Tuesday, 23 August 2016

ഇസ്ലാം ഒരു മതമാണോ..?

I am going to answer that Million Dollar question. ഉത്തരം: അല്ല പിന്നെ എന്താണ്...? "ഇറ്റ്സ് ജസ്റ്റ് എ കള്‍ട്ട് ഓഫ് പേഴ്സണാലിറ്റി" വ്യക്തി കേന്ദ്രീകൃതമായ ഒരു കള്‍ട്ട്. ജസ്റ്റ് ലൈക് എ ഫാന്‍സ്‌ അസോസിയേഷന്‍... സ്വന്തം ബാപ്പാനെ പറഞ്ഞാലും വല്യ വൈക്ലബ്യം ഒന്നും തോന്നാത്തവര്‍ മമ്മൂട്ടിയെ പറഞ്ഞാല്‍ അമരം വാത്സല്യം ആവനാഴി എന്നൊക്കെ പറഞ്ഞു കടിച്ചുകീറാന്‍ വരുന്നത് കണ്ടിട്ടില്ലേ...? ചിലര്‍ ലാലേട്ടനെ പറഞ്ഞാല്‍ ആയിരിക്കും, ചിലര്‍ക്ക് മോഡി, ചിലര്‍ക്ക് പിണറായി വിജയന്‍ വേറെ ചിലര്‍ക്ക് പ്രവാചകന്‍ മുഹമ്മദ്‌ നബി. ഇവിടെയെല്ലാം ചോദ്യം ചെയ്യപ്പെടാന്‍ പാടില്ലാത്ത ഒരു വ്യക്തിയുണ്ട്‌. അയാള്‍ക്ക് ചുറ്റുമാണ് ഫാന്‍സ്‌ ഭ്രമണം ചെയ്യുന്നത്. ഒരു പ്രവാചക വചനം കാണുക: ലാ യുഅമിനു അഹദുക്കും ഹത്താ അക്കൂന അഹബ്ബ ഇലൈഹി മിന്‍ വാലിദിഹീ വ വലദിഹീ വന്നാസി അജ്മഈന്‍. അര്‍ത്ഥം : (ഇത് വഅള് പറയുന്ന ടോണില്‍ വായിക്കാന്‍ അപേക്ഷ) നിങ്ങളുടെ പിതാക്കളേക്കാളും മക്കളെക്കാളും സകലമാന ജനങ്ങളെക്കാളും സ്വന്തം ശരീരത്തേക്കാളും എന്നെ പ്രിയം വെക്കുന്ന വരെ നിങ്ങളാരും യദാര്‍ത്ഥ വിശ്വാസി ആവുകയില്ല. ഈ ഹദീസ് ആണ് തൊടുപുഴയില്‍ ജോസെഫ് മാസ്റ്റർക്കെതിരെ മദനി ഉദ്ധരിച്ചത്. ആ ഹേറ്റ് സ്പീച് യൂട്ടൂബില്‍ കിടപ്പുണ്ട്. കൈ വെട്ടിയവനും തുളുമ്പി നിന്നത് പ്രവാചകനോടുള്ള സ്നേഹം തന്നെയാണ്. ഡെന്മാര്‍ക്കിലെ ഒരു സ്വകാര്യ പത്രത്തില്‍ പ്രവാചകന്റെ കാര്‍ടൂണ്‍ വന്നപ്പോ പാക്ക്സിതാനില്‍ ക്രിസ്ത്യന്‍ പള്ളി കത്തിച്ചതും ഇതേ ഹദീസ് കൊണ്ട് തന്നെയാണോ..? ഇസ്ലാമിന്റെ അടിസ്ഥാനം ഏക ദൈവ ആരാധന ആണെന്നാ പാവം നിഷ്കളങ്ക വിശ്വാസികള്‍ വാചാലരാകാറുള്ളത്. ഇസ്ലാമില്‍ മറ്റുള്ളവരെ അങ്ങേയറ്റം ദ്രോഹിക്കുന്ന കൊലപാതകത്തെക്കാളും ബലാൽസംഗത്തെക്കാളും ഒക്കെ വലിയ കടുത്ത പാപം ശിര്‍ക്കാണ്‌. ശിര്‍ക്കിന്റെ അര്‍ത്ഥം ബഹുദൈവ ആരാധന എന്നാണ് ഇപ്പൊ മദ്രസയില്‍ പഠിപ്പിക്കുന്നത് (അത്രയെങ്കിലും അവര്‍ നന്നായത് നല്ല കാര്യം തന്നെ). എന്നാല്‍ ശിര്‍ക്കിന്റെ യഥാര്‍ത്ഥ അര്‍ത്ഥം അള്ളാഹുവേതര ദൈവത്തെയോ ദൈവങ്ങളെയോ ആരാധിക്കലാണ്. വ്യത്യാസം ശരിക്ക് മനസിലാക്കിക്കോണം! അല്ലാഹു അല്ലാത്ത ഏക ദൈവത്തെ ആരാധിച്ചാലും നിങ്ങള്‍ സന്മാര്‍ഗത്തില്‍ അല്ല. ജൂതന്മാര്‍ക്ക് ഇസ്ലാമിന് മുന്നേ തന്നെ ഏക ദൈവാരാധന ഉണ്ടായിരുന്നു. ക്രിസ്ത്യാനികള്‍ക്കും പറഞ്ഞു വരുമ്പോള്‍ എല്ലാം കൂടെ ഒന്നാണ്. പിന്നെ എന്താണ് അല്ലാഹു എന്ന സ്പെഷ്യല്‍ ദൈവത്തിന്റെ പ്രസക്തി..? അവിടെ തന്നെയാണ് മുഹമ്മദിന്റെ പ്രസക്തി. എന്താണ് അല്ലാഹുവില്‍ ഉള്ള വിശ്വാസം...? അശ്ഹദൂ അന്‍ ലാഇലാഹ ഇല്ലള്ളാഹു വഹ്ദഹു ലാ ശരീക്കലഹൂ വ അന്ന "മുഹമ്മദന്‍" അബ്ദുഹൂ വ റസൂലുഹൂ... അര്‍ത്ഥം: അല്ലാഹു അല്ലാതെ വേറെ ആരാധ്യനില്ല. അവന്‍ എല്ലായ്പ്പോഴും ഏകനാണ്. അവന് സഹായികളോ പങ്കുകാരോ ഇല്ല. മുഹമ്മദ്‌ അവന്റെ അവന്റെ അടിമയും ദൂതനുമാണ്. അവസാനം പറഞ്ഞത് അല്ലാത്തതൊക്കെ അവിടെ ഉണ്ടായിരുന്ന എല്ലാ സെമെടിക് ദൈവങ്ങള്‍ക്കും ഉണ്ടായിരുന്നത് തന്നെയാണ്. അധികമായി കൂട്ടിച്ചേര്‍ത്തത് പുള്ളിക്കാരന്റെ കാര്യം മാത്രമാണ്. എന്ന് വച്ചാല്‍ ഇസ്ലാമില്‍ അല്ലാഹുവിനെക്കാള്‍ വല്യ ആള്‍ മുഹമ്മദ്‌ ആണെന്നാണ്‌ എന്റെ വാദം... സംശയമുള്ളവര്‍ ആദ്യം പോയി മൈക്ക് കെട്ടി അല്ലാഹുവിനെ കണക്കിന് വിമര്‍ശിക്കണം... കാര്യമായി കുഴപ്പം ഒന്നും ഉണ്ടായെന്നു വരില്ല. പിന്നെ അടുത്ത ആഴ്ച പോയി പ്രവാചകനെ വിമര്‍ശിക്കണം അന്നേരം അവയവങ്ങളൊക്കെ വേറെ വേറെ പഞ്ചായത്തുകളില്‍ കിടക്കും. (ചെയ്ത് നോക്കരുത് അങ്ങേയറ്റം അപകടകരമാണ്) ഖുറാനില്‍ ഒരു വെല്ലുവിളിയുണ്ട്.. സമാനമായ ഒരു ഗ്രന്ഥം കൊണ്ട് വരാമോ എന്ന്. അങ്ങനെ അക്കാലത്ത് തന്നെ കൊണ്ട് വന്ന ആളാണ്‌ മുസൈലിമത്ത് (മുസൈലിമാത്തുല്‍ കാസ്സാബ് - കള്ളനായ മുസൈലിമത് എന്നാണ് അയാളെ മുഹമ്മദ്‌ വിളിച്ചത്) അദ്ദേഹവും അല്ലാഹുവില്‍ തന്നെയാണ് വിശ്വസിച്ചിരുന്നത് ഏക ദൈവം തന്നെ പക്ഷെ മുഹമ്മദിനെ പ്രവാചകനായി അംഗീകരിച്ചില്ല, മാത്രമല്ല സ്വയം ഒരു പ്രവാചകന്‍ ആണെന്ന് വാദിച്ചു. അയാളെ മുസ്ലിം ആയി ആരും അന്ഗീകരിച്ച്ചില്ല. അയാളുടെ ഗ്രന്ഥം ഖുറാനുമായി താരതമ്യം ചെയ്യാന്‍ ഭാഷാ പണ്ഡിതന്മാരെ ഏല്പിച്ചില്ല, അയാളെ കള്ളന്‍ എന്ന് മുദ്ര കുത്തി (അത് ശരി തന്നെ ആയിരുന്നു, ഒരേ ഫീല്‍ഡിലുള്ള കള്ളന്മാര്‍ക്ക് വേഗം പരസ്പരം മനസിലാവും) പിന്നെ അനുയായികളെ വിട്ടു കൊന്നു കളഞ്ഞു. നല്ല ജനാധിപത്യ സ്വഭാവം.. സോളിഡാരിറ്റിക്കാര്‍ക്ക് മനസിലാവുന്നില്ലേ...? ഇല്ലെങ്കില്‍ പറയണം. ഖാദിയാനികള്‍... കാശ്മീരിലെ ഖാദിയാന്‍ എന്ന സ്ഥലത്ത് മിര്‍സാ ഗുലാം അഹമ്മദ് എന്ന ആള്‍ സ്ഥാപിച്ച ഒരു കുഞ്ഞു ഇസ്ലാമാണ് അഹമദിയാ ഇസ്ലാം. ഇദ്ദേഹം മുഹമ്മദിന്റെ അല്ലാഹുവില്‍ വിശ്വസിക്കുന്നു. മുഹമ്മദിനെ പ്രവാചകന്‍ ആയി അംഗീകരിക്കുന്നു. ഖുറാന്‍ അംഗീകരിക്കുന്നു. പക്ഷേ മുഹമ്മദിന്റെ അന്ത്യ പ്രവാചകത്വം മാത്രം നിഷേധിച്ചു, മാത്രമല്ല സ്വയം പ്രവാചകന്‍ എന്ന് വാദിച്ചു. സോ അയാളുടെ അനുയായികളെയും മുസ്ലിംകള്‍ ആയി ആരും ഖൌം അംഗീകരിക്കുന്നില്ല. പാകിസ്ഥാനില്‍ അവര്‍ അനുഭവിക്കുന്ന കഷ്ടതകള്‍ക്ക് ഒരു കയ്യും കണക്കുമില്ല. അതായത് മുഹമ്മദിന്റെ അന്ത്യ പ്രവാചകത്വം പോലും ചോദ്യം ചെയ്‌താല്‍ മതത്തീന്ന് പുറത്ത് പോവും. ആ പാവം ശിര്‍ക്കൊന്നും ചെയ്തിട്ടില്ലായിരുന്നു എന്ന് പറയാന്‍ പറഞ്ഞു. ഖുറാന്‍... ഇത് വെറും വായിക്കാന്‍ മാത്രമുള്ള പുസ്തകമാണ്. ദൈവത്തിന്റെ വചനമോക്കെ ആണെന്നാണ്‌ അതില്‍ തന്നെ അവകാശപ്പെടുന്നത്. ആ അവകാശവാദമല്ലാതെ വേറെ തെളിവൊന്നും ഇല്ല കേട്ടോ... ഖുറാനിനു ഇസ്ലാമില്‍ വല്ല പ്രസക്തിയുമുണ്ടോ..? ഖുറാനിലെ ആദ്യത്തെ കല്‍പ്പന "ഇഖ്റഅ" (നീ വായിക്കുക) എന്നാണ്. ഒരു ദൈവം അന്ത്യ പ്രവാചകനെ തിരഞ്ഞെടുത്ത് ആദ്യ കല്‍പ്പനയായിരുന്നു ഇത്. എന്നിട്ട് മരണം വരെയും ഒരക്ഷരം പോലും വായിക്കാന്‍ പ്രവാചകന്‍ പഠിച്ചില്ല എങ്കില്‍ പിന്നെ ആ ദൈവത്തിനു പ്രവാചകന്‍ പോലും കൊടുത്തത് പുല്ല് വിലയല്ലേ..? ഈ ആയത്ത് പ്രകാരം ഒന്നാമത്തെ ഇസ്ലാം കാര്യം അക്ഷരാഭ്യാസം നേടല്‍ ആക്കിയിരുന്നേല്‍ ഇന്ന് സാമാന്യം വിവരമുള്ള ഒരു വിഭാഗമായി മാറുമായിരുന്നു. അതൊക്കെ കൈകാര്യം ചെയ്ത പുരോഹിതന്മാര്‍ മൊത്തം കുരങ്ങന്മാര്‍ ആയത് കൊണ്ട് ഇനി പറഞ്ഞിട്ട് കാര്യല്ല. നിസ്കാരം... ഖുറാനില്‍ പറയുന്നത് കാണുക "പകലിന്റെ രണ്ടറ്റത്തും രാത്രിയുടെ ആദ്യ യാമത്തിലും നിസ്കരിക്കുക" ഉച്ചക്ക് ജോലി മെനക്കെടുത്തേണ്ട കാര്യമില്ല. ഒരു ബുദ്ധിമുട്ടും ഇല്ല. വളരെ സൌകര്യമുള്ള സമയങ്ങള്‍ വെറും മൂന്നെണ്ണം ഒരു ദിവസം. പക്ഷെ ദൈവത്തിന്റെ വാക്കിനു വലിയ വിലയൊന്നും ഇല്ല. ഹദീസില്‍ മിറാജ് രാവില്‍ ദൈവത്തെ കാണാന്‍ പോയ ഒരു ഹാരിപോട്ടര്‍ കഥയുണ്ട്. അതനുസരിച്ച് ചാവാന്‍ കിടക്കുന്നയാല്‍ പോലും എണീറ്റ് 5 നേരം നിസ്കരിക്കും...! കൺക്ലൂഷൻ: ഇസ്ലാമിന്റെ ഉല്‍പ്പത്തിയും പ്രവര്‍ത്തനവും എല്ലാം കേവലം ഒരു വ്യക്തിയെ ആധാരമാക്കിയാണ്. ദൈവത്തിനു അവിടെ പുല്ല് വില പോലും ഇല്ല. അല്ലാഹു മുഹമ്മദിന്റെ ഒരു ഫെയ്ക്ക് ഐഡി മാത്രമാണ്...!

Thursday, 18 August 2016

പസിലുകളും യുക്തിചിന്തയും..!


1) ജാക്കും, ആനിയും ജോര്ജും ഒരു പാർക്കിൽ നിൽക്കുന്നു. ജാക്ക് ആനിയെ നോക്കുന്നു, ആനി ജോർജിനെ നോക്കുന്നു. ജാക്ക് വിവാഹിതനാണ്, ജോർജ് വിവാഹിതനല്ല. ചോദ്യം ഇതാണ്... ഇവിടെ വിവാഹം കഴിച്ച ആരെങ്കിലും വിവാഹം കഴിക്കാത്ത ആളെ നോക്കുന്നുണ്ടോ..?
A) YES
B) NO
C) തീർച്ചപ്പെടുത്താൻ സാധ്യമല്ല.
75% ആളുകളും (C) തിരഞ്ഞെടുക്കും. എന്നാൽ ഉത്തരം (A) ആണ്.
വിശദീകരണം: ജാക്ക് വിവാഹിതനാണ്, ആനിയുടെ കാര്യം അറിയില്ല, ജോർജ് അവിവാഹിതനാണ്. അപ്പോൾ "വിവാഹിതൻ> (വിവാഹിത/അവിവാഹിത) > അവിവാഹിതൻ" ഇവിടെ ആനിയുടെ അവസ്ഥ എന്തായാലും കുഴപ്പമില്ല.അവിവാഹിതയാണെങ്കിൽ ആദ്യഭാഗം ശരിയാകും. വിവാഹിതയാണെങ്കിൽ രണ്ടാമത്തെ ഭാഗം ശരിയാകും.

2) ലിൻഡ പ്രോബ്ലം.
ലിൻഡ 31വയസുള്ള ഒരു സ്ത്രീയാണ്. ലിൻഡ അവിവാഹിതയാണ്. ലിൻഡ എല്ലാം വെട്ടിത്തുറന്ന് പറയുന്ന സ്വഭാവക്കാരിയാണ്. ലിൻഡ ധൈര്യശാലിയാണ്. ലിൻഡക്ക് നല്ല സാമൂഹിക പ്രതിബദ്ധതയുണ്ട്. എങ്കിൽ താഴെ പറയുന്നതിൽ ഇതിനാണ് കൂടുതൽ സാധ്യത.
A) ലിൻഡ ഒരു ബാങ്ക് ഉദ്യോഗസ്ഥയാണ്.
B) ലിൻഡ ഒരു ബാങ്ക് ഉദ്യോഗസ്ഥയായ ഫെമിനിസ്റ്റാണ്.
90%ൽ അധികം ആളുകൾക്കും (B) ആണ് ശരി എന്ന് തോന്നും. മുകളിൽ ഒരു അമളി പറ്റിയത് കൊണ്ട് അത് തെറ്റാവാമെന്ന് മണത്തറിഞ്ഞാലും വിശദീകരിക്കാൻ കഴിഞ്ഞു കൊള്ളണമെന്നില്ല. (A) ആണ് ശരിയായ ഉത്തരം.
വിശദീകരണം: ലിന്ഡയെ കുറിച്ച് നിങ്ങൾക്ക് ലഭ്യമായ അറിവുകളെല്ലാം ഒരു ഫെമിനിസ്റ്റിന്റെ സ്റ്റീരിയോ ടൈപ്പുകളാണ്. അതിലാണ് നിങ്ങൾ വീണത്. താങ്കൾ സ്റ്റീരിയോ ടൈപ്പിംഗിന് എതിരെ "ഖാണ്ടം ഖാണ്ടം" തള്ളുന്ന ആളാണെങ്കിൽ വീണത് ആരും കണ്ടിട്ടില്ലെന്ന് സമാധാനിച്ചോളൂ... ഇവിടെ തന്നിട്ടുള്ള ടാറ്റ ഒന്നും കാര്യമാക്കേണ്ടതില്ല. ലിൻഡ ഉൾപ്പെടാൻ കൂടുതൽ സാധ്യത തീർച്ചയായും അതിലെ വലിയ ഗ്രൂപ്പിന് ആയെ പറ്റൂ... "ബാങ്ക് ഉദ്യോഗസ്ഥയായ ഫെമിനിസ്റ്റുകൾ" ബാങ്ക് ഉദ്യോഗസ്ഥകളുടെ സബ്സെറ്റ് ആണ് സോ അവർക്ക് ബാങ്ക് ഉദ്യോഗസ്ഥകളെക്കാൾ കൂടുതൽ ആകാൻ കഴിയില്ല. അതുകൊണ്ട് പ്രോബബിലിറ്റിയും അങ്ങനെ തന്നെ ആയിരിക്കും.
3) മോൻട്ടി ഹാൾ പ്രോബ്ലം.
മൂന്ന് ഡോറുകൾ... അതിൽ ഒരെണ്ണം തുറന്നാൽ കാറും രണ്ടെണ്ണം തുറന്നാൽ ആടും ആയിരിക്കും. നിങ്ങൾക്ക് കാർ വിൻ ചെയ്യണം! പക്ഷേ കളി ചുമ്മാ ഭാഗ്യക്കുറി കണക്കിനല്ല.. നിങ്ങൾക്ക് ചില ആനുകൂല്യങ്ങൾ നൽകുന്നുണ്ട്.
സ്റ്റെപ് 1: നിങ്ങൾ ഒരു ഡോർ വെറുതെ ചൂസ് ചെയ്യണം.സ്റ്റെപ് 2: നിങ്ങൾ ചൂസ് ചെയ്യാത്ത രണ്ട് ഡോറുകളിൽ ആടുള്ള ഒരെണ്ണം വെറുതെ ഓപ്പൺ ചെയ്തു കളയും.
സ്റ്റെപ് 3: ഇനി നിങ്ങൾക്ക് വേണമെങ്കിൽ ഡോർ മാറ്റാൻ അവസരം നൽകും.

