ചെങ്കിലും ആളുകൾക്ക് വിശ്വാസം മന്ത്രവാദികളെ തന്നെ ആയിരുന്നു. പിന്നീട് കോവൂരിന്റെ പ്രവർത്തന ഫലമായാണ് ആളുകൾ ഭ്രാന്താശുപത്രിയിൽ നടക്കുന്നത് എന്താണെന്ന് മനസ്സിലാക്കിയതും അതിനെ ആശ്രയിക്കാൻ തുടങ്ങിയതും.
ചുരുക്കി പറഞ്ഞാൽ അതീന്ദ്രിയ ശക്തികളിൽ ഉള്ള വിശ്വാസത്തെ സാമാന്യം നല്ല നിലയിൽ തന്നെ അവയുടെ പറുദീസയായിരുന്ന, ദൈവങ്ങളുടെ സ്വന്തം നാടായിരുന്ന, പുതിയ ദൈവങ്ങളുടെ സിന്തസിസ് പോസിബിൾ ആയിരുന്ന കേരളത്തിൽ നിന്നും പടിയടച്ചു പിണ്ണം വെക്കുന്നതിൽ കോവൂർ സാമാന്യം നല്ല വിജയമാണ് കാഴ്ച വച്ചത്.
പ്രതിജ്ഞാനോദയത്തിന്റെ ആരംഭം...
പഴയ മന്ത്രവാദികളും കൂടോത്രക്കാരും ചാത്തനേറുകാരും ചാത്തൻസ്വാമിമാരും എല്ലാം വീണ്ടും കേരളത്തിന്റെ മണ്ണിൽ തഴച്ചു വളർന്നു കൊണ്ടിരിക്കുകയാണ്. പഴയ വാക്കുകളും ഭാഷയും ഒന്ന് മാറ്റി കളഞ്ഞു...
മന്ത്രം = ശബ്ദം = എനർജി = ക്വാണ്ടം ക്ലസ്റ്ററുകൾ.
ബാധ = നെഗറ്റീവ് എനർജി. (ഇനിയും കൊറേ ഉണ്ട്)
ഞാൻ ഒന്ന് ശ്രമിച്ച് നോക്കാം... "മാനസിക രോഗം എന്നത് നിങ്ങളുടെ മസ്തിഷ്ക്കത്തിൽ ഉണ്ടാകുന്ന നെഗറ്റീവ് എനർജി ആണ്. മന്ത്രം പ്രത്യേക ഫ്രീക്വന്സിയില് ഉച്ഛരിക്കുമ്പോൾ അത് ഈ നെഗറ്റീവ് എനർജിയുടെ റെസൊണൻസ് ആകുന്ന ക്വാണ്ടം ക്ലസ്റ്ററുകളുടെ പ്രതി പ്രവർത്തന ഫലമായി നെഗറ്റീവ് എനെര്ജിയെ പരിഹരിക്കാൻ കഴിയുന്നു"
സത്യത്തിൽ അവിടെ ഒന്നും സംഭവിച്ചില്ല. പഴയ ബോംബ് കഥ തന്നെ അൽപ്പം സയന്റിഫിക് വാക്കുകൾ ചേർത്ത് എഴുതി എന്നെ ഒള്ളൂ.. യക്ഷിയും ഗന്ധര്വനും, കരിങ്കുട്ടിയും മറുതയും അക്ഷരാഭ്യാസമില്ലാത്തവരെയാണ് പറ്റിച്ചിരുന്നത് എങ്കിൽ ആധുനിക മന്ത്രവാദികൾ ഫൂൾ ചെയ്യുന്നത് അക്ഷരത്തെറ്റില്ലാതെ വഷളത്തരം വായിച്ചു പഠിക്കുകായും എഴുതി വെക്കുകയും ചെയ്യുന്ന സാക്ഷരരെ ആണ്. അതുകൊണ്ട് കോവൂരിനെ റോൾ മോഡൽ ആക്കിക്കൊണ്ട് ഒരു യുക്തിവാദ മൂവ്മെന്റ് ഇനി കൊണ്ടുവരികയാണെങ്കിൽ അതിൽ വളരെ ഉയർന്ന സയൻസ് കണ്ടന്റ് ഉണ്ടായേ പറ്റൂ... ഞാൻ റെഡി ;)
ഇസ്ലാമിക സമൂഹത്തിൽ ഉറുക്ക്, പിഞ്ഞാണം, ഏലസ് ഇത്യാദി സാധനങ്ങളെ എതിർത്ത് സംസാരിച്ച പ്രസ്ഥാനം ആയിരുന്നു മുജാഹിദ് പ്രസ്ഥാനം. പക്ഷെ അതും പുരോഗമനം എന്ന ഉദ്ദേശത്തോടെ അല്ല അവരത് ചെയ്തത്. അടിസ്ഥാന ഗ്രന്ഥങ്ങളിൽ (ഖുർആൻ, സുന്നത്) പറയപ്പെടാത്ത അന്ത വിശ്വാസങ്ങൾ ഒഴിവാക്കണം എന്ന് മാത്രമായിരുന്നു അവരുടെ ആഹ്വാനം. അത് പുറമെ നിന്ന് നോക്കുമ്പോൾ എന്തൊക്കെയോ പുരോഗമനം കാണുന്നുണ്ടെങ്കിലും പുരോഗമന പ്രസ്ഥാനം ആയി വിലയിരുത്താൻ കഴിയില്ല. അതൊരു മതമൗലിക വാദ പ്രസ്ഥാനമാണ്, അന്നും ഇന്നും. ബോധപൂർവം പുരോഗമനം ലക്ഷ്യം വെക്കുന്നുണ്ടെങ്കിൽ മാത്രമേ ഒരു പ്രസ്ഥാനത്തെ അങ്ങനെ വിലയിരുത്താൻ കഴിയൂ...