ചോദ്യം:ഡോർ മാറ്റുന്നത് കൊണ്ട് സംഭവ്യത (probability) പ്രകാരം ഗുണമുണ്ടോ..?
A) മാറ്റുന്നതും മാറ്റാത്തതും 50-50 ആണ്.
B) മാറ്റുന്നത് കൊണ്ട് തീർച്ചയായും ഗുണമുണ്ട്.
ഉത്തരം (B) ആണ്. പക്ഷേ (A) ആണെന്ന് തോന്നും. കാരണം. ഇവിടെ ആദ്യ ഡോർ ചൂസ് ചെയ്തതോടെ 3 ഡോറുകൾ പോയി രണ്ടു ഗ്രൂപ്പുകൾ മാത്രമായി. ചൂസ് ചെയ്ത ഗ്രൂപ്പിൽ ഒരു ഡോർ (1/3 സാധ്യത) മറ്റേ ഗ്രൂപ്പിൽ രണ്ട് ഡോർ (2/3 സാധ്യത). സോ ഒരു ഡോർ തുറന്ന ശേഷം മറ്റേ ഡോറിലേക്ക് മാറുന്നത് ഡോർ തുറക്കും മുന്നേ രണ്ട് ഡോറുകൾ ഉള്ള ഗ്രൂപ്പിലേക്ക്‌ മാറ്റുന്ന പോലെയാണ്. കാരണം ഡോർ തുറന്നു തന്നത് നിങ്ങൾ ആവശ്യപ്പെട്ട പ്രകാരമല്ല. അത് നിങ്ങൾക്ക് പുതിയ ഒരു അറിവാണ്. ഇതൊരു വലിയ പാരഡോക്സ് ആയി തോന്നും. ഇത് 100 ഡോറും ഒരു കാറും 99 ആടുകളും വച്ച് വിശദീകരിക്കുണ്ട്. കാണാൻ നല്ല രസമുണ്ട് വിശദീകരണം.
സമ്മറി: 1 നിങ്ങൾക്ക് ഒന്നും അറിയില്ലെങ്കിൽ 50-50 ആണ്.
2. റാൻഡം ചൂസിംഗ് നേക്കാൾ ഫിൽറ്റർ ചെയ്ത് കിട്ടുന്ന ഡോറിനാണ് പ്രോബബിലിറ്റി കൂടുതൽ. ഫിൽറ്ററിംഗിൽ പങ്കെടുക്കുന്ന ഡോറുകളുടെ എണ്ണം കൂടും തോറും സാധ്യത അനുകൂലമാകും.
3. പുതിയ അറിവുകൾ കിട്ടുന്ന കണക്കിന് നിങ്ങൾ റാൻഡം ആയി രൂപീകരിച്ച നിലപാടുകൾ തിരുത്തണം.
സോ.. കാര്യത്തിലേക്ക് വരാം. എന്താണ് ഈ പ്രോബ്ലംസ് എല്ലാം ചെയ്യുന്നത്..? ഇവക്കെല്ലാം ഡിഫാൾട് ആയി ശരിയെന്ന് തോന്നുന്ന ഒരു തെറ്റുത്തരം ഉണ്ട്. അത് ഓപ്‌ഷൻ ആയി കിട്ടിയാൽ നമ്മൾ മുമ്പും പിൻപും നോക്കാതെ അതിൽ ചാടി വീഴും. ഈ ട്രിക്ക് ഒബ്ജക്റ്റീവ് പരീക്ഷകളിൽ നന്നായി ഉപയോഗിക്കുന്നുണ്ട്. സാധാരണ ആളുകൾ വരുത്താൻ സാധ്യതയുള്ള തെറ്റുകൾ അറിഞ്ഞിരിക്കൽ പറ്റിക്കാൻ ഉള്ള അവശ്യ അറിവാണ്. ഈ മനോദൗർബല്യം തന്നെയാണ് എല്ലാ കപട ശാസ്ത്രക്കാരും ജ്യോതിഷികളും ഉപയോഗിക്കുന്നത്.
ഈ പ്രോബ്ലെംസ് സോൾവ് ചെയ്യാൻ വളരെ ഉയർന്ന മാത്തമാറ്റിക്സ് വേണം എന്നത് സത്യം തന്നെ. എന്നാൽ വളരെ എളുപ്പമുള്ള ആദ്യത്തെ പ്രോബ്ലെവും ആളുകൾ തെറ്റിക്കും. മാത്രമല്ല പ്രോബബിലിറ്റി ഒക്കെ അറിയുന്ന ആളുകളും ഈ ചോദ്യങ്ങൾ നന്നായി തന്നെ തെറ്റിക്കും. അപ്പോൾ ലോജിക്കിനും ഉപരിയായി മറ്റൊരു കാര്യമാണ് ആദ്യമായി ഇതിന് വേണ്ടത്. അത് ഡീഫാൾട് ആയി ശരിയെന്ന് തോന്നുന്ന ഉത്തരത്തെ നിഷേധിക്കാൻ (inhibition) ഉള്ള കഴിവാണ്. മസ്തിഷ്കത്തിന്റെ പ്രീ ഫ്രണ്ടൽ കോർടെക്സ് നന്നായി വികസിച്ചവരിൽ ഈ നിഷേധം നന്നായി കാണാൻ കഴിയും. (തിരിച്ചും പറയാം). അത് ഉണ്ടെങ്കിലേ തുടർന്ന് ലോജിക്ക് ഒക്കെ അപ്ലൈ ചെയ്യാൻ അവസരം തന്നെ കിട്ടുന്നൊള്ളൂ... അടിസ്ഥാനപരമായി വേണ്ടത് നിഷേധിക്കാൻ ഉള്ള കഴിവാണ്.
നമ്മുടെ മസ്തിഷ്‌കം സ്വാഭാവികമായി സത്യം കണ്ടെത്തുന്ന ഒരു മെഷീൻ ഒന്നും അല്ല. സ്വാഭാവിക ചിന്തയും (natural thinking) ശാസ്ത്രീയമായ ചിന്തയും (scientific thinking) വളരെ വത്യസ്തമാണ്. ശാസ്ത്രീയമായ ചിന്ത സാധ്യമാവണമെങ്കിൽ ആദ്യം സ്വാഭാവിക ചിന്തയെ മനപ്പൂർവം റദ്ദ് ചെയ്യണം! ജീവിതത്തിലെ പല പ്രശ്നങ്ങൾക്കും നമ്മുടെ തലച്ചോറിൽ ചില ഡീഫാൾട് ശരിയുത്തരങ്ങൾ ഉണ്ട്... ദൈവകോപം, പ്രേതം, ജിന്ന്, പിശാച്, ചാത്തൻ, മാടൻ,കൂടോത്രം, ചൊവ്വാദോഷം, ചൊവ്വയിൽ മംഗലയാണ്, കക്കൂസ് കന്നിമൂലയിൽ... ഇങ്ങനെ കുറെ തെറ്റായ കാരണങ്ങളും അതിനെ തുടർന്നുള്ള തെറ്റായ പരിഹാര മാർഗങ്ങളും. സോ ശരിയായ കാരണങ്ങൾ കണ്ടെത്താൻ ആദ്യം ഇത്തരം മനോ മാലിന്യങ്ങൾ സ്വയം തൂത്ത് കളയണം...!

Saturday, 13 August 2016

ആരാണ്‌ സ്വവർഗ്ഗാനുരാഗി..?


"അയ്യേ.. സ്വവർഗ്ഗരതിയോ..? എനിക്ക്‌ അറപ്പാണ്‌ അമ്മാതിരി ആളുകളെ"
ഇതിന്റെ വകഭേദങ്ങളായാണ്‌ ഹോമോഫോബിയ പ്രധാനമായും കാണുന്നത്‌. ഇതിന്റെ പ്രധാന ഉറവിടം ചെറിയ കുട്ടികളെ കിട്ടുന്ന അവസരങ്ങളിലെല്ലാം രഹസ്യ ഭാഗങ്ങളിൽ ഒക്കെ തടവുകയും ഇക്കിളിയിടുകയും ചെയ്യുന്ന കുറേ കടിയന്മാർ ഉണ്ട്‌ നമ്മുടെ നാട്ടിൽ. അതല്ല ഹോമോ സെക്ഷ്വാലിറ്റി എന്നും അത്‌ പിഡോഫീലിയ ആണെന്നും മനസിലാക്കാൻ ചെറുപ്പം മുതലേ അവസരമില്ലാത്തതാണ്‌ പ്രധാന പ്രശ്നം! അതെ, സെക്സ്‌ എജ്യുക്കേഷന്റെ കമ്മി.
ഈ അബദ്ധ ധാരണയും വെച്ച്‌ സ്വവർഗ്ഗ പ്രണയത്തെ തെറി വിളിക്കുന്ന നിഷ്കളങ്കന്മാർക്ക്‌ ഈ പോസ്റ്റ്‌ സമർപ്പിക്കുന്നു. (മുഴുവൻ കാര്യങ്ങളും പറയുന്നില്ല, അത്യാവശ്യം, കാര്യം മനസിലാക്കാൻ മാത്രം)
Don't know any shit about Sex, Gender and Sexuality. But totally against LGBT rights... മലയാളി ഡാ!

ഒരു തലക്കന്ന് തുടങ്ങാം.. What is sex..?!
ജനിക്കുമ്പോൾ തന്നെ തീരുമാനം ആകുന്ന സംഭവമണ്‌ സെക്സ്‌. അത്‌ കാലിന്റെ ഇടയിലേക്ക്‌ നോക്കിയാൽ മനസിലാവും male ആണോ അതോ female ആണോന്ന്. വളരെ അപൂർവ്വമായി ഇന്റർ സെക്സ്‌ എന്ന ഒരു കോമ്പ്ലികേറ്റഡ്‌ അവസ്തയും കാണാറുണ്ട്‌.

ജെന്റർ... വളർന്ന് വരുമ്പോൾ സ്വയം തിരിച്ചറിയുന്നതാണ്‌ ജെന്റർ. അതിന്‌ സെക്സുമായി ഒരു ബന്ധവും ഉണ്ടാവണമെന്നില്ല. ഒരു പെർഫെക്റ്റ്‌ ഐഡിയൽ പെണ്ണ്‌ മുതൽ പെർഫെക്റ്റ്‌ ഐഡിയൽ ആൺ വരെ നീണ്ട്‌ കിടക്കുന്ന അനന്ത എണ്ണം തുടർച്ചയായ സ്ഥാനങ്ങൾ (infinite number of continuous positions) ജെന്ററിന്‌ ആവാം. (മഴവില്ലിലെ നിറങ്ങൾ പോലെ... ഇപ്പൊ മനസിലായോ എന്താണ്‌ ഈ മഴവിൽ പതാക കൊണ്ട്‌ ഉദ്ധേഷിച്ചതെന്ന്..?! എല്ലാവരേയും മനുഷ്യരായി അംഗീകരിക്കുക, ബഹുമാനിക്കുക അത്‌ തന്നെ) പുരുഷ ശരീരം സ്വയം തിരിച്ചറിയുന്നത്‌ പെണ്ണായിട്ടാണെങ്കിൽ, അവൾ അങ്ങനെയാണ്‌ പ്രഖ്യാപിക്കുന്നതെങ്കിൽ അവൾ പെണ്ണാണ്‌. നീ അവൾടെ പാവാട പൊക്കി പരിശോധിക്കാൻ പോണ്ട. നിന്റെ പണി എടുത്താൽ മതി. ഇതാണ്‌ ട്രാൻസ്‌ വുമൺ. തിരിച്ച് ട്രാൻസ്‌മാൻ ഉണ്ടാവാനും തുല്യ സാധ്യതയുണ്ട്‌.
സെക്ഷ്വാലിറ്റി... ഇതിന്‌ ജെന്ററുമായി ഒരു ബന്ധവുമില്ല. ഗേ ആളുകളെയും ട്രാൻസ്‌ജെന്ററുകളെയും ഒരുപോലെ മനസിലാക്കുന്നത്‌ നമ്മുടെ ഒരു വലിയ തെറ്റിദ്ധാരണയാണ്‌. "ചാന്ത്‌ പൊട്ട്‌" എന്നൊരു കോടാലിപ്പടം ഉണ്ട്‌ മലയാളത്തിൽ. അതിന്റെ ഡയറക്റ്റർ കട്ടപ്പാര എടുത്ത്‌ കക്കാൻ ഇറങ്ങുന്നതാവും കുറച്ച്‌ കൂടെ നല്ലത്‌. ആ രണ്ട്‌ കൂട്ടർക്കും കോമൺ ആയി ഒമ്പത്‌, കുണ്ടൻ എന്നിങ്ങനെ രണ്ട്‌ അളിഞ്ഞ പ്രയോഗങ്ങളുമുണ്ട്‌. ട്രാൻസ്‌ വുമണിനെ പെണ്ണായി പരിഗണിക്കാൻ പോലും നമ്മുടെ പുരുഷ കേസരികൾ തയാറല്ല. മൂന്നാം ലിംഗം പോലും. അവനും അവന്റെ തന്തയുമൊക്കെ ഒന്നാം ലിംഗം ആണെന്നാണ്‌ ഈ പറയുന്നത്‌.
സ്വവർഗാനുരാഗം എന്നത്‌ കൊണ്ട്‌ ഉദ്ദേശിക്കുന്നത്‌ എയ്ജ്‌ ഓഫ്‌ കൻസന്റ്‌ ആയ ഒരേ ലിംഗത്തിൽ പെട്ട രണ്ട്‌ വ്യക്തികൾ തമ്മിൽ പരസ്പര സമ്മതത്തോടെ നടക്കുന്ന കാര്യങ്ങളെയാണ്‌.
ഗേ ആളുകളെ കണ്ടാൽ ഗേ ആണെന്ന് മനസിലാവില്ല. മറ്റൊരു പുരുഷനെ സ്നേഹിക്കുന്നത്‌ രണ്ടിലൊരാൾ സ്ത്രീ ആണെന്ന് സ്വയം വിചാരിച്ച്‌ കൊണ്ടല്ല. രണ്ട്‌ പേരും അസ്സൽ പുരുഷന്മാർ ആണെന്ന് സ്വയം മനസിലാക്കിക്കൊണ്ട്‌ തന്നെയാണ്‌ മറ്റൊരു പുരുഷനെ പ്രണയിക്കുന്നത്‌. അതുപോലെ ലെസ്ബിയൻസ്‌ സ്ത്രീ ആയിക്കൊണ്ടാണ്‌ മറ്റൊരു സ്ത്രീയെ പ്രണയിക്കുന്നത്‌. പ്രണയം അല്ലാത്ത ജീവിതത്തിന്റെ സമസ്ത മേഖലയിലും അവർ സാധാരണ സ്ത്രീ പുരുഷന്മാരെ പോലെ തന്നെ ഇരിക്കും. "മുംബൈ പോലിസ്‌" എന്ന സിനിമയിൽ ആ ഒരു പോയന്റ്‌ വളരെ നന്നായി കാണിച്ചെങ്കിലും അതിന്റെ ഡയറക്റ്റർക്കും ലാൽ ജോസിന്റെ കൂടെ ചാൻസ്‌ ഉണ്ട്‌... അയിനന്നെ കക്കാൻ!
പിന്നെ സ്വവർഗ്ഗ രതി! അതെന്താ അവർക്ക്‌ രതി മാത്രേ പാടൊള്ളോ..?! നിന്റെയൊക്കെ പ്രണയം ദിവ്യപ്രണയമാണെങ്കിൽ അതിന്‌ സ്വവർഗ്ഗ പ്രണയത്തേക്കാൾ അൽപ്പമെങ്കിലും വിശുദ്ധി അധികം ഉണ്ടെന്ന് യാതൊരു തെറ്റിദ്ധാരണയും എനിക്കില്ല. ഇനി അവർ രതി എങ്ങനെ ചെയ്യും എന്നതാണ്‌ ആകുലതയെങ്കിൽ ദാറ്റ്‌ ഈസ്‌ നൺ ഓഫ്‌ യുവർ കച്ചവടം! കുത്തിക്കയറ്റൽ മാത്രമാണ്‌ സെക്സ്‌ എന്ന ധാരണ മാറ്റിയാൽ തീരാവുന്ന പ്രശ്നമേ ഒള്ളൂ... :
സോ വാട്ട്‌ ഈസ്‌ സെക്ഷ്വാലിറ്റി..? ഇത്‌ ഒരു വ്യക്തിക്ക്‌ മറ്റൊരു വ്യക്തയോടുള്ള ലൈംഗിക ആകർഷണമാണ്‌. ഇതും നേരത്തേ പറഞ്ഞ പോലെ ഒരു മഴവില്ലാണ്‌. എന്തൊക്കെ features ആണ്‌ ഒരാൾക്ക്‌ ഇഷ്ടം എന്നത്‌ അയാളുടെ വ്യക്തിപരമായ ചോയിസാണ്‌. മഴവില്ലൊക്കെ ആണെങ്കിലും 3 പ്രധാന വിഭാഗങ്ങളാണുള്ളത്‌. ഗേ, ലെസ്ബിയൻ, ബൈ സെക്ഷ്വൽ (രണ്ട്‌ വിഭാത്തോടും പ്രണയം തോന്നുന്നവർ). ഇതൊക്കെ നാച്വറൽ ആണോ എന്ന് ചോദിച്ചാൽ തീർച്ചയായും ആണ്‌. പക്ഷേ അവരുടെ അവകാശത്തെ അംഗീകരിക്കാൻ അതാവണമെന്ന് ഒരു നിർബന്ധവുമില്ല. ഇതൊരു മനുഷ്യാവകാശ പ്രശ്നമാണ്‌. രണ്ട്‌ പ്രായ പൂർത്തിയായ സ്വതന്ത്ര വ്യക്തികൾക്ക്‌ അവരുടെ ഇഷ്ടപ്രകാരം മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാത്ത വിധം പ്രണയവും രതിയും പിന്നെ അവർക്ക്‌ വേണ്ടത്‌ എന്തൊക്ക്യാന്ന് വെച്ചാൽ മനസമാധാനമായി നിയമത്തെയും സദാചാര ഊളകളേയും ഭയക്കാതെ ആസ്വദിക്കാൻ കഴിയണം! അതിനാണ്‌ Queer Pride ഒക്കെ നടത്തുന്നത്.
ഇനി പ്രകൃതി വിരുദ്ധം ആർഗ്യുമെന്റ് കൂടെ നോക്കാം... This is a logical fallacy called appeal to nature. എടേ.. സ്ത്രീയും പുരുഷനും തമ്മിൽ ഉള്ള വജൈനൽ ഇന്റർക്കോഴ്സ്‌ അല്ലാത്ത എന്തും ഈ ലോജിക്‌ പ്രകാരം പ്രകൃതി വിരുദ്ധമാണ്‌. കോണ്ടം ഇടുന്നത്‌ കടുത്ത പ്രകൃതി വിരുദ്ധമാണ്‌..!

Thursday, 11 August 2016

പന്നി മാംസത്തിന് എന്താണ് കുഴപ്പം..?!


പന്നി മാംസം കഴിക്കരുത് എന്ന് ഞങ്ങടെ അല്ലാഹു അങ്ങേരുടെ വിശ്വ വിഖ്യാദമായ കൃതിയിൽ പല തവണ ആവർത്തിച്ച് പറഞ്ഞിട്ടുണ്ട്. (എന്തിനാണാവോ ഇങ്ങനെ പല തവണ പറയുന്നത്.. ഓഡിയന്സിനെ പറ്റി അങ്ങേർക്കു നല്ല ധാരണയുണ്ടായിരുന്നു എന്ന തോന്നുന്നു. എത്ര പറഞ്ഞാലും തിരിയാത്ത ഖൗമുകൾ ആണല്ലോ) അതുകൊണ്ടു ഞങ്ങൾ കഴിക്കില്ല, ശാസ്ത്രീയമായ ഒരു തെളിവും ഞങ്ങൾക്ക് വേണ്ട. ഞങ്ങടെ അല്ലാഹു അങ്ങനെ എന്തെങ്കിലും കാരണം ഇല്ലാതെ കണകുണ പറയുന്ന കൂട്ടത്തിലല്ല എന്നാണു നിങ്ങളുടെ നിലപാടെങ്കിൽ വേണമെങ്കിൽ ഇപ്പൊ വായന നിർത്താം. please stay away if you don't want to be offended
അല്ലാഹു അതിന് പ്രത്യേകിച്ച് കാരണം ഒന്നും പറയുന്നില്ല. വീണു ചത്തത്, അടികൊണ്ടു ചത്തത്, ഇങ്ങനെ കൊറേ എണ്ണം എണ്ണിപ്പറഞ്ഞ കൂട്ടത്തതിൽ പന്നിയെയും എടുത്തിട്ടു. തെളിവുകളുടെ ആവശ്യകതയെ കുറിച്ചൊന്നും മൂപ്പർക്ക് വല്യ പിടിയിലായിരുന്നു. പുള്ളി ഡോക്കിൻസിന്റെ "The greates show on earth evidences of evolution" ഒന്ന് റെഫർ
ചെയ്തിട്ട് എഴുതിയിരുന്നേൽ അങ്ങേരുടെ പുസ്തകം ഇത്തിരി നന്നാക്കാമായിരുന്നു. പക്ഷേങ്കിൽ മൂപ്പരെക്കാളും വിവരമുള്ള ചില ആധുനിക ഇവാഞ്ചലിസ്റ്റുകൾക്ക് ഈ വക ഊളത്തരങ്ങൾ ഒക്കെ ശാസ്ത്രീയമായേ പറ്റൂ. ഒരു ശാസ്ത്രീയതയും ഇല്ലാതെ ഇതൊക്കെ തൊണ്ടയും ആമാശയവും തൊടാതെ വിഴുങ്ങിയിരുന്ന ഒരു കാലം ഉണ്ടായിരുന്നു. എന്നാൽ ഇന്ന് ശാസ്ത്രീയം ആവാതെ പിടിച്ചു നിൽക്കാൻ ആവില്ല എന്ന നിലക്ക് ആയിരിക്കുന്നു. ശാസ്ത്രം, സത്യം കണ്ടെത്തുന്നതോടൊപ്പം ഇമ്മാതിരി ഫ്രോഡുകളുടെ ഷവര്മയിൽ "കോയിക്കാട്ടം" വാരിയിടുക കൂടിയാണ് ചെയ്യുന്നത്.
സോ വാദങ്ങളും പ്രതിവാദങ്ങളും തുടങ്ങാം... (ഓർഡറിൽ ആയിക്കോട്ടെ)

ആദ്യത്തെ വാദം ഗോരക്ഷാ സേനക്കാരുടെ കയ്യീന്ന് കടം കൊണ്ടതാണ്. സംഗതി സിമ്പിൾ "മാംസാഹാരം കഴിച്ചാൽ "ക്രൂരത" വരും.
അടിപൊളി. അറുക്കുന്ന പ്രോസസ് ആണ് ഈ ചിന്താഗതിയുടെ അടിസ്ഥാനം. അപ്പൊ ആട് മാട് ഒട്ടകം..? ബലി പെരുന്നാൾ എന്നൊരു കൂട്ടക്കശാപ്പ് ഇക്കാലത്തും നടത്തുന്ന കൂട്ടരാണ് ഈ പറയുന്നത്. (ഈ വാദം കൊണ്ട് വരുന്നവർ വളരെ കുറവാണ്.. സൊ തത്കാലം ഇത്ര മാത്രം പറയുന്നു)

2) ദ മോസ്റ്റ് പോപ്പുലർ വൺ.. ഒരു വിവരവുമില്ലാത്ത സാധാരണക്കാർ പോലും ഉന്നയിക്കുന്ന സയൻസ്. "പന്നി വൃത്തി കെട്ട സാഹചര്യത്തിൽ ജീവിക്കുന്ന ജീവിയാണ്. അത് അമേദ്യം കഴിക്കാറുണ്ട്. അതിന്റെ ശരീരത്തിൽ ധാരാളം. പരാന്ന ജീവികൾ ഉണ്ട്. അത് പലതും മനുഷ്യന് ഹാനികരമാണ്."
അമേദ്യം (തീട്ടം! അയിനാണ്. ഭാഷയിലെ ശ്ലീലവും അശ്ലീലവും വേണേൽ ഒരു പോസ്റ്റിനുള്ള വകയുണ്ട്. ഞാൻ എഴുതിയാൽ തെറി കൊണ്ട് അഭിഷേകം ആയിപ്പോവും. സൊ വേറെ ആരെങ്കിലും എഴുതാൻ അഭ്യർത്ഥതന) കഴിക്കുന്നത് കൊണ്ട് അത് വൃത്തി കെട്ടതാണ് എന്ന വാദം ശരിയല്ല. അതിന്റെ ദഹന വ്യവസ്ഥ തീട്ടത്തിനെ ദഹിപ്പിച്ച് അതിൽ നിന്നും അതിൻറെ ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ ഉൽപ്പാദിപ്പിക്കാൻ പര്യാപ്തമാണ് എന്നത് മാത്രമാണ് അതിന്റെ ഇമ്പ്ലിക്കേഷൻ. കഴിക്കുന്ന തീട്ടം അപ്പടി കൊണ്ട് പോയി അതിന്റെ മാംസ നിർമാണം നടത്തുകയാണ് എന്ന അശാസ്ത്രീയമായ സരള യു

ക്തിയാണ് ഈ അറപ്പിന്റെ കാരണം. തീട്ടം പന്നിയുടെ മാംസത്തിലല്ല. നിങ്ങളുടെയൊക്കെ തലക്കകത്താണ്.
പിന്നെ ഈ കാരണം കൊണ്ടാണ് പോർക്ക് കഴിക്കാത്തതെങ്കിൽ "കോപ്രോഫാജി" എന്ന തീട്ടഭോജനം മുയലുകളിലും കാണപ്പെടുന്നുണ്ട്. മുയലിറച്ചി ആണെങ്കിൽ ഇസ്‌ലാമിൽ ഹലാലുമാണ് (അനുവദിനീയം ). സോ അതിൽ നിന്നും മുയലിനെ ഒഴിവാക്കിയതിലെ ശാസ്ത്രീയത കൂടെ ക്ഷണിക്കുന്നു. (അതിനെ പൊളിച്ചടുക്കാൻ മുട്ടീട്ട് വയ്യ)
പിന്നെ പന്നിക്ക് പ്രത്യേകിച്ച് ഒരു പരാദബാധയൊന്നുമില്ല. ഏതൊരു ആധുനിക ജീവിയേയും പോലെ പരിണാമത്തിൽ വിജയിച്ച ജീവിയാണ് പന്നിയും. ശരീരത്തിൽ കൃമി കീടങ്ങൾ ഉണ്ടോന്നു ചോദിച്ചാൽ ഉണ്ട്. പക്ഷെ അത് ഹലാൽ ഫുഡുകളായ കോഴി, ആട്, കാള ഇവക്കൊക്കെ ഉള്ളതിൽ അൽപ്പം പോലും കൂടുതലല്ല. ഇസ്‌ലാമിൽ അനുവദിനീയമായ ആട്ടിൻ പാലിലൂടെ ബ്രൂസല്ലോസിസ് ബാക്ടീരിയ അണുബാധയ്ക്ക് സാധ്യതയുണ്ട്. വിശേഷ സൃഷ്ടിയായ മനുഷ്യന്റെ ശരീരത്തിൽ കൃമി കീടങ്ങൾ എല്ലാം കൂടെ 1kg എങ്കിലും വരും. കോഴിയിലും ആടിലും എല്ലാം ചെയ്യുന്ന പോലെ തന്നെ വൃത്തിയുള്ള ഫാമുകളിലൂടെയും, വൃത്തിയുള്ള പാചകത്തിലൂടെയും പരിഹരിക്കാവുന്ന പ്രശ്നമേ പന്നി മാംസത്തിനൊള്ളൂ...
പന്നി മാംസത്തിൽ ഉള്ളതിനേക്കാൾ രോഗാണുക്കൾ പ്രവാചകൻ മരുന്നായി ഉപയോഗിക്കാൻ പറഞ്ഞ ഒട്ടക മൂത്രത്തിൽ ഉണ്ട് (ബുഖാരി). ഗോമൂത്രം കുടിക്കുന്ന സംഘികളെ ചൊറിയും മുന്നേ അവനവന്റെ മുറ്റം ഒന്ന് അടിച്ച വാരിയാൽ നന്നാവും. അതുവരെ സംഘികളെ കൊട്ടുന്ന കാര്യം ഞാൻ നോക്കിക്കോളാം. പിന്നെ ഈച്ച പകുതി മുങ്ങിയ ചായയിൽ മുഴുവൻ മുക്കിയിട്ട് കുടിക്കാനാ നിന്റെയൊക്കെ പ്രവാചകൻ പറഞ്ഞത്. ജ്യൂസ് അടിച്ച് ചേർക്കാൻ പറയാഞ്ഞത് ഭാഗ്യം! അതിലും ശാസ്ത്രീയത പറഞ്ഞു നടക്കുന്നവൻമാർക്ക് ഈച്ചയുടെ ബുദ്ധി എങ്കിലും ഉണ്ടായിരുന്നെങ്കിൽ മന്ദബുദ്ധി എന്നെങ്കിലും വിളിക്കാമായിരുന്നു.


3) സാക്കിർ നായിക്കിന്റെ വാദം... "If you eat pig then you will behave like pig "
എന്താല്ലേ... സയൻസ് ഇത്ര സിമ്പിൾ ആണെന്ന് ഞാൻ അറിഞ്ഞിരുന്നില്ല. അതേ ലോജിക്ക് പ്രകാരം മനുഷ്യത്വം ഉണ്ടാവാൻ കാനിബാലിസം. ചിക്കൻ കഴിച്ചാൽ പെണ്പിള്ളാരുടെ പുറകെ ഒലിപ്പിച്ചോണ്ട് നടക്കും. ലീഗുകാർ മൂരി ഇറച്ചി കഴിച്ചത് കൊണ്ടായിരിക്കും ഇങ്ങനെയൊക്കെ പെരുമാറുന്നത് ല്ലേ... 
ഇതിന് പറയുന്ന പേരാണ് ഇമിറ്റേറ്റീവ് മാജിക്. പോസ്റ്റർ ഒട്ടിക്കുന്ന മൈദ കൊണ്ട് പൊറോട്ട ഉണ്ടാക്കി തിന്നാൽ വയറ്റിൽ പോയി ഒട്ടിപ്പിടിക്കും എന്ന പ്രകൃതി ചികിത്സകന്റെ വാദവും ഇതിന് സമാനമാണ്. അതൊന്നും യുക്തിപരമായി ശരിയല്ല. ആട്ടെ.. പന്നിയുടെ പെരുമാറ്റത്തിന് എന്താണത്രെ കുഴപ്പം..?
"അതിന് ലൈംഗിക സദാചാരം ഇല്ലത്രേ. അതിന്റെ ഇണയുമായി മേറ്റ് ചെയ്യാൻ ഫ്രെണ്ട്സിനെ ക്ഷണിക്കുമത്രേ..." (അയ്യേ... ഛേ!!)
ഹി ഹി... മനുഷ്യൻ അല്ലാതെ ഏതു ജീവിക്കാണാവോ ഇത്രയും ഉയർന്ന (താഴ്ന്ന) അളവിൽ ഈ സദാചാരം ഉള്ളത് ..? കേട്ടാൽ തോന്നും പന്നി കോളേജിൽ പോയി പ്രേമിച്ച് സ്‌പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം രെജിസ്റ്റർ ചെയത് വീട് വാടകക്ക് എടുത്ത് കുടുംബമായി താമസിക്കാണെന്ന്. എടേ.. ചിമ്പാന്സികളിൽ പോലും ഇപ്പോഴും സംഘ ലൈംഗികതയാണ്. ജീനുകൾ പരമാവധി വ്യാപിക്കണം, മിക്സിംഗ് നടക്കണം എങ്കിൽ സ്പീഷീസ് നിലനിൽക്കും അത്ര തന്നെ. ആടും പോത്തും കോഴിയും എല്ലാം ഇങ്ങനെ തന്നെയാണ്. ആർക്കും സ്വന്തമായി ഇണയൊന്നും ഇല്ല. ഒരു തവണ രതിമൂർച്ഛ കഴിഞ്ഞാൽ "ഇണയെ" തിരിഞ്ഞു നോക്കുക പോലും ചെയ്യാത്ത പുരുഷ കേസരികളാണ് മിക്ക ജീവികളിലും.
പ്രകോ: ഒരു ഊള "ചാത്രീയ" പോസ്റ്റ് 
NB: അല്ലാഹുവിന്റെ നാമത്തിൽ അല്ലാതെ അറുക്കപ്പെട്ട മാംസം ഭക്ഷിക്കൽ വളരെ ശക്തമായി വിലക്കിയിട്ടുണ്ട്. ഹലാൽ ഫുഡ് ആണോന്നു നോക്കി ഹോട്ടലിൽ കയറുന്നതിന്റെ ലോജിക് അതാണ്. അതിനും ശാസ്ത്രീയത ചിലപ്പോ കാണും. ഒന്ന് ട്രൈ ചെയ്ത നോക്കുന്നോ.. വേണേൽ ഞാൻ തുടങ്ങി തരാം. അവസാനമായി അല്ലാഹു അക്‌ബർ എന്ന കേൾക്കുമ്പോൾ ആ മൃഗത്തിന് സന്തോഷം കൊണ്ട് ചില ഹോർമോണുകൾ ഉണ്ടാവും.. അത് മാംസത്തിലെ രോഗാണുക്കളെ നശിപ്പിക്കും അങ്ങനെ എന്തെങ്കിലും ഒക്കെ വച്ച് അങ്ങ് കാച്ചെന്നെ... അതിനിപ്പോ തെളിവൊന്നും വേണ്ടല്ലോ.. വിഴുങ്ങാൻ കൊറേ എണ്ണം കാണും...

Tuesday, 2 August 2016

ഹോബ്സണ്‍'സ് ചോയിസും ഇസ്ലാം മതവും

Thomas Hobson
                  ഇംഗ്ലണ്ടിലെ കാംബ്രിട്ജ്  സ്വദേശി ആയിരുന്നു തോമസ്‌ ഹോബ്സണ്‍ (thomas hobson (1544 - 1631)  ). അദ്ദേഹം ഒരു കുതിര കച്ചവടക്കാരന്‍ ആയിരുന്നു. അദ്ദേഹത്തിന്റെ അടുക്കല്‍ കുതിരയെ വാങ്ങാന്‍ വരുന്നവര്‍ക്ക് സ്വതന്ത്രമായ തിരഞ്ഞെടുപ്പിനുള്ള അവസരം (free choice) നല്‍കുന്നുണ്ടെന്നാണ് അവകാശ വാദം. എന്നാല്‍ അവസാനം എടുക്കേണ്ട കുതിര ഏതാണെന്ന് നേരത്തെ തീരുമാനിച്ചു വച്ചിട്ടുണ്ട്. അത് വാതിലിന്റെ അടുക്കല്‍ കെട്ടിയ കുതിരയാണ്. അത് ചാവാറായത് ആണെങ്കിലും മുടന്തുള്ളത് ആണെങ്കിലും കൊണ്ട് പൊക്കോണം...!! അതാണത്രേ ഹോബ്സണ്‍സ് ചോയിസ്. അപ്പൊ കഥയുടെ മോറല്‍ എന്താന്ന് വച്ചാ,  ഒന്നിലധികം സാധ്യതകള്‍ ഇല്ലെങ്കില്‍ തിരഞ്ഞെടുപ്പ് സ്വാതന്ത്ര്യം എന്നത് ഉണ്ടയില്ലാത്ത വെടിയാണ്. അത്കൊണ്ട് വല്യ ഗുണമൊന്നും ഇല്ല.

 ഹോബ്സണിന്റെ കഥ ഇപ്രകാരമാണ് സി. രവിചന്ദ്രന്‍റെ "ബുദ്ധനെ എറിഞ്ഞ കല്ല്‌" എന്ന പുസ്തകത്തില്‍ "കൃഷ്ണനും ഹോബ്സണും" എന്ന അദ്ധ്യായത്തില്‍ കാണുന്നത്. ഈ കഥ ഇങ്ങനെ പറയുന്നതിന്റെ കുഴപ്പം അതിന്‍റെ ആശയം മാറി പോകുന്നത് കൊണ്ടല്ല. ഏത് കോലത്തില്‍ പറഞ്ഞാലും മോറല്‍ ഓഫ് ദ സ്റ്റോറി ചോയിസ് ഇല്ലായ്മയില്‍ ഉള്ള ചോയിസ് തന്നെയാണ്. പക്ഷേ കുഴപ്പം എന്താണെന്ന് വച്ചാല്‍ ഈ കഥ കേള്‍ക്കുന്നയാള്‍ക്ക് ഹോബ്സണ് എന്തോ ബ്രാന്താണെന്നേ തോന്നൂ. ഒരു മാതിരി കോത്താഴത്തെ നിയമം വച്ച് ആളുകളെ ഫൂളാക്കുന്ന ഒരു വട്ടന്‍. ഹോബ്സണ്‍ എന്തുകൊണ്ട് ഇങ്ങനെ ഒരു നിയമം നിര്‍മിച്ചു, അതിനുള്ള സാഹചര്യങ്ങള്‍ എന്തായിരുന്നു എന്ന പശ്ചാത്തല വിവരണം ഒന്നുമില്ലാതെ നേരിട്ട് ഹോബ്സണ്‍ ചോയിസ് പറയുന്നത് കൊണ്ട് വായുവില്‍ നിന്ന്‍ ആപ്പിളും മുന്തിരിയും ഒക്കെ എടുക്കുന്ന ഒരു എഫെക്റ്റ് വരുന്നതാണ് ഇവിടത്തെ പ്രശ്നം.

എന്താണ് യദാര്‍ത്ഥത്തില്‍ കഥ...?! കാംബ്രിട്ജില്‍ കുതിരപ്പുറത്ത് സഞ്ചരിച്ച് ആളുകളെയും കത്തുകളും പാര്സലുകളും ലക്ഷ്യസ്ഥാനത്ത് എത്തിച്ചിരുന്ന ഒരു ജോലിക്കാരന്‍ ആയിരുന്നു ഹോബ്സണ്‍. അതിന് അദ്ദേഹത്തിന്റെ കയ്യില്‍ ധാരാളം കുതിരകള്‍ ഉണ്ടായിരുന്നു. അവയില്‍ അദ്ദേഹം ഉപയോഗിക്കാത്ത കുതിരകളെ യൂനിവേര്‍സിറ്റിയിലെ വിദ്ധ്യാര്‍ത്ഥികള്‍ക്ക് വാടകക്ക് കൊടുത്തിരുന്നു. വിദ്യാര്‍ത്ഥികള്‍ എപ്പോഴും അവരവരുടെ ഫാവറയിറ്റ് കുതിരകളെ മാത്രം തിരഞ്ഞെടുക്കുന്നത് കൊണ്ട് ചില കുതിരകള്‍ മാത്രം കൂടുതലായി വര്‍ക്ക് ചെയ്യേണ്ടി വന്നു. ആ പ്രശ്നം പരിഹരിക്കാന്‍ വേണ്ടി ഒരു റൊട്ടേഷന്‍ സിസ്റ്റം ആയിരുന്നു  യദാര്‍ത്ഥത്തില്‍ ഹോബ്സണ്‍ ഉണ്ടാക്കിയത്. ഓരോ ദിവസവും ഓരോ കുതിരകളെ വാതിലിന്‍റെ അടുത്ത് മാറ്റി മാറ്റി കെട്ടും.  അതിനെ മാത്രമേ വാടകക്ക് നല്‍കൂ... പിന്നീട് ഈ നിയമം ഹോബ്സണ്‍സ് ചോയിസ് എന്ന്‍ പരിഹാസ രൂപത്തില്‍ അറിയപ്പെട്ടു. എന്ന് വച്ചാല്‍ കഥയില്‍ അദ്ദേഹത്തിന്റെ ഭാഗത്ത് ഒരു കൃത്യമായ യുക്തിയുണ്ട്. അദ്ദേഹം വെറും മണ്ടനോ ഭ്രാന്താണോ ആയിരുന്നില്ല.


 അപ്പൊ പറഞ്ഞു വന്നത് ഇത്രേ ഒള്ളൂ... ചോയിസ് ഇല്ലാത്ത ചോയിസുകളെ ആണ് ഹോബ്സണ്‍'സ് ചോയിസുകള്‍ എന്ന്‍ വിളിക്കുന്നത്. അതായത് ഒരു അവസരം മാത്രം മുന്നില്‍ വച്ച് കൊണ്ട് ഏത് തിരഞ്ഞെടുക്കാനും പരമമായ സാതന്ത്ര്യം നല്‍കുന്നു എന്ന തരം ന്യായ വൈകല്യങ്ങളാണ് ഹോബ്സണ്‍സ് ചോയിസുകള്‍. ( An apparent free choice when there is no other alternatives)


Examples:

  1.  ശരി..! നിനക്ക് തോക്ക് തരാം പക്ഷേ ഒരിക്കലും വെടി വെക്കരുത്..!  :p
  2. നാളെ ബ്രെയ്ക്ക് ഫാസ്റ്റിന് അപ്പവും മുട്ടക്കറിയും വേണോ അതോ മുട്ടക്കറിയും അപ്പവും വേണോ..?! :p

 ചക്കിലെ കാള

 ചക്കിനു ചുറ്റും കാളക്ക് എത്ര ദൂരം വേണമെങ്കിലും എത്ര സമയം വേണമെങ്കിലും നടക്കാന്‍ പൂര്‍ണ്ണ സ്വാതന്ത്ര്യമുണ്ട്. പക്ഷേ കാളക്ക് ഇഷ്ടമുള്ള ഒരിടത്തും പോകാന്‍ പറ്റില്ല. ആ ചക്കിന്‍റെ കുറ്റിക്ക് ചുറ്റും വട്ടത്തില്‍ കറങ്ങാന്‍ മാത്രമേ പറ്റൂ...