മുജാഹിദിന്റെ അന്ത വിശ്വാസം എന്നാൽ അന്യന്റെ വിശ്വാസം എന്ന അർത്ഥമേ ഒള്ളൂ.. അന്ത വിശ്വാസത്തെ കൃത്യമായി ഡിഫൈൻ ചെയ്യാൻ വേണ്ട ഫിലോസഫിക്കൽ എക്വിപ്മെന്റ് കയ്യിൽ ഇല്ലാത്തത് കൊണ്ട് തന്നെയാണ് ഇപ്പോൾ തനി മണ്ടത്തരങ്ങളായ ജിന്ന് വാദവും കൊണ്ട് "ജിന്നൂരി" എന്നൊരു വിഭാഗം അതിൽ നിന്നും പിളർന്ന് ഉണ്ടായത്. വാതിലടക്കുമ്പോൾ ശ്രദ്ധിക്കണം വിജാഗിരിയുടെ ഇടയിൽ ജിന്ന് കുടുങ്ങും, മേശ അടക്കുമ്പോൾ, തേങ്ങ ഇടുമ്പോൾ എല്ലാം ശ്രദ്ധിക്കണം. അവിടെയൊക്കെ ജിന്ന് ഉണ്ടാവും. അവരും ഇപ്പോൾ പറയുന്നത് മാനസിക രോഗങ്ങൾ ജിന്ന് ബാധ തന്നെയാണ് എന്ന് തന്നെയാണ്. അതിൽ ഒരു സംശയവും ഇല്ല. ഈ ജിന്നിനെ ഇറക്കുന്ന കാര്യത്തിൽ കണ്ട നമ്പൂരിമാരുടെ അടുത്ത് പോയി അനിസ്ലാമിക രീതി സ്വീകരിക്കരുത്. മറിച്ച് ഖുർആൻ വചനങ്ങൾ മന്ത്രങ്ങൾ ആയി ഉപയോഗിക്കണം എന്ന് മാത്രമാണ് അവരുടെ "പുരോഗമനം". ഭൂലോക തോൽവികൾ ആണ് ഈ കൂട്ടർ എന്ന് പറയാതെ വയ്യ. അപ്പൊ മുജാഹിദ് എന്ന വിശുദ്ധ പശു ബീഫ് ഫ്രൈ ആയ സ്ഥിതിക്ക് മറ്റൊരു ചിന്തധാര കൂടി പരിശോധിക്കാം..
അബുൽ ഹസ്സൻ ചേകന്നൂർ മൗലവി...

ചേകന്നൂര് മൌലവി |
ക്രിസ്ത്യൻ പാതിരിമാരിലേക്ക് മടങ്ങി വരാം...
![]() |
ദേവസ്യ മുല്ലക്കര |
എന്തായാലും ഇപ്പൊ ലെറ്റസ്റ് ആയി വന്നിരിക്കുന്ന അവകാശവാദം രാജ്യത്തിന്റെ മുമ്പോട്ടുള്ള പോക്ക് പ്രെഡിക്ട് ചെയ്ത് സഹായിക്കും എന്നാണല്ലോ.. അവിടെ നിന്നാണല്ലോ നമ്മൾ തുടങ്ങിയത്. സോ ബല്യ ബല്യ പ്രവചനം ഒന്നും നടത്തി അണ്ണൻ കഷ്ടപ്പെടണ്ട.. "സമീപ ഭാവിയിൽ പെട്രോൾ വില കൂടും" ഇതൊരു പ്രവചനമായി ഞാൻ കണക്കാക്കുന്നേ ഇല്ല. പ്രത്യേകിച്ച് മോഡി ഭരിക്കുമ്പോൾ.