എന്താണ് ചക്കിലെ കാളയുടെ ദുഃഖം...? അത് എങ്ങനെ നടക്കണം എന്ന്‍ നേരത്തെ തീരുമാനിക്കപ്പെട്ടിരിക്കുന്നു. അതില്‍ നിന്ന്‍ വ്യതിചലിക്കാന്‍ ഉള്ള അവസരം ഇല്ലാതിരിക്കെ അനുസരിക്കാനുള്ള സ്വാതന്ത്ര്യത്തിന് പ്രസക്തിയില്ല.

മത വിശ്വാസം എന്നാല്‍ ഇതുപോലെ ചിന്താപരമായ ഒരു അടിമത്വമാണ്. (unwillingness to think). വിശ്വാസികള്‍ക്ക് ചിന്തിക്കാന്‍ ഉള്ള ബുദ്ധിയുണ്ട്. പ്രപഞ്ചത്തെ പറ്റിയും മനുഷ്യരെ പറ്റിയും ലോകത്ത് നടക്കുന്ന പ്രശ്നങ്ങളെ പറ്റിയൊക്കെ യുക്തിവാദികളെ പോലെ തന്നെ അവരും സ്വതന്ത്രമായി ചിന്തിക്കുന്നുണ്ട്. പക്ഷേ ചിന്തിക്കുന്നതും അന്വേഷിക്കുന്നതും എല്ലാം കൊള്ളാം പക്ഷേ അവസാനം സത്യമായി അന്ഗീകരിക്കെണ്ടത് മത ഗ്രന്ഥത്തില്‍ നേരത്തേ പറഞ്ഞു വച്ചിട്ടുള്ള കാര്യങ്ങള്‍ ആയിരിക്കണം. അവിടെയാണ് മതത്തിന്‍റെ കുഴപ്പം. മതം ചക്ക് കുറ്റിയും വിശ്വാസി അതിന് ചുറ്റും നടക്കുന്ന കാളയുമാണ്. അവന്‍റെ ജ്ഞാനസമ്പാദനം എത്രയുമാകാം ഏതു വിധത്തിലും ആകാം. പക്ഷേ മതഗ്രന്ഥത്തില്‍ പറഞ്ഞിട്ടുള്ള ഒരു കാര്യത്തിനും എതിരായിട്ടുള്ള ഒരു അറിവും അവന്‍ സ്വീകരിക്കുകയില്ല.  ഒരു രക്ഷയുമില്ലെങ്കില്‍ മതഗ്രന്ഥത്തില്‍ ഉള്ളത് ആധുനിക ശാസ്ത്രവുമായി എങ്ങനെയെങ്കിലും വ്യാഖ്യാനിച്ച് ഒപ്പിച്ച് സ്വയം വഞ്ചിച്ച് താന്‍ സ്വീകരിച്ചത് മത ഗ്രന്ഥത്തില്‍ ഉള്ള അറിവ് തന്നെ ആണെന്ന് വരുത്തിത്തീരത്ത് ആത്മനിര്‍വൃതി അടയും.

എല്ലാ മതങ്ങളുടെയും മത ഗ്രന്ഥങ്ങളുടെയും ഒക്കെ അവസ്ഥ ഇത് തന്നെയാണ്. എങ്ങനെയൊക്കെ ജീവിക്കണം, എന്ത് ഭക്ഷണം കഴിക്കണം, എന്ത് കഴിക്കരുത്, എന്തൊക്കെ ധരിക്കാം, ആരെയൊക്കെ എന്തൊക്കെ കാരണങ്ങള്‍ക്ക് തല്ലാം, കൊല്ലാം... കക്കൂസില്‍ ഏത് കാല്‍ പൊക്കി വച്ച് ഇരിക്കണം, എങ്ങോട്ട് തുപ്പണം, തലയില്‍ കെട്ടിന്റെ വാല്‍ എങ്ങോട്ട് ഇടണം, എത്ര നീളത്തില്‍ ഇടണം തുടങ്ങി എന്ത് ചിന്തിക്കണം, എന്ത് ചിന്തിക്കരുത് എന്ന്‍ വരെ വളരെ കൃത്യമായി എഴുതി വച്ചിട്ടുണ്ട്. അതില്‍ പറയുന്നതില്‍ നിന്ന്‍ വ്യതിചലിച്ചാല്‍ നരകത്തില്‍ ഇട്ട് വറുക്കും എന്ന ഭീഷണിയും അതില്‍ തന്നെ ഉണ്ട്. അതില്‍ പറയുന്നത് അനുസരിച്ച് നടന്നാല്‍ കണ്ണഞ്ചിപ്പിക്കുന്ന സ്വര്‍ഗ്ഗവും സൌഭാഗ്യങ്ങളും ഹൂറികളും മദ്യപ്പുഴകളും വാഗ്ദാനം ചെയ്യുന്നും ഉണ്ട്. എന്ന്‍ വച്ചാല്‍ മതം തരുന്നത് ഹോബ്സണ്‍ ചോയിസ് മാത്രമാണ്. യദാര്‍ത്ഥ തിരഞ്ഞെടുപ്പ് സാതന്ത്ര്യം ജീവിതത്തിന്റെ പല മേഖലകളിലും ലഭിക്കുന്നില്ല.


വിശ്വസിക്കാനും അവിശ്വസിക്കാനുമുള്ള സ്വാതന്ത്ര്യം തന്നിട്ടുണ്ടല്ലോ... അങ്ങനെ ഖുര്‍ആനില്‍ പറഞ്ഞിട്ടുണ്ടല്ലോ എന്നൊക്കെ ചിലപ്പോള്‍ നിങ്ങള്‍ക്ക് തോന്നിയേക്കാം..! (ലാ ഇക്റാഅ ഫിദ്ധീനി.. എന്ന്‍ തുടങ്ങുന്ന ആയത്ത്) എന്നാല്‍ അത് വെറും വാഗ്ദാനം മാത്രമാണ്. "എന്‍റെ കല്യാണത്തിന് ഞാന്‍ താങ്കളെ ക്ഷണിക്കുന്നു.. താങ്കള്‍ക്ക് വരാനും വരാതെ ഇരിക്കാനും സ്വാതന്ത്ര്യമുണ്ട്. പക്ഷെ വന്നില്ലെങ്കില്‍ താങ്കളെ ഞാന്‍ ചുട്ട് കൊല്ലും" എന്ന കണക്കിനുള്ള ഒരു ഫലിതമായി മാത്രമേ അതിനെ കാണാന്‍ പറ്റൂ..

ഇസ്ലാമിക വിശ്വാസ പ്രകാരം മറ്റു മത വിശാസികളും അവിശ്വാസികളും എത്ര വല്യ നന്മകള്‍ ചെയ്തിട്ടുണ്ടെങ്കിലും ആ നന്മകളുമായൊന്നും ഒരു ബന്ധവുമില്ലാത്ത അവരുടെ വിശ്വാസം, "ശരിയല്ല" എന്ന കാരണം ചൂണ്ടിക്കാണിച്ച് കൊണ്ട് ആ നന്മകള്‍ ഒന്നും അല്ലാഹു സ്വീകരിക്കുകയില്ലെന്ന് മാത്രമല്ല കാലാകാലം ഭയാനകമായ നരകത്തില്‍ അവരെ വസിപ്പിക്കുമാത്രേ (sadist). എന്നാല്‍ ഒരു മുസ്ലിം ശിര്‍ക്ക് ( ഓ. ടി. ബഹു ദൈവാരാധന കൊലപാധകത്തെക്കാലും ബാലാല്സംഗത്തെക്കാളും വലിയ പാപമായത് ഏത് നീതി ബോധത്തിന്റെ അടിസ്ഥാനത്തില്‍ ആണെന്ന് എനിക്കറിയില്ല... അള്ളാഹുവിന്റെ നീതിബോധം വിചിത്രമാണ്. പാവപ്പെട്ട മനുഷ്യരെ ഉപദ്രവിക്കുന്നതിനേക്കാള്‍ മൂപ്പര്‍ക്ക് പ്രശ്നം പ്രഥാപിയും സര്‍വശക്തനും ആയ മൂപ്പര്‍ക്ക് മുഖസ്തുതി കിട്ടാത്തതാണ്...  ) അല്ലാത്ത എന്ത് കടുത്ത പാപം ചെയ്താലും അത് പൊറുത് നല്‍കുകയോ അല്ലെങ്കില്‍ ശിക്ഷ അനുഭവിപ്പിക്കുകയോ ചെയ്ത് അവസാനം സര്‍ഗ രാജ്യത്ത് എത്തുക തന്നെ ചെയ്യും. എന്ന്‍ വച്ചാല്‍ ഇസ്ലാം മതത്തില്‍ ചേരല്‍ അല്ലാതെ ഒരു ചോയിസ് മത പ്രമാണങ്ങള്‍ നല്‍കുന്നില്ല.

മത ദൈവത്തിന്റെ അവസ്ഥ നോക്കാം. ദൈവം ത്രികാല ജ്ഞാനിയും സര്‍വവും നിയന്ത്രിക്കുന്നവനുമാണ്. അവന് ഭൂതം, ഭാവി, വര്‍ത്തമാനം എന്നിവവ വളരെ കൃത്യമായി അറിയാമെന്ന് മാത്രമല്ല. അതെല്ലാം അവന്‍  കാലേ കൂട്ടി നിശ്ചയിച്ചതും അതില്‍ നിന്നും ഒരു ഇഞ്ച് പോലും തെറ്റാതെ അവന്‍റെ തന്നെ  മേല്‍ നോട്ടത്തില്‍ നടപ്പില്‍ വരുത്തുകയുമാണ് ചെയ്യുന്നത്. ഭൂമിയില്‍ നടക്കുന്ന എല്ലാ നല്ലതും  ചീത്തയുമായ കാര്യങ്ങള്‍ യദാര്‍ത്ഥത്തില്‍ അവന്‍റെ പ്രവര്‍ത്തികള്‍ ആണ്. നമ്മളെല്ലാം അവന്‍റെ ഉപകരണങ്ങള്‍ മാത്രം. നമ്മള്‍ എന്തെല്ലാം ചെയ്യണം, ചെയ്യരുത് എന്ന്‍ പൂര്‍ണമായും നേരത്തേ തന്നെ തീരുമാനിച്ച് വച്ചിട്ട് അതിലെ ശരി തെറ്റുകളുടെ കാര്യം  പറഞ്ഞ് ചിലരെ മാത്രം രക്ഷിക്കുന്നതും മറ്റു ചിലരെ ശിക്ഷിക്കുന്നതും നീതിയാണോ..? അതൊക്കെ ഒരു ദൈവത്തിന് ചേര്‍ന്ന പണിയാണോ..? യദാര്‍ത്ഥത്തില്‍ ഒരു ചോയിസും ഇല്ലാത്തവന്‍ എങ്ങനെയാണ് അവന്‍റെ പ്രവര്‍ത്തികള്‍ക്ക് ഉത്തരവാദി ആകുന്നത്..? ഇതെല്ലാം തീരുമാനിച്ച് വച്ച ദൈവം തന്നെയല്ലേ യദാര്‍ത്ഥ ഉത്തരവാദി..?

ഇനി മനുഷ്യന് ഇച്ചാസ്വാതന്ത്ര്യം ഉണ്ടല്ലോ എന്ന്‍ ചിന്തിക്കുന്നവരോട്. തീര്‍ച്ചയായും ഉണ്ട്. പക്ഷെ അങ്ങനെ വരുമ്പോള്‍ ദൈവത്തിന് പിന്നെ വല്യ പ്രസക്തി ഒന്നും ഇല്ലാതെ വരും. കാരണം ദൈവം പറയുന്നത് നോക്കുക. "തീര്‍ച്ചയായും ഇതൊരു ഉദ്ബോധനമാണ്‌ അതിനാല്‍ ഇഷ്ടമുള്ളവര്‍ നാഥന്‍റെ മാര്‍ഗത്തിലേക്ക് മടങ്ങട്ടെ, പക്ഷേ അല്ലാഹു ഉദ്ദേശിച്ചാല്‍ അല്ലാതെ നിങ്ങള്‍ക്ക് ഇഷ്ടപ്പെടാന്‍ ആവില്ല. (ഖുറാന്‍ 76 : 28,29)" എന്താണ് ആ പറഞ്ഞതിന്റെ അര്‍ത്ഥം..? നിങ്ങള്‍ക്ക് ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാം പക്ഷേ എന്ത് ഇഷ്ടപ്പെടണം എന്നത് ഞാനാണ് തീരുമാനിക്കുന്നത് എന്ന്‍. ഇവിടെ വല്ല ചോയിസും ദൈവം മനുഷ്യന് നല്‍കുന്നുണ്ടോ..? അല്ലാഹു നേരത്തെ തീരുമാനിച്ച ഒരേ ഒരു ചോയിസ് തിരഞ്ഞെടുക്കാന്‍ നിങ്ങള്‍ക്ക് പൂര്‍ണ്ണ സ്വാതന്ത്ര്യം തന്നിരിക്കുന്നു എന്നാണോ..? എങ്കില്‍ നമ്മുടെ കുതിരക്കാരന്‍ ഹോബ്സണും അല്ലാഹുവും തമ്മില്‍ എന്താണ് വത്യാസം ? പറഞ്ഞ് വന്നത് എല്ലാം നേരത്തേ തീരുമാനിക്കാന്‍ ഒരു ദൈവവും അതേ സമയം ഇച്ചാസ്വാതന്ത്ര്യവും എങ്ങനെയാണ് ഒത്തുപോകുന്നത് എന്ന്‍ സംശയിക്കാന്‍ ഉള്ള ഇച്ചാസ്വാതന്ത്ര്യം പോലും എല്ലാവര്ക്കും
ദൈവം നല്‍കുന്നില്ല.

ഇനി വിശ്വാസികള്‍ ചോയിസ്  നല്‍കുന്നുണ്ടോ...? ഇന്ത്യയിലെ ജനാധിപത്യ സെക്ക്യുലര്‍ സമൂഹത്തില്‍ നല്‍കുന്നുണ്ടാവണം. അതവരുടെ ക്വാളിറ്റി അല്ല, ഗതികേടാണ്. ഇസ്ലാമിക രാജ്യങ്ങളില്‍ ഇസ്ലാമിക ശരീയത്ത് നിയമ പ്രകാരം വധ ശിക്ഷ അര്‍ഹിക്കുന്ന പാപങ്ങള്‍... വ്യഭിചാരം (ഓ.ടി.  ഏത്.. രണ്ടു പേര്‍ അവരുടെ പരസ്പര സമ്മതത്തോടെ ആര്‍ക്കും ഉപദ്രവം ഉണ്ടാക്കാതെ ഇണ ചേരല്‍... അതിനു എറിഞ്ഞിട്ടാനത്രേ കൊല്ലേണ്ടത്), കൊലപാധകം, മത പരിത്യാകം, പ്രവാചക നിന്ദ.

അതായത് മതത്തില്‍ നിന്ന് പുറത്ത് പോയാല്‍ കൊല്ലണം എന്ന്. അത്തരക്കാരെ മുര്‍ത്തദ് എന്നാണു വിളിക്കുന്നത്.  ഇസ്ലാം ഒരു എലിക്കെണിയാണ്. ഏവര്‍ക്കും അകത്തേക്ക് സ്വാഗതം. പക്ഷെ പിന്നെ പുറത്തേക്ക് പോവാന്‍ പറ്റില്ല. ഞങ്ങള്‍ വെട്ടിക്കൊല്ലും. അതായത് ഒരേ ഒരു ചോയിസ്... അത് മരണം വരെ മുസ്ലിം ആയി ജീവിക്കല്‍ മാത്രം അഗൈന്‍ ഹോബ്സണ്‍സ് ചോയിസ്.

അതൊക്കെ യദാര്‍ത്ഥ ഇസ്ലാമില്‍ ഇല്ലാത്തതാണ്. പില്‍ക്കാലത്ത് വന്ന യാടാസ്ഥിതികരായ മൌലിക വാദികളുടെ സൃഷ്ടിയാണ്  എന്നൊക്കെ വാദമുള്ളവര്‍ ഒരു സാമ്പിള്‍ പ്രവാചക വചനം കാണുക : "ആരെങ്കിലും ഇസ്ലാം മതം വിട്ടു പോയാല്‍ അവനെ കൊന്ന് കളയുക (സ്വഹീഹുല്‍ ബുഖാരി 52: 260)" ഖുറാന്‍ കഴിഞ്ഞാല്‍ സുന്നികളുടെ ഏറ്റവും ആധികാരികമായ പ്രമാനമാണല്ലോ സ്വഹീഹുല്‍ ബുഖാരി.

അനുദിനം ധാരാളം ആളുകള്‍ ഇസ്ലാമിലേക്ക് വരുന്നു പുറത്ത് പോകുന്നവര്‍ വളരെ തുച്ഛം എന്ന്‍ ഓരിയിടുന്ന ദീനീ സ്നേഹികള്‍ അറിയണം. അത് ഈ വധശിക്ഷ നിയമം ഉള്ളത് കൊണ്ട് മാത്രമാണ്. മതത്തിന്റെ പൊള്ളത്തരം ബോധ്യപ്പെട്ടവര്‍ ചാവാന്‍ ഭയന്നിട്ട് എല്ലാം കടിച്ചമര്‍ത്തി മുനാഫിക് (കപട വിശ്വാസി) ആയി ജീവിക്കുകയാണ്. വധശിക്ഷ ഒന്ന്‍ എടുത്ത് കളഞ്ഞ് നോക്കണം അതോടെ കളിമാറും. ഇസ്ലാമിന്റെ ചട്ടക്കൂടിന്റെ അന്ത്യശ്വാസം നില നിര്‍ത്തുന്നതില്‍ അടിസ്ഥാന പങ്ക് ഇത്തരം പ്രാകൃതമായ ശിക്ഷാ നടപടികള്‍ക്കാണ്. മതത്തിന്റെ മൂല്യങ്ങല്‍ക്കല്ല.

ഇസ്ലാമിക രാജ്യത്ത് പുറത്ത് നിന്ന്‍ വന്നവര്‍ക്ക് വേറെ മതങ്ങള്‍ ആകാമോ..? വേണമെങ്കില്‍ വിശ്വസിക്കാം. അത്രേ ഒള്ളൂ. പുറത്തേക്ക് കാണിക്കരുത്. അതിനുള്ള അവകാശം ഞമ്മക്ക് മാത്രേ ഒള്ളൂ... സൌദിയില്‍ കുരിശ് കാണാനേ പാടില്ല ( മൊത്തം സാത്താന്മാര്‍ ആയത് കൊണ്ടാണോ എന്നറിയില്ല വല്ലാത്ത കുരിശു പേടി തന്നെ) അന്യ മതങ്ങളുടെ ഒരു സിംബലുകളും അനുവദിക്കില്ല. മറ്റു മതങ്ങള്‍ പ്രചരിപ്പിക്കാനേ പാടില്ല. അത് രണ്ടും രണ്ടും കൂട്ടിയാല്‍ നാല് ആയത് കൊണ്ടാണെന്നാണ് സാക്കിര്‍ നായിക് പറഞ്ഞത്. അതായത് നിങ്ങള്‍ വിശ്വസിച്ചോളൂ... പക്ഷേ പ്രചരിപ്പിക്കരുത്. തോക്ക് തരാം വെടി വെക്കരുത്.. അത് തന്നെ ഹോബ്സണ്‍സ് ചോയിസ്.