കാള് പോപ്പറിലൂടെ പ്രസിദ്ധമായ ഫാള്സിഫയബിലിറ്റി തിയറി തന്നെയാണ് പ്രശ്നം :
1) സമീപ ഭാവി എന്നാൽ ഒരാഴ്ചയോ, ഒരു ദിവസമോ ഒരു മാസമോ എത്രയും ആവാം. സൊ അത് കൃത്യമായി നിര്വചിക്കണം. അതെ ഡെഫിനിഷൻ അവനാണ് താരം.
2) വില കൂടും എന്ന പ്രയോഗവും വളരെ അവ്യക്തമാണ്. രണ്ട് ഡെസിമൽ പ്ലെയ്സിൽ പ്രിസയിസ് ആയി എത്ര കൂടും എന്ന് പറയണം.
3) പെട്രോൾ വില പല സ്ഥലങ്ങളിലും പലതാണ് അതുകൊണ്ട് എവിടത്തെ കാര്യമാണ് പറയുന്നത് എന്നും വ്യക്തമാക്കണം.
അപ്പൊ ഇങ്ങനെ വരും... "01/10/16 12:00am ന് മുമ്പായി കോഴിക്കോട് പെട്രോളിന്റെ വില 2 രൂപ 49 പൈസ വർദ്ധിക്കും" അതാണ് ഒരു സാധുവായ പ്രവചനം. അല്ലാതെ ചിക്കമംഗലൂരിൽ ഇന്ദിരാഗാന്ധി ജയിക്കും, പിണറായി വിജയൻ മുഖ്യമന്ത്രി ആകും ഇതൊന്നും ഒരു പ്രവചനമേ അല്ല. കൃത്യമായി പത്രം വായിക്കുന്ന ആർക്കും പ്രവചിക്കാവുന്ന കാര്യങ്ങൾ മാത്രമാണ്.
അപ്പൊ പുതിയ പാസ്റ്റർ ടിജോ തോമസിനുള്ള എന്റെ വെല്ലുവിളി... താങ്കൾ ചെയ്യേണ്ടത് ഇത്ര മാത്രം...
ഞാൻ കൊണ്ട് വരുന്ന ഒരു ഒരു 12 അക്ക രഹസ്യ നമ്പർ ഉള്ള സ്ക്രാച്ച് ചെയ്യാത്ത മൊബൈൽ റീചാർജ് കൂപ്പണിലെ നമ്പർ പ്രവചിക്കണം. 10 മിനിറ്റ് സമയം തരും. അതിനുള്ളിൽ എയ്ഞ്ചലിനെ ഉപയോഗിച്ച് കണ്ടെത്തി പ്രവചിച്ചിരിക്കണം. അത് കഴിഞ്ഞു അവിടെ വച്ച് തന്നെ പബ്ലിക്ക് ആയി കാർഡ് സ്ക്രാച്ച് ചെയ്ത് പരിശോധിക്കാം... തെറ്റിയാൽ പിന്നെ ഇമ്മാതിരി ഊളത്തരം പറയാൻ വാ തുറക്കരുത്.
എനിക്ക് പറയാൻ ഉള്ളത് : "വസ്തു നിഷ്ടമായ (objective ratification) പഠനം കൊണ്ട് മനസിലാക്കാൻ കഴിയാത്ത ഒന്ന് ഉള്ളതും ഇല്ലാത്തതും സമമാണ്"
.
ഭക്തി മൂത്ത ആശയവാദം കൊണ്ട് പുതിയ നാമ്പുകൾ വെട്ടി വെട്ടി വളർച്ച പൂർണമായും മുരടിപ്പിച്ച ഒരു ബോൺസായി മരമാണ് ഇന്നത്തെ ആയുർവേദം The real truth nishad
ReplyDeleteനന്ദി
DeleteGreat
ReplyDeleteതലയിൽ എണ്ണ തേക്കുന്നതിനെ കുറിച്ചൊക്കെ എന്റെ കുപ്പിയിലെ എണ്ണ തീർന്നിട്ട് പറഞ്ഞാൽ പോരായിരുന്നോ നിഷാദ്
ReplyDeleteഹഹ :)
Deleteയോജിക്കുന്നു
ReplyDeleteThanks
ReplyDeleteനിഷാദ് , നല്ല ലേഖനം, നന്നായി അവതരിപ്പിക്കാനും പറ്റി . തുടർന്നും എഴുതൂ .
ReplyDeleteപാതി വെന്ത യുക്തിവാദികൾ പോലും സൈക്യാട്രി എന്ന് പറയുന്നത് ഹോമിയോപ്പതി, യൂനാനി, ഒക്കെ പോലെ തന്നെ കപട ശാസ്ത്രം ആണെന്ന് പറഞ്ഞു നടക്കുന്നത് കണ്ടിട്ടുണ്ട്, എന്നാ ഇവരൊക്കെ നന്നായി വേവുക ?