മറ്റു മതങ്ങളോടുള്ള അസഹിഷ്ണുതയും പ്രമാണങ്ങളില്‍ ഉള്ളതല്ല പിന്നീട് വന്നതാണ് എന്നാണ് വാദമെങ്കില്‍ ഹദീസ് ആക്കണ്ട ഓണം പ്രമാണമായ ഖുറാനിലെ ആയത്ത് തന്നെ ആകാം. "വിശ്വസിച്ചവരേ നിങ്ങള്‍ ക്രിസ്ത്യാനികളെയും ജൂതന്മാരെയും ആത്മ മിത്രങ്ങള്‍ ആക്കരുത് അവര്‍ അന്യോന്യം മിത്രങ്ങലാണ്, നിങ്ങളില്‍ അവരെ ആത്മമിത്രങ്ങള്‍ ആക്കുന്നവര്‍ അവരില്‍ പെട്ടവരായി തീരും. അത്തരത്തില്‍ ഉള്ളവരെ അല്ലാഹു നേര്‍വഴിയില്‍ ആക്കുകയില്ല (5:51)"

ഇനി നമ്മുടെ നാട്ടിലെ അവസ്ഥയോ...!! ( ഇസ്ലാമിനെ ആധാരമാക്കി ആണ് എഴുതുന്നത് എങ്കിലും എല്ലാ മതങ്ങള്‍ക്കും ബാധകമാണ് )


ഞങ്ങള്‍ നിങ്ങള്‍ക്ക് ഇഷ്ടമുള്ള പോലെ ജീവിക്കാന്‍ അവസരം തന്നിരിക്കുന്നു എന്ന തുറന്ന പ്രഖ്യാപനം നടത്തുന്നതില്‍  ഓരോ മതവും മത്സരിക്കുകയാണ്. സഹിഷ്ണുത കൂടുതല്‍ ഉള്ളവര്‍ ഞങ്ങള്‍ ആണെന്ന് കാണിക്കാനുള്ള ആവേശം എന്നല്ലാതെ എന്ത് പറയാന്‍.  എന്നാല്‍ നമ്മള്‍ അറിയേണ്ടത് ഇവിടെ ജീവിക്കുന്നത് എല്ലാ കാര്യങ്ങളും സ്വയം തീരുമാനിക്കാന്‍ കഴിയുന്ന സ്വതന്ത്ര വ്യക്തികള്‍ (free individuals) അല്ല. മിക്കവാറും എല്ലാവരും തന്നെ കുടുംബം എന്ന അധികാര കേന്ദ്രവുമായി വളരെ ശക്തമായി ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു. തന്‍റെ കുടുമ്പത്തില്‍ ഉള്ള എല്ലാവരും കൃത്യമായി മതം പ്രാക്ടീസ് ചെയ്യുന്നു എന്ന്‍ ഉറപ്പ് വരുത്തിയ ശേഷമാണ് സമൂഹത്തെ നോക്കി മതം താല്‍പര്യമുള്ളവര്‍ വിശ്വസിച്ചാല്‍ മതി എന്നോക്കെയുള്ള ഗീര്‍വാണങ്ങള്‍ അടിച്ചു വിടുന്നത്. ഒരിക്കലും സ്വന്തം കുടുംബത്തില്‍ ഒരു വിശ്വാസിയും ഇങ്ങനെ ഒരു ചോയിസ് കൊടുക്കുന്നില്ല (അപൂര്‍വം ചിലരൊഴികെ).  ഇങ്ങനെ ഓരോരുത്തരും ചെയ്യുന്നത് വഴി ആര്‍ക്കും മതമല്ലാത്ത ഒന്ന്‍ തിരഞ്ഞെടുക്കാന്‍ അവസരം ഉണ്ടാകില്ല, എന്നാല്‍ അതോടൊപ്പം ഞങ്ങള്‍ മതത്തിന്റെ കാര്യത്തില്‍ ധാരാളം ചോയിസ് നല്‍കുന്നു, ഞങ്ങള്‍ മൌലിക വാദികള്‍ ഒന്നുമല്ല എന്ന പുകമറ ഉണ്ടാക്കുകയും ചെയ്യാം. ഹോബ്സണ്‍സ് ചോയിസ്

നാട്ടുകാര്‍ കേള്‍ക്കെ ഫെയ്സ്ബുക്കിലും പ്രസംഗത്തിലും ചോയിസ് കൊടുത്തിട്ട് കാര്യമില്ല. ആ ചോയിസ് മറ്റു കുടുമ്പങ്ങളില്‍ ഉള്ളവര്‍ക്കാണ് കിട്ടുന്നത്. അവര്‍ക്കാണെങ്കില്‍ നിങ്ങള്‍ അല്ല ചോയിസ് കൊടുക്കേണ്ടത്. അത് അവരുടെ കുടുംബമാണ്. നിങ്ങളുടെ ചോയിസ് നല്‍കലില്‍ അല്‍പ്പമെങ്കിലും ആത്മാര്‍ഥത ഉണ്ടെങ്കില്‍ നിങ്ങളുടെ സ്വന്തം കുടുമ്പത്തില്‍ ഉള്ളവര്‍ക്ക് ചോയിസ് കൊടുക്കണം. അതായത് ബാല്യത്തില്‍ ഉള്ള മതപഠനം സ്വന്തം വീട്ടില്‍ ഒഴിവാക്കണം പ്രായപൂര്‍ത്തിയായ ശേഷം കുട്ടികള്‍ ഇഷ്ടമുള്ള മതം പഠിച്ച് പ്രാക്ടീസ് ചെയ്യട്ടെ, പിന്നെ ചേലാകര്‍മം ഒഴിവാക്കുക. കുട്ടികള്‍ വളര്‍ന്ന് വലുതായി അതിന്‍റെ ഗുണങ്ങളെ പറ്റി പഠിച്ച് വേണമെങ്കില്‍ അവര്‍ ചെയ്യട്ടെ. കുടുമ്പത്തില്‍ ആരെങ്കിലും യുക്തിവാദി ആയാല്‍ സ്വസ്ഥതയും സമാധാനവും പഴയപോലെ തന്നെ കൊടുക്കാന്‍ തയാറാവണം. മതപരമായ വിയോചിപ്പ് മറ്റു ബന്ധങ്ങളെ ബാധിക്കാതിരിക്കുക. മതപരമായ ചടങ്ങുകള്‍ നടക്കുമ്പോള്‍  യുക്തിവാദിക്ക് ബന്ധുക്കളോട് "അയ്യോ... അതിനെന്നെ കിട്ടില്ലാ ട്ടോ.." എന്ന്‍ ചിരിച്ചോണ്ട് പറയാന്‍ കഴിയണം. അതിനുള്ള സഹിഷ്ണുത കാണിക്കണം. എന്തേ ഇതൊക്കെ പറ്റുമോ ആവോ..?! ഇല്ലെങ്കില്‍ ചോയിസിനെ പറ്റി മിണ്ടാന്‍ നിങ്ങള്‍ക്ക് അര്‍ഹതയില്ല.

അടുത്ത അധികാര കേന്ദ്രമായ നാട്ടുകാരുടെ കാര്യം നോക്കാം. ഒരു യുക്തിവാദിയെ ഒറ്റപ്പെടുത്തുക എന്നത് നമ്മുടെ നാട്ടില്‍ ഒറ്റപ്പെട്ട സംഭവമല്ല. എത്രയോ സ്വതന്ത്ര ചിന്തകര്‍ തങ്ങളുടെ അവിശ്വാസം പരസ്യമായി പ്രഖ്യാപിക്കാന്‍ മടിക്കുന്നതും ഇത് കൊണ്ടാണ്. ഒരു കട നടത്തി ജീവിക്കുന്ന ആളാണെങ്കില്‍ "അയാളുടെ കടയില്‍ നിന്ന്‍ നമ്മള്‍ വിശ്വാസികള്‍ സാധനങ്ങള്‍ വാങ്ങരുത്, അയാളത് ദീനിന് എതിരായി ചിലവഴിക്കാന്‍ സാധ്യതയുണ്ട്" എന്ന ഒരൊറ്റ തീരുമാനത്തിലൂടെ അയാളുടെ കഞ്ഞികുടി മുട്ടിക്കാന്‍ മതത്തിന് സാധിക്കും. അതിപ്പോ ഇനി ഡോക്ടര്‍ ആയാലും വക്കീല്‍ ആയാലും ഒക്കെ സംഭവിക്കാവുന്നതാണ്. വ്യക്തി ജീവിതത്തില്‍ ഇടപെടുക എന്നത് മതത്തെ സംബന്ധിച്ചിടത്തോളം വളരെ നിസാരമാണ്. ഒരു സാമൂഹ്യ ജീവി എന്ന നിലക്ക് പൊതുവില്‍ നമ്മള്‍ ദുര്‍ബലരാകുന്ന സാമൂഹിക പിന്തുണ ആവശ്യമായി വരുന്ന അവസരങ്ങളിലാണ് മതം ബോധപൂര്‍വം നമുക്കിട്ട് പണിയുന്നത്.

examples:

  1. ഒരു യുക്തിവാദിയുടെ വിശ്വാസിയായ പിതാവ് മരിക്കുന്നു. പള്ളിയില്‍ മയ്യിത്ത് നിസ്കാരത്തിന് പോയാല്‍ വിശ്വാസികള്‍ കളിയാക്കും.. "ഓ.. വല്യ യുക്തിവാദി ഒക്കെയാ.. ദേ ബാപ്പ മരിച്ചപ്പോ പള്ളീല്‍ വന്നേക്കുന്നു.." പോയില്ലെങ്കിലും കളിയാക്കല്‍ ഉറപ്പാ... "യുക്തിവാദി ആണെന്ന് വച്ച് ഔജിത്യ ബോധം പാടില്ലെന്നാണോ..? അവനൊന്ന് ചുമ്മാ പള്ളി വരെ വന്നുകൂടെ..?" അതെ ഹോബ്സണ്‍സ് ചോയിസ് തന്നെ. എല്ലാ സമയത്തും മതം പറയുന്ന പോലെ നടക്കണം. ഇല്ലെങ്കില്‍ അവസരം വരുമ്പോഴൊക്കെ പണി കിട്ടും.
  2. കല്യാണത്തിന് കുടുമ്പക്കാരുടെ സമ്മര്‍ദത്തിന് വഴങ്ങി നിക്കാഹ് നടത്തിയാല്‍ "ഓ.. വല്യ യുക്തിവാദി ഒക്കെ ആയിരുന്നു. സ്വന്തം കാര്യം വന്നപ്പോ ചങ്കരന്‍ തെങ്ങില്‍ തന്നെ" ഈ കളിയാക്കല്‍ യുക്തിവാദികളില്‍ നിന്നും പ്രതീക്ഷിക്കാം. സമ്മതിച്ചില്ലെങ്കിലോ...  "ഓ.. യുക്തിവാദി ആണെന്ന് വച്ച് കുടുമ്പത്തിനെ വെറുപ്പിക്കണോ..? ഒരു നിക്കാഹ് അങ്ങ് നടത്തിയാല്‍ എന്താ കുഴപ്പം..." നിക്കാഹ് നടത്തിയാലും കുഴപ്പം ഇല്ലെങ്കിലും കുഴപ്പം. നോ ചോയിസ്.


ഈ ഒരു ചോയിസ് ഇല്ലായ്മ  യുക്തിവാദികളുടെ കല്യാണം, കുട്ടിയുടെ ജനനം, സ്കൂളില്‍ ചേര്‍ക്കല്‍, വേണ്ടപ്പെട്ടവരുടെ മരണം തുടങ്ങി നിരവധി അവസരങ്ങളില്‍ ഫെയ്സ് ചെയ്യേണ്ടി വരും. എങ്കിലേ മതത്തിന് നിലനില്‍ക്കാന്‍ കഴിയൂ. മതത്തില്‍ ഉള്ളവര്‍ എല്ലാവരും മതനിയമങ്ങള്‍ പൂര്‍ണ്ണമായും അനുസരിക്കുന്ന ആത്മാര്‍ത്ഥതയുള്ള അന്ത വിശ്വാസികള്‍ ആയിരിക്കണം എന്ന നിര്‍ബന്ധമൊന്നും വിശ്വാസി സമൂഹത്തിനില്ല. പക്ഷേ മതത്തിനെതിരെ സംസാരിക്കുന്നവരെ എന്ത് വിലകൊടുത്തും ഒരു വഴിക്കാക്കണം. എങ്ങനെയെങ്കിലും മതത്തിന്റെ ചട്ടക്കൂട് നിലനിര്‍ത്തി കൊണ്ട് പോകണം. അത്ര തന്നെ!

കണ്‍ക്ലൂഷന്‍ : മതം അതിന്‍റെ ഗ്രന്ഥമാണെങ്കിലും ദൈവമാണെങ്കിലും ഭരണകൂടമാണെങ്കിലും സമൂഹമാണെങ്കിലും ഒരു വ്യക്തിയുടെ മുന്നില്‍ വെക്കുന്നത് ഹോബ്സണ്‍സ് ചോയിസ് മാത്രമാണ്. അത് പൂര്‍ണ്ണമായും മതം അനുസരിച്ച് ജീവിക്കുക എന്നതുമാണ്‌. അല്ലാത്ത ഒന്നിലും നോ കോമ്പ്രമൈസ്.



Monday, 1 August 2016

ബുദ്ധിമാനായ ആസൂത്രകനോ..?! (2)

സൈനസൈറ്റിസ്‌ (sinusitis)... മനുഷ്യസൃഷ്ടിയിൽ ദൈവത്തിന്‌ പറ്റിയ നിരവധി എഞ്ചിനീയറിംഗ്‌ മിസ്റ്റൈക്കുകളിൽ പ്രധാനപ്പെട്ട ഒരെണ്ണം.
അസഹനീയമായ തലവേദനയും അശ്വസ്തതയുമാണ്‌ സൈനസൈറ്റിന്റെ ബുദ്ധിമുട്ടുകൾ. തലയോട്ടിയിൽ കവിളിലും നെറ്റിയിലുമുള്ള അറകളിൽ (sinus) മ്യൂക്കസ്‌ വന്ന് നിറയുകയും ഒഴിഞ്ഞ്‌ പോകാൻ വഴിയില്ലാതെ കെട്ടിക്കിടന്ന് ഇൻഫെക്ഷൻ ആകുന്നതുമാണ്‌ കാരണം. മ്യൂക്കസ്‌ ഒഴുകിപ്പോകാൻ വഴി ഇല്ലാത്തതല്ല, അത്‌ മുകളിലേക്ക്‌ ആയതാണ്‌ പ്രശ്നം. Fluid flow from higher pressure to lower pressure എന്ന ഫ്ലൂയിഡ്‌ ഡയനാമിക്സിന്റെ അടിസ്ഥാന നിയമം മനുഷ്യനെ സൃഷ്ടിച്ച ദൈവത്തിന്‌ അറിയില്ല എന്ന് തോന്നുന്നു. ചിലപ്പൊ പുള്ളി ഫിസിക്സിൽ വീക്കായിരിക്കും. എന്നതായാലും വിവരമില്ലാതെ ഓരോന്ന് ചെയ്ത്‌ കൂട്ടിയിട്ട്‌ അനുഭവിക്കാൻ പാവം നമ്മൾ. ഇന്ത്യയിൽ മാത്രം പ്രതിവർഷം 10 മില്യൺ കേസുകളാണ്‌ ഈ ഇനത്തിൽ (very common).
സിംബിൾ ആയി പറയാം... ഒരു വാട്ടർ ടാങ്കിന്റെ എക്സോസ്റ്റ്‌ പൈപ്പ്‌ കൊണ്ട്‌ പോയി മുകൾ ഭാഗത്ത്‌ ഫിറ്റ്‌ ചെയ്യുന്ന ഒരു പ്ലമ്പറെ നിങ്ങൾ എന്തൊക്കെ പേരുകൾ ഇട്ട്‌ ‌ വിളിക്കും? ആ പേരുകളൊക്കെ മനുഷ്യനെ ബുദ്ധിപരമായി സൃഷ്ടിച്ചു (intelligent designer) എന്ന് അവകാശപ്പെടുന്ന നിങ്ങളുടെ ചക്കര ദൈവത്തിനും ചേരും.
എന്നാൽ നമ്മൾ നാല്‌ കാലിൽ ആണ്‌ നടക്കുന്നതെങ്കിൽ ഈ പ്ലാൻ ഫിറ്റാണ്‌. മുഖം താഴോട്ട്‌ വരും മ്യൂക്കസ്‌ ഒഴുകി പോകും. പ്രശ്നം സോൾവാകും. എന്ന് വച്ചാൽ നാൽകാലിയുടെ ബ്ലൂ പ്രിന്റ്‌ എടുത്ത്‌ നിവർന്ന് നിൽക്കുന്ന ഇരുകാലിയെ ഉണ്ടാക്കിയ തിരുമണ്ടനാണ്‌ ദൈവം. ഇത്‌ വിശദീകരിക്കാൻ theory of natural selection മതിയാകും. ഒരുകാലത്ത്‌ നാല്‌ കാലിൽ നടന്നിരുന്ന ഒരു പൂർവ്വികനിലേക്കാണ്‌ ഇത്‌ വെളിച്ചം വീശുന്നത്‌. ആവശ്യങ്ങൾ മാറുന്നതിനനുസരിച്ച് ശരീരം വർക്ക്ഷോപ്പിൽ കയറ്റി സ്പെയർ പാർട്സ്‌ മാറ്റാൻ ഒരു മെക്കാനിക്കും ഇല്ല. നിലവിൽ ഉള്ളതിന്‌ മുകളിൽ ഉള്ള മോഡിഫിക്കേഷൻ മാത്രമേ സാധിക്കൂ. അതും സ്വാഭാവികമായി മ്യൂട്ടേഷൻ സംഭവിച്ചാൽ ആയി. ഇല്ലെങ്കിൽ ചട്ടി.

ജ്യോതിശാസ്ത്രവും ജ്യോതിഷവും...!!




ഫലഭാഗ ജ്യോതിഷം: ഒറ്റ വാക്കില്‍ "തട്ടിപ്പ്" എന്ന്  മാത്രം പറയാം. തലക്കെട്ട്  അങ്ങനെ  കൊടുത്തതില്‍ ഖേദിക്കുന്നു. യഥാര്‍ത്ഥത്തില്‍ അവ തമ്മില്‍  കുല ബന്ധം പോലുമില്ല. പിന്നെ ഭാവി ഫലം പറയാന്‍ കവടി നിരത്തി നോക്കുന്നത് എന്തിനാണെന്ന് ചോതിച്ചാല്‍ അതിന്റെ ആവശ്യം ഇല്ല എന്നെ എനിക്ക് പറയാനാകൂ. ഇതേ ഫലം തന്നെ നാഡീ ജ്യോതിഷികള്‍ ഓല നോക്കി പറയും, വെറ്റില ജ്യോതിഷികള്‍ വെറ്റില നോക്കി പറയും, കൈനോട്ടക്കാര്‍ കൈനോക്കി പറയും. എല്ലാം ഫലം അച്ചട്ടാണ്. ഇങ്ങനെയൊക്കെ ഫലം കൃത്യമായി പറയാമെങ്കില്‍ പിന്നെ എന്തിനാണ് ബ്രോ ആകാശം നോക്കി സമയം കളയുന്നത് എന്ന് ഞാന്‍ തിരിച്ചു ചോതിക്കുന്നു. അപ്പൊ പ്രവചനം നടത്തുന്നത് ഇത് കൊണ്ടൊന്നും അല്ല. അത് സഹചവും സാദ്യവുമായ ഒരു പാട് കാര്യങ്ങള്‍ ഊഹിച്ചു പറയുകയാണ്‌. എന്തൊക്കെയോ പ്രപഞ്ച സത്യങ്ങളുടെ അടിസ്ഥാനത്തില്‍ ആണ് താന്‍ ഫലം പറയുന്നത് എന്ന് വരുത്തി തീര്‍ക്കാന്‍ വേണ്ടി ആണ് യദാര്‍ത്ഥത്തില്‍  കവടി നിരത്തുന്നത്. ഈ കവടി നിരത്തി കാലം ഗണിക്കുന്നത് എന്തോ വലിയ സംഭവം ആണെന്നാണ്‌ പല സാദാരണകാരുടെയും വിചാരം. സംഗതി വളരെ നിസാരമാണ്. ഒരു നൂറ് കവടിയും ഗ്രഹനിലയും തന്നാല്‍ ഏതൊരു സംഭവം നടന്നിട്ട് എത്ര കാലമായി എന്ന് ഞാന്‍ കൃത്യമായി ഗണിച്ച് പറഞ്ഞു തരാം. പക്ഷെ അതില്‍ നിന്ന് ഭാവി ഫലം പറയാന്‍ ഒരു മാര്‍ഗവും ഞാന്‍ കാണുന്നില്ല. അങ്ങനെ ഫലം പറയണമെന്ന് നിര്‍ബന്ധം ആണെങ്കില്‍ അതിന്റെ ഒന്നും ആവശ്യമില്ല. ഒരു കവടിയും നിരത്താതെ തന്നെ പ്രവചിക്കാം. കൃത്യമായ പ്രവചനങ്ങള്‍ (ഉദാ: നാളെ ഉച്ചക്ക് 1മണിക്ക് നിങ്ങള്‍ എറണാകുളത്തെ മേനകയിലൂടെ ബൈക്ക് ഓടിച്ചു പോകുമ്പോള്‍ ഒരു പച്ച സാരി ഉടുത്ത സുന്ദരിയായ ചെറുപ്പക്കാരി ലിഫ്റ്റ്‌ ചോതിക്കും) ഒന്നും പ്രതീക്ഷിക്കേണ്ടതില്ല. കൊറേ പൊതുപ്രസ്താവനകള്‍ (ഉദാ: അടുത്ത മാസം ചിട്ടി അടിക്കും, സമീപ ഭാവിയില്‍ ആട് പ്രസവിക്കും, സാമ്പത്തിക നേട്ടം ഉണ്ടാകും, മകന് ജോലി കിട്ടും, കുടുമ്പത്തില്‍ സന്തോഷം കൈവരും) ഒക്കെ ആയിരിക്കും. കൊറേ എണ്ണം ശരിയാകും കൊറേ എണ്ണം തെറ്റും. അത് തന്നെ ആണല്ലോ നിങ്ങളുടെ ജ്യോതിഷികളും ചെയ്യുന്നത്. നിങ്ങള്‍ തന്നെ കാരണങ്ങള്‍ കണ്ടെത്തി കൊറേ ഒക്കെ ശരിയാക്കി എടുത്താല്‍ ഇത്തിരി കൂടി ശരിയാകും. തെറ്റി പോയത് മറന്നു കളഞ്ഞേക്ക്. സംഭവിച്ചത് ഒരിക്കലും മറക്കരുത്. അഭിനന്ദനങ്ങള്‍... (എന്നോട് തന്നെ) ഞാന്‍ ഇപ്പൊ താങ്കളുടെ ചക്കര ജ്യോതിഷി ആണ്.എന്തായാലും ഈ തട്ടിപ്പ് ഭാരതീയം ആണെന്നും പറഞ്ഞ് അഭിമാനിക്കുന്നവരെ കണ്ടിട്ടുണ്ട്. എന്നാല്‍ ഇതില്‍ കൂടുതല്‍ ഭാഗവും കോപ്പി ആണെന്നതാണ് യാഥാര്‍ത്ഥ്യം. ജ്യോതിഷം ആദ്യമായി തുടങ്ങിയത് ബാബിലോണിയയിലെ കാല്‍ദിയ എന്ന സ്ഥലത്താണ്. അവര്‍ വാനനിരീക്ഷണത്തില്‍ ബഹുദൂരം മുന്നിലായിരുന്നു. പിന്നീട് BC 700 ന് ശേഷം ഈ സംസ്കാരം തകരുകയും ഈ പുരോഹിതന്മാര്‍ തന്നെ ധന സംബാദനത്തിന് വേണ്ടി അതിനെ പ്രവചന ജ്യോതിഷം ആക്കി മാറ്റുകയുമായിരുന്നു. ഇത് ഗ്രീസിലേക്ക് കയറ്റുമതി ചെയ്യപ്പെടുന്നു. ശേഷം BC 327ഇല്‍ അലക്സാണ്ടറുടെ കാലത്താണ് ഇത് ഭാരതത്തില്‍ എത്തുന്നത്.  ഭാരതത്തില്‍ ഇത് അവതരിപ്പിക്കുന്നത് ഗര്‍ഗ മുനിയും ശിഷ്യന്‍ പരാശര മുനിയും ആണ്. പക്ഷെ അവരൊന്നും പ്രവചനത്തെ പറ്റി ഒന്നും പറയുന്നില്ല. ആകാശ ഗോളങ്ങളെ പറ്റിയുള്ള പഠനമായാണ് പറയുന്നത്. ഭാരതത്തില്‍ ഈ തട്ടിപ് ഇന്ന് കാണുന്ന പോലെ ചൂഷണ ഉപാദിയായി അവതരിപ്പിക്കുന്നത് വെറും രണ്ടായിരം വര്‍ഷങ്ങള്‍ക് മുമ്പ് വരാഹമിഹിരന്‍റെ ബ്രിഹത് സംഹിതയിലും ബ്രിഹത് ജാതകത്തിലും ആണ്.ജ്യോതിശാസ്ത്രംഇതില്‍ പ്രവചനമോ മാന്ത്രികാമോ ഒന്നുമില്ല. കൃഷിയും സംസ്ക്കാരവും രൂപപ്പെട്ടപ്പോള്‍ മനുഷ്യന്റെ ആവശ്യത്തിന് വേണ്ടി അതാതു കാലത്ത് സമയം അറിയല്‍, ദിക്ക് അറിയല്‍, കാലം ഗണിക്കല്‍ തുടങ്ങിയ ഒരു ആവശ്യമായി വന്നു. ആകാശത്ത് നടക്കുന്ന കാര്യങ്ങളുടെ ഒരു പ്രത്യേക ക്രമം കണ്ടതില്‍ പിന്നെയാണ് വാന നിരീക്ഷണം ആരംഭിച്ചത് എന്ന് കരുതപ്പെടുന്നു. ആസ്ട്രോണമി എന്തോ ആര്‍ക്കും മനസിലാവാത്ത എന്തൊക്കെയോ വലിയ ശാസ്ത്ര ശാഖ ആണെന്നാണ്‌ പലരുടെയും ധാരണ. നിങ്ങള്‍ അറിയണം ശാസ്ത്രം പുരോഗമിക്കുന്നതിന്‍റെ എത്രയോ മുന്നെയുള്ള ആ കാലത്തെ മനുഷ്യര്‍ക്ക് കാണാനും മനസിലാക്കാനും സാധിച്ചിട്ടുള്ള വളരെ നിസാരമായ കാര്യങ്ങള്‍ മാത്രമാണ് അവയില്‍ പറയപ്പെടുന്നത്. ഇന്ന് നാം എട്ടാം ക്ലാസ്സില്‍ പഠിപ്പിക്കുന്ന ശാസ്ത്രത്തിന്റെ സങ്കീര്‍ണതയുടെ ആയിരത്തില്‍ ഒരംശം സങ്കീര്‍ണത പോലും അവക്കില്ല. മാത്രമല്ല പുരാതന ജ്യോതിശാസ്ത്രം പരിഹരിച്ചിരുന്ന പ്രശ്നങ്ങള്‍ അതിലും ഭംഗിയായി ആധുനിക ശാസ്ത്രം ഇന്റര്‍നെറ്റ്‌, ഗൂഗിള്‍ കലണ്ടര്‍, മഗ്നെടിക് ടിപ് ആന്‍ഡ്‌ ഡിക്ളിനെശന്‍ ഫൈണ്ടിംഗ് ഡിവൈസ് തുടങ്ങിയ ആധുനിക സംവിധാനങ്ങള്‍ ഉപയോഗിച് പരിഹരിച്ച സ്ഥിതിക്ക് കാലോചിതമായി ഏറ്റവും നല്ലത് തിരഞ്ഞെടുക്കുക എന്ന കേവല യുക്തിയുടെ മുകളില്‍ ഇപ്പൊ ഇതിനെ പറ്റി പറയുന്നത് പോലും അനാവശ്യമാണ്. പക്ഷെ ഇതിനെ കുറിച്ചുള്ള നിഘൂടതകള്‍ മാറ്റി എത്രത്തോളം നിസാരമാണ് എന്ന് പറയാന്‍ ശ്രമിക്കുകയാണ് ഞാന്‍ ഇവിടെ ചെയ്യുന്നത്.ആദ്യം പ്യുവര്‍ ഭാരതീയ ജ്യോതിശാസ്ത്രം..!!ഋഗ്വേദത്തില്‍ 27ജന്മ നക്ഷത്രങ്ങളെ പറ്റി പറയുന്നുണ്ട്. അതായിരുന്നു ഭാരതീയ സങ്കല്പം നമുക്ക് ആഴ്ച സങ്കല്പം ഉണ്ടായിരുന്നില്ല. ഗ്രീക്കുകാര്‍ക്ക്‌ ദൈവം 6ദിവസം കൊണ്ട് പ്രപഞ്ചം സൃഷ്ടിച്ചു ഒരു ദിവസം വിശ്രമിച്ചു അങ്ങനെ 7 ദിവസം അടങ്ങുന്ന ആഴ്ച സങ്കല്പം ഉണ്ടായിരുന്നു. ഭാരതത്തില്‍ ജന്മ നക്ഷത്രങ്ങള്‍ ആയിരുന്നു.ചന്ദ്രന്‍ 27 1/4 ദിവസം കൊണ്ട് ഭൂമിയെ ഒരു തവണ ചുറ്റുന്നു. ഇങ്ങനെ ചന്ദ്രന്‍ കടന്നു പോകുന്ന വഴിയില്‍ കൃത്യമായി 13.33 ഡിഗ്രി വത്യാസത്തില്‍ ഓരോ നക്ഷത്ര കൂട്ടങ്ങളെ നിര്‍ണയിക്കുന്നു. അവയുടെ ആകൃതി അനുസരിച് പേരുകള്‍ കൊടുക്കുന്നു. മൂന്ന് നക്ഷത്രങ്ങള്‍ ചേര്‍ത് ഒരു അശ്വത്തിന്റെ (കുതിര) പോലെ സങ്കല്‍പ്പിക്കാം അതാണ്‌ അശ്വതി. (പെണ്‍കുട്ടികള്‍ക്ക് പേരിടുമ്പോള്‍ അറിയുക കുതിരയെന്നാണ് നിങ്ങള്‍ പേരിടുന്നത്).തുടര്‍ന്ന് ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരുട്ടാതി, ഉതൃട്ടാതി, രേവതി. ഇവയാണ് 27 നാളുകള്‍. നാല് മാസം കൂടുമ്പോള്‍ ഒരു 28 ദിവസമുള്ള അധിമാസം എന്ന സങ്കല്പം അതിനിടക്ക് ഉണ്ടായിരുന്നു "അഭിജിത്ത്" എന്ന നാള്‍ കൂടി കൂട്ടി ചേര്‍ത്ത് കൊണ്ട്. പിന്നീട് അതിനെ ഒഴിവാക്കി.  കുട്ടി ജനിക്കുമ്പോള്‍ ചന്ദ്രന്‍ ഏതു നക്ഷത്രത്തിന്റെ അടുത്താണെന്ന് രേഖപ്പെടുത്തി വെക്കും. അതാണ്‌ അവന്‍റെ ജന്മ നക്ഷത്രം. പിന്നീട് ഒരു ചന്ദ്ര മാസം വരെ അതാത് ദിവസത്തെ നാള്‍ നോക്കി പ്രായം നിര്‍ണയിക്കാം. (ഉദാ: കാര്‍ത്തിക നക്ഷത്രത്തില്‍ ജനിച്ചു.. ഇന്ന് ആയില്യം ആണെങ്കില്‍ 6 ദിവസം പ്രായമായി). ഒരു ചന്ദ്ര മാസം പിന്നിട്ടാല്‍ അരയില്‍ 28 കെട്ടും. ആ ചരടിന്റെ അറ്റം അല്‍പ്പം നീട്ടി ഇടും. ഓരോ ചന്ദ്ര മാസം കഴിയുമ്പോഴും അതില്‍ ഓരോ കെട്ട് ഇടും. ഇങ്ങനെ ഒന്ന് രണ്ട് വര്ഷം വരെ പ്രായം കണക്കാക്കാന്‍ പറ്റും. എന്നാല്‍ ഇതൊക്കെ വേറെ മാര്‍ഗം ഒന്നും ഇല്ലാതിരുന്ന ഒരു കാലത്താണ് എന്ന് നാം മനസിലാക്കണം. ഇന്ന് നമ്മുടെ ക്ലോക്കും കലണ്ടറും ഉപയോഗിച് ജന്മസമയം തിട്ടപ്പെടുത്തി വച്ചാല്‍ പ്രായം പറയുക എന്നത് ഒരു കാലത്തും ഒരു പ്രശ്നമുള്ള കാര്യമേ അല്ല. അപ്പൊ പിന്നെ 28 കെട്ടൊക്കെ ഇപ്പോഴും ഒരു ചടങ്ങായി നടത്തുന്നത് അസംബന്ധം മാത്രമാണ്.ഇനി ബാബിലോണിയന്‍ ജ്യോതിശാസ്ത്രം നോക്കാം.1. സമയം അറിയല്‍..പകല്‍ സൂര്യന്‍ മതി. രാത്രിയില്‍ സമയം അറിയേണ്ട ആവശ്യം ആദ്യം ഉണ്ടായിരുന്നില്ല. പിന്നീട് അത് ആവശ്യമായി വന്നപ്പോള്‍ ആണ് അത് ശ്രദ്ധിക്കുന്നത്. സൂര്യന്‍ മാത്രമല്ല ഏതൊരു നക്ഷത്രവും സൂര്യനെ പോലെ കൃത്യമായി കിഴക്കുതിച്ച് നാല് മിനിറ്റ് കൊണ്ട് ഒരു ഡിഗ്രി എന്ന കണക്കിന് പടിഞ്ഞാറോട്ട് നീങ്ങുന്നു. പടിഞ്ഞാര്‍ അസ്തമിക്കുന്നു. ഇത് യഥാര്‍ത്ഥത്തില്‍  ഭൂമി കറങ്ങുന്നത് കൊണ്ട് തോന്നുന്നതാണ്. അപ്പൊ ഏതെങ്കിലും ഒരു പ്രത്യേക നക്ഷത്രത്തെ നോക്കി വച്ചാല്‍ രാത്രിയും സമയം അറിയാം.2.ദിക്ക് അറിയല്‍...ഉത്തര ധ്രുവത്തിനു നേരെ നില്‍ക്കുന്ന നക്ഷത്രം ആണ് "ധ്രുവന്‍" ഭൂമിയുടെ കറക്കം പടിഞ്ഞാര്‍ നിന്ന് കിഴക്കോട്ട് ആയത് കൊണ്ട് ഈ നക്ഷത്രത്തിന് ചക്രവാളത്തില്‍ സ്ഥാന മാറ്റം സംഭവിക്കുന്നില്ല. ഇത് എല്ലായ്പ്പോഴും ചക്ര വാളത്തിന്റെ വടക്ക് ഭാഗത്ത് തന്നെ കാണാം. ഇതുപോലെ തെക്ക് ഭാഗത്തുള്ള "നിശ്ചല" നക്ഷത്രമാണ് തെക്കന്‍ കുരിശ്. ഇവകളെ ആസ്പതമാക്കി ദിക്ക് മനസിലാക്കാം. നാവികര്‍ ഉപയോഗിച്ചിരുന്നത് ചക്രവാളത്തിന്റെ മധ്യത്തില്‍ കാണുന്ന ഒറിയോണ്‍ (വേട്ടക്കാരന്‍) ആണ്.3.ദീര്‍ഘ കാല ഗണന സാങ്കേതിക പദങ്ങള്‍ 1. ഗ്രഹങ്ങള്‍: ഇവിടെ ഗ്രഹങ്ങള്‍ എന്നാല്‍ നമ്മള്‍ എടുക്കുന്ന അര്‍ത്ഥം അല്ല എടുക്കേണ്ടത്. ആകാശത്ത് പെട്ടെന്ന് കാണാന്‍ കഴിയുന്നതും മറ്റുള്ളവയുടെ സാന്നിദ്യം ഇല്ലാതെ തന്നെ തിരിച്ചറിയാന്‍ കഴിയുന്നതുമായ ആകാശ ഗോളങ്ങള്‍. സൂര്യന്‍(യഥാര്‍ത്ഥത്തില്‍ നക്ഷത്രം ആണ്), ചന്ദ്രന്‍ (യഥാര്‍ത്ഥത്തില്‍ ഉപഗ്രഹം ആണ്),ചൊവ്വ , ബുധന്‍, വ്യാഴം, ശുക്രന്‍, ശനി ഇവയാണ് സപ്ത ഗ്രഹങ്ങള്‍. ഇവകളുടെ പേരാണ് നമ്മുടെ ആഴ്ചകള്‍ക്ക് ഉള്ളത്. (ക്രമത്തില്‍ ആണ് എഴുതിയിട്ടുള്ളത് നോക്കിയാല്‍ മനസിലാകും). പക്ഷെ ഭാരതത്തില്‍ എത്തിയപ്പോള്‍ രണ്ടു സാങ്കല്‍പ്പിക ഗ്രഹങ്ങള്‍ കൂടി കടന്നു വന്നു. രാഹുവും കേതുവും. ഭൂമിയും ചന്ദ്രനും അല്ലെങ്കില്‍ ഭൂമിയും സൂര്യനും ചേര്‍ത് വരയ്ക്കുന്ന സാങ്കല്‍പ്പിക രേഖയാണ് രാഹുകേതുക്കള്‍. ജ്യോതി ശാസ്ത്രം ഭാരതീയമല്ല എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് ആഴ്ചയില്‍ 7 ദിവസം. ഭാരത്തില്‍ രാഹു കേതുക്കള്‍ അടക്കം നവ ഗ്രഹങ്ങള്‍ ആണ്. രാഹുഡേയും കേതുഡേയും കൂടെ ഉണ്ടാകുമായിരുന്നു.2. രാശി: ഭൂമി സൂര്യന് ചുറ്റും ഒരു വര്ഷം കൊണ്ട് ഒരു തവണ ചുറ്റുന്നു. അപ്പൊ സൂര്യനെ ഓരോ മാസത്തിലും വേറെ വേറെ നക്ഷത്രങ്ങള്‍ക്ക് അടുത്താണ് കാണുന്നത്. ഈ നക്ഷത്ര കൂട്ടങ്ങളെ അവയുടെ ആകൃതിയുടെ അടിസ്ഥാനത്തില്‍ പേര് കൊടുക്കുന്നു.മേടം (ആട്), ഇടവം (ഋഷഭം-കാള), മിഥുനം(ഇരട്ടകള്‍), കര്‍ക്കിടകം(ഞെണ്ട്), ചിങ്ങം(സിംഹം), കന്നി(കന്യക), തുലാം(ത്രാസ്), വൃശ്ചികം(തേള്‍), ധനു(ധനുസ്-അമ്പ്), മകരം, കുംഭം(കുടം), മീനം(മീന്‍). ഇവയാണ് 12 രാശികള്‍. ഇവ കൃത്യമായ 30ഡിഗ്രി വത്യാസത്തില്‍ നില്‍ക്കുന്ന നക്ഷത്ര കൂട്ടങ്ങള്‍ ആണ്.ഇനിയാണ് കളി.. ആകാശം എന്നാല്‍ ഒരു വലിയ ക്ലോക്ക്. അതില്‍ ആണി അടിച്ചു വച്ച പോലെ അനക്കമില്ലാതെ രാശി നക്ഷത്രങ്ങള്‍ വിന്യസിച്ചു നില്‍ക്കുന്നു. ക്ലോക്കിലെ അക്കങ്ങള്‍ പോലെ. സൂചികള്‍ ആയി ഗ്രഹങ്ങളും. ഗ്രഹങ്ങള്‍ എല്ലാം ഓരോ രാശികള്‍ വിട്ട് അടുത്ത രാശികളിലേക്ക് ചാക്രികമായി സഞ്ചരിച്ചു കൊണ്ടിരിക്കുന്നു. ഓരോ ഗ്രഹങ്ങള്‍ക്കും ഒരു രാശി കടന്നു അടുത്ത രാശിയിലെ എത്താന്‍ വേണ്ട സമയം കണക്കു കൂട്ടി വച്ചിട്ടുണ്ട്.സൂര്യന്‍: ഒരു മാസംചന്ദ്രന്‍: 2 1/4 ദിവസംബുധന്‍: ഒരു മാസംശുക്രന്‍: ഒരു മാസംചൊവ്വ: 1 1/2 മാസംവ്യാഴം: 1 1/2 വര്ഷംശനി: 2 1/2 വര്ഷംരാഹു കേതുക്കള്‍: ഒരു മാസംഇനി കാലം ഗണിക്കെണ്ടത് ഇപ്രകാരം... ഒരു സംഭവം നടക്കുന്ന സമയത്ത് ഓരോ ഗ്രഹങ്ങളും ഏതേതു രാശികളില്‍ ആയിരുന്നു എന്ന് ലഭ്യമാകണം. ഇതിനെയാണ് ഗ്രഹനില എന്ന് പറയുന്നത്. ശേഷം ഇപ്പോഴത്തെ ഗ്രഹനില നോക്കി ഓരോ ഗ്രഹവും എത്ര രാശി പിന്നിട്ടു എന്ന് നോക്കി അതാത് ഗ്രഹങ്ങളുടെ രാശി പിന്നിടാന്‍ വേണ്ട സമയം കൊണ്ട് ഗുണിച് വര്‍ഷങ്ങളും മാസങ്ങളും ചന്ദ്രനെ ഉപയോഗിച് ദിവസങ്ങള്‍ പോലും കൃത്യമായി ഗണിക്കാന്‍ സാധിക്കും.പക്ഷെ ഇപ്പോഴും ഞാന്‍ പറയുന്നു. ഇതൊക്കെ ഒരു കാല ഘട്ടത്തിന്റെ ശാസ്ത്രം മാത്രം ആണ്. ഇന്ന് ഇത് തന്നെ ഉപയോഗിക്കുന്നത് അസംബന്ധം ആണ്. അപ്പൊ പിന്നെ ഭാവി അറിയാനും മകളുടെ കല്യാണം മുടങ്ങുന്നത് എന്ത് കൊണ്ടാണെന്ന് അറിയാനും ജ്യോതിഷികളുടെ അടുത്ത് പോയി പോക്കറ്റ് വെളുപ്പിക്കുന്നതിന്റെ  കാര്യം പറയേണ്ടത് ഇല്ലല്ലോ... :/


വാക്സിന്‍ വിരുദ്ധത ശാസ്ത്രീയമോ..? സംവാദം (15/02/16)


ജേക്കബ് വടക്കാഞ്ചേരി: രക്തത്തിലേക്ക് നേരിട്ട് ഒരു വസ്തുവും കടത്താന്‍ പാടില്ല, ചോറ് കഴിക്കാം പക്ഷെ ചോറ് എടുത്ത് രക്തത്തില്‍ കുത്തിവച്ചാല്‍ മരിച്ച് പോകും. അത് തന്നെയല്ലേ വാക്സിന്‍..?
ഇതാണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ചോദ്യം...! ഒരു തല മുതല്‍ തുടങ്ങാം..!
1. ഈ കാരണം കൊണ്ടാണ് വാക്സിനെ എതിര്‍ക്കുന്നതെങ്കില്‍ ഓറല്‍ വാക്സിനെ എതിര്‍ത്തത് എന്തിനാണെന്ന് മനസിലായില്ല.
2. ഈ സാധനം മൊത്തത്തില്‍ ഒരു സ്ട്രോമാന്‍ ആര്ഗുമെന്റ്റ് ആണ്. അതായത് ചോറോ കഞ്ഞി വെള്ളമോ സിറിഞ്ചില്‍ എടുത്ത് കുത്താന്‍ ആരും പറയുന്നില്ല. അത് പണി കിട്ടും എന്ന്‍ എല്ലാവര്ക്കും അറിയാം. വായിലൂടെ വേണ്ടത് വായിലൂടെ സിറിഞ്ചിലൂടെ വേണ്ടത് സിറിഞ്ചിലൂടെ
3. രക്തത്തിലേക്ക് ഒന്നും നേരിട്ട് കുത്തി വെക്കരുത് എന്ന വാദം അബദ്ധമാണ്. ഇത് ദഹന വ്യവസ്ഥയുടെ ആവശ്യകതയെ കുറിച്ച് ധാരണയില്ലാത്തത് കൊണ്ടാണ്. നമ്മള്‍ കഴിക്കുന്ന ഭക്ഷണത്തില്‍ 60% അന്നജവും 30% പ്രോടീനും ആണുള്ളത്. ഇതില്‍ അന്നജം ഗ്ലുക്കോസ് തന്മാത്രകളുടെ പോളിമര്‍ ആണ് പ്രോടീന്‍ ഇരുപത് അമിനോ ആസിടുകളുടെ പല വിധത്തില്‍ ഉള്ള പോളിമറുകളും ആണ്. ഈ പോളിമേറുകള്‍ (വലിയ തന്മാത്രകള്‍) നേരിട്ട് രക്തത്തില്‍ എത്തിയാല്‍ അതിന്‍റെ സ്വഭാവം അനുസരിച്ച് ചിലപ്പോള്‍ പണി കിട്ടും. ദഹന വ്യവസ്ഥയില്‍ സംഭവിക്കുന്നത് ഈ പോളിമറുകളെ ഘടക തന്മാത്രകള്‍ ആയി ബ്രെയ്ക്ക് ചെയ്യുകയാണ്. ശേഷം രക്തത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്നു. ഇതാണ് ശരീരത്തിന്റെ പല ഭാഗങ്ങളില്‍ ഒഴുകി എത്തി ഊര്‍ജ നിര്‍മാണത്തിനും മറ്റും ഉപയോഗിക്കുന്നത്. ഇങ്ങനെ ദഹനത്തിലൂടെ രക്തത്തില്‍ എത്തുന്ന തന്മാത്രകളെ കൃത്രിമമായി ഉണ്ടാക്കി രക്തത്തിലേക്ക് നേരിട്ട് കടത്തിയാല്‍ ദഹനം വഴി ലഭിച്ചതോ അതോ കുത്തി വച്ചതോ എന്ന് തിരിച്ചറിയാന്‍ പോലും പറ്റാത്ത വിധം സാധാരണ വിധത്തില്‍ ശരീരം അത് ഉപയോഗിക്കും. ഗ്ലൂക്കോസ് ലായനി ട്രിപ്പ് ആയി കയറ്റി ക്ഷീണം മാറ്റാന്‍ കഴിയുന്നത് ഇത് കൊണ്ടാണ്.
4. എന്നാല്‍ രക്തത്തില്‍ പ്രോടീന്‍ രൂപത്തില്‍ തന്നെ ആവശ്യമായ ധാരാളം പ്രോട്ടീനുകള്‍ ഉണ്ട്. എന്‍സൈമുകള്‍ എല്ലാം ആ വിഭാഗത്തില്‍ പെടുന്നു, ഹോര്‍മോണുകളും. ഇവ അമിനോ ആസിഡ് രൂപത്തില്‍ രക്തത്തില്‍ എത്തിയിട്ട് കാര്യമില്ല. അതുകൊണ്ട് തന്നെ അത്തരം പ്രോടീനുകള്‍ ശരീരത്തില്‍ ഉത്പാദനം കുറഞ്ഞു പോയാല്‍ അത് വായിലൂടെ ഒഴിച്ചിട്ട് കാര്യമില്ല. കാരണം അത് ദഹന വ്യവസ്ഥയില്‍ ചെന്ന് അടിസ്ഥാന തന്മാത്രകള്‍ ആയ അമിനോ ആസിഡുകള്‍ ആയിരിക്കും രക്തത്തില്‍ എത്തി ചേരുക. അത് കൊണ്ട് ഒരിക്കലും നമ്മുടെ ആവശ്യം നടക്കില്ല. ഇതിന് ഏറ്റവും നല്ല ഉദാഹരണം ആണ് ഇന്‍സുലിന്‍. ഇത് ഒരു പ്രോടീന്‍ ആയത് കൊണ്ടാണ് ഇതിന്‍റെ ടാബ്ലെറ്റ് ലഭ്യമല്ലാത്തത്. രക്തത്തിലേക്ക് കുത്തി വെക്കുക തന്നെ വേണം. ഇതൊന്നും പ്രകൃതിപരം (പ്രാകൃതം) അല്ല എന്ന് സമ്മതിക്കുന്നു. പക്ഷെ ശാസ്ത്രീയമാണ്.
5. വാക്സിനിലും ഇത് തന്നെയാണ് പ്രശ്നം. രോഗാണുവിന്റെ അപകടം അനുസരിച്ച് നേര്പ്പിച്ച്ചോ അല്ലാതെയോ ശരീരത്തില്‍ എത്തിച്ച് "ഇങ്ങനെയൊരാള്‍ ചിലപ്പോ വന്നേക്കും അപ്പൊ കരുതിയിരുന്നോ അടിച്ചോടിച്ചെക്കണം" എന്ന് പറഞ്ഞു പരിചയപ്പെടുത്തുകയാണ് വാക്സിനേഷന്‍ എന്ന്‍ പറയാം.ബോധപൂര്‍വം രോഗാണുവിനെ ഇട്ട് കൊടുത്ത് ശരീരത്തിന്റെ സ്വാഭാവികമായ പ്രധിരോധ ശേഷിയെ മെച്ചപ്പെടുത്തി എടുക്കുന്നു. അപ്പോള്‍ ചില വാക്സിനുകളിലെ സെല്ലുകള്‍ അതെ പടി രക്തത്തില്‍ എത്തിയേ പറ്റൂ അല്ലെങ്കില്‍ നമ്മള്‍ നേരത്തെ പറഞ്ഞ ദഹനത്തിന്റെ പ്രശ്നം വരും. മരുന്നാണോ വാക്സിനാണോ ഭക്ഷണമാണോ എന്ന് തിരിച്ചറിയാനുള്ള ഇന്റെലിജെന്‍സ്‌ ഒന്നും ദഹന വ്യവസ്ഥക്ക് ഇല്ലെന്ന്‍ ചുരുക്കം. എന്നാല്‍ ഈ പ്രശ്നം ഇല്ലാത്ത വാക്സിനുകളും ഉണ്ടാകാം. അത് വായിലൂടെ തന്നെ കൊടുക്കുന്നുണ്ടല്ലോ.. ഉദാ: പോളിയോ വാക്സിന്‍. 3 തുള്ളി കൊണ്ട് പോളിയോ എന്ന ദുരിതത്തെ ഭൂമുഖത്ത് നിന്ന് ഉന്മൂലനം ചെയ്ത ചരിത്രം നമ്മള്‍ മറന്ന് പോകരുത്.
6. എന്നാലും വൈദ്യ ശാസ്ത്രത്തിന്റെ പത്തൊന്‍പതാം നൂറ്റാണ്ടിലെ എടുത്തു ചാട്ടം ആയി തന്നെ പറയാവുന്ന Hypodermic needle കുത്തുന്നത് കമ്പിപ്പാര കൊണ്ടുള്ള കുത്താക്കി കളഞ്ഞ സാറേ... ഉള്ളില്‍ സങ്കടം ഉണ്ട് ട്ടോ...

എന്ത് കൊണ്ടാണ് HIV കൊതുകുവഴി പകരാത്തത്...?!



കുറെ മുന്നെ നടത്തിയ ഒരു അന്വേഷണം ആണ്.. ഇന്ന് സുഹൃത്ത് Reshad Ali ചോദിച്ചപ്പോള്‍ ആണ് പോസ്റ്റ്‌ ആക്കാമെന്ന് കരുതിയത്... ഇന്‍ഫര്‍മേഷന്‍ ഓവര്‍ലോഡിംഗ് ഉണ്ട്... :)

എയ്ഡ്സ് ( acquired immunodeficiency syndrome) രോഗം ഉണ്ടാക്കുന്ന വൈറസാണ് HIV (human immunodeficiency syndrome) പേര് സൂചിപ്പിക്കുന്ന പോലെ തന്നെ ഇത് ബാധിക്കുന്നത് രോഗ പ്രധിരോധ ശേഷിയെ ആണ്. ശരീരത്തില്‍ കയറിയ ഉടനെ തന്നെ രോഗ പ്രധിരോധം നടത്തുന്ന WBC (white blood cells) യില്‍ പ്രധാനപ്പെട്ട lymphocytes മൊത്തമായും ചില്ലറയായും അങ്ങ് നശിപ്പിച്ചു കളയും. അതോടെ പിന്നീട് ഒരു മാതിരി പെട്ട രോഗങ്ങള്‍ ഒക്കെ പെട്ടെന്ന് വരും, വന്നാല്‍ മാറി കിട്ടില്ല. ഈ അവസ്ഥയാണ് എയ്ഡ്സ്. :)

ഇത് പകരുന്നത് ബോഡി ദ്രവങ്ങളുടെ കൈമാറ്റം മൂലം മാത്രമാണ്. ഒരിക്കലും രോഗിയുമായുള്ള സഹവാസത്തിലൂടെയോ കൊതുകിലൂടെയോ പകരില്ല. അത് കൊണ്ട് പേടിക്കണ്ട... അടുത്ത് ഇടപഴകിക്കോ, ഒരു വീട്ടില്‍ താമസിച്ചോ.. ഒരുമിച്ച് ഭക്ഷണം കഴിച്ചോ... നോ പ്രോബ്ലം :)

മലേറിയ അടക്കമുള്ള അപകടകാരികള്‍ ആയ ധാരാളം കുപ്രസിദ്ധ വൈറസുകളെ ട്രാന്‍സ്മിറ്റ്‌ ചെയ്യാന്‍ കഴിയുന്ന കൊതുക് സാര്‍ എന്ത് കൊണ്ട് ഇവിടെ ദയനീയമായി പരാജയപ്പെടുന്നു എന്നതാണ് കാര്യം. അതിന് ആദ്യമായി, കൊതുക് സാധാരണ എന്താണ് ചെയ്യുന്നത് എന്നറിയണം.

കുതുക് ഒരു ഹൈപ്പോടെര്മിക് നീഡില്‍ ഘടിപ്പിച്ച പറക്കുന്ന സിറിഞ്ച് ആണെന്ന ധാരണയാണ് ആദ്യം മാറ്റേണ്ടത്. കൊതുക് കുത്തുന്ന snout എന്ന സൂചി പോലുള്ള ഭാഗം 6 ഭാഗങ്ങള്‍ കമ്പോസ് ചെയ്തതാണ്. അതില്‍ ആദ്യത്തെ നാലെണ്ണം ആണ് ജീവിയുടെ സ്കിന്നിലേക്ക് താഴ്ന്ന്‍ ഇറങ്ങുന്നത്. ബാക്കി രണ്ടു ഭാഗങ്ങളില്‍ രണ്ടു കുഴലുകള്‍ ഉണ്ട്, അതില്‍ ഒന്നിലൂടെ സലൈവ കുത്തി വെക്കുകയും മറ്റതിലൂടെ ബ്ലഡ് കയറി പോവുകയും ചെയ്യുന്നു. മിക്സിംഗ് ഉണ്ടാകുന്നില്ല. അപ്പോള്‍ കൊതുക് പരത്തുന്ന മറ്റു വൈറസുകള്‍ പോലെ കൊതുകിന്റെ സലൈവയില്‍ എത്താന്‍ കഴിയാത്തതാണ് HIV യുടെ ഗതികേട്. അത് എന്ത് കൊണ്ടാണെന്ന് നോക്കാം.

HIV ക്ക് റെപ്ലിക്കെറ്റ് (കോപ്പി എടുക്കല്‍) ചെയ്യാന്‍ T സെല്ലുകളുടെ സഹായം അനിവാര്യമാണ് എന്നതാണ് പ്രശ്നം. മനുഷ്യ ശരീരത്തില്‍ ഇതുമായി ബൈന്ഡ് ചെയ്താണ് ധാരാളം കോപ്പികള്‍ എടുക്കുന്നത്. എയിഡ്സ് രോഗിയെ കുത്തുന്നത് വഴി ബ്ലഡ്ലൂടെ കൊതുകിന്റെ ശരീരത്തില്‍ എത്തിയ വൈറസിന് റെപ്ലിക്കെറ്റ് ചെയ്യാന്‍ സഹായത്തിനു, മരുന്നിന് പോലും ഒരു T സെല്‍ കൊതുകിന്റെ ശരീരത്തില്‍ ഇല്ല. അപ്പോള്‍ റെപ്ലിക്കേഷന്‍ തടസപ്പെടുന്നു, എങ്ങോട്ടെങ്കിലും പോകാനോ തിരിയാനോ മരിയാനോ കഴിയാതെ പാവം വൈറസിന്റെ ആപ്പീസ് അതോടെ പൂട്ടുന്നു.

വെടിക്കെട്ടിലെ ശാസ്ത്രീയത...?!

ആദ്യം കാലങ്ങള്‍ ആയി കേട്ട് തഴമ്പിച്ച ശാസ്ത്രീയത ഇന്‍ വെടിക്കെട്ട്...
അതായത്... വെടിക്കെട്ട് എന്നാല്‍ ഓക്സിജന്‍ ആവശ്യമായ ഒരു രാസ പ്രവര്‍ത്തനം ആണ്.. സോ വെടിക്കെട്ട് നടത്തുമ്പോള്‍ അവിടെ നേരത്തേ ഉള്ള ഓക്സിജന്‍ കത്തി തീരുന്നു... അങ്ങനെ ഉണ്ടാകുന്ന ന്യൂന മര്‍ദം കാരണം ചുറ്റുപാട് നിന്നും ധാരാളം ഓക്സിജന്‍ ആ ഭാഗത്തേക്ക് ഒഴുകി എത്തുന്നു. അങ്ങനെ ആ ഭാഗത്ത് ഉള്ളവര്‍ക്ക് നല്ല ശുദ്ധവായു കിട്ടുന്നു.
ഇത് കേള്‍ക്കുമ്പോള്‍ ആര്‍ക്കും ശരിയാണെന്ന് തോന്നും. ഇത്രയൊക്കെ സയന്‍സ് അറിഞ്ഞിട്ടാണ് ഈ ആചാരങ്ങള്‍ ഒക്കെ ഉണ്ടാക്കിയത് എന്നൊക്കെ തന്നെ ചില വിദ്വാന്മാര്‍ ഒരു ഉളുപ്പുമില്ലാതെ വാദിച്ചു കളയും.
എന്നാല്‍ എന്താണ് യാഥാര്‍ത്ഥ്യം...?
വെടിക്കെട്ട് ഓക്സിജന്‍ ആവശ്യമുള്ള പ്രോസെസ് ആണെന്നത് സത്യം തന്നെ.. പക്ഷെ അതിനു അന്തരീക്ഷ ഓക്സിജന്‍ ഉപയോഗിക്കുന്നില്ല. ബ്ലാക്ക് പൌഡറില്‍ പൊട്ടാസ്യം നൈട്രേറ്റ് ചേര്‍ക്കുന്നത് അയിനാണ്. അത് ചൂടാവുമ്പോള്‍ വെടിക്കെട്ടിന് ആവശ്യമായ ഓക്സിജന്‍ റിലീസ് ചെയ്യും. സൊ ന്യൂന മര്‍ദവും എയര്‍ സെര്‍ക്കുലേഷനും എല്ലാം വെറും "പൊഹ"
വെടിക്കെട്ട് കൊണ്ട് യാതൊരു ഗുണവും നമുക്കില്ല.. ഉള്ളതെല്ലാം ദോഷങ്ങള്‍ മാത്രം.
1. അന്തരീക്ഷ മലിനീകരണം.
ബ്ലാക്ക് പൌഡര്‍ ന്‍റെ കണ്ടന്റുകള്‍ ചാര്‍ക്കോളും സള്‍ഫറുമാണ്.ഇത് രണ്ടും കത്തുമ്പോള്‍ കാര്‍ബണിന്റെ ഓക്സൈടുകളും ( CO, CO2) സള്‍ഫറിന്റെ ഓക്സൈടുകളും (SO2, SO3) അന്തരീക്ഷത്തില്‍ എത്തുന്നു.
2. ശബ്ദം....
കൂടുതല്‍ ഒന്നും പറയേണ്ടതില്ലല്ലോ...
3. മരണ സാധ്യത...
വെടിക്കെട്ട് നടത്തുമ്പോള്‍ എടുക്കേണ്ട മുന്‍കരുതലുകളെ കുറിച്ച് ശാസ്ത്രീയമായി വിവരമുള്ള എത്ര വെടിക്കെട്ട്‌ കാരുണ്ട് നമ്മുടെ നാട്ടില്‍...?

ആനയും പൂരവും

ആനകളെ വെയിലത്ത് നിര്‍ത്തി പൂരം നടത്തുന്നത് എങ്ങനെയാണ് വലിയ ക്രൂരതയാകുന്നത്....?!
ആദ്യമായി മനസിലാക്കേണ്ടത് വെയില്‍ കൊണ്ടാല്‍ എന്താണ് കുഴപ്പം എന്നതാണ്. വെയില്‍ ഏല്‍ക്കുമ്പോള്‍ എല്ലാ ജീവികളിലും ശരീര ഊഷ്മാവ് വര്‍ദ്ധിക്കുന്നു. അപ്പോള്‍ അത് കുറക്കാനുള്ള ശരീരത്തിന്റെ ഒരു മെക്കാനിസമാണ് വിയര്‍ക്കല്‍. ഈ വിയര്‍പ്പ് തുള്ളികള്‍ക്ക് ബാഷ്പീകരണം (vaporization) നടക്കുന്നു. അതിന് ആവശ്യമായ താപം (heat) ശരീരത്തില്‍ നിന്ന് എടുക്കുന്നു. അപ്പോള്‍ ശരീരോഷ്മാവ് കുറയുന്നു. ഇങ്ങനെയാണ് ജീവികളുടെ ശരീരത്തില്‍ ഊഷ്മാവ് നിയന്ത്രണം നടക്കുന്നത്. അല്ലാതെ നമ്മള്‍ കരുതുന്ന പോലെ ശരീരത്തിലെ അധികമുള്ള ചൂട് ചുമ്മാ വായുവിലേക്ക് അങ്ങ് ഒഴുകി പോകില്ല (air is a very bad conductor of heat) ശരീരം ഇളകി ജോലി ചെയ്യുമ്പോള്‍ കൂടുതല്‍ വിയര്‍ക്കുന്നതും ഇത് കൊണ്ട് തന്നെ. ഹുമിഡിറ്റി കൂടുതല്‍ ഉള്ള ചെന്നൈ പോലുള്ള സ്ഥലങ്ങളില്‍ ചൂട് കൂടുതല്‍ അനുഭവപ്പെടുന്നത് ഒരു വൈരുദ്ധ്യമായി തോന്നിയേക്കാം. പക്ഷെ ഇതാണ് കാര്യം, ഹുമിടിറ്റി കൂടുമ്പോള്‍ ബാഷ്പീകരണം കുറയും. അപ്പോള്‍ നമ്മള്‍ക്ക് അനുഭവപ്പെടുന്നത് അന്തരീക്ഷ ഊഷ്മാവ് (atmospheric temperature) അല്ല. അതും ഹുമിടിറ്റിയുമായി ബന്ധപ്പെട്ട ഹീറ്റ് ഇന്‍റെക്സ്‌ ആണ്.
സാധാരണ വെയില്‍ കൊള്ളുന്ന നാട്ടിന്‍ പുറത്തുള്ള ജീവികളിലെല്ലാം ധാരാളം വിയര്‍പ്പ് ഗ്രന്ഥികള്‍ (sweat glands) ഉണ്ട്. സൊ നമുക്കൊന്നും വെയില്‍ വല്യ പ്രശ്നമല്ല. പക്ഷെ കാടിന്റെ ഉള്ളില്‍ തണലത്തും ചേറിലും ചളിയിലും വെള്ളത്തിലും ജീവിക്കുന്ന കാട്ടുജീവിയായ ആനക്ക് നമ്മള്‍ മെരുക്കിയില്ലായിരുന്നെങ്കില്‍ വെയില്‍ കൊള്ളെണ്ട ഒരാവശ്യവും ഇല്ലാത്തത് കൊണ്ട് തന്നെ പരിണാമപരമായി അതിന്‍റെ നഖത്തിന് ചുറ്റും മാത്രമാണ് വിയര്‍പ്പ് ഗ്രന്ഥികള്‍ ഉള്ളത്. പൂരപ്പറമ്പില്‍ നിര്‍ത്തി കുട മാറ്റി കളിക്കുമ്പോള്‍ ആ സാധുജീവി മണിക്കൂറുകളോളം അതിന്റെ അതിവിശാലമായ ശരീരം വെയില്‍ കൊള്ളുന്നു. കൂടാതെ ശരീരത്തില്‍ ചൂട് കുറക്കാന്‍ വിയര്‍ക്കല്‍ പോലും നടക്കുന്നില്ല. പത്ത് മിനുട്ട് വെയിലത്ത് നടക്കുമ്പോഴേക്കും ഓടി റൂമില്‍ കയറി ഷര്‍ട്ട് അഴിച്ച് ഫാനിന്റെ ചുവട്ടില്‍ ഇരുന്ന് വിയര്‍പ്പ് ആവിയാകുന്നതിന്റെ സുഖം അനുഭവിക്കുന്ന നമ്മള്‍ മനുഷ്യന്മാര്‍ക്ക് ഇതൊക്കെ പറഞ്ഞാല്‍ മനസിലാവുമോ എന്തോ... 
അങ്ങനെ ഉഷ്ണം താങ്ങാതെ ആനക്ക് വല്ലാതെ അസ്വസ്ഥത ഉണ്ടാകുന്നത് കൊണ്ടാണ് അത് ചെവികള്‍ ആട്ടുന്നത്. അല്ലാതെ നിന്റെയൊക്കെ ചെണ്ടകൊട്ടും ബഹളവും ആസ്വധിച്ച് താളം പിടിക്കുന്നതല്ല. നമ്മുടെ മേളവും താളവും ഒന്നും ആസ്വദിക്കാന്‍ ഉള്ള സ്പോട്ടുകള്‍ ആനയുടെ തലച്ചോറില്‍ ഇല്ല. ആനയെ നിങ്ങള്‍ നിങ്ങളുടെ സംസ്കാരത്തിന്റെ ഭാഗമാക്കിയെങ്കില്‍ ആന അതിപ്പോഴും അറിഞ്ഞിട്ടില്ല. നിങ്ങളുടെ കോപ്രായങ്ങള്‍ എല്ലാം ആനക്ക് ബഹളവും അരോചകവുമാണ്...

പ്രകൃതിദത്തമായ കൃഷി പോലും..!!


കൃഷി, മനുഷ്യനെ തീറ്റി പോറ്റാൻ വേണ്ടി പ്രകൃതി സ്വാഭാവികമായി കണ്ടുപിടിച്ച പ്രതിഭാസം ആണെന്നാണോ ഇവന്റെയൊക്കെ വിചാരം ? പ്രകൃതിക്ക്‌ അങ്ങനെ മനുഷ്യനോട്‌ എന്നല്ല ഒരു ജീവിയോടും പ്രത്യേകിച്ച്‌ ഒരു താൽപര്യവും ഇല്ല, കഴിവുള്ളവൻ അതിജീവിക്കും അത്രേ ഒള്ളൂ. (ങാ അത്‌ തന്നെ survival of the fittest)
നാഗരികതയുടെ വളർച്ചയച്ചയിൽ മനുഷ്യൻ പ്രകൃതിയുടെ സ്വാഭാവികമായ നടത്തിപ്പിൽ ബോധപൂർവം കൈ കടത്തുക തന്നെയാണ്‌ ചെയ്തിട്ടുള്ളത്‌. കൃഷി, കാലി വളർത്തൽ, കെട്ടിട നിർമ്മാണം, ചികിൽസ എല്ലാം പ്രകൃതി വിരുദ്ധം തന്നെയാണ്‌.
മാനവ ചരിത്രത്തിൽ പ്രകൃതിയെ ഏറ്റവും അധികം മുറിവേൽപ്പിച്ച കണ്ടുപിടിത്തമാണ്‌ കൃഷി. എന്താണ്‌ കൃഷി ?
ഒരു പ്രത്യേക സ്ഥലത്ത്‌ സ്വാഭാവികമായി വളരേണ്ട സസ്യങ്ങളെ മുഴുവൻ അവിടെന്ന് ആട്ടി ഓടിച്ച്‌ നമുക്ക്‌ ആവശ്യമുള്ള ചെടികളെ മാത്രം വളർത്തി എടുക്കുന്നു ( ഇത്‌ ജനാധിപത്യ... സോറി സസ്യാധിപത്യ പരമാണോ ? :p)
ഒരേ ഇനം ചെടി ഒരേ സ്ഥലത്ത്‌ തിങ്ങി വളരുന്നത്‌ അന്യോജമല്ല, അതിനാണ്‌ വിത്ത് വിതരണം എന്ന പരിപാടി, ചക്കയും മാങ്ങയും ഒക്കെ മധുരം ഉണ്ടാകുന്നത്‌ അയിനാണ്‌. ഒരേ ഇനം ചെടികൾ ഒരേ സ്ഥലത്ത്‌ വളരുമ്പോൾ മണ്ണിലെ പോഷക നഷ്ടം കൂടുതൽ ആയിരിക്കും. അത്‌ പെട്ടെന്ന് നികത്തിയാലേ വല്ലതും തിന്നാൻ കിട്ടൂ. കൊട്ട കണക്കിന്‌ ചാണകം വാരി ഇട്ടിട്ട്‌ വല്യ കാര്യം ഒന്നും ഇല്ല, വിളക്ക്‌ ആവശ്യമുള്ള പോഷകങ്ങളും മാണ്ണിൽ ഉള്ള പോഷകങ്ങളും നോക്കി ആവശ്യമുള്ളത് ആവശ്യമായ അളവിൽ‌ മാത്രം ചേർക്കണം. അതെ ശാസ്ത്രീയ വള പ്രയോഗം. നിങ്ങൾ രാസവളം ഇട്ടാലും ജൈവവളം ഇട്ടാലും ചെടി എടുക്കുന്നത്‌ അതിന്‌ ആവശ്യമുള്ള ഘടകങ്ങൾ മാത്രമാണ്. ഏത്‌ ടൈപ്പ്‌ വളം ആണ്‌ ചേർത്തതെന്ന് ചെടിക്ക്‌ മനസിലാവില്ല. ഓർഗാനിക്‌ ഫോമിൽ ഇട്ടെന്ന് വച്ച്‌ ചെടിക്ക്‌ രോമാഞ്ചം ഒന്നും വരില്ല.
നെല്ല്, ഗോതംബ്‌, ബാർലി ഇതൊന്നും ചെടി ഉണ്ടാക്കുന്നത്‌ ഞമ്മക്ക്‌ മിണുങ്ങാൻ അല്ല. അതിന്റെ അടുത്ത തലമുറയിലേക്ക്‌ പോകാൻ ഉള്ള വിത്തുകൾ ആണതെല്ലാം ( മക്കൾ ? ) മാംസാഹാരം കഴിക്കുന്നത്‌ ക്രൂരത ആണെങ്കിൽ ഇതോ ? (പ്രകൃതി വാദികൾ ഒന്ന് ആലോചിച്ചാൽ നന്നാവും)
പിന്നെ കപ്പയും ഉരുളക്കിഴങ്ങും ഒന്നും നമുക്ക്‌ തിന്നാൻ ഉള്ളതല്ല അത്‌ ചെടിക്ക്‌ ആപത്ത്‌ കാലത്ത്‌ ഉപയോഗിക്കാൻ വേണ്ടി ഗ്ലൂക്കോസ്‌ വെള്ളത്തിൽ ഡിസോൾവ്‌ ആവാത്ത അമെയിലോസ്‌, അമെയിലോപെക്റ്റിൻ (അന്നജം) രൂപത്തിൽ ആക്കി സംഭരിച്ച് വച്ചതാണ്‌. ഇത്‌ നമ്മുടെ ശരീരത്തിലും നടക്കുന്നുണ്ട്‌ (ഗ്ലൂക്കോസ്‌ - ഗ്ലൈക്കൊജൻ) ഇൻസുലിൻ കുറയുമ്പോൾ ഈ പരിപാടി നടക്കില്ല, ഗ്ലൂക്കോസ്‌ മൂത്രത്തിലൂടെ ഒഴുകി പോകും ഇതാണ്‌ ഡയബറ്റിസ്‌-1
നമ്മളെ ആരെങ്കിലും തല്ലിക്കൊന്ന് ഈ ഗ്ലൈക്കൊജൻ എടുക്കുന്നത്‌ നമുക്ക്‌ ഇഷ്ടാവുമോ ? പോട്ടെ നമ്മുടെ സംബാദ്യം ആരേലും കൊള്ളയടിക്കുന്നത്‌ നമുക്ക്‌ ഇഷ്ടാവുമോ ? ഇല്ല.. ല്ലേ ? അതുപോലെ ചെടികൾക്കും ഇഷ്ടാവില്ല. അവർക്ക്‌ ആയുധം ഉണ്ടാക്കാനും കരാട്ടയും കുങ്ങ്ഫുവും പഠിക്കാനും‌ ടൈം കിട്ടാത്തത്‌ കൊണ്ട്‌ അവർ കെമിക്കൽ വിഷം ഇറക്കി കളിക്കുന്നു. അത്‌ തിരിച്ചറിയാൻ നമ്മൽ കിടിലൻ നാക്ക് വിലക്ക്‌ വാങ്ങി കയ്പ്പും ചവർപ്പും പുച്ഛിച്ച്‌ തുപ്പാൻ തുടങ്ങി. നാക്കിനെ കപളിപ്പിച്ച്‌ അകത്ത്‌ കടന്നവനെ വലിച്ച് വാരി പുറത്ത്‌ കളയാൻ കിടിലൻ കരളും. നമ്മളാരാ മോൻ 
പക്ഷേ അതുകൊണ്ട്‌ ആയില്ലല്ലോ വല്ലതും തിന്നണ്ടേ ? ഉരുളക്കിഴങ്ങിൽ ഉള്ള വിഷമാണ്‌ സോളനിൻ കപ്പയിൽ സയനൈഡ്‌, ചില പ്രത്യേക മ്യൂട്ടേഷനുകൾ കാരണം വിഷം കുറഞ്ഞ ചെടികൾ പ്രകൃതിയിൽ നിന്ന്‌ നമ്മൾ കണ്ട്‌ പിടിച്ചാണ്‌ കഴിക്കാൻ കൊള്ളാവുന്ന ചെടികൾ വൻ തോതിൽ വളർത്തി തുടങ്ങിയത്‌. കാട്ടുചെടികൾ ഒന്നും അതിന്റെ വന്യ രൂപത്തിൽ കഴിക്കാൻ കൊള്ളില്ല. സോ കീടങ്ങൾക്കും ( പെരുച്ചാഴി ഉൾപ്പടെ) നമ്മൾ കൃഷി ചെയ്യുന്നത്‌ തന്നെ ആയിരിക്കും ഇഷ്ടം, രാസവിഷം അവർക്കിട്ടും കൂടെ ഉള്ള പണി ആയിരുന്നല്ലോ.
നമ്മൾ രക്ഷപ്പെടുത്തി എടുത്ത ചെടികളെ നമ്മൾ തന്നെ സംരക്ഷിച്ചാലെ അവക്ക്‌ ജീവിക്കാൻ ഒക്കൂ ( നമ്മക്ക്‌ തിന്നാനും). സോ പറഞ്ഞ്‌ വന്നത്‌ കീടനാശിനിയെ പറ്റിയാണ്‌. കാപ്സൈസിൻ, (മുളക്‌ ലായനി) നിക്കോട്ടിൻ (പുകയില വെള്ളം) ഒന്നും മതിയാകാതെ വരും. സോ രാസ കീടനാശിനിയും ഒരു ആവശ്യം തന്നെ ആണ്‌.

ബുദ്ധിമാനായ അസൂത്രകനോ..?

വിശ്വാസികൾ യുക്തിവാദികളെ കാണുംപോൾ വാചാലരാകുന്ന വിഷയമാണ്‌‌ പ്രകൃതിയുടെ ഫൈൻ ട്യൂണിംഗ്‌. ഓരോ ജീവികളെയും ശ്രദ്ധിച്ച്‌ വീക്ഷിച്ചാൽ ദൈവം ഉണ്ടെന്ന് ബോദ്ധ്യമാകുമത്രേ...
ഡാർവിൻ തന്റെ ഒറിജിൻ ഓഫ്‌ സ്പീഷീസ്‌ എന്ന പുസ്തകത്തിൽ (1859) ഒരു തരം കടന്നലിന്റെ (ichneumon wasp) പ്രചനന കഥ പറയുന്നുണ്ട്‌. ഇവൾമാർ കാണിക്കുന്നത്‌ ഒരുമാതിരി കോത്താഴത്തെ പണി ആണ്‌. ഒരു തരം ശലഭപ്പുഴുവിന്റെ ( caterpillar) ശരീരത്തിൽ ആണ്‌ മുട്ടയിടുന്നത്‌, കൂടെ ഒരു മയക്ക്‌ മരുന്ന് ഇഞ്ചെക്റ്റ്‌ ചെയ്ത്‌ അതിനെ തളർത്തി കിടത്തുന്നു. എന്നിട്ട്‌ ലാർവകൾ ഉണ്ടായി വരുമ്പോൾ ഈ പാവം പിടിച്ച ജീവിയെ അവസാന നിമിഷം വരെ കൊല്ലാതെ തളർത്തി ഇട്ട്‌ ആദ്യമാദ്യം കാലുകൾ ഭക്ഷിച്ച്‌ തുടങ്ങി അവസാനം ഹൃദയവും തലച്ചോറും ഭക്ഷിച്ച്‌ പറന്ന് പോകുന്നു. Mindless cruelty എന്നാണ്‌ ഇതിനെ ഡാർവിൻ പറയുന്നത്‌. ഈ കൊടും ക്രൂരത ദൈവത്തിന്റെ പ്ലാനിംഗ്‌ ആണെങ്കിൽ..... ( എന്നാ പറയാനാ)
മലമ്പനി (malaria) പ്ലാസ്മോഡിയം എന്ന പരാദം (parasite) കാരണം ഉണ്ടാകുന്ന അസുഖമാണ്‌. കൊതുകുകളിലൂടെയാണ്‌ പ്രധാനമായും പകരുന്നത്‌. ഇതിന്റെ symptoms‌ വിചിത്രമാണ്‌. വൈകുന്നേരങ്ങളിൽ ഉള്ള കടുത്ത പനിയും ക്ഷീണവും. ഇത്‌ കൊതുകുകൾ ഇറങ്ങുന്ന സമയമാണ്‌, ആ സമയം നോക്കി നമ്മളെ തളർത്തി ഇട്ടു കൊതുകിന്‌ കുത്താൻ സൗകര്യം ഒരുക്കി കൊടുക്കലാണ്‌ പാരസൈറ്റിന്റെ പണി. Literally hijacking. (തോളിൽ ഇരുന്ന്‌ ചെവി തിന്നൽ ?) മലേരിയ ബാധിച്ച രോഗിയെ കുത്തിയത്‌ കൊണ്ട്‌ കൊതുകിനും പ്രത്യേകിച്ച്‌ ഗുണമൊന്നുമില്ല. ഗുണമുള്ളത്‌ രോഗാണുവിന്‌ മാത്രമാണ്‌. അടുത്ത ശരീരത്തിലും പെട്ടെന്ന് എത്തിപ്പെടണം. അത്‌ തന്നെ കാര്യം. ഇത്‌ ദൈവത്തിന്റെ കാരുണ്യമായി വിലയിരുത്താമോ ? ഇത് വിശദീകരിക്കാൻ തിയറി ഓഫ്‌ നാച്വറൽ സെലെക്ഷൻ തന്നെ വേണം (Nothing in biology makes sense unless in the light of evolution)
മൂക്കിൽ ഇത്തിരി പൊടി പോയാൽ നമ്മൾ തുമ്മും. അത്‌ കൊണ്ട്‌ ഗുണം നമുക്കാണ്‌ (അൽഹംദുലില്ല പറയുന്നതിൽ അൽപ്പം കാര്യമുണ്ട്‌  ) ജലദോഷം വന്നാൽ ചറപറ തുമ്മും എന്നാൽ അത്‌ കൊണ്ട്‌ ഒരു ഗുണവും നമുക്കില്ല. ഗുണം വൈറസിനാണ്‌. കോൾഡ്‌ വൈറസ്‌ നമ്മുടെ മ്യൂക്കസ്‌ ഉൽപ്പാദനം വർദ്ധിപ്പിക്കുകയാണ്‌ ചെയ്യുന്നത്‌. ങാ അത്‌ തന്നെ പെട്ടെന്ന് അടുത്ത ആളിൽ എത്തിപ്പെടണം. ജലദോഷം വായുവിലൂടെ പകരുന്ന അസുഖമാണ്‌. മനസിലായല്ലോ ഇതിലൊന്നും ഒരു ബുദ്ധിമാനായ ആസൂത്രകനെ കാണാനേ ഇല്ല only survival of the fittest
റാബീസ്‌, നമ്മുടെ പേവിഷബാധയുടെ വൈറസ്‌ ആണ്‌ കക്ഷി. ഇത്‌ ഒരു പട്ടിയിൽ എത്തിയാൽ അതിന്റെ തലച്ചോറിനെ മൊത്തത്തിൽ അങ്ങ്‌ ഹൈജാക്ക്‌ ചെയ്ത്‌ കളയും. അത്‌ സ്തിരം ടെറിടെറി വിട്ട്‌ എല്ലായിടത്തും എത്തും, അലഞ്ഞ്‌ തിരിഞ്ഞ്‌ നടക്കും കാണുന്ന പട്ടികളേയും മനുഷ്യരേയും എല്ലാം ഒരു പ്രകോപനവും ഇല്ലാതെ തന്നെ കയറി കടിക്കും. ഇത്‌കൊണ്ട്‌ വല്ല ഗുണവും ആ പട്ടിക്കുണ്ടോ? പിന്നെ അക്കാണ്‌ ഗുണം ? നിസാരമായ ഒരു വൈറസിന്റെ പ്രചനനത്തിന് വേണ്ടി നായക്കളേയും പിന്നെ വിശേഷ സൃഷ്ടി എന്നും പറഞ്ഞ്‌ കൊണ്ട്‌ നടക്കുന്ന മനുഷ്യരേയും കൊലക്ക്‌ കൊടുക്കുന്നതാണ്‌ നിങ്ങളുടെ ദൈവത്തിന്റെ നീതി എങ്കിൽ................ (Prithwiraj.jpg) ഈ തോന്നിവാസത്തിനെ ഒക്കെ സപ്പോർട്ട്‌ ചെയ്യുന്ന ദൈവത്തെ സാഡിസ്റ്റ്‌ എന്ന് വിളിച്ചാൽ അധികമാവില്ല. താങ്ക്സ്‌ റ്റു വാക്സിനേഷൻ ആൻഡ്‌ ലൂയി പാസ്റ്റർ